ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 19

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

ദച്ചു അകത്തേക്ക് വന്നു അവരെ രണ്ട് പേരെയും നോക്കി.... "വിച്ചു എന്താ ഇതൊക്കെ.... നീ എന്താ ഇവളുമായിട്ട് ഇവിടെ... മീറ്റിംഗിന് പോകുന്നെന്ന് പറഞ്ഞിട്ട്.... ഇവിടെന്താ നിനക്ക് കാര്യം....." ദച്ചു ദേഷ്യത്തോടെ നോക്കുന്ന കണ്ട് വിച്ചു അവളെ തന്നെ നോക്കി "ദ്രുവി.... Try to understand.... ഞാൻ..." അവനെന്തോ പറയാൻ തുടങ്ങിയപ്പോൾ ദച്ചു കയ്യുയർത്തി അത് തടഞ്ഞു ...... "വേണ്ട കൂടുതൽ സംസാരം വേണ്ട.... നീ... നീ എന്നേ ചതിക്കുവായിരുന്നല്ലേ..." ദച്ചു പറയുന്ന കെട്ട് വിച്ചു അവളെ സങ്കടത്തോടെ നോക്കി.... ഇതെല്ലാം കണ്ട് തന്റെ പ്ലാൻ വിജയിച്ച സന്തോഷത്തിൽ നിൽക്കുകയാണ് കാർത്തിക..... കുറച്ചു നേരം വിച്ചൂനെ ദേഷ്യത്തോടെ നോക്കി നിന്നിട്ട് ദച്ചു ഒരു പൊട്ടിച്ചിരിയോടെ വിച്ചുന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു.... വിച്ചു അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു "മതിയോ മിസ്സ്‌ കാർത്തിക രവീന്ദ്രൻ.... ഇത് തന്നെയല്ലേ നിനക്ക് വേണ്ടിയിരുന്നത്.... അല്ല ഇതിനെക്കാളും കൂടുതൽ വേണമെന്നാണെങ്കിൽ am so sorry.... എന്റെ ഭാര്യ അഭിനയത്തിൽ കുറച്ചു വീക്ക്‌ ആണ്.... സാരമില്ല ഇമ്പ്രൂവ് ചെയ്യാൻ സമയം ഉണ്ടല്ലോ.... ഇല്ലേ ഭാര്യേ..." വിച്ചു തമാശയോടെ ചോദിച്ചിട്ട് ദച്ചുനെ നോക്കി... അവൾ അവനെ നോക്കി ചിരിച്ചിട്ട് കാർത്തികയെ നോക്കി പുച്ഛിച്ചു....

"നിന്റെ പ്ലാൻ കൊള്ളാം.... പക്ഷെ കുറച്ചു കൂടെ പുതിയ ഒരു ഐഡിയ നിനക്ക് നോക്കാമായിരുന്നു... ഇതിപ്പോ ആദിമമനുഷ്യന്റെ കാലം തൊട്ടേ ഉള്ള ഐഡിയ ആയി പോയി .... അത്പോലെ ഞാൻ കരുതിയത് നീ പോലീസിനെയോ മീഡിയയെയോ വിളിക്കുമെന്നാ.... പക്ഷെ നീ ദ്രുവിയെ വിളിച്ചു വരുത്തി.... ഞങ്ങൾ തമ്മിൽ ഉള്ള ബന്ധത്തേക്കുറിച്ച് നിനക്ക് വലിയ പിടി ഇല്ലല്ലെ..... അതിനെക്കുറിച്ചു അറിഞ്ഞിട്ട് പോരായിരുന്നോ ഞങ്ങളെ തമ്മിൽ വേർപെടുത്താൻ ഇറങ്ങാൻ.... അതിനെക്കുറിച്ചു എന്തെങ്കിലും അറിയണമെങ്കിൽ നീ നിന്റെ തന്തപ്പടിയോടോ അല്ലെങ്കിൽ ആ തള്ളയോടോ ചോദിച്ചാൽ മതി.... അവരെക്കാൾ നല്ലത് പോലെ വേറെ ആർക്ക് അറിയാനാ..... നീ ഒരു കാര്യം ഓർത്തോ ഒരു പെണ്ണിനെ എന്റെ കൂടെ ഒന്നിച്ചൊരു റൂമിൽ കണ്ടാൽ തീരാവുന്ന ഒന്നല്ല ഞങ്ങളുടെ ബന്ധം.... പിന്നെ ഇനി ഇത് പോലെ ഓരോന്നുമായി ഇറങ്ങുമ്പോൾ നന്നായിട്ട് ഒന്ന് prepared ആയിട്ട് ഇറങ് അല്ലെങ്കിൽ നാണംകെടേണ്ടി വരും ഇത് പോലെ....ഹാ പിന്നെ മീറ്റിംഗ് എന്നും പറഞ്ഞു നീ നടത്തിയ നാടകം കൊള്ളാം.... ഹോട്ടൽ ചേഞ്ച്‌ ആയപ്പോഴേ എനിക്ക് ഡൌട്ട് തോന്നിയതാ.... ഇനിയും നിന്നോട് പ്രത്യേകിച്ച് ഇറങ്ങി പോകാൻ പറയണോ.... അതോ അടിച്ചിറക്കണോ...."

വിച്ചു ദേഷ്യത്തോടെ അവളോട് ചോദിച്ചപ്പോൾ കാർത്തിക ഒരു പുച്ഛത്തോടെ അവരെ നോക്കി നേരെ ദച്ചുന്റെ അടുത്തേക്ക് വന്നു "ഇവനെ എങ്ങനെ എന്റെ കാൽചുവട്ടിൽ കൊണ്ട് വരണമെന്ന് എനിക്ക് അറിയാം...." പറഞ്ഞു തീരുന്നതിനു മുൻപേ അവളുടെ കരണം നോക്കി ദച്ചു ഒന്ന് കൊടുത്തു.... "Get lost u b**" ദച്ചു ദേഷ്യത്താൽ വിറക്കുന്നത് കണ്ട് വിച്ചു അവളെ അത്ഭുതത്തോടെ നോക്കി...... കാർത്തിക ഡോർ വലിച്ചു തുറന്നു അവിടെ നിന്നും ഇറങ്ങിയപ്പോൾ വിച്ചു ഡോർ ലോക്ക് ചെയ്തു ദച്ചുന്റെ അടുത്തേക്ക് വന്നു..... അവളുടെ മുഖം കൈകളിൽ എടുത്തു കവിളിൽ അമർത്തി ചുംബിച്ചു... " I love u❣️.... " ദച്ചു അവനെ ഒരു പുഞ്ചിരിയോടെ നോക്കി.... അങ്ങനെ തന്നെ ദച്ചുനെ പിറകിലേക്ക് നടത്തിച്ചു ബെഡിലേക്ക് അവൻ തള്ളിയിട്ടു.... അവനും ബെഡിലേക്ക് കയറി.... ദച്ചു പില്ലോ ഹെഡ് റെസ്റ്റിലെക്ക് വെച്ചു അതിലേക്ക് ചാരി ഇരുന്നു.... വിച്ചു അവളുടെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു..... ഒരു കുസൃതി ചിരിയോടെ സാരി താഴ്ത്തി അവളുടെ മാറിലേക്ക് ഒന്നുടെ മുഖം ചേർത്തു കിടന്നു..... "It's so soft....എനിക്ക് കടിക്കാൻ തോന്നുന്നു...." വിച്ചു വളരെ പതിയെ പറഞ്ഞുകൊണ്ട് അവളെ മുഖമുയർത്തി നോക്കി.... ദച്ചു തിരികെ എന്തെങ്കിലും പറയുന്നതിന് മുൻപേ വിച്ചു അവിടേക്ക് അവന്റെ പല്ലുകൾ ആഴ്ത്തിയിരുന്നു.....

ദച്ചു ഒരു പിടച്ചിലോടെ അവനെ അവളിലേക്ക് ഒന്നുകൂടെ ചേർത്തു പിടിച്ചു.......... 🌸........... 🌸 മാർട്ടിൻ കൊണ്ട് വന്ന ഭക്ഷണത്തിലേക്ക് അത്ഭുതത്തോടെ സോനയും വിശ്വനാഥനും നോക്കി... ഇവിടെ വന്നിട്ട് ഒരാഴ്ചയകാറായി... രണ്ട് നേരമാണ് ഇത്ര നാളും ഭക്ഷണം നൽകിയിരുന്നത്.... അതും ഏതെങ്കിലും ഒരു കറിയും ഒരിത്തിരി ചോറും... പക്ഷെ ഇന്ന് മട്ടൺ ബിരിയാണിയാണ്.... "എന്താ ഇത് വേണ്ടാ എന്നുണ്ടോ...." അവരുടെ നോട്ടം കണ്ട് മാർട്ടിൻ ഒരു പുച്ഛത്തോടെ ചോദിച്ചു..... "എന്താ നിന്റെ ബോസ്സിന്റെ പ്ലാൻ... ഇതിൽ വിഷം ചേർത്തിട്ടുണ്ടോ... അങ്ങനെ ഞങ്ങളെ കൊല്ലാൻ പോകുവാണോ...." "ഹഹ..... നിനക്ക് ബോസ്സിനെ നന്നായിട്ട് അറിയില്ല.... അദ്ദേഹം അത്ര പെട്ടെന്ന് നിങ്ങളെ അങ്ങ് ചാവാൻ വിടുമെന്ന് കരുതുന്നുണ്ടോ.... ഇതിപ്പോ വേണമെങ്കിൽ എടുത്തു കഴിച്ചോ ഇനിയിപ്പോ ചിലപ്പോൾ കഴിക്കാൻ പറ്റിയില്ലെങ്കിലോ...." മാർട്ടിൻ ഒരു ചിരിയോടെ പുറത്തേക്ക് ഇറങ്ങിയപ്പോൾ അയാൾ പറഞ്ഞതുകേട്ട സോനയും അവളുടെ പപ്പയും ഭയത്തോടെ പരസ്പരം നോക്കി.... രാത്രിയിൽ മാനവിന്റെ നെഞ്ചിൽ തലവെച്ചു കിടക്കുവാണ് പല്ലവി... അവരുടെ അടുത്ത് വേദ് കിടന്ന് ഉറങ്ങുന്നുണ്ട്..... "പല്ലി നിന്നോട് ഒരു കാര്യം പറയാൻ ഞാൻ വിട്ട് പോയി.... തിരക്കല്ലായിരുന്നോ....

രണ്ട് ദിവസം മുന്നേ വേദിന്റെ സ്കൂളിൽ നിന്നു എന്നേ വിളിപ്പിച്ചിരുന്നു...." "കുറുമ്പൻ ചെക്കൻ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചോ... ആരോടേലും തല്ല് ഉണ്ടാക്കിക്കാണും...." പല്ലവി ഒരു ചിരിയോടെ വേദിനെ നോക്കി "മം.... അടിപിടി തന്നെയാ... പക്ഷെ ഒരു പെൺകുട്ടിയോടായിരുന്നു ഇത്തവണ വഴക്ക്...." "പെൺകുട്ടിയോടോ... ഇവനങ്ങനെ പെൺപിള്ളേരോടൊന്നും വഴക്കിനു പോകില്ലല്ലോ...." "വഴക്ക് അല്ല പല്ലി....ആ കൊച്ചിന്റെ മുടി കെട്ടിവെച്ചിരിക്കുന്നത് കണ്ട് നമ്മുടെ പുത്രൻ ഒരാകാംഷയോടെ അതിലൊന്ന് തൊട്ട് നോകിയതാ....പുള്ളിക്കാരിക്ക് അത് ഇഷ്ടപെട്ടില്ല ഇവനെ തള്ളി താഴെയിട്ടു.... വീണ ദേഷ്യത്തിന് ഇവനും തള്ളിയിടാൻ നോക്കി.... അങ്ങനെ വഴക്കായി.... ഞാൻ അന്ന് ഇവനെ വിളിക്കാൻ ചെന്നപ്പോൾ ടീച്ചർ ഒന്ന് കാണണമെന്ന് പറഞ്ഞു വിളിപ്പിച്ചു.... ചെന്നപ്പോൾ രണ്ട് പേരും അവിടെയുണ്ട്... കുറച്ചു കഴിഞ്ഞപ്പോൾ ആ കുട്ടിയുടെ അച്ഛനും അമ്മയും വന്നു.... അത് ആരുടെ മോളാണെന്നറിയോ നിനക്ക് ... വിദ്യുതിന്റെ.... വിദ്യുത് വടെരെയുടെ പുത്രിയാ...." പല്ലവി ഒരാകാംഷയോടെ അവനെ നോക്കി "Really.... അവന്റെ മോളാണോ m..വൈഫും കൂടെ ഉണ്ടായിരുന്നോ.... മോളെങ്ങനെ കാണാൻ സുന്ദരി ആണോ...." "അയ്യടാ പഴയ വൺ സൈഡ് കാമുകനെ കുറിച്ച് പറഞ്ഞപ്പോൾ എന്താ ഒരാകാംഷ ....."

പല്ലവിയെ കളിയാക്കി മാനവ് പറഞ്ഞപ്പോൾ അവൾ അവന്റെ നെഞ്ചിലൊരു കടി കൊടുത്തു "അത് പിന്നെ പ്ലസ് ടുനോക്കെ പഠിക്കുമ്പോൾ ചെറിയ പ്രായമല്ലേ... അന്നേരമൊരു ക്രഷ് തോന്നിപോയി... അതവന് അറിയ കൂടെ ഇല്ല.... പിന്നെ ഇപ്പൊ കുറെ കാലത്തിനു ശേഷം ഇങ്ങനൊരു സംഭവം കേട്ടപ്പോൾ ഒരു ആകാംഷ....." "ഞാൻ ചുമ്മാ പറഞ്ഞേയല്ലേ പല്ലി... നീയെന്റയല്ലേ....മോള് നല്ല സുന്ദരിയാ.... Like a doll... നല്ല ക്യൂട്ട് വാവ... അവിടെ പ്ലേ ക്ലാസിലാ.... അന്ന് തന്നെ അവർ തമ്മിലുള്ള വഴക്കൊക്കെ കോംപ്രമൈസ് ചെയ്തു.... പക്ഷെ നീ നിന്റെ മോനെ ഒന്ന് സൂക്ഷിച്ചോ മിക്കവാറും അതിനെ ഇവൻ പ്രേമിച്ചു വീഴ്ത്താൻ സാധ്യത ഉണ്ട്...." പല്ലി വായും തുറന്നു അവനെയൊന്ന് നോക്കി അവന്റെ കയ്യിലൊരു പിച്ചു കൊടുത്തു "എന്തൊക്കെയാ മനു ഈ പറയുന്നേ... എന്റെ മോന് അങ്ങനെ ഒന്നുമില്ല... ഒന്നുമില്ലേലും അവനു ആറ് വയസ്സല്ലേ ആയിട്ടുള്ളു.... ആ കുഞ്ഞിനെക്കുറിച്ചാണോ ഇങ്ങനൊക്കെ പറയുന്നത്.... പ്രേമം പോലും...." "ഞാൻ പറഞ്ഞത് സത്യമാ പല്ലി... പ്രണയം ഒന്നും അവനറിയില്ലായിരിക്കും... ബട്ട്‌ ആ കൊച്ചിനെക്കുറിച്ച് പറയുമ്പോൾ നൂറല്ല ആയിരം നാവാ നിന്റെ മോന്.... അവനൊരു സ്പെഷ്യൽ ഫീലിംഗ് അതിനോട് ഉണ്ട്... നീയല്ലെങ്കിൽ സമയം കിട്ടുമ്പോൾ അവനോടൊന്ന് സംസാരിക്ക് അപ്പൊ അറിയാം....."

മാനവ് പറയുന്ന കെട്ട് പല്ലവി തലയ്ക്കു കൈ കൊടുത്തിരുന്നു..... പിറ്റേ ദിവസം അന്നുക്കുട്ടി പപ്പയും അമ്മയും വരുന്ന കാത്തു അവിടെയുള്ള ബെഞ്ചിൽ ഇരിക്കുകയാണ്..... "ഏയ്‌ മാമാട്ടിക്കുട്ടി...." വിളി കെട്ട് അന്നു തിരിഞ്ഞു നോക്കിയപ്പോൾ വേദ് ആണ്.... അവനൊരു ഫുട്ബാളും കറക്കി അന്നു ഇരിക്കുന്ന ബെഞ്ചിലേക്ക് ഇരുന്നു... അന്നു അവനെ കൂർപ്പിച്ചു നോക്കി "ആരാ മാമാത്തിക്കുത്തി...." "മാമാത്തിക്കുത്തിയല്ല മാമാട്ടിക്കുട്ടി.... നീ തന്നെ...." "എന്തെ പേര് അന്നുന്നാ..." അന്നു ഇഷ്ടപെടാത്ത പോലെ അവനോട് പറഞ്ഞു "ഞാൻ അങ്ങനെ വിളിക്കു...." വേദ് ഒരു കൂസലുമില്ലാതെ പറഞ്ഞു... പപ്പയോടു ഇനി ഇവനോട് വഴക്ക് ഒന്നും ഇടില്ലെന്ന് പറഞ്ഞതുകൊണ്ട് അന്നു ഒന്നും മിണ്ടിയില്ല "നിന്നെക്കണ്ടാൽ എന്റെ വീട്ടിലെ ഒരു ഡോളിനെ പോലുണ്ട്...." "ഡോലോ...." അന്നു സംശയത്തോടെ ചോദിച്ചു "ആഹ് ഡോൾ... പാവയില്ലേ അതെ പോലെ ഉണ്ടെന്ന്...." അന്നു അത് കേട്ടിട്ടും വലിയ മൈൻഡ് ഇല്ലാതെ പുറത്തേക്കും നോക്കിയിരുന്നു...വേദ് അന്നൂന്റെ അടുത്തേക്ക് വന്നു കുറച്ചു ചോക്ലേറ്റ് അവളുടെ കൈയിലേക്ക് വെച്ചു കൊടുത്തു "കഴിച്ചോ നല്ല ടേസ്റ്റ... എന്റെ പപ്പാ കൊണ്ട് വന്നതാ...." ചോക്ലേറ്റിന്റെ കാര്യം ആയത്കൊണ്ട് അന്നുക്കുട്ടി വഴക്കൊക്കെ മറന്നു... വേഗം അത് വേദിന്റെ കയ്യിൽനിന്നും വാങ്ങി ട്രൗസറിന്റെ പോക്കറ്റിൽ ഇട്ടു....

ഒരു ബൈ പറഞ്ഞു വേദ് പന്തും കറക്കി അവിടെ നിന്നും പോയി വിച്ചൂനും ദച്ചുനും വേറെ ഒരു സ്ഥലത്ത് പോകണമെന്നുള്ളത് കൊണ്ട് അന്നുനെ അപ്പു ആണ് വിളിച്ചുകൊണ്ടു വന്നത്.... മോള് വരുന്നതും കാത്തു ദച്ചു പുറത്തു തന്നെ ഉണ്ടായിരുന്നു.... അന്നു വരുന്നതുകണ്ട ദച്ചു ഓടിപ്പോയി കുറുമ്പിയെ വാരിയെടുത്തു "അമ്മേടെ വാവേ...." ദച്ചു മോളെയും എടുത്തു ഹാളിലേക്ക് വന്നു... ഇതിനിടയ്ക്ക് അന്നു എന്തൊക്കെയോ ദച്ചുനോട് പറയുന്നുണ്ട്... ഇടയ്ക്ക് ഇടയ്ക്ക് ദച്ചൂന് ഓരോ ഉമ്മയും കൊടുക്കുന്നുണ്ട്.... ഹാളിലെ സെറ്റിയിലേക്ക് അന്നുമോളെയുമായി ദച്ചു ഇരുന്നു... തൊട്ടടുത്തു ലാപ്പിൽ നോക്കി വിച്ചൂവും ഉണ്ട്.....അപ്പുവും വന്നു അവരുടെ അടുത്തായി ഇരുന്നു "അല്ല അന്നുവേ എന്ത് പറയുന്നു നിന്റെ വേദ്...." അപ്പു കളിയാക്കി ചോദിച്ചപ്പോൾ അന്നു മുഖം വീർപ്പിച്ചു അവനെ നോക്കി.... "അമ്മേ വേദ് മോളോട് മിന്താൻ വന്നു...." "എന്നിട്ട് അടികൂടിയോ രണ്ടും കൂടെ..." വിച്ചു അന്നു പറയുന്ന കെട്ട് ചോദിച്ചപ്പോൾ മോള് അവനെ ഒന്ന് നോക്കി ചിരിച്ചു കണ്ണ് ചിമ്മി.... മോളുടെ ചിരിയിൽ പപ്പ വീണു..... വിച്ചു ഒരു ചിരിയോടെ ജോലി തുടർന്നു.... "എന്റെ മോള് വഴക്ക് ഒന്നും ഉണ്ടക്കില്ല.... ഗുഡ് ഗേളാ അന്നു...." "ആഹ് അമ്മേ.... മോള് വയക്ക് ഉണ്ടാക്കില്ല.... പിന്നില്ലേ അമ്മേ വേദ് പരയുവാ അന്നു ഡോലിനെ പോലെയാന്നു...."

"ഡോലോ...." ദച്ചുവും അപ്പുവും ഒരേ സ്വരത്തിൽ ചോദിച്ചു "ആഹ് ഡോല്.... അരില്ലെ.... ഡോലെന്നു വെച്ചാ പാവ..." അന്നു എന്തോ വലിയ കാര്യം പറഞ്ഞപോലെ അവരെ നോക്കി "ഓഹോ അപ്പൊ അങ്ങനെയൊക്കയാണ് കാര്യങ്ങൾ.. ചെക്കൻ ആളൊരു കുട്ടി റോമിയോ ആണെന്ന് തോന്നുന്നു....അല്ലേട്ടാ അഗ്നിഹോത്രി ഗ്രുപ്പുമായിട്ട് നമുക്ക് ബിസിനസ് ഒന്നുമില്ലല്ലേ...." അപ്പു ഒരാലോചനയോടെ വിച്ചൂനോട് ചോദിച്ചു "ഇതുവരെ ഇല്ല... എന്തെ..." "അല്ല ഇല്ലെങ്കിൽ ഒന്ന് തുടങ്ങിക്കോ.... പത്തിരുപത് വർഷം കഴിയുമ്പോൾ ചിലപ്പോൾ ബന്ധുക്കൾ ആയാലോ...." അപ്പു അന്നുനെ ഒന്നാക്കി പറഞ്ഞു... അന്നു അവൻ എന്താ പറഞ്ഞത് എന്ന് പോലും മനസിലാകാതെ അപ്പുനെ നോക്കി മുഖം വീർപ്പിച്ചു... ദച്ചു അപ്പുന്റെ പുറം നോക്കി ഒന്ന് കൊടുത്തു... "കുഞ്ഞ് പിള്ളേരെക്കുറിച്ചാണോ അപ്പു നീ ഇങ്ങനൊക്കെ പറയുന്നേ...." "ആഹ് ഞാൻ പറഞ്ഞത് ദച്ചേച്ചി എവിടേലും എഴുതിയിട്ടോ.... ചെക്കൻ അന്നുനെ ലൈൻ വലിക്കുവാ...." അവരതൊക്കെ പറഞ്ഞുകൊണ്ട് ഇരുന്ന സമയത്തു അന്നു ട്രൗസറിന്റെ പോക്കറ്റിൽ നിന്നും വേദ് കൊടുത്ത ചോക്ലേറ്റ് കയ്യിലെടുത്തു "നോക്ക് അമ്മേ.... വേദ് മോക്ക് ചോത്തളേറ്റ് തന്നല്ലോ...." അപ്പു വേഗം അതൊരെണ്ണം എടുത്തു നോക്കി.... ഹെർഷേയ്സിന്റെ കിസ്സെസ് ചോക്ലേറ്റ് ആയിരുന്നു അത്.....

കോൺ ഷേപ്പിൽ ഉള്ള ചോക്ലേറ്റ് അലുമിനിയം ഫോയിൽ കൊണ്ട് പൊതിഞ്ഞിട്ടുണ്ട്..... അതിൽ kisses എന്ന് ഒരു പേപ്പറിൽ എഴുതിയത് അറ്റാച്ച് ചെയ്തിട്ടുണ്ട്..... "ഓഹ് മൈ ഗോഡ്.... ഏട്ടത്തി നോക്ക്.... ചെക്കൻ ദേ കിസ്സ് എഴുതിയ മിട്ടായി കൊടുത്തു വിട്ടേക്കുന്നു.... ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഇത് അത് തന്നെയാ...." അപ്പുന്റെ കണ്ടുപിടിത്തം കെട്ട് ദച്ചു തലയ്ക്കു കൈ കൊടുത്തു "എന്റെ അപ്പു അത് ആ ചോക്ലേറ്റിന്റെ പേരാ...." "ആഹ് അതും പറഞ്ഞവിടെ ഇരുന്നോ.... കൊച്ചെറുക്കൻ ആള് കൊള്ളാല്ലോ...." വിച്ചു ഇതൊക്കെ കെട്ട് ഒരു ചിരിയോടെ അവിടേക്ക് വന്നു അന്നുനെ എടുത്തു മടിയിലേക്ക് ഇരുത്തി "ഇനിയിപ്പോ നമ്മൾ മരുമോനെ അന്വേഷിച്ചു കഷ്ടപ്പെടേണ്ടി വരുമെന്ന് തോന്നുന്നില്ല ദ്രുവി.... അല്ലേടി കളിപ്പെണ്ണേ...." "ആന് പപ്പേ...." ചോക്ലേറ്റ് തിന്നുകൊണ്ടിരുന്ന അന്നുമോൾ എന്താ പറയുന്നേ എന്ന് പോലും മനസിലാക്കാതെ തലയാട്ടി...

അവരെല്ലാം ചിരിയടക്കി അന്നുനെ നോക്കി "കഷ്ടമുണ്ട് വിച്ചു...." ദച്ചു മോളെ ചേർത്തു പിടിച്ചു പറഞ്ഞപ്പോൾ വിച്ചു അവളെ നോക്കി കണ്ണിറുക്കി "അല്ല അന്നുവേ ഇനി നിനക്ക് അവനോട് കാതൽ വല്ലതും ഉണ്ടോ...." അപ്പു ഒരു അവിഞ്ഞ ചിരിയോടെ മോളോട് ചോദിച്ചപ്പോൾ ആ ചിരി കണ്ട് അന്നു അവന്റെ മുഖത്ത് ഒരു തട്ട് കൊടുത്തു " അന്നുവേ ഇനിയും മോളുടെ മുടിയിൽ പിടിക്കാൻ വേദ് വന്നാൽ മോള് എന്ത് ചെയ്യും....." വിച്ചു ആകാംഷയോടെ ചോദിച്ചപ്പോൾ അന്നു അവനെ തല പൊക്കി നോക്കി "അവനെ ഇദിച്ചു സൂപ്പാക്കും പപ്പേ..." അന്നു അപ്പുന്റെ മുഖത്ത് പഞ്ച് ചെയ്യുന്ന പോലെ കാണിച്ചു പറഞ്ഞപ്പോൾ വിച്ചു ഒരു പൊട്ടിച്ചിരിയോടെ അവളെ ചേർത്തു പിടിച്ചു.... ദച്ചു അപ്പുനെ ഒന്നാക്കി ചിരിച്ചു ..... അപ്പു അപ്പോഴും അന്നുമോള് പറഞ്ഞതുകേട്ട് വായും തുറന്നു ഇരിക്കുവായിരുന്നു..... അന്നുകുട്ടിയാകട്ടെ ഇതൊന്നും മൈൻഡ് ചെയ്യാതെ വേദ് കൊടുത്ത ചോക്ലേറ്റും കഴിച്ചുകൊണ്ട് ഇരുന്നു............... .............. 🌸..........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story