ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 15

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

മാർട്ടിൻ കയ്യിലുണ്ടായിരുന്ന രണ്ട് പൊതിയുമായി വാതിലിന്റെ പൂട്ട് തുറന്നു അകത്തേക്ക് കയറി.... അവിടെ രണ്ട് കസേരയിലായി വിശ്വനെയും മോളെയും വരിഞ്ഞു കെട്ടി മുറുക്കി വെച്ചിട്ടുണ്ട്....മാർട്ടിൻ രണ്ട് പേരുടെയും കയ്യിലെ കെട്ട് അഴിച്ചു വായിലെ തുണിയും എടുത്തു മാറ്റി.....കയ്യിലുണ്ടായിരുന്ന പൊതി രണ്ടിന്റെയും കയ്യിലേക്ക് വെച്ചു കൊടുത്തു "ടോ മര്യാദയ്ക്ക് ഞങ്ങളെ അഴിച്ചു വിട്ടോ.... ഇല്ലെങ്കിൽ താൻ അനുഭവിയ്ക്കും.... തന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നവൻ ആരായാലും വെറുതെ വിടില്ല...." സോന കസേരയിൽ ഇരുന്ന് ഉറഞ്ഞു തുള്ളി "ദേ പെണ്ണുമ്പിള്ളേ അടങ്ങി ഇരുന്നില്ലേ കുത്തിയിറക്കും ഞാൻ കേട്ടല്ലോ.... മിണ്ടാതെ തന്നത് കഴിക്കാൻ നോക്ക്.... ഇല്ലെങ്കിൽ... ഇന്നിനി ഒരു തുള്ളി വെള്ളം പോലും കിട്ടില്ല...." മാർട്ടിൻ അവൾക്ക് നേരെ കത്തി വീശി പറഞ്ഞു.... അവൾ ചെറുതായി ഒന്ന് ഭയന്ന് പൊതിയിലുള്ളത് കഴിക്കാൻ തുടങ്ങി.... വിശ്വൻ ഇതെല്ലാം കണ്ട് ഒന്നും മിണ്ടാതെ കഴിപ്പ് തുടർന്നു .....മാർട്ടിൻ അവിടെയുള്ള കസേരയിൽ രണ്ടിനെയും നോക്കി ഒരു പുച്ഛത്തോടെ ഇരുന്നു... 🌸///////////////////////////🌸

അന്നുക്കുട്ടി രാവിലെ തന്നെ മുഖവും വീർപ്പിച്ചാണ് നിൽക്കുന്നത്.... എഴുന്നേറ്റപ്പോൾ തൊട്ട് ഇതാണ് ആളുടെ സ്ഥായിഭാവം.... ദച്ചു അത് കണ്ടെങ്കിലും വലിയ മൈൻഡ് കൊടുത്തില്ല... ഇന്നലെ അപ്പു വന്നപ്പോൾ ഒരു സെവൻ ഫീറ്റ് വരുന്ന ടെഡിയെയും കൊണ്ടാണ് വന്നത്.... അന്നു അതിനെയും വലിച്ചിഴച്ചു നടപ്പായിരുന്നു ഇന്നലെ മുതൽ.... ഷീണിക്കുമ്പോ അതിന്റെ പുറത്തു കേറി വിശാലമായിട്ട് കിടക്കും....അതിന്റെ പുറത്ത് അന്നുകുട്ടി കിടന്നാൽ അറിയാൻ കൂടി പറ്റില്ല.... ഇന്ന് പ്ലേ സ്കൂളിൽ പോകാതെ അതിനു കൂട്ടിരിക്കണം ആൾക്ക്... അതിനു ദച്ചു സമ്മതിച്ചില്ല.... പ്ലേ സ്കൂളിൽ പോകണമെന്ന് തീർത്തു പറഞ്ഞു.... അന്നുക്കുട്ടി കുറെ സോപ്പിട്ടു ദച്ചുനെ പതപ്പിച്ചു.... അവസാന അടവായിട്ട് പനിയാണെന്ന് വരെ പറഞ്ഞു.... ഒന്നും ഏൽക്കാത്തത്കൊണ്ട് മുഖവും വീർപ്പിച്ചു ഇങ്ങനെ നിൽക്കുവാണ് ബെഡിൽ മുഖവും വീർപ്പിച്ചു ഇരിക്കുന്ന അന്നു മോളെ കണ്ടുകൊണ്ടാണ് വിച്ചു റെഡി ആയി ഇറങ്ങിയത്.... അവനൊരു ചിരിയോടെ മോളെ പൊക്കിയെടുത്തു "പൊ പപ്പാ... തൊടന്താ...."

അന്നൂന്റെ കവിളിൽ വേദനിപ്പിക്കാതെ കടിച്ചു വിച്ചു അവളെയുമായി ദച്ചുന്റെ അടുത്തേക്ക് ചെന്നു "അമ്മേടെ വാവ പിണങ്ങല്ലേ.... മോൾടെ പാവ ഇവിടെ തന്നെ കാണുല്ലോ എപ്പോഴും.... നാളെ അവധി അല്ലെ അപ്പൊ ഫുൾ ടൈമ് കളിക്കാല്ലോ.... സ്കൂളിൽ പോയാൽ അല്ലെ മോൾക്ക് വലിയ ആളാവാൻ പറ്റു... നമുക്ക് പഠിക്കണ്ടേ കളിപ്പെണ്ണേ.... നാളെ മോളും പപ്പയും അമ്മയും കൂടെ ബീച്ചിൽ പോകുല്ലോ.... നാളെ അന്നുക്കുട്ടിക്ക് വെള്ളത്തിൽ നീന്താലോ..." ദച്ചു പറഞ്ഞപ്പോൾ അന്നു അത്ഭുതത്തോടെ നോക്കി "പോമിസ്......" അവൾ ദച്ചൂന് നേരെ കൈ നീട്ടി "പ്രോമിസ്...." ദച്ചു ആ കുഞ്ഞിക്കയിൽ മുത്തിക്കൊണ്ട് പറഞ്ഞു...... അപ്പോഴേക്കും അന്നുക്കുട്ടീടെ പിണക്കമെല്ലാം മാറി ആൾക്ക് പോകാൻ നല്ല ഉത്സാഹമായി......അവർ മൂന്നും പോകാനായി ഇറങ്ങി.... ആലി ഓഫീസിൽ എത്തിയപ്പോൾ അവളുടെ തൊട്ടടുത്ത ഒഴിഞ്ഞ ടേബിളിൽ ഇന്ന് ഒരാൾ ഇരിക്കുന്നുണ്ട്.... ഒരു വൈറ്റ് ടോപ്പും ബേബി പിങ്ക് സ്‌കിർട്ടും ഇട്ട് ചുരുണ്ട മുടിയെല്ലാം മുകളിലേക്ക് പോണി ടൈൽ കെട്ടി ഒരു സുന്ദരി..... ആലിയെ കണ്ടപ്പോൾ അവൾ ചിരിച്ചു "ഹായ് ഞാൻ ദിയ...."

"ഹലോ.... ഞാൻ ആലിയ.... പുതിയ ആളാണോ ...." "ഏയ്‌ അല്ല... പഴയതാ... ഒരു മാസം മെഡിക്കൽ ലീവ് ആയിരുന്നു... ഒരു ചെറിയ ആക്‌സിഡന്റ് ഉണ്ടായി... കൈ ഒടിഞ്ഞു.... നാട്ടിൽ ആയിരുന്നു... ഇന്നാ തിരികെ വന്നത്... ഇപ്പൊ എനിക്ക് സമാദാനമായി... തൊട്ടടുത്തു ആളില്ലാത്തോണ്ട് വല്ലാത്ത മുഷിച്ചിലായിരുന്നു.... ഇനിപ്പോ വല്ലതുമൊക്കെ മിണ്ടാനും പറയാനും ആളായാലോ ....." ദിയയുടെ സംസാരം ആലിക്ക് ഒരുപാട് ഇഷ്ടമായി .... തന്നെ പറ്റി ആരും ഒന്നും പറഞ്ഞു കൊടുത്തില്ലെന്ന് അവൾക്ക് മനസിലായി..... അങ്ങനെ ആയിരുന്നെങ്കിൽ ഇതുപോലെ മിണ്ടില്ലല്ലോ..... ആലിയേയും കൊണ്ട് ദിയ വാഷ്റൂമിലേക്ക് പോയപ്പോഴാണ് ഓഫീസിലെ ബിബിസി ബിന്ദുജ അവിടേക്ക് വന്നത്.... അവൾ ഉടനെ തന്നെ ദിയയെയും കൊണ്ട് മാറി നിന്നു... ആലിക്ക് കാര്യം മനസിലായി.... അവൾക്ക് ഉള്ളിൽ വേദന തോന്നി "ആഹ് ദിയ മോളെ നീ വന്നെന്ന് ചേച്ചി അറിഞ്ഞു... നിന്നെയൊന്നു കാണാൻ ഇരിക്കുവായിരുന്നു.... നീ ആ കൂടെ കൊണ്ട് നടക്കുന്നവളില്ലെ ആലിയ... അവൾ ആരാണെന്ന് മോൾക്ക് അറിയോ.... അവളു മറ്റേതാ...."

"മറ്റേതോ..." ദിയ അവരെ സംശയത്തോടെ നോക്കി "ആഹ് മറ്റേത്.... ട്രാൻസ്ജൻഡർ...." ദിയ അതിശയത്തോടെ അവരെ നോക്കി "അതെ മോളെ സോന മേഡവാ പറഞ്ഞെ... അവളോട് വലിയ അടുപ്പം വേണ്ടെന്നും മേഡം പറഞ്ഞു.... മോളോട് അവളുടെ കാര്യം പറയാൻ നോക്കിയിരിക്കുകയായിരുന്നു എല്ലാവരും..... ഇനി അവളോട് അടുപ്പത്തിന് പോകില്ലല്ലോ.... വേണമെങ്കിൽ മോളുടെ ടേബിൾ അവിടെ നിന്നു ചേഞ്ച്‌ ചെയ്യാം....." "എന്തിന്...." ദിയ ചോദിച്ചപ്പോൾ അവരൊരു വല്ലായ്മയോടെ അവളെ നോക്കി "അല്ല മോളെ.... അവളൊരു ട്രാൻസ്ജൻഡർ....." "So what......" ദിയയുടെ ചോദ്യത്തിന് മുന്നിൽ അവരാകെ പതറി പോയി "ഇത് പോലുള്ള ഉപദേശങ്ങൾ എല്ലാം നിങ്ങളെ പോലുള്ളവർക്ക് കൊടുത്താൽ മതി..... ഇങ്ങോട്ട് വേണ്ട കേട്ടല്ലോ.... She is my friend.... അവളെ പറ്റി എന്തെങ്കിലും പറഞ്ഞു നടനെന്ന് അറിഞ്ഞാൽ...." ദിയ അവർക്കൊരു താക്കീത് കൊടുത്തു അവിടെ നിന്നും തിരിഞ്ഞു നടന്നു.... അവിടെയെല്ലാം ആലിയെ നോക്കിയിട്ടും കണ്ടില്ല... പെട്ടെന്നാണ് കൊറിടോറിലൂടെ അവൾ നടന്നു പോകുന്നത് കണ്ടത്....

അവര് പറഞ്ഞതൊക്കെ വിശ്വസിച്ചു അവളെ ഒഴിവാക്കുമെന്ന് തോന്നിക്കാണും.... പാവം.... ദിയ ഓർത്തുകൊണ്ട് വേഗം ഓടുന്നതിന്റെ ഇടയിൽ ഒരു കുന്ന് ഫയലുമായി വന്ന ആരെയോ ഇടിച്ചിട്ടു... ഇടിച്ചിട്ട ആളിനെ ചീത്തവിളിക്കാൻ മുഖം ഉയർത്തി നോക്കിയ വിഹാൻ ഒരു നിമിഷത്തേക്ക് ശ്വാസം വിടാൻ പോലും മറന്ന പോലെ തറഞ്ഞിരുന്നു... അവനു ദേഹമാകെ വല്ലാത്ത മരവിപ്പ് പോലെ തോന്നി.... ആകെയൊരു കുളിര്... അവന്റെ കണ്ണുകൾ നിലത്തുനിന്ന് ഫയല് വാരിക്കൂട്ടുന്നവളിൽ ആയിരുന്നു...... "സോറി ചേട്ടാ... കണ്ടില്ല...." അവളൊരു ചിരിയോടെ അവിടെ നിന്ന് പോയിട്ടും വിഹാൻ വായും തുറന്നു അതെ നിൽപ്പ് തന്നെ നിന്നു.... ദിയ ചെന്ന് നോക്കിയപ്പോൾ ആലി അവളുടെ സീറ്റിൽ എന്തോ ആലോചനയിലാണ്.... അവൾ ഓടിച്ചെന്നു ആലിടെ കണ്ണ് പൊത്തി... "ദിയ ഞാൻ ....." ആലി എന്തോ പറഞ്ഞുതുടങ്ങിയപ്പോൾ അവൾ കൈ മാറ്റി ആലിക്ക് മുന്നിലേക്ക് വന്നു "എന്താ പറയാൻ ഉള്ളത്.... ആ ബിബിസി പറഞ്ഞതിനെക്കുറിച്ചാണോ.... അതൊക്കെ കെട്ട് നിന്നോട് അയിത്തം കാണിച്ചു നടക്കാനും വേണ്ടി വിവരം കെട്ടതല്ല ഞാൻ.....

അല്ലെങ്കിൽ തന്നെ നിന്റെയി മുഖം കണ്ടിട്ട് അവോയ്ഡ് ചെയ്യാൻ മനുഷ്യരായുള്ളവർക്ക് തോന്നുവോ ......" ആലി സന്തോഷത്തോടെ അവളെ കെട്ടിപ്പിടിച്ചു.... ദിയ തിരികെയും... എല്ലാവരും ഒരുപോലെ അല്ലെന്ന് ആലിക്ക് മനസിലായി... തന്നെ മനസിലാക്കാനും സ്നേഹിക്കാനും ഇന്നീ ലോകത്ത് ആരൊക്കെയോ ഉണ്ട്.... അവഗണനയ്ക്ക് അപ്പുറത്തേയ്ക്ക് ചില ചേർത്തുപിടിക്കലുകൾ..... 🌸//////////////////////////////////🌸 വിച്ചുന്റെ ക്യാബിനിലേക്ക് ചെന്ന ദച്ചു കാണുന്നത് എന്തൊക്കെയോ ദൃതിയിൽ ചെയ്യുന്ന വിച്ചൂനെയാണ് "ആഹ് ദ്രുവി നീ വന്നോ.... നമ്മുടെ ടെക്സ്റ്റ്‌ടൈൽസിലേക്ക് വേണ്ടി കുറച്ചു കൈത്തറി തുണികൾ ബൾക്ക് ആയിട്ട് എടുക്കുന്ന കാര്യം ഞാൻ പറഞ്ഞത് നീ ഓർക്കുന്നില്ലേ.... ആ വില്ലേജിലുള്ള ആൾക്കാരുടെ പേയ്‌മെന്റ് ഡീറ്റൈൽസും മറ്റും അടങ്ങിയ ആ ഫയൽ ഞാൻ നിന്നെയല്ലേ ഏൽപ്പിച്ചത്.... അത് ഇപ്പോൾ അത്യാവശ്യമായി വേണം....." "ഇല്ല വിച്ചു.... അങ്ങനൊരു ഫയൽ എന്നേ ഏൽപ്പിച്ചിട്ടില്ല.... അതിനെക്കുറിച്ചു എന്നോട് പറഞ്ഞെന്നല്ലാതെ.... എന്റെ കയ്യിൽ തന്നിട്ടില്ല....." "Whattt.... Nonsense പറയാതെ ദ്രുവി .. അത് ഞാൻ നിന്നെയല്ലേ ഏൽപ്പിച്ചത്... ഇപ്പൊ അത് കണ്ടിട്ട് പോലുമില്ലെന്നോ..." വിച്ചൂന് ദേഷ്യം വരാൻ തുടങ്ങി.... "നീ എന്തിനാ വിച്ചു ദേഷ്യപെടുന്നേ ഇവിടെ കാണും അത്.... എന്റെ കയ്യിൽ ഇല്ല...."

"Noo ദ്രുവി.... അത് നിന്റെ കയ്യിലാ.... നീ എന്താ ഇങ്ങനെ irresponsible ആയത്.... പോയി നിന്റെ ടേബിളിൽ നോക്ക്.... അവിടെ കാണും...." ദച്ചൂന് ഉറപ്പായിരുന്നു അത് അവിടെ ഇല്ലെന്ന്... എങ്കിലും അവൾ പോയി നോക്കി.... എങ്ങാനും താൻ മറന്നതാണോ..... അശ്രദ്ധ കൊണ്ട് മിസ്സ്‌ ആയതാണോ......കുറച്ചു സമയത്തിന് ശേഷം ദച്ചു തിരികെ വന്നു..... "വിച്ചു അത് അവിടെയില്ല......" ദച്ചു അത് പറയുമ്പോൾ പേടികൊണ്ട് വിറച്ചിരുന്നു.... "Idiot.... അതിന്റെ വില എന്താണെന്ന് അറിയോ നിനക്ക്.... Shit.... ഏത് നേരത്താണാവോ..... നിനക്ക് കുറച്ചുകൂടെ ഒന്ന് ശ്രദ്ദിച്ചാൽ എന്താ ദ്രുവി.... അതെങ്ങനാ ഞാൻ തന്നെ തലയിൽ കേറ്റി വെച്ചിരിക്കുവല്ലേ....." വിച്ചു എന്തെല്ലാമോ നിന്നു പറയുന്നുണ്ട്.... ദച്ചു ഒരു സൈഡിൽ നിന്നു വിങ്ങി പൊട്ടുന്നുണ്ട്... പെട്ടെന്ന് അകത്തെ ബഹളം കെട്ട് ഹരി അങ്ങോട്ട് വന്നു.... അവൻ കാര്യം അന്വേഷിച്ചപ്പോൾ വിച്ചു കാര്യം പറഞ്ഞു "അയ്യേ അതാണോ.... എടാ അത് അന്ന് നീ ദച്ചുനെ ഏൽപ്പിക്കാൻ ആ ഫയൽ എന്റെ കയ്യിൽ അല്ലെ തന്നത്... ഞാനത് മറന്ന് പോയി... പിന്നെ അത് ഉടനെ ആവശ്യം വരില്ലല്ലോ അത്കൊണ്ട് ഞാനത് സൂക്ഷിച്ചു.....

ഫയൽ എന്റെ കയ്യിലുണ്ട്..... ഞാൻ ഇപ്പൊ എടുത്തിട്ട് വരാം....." ഹരി നിസ്സാരമായി പറഞ്ഞു നിർത്തിയപ്പോൾ വിച്ചു അവന്റെ പുറത്തിട്ടു ഊക്കോടെ രണ്ട് കൊടുത്തു.... ദച്ചൂന് സങ്കടവും ദേഷ്യവും അതിന്റെ പാരമ്യത്തിൽ ആയിരുന്നു അപ്പോൾ.... അവൾ കയ്യിലിരുന്ന ഫോൺ താഴേക്ക് എറിഞ്ഞുപൊട്ടിച്ചു.... ഫോൺ പലകക്ഷണങ്ങളായി മാറി.... വിച്ചൂനെ കലിപ്പിച്ചു നോക്കി അവൾ അവിടെ നിന്നും പോയി.... "അത് symbolic ആണ് മോനുസേ.... ആ ഫോൺ പോലെ നിന്നെയും എറിഞ്ഞു പൊട്ടിക്കുമെന്ന്.... ഒന്നുമില്ലേലും ആ പാവത്തിനെ ഇത്രയും ചീത്ത പറയണ്ടായിരുന്നു വിച്ചു....." "ടാ ........... " ഹരിയുടെ ചെവിയിൽ കുറച്ചു നേരത്തേക്ക് ഒരു മൂളൽ മാത്രമേ ഉണ്ടായിരുന്നുള്ളു.... അവൻ ചെവി നന്നായിട്ടൊന്ന് തിരുമ്മി..... എല്ലാം നല്ല കൂടിയ ഐറ്റംസ് ആയത്കൊണ്ട് എത്ര തിരുമ്മിയിട്ടും ആ പെരുപ്പ് മാറുന്നില്ല..... ദച്ചു ഒരു വിധത്തിലും അടുക്കുന്ന ലക്ഷണം ഇല്ലാത്തത്കൊണ്ട് അവസാനം വിച്ചു ഒരടവെടുത്തു.....നേരെ ദച്ചു ഇരിക്കുന്നിടത്തേക്ക് പോയി "ദ്രുവി PK അസോസിയേറ്റ്സുമായുള്ള പ്രസന്റേഷൻ നീയല്ലേ ചെയ്യുന്നത് വേഗം റെഡി ആകു....2 മണിക്ക് നമ്മുടെ ഹോട്ടലിൽ വെച്ചിട്ടാണ് മീറ്റിംഗ്....." ദച്ചു വേഗം തന്നെ ഫയലെല്ലാം റെഡിയാക്കി വന്നു....

വിച്ചൂവും ദച്ചുവും കൂടെ പുറപ്പെട്ടു.... വിച്ചു ഡ്രൈവിങ്ങിന്റെ ഇടയിൽ അവളെ നോക്കുന്നുണ്ടെങ്കിലും അവിടെ നിന്നു യാതൊരു മൈൻഡ്മില്ല.... കാറ് പോകുന്ന വഴി കണ്ടപ്പോൾ തന്നെ അവൾക്ക് മനസിലായി ഇതവന്റെ അടവാണെന്ന്..... കാർ ചെന്നു നിന്നത് സമുദ്രയിലാണ്.... നിരഞ്ജൻ ജോലി ചെയ്യുന്ന റിസോർട്...... അവൾ വിച്ചൂനെ സംശയത്തോടെ നോക്കി "എന്റെ പോന്നു ദ്രുവി സോറി..... ആ ഫയൽ അത്ര അത്യാവശ്യമായി വേണ്ടി വന്ന സമയത്തു കാണാതെ വന്നപ്പോൾ ദേഷ്യം വന്നു പോയി....സോറി മോളെ.... ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കാതെ ഒന്ന് വാടോ... നമുക്ക് കുറച്ചു നേരം ഇവിടെ സ്പെൻഡ്‌ ചെയ്യാം.... നിനക്കന്ന് ഇവിടെ ഒരുപാട് ഇഷ്ടമായെന്ന് പറഞ്ഞില്ലേ.... അതിന്റെ കൂടെ ആ നിരഞ്ജനും പോണ്ടാട്ടിക്കും എന്തെങ്കിലും പണി കൂടി കൊടുക്കാം....." വിച്ചു പറഞ്ഞതകെട്ട ദച്ചുനു ചിരി വന്നെങ്കിലും അവളത് കടിച്ചുപിടിച്ചു...റിസപ്ഷനിലേക്ക് കയറി വരുന്ന വിച്ചൂനെ കണ്ട സ്മൃതിയുടെ കണ്ണുകൾ തിളങ്ങി... എന്നാൽ അവന്റെ പിറകിൽ വരുന്ന ദച്ചുനെ കണ്ട അവൾക്ക് ദേഷ്യം തോന്നി..... അവിടേക്ക് വന്ന വിച്ചു സ്മൃതിയെ ഒന്ന് കടുപ്പിച്ചു നോക്കി അവിടെയുള്ള മറ്റൊരു സ്റ്റാഫിനോട് സംസാരിച്ചു.... ആ സമയത്തു അവളുടെ കണ്ണുകൾ വിച്ചുന്റെ ദേഹത്തുകൂടെ ഓടി നടന്നു....

പെട്ടെന്ന് ദച്ചുനെ നോക്കിയ സ്‌മൃതിക്ക് അവളുടെ കണ്ണിലെ ദേഷ്യം കണ്ട് പേടി തോന്നി.... താൻ നോക്കുന്നത് അവൾ കണ്ടെന്നു മനസിലായപ്പോൾ സ്മൃതി പയ്യെ അവിടെ നിന്നും പോയി...... റൂമിന്റെ കീ സ്റ്റാഫ്‌ ദച്ചുനെയാണ് ഏൽപ്പിച്ചത്... അന്നെടുത്ത റൂം തന്നെയാണെന്ന് നമ്പർ കണ്ടപ്പോൾ അവൾക്ക് മനസിലായി... അവളതുമായി വിച്ചൂനെ മൈൻഡ് ചെയ്യാതെ പോയി.... വിച്ചു ഒരു ചിരിയോടെ അവളുടെ പിറകെ പോയി...... വിച്ചു കതക് തുറന്നു ചെന്നപ്പോൾ ദച്ചു ഗ്ലാസ്‌ ഡോറിന്റെ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി നിൽക്കുവാണ്... അവനൊരു ചിരിയോടെ അകത്തേക്ക് കയറി വാതിൽ പൂട്ടി കീ സൈഡിലേക്ക് വെച്ചു..... പിറകിൽ നിന്നും രണ്ട് കൈകൾ വയറിലൂടെ ചുറ്റി വരിയുന്നത് അറിഞ്ഞെങ്കിലും ദച്ചു അനങ്ങാതെ നിന്നു.... വിച്ചു അവളുടെ തോളിലൂടെ താടിയും മീശയും ഉരസി കഴുത്തിലേക്ക് കൊണ്ട് വന്നു.... കഴുത്തിൽ നാവ് കൊണ്ട് തഴുകിയപ്പോൾ ദച്ചു കഴുത്തൊന്നു വെട്ടിച്ചു അവന്റെ കൈ വിടുവിച്ചു അകന്ന് മാറി..... "ഹാ സോറി പറഞ്ഞില്ലേ ദച്ചു...... പിന്നെന്താ..... സോറി ഡീ... ആ ഫയലിന്റെ ഇമ്പോര്ടന്റ്റ്‌സ് നിനക്കും അറിയാവുന്നതല്ലേ...." ദച്ചു എന്നിട്ടും ഒന്നും മിണ്ടാതെ തന്നെ നിന്നു.......

വിച്ചു ഒരു ചിരിയോടെ ഇട്ടിരുന്ന കോട്ട് ഊരി ബെഡിലേക്കിട്ടു ഇൻസർട് ചെയ്തിരുന്ന ഷർട്ട്‌ പുറത്തേക്കാക്കി.... വാച്ച് ഊരി ടേബിളിലേക്ക് വെച്ചു....ഷൂസും അവിടെ തന്നെ ഊരിയിട്ടു.... ദച്ചു അവനെന്താ ചെയ്യുന്നതെന്ന് അന്തിച്ചു നിന്നപ്പോഴേക്കും വിച്ചു അവളെ രണ്ട് കയ്യിലുമായി കോരിയെടുത്തു.... പ്രതീക്ഷിക്കാത്ത നീക്കാമായത്കൊണ്ട് ദച്ചു പേടിയോടെ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു..... വിച്ചു ഒരു ചിരിയോടെ അവളെയുമായി ഗ്ലാസ്‌ ഡോർ വഴി കൊറിഡോറിലേക്ക് ഇറങ്ങി..... കൊറിഡോറിലെ പൂളിന്റെ തൊട്ടടുത്തുള്ള ഓപ്പൺ ഷവർ ഏരിയയിലേക്കാണ് അവൻ അവളെ കൊണ്ട് പോയത്.... അവന്റെ കൈയിൽ കിടന്ന ദച്ചു അവന്റെ മുഖത്ത് തന്നെയാണ് നോക്കികിടന്നത്.... ദച്ചുനെ ഷവറിന്റെ തൊട്ട് താഴെ നിർത്തി വിച്ചു ഷവർ ഓപ്പൺ ചെയ്തു.... മഴത്തുള്ളികൾ പോലെ വെള്ളം ഷവറിൽ നിന്നും വീഴാൻ തുടങ്ങി വിച്ചു ദച്ചുനെ വാളിലേക്ക് ചേർത്തു നിർത്തി.... വെള്ളം രണ്ട് പേരുടെയും ശരീരമാകെ നനച്ചുകൊണ്ട് ഒഴുകിയിറങ്ങി .... വിചൂന്റെ കണ്ണുകൾ അവളുടെ നെറുകിലൂടെ സിന്ദൂരവുമായി ഒഴുകിയിറങ്ങുന്ന വെള്ളത്തുള്ളികളിൽ ആയിരുന്നു.... അവൻ ചൂണ്ട് വിരൽ കൊണ്ട് അവളുടെ നെറുകിലാകെ സിന്ദൂരം പടർത്തി.... അവിടെ നിന്നും അവളുടെ നാസിക വഴി ചുണ്ടിൽ എത്തി നിന്നു......

"പിണക്കമാണോ ഇപ്പോഴും.... മം...." വിച്ചു വളരെ നേർത്ത ശബ്ദത്തിൽ ചോദിച്ചപ്പോൾ ദച്ചു ഒരു ചിരിയോടെ അവനെ നോക്കി..... വിച്ചു ഒരു ചിരിയോടെ അവളോട് ചേർന്ന് നിന്നു ആ അധരങ്ങളെ സ്വന്തമാക്കി... ഒട്ടും വേദനിപ്പിക്കാതെ പതിയെ ചുണ്ടുകൊണ്ടും നാവ്കൊണ്ടും നുണഞ്ഞു...... ശരീരത്തിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളത്തുള്ളികളും ദച്ചുന്റെ ശരീരത്തിലെ ചൂടും അധരങ്ങളുടെ മൃദുലതയും അവനെ മറ്റേതോ ലോകത്ത് എത്തിച്ചിരുന്നു കുറച്ചു സമയത്തിനു ശേഷം അകന്ന് മാറിയപ്പോൾ ദച്ചു അവന്റെ ഷർട്ടിൽ ചുഴറ്റി പിടിച്ചു നെഞ്ചിലേക്ക് ചാരി നിന്നു കിതപ്പടക്കി.....അപ്പോഴേക്കും വിച്ചു അവളുടെ കഴുത്തിലെ വെള്ളത്തുള്ളികളെ അധരങ്ങളാൽ ഒപ്പിയെടുക്കാൻ തുടങ്ങിയിരുന്നു... കഴുത്തിൽ നിന്നും മാറിലേക്ക് അവന്റെ ചുണ്ടുകൾ സഞ്ചരിക്കുന്നതും മാറിൽ നിന്നും സാരി തലപ്പ് അകന്നു മാറുന്നതും ദച്ചു അറിഞ്ഞു.....നനഞ്ഞോട്ടിയ അവളുടെ അണി വയറിലേക്ക് ചുംബനങ്ങൾ വർഷിക്കുമ്പോൾ ദച്ചു അവന്റെ മുടിയിലേക്ക് വിരലുകൾ കോർത്തു വലിച്ചു...വിച്ചു ഉയർന്നു പൊങ്ങി അവളെ ചുംബനങ്ങളാൽ മൂടുമ്പോൾ അവൾ അവന്റെ അധരങ്ങളുടെ ചൂടിൽ സ്വയം മറന്നിരുന്നു................🌸..........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story