ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 13

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

വിച്ചു കതകടച്ചു റൂമിലേക്ക് പോകാൻ നിന്നതും അപ്പു അവനെ തടഞ്ഞു "എന്താ ഏട്ടാ ഇതൊക്കെ... ഏട്ടത്തി പാവല്ലേ... ഏട്ടാ...." വിച്ചു അവനെ ഒന്ന് നോക്കി റൂമിലേക്ക് പോയി "നിന്നോട് എല്ലാം പറഞ്ഞതല്ലേ.... പിന്നെയും പിന്നെയും നീ എന്തിനാ ഏട്ടത്തി ഏട്ടത്തിന്നും പറഞ്ഞു അവളുടെ പിറകെ പോകുന്നത്... എന്താ ഏട്ടത്തിടെ സ്നേഹത്തേക്കാൾ കൂടുതൽ വല്ലതും അവൾ തരുന്നുണ്ടോ നിനക്ക്...." "സോനാ..... നിർത്തിക്കോ നീയ്.... അനാവശ്യം പറഞ്ഞാൽ നിന്റെ നാവ് ഞാൻ അരിഞ്ഞു വീഴ്ത്തും.... അപ്പുനെ ശെരിക്കറിയില്ല നിനക്ക്.... ഓർത്തോ..." അവൻ കത്തുന്ന കണ്ണുകളോടെ അവിടെ നിന്നും പോയി... സോന ഒരു പുച്ഛത്തോടെ അവനെ നോക്കി നിന്നു.... ........................................... "എന്നാലും ആരായിരിക്കും അണ്ണാ ആ പെണ്ണിനെ കൊണ്ട് പോയെ.... നമ്മള് പൊക്കാൻ നോക്കുന്നതിനു മുൻപ് അവളെ അവന്മാർ എങ്ങോട്ടാ കോണ്ട് പോകുന്നെ...." "മിണ്ടാതിരിയെടാ.... ടാ കുറച്ചൂടെ സ്പീഡിൽ പൊ.. ആ പെണ്ണിനെ ഇന്ന് പൊക്കിയില്ലെങ്കിൽ ആ വിശ്വൻ സാറും മോളും നമ്മളെ വെറുതെ വിടില്ല... ജസ്റ്റ്‌ മിസ്സിനല്ലേ അവളെ അവന്മാർ കൊണ്ട് പോയത്....."

പെട്ടെന്ന് അവരുടെ മുന്നിലേക്ക് ഒരു ബ്ലാക്ക് സ്കോർപിയോ വട്ടം വന്നു നിന്നു... കാറിലിരുന്ന ഗുണ്ടകൾ ദേഷ്യത്തോടെ ചാടി ഇറങ്ങിയപ്പോഴേക്കും സ്കോർപിയോയിൽ നിന്നും ഇറങ്ങുന്ന ഗുണ്ടാ തലവൻ മാർട്ടിനെ കണ്ട് ഭയന്ന് വിറച്ചു..... "ടാ മൈക്കിളെ വിദ്യുത് സാർ പറഞ്ഞത് ഓർമ ഉണ്ടല്ലോ ഒറ്റയോരെണ്ണം ഇവിടെ നിന്ന് നടന്നു പോവല്ല്... എല്ലാത്തിന്റെയും എല്ലൊടിച്ചിട്ടേക്ക്...." മാർട്ടിൻ കൂട്ടാളികളോട് പറഞ്ഞിട്ട് കാറിന്റെ ബൊണറ്റിലേക്ക് കയറി സിഗരറ്റുമായി ഇരുന്നു...വിദ്യുത് സർ എന്ന് സേവ് ചെയ്ത നമ്പർ എടുത്തു ചെവിയിലേക്ക് ചേർത്തു 🌸............................................................🌸 തലയ്ക്കു വല്ലാത്ത ഭാരവും പെരുപ്പും തോന്നിയാണ് ദച്ചു കണ്ണ് തുറക്കുന്നതു.... തലയക്ക് വല്ലാത്ത വേദന തോന്നി ദച്ചു നെറ്റിയിൽ പതിയെ തൊട്ട് നോക്കിയപ്പോൾ തലയിലെ മുറിവിൽ മരുന്ന് വെച്ചിട്ടുണ്ടെന്ന് അവൾക്ക് മനസിലായി.... എവിടെയാണെന്ന് അവൾക്ക് മനസിലായില്ല.... പെട്ടെന്ന് അവളുടെ ഇടതു വശത്തു സോഫ്റ്റ്‌ ആയിട്ട് എന്തോ തോന്നി അവിടേക്ക് പയ്യെ തലചെരിച്ചു നോക്കിയപ്പോൾ അന്നു മോൾ.......... ദച്ചുനോട് ചേർന്ന് കിടക്കുന്നുണ്ട്....

"മോളെ....." ദച്ചുന്റെ വിളി കെട്ട് അന്നുക്കുട്ടി കണ്ണ് തുറന്ന് ദച്ചുനെ നോക്കി.... "അമ്മേ...." അന്നുക്കുട്ടിയുടെ ചിരിയോടെയുള്ള വിളി കെട്ട് ദച്ചു പെട്ടെന്ന് ചാടി എണിറ്റു.... ഡ്രിപ് ഇട്ടിരുന്നതിനാൽ പെട്ടെന്ന് എഴുന്നേറ്റപ്പോൾ കൈയിലെ നീഡിൽ വലിഞ്ഞു മുറുകി.... വേദന തോന്നിയെങ്കിലും അവൾ അത് കൈയിൽ നിന്നും പറിച്ചു മാറ്റി.... മോളെ നെഞ്ചോട് ചേർത്തു പിടിച്ചു ഉമ്മകൾ കൊണ്ട് മൂടുമ്പോൾ അവളുടെ ഹൃദയം പതിന്മടങ് വേഗത്തിൽ മിടിക്കുന്നത് ദച്ചു അറിഞ്ഞു.... കുറച്ചു മുന്പ് നടന്ന സംഭവത്തിൽ അവളാകെ തളർന്നിരുന്നു..... എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയത് പോലെ അവൾക്ക് തോന്നി..... ഇപ്പോ അന്നു മോളെങ്ങനെ ഇവിടെ എത്തി ദച്ചുനെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കുമ്പോഴാണ് അന്നു ദച്ചുന്റെ കയ്യിലെ നീഡിൽ കുത്തിയ ഭാഗം മുറിഞ്ഞു ചോര വരുന്നത് കാണുന്നത്... "പപ്പേ.... ഓദി വായോ അമ്മേദേ കൈ മുരിഞ്ഞേ....." അന്നൂന്റെ അലറി വിളി കെട്ട് വിച്ചു പെട്ടെന്ന് റൂമിലേക്ക് വന്നു.... വിച്ചൂനെ കണ്ട ദച്ചൂന് ഇന്നത്തെ സംഭവങ്ങൾ അവളുടെ ഉള്ളിലൂടെ തെളിഞ്ഞു വന്നു.... വിച്ചൂനാകട്ടെ അവളുടെ തലയിലെ കെട്ട് കണ്ട് വേദന തോന്നി... വീഴുമെന്ന് കരുതിയതല്ല.... അറിയാതെ പറ്റിയതല്ലേ.... വിച്ചു പതിയെ അവളുടെ അടുത്തേക്ക് വന്നു...

അവളുടെ തലയിലെ കെട്ടിലൂടെ ഒന്ന് തഴുകി നെറ്റിയിൽ ചുണ്ടമർത്തി... പതിയെ തലയിലെ കെട്ടിലൂടെ അവന്റെ ചുണ്ടുകൾ ഒഴുകി നടന്നു.... ചുണ്ടിനോപ്പം അവന്റെ കണ്ണുനീരും ദച്ചുന്റെ മുഖത്തൊകെയോഴുകി....അവർ രണ്ട് പേരും നിശബ്ദമായി കരയുകയായിരുന്നു..... അന്നു മോള് ഇതൊക്കെ കണ്ട് ബന്നിയേ എടുത്തു കളിക്കാൻ തുടങ്ങി... കിട്ടുനെ എടുക്കാനുള്ള സാവകാശം മോൾക്ക് വിച്ചു കൊടുത്തില്ല..... ചുണ്ടുകൾ വേർപെടുത്തി വിച്ചു അവളെ നോക്കി.... കരഞ്ഞു കലങ്ങിയ കണ്ണുകളും മുറിഞ്ഞ നെറ്റിയും കാണെ അവൻ വീണ്ടും അവളുടെ നെറ്റിയിൽ ചുംബിച്ചു... ദച്ചു ഈ സമയമെല്ലാം അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു.... വിച്ചൂവും അവളെ നോക്കിയ സമയത്തു ദച്ചു അവന്റെ രണ്ട് കവിളിലും നെഞ്ചിലും കയ്യിലുമെല്ലാം ശക്തിയോടെ അടിക്കാൻ തുടങ്ങി.....വിച്ചു ഒരു ചിരിയോടെ അതെല്ലാം നിന്നു കൊണ്ടു "വിശ്വസിച്ചില്ലേ നീ... ഞാനെന്റെ മോളെ കൊല്ലാൻ നോക്കിയെന്ന്... നമ്മുടെ കുഞ്ഞല്ലേ അവൾ.... എന്റെ ജീവൻ... എന്നിട്ടും... കീർത്തിയോട് പോലും എനിക്കൊരു ദേഷ്യവുമില്ല വിച്ചേട്ടാ.... പിന്നെങ്ങനെ മോളോട്....."

ദച്ചു അവന്റെ കഴുത്തിലെ ടീ ഷർട്ടിൽ പിടിച്ചുലച്ചു ചോദിച്ചു.... വാവിട്ട കരഞ്ഞുകൊണ്ട് ദച്ചു അവന്റെ നെഞ്ചിലേക്ക് ചേർന്നു.... അവളുടെ തലയിൽ തഴുകി വിച്ചു ചേർത്തു പിടിച്ചു.... അവളുടെ കരച്ചിലും നോക്കി സങ്കടത്തോടെ ഇരിക്കുന്ന അന്നു മോളെ നോക്കി വിച്ചു കണ്ണടച്ച് കാണിച്ചു.... കരച്ചിലൊന്ന് മാറിയെന്നു തോന്നിയപ്പോൾ വിച്ചു ഒരു ദീർഘ നിശ്വാസം എടുത്തു..... "എല്ലാമെനിക്കറിയാം ദച്ചു.... എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാ ഞാൻ നിന്നെ വിവാഹം കഴിച്ചത്... നിനക്കെന്നെ ഇഷ്ടമായിരുന്നെന്നും കീർത്തിയാണ് നമുക്കിടയിൽ കളിച്ചതെന്നും എല്ലാം എനിക്കറിയാം.... കീർത്തി ഒരിക്കൽ ഫോണിൽ സംസാരിക്കുന്നത് യാദൃശ്ചികമായി കേട്ടതാ.... അവളെ എനിക്ക് കൊല്ലണോന്ന് തോന്നി പോയി... പക്ഷെ അന്നവൾ അന്നു മോളെ പ്രെഗ്നന്റ് ആയിരുന്നു..... ആ ഗർഭം പോലും എന്നേ ചതിച്ചതാ ദച്ചു.... എന്റെ മനസ്സിൽ അന്നും ഇന്നും എന്നും ഒരാളെ ഉള്ളു.... അത് നീയാ.... നിന്റെ നാലാമത്തെ വയസ്സ് മുതൽ ഞാൻ നിന്നെ പ്രണയിക്കാൻ തുടങ്ങിയതാ...... അറിയോ....."

വിച്ചു അത് പറഞ്ഞപ്പോൾ ദച്ചൂന് ശരീരം തളരുന്ന പോലെ തോന്നി "വിധി നമുക്കിടയിൽ വില്ലനായി... ഒരുപക്ഷേ നമ്മുടെ മോളെ നമുക്ക് കിട്ടാനായിരിക്കും ഇതൊക്കെ സംഭവിച്ചത്... ഇന്ന് സോന പറഞ്ഞപോലെ നിനക്ക് കീർത്തിയോട് പകയുണ്ടെന്ന് ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിട്ടില്ല ദ്രുവി.... നിന്നെ ഈ ലോകത്ത് മറ്റാരേക്കാളും വിശ്വാസം എനിക്കുണ്ട് മോളെ ഞാൻ നിന്നോട് ഒരിക്കൽ പറഞ്ഞില്ലേ ദ്രുവി എനിക്ക് മറ്റെന്തിനെക്കാളും ഇഷ്ടം നിന്നോടാണെന്ന്.... അത് സത്യമാ ദ്രുവി ... സ്നേഹമെന്നാൽ പ്രണയവും കാമവും മാത്രമല്ല..... വിശ്വാസം കൂടെയാ...." "സോനാ എന്തിനാ എന്നേ ഇങ്ങനെ...." ചോദിച്ചപ്പോഴും അവളുടെ കണ്ണുകൾ തോർന്നില്ല.... "സോനാ എന്റെ ശത്രു ആയത് ഇന്നോ ഇന്നലെയോ അല്ല... വർഷങ്ങൾക്ക് മുന്നേ അവളെന്റെ ശത്രു ആയതാ ..... പക്ഷെ ഈ ഇടയ്ക്കാ അതിന്റെ തീവ്രത കൂടിയത്.... അതൊക്കെ ഞാൻ നിന്നോട് വിശദമായി പറയാം.... അന്നു മോളെ ഇന്നലെ പൂളിൽ തള്ളി ഇട്ടത് അവളാ......" ദച്ചു ആവിശ്വാസത്തോടെ അവനെ നോക്കി "അത്ര ദ്രുവി.... മോള് കണ്ടിരുന്നു.... വെള്ളത്തിൽ അവളുടെ പ്രതിബിബം മോള് കണ്ടു.... അതെന്നോട് പറഞ്ഞു...... അത് പോലെ ഇന്നത്തെ സംഭവങ്ങളും അവളുടെ ഡ്രാമ ആയിരുന്നു.... കുറച്ചു നാളായി സോനയെ ഞാൻ നേരിക്ഷിക്കുന്നുണ്ട്...

ഈ ഇടയ്ക്ക് ജോലിക്ക് വന്ന ഒരുത്തനുമായുള്ള അവളുടെ കണക്ഷൻ ഞാൻ അറിയുന്നുണ്ടായിരുന്നു.... അപ്പൊ അവനെ കയ്യൊടെ പൊക്കി.... അവനാ പ്ലാൻ പറഞ്ഞത്..... ഞാൻ കോഫി ഉണ്ടാക്കാൻ വരുന്ന സമയം അവളവന് പറഞ്ഞു കൊടുക്കും... അവൻ മോളുടെ പാല് ഗ്ലാസിൽ എന്തെങ്കിലും ചേർക്കുന്നത് കണ്ടാൽ ഞാൻ ചോദിക്കില്ലേ... അപ്പൊ അവൻ നിന്റെ പേര് പറയും... നിന്നോടെനിക്ക് ദേഷ്യം തോന്നും.... അതിന്റെ കൂടെ സോനയുടെ കോൺട്രിബ്യുഷൻ കൂടി ആകുമ്പോൾ നിന്നെ ഞാൻ വീട്ടീന്ന് ഇറക്കി വിടും.... നീ അമരാവതിയിൽ നിന്നും ഇറങ്ങിയാൽ അവളുടെ ആൾക്കാർ നിന്നെ കൊണ്ട് പോകും.... ഇതൊക്കെ അറിഞ്ഞപ്പോ ആ പ്ലാൻ ഞാൻ തന്നെ നടപ്പിലാക്കാൻ തീരുമാനിച്ചു.... നിന്നെ വീടിന്റെ വെളിയിൽ എത്തിച്ചെങ്കിൽ മാത്രമേ എനിക്ക് സോനയുടെ ആളുകളെ പിടികൂടാൻ കഴിയുള്ളു... ഇതൊക്കെ നിന്നോട് പറയാതെ ഇരുന്നത് ഇത്ര റിസ്ക് പിടിച്ച പരിപാടിക്ക് നീ കൂട്ടുനിൽക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാ.... അന്നു മോളുടെ ജീവനും ഭീഷണി ഉണ്ടല്ലോ...

നിന്നെയും മോളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്തിനെന്നു എനിക്കറിയില്ല ദ്രുവി നീ പുറത്തേക്ക് ഇറങ്ങിയപ്പോൾ അമീറും വരുണും ആയിരുന്നു കാറിനുള്ളിൽ പക്ഷെ അവരെ കാണുന്നതിന് മുൻപേ നീ കുഴഞ്ഞു വീണു.... നെറ്റി പൊട്ടി ബോധമില്ലാതെ നീ കിടക്കുന്നെന്ന് അമീർ വിളിച്ചു പറഞ്ഞപ്പോൾ പിന്നെ ഒരു നിമിഷം പോലും കളയാതെ ഞാൻ ഓടി വരുവായിരുന്നെടി.... " വിച്ചു പറഞ്ഞു നിർത്തിയപ്പോൾ ദച്ചു അവന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു അവനെ മുറുകെ പിടിച്ചു... 'ഒരിക്കലും ആവിശ്വസിക്കില്ല വിച്ചു നിന്നെ... പക്ഷെ ഇന്നങ്ങനെയൊക്കെ ആയപ്പോൾ മനസ്സ് കൈ വിട്ട് പോയി...' ദച്ചു അവനെ ഇറുക്കെ പിടിച്ചു.... പെട്ടെന്നാണ് നേഴ്സ് വന്നത്.... ദച്ചുന്റെ കൈയിലെ നീഡിൽ എല്ലാം മാറ്റി അവർ പോയി.... വിച്ചൂനെ നോക്കി മുഖം വീർപ്പിച്ചു ദച്ചുവും അവരുടെ പിറകെ പോയി.... അവളുടെ പിണക്കം കണ്ട വിച്ചു ചിരിയോടെ മോളുടെ മടിയിലേക്ക് തല വെച്ചു കിടന്നു... അന്നു മോള് ബന്നിയെയും പപ്പയെയും മടിയിൽ കിടത്തി താരാട്ട് പാടാൻ തുടങ്ങി..... 🌸................................................... 🌸

വിശ്വനും സോനയും തങ്ങളുടെ പ്ലാൻ വിജയിച്ച സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് ഒരു ഫോൺ കാൾ വരുന്നത്.... അവരുടെ ദുബായ് ഓഫീസിൽ റെയ്ഡ് നടന്നെന്നും കോടിക്കണക്കിനു ബ്ലാക്ക് മണി കണ്ടെത്തിയെന്നും പറഞ്ഞാണ് കാൾ വന്നത്.... അയാൾ അപ്പോൾ തന്നെ സോനയും കൂട്ടി അവരുടെ ഒളി സങ്കേതത്തിലേക്ക് പോയി..... അവിടെ ടെൻഷനോടെ നിന്നപ്പോഴാണ് വീണ്ടും ഫോൺ വരുന്നത്... അപ്പോഴാണ് ഫോൺ ഓഫ് ചെയ്യാൻ മറന്ന കാര്യം അറിയുന്നത്.... എന്നാലും അവരുടെ തന്നെ ആളാണ് വിളിക്കുന്നത് എന്നറിഞ്ഞു ഫോൺ എടുത്തു .... ഫോൺ എടുത്തു സംസാരിച്ച വിശ്വന്റെ മുഖം വലിഞ്ഞു മുറുകി.... "എന്താ പപ്പാ.... എന്താ അയാള് പറഞ്ഞത്....." "അത് സോനാ.... വിച്ചു നമ്മുടെ കമ്പനിയിലെ ഷെയർ പിൻവലിച്ചെന്ന്..." സോന ഞെട്ടലോടെ നോക്കി.... കമ്പനിയുടെ എഴുപത്തഞ്ഞു ശതമാനം ഷെയറും അവന്റെ ആയിരുന്നു... ഇപ്പോ ഒരറിയിപ്പ് പോലും ഇല്ലാതെ പിൻവലിച്ചു... റെയ്ഡ് നടന്നത് അറിഞ്ഞു കാണുമോ.... "പപ്പാ അവൻ എന്തെങ്കിലും അറിഞ്ഞു കാണുമോ...."

സോന ചോദിച്ചു തീർന്നപ്പോഴേക്കും അവർ നിന്നിരുന്ന റൂമിലെ ലൈറ്റ് കത്താനും അണയാനും തുടങ്ങി.... ഭയം കൊണ്ട് അവരുടെ ചെന്നിയിലൂടെ വിയർപ്പു തുള്ളികൾ ഒഴുകിയിറങ്ങി ........ ❣️❣️❣️❣️❣️ ദച്ചു താഴെ ചുമ്മാ ഒന്ന് കറങ്ങി നോക്കി.... ഗ്ലാസ്‌ ഡോറിന്റെ കർട്ടൻ മാറ്റിയപ്പോൾ അവിടെ വിച്ചുന്റെ കുറച്ചു ബോഡി ഗാർഡ്സ് നിൽക്കുന്നത് കണ്ടു.... കിച്ചണിൽ രാത്രിയിലേക്കുള്ള ഫുഡ്‌ വാങ്ങി വെച്ചിട്ടുണ്ട്.... വിച്ചുന്റെ ഗെസ്റ്റ് ഹൗസുകളിൽ ഒന്നാണ് അതെന്ന് അവൾക്ക് മനസിലായി.... ദച്ചു റൂമിലേക്ക് വന്നു മുടി അഴിച്ചിട്ടു ഒന്ന് ചീകി... പപ്പയും മോളും അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു ഓടാൻ പോകുന്ന പോലെ കിടക്കുന്നുണ്ട്.... ദച്ചു ഒരു ചിരിയോടെ മുടി കെട്ടി വെക്കാൻ നിൽക്കാതെ അവരുടെ അടുത്തേക്ക് ചെന്നു....... മോൾക്ക് ഒരുമ്മ കൊടുത്തു പുതപ്പ് കഴുത്തറ്റം പുതച്ചു കൊടുത്തു..... വിച്ചന്റെ അടുത്തേക്ക് വന്നു അവന്റെ അടുത്തേക്ക് കിടന്നു വാ ചെറുതായി തുറന്നാണ് അവൻ കിടക്കുന്നത്... നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി ദച്ചു പതിയെ വകഞ്ഞു മാറ്റി...നെറ്റിയിൽ ചുണ്ട് ചേർത്തു....

അവിടെ നിന്നും താഴെക്കിറങ്ങി രണ്ട് കണ്ണിലും ചുംബിച്ചു മൂക്കിന്റെ തുമ്പിൽ കുറുമ്പോട് പതിയെ കടിച്ചു.... കുറച്ചു നേരം അവന്റെ അധരങ്ങളിലേക്ക് തന്നെ നോക്കിയിരുന്നു പതിയെ തുറന്നിരിക്കുന്ന കീഴ്ച്ചുണ്ട് അവളുടെ അധരങ്ങളാൽ പൊതിഞ്ഞു..... കുറച്ചു നേരം ചുംബിച്ചിട്ട് അകന്ന് മാറാൻ തുടങ്ങിയപ്പോഴേക്കും വിച്ചു അവളെ ചേർത്തു പിടിച്ചു അവളുടെ അധരങ്ങളെ കവർന്നെടുത്തു.... ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നെ പതിയെ അവളും അതിലേക്ക് അലിഞ്ഞു ചേർന്നു ചുണ്ടുകളിൽ നിന്നും അകന്നു മാറി അവൻ അവളുടെ മുഖം മുഴുവൻ ഉമ്മ വെച്ചു... ഇടയ്ക്ക് ദച്ചുനെ ഒന്ന് നോക്കിയപ്പോൾ കവിളൊക്കെ വീർപ്പിച്ചു പിടിച്ചിട്ടുണ്ട്.... അവനൊരു ചിരിയോടെ ആ കവിളിൽ അമർത്തി കടിച്ചു "എന്തിനാടി ഉണ്ടക്കണ്ണി കവിളൊക്കെ വീർപ്പിക്കുന്നത്....." "തള്ളിയിട്ടു കൊല്ലാൻ നോക്കിയിട്ട് ഉമ്മ വെയ്ക്കാൻ വരാൻ നാണമുണ്ടോ മനുഷ്യാ നിങ്ങൾക്ക്...." "കൊല്ലാനോ ... ഞാൻ ആക്ട് ചെയ്തതല്ലേ.... ഞാൻ ചെറുതായിട്ട് ഒന്ന് തള്ളിയപ്പോഴേക്കും നീയങ്ങു വീണതല്ലേ...." "പിന്നെ ഈ ഉരുക്ക് കൈ കോണ്ടല്ലേ ചെറുതായിട്ട് തള്ളുന്നത്...."

"ഇപ്പൊ എന്താ വേണ്ടേ.... ഞാൻ നിന്റെ കാല് പിടിക്കണോ...." വിച്ചു ഒരു ചിരിയോടെ ചോദിച്ചപ്പോൾ ദച്ചു കുറുമ്പോടെ ചിരിച്ചു കാണിച്ചു എന്നിട്ട് തലയാട്ടി.... വിച്ചു ആ ചിരിയോടെ തന്നെ അവളുടെ കാലിന്റെ അടുത്തേക്ക് വന്നു....ന്യുട് നെയിൽ പോളിഷ് അണിഞ്ഞ മനോഹരമായ അവളുടെ വിരലുകളിൽ അവന്റെ നോട്ടം തങ്ങി നിന്നു.... ഇളം റോസ് നിറത്തിലെ അവളുടെ പാദങ്ങൾ അവൻ പതിയെ തെല്ലൊരു ആകാംഷയോടെ തഴുകി..... വിരലുകളിൽ അവൻ അമർത്തി കടിച്ചപ്പോൾ ദച്ചുന്റെ കൈകൾ ബെഡ് ഷീറ്റിൽ അമർന്നു.... കാലിന്റെ വെള്ളയിലേക്ക് താടിയും മീശയും കൊണ്ട് ഉരസി ചുംബിക്കാൻ തുടങ്ങിയപ്പോൾ ദച്ചു കണ്ണുകൾ ഇറുക്കി അടച്ചു..... കാലിലൂടെ അവന്റെ അധരങ്ങൾ അവളുടെ വയറിലെത്തി... ടോപ്പിന്റെ മുകളിലൂടെ നാഭി ചുഴിക്ക് മുകളിൽ അമർത്തി കടിച്ചു അവന്റെ മുഖം അവളുടെ മുഖത്തിന്‌ നേരെ വന്നു.....അവളുടെ നെറ്റിയിലൂടെ ഒഴുകിയിറങ്ങുന്ന വിയർപ്പു തുള്ളികളിലൂടെ വിരലുകൾ ഓടിച്ചു നീക്കുമ്പോൾ ദച്ചു അവന്റെ കണ്ണുകളിലെ ഭാവത്തിൽ മതിമറന്നു പോയിരുന്നു......

വിച്ചു അപ്പോഴേക്കും അവളുടെ കഴുത്തിലെ വിയർപ്പ് തുള്ളികളെ നുണയാൻ തുടങ്ങിയിരുന്നു.... അവളുടെ വിരലുകൾ അവന്റെ മുതുകിൽ ആഴ്ന്നിറങ്ങുന്ന വേദന വിച്ചൂന് ഒരു ലഹരിയായി തോന്നി..... ഏതോ ഒരു നിമിഷം സ്വയം നഷ്ടപെട്ട വിച്ചു അവളുടെ കഴുത്തിലേക്ക് അമർത്തി കടിച്ചു ഇടുപ്പിൽ പിടി മുറുക്കി... ദച്ചുവിൽ നിന്നും ആ സമയം അവ്യക്തമായ ഒരു ശബ്ദം ഉയർന്നു കേട്ടു..... അതോടെ അവൻ ഒന്നുകൂടെ അമർത്തി കടിച്ചു....... "അമ്മേ ബന്നി ചാച്ചനില്ല...." അന്നു മോളുടെ ശബ്ദം കേട്ട വിച്ചു പെട്ടെന്ന് അവളുടെ കഴുത്തിൽ നിന്നും മുഖം ഉയർത്തി നോക്കി.... ദച്ചു വെപ്രാളത്തോടെ മോളെ നോക്കിയപ്പോൾ ഉറക്കത്തിൽ സംസാരിച്ചതാണ്.... കുറച്ചു നേരം എന്തൊക്കെയോ പറഞ്ഞിട്ട് തിരിഞ്ഞു കിടന്ന് ഉറക്കമായി..... ദച്ചുവും വിച്ചൂവും ഒരു ചിരിയോടെ പരസ്പരം നോക്കി.... ദച്ചു അവന്റെ കഴുത്തിലൂടെ കൈ ചുറ്റി അവളുടെ കഴുത്തിലേക്ക് അവന്റെ മുഖം ചേർത്തു വെച്ചു ഒരു ചിരിയോടെ കണ്ണുകൾ അടച്ചു കിടന്നു ..........🌸..........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story