ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 2

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

കുറച്ചു സമയം മയങ്ങിയതിനു ശേഷമാണ് ദച്ചു എഴുന്നേറ്റത്.... മോള് ഇപ്പോഴും ഉറക്കമാണെന്ന് കണ്ട അവൾ മോളെ നല്ലതുപോലെ പുതപ്പിച്ചു രണ്ട് സൈഡിലും തലയിണ വെച്ചിട്ടാണ് ഫ്രഷ് ആകാൻ എണീറ്റത്.... വന്നപ്പോൾ മുതൽ ഉടുത്തിരുന്ന സാരി മാറ്റി ഒരു റെഡ് കോട്ടൺ ടോപ്പും വൈറ്റ് പാലസോയും ധരിച്ചു.... ഫ്രഷ് ആയിട്ട് ഇറങ്ങി നോക്കിയപ്പോൾ ദേ കുറുമ്പി ചിരിയോടെ കട്ടിലിൽ എണീറ്റിരിക്കുന്നു.... ദച്ചുനെ കണ്ടപ്പോൾ കൈയാട്ടി അവളെ അടുത്തേക്ക് വിളിക്കുവാണ് അന്നുക്കുട്ടി..... ദച്ചു ഒരു ചിരിയോടെ മോൾടെ അടുത്തേക്ക് ചെന്നു..... "ദച്ചുമ്മേടെ പൊന്ന് എണീറ്റോ..." മോളൊരു ചിരിയോടെ ദച്ചുന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു... ഉറക്കം മുഴുവൻ വിട്ട് മാറിയിട്ടില്ല.... ഇടക്ക് ഇടക്ക് കോട്ടുവാ ഇടുന്നുണ്ട് ആൾ.... "മോൾക്ക് ചാച്ചാണോ കണ്ണാ...." ദച്ചു ചോദിച്ചപ്പോഴും ആളൊരു ചിരിയോടെ നിൽക്കുവാണ് "പാല് വേനം ദച്ചമ്മേ...."

കുറുമ്പി കൊഞ്ചി പറഞ്ഞപ്പോൾ ദച്ചു മോളെ ബാത്‌റൂമിലേക്ക് കയറ്റി മുഖമൊക്കെ കഴുകി കൊടുത്തു മോളെയും കൊണ്ട് താഴേക്ക് വന്നു.... താഴെ വിച്ചുന്റെ അച്ഛന്റെ പെങ്ങള് രാധികയും മോള് സോനയും ഉണ്ട്... ദച്ചു മോളുമായി ഇറങ്ങി വരുന്ന കണ്ട അവർ ഒരു ചിരിയോടെ അവരുടെ അടുത്തേക്ക് പോയി "എടി കുറുമ്പി പെണ്ണെ...പുതിയ അമ്മേ കിട്ടിയപ്പോ ഞങ്ങളെ ഒന്നും വേണ്ടല്ലേ..." സോന മോളുടെ കവിളിൽ പിച്ചി ചോദിച്ചപ്പോൾ അന്നു ആ കൈ തട്ടി മാറ്റി അവളെ നോക്കി മുഖം വീർപ്പിച്ചു... "ഉറക്കം തെളിഞ്ഞിട്ടില്ല അതായിരിക്കും.." ദച്ചു അവരെ നോക്കി പറഞ്ഞു... അന്നു ദച്ചുന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നു.... "ഏയ്‌ അത് അല്ലേലും അന്നു മോളങ്ങനാ.... ആരോടും വലിയ അടുപ്പം കാണിക്കില്ല... ആകെ അവൾ പോകുന്നത് വിച്ചൂന്റെയും ദാദിടെയും പിന്നെ വിഹാന്റെയും കൂടെ മാത്രമാ.... അന്നുനെ നോക്കുന്ന ആയയോട് പോലും ഇവൾക്ക് വലിയ അടുപ്പമില്ല..." "ഞാൻ മോൾക്ക് പാല് കൊടുക്കൻ..." "കിച്ചണിൽ ചെന്നാൽ മതി ധ്രുവി മോളെ... അവിടെ ജോലിക്കാർ ഉണ്ട്... മോൾക്ക് വൈകുന്നേരം കേസർ ചേർത്ത പാലാ കൊടുക്കുന്നെ....

അവർക്കറിയാം മോള് പറഞ്ഞാൽ മതി..." രാധിക പറഞ്ഞപ്പോൾ ദച്ചു മോളെയുമായി കിച്ചണിൽ പോയി... മോൾക്ക് പാല് കൊടുത്ത് തിരികെ റൂമിൽ വന്നു.... താഴെ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാത്തതിനാൽ അവരാണ് മുകളിലേക്ക് പറഞ്ഞു വിട്ടത്.... പിന്നെ മോളോടൊപ്പം റൂമിൽ തന്നെയായിരുന്നു.... അവളുടെ കൊഞ്ചലും കുറുമ്പും കണ്ടു സമയം പോയതറിഞ്ഞില്ല...... അത്താഴം കഴിക്കാൻ എല്ലാവരും വന്നിട്ടും വിചുനെ കാണാത്തത് അവൾ ശ്രെദ്ദിച്ചു "വിച്ചുവേട്ടൻ ഹരിയേട്ടന്റെ വീട്ടിലേക്കാ പോയത്..." ദച്ചുനോടായി സോന ഒരു ചിരിയോടെ പറഞ്ഞു.... ദച്ചുവും അവൾക്ക് തിരികെ ഒരു പുഞ്ചിരി കൊടുത്തു.... റൂമിൽ മോളെ ഉറക്കാൻ പാട് പെടുവാണ് ദച്ചു... ഒരു വിധത്തിലും അവൾ ഉറങ്ങുന്നില്ല.... "എന്റെ പൊന്നല്ലേ.... നമുക്ക് ചാച്ചണ്ടേ..." "വെന്ത...." അന്നുക്കുട്ടി അമ്പിനും വില്ലിനും അടുക്കാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുവാണ്.... പെട്ടെന്ന് രണ്ട് കൈകൾ അവളെ പൊക്കിയെടുത്തു.... ദച്ചു ഒന്ന് പേടിച്ചെങ്കിലും ആളെ കണ്ടപ്പോൾ അവൾക്ക് സമാധാനം ആയി..... "അച്ഛന്റെ ചുന്ദരിപ്പാറു ചാച്ചാതെ കളിക്കുവാണോടി...."

വിച്ചു അവളെ രണ്ട് കൈയിലും പൊക്കിയെടുത്തു മുകളിലേക്ക് എറിഞ്ഞു പിടിച്ചു....ദച്ചൂന് അത് കണ്ടു പേടി തോന്നിയെങ്കിലും അന്നുന്നു ഒരു കുലുക്കവുമില്ല... "മോളെന്റെ കൂടെയ എന്നും കിടക്കുന്നെ ഞാൻ കൂടെ ഇല്ലെങ്കിൽ ഉറങ്ങില്ല.... ജനിച്ചപ്പോൾ മുതൽ എന്റെ നെഞ്ചിന്റെ ചൂടിലാ അവൾ ഉറങ്ങുന്നേ...." വിച്ചു ഒരു ചിരിയോടെ പറഞ്ഞപ്പോൾ ദച്ചുനു എന്തോ അവനെ നോക്കാൻ കഴിഞ്ഞില്ല.... കുറച്ചു നേരത്തെ കളിക്ക് ശേഷം അച്ഛനും മോളും ബാൽക്കണിയിലേക്ക് പോയി.... അവിടെയുള്ള ദിവാൻ കോട്ടിൽ മോളെയുമായി വിച്ചു കിടക്കുന്നത് ദച്ചു കണ്ടു..... കുറച്ചു സമയത്തിന് ശേഷം രണ്ട് പേരുടെയും അനക്കം കേൾക്കാത്തത്കൊണ്ട് ദച്ചു ചെന്ന് നോക്കിയപ്പോൾ മോള് ഉറങ്ങിയിരുന്നു..... വിച്ചു എന്തോ ആലോചനയിലാണ് ചെറുതായി മുരടനക്കുന്ന ശബ്ദം കേട്ടാണ് വിച്ചു അവൾ അവിടെ നിൽക്കുന്നത് കണ്ടത്..... "തണുപ്പ് കൂടുതൽ അല്ലെ മോളെ ഇങ് തന്നേക്ക് അകത്തേക്ക് കിടത്താം..." വിച്ചു മോളെ പതിയെ അവന്റെ നെഞ്ചിൽ നിന്നും അടർത്തി അവൾക്ക് കൊടുത്തു....

മോളെ കട്ടിലിൽ പുതെപ്പിച്ചു കിടത്തി ദച്ചു വീണ്ടും ബാൽorണിയിലേക്ക് തന്നെ വന്നു.... അവളെ കണ്ടെങ്കിലും അവൻ മറ്റെങ്ങോ ശ്രദ്ധ കൊടുത്തിരുന്നു "അത്......എനിക്ക്....." അവളെന്തോ പറയാൻ വന്നപ്പോഴേക്കും അവനത് തടഞ്ഞു.... "വേണ്ട.... എനിക്ക് ഒന്നും കേൾക്കണോന്നില്ല..... അങ്ങനെയുള്ള ബന്ധമൊക്കെ കുറച്ചു വർഷം മുന്നേ നീ തന്നെയല്ലേ അവസാനിപ്പിച്ചത്.... ഇനി കൂടുതൽ ഒന്നും വേണ്ട... പിന്നെ ഇന്ന് നിന്നെ താലി കെട്ടിയത് എന്റെ ദാദിമ്മയുടെ അവശ്യ പ്രകാരം മാത്രമാ..... അവരുടെ ആരോഗ്യ സ്ഥിതി അത്ര മോശമാ.... ഗതികേട് തന്നെയാ.... അത്കൊണ്ട് മാത്രമാ നിന്നെ താലികെട്ടിയത്...." അവൻ അത് പറഞ്ഞു തീരുമ്പോഴേക്കും ഒരു തുള്ളി കണ്ണുനീർ അവളുടെ കവിള്കളെ തഴുകി കടന്ന് പോയത് അവൾ പോലും അറിഞ്ഞില്ല "പിന്നെ അന്നു മോളുടെ കാര്യം.... ഒരിക്കലും അവളുടെ കാര്യത്തിൽ നിനക്കൊരു രണ്ടാനമ്മ പരിവേഷം അല്ലെന്ന് എനിക്ക് അറിയാം... ഒന്നുമില്ലെങ്കിലും കുറച്ചു നാൾ......" എന്തോ പറയാൻ വന്നിട്ട് അവനത് മുഴുവനാക്കിയില്ല... അപ്പോഴും ദച്ചു തലകുമ്പിട്ട് നിൽക്കുകയാണ്....

മുഖമുയർത്തി അവനെ നോക്കാൻ എന്തോ തടയുന്ന പോലെ "അന്നുന് ഞാൻ മാത്രം മതി എന്നായിരുന്നു എന്റെ തീരുമാനം.... അവൾ ഇതുവരെ അമ്മയെക്കുറിച്ച് ചോദിച്ചിട്ടില്ല.... കഴിഞ്ഞ മൂന്നു വർഷവും അവളുടെ അച്ഛനും അമ്മയും ഞാൻ തന്നെ ആയിരുന്നു.... എന്നിരുന്നാലും ഒരു പെൺകുട്ടിക്ക് അമ്മയുടെ ആവശ്യം... അത് എനിക്കും ബോധ്യമുള്ള കാര്യമായിരുന്നു..... അവളുടെ അമ്മയായി വരുന്നയാൾ അവളോട് എങ്ങനെ ആയിരിക്കുമെന്നുള്ളതായിരുന്നു എന്റെ ടെൻഷൻ.... പക്ഷെ നിന്റെ കാര്യത്തിൽ എനിക്കതില്ല ദ്രുവി........ സ്വന്തം പോലെ അവളെ നോക്കുമെന്ന് എനിക്കറിയാം..." "സ്വന്തം പോലെയല്ല എന്റെ സ്വന്തമാ.." പെട്ടെന്ന് ദച്ചു പറഞ്ഞു.... തെല്ലൊരു പകപ്പോടെയാണ് അവൾ അവനെ നോക്കിയത്.... "മോളുടെ കാര്യത്തിൽ നിനക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ട് ദ്രുവി.... അവളുടെ അമ്മ തന്നെയാ നീ... പക്ഷെ എന്റെ കാര്യത്തിൽ.... അവസാനിപ്പിച്ചതെല്ലാം അങ്ങനെ തന്നെ ഇരിക്കട്ടെ....." അവൻ അത് പറഞ്ഞിട്ട് നേരെ ബാൽക്കണിയിൽ നിന്ന് തന്നെ കയറാൻ പറ്റുന്ന അവന്റെ ഓഫീസ് റൂമിലേക്ക് കയറി...

കുറച്ചു നേരം എന്തോ ഓർത്തിട്ട് ദ്രുവിയും മോളുടെ അടുത്ത് പോയി കിടന്നു ...... ❤️................... ❤️................. ❤️ രാവിലെ കുറുമ്പിയെ കുളിപ്പിച്ചിട്ട് നിക്കറിട്ട് നിർത്തിയേക്കുവാ.... കാബോഡിൽ ഉള്ള മുഴുവൻ തുണിയും എടുത്തിട്ടും ഒന്നും അവൾക്ക് പിടിക്കുന്നില്ല..... "അത് വെന്ത.... മോക്ക് മഞ്ഞ വെന്ത.... ചോപ്പ് വെന്ത...." അവസാനം ഒരു വൈറ്റ് ക്രോപ് ടോപ്പും അതിന്റെ ബ്ലാക്ക് സ്‌കിർട്ടും കാണിച്ചപ്പോൾ ആൾക്ക് അതിഷ്ടമായി.... അതിന്റെ കൂടെ ഒരു കുഞ്ഞു സ്ലിംഗ് ബാഗ് കൂടെയുണ്ട്.... ദച്ചു മോളെ അതിടീപ്പിച്ചു മുടിയൊക്കെ കെട്ടിയോതൂക്കി പൊട്ടും കുത്തി കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു ... "അയ്യടാ.... അമ്മേടെ ചുന്ദരി മണി..." "ദച്ചമ്മേ നോക്ക് നമ്മൾ രന്തും ശെയിം ശെയിം ആയല്ലോ..." ഉണ്ടക്കണ്ണും വിടർത്തിയുള്ള ആ പറച്ചിലിൽ ആണ് ദച്ചുവും അത് ശ്രദ്ദിക്കുന്നത്.... ശെരിയാണ് ഒരു വൈറ്റ് ലോങ്ങ്‌ ടോപ്പും ബ്ലാക്ക് ബോട്ടവുമാണ് അവളുടേതും..... " "ഓ അപ്പൊ അതാണോടി കുറുമ്പി നിനക്ക് വേറെ ഒന്നും പിടിക്കാഞ്ഞത്... അമ്മയെ പോലെ സെയിം വേണോ നിനക്കും...." അവളത് ചോദിച്ചു മോളെ ചേർത്ത് പിടിച്ചു മുത്തി

"വാവേ നമുക്കെ താഴെ പോയി പാപ്പം തിന്നാം...." "ദച്ചമ്മേ തായേ നിർത്ത് ....." പെട്ടെന്ന് അന്നു ദച്ചുന്റെ കയിന്ന് ചാടിയിറങ്ങി.... കട്ടിലിന്റെ സൈഡിലെ ഡ്രോയിൽ നിന്നും ഒരു കുഞ്ഞു യൂണി‌കോൺ സോഫ്റ്റ്‌ ടോയ് എടുത്തു... "ഇത് മോടെ ബന്നിയാ..." "ഇത് മോടെ കിട്ടു....." വേറൊരു ടെഡിയെ കയ്യിലും എടുത്തു പറഞ്ഞു.... അവൾ ഒരു ചിരിയോടെ മോളെ എടുത്തു താഴേക്ക് പോയി... കുഞ്ഞു പാവയെ സ്ലിംഗ് ബാഗിൽ വെച്ചിട്ട് ടെഡിയെ കയ്യിൽ മുറുക്കി പിടിച്ചിട്ടുണ്ട് അന്നു.... താഴേക്ക് ചെന്നപ്പോഴാണ് അവിടെ നിൽക്കുന്ന ആൾക്കാരെ ദച്ചു കാണുന്നത്.... വിമലയും കാർത്തികയും.... കീർത്തിയുടെ അമ്മയും അനുജത്തിയുമാണ്..... ദച്ചുനെയും മോളെയും കണ്ടു ഒരു പുച്ഛത്തോടെയാണ് അവരുടെ നിൽപ്പ്.... ദച്ചു മോളെ മുറുകെ പിടിച്ചു അങ്ങോട്ടേക്ക് ചെന്നു "ഓഹ് എഴുന്നള്ളിയോ കെട്ടിലമ്മ.... എന്റെ കുഞ്ഞിന്റെ സ്ഥാനത് അവളുടെ കൊച്ചിന്റെ അമ്മയായി അധികകാലം വാഴമെന്ന് നീ കരുതണ്ട...." "വിമലേ വാക്കുകൾ സൂക്ഷിച് ഉപയോഗിക്കണം...." ദാദിയുടെ വാക്കുകൾ കേട്ടതും അവർ ഒന്നുകൂടെ പുച്ഛത്തിൽ ദച്ചുനെ നോക്കി

"ഹും... പിന്നെ.... ഇവളോട് മാത്രമല്ല... നിങ്ങളോട് കൂടെയ എനിക്ക് ചോദിക്കാനുള്ളത്.... എന്റെ കൊച്ചുമകളുടെ കാര്യം തീരുമാനിക്കാൻ നിങ്ങളെ പോലെ എനിക്കും അവകാശം ഉണ്ട്.... എന്റെ മോളെ മറന്ന് ഇവളെ പോലൊരുത്തിയെ ഇവിടെ വാഴിക്കാൻ ഞാൻ സമ്മതിക്കില്ല...." "ആരും ആരെയും മറന്നിട്ടില്ല വിമലേ... കീർത്തി മോളെ ഇവിടെ ആരും മറന്നിട്ടില്ല... എന്ന് കരുതി മരിച്ചു പോയ അവളിനി തിരികെ വരുമോ.... അന്നു മോള് വളർന്നു വരുവാ... അവൾക്കൊരമ്മയെ കൊടുക്കണ്ടത് നമ്മുടെ കടമയല്ലേ...." "ഓഹ് പിന്നെ കടമ.... അതിന് മോളുടെ അമ്മയാക്കാൻ ഇത് പോലൊരു മച്ചിയെ മാത്രമേ കിട്ടിയൊള്ളു.... ഇവളുടെ ദൃഷ്ടി പതിഞ്ഞാൽ മതി..... മോളെ കാർത്തു നീ കുഞ്ഞിനെ അവളുടെ കയ്യിൽ നിന്നും എടുത്തേ.... നമ്മുടെ കൂടെ കുഞ്ഞാ അവൾ.... കണ്ട അവളുമാരുടെ കയ്യിൽ കുഞ്ഞിനെ നോക്കാൻ കൊടുക്കാൻ വിമല സമ്മതിക്കില്ല......" കാർത്തിക ഒരു പുച്ഛത്തോടെ അന്നു മോളെ ദച്ചുന്റെ കയ്യിൽ നിന്നും വാങ്ങാൻ ചെന്നു.... അന്നു മോൾ ഒരു വിധത്തിലും ദച്ചുന്റെ കയ്യിൽ നിന്നും കാർത്തികയുടെ കയ്യിലേക്ക് പോയില്ല....

കാർത്തിക ഒരൽപ്പം ബലം പ്രയോഗിച്ചാണ് മോളെ എടുത്തത്.... ആ നിമിഷം തന്നെ അന്നു മോള് കാർത്തികയുടെ മുഖത്തും കയ്യിലും മാന്തി പറിക്കാൻ തുടങ്ങി.... ആ കുഞ്ഞി കൈ കൊണ്ട് അവളെ അടിക്കാനും തുടങ്ങി "വിദേടി.... ദച്ചമ്മേ....." അന്നു മോളുടെ കരച്ചിൽ കേട്ട് ദച്ചു മോളെ കാർത്തികയുടെ കയ്യിൽ നിന്നെടുത്തു.... അന്നു മോളാകട്ടെ ഒരു ചിരിയോടെ ദച്ചുനെ ചേർത്തുപിടിച്ചു അവളുടെ മുഖം നിറയെ കുഞ്ഞിചുണ്ടുകൾ കൊണ്ട് ഉമ്മ കൊടുത്തു..... "അന്നൂന്റെ അമ്മയാ....." കാർത്തികയെ നോക്കി മുഖം വീർപ്പിച്ചു അന്നുമോൾ പറഞ്ഞപ്പോൾ അവൾക്കും വിമലക്കും മുഖത്ത് അടിയേറ്റപോലെ തോന്നി...... "കണ്ടോ അവളാ കുഞ്ഞിനെ വരെ മയക്കി വെച്ചേക്കുവാ.... എന്ത് കൈ വിഷം കൊടുത്തിട്ടാടി നീ എന്റെ കുഞ്ഞിനെ മയക്കി എടുത്തത്.... എന്റെ മോളുടെ സ്ഥാനത് ഈ വീട്ടിൽ നിൽക്കാൻ എന്ത് അർഹത ഉണ്ടെടി നിനക്ക്......." ""അർഹത എന്താണെന്ന് ഞാൻ പറഞ്ഞാൽ മതിയോ....."" പെട്ടെന്ന് വാതിലിൽ നിന്നും കേട്ട ശബ്ദത്തിൽ എല്ലാവരും അങ്ങോട്ടേക്ക് നോക്കി..... "വിച്ചു........ 💔" മോളെ ചേർത്തുപിടിച്ചു ദച്ചു പറഞ്ഞപ്പോൾ അവളുടെ കയ്യിലിരുന്ന അന്നു ആകട്ടെ അച്ഛനെ കണ്ട് കണ്ണ് വിടർത്തി ചിരിക്കാൻ തുടങ്ങി.... "അന്നൂന്റെ പപ്പാ വന്നേ....." അവളുടെ പറച്ചില് കേട്ട് വിദ്യുത് ഒരു ചിരിയോടെ എന്നാൽ കണ്ണിൽ വല്ലാത്തൊരു തീഷ്ണതയോടെ അവരുടെ നേരെ വന്നു........... ❤️.......തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story