ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 18

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

തന്റെ നേരെ നടന്നടുക്കുന്ന വിച്ചൂനെ കണ്ട നിരഞ്ജൻ അടിമുടി വിറച്ചു..... ഇങ്ങോട്ട് ഇറങ്ങി പുറപ്പെട്ട നിമിഷത്തെ ഓർത്തു അവൻ സ്വയം ശപിച്ചു.... വിച്ചു അവനെ പിടിച്ചെഴുന്നേൽപ്പിച്ചു... അവന്റെ മുഖത്തിട്ട് ആഞ്ഞു കിക്ക് ചെയ്യാൻ തുടങ്ങി.... ഓരോ അടിയിലും അവന്റെ മുഖത്ത് നിന്നും വായിൽ നിന്നും ചോര തെറിച്ചു.... എന്നിട്ടും നിർത്താതെ വിച്ചു അവനെ ഇടിച്ചു കൊണ്ടിരുന്നു..... പെട്ടെന്ന് ദച്ചു അവനെ പിടിച്ചു മാറ്റാൻ നോക്കി "പ്ലീസ്‌ വിച്ചു ..... അയാൾ ചത്തു പോകും.... നീയത് ചെയ്യണ്ട പ്ലീസ്.... എനിക്കും മോൾക്കും ആരുമില്ല...." ദച്ചു കരഞ്ഞുകൊണ്ട് പറയുന്ന കേട്ട വിച്ചു അവനെ വിട്ട് ദേഷ്യത്തോടെ ഫോൺ എടുത്തു അമീറിനെ വിളിച്ചു.... കുറച്ചു കഴിഞ്ഞു അമീർ വന്നപ്പോൾ അയാൾക്ക് താഴെ കിടക്കുന്ന അമീറിനെയും അവന്റെ അടുത്ത് പേടിച്ചു വിറച്ചിരിക്കുന്ന സ്‌മൃതിയെയും കാണിച്ചു കൊടുത്തു.... അമീറും മറ്റൊരു ഗാർഡും കൂടി അവനെ തൂക്കിയെടുത്തു വെളിയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ വിച്ചു അവരെ തടഞ്ഞു നിരഞ്ജന്റെ മുഖത്തിന്‌ നേരെ മുഖം കൊണ്ട് വന്നു "ഒന്നും അവസാനിച്ചിട്ടില്ല....

നിന്റെ മരണം അത് എന്റെ കൈകൊണ്ട് തന്നെയാ ......" വിച്ചു പറയുന്നത് കേൾക്കാൻ പോലും നിരഞ്ജന് സാധിക്കുന്നില്ലായിരുന്നു.... തല മുഴുവൻ വേദനകൊണ്ട് പെരുത്തു പോയിരുന്നു.....അവനെ തൂക്കിയെടുത്തു പോകുന്നതിനു പിറകെ സ്‌മൃതിയും പോയി...... വിച്ചു നേരെ തിരിഞ്ഞു ദച്ചുനെ നോക്കി..... ദച്ചു ഒരു പൊട്ടിക്കരച്ചിലോടെ അവന്റെ മാറിലേക്ക് വീണു.... "പോട്ടെ കരയണ്ട.... ഒന്നുല്ല.... നീയിപ്പോ കണ്ണ് തുടച്ചു താഴേക്ക് വാ..... ആരും ഒന്നും അറിയണ്ട.... പോയി ഫ്രഷ് ആയി വാ.... ചെല്ല്....." ദച്ചു കണ്ണ് തുടച്ചു പോയപ്പോഴും വിച്ചൂന് ദേഷ്യം നിയന്ത്രിക്കാൻ സാധിച്ചില്ല.... അവൻ ഫോണെടുത്തു മാർട്ടിന്റെ നമ്പർ ഡയൽ ചെയ്തു........ പാർട്ടി കഴിഞ്ഞപ്പോൾ ഒരുപാട് താമസിച്ചിരുന്നു.... എല്ലാം അവസാനിച്ചപ്പോൾ ദച്ചു മോളെയുമായി റൂമിലേക്ക് വന്നു.... അന്നുനു അത്രയും വലിയ ഫ്രോക്കും അത്രയും ആളുകളെയും കണ്ട് ആകെ ഭ്രാന്ത്‌ പിടിച്ചിരുന്നു.... ദച്ചു മോളെ ബാത്‌റൂമിൽ കൊണ്ട് പോയി കാലും കയ്യും എല്ലാം കഴുകി കൊടുത്തു.... ഉടുപ്പ് ഊരി നിക്കറിട്ട് നടന്നപ്പോൾ തന്നെ അന്നുന് നല്ല ആശ്വാസം തോന്നി......

അപ്പോഴാണ് ബർത്ഡേയ്ക്ക് കിട്ടിയ ഗിഫ്റ്റൊക്കെ രണ്ട് ജോലിക്കാർ റൂമിലേക്ക് കൊണ്ട് വന്നത്.... അന്നു പിന്നെ ഉടുപ്പ് ഒന്നും ഇടാൻ നിൽക്കാതെ പൂഗിയെയും കൊണ്ട് ഗിഫ്റ്റ് നോക്കാൻ ഇരുന്നു..... ദച്ചു അടുത്ത് ചെന്നു എല്ലാത്തിന്റെയും റാപ്പർ പൊട്ടിച്ചു കൊടുത്തു.... ടോയ്‌സും ഉടുപ്പും എല്ലാമായിരുന്നു കൂടുതലും..... കുറച്ചു കഴിഞ്ഞപ്പോൾ അന്നുക്കുട്ടി ഉറക്കം വരുന്നെന്നും പറഞ്ഞു ദച്ചുന്റെ നെഞ്ചിലേക്ക് കിടന്നു.... ദച്ചു ഒരു ചിരിയോടെ മോളെ എടുത്തുകൊണ്ടു അവിടെയെല്ലാം നടന്നു.... കുറച്ചു കഴിഞ്ഞപ്പോൾ ആളുറക്കമായി.... ഉറക്കത്തിലും അമ്മേ പൂഗിക്കും ചാച്ചനം എന്നൊക്കെ പറയുന്നുണ്ട്..... ബെഡിന്റെ തൊട്ടടുത്തു താഴെ ഒരു ചെറിയ റൗണ്ട് കുഷ്യൻ വാങ്ങി ഇട്ടിട്ടുണ്ട് അതിലേക്ക് പൂഗിയെയും ദച്ചു കിടത്തി..... മോളെ അടുത്തേക്ക് കിടത്തി ദച്ചു അവളെ ചേർത്തു പിടിച്ചു കിടന്നു.... അവളുടെ മനസ്സ് മുഴുവൻ ഇന്ന് നടന്നതായിരുന്നു.... വിച്ചു അപ്പോൾ വന്നില്ലെയിരുന്നെങ്കിലോ.... ഇത്രയും തന്നെ ഉപദ്രവിച്ചിട്ടും അയാൾക്ക് മതിയായില്ലേ.... ദച്ചുന്റെ കണ്ണുകൾ നിറഞ്ഞൊഴുകി....

ഇടയ്ക്ക് ഇടയ്ക്ക് അയാളുടെ ഭാര്യയായി കഴിഞ്ഞ ദിവസങ്ങളിലെ ഓർമ്മകൾ ഇന്നും ഭയപ്പെടുത്തുന്ന ഓർമകളായി അവളുടെ ഉള്ളിലുണ്ട് കുറച്ചു സമയത്തിന് ശേഷം ലൈറ്റ് ഓഫ്‌ ചെയ്തു അവളെയും ചേർത്തു പിടിച്ചു വിച്ചു വന്നു കിടന്നു.... അവന്റെ സാമീപ്യം അറിഞ്ഞ ദച്ചു തിരിഞ്ഞു വിച്ചൂന്റെ നെഞ്ചിലേക്ക് തലചേർത്ത് കിടന്നു.... അവളുടെ ഉള്ളിലെ വിചാരങ്ങൾ തന്നിൽ മുറുകുന്ന കൈകളിലൂടെ വിച്ചു അറിയുന്നുണ്ടായിരുന്നു "ദ്രുവി ഇന്ന് നടന്നത് അപ്പോൾ അവിടെ വെച്ചു തന്നെ മറന്നു കളയാൻ ഞാൻ പറഞ്ഞതല്ലേ.... അവനുമായുള്ള നിന്റെ ജീവിതം ഒരിക്കൽ ഗാഡമായ ഉറക്കത്തിൽ നീ കണ്ട ഒരു ദുസ്വപ്നം മാത്രമാണ്.... ഞാനും നമ്മുടെ മോളും.... അതാണ്‌ യാഥാർഥ്യം..... മറ്റൊന്നും നിന്റെ ഉള്ളിൽ വേണ്ട....." വിച്ചു അവളുടെ മൂർദ്ധവിൽ അമർത്തി ചുംബിച്ചു.... ദച്ചു അവനെ ഒന്നുകൂടെ ഇറുക്കെ ചുറ്റിപ്പിടിച്ചു അവന്റെ കഴുത്തിലേക്ക് മുഖം ചേർത്തു കിടന്നു........ പാർട്ടി കഴിഞ്ഞപ്പോൾ കുറച്ചധികം താമസിച്ചതുകൊണ്ട് ഹരി അമരാവതിയിൽ ഉണ്ട്... അവനും അപ്പുവും ഒന്നിച്ചാണ് കിടക്കുന്നത്.... ഹരി എന്തോ ആലോചനയിൽ ആണെന്ന് അപ്പൂന് മനസിലായി.... "ഹരിയേട്ടാ...." "മം...." അപ്പു വിളിച്ചതിനു മറുപടി ആയിട്ട് ഹരി ഒന്ന് മൂളുക മാത്രം ചെയ്തു "ഇനി ഹരിയേട്ടൻ ആലിയോട് ഒരു തരത്തിലുള്ള അടുപ്പത്തിനും പോകരുത്...

മാക്സിമം അവോയ്ഡ് ചെയ്യണം... കണ്ടാൽ മൈൻഡ് പോലും ചെയ്യരുത്...." ഹരി അത്ഭുതത്തോടെ അപ്പുനെ നോക്കി "ദേ മനുഷ്യ നിങ്ങളുടെ നല്ലതിന് വേണ്ടിയാ ഈ പറയുന്നത്... ഇതൊരു സൈകോളജിക്കൽ മൂവ്വാ..... Trust me... ഇത് work out ആകും...." "ആരുടെ ഐഡിയയാ നിന്റെയോ അതോ ദിയയുടെയോ..." ഹരി ചോദിച്ചപ്പോൾ അപ്പു ഒരു ചിരിയോടെ അവനെ നോക്കി "രണ്ട് പേരുടെയും....." "മോനെ അപ്പുക്കുട്ടാ പുര കത്തുമ്പോൾ വാഴ വെട്ടാൻ നോക്കല്ലേ.... പിന്നെ നിന്റെ ഐഡിയ നമുക്കൊന്ന് പരീക്ഷിച്ചു നോക്കാം...." ഹരി അപ്പുനോട് അങ്ങനെ പറഞ്ഞെങ്കിലും അവന്റെ ഉള്ളിലും ഒരു കുഞ്ഞ് പ്രതീക്ഷ ഉണ്ടായിരുന്നു അവൾ തന്നെ സ്നേഹിക്കുമെന്ന്..... അപ്പു സന്തോഷത്തോടെ ദിയയുടെ നമ്പറിലേക്ക് 👍 വിട്ടു..... 🌸................... 🌸 ഓഫീസിൽ നിന്നും വന്നു ഫോണിൽ എന്തോ നോക്കിയിരിക്കുകയാണ് വിച്ചു.... പെട്ടെന്ന് അന്നു മോള് അവന്റെ അടുത്തേക്ക് വന്നിരുന്നു.... വിച്ചു ഫോണിൽ നിന്നും കണ്ണെടുത്തു അവളെ നോക്കിയപ്പോൾ അന്നുക്കുട്ടി കള്ള ചിരിയോടെ അവന്റെ നെഞ്ചിലേക്ക് കിടന്നു.....

അവന്റെ താടിയിലൂടെ കുഞ്ഞിവിരലുകൾ ഓടിച്ചു കളിച്ചു "എന്താടാ വാവേ...." വിച്ചു ഒരു ചിരിയോടെ ചോദിച്ചപ്പോൾ അന്നു കുട്ടി ഒന്നും പറയാതെ ഒരു ചിരിയോടെ അവന്റെ രണ്ട് കവിളിലും വീണ്ടും അതെ കള്ളചിരിയോടെ ഉമ്മ കൊടുത്തു "എന്താണ് അന്നുവേ ഒരു കള്ളലക്ഷണം...." "പപ്പേ അതില്ലേ...." "ഏത്..." "അന്നുനില്ലേ...." "മം.... അന്നുനു...." "അന്നുന് സിമ്മ് ചെയ്യനം...." "വെരി സോറി മേഡം... എനിക്ക് തീരെ മൂഡില്ല...." വിച്ചു അന്നുനെ നോക്കി പുച്ഛിച്ചപ്പോൾ അന്നു മുഖം വീർപ്പിച്ചു അവന്റെ താടിയിൽ പിടിച്ചു ഒരു വലി കൊടുത്തു....വിച്ചു വേദനയോടെ താടി തടവി അന്നുക്കുട്ടിയെ നോക്കിയപ്പോൾ ഇപ്പോഴും അവനെ നോക്കി മുഖം വീർപ്പിച്ചിരിക്കുകയാണ്..... അത് കണ്ട വിച്ചൂന് ചിരി വന്നു പെട്ടെന്ന് ദച്ചു വിചൂന്റെ പിറകിലൂടെ കഴുത്തിലൂടെ കൈയിട്ട് അവനെ കെട്ടിപ്പിടിച്ചു "പ്ലീച് പപ്പേ മോളെ സ്വിമ്മിംഗിന് കൊണ്ട് പൊകുന്നേ......" ദച്ചുന്റെ പറച്ചില് കെട്ട് വിച്ചു ഒരു ചിരിയോടെ മുന്നിലേക്കിട്ടിരുന്ന അവളുടെ കയ്യിൽ ഒരു കടി കൊടുത്തു "ഞാൻ ഇന്നലെ രാത്രിയിൽ ഒരു കാര്യം ചോദിച്ചില്ലേ അതിങ്ങ് തന്നാൽ അന്നുനെ സ്വിമ്മിങ്ങിനു കൊണ്ട് പോകാം...." "എന്ത് കാര്യം...." ദച്ചു സംശയത്തോടെ ചോദിച്ചപ്പോൾ വിച്ചു അന്നു മോളെ ഒന്ന് നോക്കിയിട്ട് ദച്ചുന്റെ ചെവിയിൽ എന്തോ പറഞ്ഞു....

അത് കെട്ട് ദച്ചുന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു... അവൾക്ക് വല്ലാത്ത നാണം തോന്നി വിച്ചുന്റെ കൈയിൽ ഒരടി കൊടുത്തു "അയ്യേ വഷളൻ...." വിച്ചു ഒരു കള്ളചിരിയോടെ ദച്ചുനെ നോക്കി.... "പപ്പെ......." അന്നൂന്റെ അലറക്കം കേട്ടാണ് വിച്ചൂവും ദച്ചുവും അവരുടെ കണ്ണ് കൊണ്ടുള്ള കളിയിൽ നിന്നും പുറത്തേക്ക് വരുന്നത്.... "ഓ എന്റെ പൊന്നെ ഇനി അലറണ്ട... ദച്ചു ഈ കുറുമ്പിപെണ്ണിന് വേറൊരു ഡ്രസ്സ്‌ ഇടീച്ചു കൊണ്ട് വാ.... ഇന്ന് ഇവളെ ഞാൻ പൂളിൽ തള്ളി ഇടും...." വിച്ചു അന്നുക്കുട്ടിയുടെ കവിളിൽ കടിച്ചുകൊണ്ട് താഴേക്ക് പോയി.... ദച്ചു കഴിഞ്ഞ തവണ അന്നുക്കുട്ടിക്കായി വാങ്ങിയ ബേബി സ്വിമ്മിംഗ് സ്യുട്ട് മോൾക്ക് ഇട്ട് കൊടുത്തു.... താഴേ പൂളിന്റെ സൈഡിലേക്ക് ചെന്നപ്പോൾ ജോലിക്കാരെ കൊണ്ട് പൂളിലെ വെള്ളം ചേഞ്ച്‌ ചെയ്തു വെള്ളത്തിന്റെ ലെവൽ താഴ്ത്തിക്കുവാണ് വിച്ചു....അവനും ചേഞ്ച്‌ ചെയ്തു ഒരു ഷോർട്സാണ് ഇട്ടിരിക്കുന്നത്......അന്നു മോളെ ദച്ചുന്റെ കയ്യിൽ നിന്നും വാങ്ങി വിച്ചു ഒരു ചെറിയ സ്വിമ്മിംഗ് ട്യൂബിൽ ഇരുത്തി പൂളിലേക്ക് ഇറങ്ങി.... അന്നു വെള്ളത്തിൽ കയിട്ടടിച്ചു വിച്ചുന്റെ മുഖത്തേക്ക് വെള്ളം തെറിപ്പിക്കുന്നുണ്ട്..... മോളുടെയും വിച്ചൂന്റെയും സന്തോഷം കണ്ട് അവരെ തന്നെ നോക്കി ഇരിക്കുവാണ് ദച്ചു....അവൾക്ക് മനസ്സ് നിറയുന്ന പോലെ തോന്നി...

"ദച്ചു വാടാ.... Its fun...." "വാ അമ്മേ നല്ല രശവാ....." ദച്ചു ഇല്ലെന്ന് തലയാട്ടി അവിടെ തന്നെ കുറെ സമയം രണ്ട് പേരുടെയും കളികൾ കണ്ടുകൊണ്ടിരുന്നു..... അവസാനം കുറെ വഴക്കിട്ടാണ് പപ്പയെയും മോളെയും പൂളിൽ നിന്നു കയറ്റിയത് എന്നും വിച്ചൂവും ദച്ചുവും ഓഫീസിൽ നിന്നും വരുന്ന വഴിക്കാണ് അന്നു മോളെ പ്ലേ സ്കൂളിൽ നിന്നും വിളിക്കുന്നത്... സാധരണ അവർ വരുമ്പോഴേ സെക്യൂരിറ്റിയുടെ കൂടെ അന്നുക്കുട്ടി കാണും.... ഇന്ന് പക്ഷെ മോളില്ല... അവർ ഒരു സംശയത്തോടെ പുറത്തേക്കിറങ്ങി "മേടവും സാറും വരുമ്പോൾ ടീച്ചറെ കയറി ഒന്ന് കാണണേ എന്ന് പറഞ്ഞിരുന്നു..." സെക്യൂരിറ്റി പറയുന്ന കെട്ട് വിച്ചു ഒരു സംശയത്തോടെ നോക്കി "മോൾക്ക് എന്തെങ്കിലും..." ദച്ചൂന് ആധിയായി "ഇല്ല മേഡം... നിങ്ങളോട് അകത്തേക്ക് ഒന്ന് ചെല്ലാൻ പറഞ്ഞതെ ഉള്ളു....മോൾക്ക് ഒരു കുഴപ്പവുമില്ല..." വിച്ചൂവും ദച്ചുവും അകത്തേക്ക് ചെന്നപ്പോൾ ടീച്ചറിന്റെ മുന്നിലെ കസേരയിൽ പരിചയമുള്ള ഒരു മുഖം വിച്ചു കണ്ടു..... മാനവ് അഗ്നിഹോത്രി... അഗ്നിഹോത്രി ഗ്രുപ്പിന്റെ ceo ആണ്.... ഒരുപാട് ബിസിനസ് മീറ്റിംഗുകളിൽ പരസ്പരം കണ്ടിട്ടുണ്ട്... വിച്ചു മാനവിനെ കണ്ട് ഒന്ന് ചിരിച്ചു തിരികെ അയാളും... ദച്ചു നോക്കിയപ്പോൾ ടീച്ചർ ഇരിക്കുന്നതിന്റെ ഒരു സൈഡിൽ അന്നു തലയും കുനിച്ചു മുഖവും വീർപ്പിച്ചു നിൽക്കുന്നുണ്ട്...

എന്തെങ്കിലും കള്ളത്തരം കാണിക്കുമ്പോഴാണ് ഇങ്ങനെ നിൽക്കുന്നത്.... പപ്പയെയും അമ്മയെയും ഒന്ന് നോക്കി വീണ്ടും അങ്ങനെ തന്നെ നിന്നു.... ടീച്ചറിന്റെ അപ്പുറത്തെ സൈഡിൽ അന്നുനെക്കാളും കുറച്ചുകൂടെ നീളമുള്ള നല്ല വെളുത്ത ഒരു സുന്ദരനും നിൽക്കുന്നുണ്ട്... ഒരു ആറോ എഴോ വയസ്സ് കാണും "മേഡത്തിനെയും സാറിനെയും വെറുതെ ഒന്ന് കാണണമെന്ന് പറഞ്ഞതാ... പിന്നെ ചെറിയൊരു കാര്യമുണ്ട്.... ദേ ഈ നിൽക്കുന്ന വേദും അന്നുവുമായി ചെറിയൊരു വഴക്ക്... വേദ് ഇവിടെ ukg യിലാ.... ഇന്ന് ഉച്ചയ്ക്ക് ലഞ്ച് കഴിക്കുന്ന സമയത്തു വേദ് പുറത്തു നിന്നു കളിക്കുന്ന അന്നുനെ കണ്ടു.... ഈ മുടിയിങ്ങനെ രണ്ട് സൈഡിലും കെട്ടി വെച്ചിരിക്കുന്നത് കണ്ടപ്പോൾ അവനൊരു കൗതുകം.... അതിലൊന്ന് തൊടണമെന്ന് തോന്നിയപ്പോൾ പിന്നെ ഒന്നും നോക്കിയില്ല ചെന്നങ് തൊട്ടു.... പോരെ പൂരം.... തലമുടിയിൽ പിടിച്ചെന്നും പറഞ്ഞു ദേഷ്യത്തോടെ അന്നു വേദിനേ തള്ളി താഴെയിട്ടു.... താഴെ വീണു വേദനിച്ചപ്പോൾ അവൻ തിരികെ അന്നുനെയും തള്ളിയിട്ടു... പിന്നെ പരസ്പരം ഉന്തും തള്ളുമായി... എന്തായാലും രണ്ട് പേരെയും ഞാൻ ഒന്ന് ഉപദേശിച്ചിട്ടുണ്ട്....

ഇനി വഴക്ക് ഒന്നും ഇടില്ലെന്ന് രണ്ട് പേരും പറഞ്ഞു...." ദച്ചുവും വിച്ചൂവും അന്നുനെ നോക്കി... അവിടെ ഇപ്പോഴും പഴയ പോലെ നിൽക്കുവാണ്.... ഇടയ്ക്ക് അവരെ ഒന്ന് തലയുയർത്തി കള്ളനോട്ടം നോക്കും എന്നിട്ട് വീണ്ടും തലതാഴ്ത്തും..... "സോറി മാനവ്... മോളറിയാതെ...." വിച്ചു പറഞ്ഞപ്പോൾ മാനവ് അത് തടഞ്ഞു "ഹേയ് എന്താടോ.... മോള് കുഞ്ഞല്ലേ... അതൊന്നും സാരമില്ല... അത് മാത്രമല്ല എന്റെ പുത്രനും അത്ര പാവം ഒന്നുമല്ല.... അവന്റെ മമ്മയ്ക്ക് ഇപ്പോൾ ഡ്യൂട്ടി ടൈമ്മാ ഹോസ്പിറ്റലിൽ.... അതാ വരാഞ്ഞത്... അല്ലെങ്കിൽ പ്രിയ പുത്രന്റെ കുരുത്തക്കേട് കാണാൻ എന്നെക്കാളും മുന്നേ എത്തിയേനെ..." മാനവ് ഒരു ചിരിയോടെ പറഞ്ഞപ്പോൾ വിച്ചു വേദിനേ ഒന്ന് നോക്കി... തലയുയർത്തി അപ്പോഴും ഒരു കുഞ്ഞു ചിരിയോടെ നിൽക്കുവാണ് അവൻ...തന്റെ കള്ളിപെണ്ണിനെ പോലെ മുഖം കുനിച്ചു നിൽക്കുവല്ല...വല്ലാത്തൊരു തേജസ്സ് ആ കുഞ്ഞ് മുഖത്ത് ഉണ്ടെന്ന് വിച്ചൂന് തോന്നി... വിച്ചു എഴുന്നേറ്റ് വന്നു വേദിന്റെയും അന്നൂന്റെയും കൈ ഒന്നിച്ചു ചേർത്തു പിടിച്ചു..... "അപ്പൊ എങ്ങനെയാ രണ്ട് പേരും ഫ്രണ്ട്സ് അല്ലെ..." വിച്ചു ചോദിച്ചപ്പോൾ വേദ് ഒരു ചിരിയോടെ തലയാട്ടി... അന്നൂന്റെ മുഖത്ത് അത്ര തെളിച്ചമില്ലെങ്കിലും പപ്പാ പറഞ്ഞതുകൊണ്ട് മാത്രം ഒന്ന് ചിരിച്ചുകൊണ്ട് തലയാട്ടി...

മാനവ് അന്നൂന്റെ തലയിൽ ഒന്ന് തഴുകി പോക്കറ്റിൽ ഉണ്ടായിരുന്ന ഒരു ചോക്ലേറ്റ് ബാർ മോൾക്ക് കൊടുത്തു... നിറഞ്ഞ ചിരിയോടെ അന്നു അത് വേഗം വാങ്ങി കയ്യിൽ വെച്ചു "അപ്പൊ ശെരി ഞങ്ങൾ ഇറങ്ങട്ടെ...." മാനവ് വിച്ചൂനോടും ദച്ചുനോടും മോളോടും യാത്ര പറഞ്ഞു വേദിനെയും കൊണ്ട് പുറത്തേക്ക് നടന്നു.... വേദ് ഒരു കള്ളചിരിയോടെ തിരിഞ്ഞു നോക്കിയപ്പോഴും അന്നു കണ്ണ് കൂർപ്പിച്ചു അവനെ തന്നെ നോക്കി നിന്നു...... 🌸.............. 🌸 വിച്ചു കറക്റ്റ് ചെയ്യാൻ കൊടുത്ത ഫയലുമായി ദച്ചു തിരികെ അവന്റെ ക്യാബിനിലേക്ക് വരുമ്പോൾ പുതിയ കമ്പനിയുമായുള്ള മീറ്റിംഗിന് വേണ്ടി ഹോട്ടലിലേക്ക് പോകാൻ റെഡി ആവുകയായിരുന്നു അവൻ ... ദച്ചു ഒരു ചിരിയോടെ അവന്റെ കോട്ടിന്റെ ബട്ടൺ ഇട്ട് കൊടുത്തു.... കവിളിൽ ഒരുമ്മ കൂടി കൊടുത്തു ദച്ചു അവനു ഓൾ ദി ബെസ്റ്റ് പറഞ്ഞു "നിനക്ക് കൂടി വരായിരുന്നു...." വിച്ചു ഒരു നിരാശയോടെ പറഞ്ഞു "എനിക്ക് ഒരു മൂഡില്ല... പിന്നെ നമ്മുടെ ടെക്സ്റ്റൈൽസിൽ പോകണ്ടേ...." വിച്ചു ഒരു ചിരിയോടെ അവളോട് യാത്ര പറഞ്ഞിറങ്ങി.... അവരുടെ ഹോട്ടലിൽ വെച്ചു മീറ്റിംഗ് നടത്താൻ ആയിരുന്നു പ്ലാൻ.... പക്ഷെ പെട്ടെന്ന് അവർ പ്ലാൻ ചേഞ്ച്‌ ചെയ്തു ഹോട്ടൽ ബ്ലു ഡയമണ്ടിലേക്ക് മീറ്റിംഗ് മാറ്റുകയായിരുന്നു....

വിച്ചൂന് അത് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും പുതിയ പ്രൊജക്റ്റ്‌ ആയത്കൊണ്ട് പിന്നെ ഒന്നും പറഞ്ഞില്ല.... ഹോട്ടലിൽ ചെന്ന് മീറ്റിംഗ് തുടങ്ങുന്നതിനു മുൻപേ അവനൊന്നു ഫ്രഷ് ആകാൻ റൂം എടുത്തു... താഴെ കോൺഫറൻസ് ഹാളിനടുത്തുള്ള ഏതെങ്കിലും റൂം മതിയെന്ന് അവൻ പറഞ്ഞെങ്കിലും അവിടെയൊന്നും റൂമിനു ഒഴിവ് ഇല്ലെന്ന് പറഞ്ഞു അവനു മൂന്നാമത്തെ ഫ്ലോറിലെ റൂമാണ് അവർ നൽകിയത്.... വിച്ചുനു ദേഷ്യം വന്നെങ്കിലും പിന്നെ മറുതൊന്നും പറയാതെ റൂമിലേക്ക് വന്നു ഓവർ കോട്ട് ഊരിയിട്ട് ഷർട്ടിന്റെ ആദ്യത്തെ രണ്ട് ബട്ടണും ഓപ്പൺ ചെയ്തു ac ഓൺ ചെയ്തു വിച്ചു ബാത്‌റൂമിലേക്ക് നടന്നു.... മുഖമൊന്നു കഴുകി തിരികെ വന്ന വിച്ചു റൂമിലിരിക്കുന്ന ആളെ സംശയത്തോടെ നോക്കി "നീയോ...." അവന്റെ ചോദ്യം കേട്ടപ്പോൾ അവളൊരു ചിരിയോടെ ചെയറിന്റെ മുന്നിലുള്ള ടേബിളിലേക്ക് കാല് നീട്ടിയിരുന്നു... മുട്ടിനു മുകളിൽ നിൽക്കുന്ന ഒരു പാവാടയും ഇറുകിയ ഒരു ഷർട്ടുമാണ് അവളുടെ വേഷം.... "എന്തെ എന്നേ മനസ്സിലായില്ലെന്ന് ഉണ്ടോ Mr Hottie... മനസിലായില്ലെങ്കിൽ പറഞ്ഞു തരാം ഞാൻ കാർത്തിക... കാർത്തിക രവീന്ദ്രൻ...."

അവൾ വല്ലാത്തൊരു ഭാവത്തോടെ പറഞ്ഞപ്പോൾ വിച്ചു അവളെയൊരു പുച്ഛത്തോടെ നോക്കി... അവളോട് എന്തോ പറയാൻ വന്നപ്പോഴാണ് റൂമിലെ ഡോറിൽ ആരോ തട്ടിയത്...വിച്ചു ഒരു സംശയത്തോടെ ഡോറിലേക്ക് നോക്കി.... പിന്നെ ഒരു ചിരിയോടെ ഡോർ തുറക്കാൻ പോയി അവൻ അവിടെ നിന്നും പോയപ്പോൾ കാർത്തിക കെട്ടി വെച്ചിരുന്ന മുടിയൊന്ന് അഴിച്ചിട്ടു മുഖം അമർത്തി തുടച്ചു അവളുടെ ഷർട്ടിന്റെ മുകളിലെ മൂന്ന് ബട്ടൺ അഴിച്ചിട്ടു.... ഡോറിന്റെ അടുത്തേക്ക് പോയ വിച്ചു തിരിഞ്ഞു നോക്കിയപ്പോൾ കാർത്തികയുടെ രൂപം കണ്ട് ഒരു പുച്ഛത്തോടെ വാതിൽ തുറന്നു വാതിൽ തുറന്നു അകത്തേക്ക് വന്ന കാർത്തികയെ ദച്ചു സംശയത്തോടെ നോക്കി....പിന്നെ വിച്ചുവിനെയും അവളൊന്ന് നോക്കി.... മുഖം കുനിച്ചു നിൽക്കുന്ന വിച്ചൂനെയും അവരെ രണ്ട് പേരെയും സംശയത്തോടെ നോക്കുന്ന ദച്ചുനെയും കണ്ട് ഒരു വല്ലാത്ത ചിരിയോടെ കാർത്തിക നിന്നു.............. 🌸..........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story