ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 16

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

നനഞ്ഞുകുതിർന്ന ദച്ചുനെ പൊക്കിയെടുത്തു വിച്ചു റൂമിലേക്ക് വന്നു.... അവളെ ബെഡിലേക്ക് കിടത്തുമ്പോഴും അവളിൽ നിന്നും നോട്ടം മാറ്റാൻ അവനായില്ല.... ഒരു വെണ്ണക്കൽ ശില്പം പോലെ തന്റെ മുന്നിൽ കിടക്കുന്ന ദച്ചുനെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു.... അവളുടെ ശരീരത്തിലെ ജാലകണികകളെ അവൻ തന്റെ അധരങ്ങളാൽ ഒപ്പിയെടുത്തു..... അണിവയറിൽ അവന്റെ ചുണ്ടുകളുടെയും കൈകളുടെയും കുസൃതി അതിര് കടന്നപ്പോൾ അവളൊരു പിടച്ചിലോടെ അവനെ തള്ളി മാറ്റി തിരിഞ്ഞു കിടന്നു..... വിച്ചൂവും ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു കണ്ണുകൾ അടച്ചു കിടന്നു...... ദച്ചു മയക്കത്തിൽ നിന്നും എണീക്കുമ്പോൾ വിച്ചു അടുത്തെങ്ങും ഇല്ല.... ബെഡിനോട് ചേർന്നുള്ള ടേബിളിൽ ഒരു കവർ ഉണ്ട്.... അവൾ പുതപ്പ് മൂടി കട്ടിലിൽ നിന്നും ഇറങ്ങി അതെടുത്തു നോക്കി.... അവൾക്കുള്ള ഡ്രസ്സ്‌ ആണ് ഒരു ബ്ലാക്ക് കുർത്തിയും ബ്ലാക്ക് ജീൻസും..... ദച്ചു ഒരു ചിരിയോടെ വാഷ്റൂമിലേക്ക് അത് മാറാനായി പോയി..... തിരികെ ഇറങ്ങിയപ്പോൾ വിച്ചു ബെഡിൽ ഉണ്ട്....

"ഞാൻ ടെക്സ്റ്റൈൽസിൽ വിളിച്ചു എടുപ്പിച്ചതാ... ഡ്രസ്സ്‌ എല്ലാം നനഞ്ഞില്ലേ..." ദച്ചു ഒരു ചിരിയോടെ കണ്ണാടിടെ മുന്നിൽ നിന്നു മുടി കെട്ടാൻ തുടങ്ങി... പെട്ടെന്നു വിച്ചു അവളുടെ കയ്യിൽ നിന്നും ഹെയർ ബാൻഡ് വാങ്ങി കയ്യിൽ വെച്ചു "കെട്ടിവെക്കണ്ട... ഇതിങ്ങനെ അഴിഞ്ഞു കിടക്കുന്നത് കാണാനാ ഭംഗി..." വിച്ചു അവളുടെ സിൽക്ക് പോലുള്ള മുടി തഴുകി ഒരു ചിരിയോടെ പറഞ്ഞു... അപ്പോഴും ദച്ചു അവനെ തന്നെ കണ്ണെടുക്കാതെ കണ്ണാടിയിലൂടെ നോക്കി നിന്നു.... അവന്റെ സ്നേഹം അവൾക്ക് എന്നുമൊരു അത്ഭുതം തന്നെയായിരുന്നു..... വിച്ചു ആ മുടിയിലേക്ക് മുഖം പൂഴ്ത്തിയപ്പോൾ ദച്ചു ഒരു ചിരിയോടെ അവനിലേക്ക് ചേർന്ന് നിന്നു റൂം പൂട്ടി റിസപ്ഷനിലേക്ക് വന്നപ്പോൾ അവിടെ നിരഞ്ജൻ ഉണ്ട്.... ദച്ചൂന് ഇപ്പോൾ അവനെ കാണുമ്പോൾ പഴയ പോലെ പേടി ഒന്നുമില്ല....നിരഞ്ജൻ ദച്ചുനെ കണ്ട് കണ്ണെടുക്കാതെ നോക്കി നിന്നു... ആ കറുത്ത കുർത്തിക്കുള്ളിൽ അവളുടെ നിറം എടുത്തറിയുന്ന പോലെ... അവളുടെ സൗന്ദര്യം ഇരട്ടിച്ച പോലെ.... കണ്ണെടുക്കാൻ മറന്നു പോകുന്ന സൗന്ദര്യം.....

പെട്ടെന്ന് വിച്ചൂനെ ഒന്നു നോക്കി അവൻ വെറേ എന്തോ ജോലിയിലേക്ക് തിരിഞ്ഞു.... ഇപ്പൊ പഴയത് പോലെയല്ല നല്ല പണിയാണ് ഓരോ ദിവസവും...... ഇതേ സമയം സ്‌മൃതിയും അവരെ തന്നെ ശ്രദ്ദിക്കുകയായിരുന്നു.... പോയ വേഷമല്ല രണ്ട് പേരുടെയും.... ദച്ചുന്റെ മുഖമാകെ തുടുത്തിരിക്കുന്നു.... പോരാത്തതിന് അവളുടെ അലസമായി കിടക്കുന്ന മുടിയും കഴുത്തിൽ അങ്ങിങായി തെളിഞ്ഞു കാണുന്ന പാടുകളും ....അവൾക്ക് ദച്ചുനോട് അസൂയ തോന്നി.... അവൻ കോർത്തു പിടിച്ചിരിക്കുന്ന ദച്ചുന്റെ കൈകളോട് പോലും അസൂയ.... എന്നാൽ ദച്ചുവും വിച്ചൂവും ഇതൊന്നും ശ്രദ്ദിക്കാതെ അവരുടേതായ ലോകത്തായിരുന്നു................ 🌸/////////////////🌸 ഹരിയുടെ ക്യാബിനിലേക്ക് വിളിപ്പിച്ചത്കൊണ്ട് അവിടേക്ക് വന്നതാണ് ആലി.... ഇന്നലെ കറക്റ്റ് ചെയ്യാൻ കൊടുത്ത ഫയലും അവളുടെ കയ്യിലുണ്ട്.....അകത്തു ഹരി മാത്രമേ ഉണ്ടായിരുന്നുള്ളു... അവൾക്ക് അകത്തേക്ക് ചെല്ലാനുള്ള അനുവാദം കിട്ടിയപ്പോൾ അകത്തേക്ക് ചെന്നു.... ഫയൽ അവനെ ഏൽപ്പിച്ചപ്പോൾ അവന്റെ ഒപോസിറ്റ് സീറ്റിലേക്ക് അവളോട് ഇരിക്കാൻ പറഞ്ഞു.... "ആലി തന്റെ പേരെന്റ്സ് എവിടെയാ...." "മരിച്ചു പോയി.... രണ്ട് വർഷം മുന്നേ...ആക്സിഡന്റ് ആയിരുന്നു " "വെറേ ബന്ധുക്കൾ ആരുമില്ലേ...."

"ഉണ്ട് ഒരുപാട് ബന്ധുക്കൾ ഉണ്ട്... കോട്ടയത്ത്‌ പാലയിലെ ഒരു വലിയ കുടുംബത്തിലെ അംഗമാ ഞാൻ... പക്ഷെ ഞാൻ ഇങ്ങനെ ആയത്കൊണ്ട് ബന്ധുക്കൾ ഒന്നും അടുപ്പിക്കില്ല.... പക്ഷെ പപ്പയും മമ്മയും എന്നും എനിക്ക് കൂട്ട് ഉണ്ടായിരുന്നു.... അവർ ആയിരുന്നു എന്റെ ബലം.... പെട്ടെന്നൊരുനാൾ അവരങ് പോയപ്പോൾ ബന്ധുക്കളൊക്കെ ഞാൻ കാരണമാ അവർ പോയതെന്ന് പറഞ്ഞു വല്ലാത്ത ഉപദ്രവം ആയിരുന്നു.... ഒട്ടും സഹിക്കാൻ വയ്യാതെയാ ഇങ്ങോട്ട് വന്നത്.... പപ്പേടെ ഫ്ലാറ്റാ അത്...ഫ്ലാറ്റിലുള്ളവർ ഓരോന്ന് പറയുമെങ്കിലും എനിക്ക് അവിടെ പേടിക്കാതെ ജീവിക്കാല്ലോ..... പിന്നെ ജോലിയും ഉണ്ട്.... ഒറ്റക്ക് ആണെന്ന് തോന്നിട്ടില്ല... പപ്പയും മമ്മയും എപ്പോഴും കൂടെ ഉള്ള പോലെ തോന്നും എങ്കിലും ചിലപ്പോൾ തോന്നാറുണ്ട് എല്ലാവർക്കും കളിയാക്കാനും പുച്ഛിക്കാനും ഇങ്ങനൊരു ജന്മത്തെ ഇവിടെ ഒറ്റക്ക് ആകിയിട്ട് അവരങ് പോയല്ലോന്ന്......" അത് പറഞ്ഞു നിർത്തിയപ്പോഴേക്കും അവളുടെ കണ്ണിൽ നിന്നും ഒരു നീർമുത്തു അടർന്നു വീണിരുന്നു..... "I want to talk u something very seriously..."

ഹരിയുടെ പറച്ചിലും മുഖഭാവവും കണ്ട അവൾ മുഖം തുടച്ചു അവനെ നോക്കി "പറഞ്ഞോളൂ സർ വർക്ക്‌ സംബന്ധിച്ചു എന്തെങ്കിലും ആണോ.... മിസ്റ്റേക്ക് എന്തെങ്കിലും എന്റെ ഭാഗത്തു നിന്നു ഉണ്ടായോ....." "ഏയ്‌ അതൊന്നുമല്ല.... അത്..... എനിക്ക് തന്നെ ഇഷ്ടമാ ആലി.... തന്നെ കണ്ടപ്പോഴേ എനിക്ക് വല്ലാത്തൊരു ഫീൽ മനസ്സിൽ തോന്നിയിരുന്നു.... തന്നോടുള്ള സഹതാപം ഒന്നുവല്ല.... എനിക്ക് ശെരിക്കും ഇഷ്ടമായിട്ട് തന്നെയാ.... പിന്നെ ഇതിന് എതിർത്തു പറയാൻ തന്റെ കയ്യിൽ ഒരു നൂറു റീസൺസ് ഉണ്ട്.... എനിക്കറിയാം.....അതൊന്നും എനിക്ക് കേൾക്കണ്ട.... എല്ലാം അറിഞ്ഞുകൊണ്ടല്ലേ ഞാൻ ഇപ്പോൾ സംസാരിക്കുന്നത്... അതോർത്താൽ മതി.... എനിക്ക് നിന്നെ വേണം ആലി.... ഈ സമൂഹം എന്ത് പറയും എന്നോർത്ത് നിന്നെപ്പോലൊരു മാണിക്യത്തെ കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല.... യാത്രകൾ പോകുമ്പോ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇത്രയും രുചിയുള്ള ഭക്ഷണം പങ്കിടാൻ ഒരാളില്ലല്ലോ എന്ന്... ഇത്രയും മനോഹരമായ കാഴ്ച കാണാൻ കൂടെ ഒരാളില്ലല്ലോ എന്ന്....

മഞ്ഞും തണുപ്പും വെയിലും മഴയും എല്ലാം അനുഭവിക്കാൻ കൂടെ ഒരാൾ..... ഒരു പനി വരുമ്പോൾ ചേർത്തു പിടിക്കാനും സങ്കടപെടാനും ഒരാൾ....എവിടെ പോയാലും നമുക്കായി ഒരാൾ ഉണ്ടെന്നൊരു തോന്നൽ.... അതിനൊക്കെ നിന്നെ എനിക്ക് വേണം...മറ്റുള്ളവരുടെ അവഗണനയും പുച്ഛവും ഒന്നും ഇനി നിനക്ക് നേരെ വരില്ല.... ഞാൻ കാണും നിന്റെയൊപ്പം.... പ്രണയത്തിന്റെ എല്ലാ പരിശുദ്ദിയോടുകൂടിയാ ഞാൻ നിന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്.... നിന്നെ അലട്ടുന്ന ചിന്തകൾ എനിക്കറിയാം ആലി.... പ്രണയം ആർക്കും ആരോട് വേണമെങ്കിലും തോന്നാം.... അതിന്റെ പാരമ്യത്തിൽ അത് പ്രകടിപ്പിക്കാൻ ഉള്ള ഒരു മാധ്യമം മാത്രമാണ് ശരീരം.... തലോടലുകളിലൂടെയും ചുംബനത്തിലൂടെയും എല്ലാം അത് പ്രകടിപ്പിക്കാം ആലി...... ഒരിക്കലും കൈ വിടില്ല... ഒരു കഴുകന്മാർക്കും വിട്ട് കൊടുക്കില്ല... എന്റേതായി പൊതിഞ്ഞു പിടിച്ചോളാം ഞാൻ..... Let me be yours.... ❤️" ആലി സ്ഥബ്ദയായി ഇരിക്കുകയാണ് അപ്പോഴും അവൾക്ക് ഒന്നും മനസിലാവുന്നില്ലായിരുന്നു....

കണ്ണുകൾ പോലും നിറഞ്ഞൊഴുകാൻ മടിച്ചു നിന്നു... "പതിയെ പറഞ്ഞാൽ മതി നിന്റെ തീരുമാനം.... നല്ലത് പോലെ ആലോചിച്ചു എന്നേ ഇഷ്ടമാണെന്ന് പറ...." അവൻ അവളുടെ കവിളിലോരു ഉമ്മ കൊടുത്തു ക്യാബിനിൽ നിന്നും ഇറങ്ങി.... ആലി അപ്പോഴും അതൊന്നും അറിയാതെ അതെ ഇരുപ്പ് തുടർന്നു... ഉച്ചയ്ക്ക് ഒന്നിച്ചു ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ ആലിയാണ് അപ്പൂന് ദിയയെ പരിചയപെടുത്തിയത്..... അവൻ ലണ്ടണിൽ ആയിരുന്നത്കൊണ്ട് ഇവളെ ഇന്നാണ് ആദ്യമായി കാണുന്നത്...... "ഇവിടുത്തെ പുതിയ എംപ്ലോയ് ആണോ..." ദിയ വിഹാനോട് ചോദിച്ചപ്പോൾ എന്തോ പറയാൻ വന്ന ആലിയെ വിഹാൻ കണ്ണ് കാണിച്ചു "അതെ മേഡം...." "ഓ അക്കൗണ്ടിൽ എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ എന്നോട് ചോദിച്ചാൽ മതി.... പിന്നെ എംഡിയോട് വല്ല recomandation വേണമെങ്കിൽ ഞാൻ ചെയ്യാട്ടോ....." ദിയ വലിയ ആളിനെ പോലെ പറയുന്ന കെട്ട് വിഹാനു ചിരി വന്നു... അലീടെ അവസ്ഥയും മറിച്ചല്ല... "ഓക്കേ മേഡം......" വിഹാൻ ഒരു ചിരിയോടെ പറഞ്ഞു.... അപ്പോഴും ആലിയുടെ കണ്ണുകൾ ചുറ്റിനും ആരെയോ തിരയുന്നുണ്ടായിരുന്നു.....

അവൾ ചുറ്റിനും നടക്കുന്നതോന്നും അറിയുന്നില്ല.... അപ്പു അതൊരു ചിരിയോടെ നോക്കി കണ്ടപ്പോൾ ദിയ ഇവളെ പൊട്ടൻ കടിച്ചോ എന്നുള്ള ചിന്തയിൽ ആയിരുന്നു...... "ഹരിയേട്ടൻ മീറ്റിംഗ് ഹാളിലാണ്....." അപ്പു ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ അത്ര നേരം ആരെയോ തേടി നടന്ന ആലിയുടെ കണ്ണുകൾ പെട്ടെന്ന് ഫുഡിലേക്ക് പോയി... ദിയ ആണേൽ ഇതൊന്നും അറിയാതെ ചോറിനെ ആക്രമിക്കുന്ന തിരക്കിലാണ്..... അപ്പു ഒരു ചിരിയോടെ രണ്ട് പേരെയും നോക്കി ഫുഡ്‌ കഴിക്കുന്നത് തുടർന്ന്...... 🌸............ 🌸 അന്നുക്കുട്ടി രാവിലെ എണീക്കാനുള്ള തയ്യാറെടുപ്പിലാണ്.... സാധരണ എഴുന്നേൽക്കുമ്പോൾ അമ്മയോ പപ്പയോ അടുത്ത് കാണേണ്ടതാണ്.... അന്നു കണ്ണ് തുറന്ന് നോക്കിയപ്പോൾ രണ്ട് പേരുമില്ല..... അന്നു മോള് പതിയെ കമഴ്ന്നു കിടന്നു കണ്ണടച്ചു.... പിന്നെ പതിയെ എണിറ്റു.... അമ്മയെ കാണാതെ ആൾക്ക് വല്ലാത്ത സങ്കടം വന്നു.... താഴേക്ക് ഇറങ്ങാൻ നിന്ന അന്നൂന്റെ കണ്ണുകൾ വിടർന്നു..... താഴെ മുഴുവൻ ബ്ലൂ കളർ ബലൂൺസ് ഫ്ലോർ കാണാൻ സാധിക്കാത്ത രീതിയിൽ ഇട്ടിട്ടുണ്ട്.....

റൂമിന്റെ സൈഡിൽ മുഴുവൻ പല തരത്തിലുള്ള ഫ്ലവർസും ടെഡി ബെയേഴ്‌സും ഡോൾസും എല്ലാം അടുക്കി വെച്ചിട്ടുണ്ട്.... അതിലെല്ലാം കളർ ലൈറ്റ്സ് വെച്ച് അലങ്കരിച്ചിട്ടുണ്ട്..... സീലിങ്ങിൽ മുഴുവൻ ബ്ലു ഹൈഡ്രജൻ ബലൂൺസ് ഹാങ്ങ്‌ ചെയ്തു നിർത്തിയിരിക്കുന്നു..... അന്നു മോളുടെ കണ്ണുകൾ എല്ലാം കണ്ട് സന്തോഷത്തോടെ വിടർന്നു വന്നു.... പതിയെ താഴെ ഇറങ്ങി ഒരു ബലൂൺ കയ്യിലെടുത്തു... പെട്ടെന്ന് റൂമിന്റെ വാതിൽ തുറന്നു എല്ലാവരും അകത്തേക്ക് വന്നു "ഹാപ്പി ബർത്ഡേ അന്നുകുട്ടി..... 🎀" അന്നു മോള് ബലൂണും പിടിച്ചു എല്ലാരേയും നോക്കി കുടുകുടെ ചിരിച്ചു.... ദച്ചു വന്നു മോളെ എടുത്തു രണ്ട് കവിളിലും ഉമ്മകൊടുത്തു..പിന്നാലെ വിച്ചൂവും വിഹാനും വന്നു..... "എടി കളിപ്പെണ്ണേ ഇന്നെന്താ വിശേഷം..." അപ്പു ചോദിച്ചപ്പോൾ അന്നുകുട്ടി ഒരു നാണത്തോടെ എല്ലാരേം നോക്കി "അന്നൂന്റെ ഹാപ്പി ബേത്ദേയ...." വിഹാൻ മോളെ പൊക്കിയെടുത്തു എറിഞ്ഞു പിടിച്ചു.... മോളുടെ ചിരി കണ്ട് എല്ലാവരുടെയും ഉള്ളു നിറഞ്ഞു....വിച്ചു മോളുടെ കവിളിൽ ഒരുമ്മ കൊടുത്തു....

. "പപ്പേടെ ലിറ്റിൽ ചാമിന്റെ ഹാപ്പി ബർത്ഡേ അല്ലേടാ ഇന്ന് ... മോൾക്ക് ഇന്ന് എന്താ വേണ്ടേ...." "പപ്പേ മോക്ക് ഐസ്റീം .. ചോത്തലേറ്റ്....കിന്റോയ്... അന്നുക്കുട്ടി ലിസ്റ്റ് പറയാൻ തുടങ്ങി... ബാക്കിയുള്ളവർ അത് കെട്ട് തലയ്ക്കു കൈ കൊടുത്തു.... അന്നു കുട്ടി പയ്യെ അപ്പുന്റെ കയ്യിന്ന് ഇറങ്ങി കിട്ടുനെയും ബന്നിയേയും അതിന്റെ കൂടെ പുതിയ വലിയ ടെഡിയെയും വലിച്ചിഴച്ചു പുറത്തേക്ക് പോയി.... അതിന്റെ പിന്നാലെ വിഹാനും പോയി "ദ്രുവി വൈകുന്നേരം ആറ് മണിക്ക് പാർട്ടി തുടങ്ങും... ഇവിടെ തന്നെയല്ലേ അത്കൊണ്ട് ധൃതി പിടിക്കണ്ട....പക്ഷെ എല്ലാത്തിനും നിന്റെ കണ്ണ് എത്തണം.... നിന്നെയും മോളെയും ഒരുക്കാൻ എന്റെ സ്റ്റൈലിസ്റ്റ് ആത്രേയ എത്തും.... കൂടെ മേക്കപ്പ് ചെയ്യാനും ഹെയർ ചെയ്യാനും ആള് കാണും... എല്ലാത്തിനും ഇരുന്ന് കൊടുത്താൽ മതി .... പിന്നെ ഡ്രെസ്സൊക്കെ എന്റെ സെലെക്ഷനാട്ടോ..." വിച്ചു ഒരു ചിരിയോടെ പറഞ്ഞപ്പോൾ ദച്ചു അവന്റെ കവിളിലൊരു ഉമ്മ കൊടുത്തു അവനെ ഫ്രഷ് ആയി വരാൻ വിട്ടു.... രാവിലെ തന്നെ കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ദാദി എണിറ്റു ചെല്ലുന്നത്....

യാത്ര കഴിഞ്ഞു ദാദിയും രാധിക ആന്റിയും എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു..... ദാദി കതക് തുറന്നപ്പോൾ വിമലയും മോളുമാണ് മുന്നിൽ..... അവരെ കണ്ടപ്പോൾ ഉണ്ടായ നീരസം മറച്ചു വെച്ചു അവരെ അകത്തേക്ക് ക്ഷണിച്ചു "എന്താ രാജേശ്വരി അമ്മേ ഞങ്ങളെ കണ്ടപ്പോൾ ഒരു തെളിച്ചക്കുറവ് മുഖത്ത്.... എന്റെ കൊച്ചു മോളെ അവളുടെ പിറന്നാളായിട്ട് കാണാൻ വന്നതാ..... മുകളിൽ ആയിരിക്കും അല്ലെ അവൾ.... വാ മോളെ നമുക്ക് മുകളിലോട്ട് പോകാം...." അവർ രണ്ടും മുകളിലോട്ട് പോയപ്പോൾ ദാദി ഒരു ദീർഘ നിശ്വാസം എടുത്തു.... എത്രയും പെട്ടെന്ന് പുറത്തു പോയ വിച്ചു തിരികെ വരണേ എന്ന് അവർ ആത്മാർഥമായി ആഗ്രഹിച്ചു..... വിമലയും മോളും മുകളിൽ ചെന്നപ്പോൾ അന്നുക്കുട്ടി ഫോണിൽ കാർട്ടൂൺ കാണുവാണ്.... ബാത്‌റൂമിൽ നിന്നും സൗണ്ട് കേൾക്കുന്നുണ്ട്.... ദച്ചു മോളെ അവിടെ ഇരുത്തിയിട്ട് കുളിക്കാൻ കയറിയതാണ്.... ഇത് തന്നെ അവസരം എന്ന പോലെ അവർ അകത്തേക്ക് കയറി അകത്തേക്ക് വന്ന അവരെ രണ്ടിനെയും കണ്ടിട്ടും അന്നുക്കുട്ടി വലിയ മൈൻഡ് കൊടുത്തില്ല....

കാർത്തിക ആ റൂം മുഴുവൻ കണ്ണോടിച്ചു.... കുറച്ചു നാളുകൾ കൂടി കഴിഞ്ഞാൽ തന്റെയും വിദ്യുതിന്റെയും റൂം.... അവൾക്കാകെ കുളിര് കോരി... വിമല അന്നുമോൾക്ക് ഒരു പെട്ടി നിറയെ കിൻഡർ ജോയ് കൊണ്ട് കൊടുത്തു.... അന്നു ഒരാകാംഷയോടെ അത് വാങ്ങി അതിൽ നിന്നു ഒന്നെടുത്തു പൊട്ടിച്ചു... സർപ്രൈസ് ടോയ് നോക്കിക്കൊണ്ടിരുന്നപ്പോഴാണ് വിമല ഫോണിൽ ഒരു ഫോട്ടോ കാണിക്കുന്നത് "മോൾക്ക് ഇത് ആരാന്ന് അറിയോ..." അന്നു സംശയത്തോടെ ഫോണിലേക്കും വിമലയുടെ മുഖത്തേക്കും മാറി മാറി നോക്കി "ഇത് മോൾടെ അമ്മയാ.... സ്വന്തം അമ്മ... കീർത്തി..." "മോൾടെ അമ്മ കുലിച്ചാൻ പോയല്ലോ..." "അയ്യോ അത് മോളെ നോക്കാൻ വന്നവളല്ലേ.... ഇതാ മോളുടെ അമ്മ... സ്വന്തം അമ്മ... മോളെ പ്രസവിച്ച അമ്മ... മറ്റേത് മോളുടെ സ്വന്തം അമ്മയല്ല....

ഈ അമ്മ മോളെ പ്രസവിച്ചപ്പോ മരിച്ചു പോയില്ലേ.... പാവം.... മോളെ എന്ത് ഇഷ്ടമായിരുന്നെന്നോ.... മോളുടെ സ്വന്തം അമ്മയാ ഇത്.... അല്ലെങ്കിൽ മോളിന്ന് എല്ലാവരോടും ചോദിച്ചു നോക്ക്.... മോളുടെ സ്വന്തം അമ്മ എവിടെയാണെന്ന്...." വിമലയുടെ മുഖത്തു ഒരു ഗൂഡമായ പുഞ്ചിരി ഉണ്ടായി "കണ്ടോടി മോളെ... ഇന്നാ ദ്രുവിക കൊച്ചിന്റെ അമ്മ വേഷം കെട്ടി എല്ലാവരുടെയും മുന്നിൽ നിൽക്കുന്നത് എനിക്കൊന്നു കാണണം.... ഈ കൊച്ചിനെക്കൊണ്ട് തന്നെ ഞാൻ അവളെ തള്ളി പറയിപ്പിക്കും.... ഈ വീട്ടിൽ നിന്നു അവളെ അടിച്ചു പുറത്താക്കുന്നത് നീ കണ്ടോ...." വിമല ഒരു പുച്ഛത്തോടെ മോളോട് പറഞ്ഞു.... അപ്പോഴും അന്നു മോള് ഫോണിൽ കാണുന്ന കീർത്തിയുടെ ഫോട്ടോയിൽ ആകാംഷയോടെ നോക്കിനിന്നു..... ഒരു ചിരിയോടെ ആ ഫോട്ടോയിൽ കുഞ്ഞികൈകൾ കൊണ്ട് തലോടുമ്പോൾ അന്നൂന്റെ ചുണ്ടുകൾ പതിയെ """അമ്മ """"എന്ന് മൊഴിഞ്ഞു................ 🌸..........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story