ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 17

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

ദച്ചു ബാത്‌റൂമിൽ നിന്നും ഇറങ്ങിയപ്പോൾ റൂമിൽ നിൽക്കുന്ന വിമലയെയും മോളെയും കണ്ട് അമ്പരന്ന് പോയി.... അവളെ അവരെന്തോ പറയാൻ തുടങ്ങിയ സമയത്തു തന്നെയാണ് വിച്ചു റൂമിലേക്കു വന്നത് "നിങ്ങളെന്താ ഇവിടെ...." "അതെന്താ ഞങ്ങളുടെ കൊച്ചിനെക്കാണാൻ ഞങ്ങൾക്ക് ഇവിടെ വന്നൂടെ...." വിമല ഒരു പുച്ഛത്തോടെ വിച്ചൂനെ നോക്കി "വരാം... പക്ഷെ അതിനു ഞങ്ങളുടെ ബെഡ്റൂമിലേക്ക് കയറി വരണ്ട കാര്യമെന്താ...." വിച്ചൂന് ആകെ ദേഷ്യം വരാൻ തുടങ്ങി "ഓഹ് ഇത് ഇപ്പൊ അല്ലെ നിന്റെയും ഇവളുടെയും ബെഡ്‌റൂം ആയത്... ഒരിക്കൽ ഇതെന്റെ മോളുടെ ബെഡ്‌റൂം ആയിരുന്നു..... നീയും അവളും ഒന്നിച്ചു താമസിച്ചിടം.... രണ്ടാം കെട്ടിലുള്ളതൊക്കെ കെട്ടിലമ്മ ചമയുന്നതിനു മുൻപ് അതൊന്നു ഓർത്താൽ കൊള്ളാം...." വിച്ചു ദേഷ്യത്തോടെ എന്തോ പറയാൻ വന്നതും ദച്ചു തടഞ്ഞു... അപ്പോഴാണ് താഴെ നിന്നും വിഹാന്റെ വിളി കേൾക്കുന്നത്... വിച്ചു ഒന്നുടെ ദേഷിച്ചു നോക്കിയപ്പോഴേക്കും അമ്മയും മോളും താഴേക്ക് പോയി..... വിച്ചു പോകാൻ തുടങ്ങിയപ്പോൾ അന്നുകുട്ടി അവനെ പിറകിന്ന് വിളിച്ചു "പപ്പേ മോളും...."

എടുക്കാനായി കയ്യും നീട്ടി ഇരിക്കുന്ന അന്നുമോളെ കയ്യിലെടുത്തു ദച്ചുനെ നോക്കി ഒന്നു കണ്ണിറുക്കി വിച്ചു അവിടെ നിന്നു പോയി..... ദച്ചു സ്പെഷ്യലായി വിളിച്ചിരുന്നത്കൊണ്ട് ലഞ്ച് കഴിക്കാൻ അമരാവതിയിലേക്ക് വന്നതാണ് ആലിയും ദിയയും..... വാതിലിൽ തന്നെ ഹരി നിൽപ്പുണ്ടായിരുന്നു.... ആലി അവനെ നോക്കാതെ അകത്തേക്ക് പോയി... ദിയ അവനോട് ഒന്നു ചിരിച്ചിട്ട് അകത്തേക്ക് കയറിയപ്പോഴാണ് ആ കാഴ്ച കണ്ടത് ഹാളിന്റെ ഒത്ത നടുക്ക് വെച്ചിട്ടുള്ള ഫോട്ടോകളിൽ ഒരു വലിയ ഫോട്ടോയിൽ വിച്ചൂനോട് ചേർന്ന് നിൽക്കുന്ന വിഹാൻ... അവൾ അതിശയത്തോടെ അതിൽ തന്നെ നോക്കി നിന്നു.... "ആരെയാടോ നോക്കുന്നെ...." "ദേ വിഹാൻ എന്താ സാറിന്റെ കൂടെ..." "സാറിന്റെ അനിയൻ പിന്നെ സാറിന്റെ കൂടെയല്ലേ നിൽക്കേണ്ടത്...." "അനിയനോ....." ദിയ ഞെട്ടിതിരിഞ്ഞു നോക്കിയപ്പോൾ ദേ മുന്നിൽ ഇളിച്ചോണ്ട് വിഹാൻ... ഇത്ര നേരവും ബോധമില്ലാതെ അവനോടാണ് സംസാരിച്ചതെന്ന് പോലും അവൾക്ക് അറിയില്ലായിരുന്നു "എന്നേ പറ്റിച്ചതാ ...." ദിയെടെ ചോദ്യം കെട്ട് വിഹാനു ചിരി വന്നു

"ചുമ്മാ.... ഒരു ഫൺ...." അവൻ കണ്ണിറുക്കി അവളോട് പറഞ്ഞപ്പോഴാണ് ഹരി അവിടേക്ക് വന്നത് "ദിയ ആലിക്ക് എന്ത് പറ്റി...." "അറിയില്ല സർ.... അവൾ ഇന്നലെ രാവിലെ മുതലേ അങ്ങനെയാ.... മൂഡ് ഓഫ്‌... ചോദിച്ചിട്ട് ഒന്നും പറയുന്നില്ല..." ദിയ പറഞ്ഞപ്പോൾ ഹരി അവളെ ഒന്നു ചിരിച്ചു കാണിച്ചു അപ്പുവുമായി അവിടെ നിന്നും പോയി.... ലഞ്ച് കഴിക്കാൻ പുറത്തു നിന്നുള്ളവരിൽ ദിയയും ആലിയും ഹരിയും പിന്നെ വിമലയും മോളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.... മെയിൻ പാർട്ടി വൈകുന്നേരം ആയിരുന്നു അറേഞ്ച് ചെയ്തത്..... ഡയിനിങ് ടേബിളിന് ചുറ്റും എല്ലാവരും ആഹാരം കഴിക്കാനായി ഇരുന്നു... വിമലയും മോളും എല്ലാം പുച്ഛത്തോടെ നോക്കിക്കണ്ടു... അവരുടെ പ്രെസെൻസ് എല്ലാവർക്കും അരോചകം ആയിരുന്നെങ്കിലും അവരാരും അന്നു മോളുടെ പിറന്നാൾ ആയത്കൊണ്ട് കൂടുതൽ ഒന്നും പറഞ്ഞില്ല.... വിച്ചൂന്റെയും ദച്ചുന്റെയും നടുക്കാണ് അന്നു മോളിരുന്നത് "പപ്പേ മോടെ അമ്മ എവിദേയാ...." പെട്ടെന്ന് അന്നുമോളുടെ ചോദ്യം കെട്ട് മോൾക്ക് കൊടുക്കാനുള്ള ചോറ് എടുത്തുകൊണ്ടിരുന്ന ദച്ചുന്റെ കൈകൾ നിശ്ചലമായി.... വിച്ചു അത്ഭുതത്തോടെ അന്നു മോളെ നോക്കി.... മറ്റുള്ളവരും....... "പപ്പേ ഇവർക്ക് ഒന്നും അഞ്ഞൂടാ.... മോളോദ് പരയുവ അന്നൂന്റെ അമ്മ ദച്ചമ്മ അല്ലെന്ന്...."

അന്നൂന്റെ പറച്ചില് കെട്ട് വിച്ചു ദേഷ്യത്തോടെ വിമലയെയും കാർത്തികയേയും നോക്കി... അവരൊന്നു പരുങ്ങിയെങ്കിലും കുഞ്ഞിന്റെ മനസ്സ് മാറ്റാൻ പറ്റിയെന്നുള്ള സന്തോഷം തോന്നി.... ദച്ചൂന് ആകെ തളരുന്ന പോലെ തോന്നി... അവൾ ടേബിളിൽ മുറുക്കെ പിടിച്ചു "പപ്പേ ഇവർക്ക് അഞ്ഞൂടാ ഒന്നും... മോൾടെ കീത്തിമ്മാ അന്നു വന്നപ്പോ തമ്പായിദേ വീട്ടിൽ പോയി... അപ്പൊ തമ്പായി അന്നു മോളെ നോക്കാൻ ദച്ചമ്മേ പരഞ്ഞു വിട്ടു.... ഇല്ലേ പപ്പേ.... ദച്ചമ്മയ അന്നൂന്റെ അമ്മ.... അമ്മേദേ ഇവിദേ അന്നു മോളാന്ന് പപ്പാ പഞ്ഞല്ലോ.... ഇല്ലേ അമ്മേ...." ദച്ചുന്റെ നെഞ്ചിൽ ഹൃദയഭാഗത്തു ഏന്തി വലിഞ്ഞു തൊട്ട് നോക്കി അന്നു മോള് പറയുന്ന കെട്ട് എല്ലാവരും നിറകണ്ണുകളോടെ അവരെ നോക്കി.... ദച്ചു മോളെ വാരിയെടുത്തു ഉമ്മ കൊടുത്തു..... വിമലയ്ക്കും മോൾക്കും ദേഷ്യവും അപമാനവും തോന്നി "കേട്ടല്ലോ.... ഇനി ഒന്നും പറഞ്ഞു എന്റെ കുഞ്ഞിന്റെ മനസ്സ് മാറ്റമെന്ന് നിങ്ങൾ കരുതണ്ട... ദ്രുവി എന്റെ മോൾക്ക് കൊടുക്കുന്നത് കലർപ്പില്ലാത്ത സ്നേഹമാ... അത്കൊണ്ട് അവളു ദ്രുവിയെ തള്ളിപ്പറയുമെന്ന വ്യാമോഹം ആർക്കും ഇവിടെ വേണ്ട..... പിന്നെ കീർത്തിയെ കുറിച്ച് എല്ലാം മോളോട് ഞാനാ പറഞ്ഞു കൊടുത്തത്....

എത്രയൊക്കെ വൃത്തികേട് കാണിച്ചാലും അന്നു മോളെ പ്രസവിച്ച അമ്മയെന്ന നിലയിൽ അവളെക്കുറിച്ചറിയാൻ അന്നുമോൾക്ക് അവകാശം ഉണ്ട്..... അത്കൊണ്ട് മാത്രമാ അവളെക്കുറിച്ച് മോൾക്ക് പറഞ്ഞു കൊടുത്തത്.....പക്ഷെ അന്നൂന്റെ അമ്മ എന്നും അതെന്റെ ദ്രുവി തന്നെ ആയിരിക്കും.... നിങ്ങളോട് നേരുത്തേ ഞാൻ പറഞ്ഞതാ ദ്രുവിയെ വേദനിപ്പിക്കുന്ന ഒന്നിനെയും വിദ്യുത് വെറുതെ വിടില്ലെന്ന്.... നിങ്ങൾക്ക് ഞാൻ അഞ്ചു മിനിറ്റ് സമയം തരും അതിനുള്ളിൽ ഇവിടെ നിന്നിറങ്ങിക്കൊള്ളണം...." വിമലയും മോളും അപമാനഭാരത്താൽ അവിടെ നിന്നും പകയോടെ ഇറങ്ങി.... "നിങ്ങൾ കഴിക്ക്...' വിച്ചു ബാക്കിയുള്ളവരോട് കഴിക്കാൻ പറഞ്ഞിട്ട് അവനും കഴിക്കാൻ തുടങ്ങി "ഈ വിദ്യുത് സാറിനു ദച്ചു ചേച്ചിയോട് എന്ത് സ്നേഹമാ അല്ലെ..." ദിയ പതുക്കെ ആലിയോട് പറഞ്ഞപ്പോൾ ആലിയും തലയാട്ടി അവരെ നോക്കി പുഞ്ചിരിച്ചു..... അന്നുമോളെ മേല് കഴുകിക്കാൻ കയറ്റിയതാണ് ദച്ചു.... വെള്ളത്തിൽ കളിച്ചും കുളിച്ചും എങ്ങനെയോ ദച്ചു കുറുമ്പി പെണ്ണിനെ കുളിപ്പിച്ച് കയറ്റി.... ഒരുക്കാനുള്ളവർ ഇപ്പോൾ വരുമെന്ന് വിച്ചു പറഞ്ഞതുകൊണ്ട് ഒരു കുട്ടി നിക്കറിട്ട് അന്നുനെ ബെഡിലേക്കിരുത്തി... കുറച്ചു നേരം കിട്ടുന്റെ കൂടെ കളിച്ചിട്ട് ദച്ചുന്റെ മടിയിലേക്ക് കിടന്നു വിശേഷം പറയാൻ തുടങ്ങി.....

ദച്ചു ഒരു ചിരിയോടെ ബെഡിന്റെ അടുത്ത ടേബിളിൽ നിന്നും ഒരു ബ്രേസ്ലെറ്റ്‌ എടുത്തു മോളുടെ കയ്യിലേക്ക് ഇട്ടുകൊടുത്തു.... മൂന്ന് കളർ ബട്ടർഫ്ലൈസ് ഉള്ള ഗോൾഡ് ബ്രേസ്ലെറ്റ്‌.... "ഉയ്യോ അമ്മേ മോൾക്കാനോ...." "ആന്നെ.... എന്റെ കുഞ്ഞിന്റെ ഹാപ്പി ബർത്ത്ഡേ അല്ലെ.... അപ്പോ അമ്മ ഗിഫ്റ്റ് തരണ്ടേ...." അന്നു ബ്രേസ്ലെറ്റ്‌ നോക്കിക്കൊണ്ടിരുന്നപ്പോഴാണ് വിച്ചു ഒരു ബാസ്കറ്റ്റുമായി റൂമിലേക്ക് വന്നത്... പിങ്ക് റിബൺ കൊണ്ട് അലങ്കരിച്ച ബാംബൂ ബാസ്കറ്റ്.... വിച്ചു ഒരു ചിരിയോടെ അന്നു മോൾക്ക് അത് കൊടുത്തു.... ദച്ചു അത് പയ്യെ തുറന്ന് നോക്കിയപ്പോൾ അവളുടെയും അന്നൂന്റെയും കണ്ണുകൾ വിടർന്നു.... തൂ വെള്ള നിറത്തിൽ നിറയെ രോമങ്ങൾ ഉള്ള ഒരു കുഞ്ഞ് ടീ കപ്പ്‌ പോമേറേനിയൻ.... അന്നുക്കുട്ടി ഒരു ചിരിയോടെ അതിനെയെടുത്തു കയ്യിൽ വെച്ചു "പപ്പേടെ പൊന്നിന് ഹാപ്പി ബർത്ത്ഡേ...അന്നുകുട്ടിക്കുള്ള പപ്പേടെ ഗിഫ്റ്റ്.... അന്നു മോൾക്ക് കൂടെ കളിക്കാനാ....." "പപ്പേ ഇതിന്റെ പേരെന്തുവാ....." "അന്നുന് ഇഷ്ടമുള്ള പേരിട്ടോ...." മോള് കുറച്ചു നേരം ആലോചിച്ചു "പൂഗി.....പൂഗിന്ന് വിലിക്കാം പപ്പേ....പൂഗി.... പൂഗിയെ...." അന്നു പതിയെ അതിന്റെ പുറത്തൂടെ തലോടി വിളിച്ചു...

വിളി കേൾക്കുമ്പോൾ പൂഗി ഒന്നുടെ അന്നൂന്റെ ദേഹത്തേക്ക് ചേരും അവര് മൂന്നും പേരും പൂഗിയെ കളിപ്പിക്കുമ്പോഴാണ് അവരെ റെഡിയാക്കാൻ വിച്ചുന്റെ സ്റ്റൈലിസ്റ്റ് വന്നത് റോയൽ ബ്ലു നിറത്തിലെ സ്യുട്ടായിരുന്നു വിച്ചൂന്... സെയിം കളർ ഹെവി വർക്ക്‌ ചെയ്ത ഡിസൈനർ സാരി ദച്ചൂന്... ആ സാരിയിൽ അവളുടെ സൗന്ദര്യം ജ്വലിച്ചു നിന്നു..... മുടി കേൾ ചെയ്തു വെറുതെ അഴിച്ചിട്ടു ലൈറ്റ് മേക്കപ്പ് ചെയ്തു..... അന്നു കുട്ടിക്കും ബ്ലൂ കളറിലെ ഫുൾ ലയർ ഫ്രോക്ക് ആയിരുന്നു..... മുടി രണ്ട് വശവും പൊക്കികെട്ടി ഹെയർ ബാൻഡും ക്ലിപ്പും ഇട്ട് സുന്ദരി ആയി ഒരുങ്ങി ഒരുക്കാൻ വന്നവരൊക്കെ പോയിക്കഴിഞ്ഞപ്പോൾ അന്നു പൂഗിയെയും കിട്ടുനെയും ബന്നിയെയും കൊണ്ട് കളിക്കാൻ ഇരുന്നു.... ദച്ചു കണ്ണാടിയുടെ മുന്നിൽ എന്തോ ആലോചിച്ചു നിന്നപ്പോഴാണ് വിച്ചു പിറകിൽ നിന്നും അവളെ ചേർത്തു പിടിക്കുന്നത്.... അവളുടെ ഷോൾഡറിൽ ഉമ്മ വെച്ചു ഒരു കൈകൊണ്ട് അവളുടെ അണിവയറിൽ അവൻ മെല്ലെ തഴുകി.... അവന്റെ തലോടലിൽ സ്വയം മറന്നു ദച്ചു അവന്റെ ദേഹത്തേക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു "എന്താണ് പെണ്ണെ സ്വപ്നം കാണുന്നോ നീയ്...." വിച്ചു ഒരു ചിരിയോടെ ചോദിച്ചപ്പോൾ അവൾ കണ്ണ് തുറക്കാതെ ചിരിച്ചു "എനിക്ക് ഒന്നും വിശ്വാസം വരുന്നില്ല വിച്ചു.... നീയുമായിട്ട് ഈ ജന്മം ഒന്നാകാൻ കഴിയില്ലെന്ന് കരുതിയതാ ഞാൻ.... ഇപ്പൊ നിന്റെ സ്നേഹത്തിലിങ്ങനെ സ്വയം മറന്നു നമ്മുടെ മോളോടൊപ്പം..... ഇതൊക്കെ സ്വപ്നം ആണോന്ന് തോന്നിപോകുവാ..."

വിച്ചു ഒരു കുസൃതി ചിരിയോടെ സാരി അൽപ്പം താഴ്ത്തി അവളുടെ പൊക്കിൾ ചുഴിയിലേക്ക് വിരലുകൾ ആഴ്ത്തി അമർത്തി പിച്ചി.... ദച്ചു പിടഞ്ഞുകൊണ്ട് കണ്ണുകൾ തുറന്നു "ഇപ്പൊ മനസ്സിലായോ സ്വപ്നം അല്ലെന്ന്..." വിചൂന്റെ ചിരി കണ്ട് അവളവന്റെ കവിളിൽ അമർത്തി കടിച്ചു.... അപ്പോഴാണ് ഹരി താഴെ എല്ലാം റെഡി ആയി അവരോട് താഴേക്ക് വരാൻ പറഞ്ഞത്.... വിച്ചു അന്നുമോളെ എടുത്തു ദച്ചുനെയും ചേർത്തു പിടിച്ചു താഴേക്ക് പോയി... അന്നുന്റെ കയ്യിൽ പൂഗിയെയും ചേർത്തു പിടിച്ചു അമരാവതിയിലെ ഗാർഡൻ ഏരിയയിൽ ആയിരുന്നു പാർട്ടി അറേഞ്ച് ചെയ്തത്.... മുഴുവൻ ഇല്ലുമിനേഷൻ ലൈറ്റ്കൾ ഇട്ട് അലങ്കരിച്ചിരുന്നു.... ഇവന്റ് മാനേജ്മെന്റ് മുഴുവൻ നീലനിറത്തിൽ ബലൂണുകളും മറ്റും കൊണ്ട് അലങ്കരിച്ചിരിക്കുന്നു..... താഴേക്ക് വന്ന വിച്ചൂനെയും ദച്ചുനെയും മോളെയും എല്ലാവരും അത്ഭുതത്തോടെ നോക്കി നിന്നു..... വിച്ചുന്റെ കമ്പനിയിലെ മെയിൻ സ്റ്റാഫുകൾക്ക് ഷണം ഉണ്ടായിരുന്നത്കൊണ്ട് നിരഞ്ജൻ ഉണ്ടായിരുന്നു.... അവനോടൊപ്പം സ്‌മൃതിയും ഉണ്ടായിരുന്നു.. വിച്ചൂനോടൊപ്പം ഇറങ്ങി വരുന്ന ദച്ചുന്റെ സൗന്ദര്യം നിരഞ്ജനെ മത്തു പിടിപ്പിച്ചു... താൻ നഷ്ടപ്പെടുത്തിയത് പകരം വെയ്ക്കാൻ പറ്റാത്ത ഒന്നിനെയായിരുന്നു.....

കുറച്ചു പൈസ കിട്ടിയപ്പോൾ അവളെ ഉപേക്ഷിക്കാൻ എടുത്ത തീരുമാനം വലിയൊരു മണ്ടത്തരം ആയി പോയെന്ന് അയാൾക്ക് തോന്നി ഡിസ്‌നി പ്രിൻസസ്സ് തീമിലുള്ള മൂന്ന് തട്ടുള്ള ഫെറേരോ റോഷർ കേക്ക് ആയിരുന്നു അന്നു മോൾക്ക് വേണ്ടി വിച്ചു ഓർഡർ ചെയ്തത്.... മുകളിൽ വലിയൊരു ചോക്ലേറ്റ് ക്രൗൺ ഉണ്ടായിരുന്നു അതിൽ അന്നൂന്റെ പേരും.... കൂടാതെ കേക്ക് ടേബിൾ മുഴുവൻ പല വിധത്തിലുള്ള കപ്പ്‌ കേക്സും ഡോണട്സും മാക്രോൺസും കൊണ്ട് നിറഞ്ഞിരുന്നു..... അന്നു മോൾക്കൊപ്പം വിച്ചൂവും ദച്ചുവും ചേർന്നാണ് കേക്ക് കട്ട്‌ ചെയ്തത്.... ചുറ്റും കൂടി നിന്നവർ മോളെ വിഷ് ചെയ്തു പാടി.... പിന്നീട് എല്ലാവരും അന്നു മോൾക്ക് ഓരോരോ സമ്മാനങ്ങൾ കൊണ്ട് വന്നു കൊടുത്തു...ദച്ചുവും വിച്ചൂവും സന്തോഷത്തോടെ മോൾടെ ഒപ്പം നിന്നു പാർട്ടി ആഘോഷമായി നടന്നുകൊണ്ടിരുന്നപ്പോൾ ഹരി ആരും കാണാതെ ആലിയെയും കൊണ്ട് പൂൾ സൈഡിലേക്ക് മാറി നിന്നു "ആലി എന്താ നിന്റെ തീരുമാനം.... എന്തിനാ നീ എന്നേ ഒഴിവാക്കുന്നത്..." ഹരി കുറച്ചു നിരാശയോടെ ചോദിച്ചപ്പോൾ ആലി അവനെ ഒന്നു നോക്കി "സോറി എനിക്ക് പറ്റില്ല... നിങ്ങളെയെന്നല്ല ആരെയും സ്നേഹിക്കാൻ എനിക്കാവില്ല... ഇനി ഇതും പറഞ്ഞു എന്റെ മുന്നിൽ വരരുത്...."

ആലി കരഞ്ഞുകൊണ്ട് ഓടിപ്പോകുന്നത് ഹരി നിസ്സഹായതയോടെ നോക്കി നിന്നു... ഇതെല്ലാം കണ്ടുകൊണ്ട് മാറി നിന്ന അപ്പു എന്തോ ആലോചനയോടെ തിരിഞ്ഞപ്പോഴാണ് എന്തിലോ തട്ടി വീഴാൻ പോയത്... നോക്കിയപ്പോൾ ദിയ... "എന്താ ആലി അങ്ങനെ പറഞ്ഞെ.... ഹരിയേട്ടൻ അവളെ പ്രൊപ്പോസ് ചെയ്തോ...." അപ്പു അവളോട് എല്ലാം പറഞ്ഞു "ഇനി എന്ത് ചെയ്യും .. പാവം ഹരിയേട്ടൻ...." അപ്പു നിരാശയോടെ പറഞ്ഞു "നമുക്ക് ഒന്നു നോക്കിയാലോ അവരെ ഒന്നിപ്പിക്കാൻ പറ്റുമോന്ന്..." ദിയ പ്രതീക്ഷയോടെ അവനെ നോക്കി "പറ്റുവോ...." "പറ്റും... നമുക്ക് നോക്കാം..." ദിയയുടെ ആത്മവിശ്വാസം അപ്പുവിലേക്കും പകർന്നു "ഓക്കേ മിഷൻ ഹരി -ആലിയ സ്റ്റാർട്ടഡ്..." അപ്പു കൈ നീട്ടിയപ്പോൾ ദിയയും അവന്റെ കൈയിൽ പിടിച്ചു... തങ്ങളുടെ ലക്ഷ്യം കാണാൻ ഏതറ്റം വരെ പോകുമെന്നും ദൃഡപ്രതിജ്ഞ എടുത്തു പാർട്ടി വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.... ഡിജെ സൗണ്ട് അന്തരീക്ഷത്തിൽ മുഴങ്ങി കേട്ടു.... അന്നുമോൾ ദാദിയുടെ കൂടെ ആയിരുന്നു.... ദച്ചു അന്നുമോൾടെ അടുത്തേക്ക് വന്നപ്പോൾ ദാദിക്ക് ചെറിയ രീതിയിൽ ചുമയുണ്ട്.... ദാദിയോട് പറഞ്ഞു മരുന്നെടുക്കാൻ ദച്ചു വീടിനുള്ളിലേക്ക് കയറി... ഈ സമയം തന്നെ അവളെ നിരീക്ഷിച്ചുകൊണ്ടിരുന്ന നിരഞ്ജനും ആരും ശ്രദ്ദിക്കാതെ അവളുടെ പിറകെ പോയി.... പാർട്ടിയിൽ ചെറിയ രീതിയിൽ മദ്യം കഴിച്ച അവന്റെ ഉള്ളിലെ മൃഗം ഉണർന്നു....

കഴുകൻ കണ്ണുകളുമായി അവളുടെ പിറകെ അവനും വീടിനുള്ളിലേക്ക് കയറി.... മരുന്നെടുത്തുകൊണ്ടിരുന്ന ദച്ചു കതകടയുന്ന ശബ്ദം കേട്ടാണ് തിരിഞ്ഞു നിന്നത്... തന്റെ മുന്നിൽ ക്രൂരമായ ചിരിയോടെ നിൽക്കുന്ന നിരഞ്ജനെ കണ്ട ദച്ചു പേടിച്ചു വിറച്ചു "ആഹ് പേടിയാണോ ദ്രുവി മോളെ..... ഞാൻ നിന്റെ രഞ്ചേട്ടൻ അല്ലെ.... നീയങ്ങു സുന്ദരി ആയല്ലോ മോളെ.... അല്ലേലും നീ സുന്ദരി തന്നെയാ.... എത്ര പെണ്ണുങ്ങൾ ഈ കൈകളിലൂടെ പോയതാ പക്ഷെ നിനക്കുള്ള ലഹരി അത് തരാൻ വെറേ ഒന്നിനും കഴിഞ്ഞിട്ടില്ല... ഇപ്പൊ അവൻ ആ വിദ്യുത് നിന്നെ വെച്ചങ് അനുഭവിക്കുന്നത് ഓർക്കുമ്പോൾ എനിക്ക് തല പെരുക്കുന്നു.... അങ്ങനെ എനിക്ക് അനുഭവിക്കാൻ പറ്റാത്തത് വെരെ ആരും അനുഭവിക്കണ്ട...." അവൻ കൈയിൽ ഒളിപ്പിച്ച കത്തി ദച്ചുന്റെ നേരെ വീശുന്നതിനു മുൻപേ അവനെ തള്ളി മാറ്റി അവൾ ഓടാൻ നോക്കി.... എന്നാൽ ഓടുന്നതിനു മുൻപേ ദച്ചുന്റെ സാരി തുമ്പ് നിരഞ്ജന്റെ കയ്യിലായി.... അവൻ അതിൽ പിടിച്ചു വലിച്ചപ്പോൾ സാരിയിലെ പിന്ന് പൊട്ടി ദച്ചുവും നിലത്തേക്ക് വീണു..... പുറത്തുനിന്നുള്ള പാട്ടിന്റെ സൗണ്ട് മുഴങ്ങി കേൾക്കുന്നത്കൊണ്ട് അകത്തെ സൗണ്ട് ആരും കെട്ടിരുന്നില്ല ദച്ചുന്റെ അടുത്തേക്ക് ക്രൂരമായ ഒരു ചിരിയോടെ നടന്നടുക്കുന്ന നിരഞ്ജനെ കണ്ട് ദച്ചു ഭയത്തോടെ പിറകിലേക്ക് നീങ്ങി.....

ഒന്നലറി വിളിക്കാൻ പോലും ഭയം മൂലം ദച്ചുവിന് ആയില്ല.... എന്നാൽ ഇതിനോടകം അവളുടെ അടുത്തേക്ക് നടന്നെത്തിയ നിരഞ്ജൻ അവളുടെ മാറിൽ നിന്നും ക്രൂരമായ ചിരിയോടെ സാരി തുമ്പ് മാറ്റാൻ തുടങ്ങിയ നിമിഷം ഡോർ തുറന്നു വിച്ചു അകത്തേക്ക് വന്നു.... നിരഞ്ജൻ ഡോർ കുറ്റിയിടാൻ മറന്നു പോയിരുന്നു.... മുന്നിൽ വിച്ചൂനെ കണ്ട നിരഞ്ജൻ ഉടൻ തന്നെ മറ്റൊരു അടവ് പ്രയോഗിച്ചു "ഞാൻ... ഞാൻ ഇവളോട് പറഞ്ഞതാ വേണ്ടെന്ന്.... പക്ഷെ ഇവളാ എന്നേ നിർബന്ധിച്ചു കൊണ്ട് വന്നത്...... ഓരോന്ന് കാണിച്ചു പ്രലോഭിപ്പിച്ചിട്ട്.... ഇപ്പോൾ ചുമ്മാ കരഞ്ഞു അടവെടുക്കുവാ....." വിച്ചു ദച്ചുനെ നോക്കി അവൾ സാരി തുമ്പ് കൊണ്ട് ദേഹം മുഴുവൻ പൊതിഞ്ഞു പിടിച്ചിരിക്കുകയാണ്.... പേടികൊണ്ട് അവളുടെ ദേഹം വിറയ്ക്കുന്നത് വിച്ചു കണ്ടു..... അപ്പോഴാണ് സ്മൃതി അങ്ങോട്ട് വന്നത്.... നിരഞ്ജനെ കാണാതെ അന്വേഷിച്ചു നടക്കുമ്പോഴാണ് വിച്ചു അകത്തേക്ക് ഓടിക്കയറുന്നത് അവൾ കണ്ടത്.... മനസ്സിൽ ചില പ്ലാനുമയാണ് അവൾ അവന്റെ പിറകെ പോയത്.....അവന്റെ ഒപ്പം അവളും ഇങ്ങോട്ട് വന്നതാണ്...... അപ്പോഴാണ് നിരഞ്ജൻ പറയുന്നത് കേൾക്കുന്നത് "ഓഹ് അപ്പൊ ഇതാണോ ഇവളുടെ പരുപാടി... നിനക്ക് ഒരുത്തൻ ഉള്ളത് പോരാഞ്ഞിട്ടാണോടി ഇപ്പൊ എന്റെ ഭർത്താവിനെക്കൂടി നീ വലവീശി പിടിക്കുന്നത്..... ഇത്പോലെ എത്ര പേരുടെ കൂടെ കിടന്നതാടി നീ....."

പറഞ്ഞു തീരുന്നതിനു മുൻപേ വിച്ചന്റെ അടിയിൽ പുറത്തുനിന്നിരുന്ന അവൾ തെറിച്ചു അകത്തേക്ക് വീണു.... അവന്റെ നേരെ ഇത് കണ്ട പാഞ്ഞടുത്ത നിരഞ്ജന്റെ നെഞ്ചിൻകൂട് നോക്കി വിച്ചു ആഞ്ഞു ചവിട്ടി.... ചോര തുപ്പി അവൻ നിലത്തേക്ക് വീണു... വിച്ചു ദച്ചുനെ പിടിച്ചെഴുന്നേൽപ്പിച്ചു അവളുടെ കണ്ണുകൾ തുടച്ചുകൊടുത്തു നെറ്റിയിൽ അമർത്തി ചുംബിച്ചു...സാരി തോളിലേക്ക് പിടിച്ചിട്ട് അവളെ അവിടെ സോഫയിലേക്കിരുതി വെള്ളമെടുത്തു കൊടുത്തു..... വിച്ചു താഴെ കിടക്കുന്ന രണ്ടിനെയും നോക്കി ബ്ലൈസർ ഊരി ദച്ചുന്റെ കയ്യിൽ കൊടുത്തു.... "അപ്പൊ എങ്ങനാ നിരഞ്ജൻ സാറേ നമുക്കങ് തുടങ്ങിയാലോ... എനിക്ക് തീരെ സമയം ഇല്ല.... അത്കൊണ്ട് എല്ലാം വേഗത്തിൽ വേണം...." വിച്ചു വാച്ച് കൂടി ഊരി ടേബിളിലേക്ക് വെച്ചിട്ട് നിരഞ്ജനെ കത്തുന്ന നോട്ടം നോക്കി.... നിരഞ്ജൻ എഴുന്നേൽക്കാൻ പോലും ആകാതെ തറയിൽ കിടന്നു "നിന്നോട് ഞാൻ പറഞ്ഞതാ ഇവളുടെ ദേഹത്ത് തൊട്ടുള്ള കളി വേണ്ടെന്ന്... തൊട്ടാൽ തൊടുന്നവന്റെ കൈ ഞാൻ വെട്ടുമെന്ന് നിന്നോട് പറഞ്ഞതല്ലേ....എന്നിട്ട് അവന്റെ ഒരു അഭിനയം.... നീ എന്താ വിചാരിച്ചേ ഞാനതൊക്കെ അങ്ങ് വിശ്വസികുമെന്നോ...ഈ ലോകത്ത് മറ്റെന്തിനെക്കാളും വിദ്യുത് വിശ്വസിക്കുന്നതും സ്നേഹിക്കുന്നതും ഇവളെയാ....അതിന്റെ കൂടെ നിന്റെ ഭാര്യ എന്ന് പറയുന്ന ഈ ₹@#&* എന്റെ പെണ്ണിനെ പറഞ്ഞത്കെട്ടില്ലേ....ഇനി ഒരിക്കലും രണ്ട് പേർക്കും ഇമ്മാതിരി തോന്നലുകൾ ഒന്നും വരരുത്...." വിച്ചു പറഞ്ഞുകൊണ്ട് അവരുടെ നേരെ നടന്നടുത്തു... അവന്റെ കണ്ണിലെ പക കണ്ട് നിരഞ്ജൻ അടിമുടി വിറച്ചു....... 🌸..........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story