ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 14

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

രാത്രിയിൽ ഒരു പന്ത്രണ്ട് മണി ആയി.... ആ സമയത്താണ് വസുധയ്ക്ക് ചെറിയൊരു നെഞ്ച് വേദന പോലെ തോന്നിയത്....ആദ്യമൊന്നും അതത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് വേദന വല്ലാതെ കൂടി വരുന്ന പോലെ അവർക്ക് തോന്നി.... ഭർത്താവ് റിട്ടയർഡ് ആർമിക്കാരൻ ആണ്... അയാൾ വൈകുന്നേരം നല്ലതു പോലെ കുടിച്ചു പൂസയാണ് കിടക്കുന്നത്.... അയാളെ കുറെ വിളിച്ചു നോക്കി.... അനക്കം പോലുമില്ല.... പിന്നെ തൊട്ടടുത്തുള്ള ഫ്ലാറ്റിലെ അവരുടെ കൂട്ടുകാരി ശാന്തയെ ഫോൺ വിളിച്ചു.... കുറെ ബെല്ലടിച്ചിട്ടാണ് ഫോൺ എടുത്തത്.... കാര്യം പറഞ്ഞപ്പോൾ മറുപടി ഇതായിരുന്നു "ഓഹ് വസുധേ.... ഗുളിക വല്ലതും ഉണ്ടെങ്കിൽ എടുത്തു കഴിക്ക്.... ഇവിടെ ചെന്ദ്രേട്ടന് ഉറക്കത്തിന്ന് വിളിച്ചെഴുന്നേൽപ്പിച്ചൽ വല്ലാത്ത ദേഷ്യമാ..... ഗുളിക കഴിക്കുമ്പോ അങ്ങ് മാറും.... രാവിലെ വല്ലോം നോക്കാം...." വസുധക്ക് വല്ലാത്ത വേദന തോന്നി.... ഇനിയും പിടിച്ചു നിന്നാൽ ശെരിയാവില്ല.... അവർ ഫ്ലാറ്റിന്റെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി.... തൊട്ട് ഓപ്പോസിറ്റ് ആലിയുടെ ഫ്ലാറ്റാണ്... വിളിക്കണ്ട എന്ന് വിചാരിച്ചെങ്കിലും വേദന ഇനിയും സഹിക്കാൻ പറ്റില്ലെന്ന് അവർക്ക് തോന്നി..... കുറച്ചുകൂടി താമസിച്ചാൽ മരണം മുന്നിൽ ഉണ്ടാകുമെന്ന് അവർക്ക് ഭയമുണ്ടായി.....

അവർ ആലിയുടെ ഫ്ലാറ്റിൽ മുട്ടി വിളിച്ചു വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ആലി ഉണരുന്നത്... ഈ അസമയത്തു ഇതാരായിരിക്കും എന്ന് അവൾക്ക് ചെറിയ പേടി തോന്നി.... അവൾ വേഗം ലൈറ്റ് എല്ലാം ഓൺ ചെയ്തു ഹാളിലേക്ക് വന്നു.... വാതിലിലെ കീ ഹോളിലൂടെ നോക്കിയപ്പോൾ വസുധയാണെന്ന് മനസിലായ അവൾ സന്ദേഹത്തോടെയാണ് വാതിൽ തുറന്നത് മുന്നിൽ നെഞ്ച് വേദനയുമായി നിൽക്കുന്ന അവരെ കണ്ട് ആലിയ്ക് സങ്കടം തോന്നി.... ഇന്ന് വൈകുന്നേരം വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ.... അപ്പോഴേക്കും അവർ നിലത്തേക്ക് ഇരുന്നു പോയി.... ആലി വേഗം അകത്തേക്ക് പോയി വെള്ളമെടുത്തു കൊണ്ട് വന്നു.... അവരത് കുടിക്കുന്ന സമയം കൊണ്ട് അവൾ ഫോണെടുത്തു ഒരു ഷാളും കഴുത്തിൽ ചുറ്റി പേഴ്സും എടുത്തു.... വാതിൽ പുറത്തു നിന്നു പൂട്ടി... അപ്പോഴേക്കും വസുധ ഒന്നുകൂടെ ഷീണിത ആയിരുന്നു.... അവരാകെ വിയർക്കാൻ തുടങ്ങിയിരുന്നു ആലി ഫ്ലാറ്റിലെ അസോസിയേഷൻ പ്രസിഡന്റ്‌ കുര്യച്ചനെയും ഭാര്യ ത്രേസ്യയെയും കാര്യം വിളിച്ചു പറഞ്ഞു.... കുര്യച്ഛൻ വേഗം തന്നെ ആംബുലൻസ് വിളിച്ചു... സെക്യൂരിറ്റിയുടെ സഹായത്തോടെ വസുധയെ താഴേക്ക് കൊണ്ട് വന്നു.... ആംബുലൻസിൽ കുര്യച്ഛനും ത്രേസ്യാക്കും ഒപ്പം ആലിയും ഹോസ്പിറ്റലിലേക്ക് പോയി.....

അവിടെ എമർജൻസി ഡിപ്പാർട്മെന്റിലേക്ക് വസുധയെ അഡ്മിറ്റ്‌ ചെയ്തു നാട്ടിലുള്ള ഒരു ഫ്രണ്ടിന്റെ സിസ്റ്റർക്ക് ഡെലിവറിയോട് അനുബന്ധിച്ചു കുറച്ചു ബ്ലഡ്‌ ആവശ്യം വരുമെന്ന് അറിഞ്ഞു ഹോസ്പിറ്റലിലേക്ക് വന്നതാണ് ഹരി... ബ്ലഡ്‌ കൊടുത്തു കഴിഞ്ഞു തിരികെ ഇറങ്ങുമ്പോഴാണ് വെയ്റ്റിംഗ് ലോഞ്ചിൽ ഇരിക്കുന്ന ആലിയെ കണ്ടതു..... ഒന്നുകൂടെ അവളുതന്നെയാണ് അതെന്ന് ഉറപ്പിച്ചു ഹരി അവിടേക്ക് ചെന്നു "താനെന്താടോ ഈ സമയത്തിവിടെ..." പെട്ടെന്ന് ഹരിയുടെ ചോദ്യം കെട്ട് ആലി ഒന്ന് ഞെട്ടിയെങ്കിലും അവനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ അതിശയത്താൽ വിടർന്നു "സാറെന്താ ഇവിടെ...." "ആഹ് അതാണോ ഞാൻ ചോദിച്ചതിനുള്ള ഉത്തരം...." "അത് സോറി സർ.... അടുത്ത ഫ്ലാറ്റിലെ ആന്റിക്ക് പെട്ടെന്ന് അസുഖമായി.... അങ്ങനെ കൂടെ വന്നതാ.... സാറേന്താ ഇവിടെ...." "അത് ഫ്രണ്ടിന്റെ സിസ്റ്ററിന്റെ ഡെലിവറി ആയിരുന്നു അതിനു കുറച്ചു ബ്ലഡ്‌ വേണ്ടി വന്നു.... കൊടുക്കാൻ വന്നതാ...." അവളൊരു ചിരിയോടെ അവനെ നോക്കി "താൻ ഒറ്റയ്‌ക്കെ ഉള്ളോ...." അവൾ അല്ലെന്ന് തലയാട്ടി കുറച്ചകലെ നിൽക്കുന്ന കുര്യച്ചനെയും ത്രേസ്യയെയും കാണിച്ചു കൊടുത്തു "അവരുടെ കൂടെയ വന്നത്...." "അവര് കൊണ്ട് പോകില്ലേ തിരിച്ചു..." അവൾ തലയാട്ടി "നിനക്ക് കഴിക്കാനോ കുടിക്കനോ വല്ലതും വേണോ.... "

"വേണ്ട.... ഒന്നും വേണ്ട...." "ഞാൻ പോകുവാ..... താൻ നാളെ ലീവ് എടുത്തോ... ഉറക്കമൊഴിയുന്നതല്ലെ..... ബൈ...." അവനൊരു ചിരിയോടെ നടന്നു പോകുന്നത് നോക്കി ആലി അവിടെ ഇരുന്നു.... കുറെ ദൂരം നടന്നിട്ട് അവൻ തിരിഞ്ഞു നോക്കിയപ്പോൾ ആലി അവനെ തന്നെ നോക്കിയിരിപ്പുണ്ട്... അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കിയത് കണ്ട ആലി ജാള്യതയോടെ തിരിഞ്ഞിരുന്നു.... ഹരി ഒരു ചിരിയോടെ നടന്നു പോയി... ............ പിറ്റേന്ന് രാവിലെയാണ് ദച്ചുവും വിച്ചൂവും മോളും അമരാവതിയിലേക്ക് ഗസ്റ്റ്‌ ഹൌസിൽ നിന്നും തിരികെ വന്നത്... ദാദിയും രാധിക ആന്റിയും യാത്ര കഴിഞ്ഞിട്ട് മടങ്ങി വന്നിട്ടില്ല.... വിഹാൻ ഓഫീസിലേക്ക് നേരുത്തേ പോയി..... മോളെ റെഡിയാക്കി ദച്ചുവും റെഡി ആയി വന്നപ്പോഴേക്കും വിച്ചൂവും റെഡി ആയിരുന്നു.... മോളെ പ്ലേ സ്കൂളിൽ കൊണ്ട് പോയി വിട്ടതിനു ശേഷം അവർ ഓഫീസിലേക്ക് തിരിച്ചു...... പുതിയൊരു പ്രോജെക്ടിന്റെ ഡീറ്റെയിൽസ് ദച്ചുനോട് എക്സ്സ്‌പ്ലൈൻ ചെയ്തു കൊടുക്കുകയാണ് വിച്ചു...വാതിലിൽ മുട്ട് കെട്ട് നോക്കിയപ്പോൾ ഹരിയാണ്.... അവൻ ഒരു ചിരിയോടെ അകത്തേക്ക് കയറി

"എന്താണ് ഹരി സാറേ ഒരു കള്ളച്ചിരി.." വിച്ചു സംശയത്തോടെ ചോദിച്ചപ്പോൾ ഹരി അവനു ഓപ്പോസിറ്റ് ആയിട്ട് ചെയർ വലിച്ചിട്ടു ഇരുന്നു "ടാ മോനെ വിച്ചുകുട്ടാ ഞാൻ അത്യാവശ്യമായിട്ട് ഷിംല വരെയൊന്നു പോകുവാ.... ഒരാഴ്ചതെക്ക്...." "ഷിംലയോ..... അവിടെന്താ ഇപ്പൊ ഇത്ര അത്യാവശ്യം...." വിച്ചു ചോദിച്ചപ്പോൾ ഹരി ഒന്ന് പരുങ്ങി "അത്.... അത്യാവശ്യം ഒന്നുല്ല..... പക്ഷെ പോകാനൊരു ആഗ്രഹം.... ഒരാഴ്ച അത്രയേ ഉള്ളു..... നീ മാനേജ് ചെയ്‌യില്ലേ..... ഇപ്പോ ദച്ചുവും ഇല്ലേ...." "നോ മോനെ..... നടക്കില്ല..... കുറച്ചു ദിവസത്തേക്ക് നിന്റെ ആവശ്യം എനിക്കുണ്ട്.... ഇവിടുന്ന് നിന്നെ വിടാൻ തീരെ പറ്റില്ല.... അത്യാവശ്യ കാര്യമാ.... പിന്നെ നിന്റെയീ നാട് ചുറ്റല് കുറച്ചു നാളത്തേക്ക് ഒന്ന് മാറ്റിവെച്ചേക്ക് ഇനി ഞാൻ പറയുമ്പോ പൊന്ന് മോൻ പോയാൽ മതി....." വിച്ചു തീർത്തു പറഞ്ഞപ്പോൾ ഹരി അവനെ ഒന്ന് കലിപ്പിച്ചു നോക്കി "എങ്ങനെ സഹിക്കുന്നു മോളെ ഈ മൂരാച്ചിയെ.... ഹോ ഭയാനകം തന്നെ...." ഹരി ദച്ചുനെ നോക്കി പറഞ്ഞുകൊണ്ട് അവിടെ നിന്നും പോയി..... ദച്ചു അവൻ പറഞ്ഞതുകേട്ട് ചിരിക്കുന്ന കണ്ട് വിച്ചു അവളുടെ ഇടുപ്പിൽ അമർത്തി പിച്ചി "ചിരിക്കെടി.... ഒന്നുടെ ചിരിക്ക്.... അവളുടെ ഒരു കിണി...."

വിച്ചു കള്ള ദേഷ്യത്തോടെ പറഞ്ഞപ്പോൾ ദച്ചു അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു തിരികെ പോയി..... വൈകുന്നേരം അന്നു മോളെ പ്ലേ സ്കൂളിൽ നിന്നും വിളിച്ചുകൊണ്ടാണ് അവർ മടങ്ങി വന്നത്.... വീട്ടിലേക്ക് കയറാൻ നേരം ഒരു കാൾ വന്ന കാരണം വിച്ചു ഗാർഡനിലേക്ക് ഫോണുമായി പോയി.... ദച്ചു മോളെ റൂമിൽ കൊണ്ട് വന്നു ഫ്രഷ് ആകിയിട്ട് അവളും ഫ്രഷ് ആയി.... അന്നു മോള് അപ്പോഴേക്കും കളറിങ് ബുക്കുമായി കളർ ചെയ്യാൻ ഇരുന്നു ..... ദച്ചു താഴെ മോൾക്കുള്ള പാലെടുക്കാൻ പോയപ്പോഴാണ് ജോലിക്കാർക്കിടയിൽ ഒരു സംസാരം കേൾക്കുന്നത്... ദച്ചു വാതിലിൽ തന്നെ മറഞ്ഞു നിന്നു "എന്റെ നിതേ നീ എന്തൊക്കെ പറഞ്ഞാലും പോറ്റമ്മ ഒരിക്കലും പെറ്റമ്മ ആകില്ല.... അതിനു നോവും ചൂരും അറിഞ്ഞു പ്രസവിക്കണം.... ഇതിപ്പോ കല്യാണം കഴിഞ്ഞതിന്റെ ഒരു പുതുമയ്ക്ക് കൊച്ചിനോട് സ്നേഹമൊക്കെ ദ്രുവിക മേഡം കാണിക്കും..... പിന്നെ പിന്നെ അതൊക്കെ തനിയെ മാറിക്കോളും....." "എന്റെ സുലു നിന്നോട് പറയാൻ എനിക്ക് വയ്യ.... നീ ഇങ്ങോട്ട് വന്നേ..." അവർ രണ്ടും പോയപ്പോൾ ദച്ചു അകത്തേക്ക് കയറി മോൾക്കുള്ള പാലെടുത്തു ബോട്ടിലിലേക്ക് ഒഴിച്ച്....തിരികെ റൂമിലേക്ക് നടക്കുമ്പോഴും ദച്ചുന്റെ ഉള്ളിൽ നിറയെ അവർ പറഞ്ഞ വാക്കുകൾ ആയിരുന്നു

"""""പെറ്റമ്മയും..... പോറ്റമ്മയും """""" ബോട്ടിൽ അന്നുക്കുട്ടീടെ കൈയിൽ കൊടുത്തപ്പോൾ ആളൊരു ചിരിയോടെ അത് വാങ്ങിച്ചു..... ബോട്ടിലിന്റെ ലിട് സ്ലൈഡ് ചെയ്‌താൽ ഒരു സ്ട്രോ അതിൽ നിന്നും വരും.... അതിൽ നിന്നാണ് പാല് കുടിക്കുന്നത്.... മോള് കുറച്ചു കുടിച്ചിട്ട് ബാക്കി മാറ്റി വെച്ചിട്ട് വീണ്ടും കളർ ചെയ്യാൻ തുടങ്ങി.... ദച്ചു ബെഡിൽ മോളുടെ അരികിലായി ഇരുന്നു 'അമ്മേടെ മോളെ വയറ്റിൽ ചുമന്നു പ്രസവിക്കാനുള്ള യോഗം അമ്മയ്ക്ക് ഉണ്ടായില്ലല്ലോടാ.... നീ എന്റെ മോള് തന്നെയാ... സ്വന്തം മോള്......' ദച്ചു മനസ്സിൽ പറഞ്ഞു മോളെ തന്നെ നോക്കിയിരുന്നു.... അവളുടെ കണ്ണുകൾ നിറഞ്ഞു തൂകി..... ദച്ചുന്റെ മനസിലേക്ക് അന്നു മോളെ ആദ്യമായി കണ്ട ദിവസം ഓടിയെത്തി ആലപ്പാട്ട് വീട്ടിലേക്ക് വന്നിട്ട് ഒരാഴ്ച ആയിരുന്നു... അമരാവതിയിലേക്ക് പോകാനോ അവിടെയുള്ള ആരെയെങ്കിക്കും കാണാനോ മനസ്സ് അനുവദിച്ചില്ല... കീർത്തി മരിച്ചെന്നും മോള് ഇവിടെ ആണെന്നും ഒരിക്കൽ ദാദി വന്നപ്പോൾ പറഞ്ഞിരുന്നു.... എന്നിരുന്നാലും പോവാൻ തോന്നിയില്ല.... ഒരുച്ച സമയം ആയിരുന്നു....

റൂമിൽ ജനലരികിൽ എന്തോ വായിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു ശബ്ദം കേൾക്കുന്നത്..... ജനലിലൂടെ നോക്കിയിട്ട് ആരെയും കണ്ടില്ല.... കുഞ്ഞ് വാവകളുടെ ഷൂസിനു നടക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദമില്ലേ ആ ശബ്ദമാണ് കേൾക്കുന്നത്.... കുറച്ചു നേരത്തേക്ക് പിന്നീട് അനക്കമൊന്നുമില്ലായിരുന്നു...... ദച്ചു വാതിൽക്കലേക്ക് നോക്കിയപ്പോഴാണ് ഒരു കുഞ്ഞി തല കാണുന്നത്.... വാതിലിന്റെ മറവിൽ നിന്നും എത്തി നോക്കുന്നുണ്ട്.... ദച്ചു നോക്കുന്ന കണ്ടപ്പോൾ മുഖം മാറ്റും.... അവളൊരു ചിരിയോടെ അവിടേക്ക് ചെന്നു ആളുടെ കൈയിൽ പിടിച്ചു നിർത്തി ആ ചിരി കണ്ടപ്പോൾ തന്നെ മനസിലായി... തന്റെ വിച്ചുന്റെ മോളാണ് അതെന്ന്.... അവളുടെ കണ്ണുകൾ രണ്ടും നിറഞ്ഞു തൂവി.... മോളെ എടുത്തു ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ അവളുടെ ഉള്ളിൽ കീർത്തി ഗർഭിണി ആയിരുന്നപ്പോൾ കാണാൻ പോയത് ഓർമ വന്നു... "എന്താ വാവച്ചിടെ പേര്..." "അനാക്കലി വിദുത് വദേരാ.... അന്നുക്കുട്ടി......" ആളൊരു കുഞ്ഞു ചിരിയോടെ ദച്ചുന്റെ പൊട്ടിലും മാലയിലും കമ്മലിലുമെല്ലാം തൊട്ട് നോക്കി പറഞ്ഞു..... "ദച്ചമ്മയാനോ....." മോളുടെ ചോദ്യം കെട്ട് ദച്ചു അത്ഭുതത്തോടെ അവളെ നോക്കി "ദാഡിമ്മ പഞ്ഞല്ലോ ദച്ചമ്മയാന്നു...." ദച്ചു ഒരു ചിരിയോടെ അവളെ നോക്കി തലയാട്ടി ദാദിടെ അടുക്കലേക്ക് വന്നു...

കുറച്ചു നേരം കഴിഞ്ഞു ദാദി പോകാൻ എണീറ്റപ്പോഴും അന്നുക്കുട്ടി ദച്ചുന്റെ നെഞ്ചിൽ ചാരി കിടക്കുവാണ്.... ദാദി എത്ര വിളിച്ചിട്ടും ആള് ചെന്നില്ല.... അവസാനം ദച്ചു കൊണ്ട് ചെല്ലാമെന്ന് പറഞ്ഞപ്പോഴാണ് ദാദി പോയത്.... വൈകുന്നേരം വരെ അന്നു മുഴുവൻ സമയവും ദച്ചുന്റെ കയ്യിലായിരുന്നു.... എപ്പോഴും അവളുടെ കഴുത്തിലൂടെ കൈയിട്ട് ചിരിയോടെ ഇങ്ങനെ ഇരിക്കും വൈകുന്നേരം അമരാവതിയിലേക്ക് മോളെ തിരികെ കൊണ്ട് പോകാൻ ഇറങ്ങി.... കുറെ വർഷങ്ങൾക്ക് ശേഷമാണു അവിടേക്ക് പോകുന്നത്.... അന്നു മോളെ ദാദിയെ ഏൽപ്പിച്ചിട്ട് വേഗം തിരികെ പോന്നു.... അല്ലെങ്കിൽ ഓർമ്മകൾ ഹൃദയത്തെ മുറിവേൽപ്പിക്കുമെന്ന് അവൾക്ക് തോന്നി.... അന്നു മോളുടെ കരച്ചില് കേട്ടെങ്കിലും തിരിഞ്ഞു നിന്നില്ല പിറ്റേ ദിവസം അന്നു മോളെ ദാദിയാണ് കൊണ്ട് വന്നത്.... ആദ്യമൊക്കെ ആൾക്ക് കുറച്ചു പിണക്കം ഉണ്ടായിരുന്നു... ഇന്നലെ കൂട്ടാതെ പോയതിനു.... പിന്നെയത് പതിയെ ദച്ചു മാറ്റിയെടുത്തു.... അന്നു മോള് പിന്നീടങ്ങോട്ട് ജീവിതത്തിന്റെ ഒരു ഭാഗമായി മാറി..... അവളില്ലാതെ പറ്റില്ലെന്നായി.....

വിച്ചൂനെ കാണാതിരിക്കാൻ മനഃപൂർവം അവൻ ഓഫീസിൽ പോകുന്ന സമയം നോക്കിയാണ് അവിടേക്ക് ചെല്ലുന്നത്..... എന്നാൽ വിധിയുടെ തീരുമാനം മറ്റൊന്ന് ആയിരുന്നു... അന്നു മോള് എല്ലാത്തിനും വാശി കാണിക്കാൻ തുടങ്ങി... എന്ത് ചെയ്യാനും ദച്ചമ്മ വേണം.... അവസാനം ദാദിടെയും അമ്മയുടെയും നിർബന്ധത്തിനു വഴങ്ങി വിച്ചുന്റെ ഭാര്യയായി.... അവനോടുള്ള പ്രണയം അന്ന് ഉള്ളിലെവിടെയോ താഴിട്ട് പൂട്ടിയിരുന്നു.... "അമ്മേ മോടെ ബട്ടഫ്ലൈ നോക്ക്...." അന്നുക്കുട്ടിയുടെ ശബ്ദമാണ് ദച്ചുനെ ചിന്തയിൽ നിന്നും ഉണർത്തിയത്.... അന്നു മോള് കളർ ചെയത ബട്ടർഫ്‌ളൈ അവളെ കാണിച്ചു ആകാംഷയോടെ നോക്കുന്നുണ്ട്.... കുറെയൊക്കെ കളർ പുറത്തേക്ക് പോയിട്ടുണ്ട്.... എങ്കിലും ദച്ചു ഒരു ചിരിയോടെ മോളെ മടിയിലേക്ക് ഇരുത്തി "അടിപൊളി ആയിട്ടുണ്ട്..... എന്റെ അന്നുക്കുട്ടിയെ പോലെ സുന്ദരി ആയി..." "ആനോ അമ്മേ.... അന്നു സുന്നരി ആനോ...." "പിന്നെ അമ്മേടെ അന്നുക്കുട്ടിയല്ലേ ഏറ്റവും സുന്ദരി...." അന്നു മോൾക്ക് പെട്ടെന്ന് നാണം വന്നു അവൾ ദച്ചുന്റെ നെഞ്ചിലേക്ക് കിടന്നു.... കുറച്ചു നേരം അങ്ങനെ ഇരുന്നിട്ട് അടുത്ത ഫ്‌ളവർ കളർ ചെയ്യാൻ എടുത്തു ബെഡിലേക്ക് ഇരുന്നു .... ദച്ചു എന്തോ ആലോചിച്ചു ഇരുന്നപ്പോഴാണ് വിച്ചു പെട്ടെന്ന് മടിയിലേക്ക് കിടന്നത്.... ദച്ചു ഒന്ന് ഞെട്ടി... അന്നുനെ നോക്കിയപ്പോൾ കളർ ചെയ്യുന്നതിൽ മുഴുകി ഇരിക്കുവാണ് "എന്തെ....." വിച്ചു ചോദിച്ചപ്പോൾ അവൾ കണ്ണ് ചിമ്മി ഒന്നുമില്ലെന്ന് കാണിച്ചു....

അവൻ അവളുടെ വിരലുകൾ എടുത്തു തലയിൽ വെച്ച് മസ്സാജ് ചെയ്യാൻ കണ്ണുകൊണ്ടു കാണിച്ചു.... ദച്ചു പതിയെ അവന്റെ തല മസാജ് ചെയ്തു "ദച്ചു ഞാൻ കുറച്ചൂടെ റൊമാന്റിക് ആയാലോ... എന്താ നിന്റെ അഭിപ്രായം..." അവന്റെ ചോദ്യം കെട്ട് ദച്ചു അതിശയത്തോടെ നോക്കി "അല്ല ഇന്നാ ഹരി പറഞ്ഞില്ലേ ഞാൻ മുരടൻ ആണെന്ന് അത്കൊണ്ട് പറഞ്ഞതാ...." ദച്ചു ഒരു ചിരിയോടെ അവന്റെ മൂക്കിൽ വേദനിക്കാതെ പിടിച്ചു വലിച്ചു ... വീണ്ടും മസാജ് ചെയ്യാൻ തുടങ്ങി.... വിച്ചു അവളുടെ കൈ പിടിച്ചു വെച്ചു അവളെ തന്നെ നോക്കി എഴുന്നേറ്റിരുന്നു.... "എന്താ നിനക്ക് പറ്റിയെ.... എന്തോ മൂഡ് ഓഫ്‌ പോലെ... കാര്യം പറ..." വിച്ചുന്റെ മുഖം കണ്ടപ്പോൾ ആദ്യം പറയണ്ടെന്ന് കരുതിയെങ്കിലും പിന്നീട് ദച്ചു കിച്ചനിൽ നടന്ന കാര്യം പറഞ്ഞു... വിച്ചു അപ്പോൾ തന്നെ ചാടി എണിറ്റു "എങ്ങോട്ടാ വിച്ചു.... ഇവിടെ ഇരുന്നേ...." അവന്റെ കൈയിൽ പിടിച്ചു ദച്ചു തടഞ്ഞു "ഇതൊക്കെ പിന്നെ ചോദിക്കണ്ടേ.... ഇമ്മാതിരി ലൂസ് ടോക്സ് നടത്താനാണോ ശമ്പളം കൊടുത്തു ജോലിക്ക് നിർത്തിയിരിക്കുന്നത്...." വിച്ചുന്റെ ദേഷ്യം കണ്ട് ദച്ചു അവനെ ദയനീയമായി നോക്കി "പ്ലീസ് വിച്ചു ഇവിടെ ഇരിക്ക്...." "പപ്പേ... ഇവിദേ ഇരിക്ക്...." അന്നൂന്റെ പറച്ചില് കൂടി ആയപ്പോൾ വിച്ചു ബെഡിലേക്ക് തന്നെ ഇരുന്നു

"വിച്ചു.... ദാദി എന്നേ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ നിനക്ക് ഇങ്ങനെ വല്ലതും തോന്നിയോ..." അവന്റെ ദേഷ്യം ഒന്ന് തണുത്തെന്ന് തോന്നിയപ്പോൾ ദച്ചു ചോദിച്ചു "അതിനു നിന്നോടാരാ പറഞ്ഞെ ദാദി പറഞ്ഞിട്ടാ ഞാൻ നിന്നെ വിവാഹം ചെയ്തതെന്ന്..... നിന്നോട് പറഞ്ഞില്ലേ ഞാൻ സത്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ വൈകി പോയെന്ന്.... നിന്നെ തിരക്കി പാലക്കാട്ടേക്ക് വരാനിരുന്നപ്പോഴാ നിങ്ങൾ ഇവിടേക്ക് വന്നത്.... നിന്റെ സങ്കടങ്ങൾ എല്ലാം മാറട്ടെ എന്ന് കരുതിയാ അത്ര നാളും കാത്തിരുന്നത്..... ടീച്ചറമ്മയോട് നമ്മുടെ വിവാഹത്തിനെ പറ്റി സംസാരിക്കാൻ ഇരുന്നപ്പോഴാ നീയും അന്നുമോളും ഇത്ര അടുക്കുന്നത്.... അന്നുമോള് എന്ത് പറഞ്ഞാലും അവസാനം വന്നു നിൽക്കുന്നത് ദച്ചമ്മയിലാ.... അന്നുമോളോട് ഒരിക്കൽ ഞാൻ തന്നെയാ പറഞ്ഞത് ദച്ചമ്മയെ അന്നൂന്റെ അമ്മയായിട്ട് ഇവിടേക്ക് കൊണ്ട് വരാമെന്ന്.... അപ്പോൾ എപ്പോഴും ദച്ചമ്മ കൂടെ കാണുമെന്നു.... മോളോട് കുറച്ചു വാശി കാണിക്കാൻ പറഞ്ഞുകൂടേ കൊടുത്തു... എന്റെ മോള് മിടുക്കി ആയോണ്ട് പറഞ്ഞതെല്ലാം പെർഫെക്ട് ആയിട്ട് ചെയ്തു.... അങ്ങനെ ഞാനും ഹാപ്പി മോളും ഹാപ്പി...." ഇത് കേട്ടുടനെ ദച്ചു വിചൂന്റെ കയ്യിൽ അമർത്തിയൊരു പിച്ചു കൊടുത്തു...വേദനകൊണ്ട് വിച്ചു അലറി വിളിച്ചു

"എന്തൊരു നഖമാടി യക്ഷി.... ഓഹ് തൊലി പറിഞ്ഞു പോയെന്നാ തോന്നുന്നേ....." വിച്ചു പറഞ്ഞതുകേട്ട ദച്ചു അവനെ കലിപ്പിച്ചു നോക്കി "അന്ന് കല്യാണം കഴിഞ്ഞ ദിവസം രാത്രിയിൽ എന്തൊക്കെയാ വിച്ചു നീ പറഞ്ഞത്... ദാദി പറഞ്ഞതുകൊണ്ടാ... ഗതികേട് കൊണ്ടാ..... എന്തൊരു അഭിനയം ..... സിനിമയിൽ എങ്ങാനും നോക്കിക്കോ നല്ല ഭാവിയുണ്ട്..." ദച്ചു ദേഷ്യത്തോടെ പറഞ്ഞു തിരിഞ്ഞു കിടന്നു.... "അന്നുവേ.... അമ്മ പപ്പയോടു മിണ്ടുന്നില്ല.... പപ്പാ പാവല്ലേ.... മിണ്ടാൻ പറ ..." വിച്ചു അന്നുമോളെ ചുറ്റിപ്പിടിച്ചു ബെഡിലേക്ക് കിടന്നുകൊണ്ട് പറഞ്ഞു ദച്ചൂന് ചിരി വന്നെങ്കിലും അങ്ങനെ തന്നെ കിടന്നു "അമ്മേ.... പപ്പാ പാവല്ലേ.... മിന്തിക്കോ....പപ്പയ്ക്ക് വെരെ ആരാ മിന്താൻ ......" ദച്ചു ചിരി കടിച്ചു പിടിച്ചു കിടന്നപ്പോൾ അവളുടെ ഒരു സൈഡിൽ പപ്പയും മറ്റേ സൈഡിൽ മോളും വന്നു കിടന്നു.... രണ്ട് പേരും അവളെ മുറുക്കെ കെട്ടിപ്പിടിച്ചു "ദച്ചു...... നീ ഇല്ലാതെ എനിക്കോ മോൾക്കോ ഇനിയൊരു നിലനിൽപ്പില്ല.... അന്നൂന്റെ അമ്മയാ നീ..... അവളെ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന അവളുടെ അമ്മ.... പിന്നെ.... എൻറെ പ്രാണനും.... അല്ലെങ്കിൽ അതിനപ്പുറം മറ്റെന്തോ ഒന്ന് ..... Madly in love,,with u dee......." അവളുടെ ചെവിക്കരികിൽ വിച്ചു പറഞ്ഞ ഓരോ വാക്കും ദച്ചുന്റെ ഹൃദയത്തിലേക്കാണ് വന്നു പതിഞ്ഞത്.... ഒരിക്കൽ പ്രതീക്ഷകൾ ഒന്നാകെ നഷ്ടപ്പെട്ടു ഇരുട്ടിലേക്ക് മുങ്ങി താണ ജീവിതത്തിനു ഇന്ന് പുതു വെളിച്ചം ലഭിച്ചിരിക്കുന്നു........ എന്നോ സ്വപ്നം കണ്ട ജീവിതം ഇന്ന് ഇരട്ടി ശോഭയോടെ ഈശ്വരൻ കൈകളിലേക്ക് തന്നിരിക്കുന്നു..... ദച്ചു ആത്മസംതൃപ്തിയോടെ കണ്ണുകൾ അടച്ചു രണ്ട് പേരെയും ചേർത്തു പിടിച്ചു................... 🌸..........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story