ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 20

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

വേദിനെയുമായി സ്കൂൾ ഗേറ്റിന്റെ മുന്നിൽ നിൽക്കുമ്പോഴാണ് കാറിൽ വന്നിറങ്ങുന്നവരെ മാനവ് ശ്രദ്ദിക്കുന്നത്... വിച്ചൂവും ദച്ചുവും മോളെയുമായി വന്നതാണ്.... "പല്ലി ദേ നോകിയെ...." മാനവ് കൈ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കിയപ്പോഴാണ് പല്ലവി അവരെ കണ്ടത് "വിദ്യുതിന്റെ വൈഫ്‌ നല്ല ഭംഗിയുണ്ടല്ലേ... അവനു നല്ലപോലെ ചേരുന്നുണ്ട്..." അപ്പോഴാണ് അവരുടെ പിറകെ ദ്രുവിക്ക് നേരെ കയ്യും നീട്ടി നിൽക്കുന്ന അന്നു മോളെ പല്ലവി കണ്ടത്.... ദച്ചു മോളെ എടുക്കുന്നതും അവളുടെ ഉണ്ടക്കവിളിൽ അമർത്തി ഉമ്മകൊടുക്കുന്നതും പല്ലവി നോക്കി നിന്നു "എന്ത് സുന്ദരിയാ വാവ.... അച്ചോടാ എന്നാ ക്യൂട്ടാ.... നീ പറഞ്ഞത് ശരിയാ മാനവ്... ഒരു ഡോൾ തന്നെ...." അവർ സംസാരിച്ചുകൊണ്ട് നിന്നപ്പോഴാണ് വിച്ചു മാനവിനെയും പല്ലവിയെയും കാണുന്നത്... അവൻ മോളെയും ദച്ചുനെയുമായി അങ്ങോട്ട് നടന്നു "ഹേയ് പവി.... ഒരുപാട് ആയല്ലോ കണ്ടിട്ട്... മാനവ് ആണോ തന്റെ ഹസ്ബൻഡ്.....എനിക്ക് അറിയില്ലായിരുന്നു " "അതെ വിദ്യുത്.... തനിക്ക് എന്നേ ഓർമ്മയുണ്ടോ...." പല്ലവി ഒരു ചിരിയോടെ അവനോട്‌ ചോദിച്ചു "പിന്നെ താനും മാളുവും കൂടി ഒപ്പിച്ച കുരുത്തക്കേടിനു പിറകെ മാധവിന്റെ കൂടെ കുറെ ഞാനും വന്നതല്ലേ...."

"അയ്യോ വേണ്ടടോ അതൊന്നും ഇവിടെ പറയല്ലേ.... എനിക്കിട്ട് പണിയാൻ കാത്ത് നിൽക്കുവാ എന്റെ കെട്ടിയോൻ.... അതും കൂടെ കേട്ടാൽ പിന്നെ പറയണ്ടാ...." പല്ലവിയുടെ പറച്ചില് കെട്ട് എല്ലാവരും ചിരിച്ചു.... ഈ സമയത്തൊക്കെ അന്നു വേദിനെ ഒന്ന് കൂർപ്പിച്ചു നോക്കും.... അവനും അതെ പോലെ നോക്കുമ്പോൾ ദച്ചുന്റെ കഴുത്തിലേക്ക് മുഖം ചേർത്തു വെച്ച് ഇടംകണ്ണിട്ട് ചെക്കനെ നോക്കും.... "ആഹ് പവി ഇത് എന്റെ വൈഫ്‌ ദ്രുവി ഇത് മോള് അനാർക്കലി എന്ന അന്നുക്കുട്ടി...." പവി അവരുടെ അടുത്തേക്ക് ചെന്നപ്പോൾ വിച്ചൂവും മാനവും ഓരോന്ന് സംസാരിക്കൻ തുടങ്ങി... ദച്ചുന്റെ പെരുമാറ്റവും സംസാരവും പല്ലവിക്ക് ഒരുപാട് ഇഷ്ടമായി.... ഇത്ര വലിയൊരു ബിസിനസ്മാന്റെ ഭാര്യ.... എന്നാലും അതിന്റെ തലക്കനം ഒന്നും കാണിക്കാതെ സിംപിൾ ആയിട്ടാണ് അവളുടെ പെരുമാറ്റം..... പവിക് അവളോട് ഒരുപാട് ഇഷ്ടം തോന്നി "വാവച്ചിക്ക് എന്നേ അറിയോ.... വേദിന്റെ അമ്മയാ ഞാൻ.... വേദിനെ അന്നു മോള് തള്ളി ഇട്ടല്ലേ...." അത് ചോദിച്ചപ്പോൾ അന്നുകുട്ടി ദച്ചുന്റെ നെഞ്ചിലേക്ക് കിടന്നു "അച്ചോടാ ആന്റി ചുമ്മാ പറഞ്ഞതാ.... അവനെ ഇച്ചിരി കുരുത്തക്കേട് കൂടുതലാ.... ഇടയ്ക്ക് ഇടയ്ക്ക് ഓരോ ഡോസ് കൊടുത്തോ...."

പല്ലവി ഒരു കള്ളചിരിയോടെ പറയുന്നത് കെട്ട് ദച്ചു അവളെ ഒരു ചിരിയോടെ നോക്കി....അത് കേട്ടപ്പോൾ അന്നുമോള് ഒരു ചിരിയോടെ പല്ലവിയെ നോക്കി... അവനിട്ടു എത്ര വേണമെങ്കിലും പണിയാം എന്നൊരു ധ്വനി അതിൽ ഉണ്ടായിരുന്നു.... "അയ്യടാ കളിപ്പെണ്ണിന്റെ ചിരി നോക്ക്..." പവി അന്നു മോളുടെ കവിളിൽ ഒരുമ്മ കൊടുത്തു "എന്നാൽ ശെരി വിച്ചു ഞങ്ങൾ പോകട്ടെ.... ഇയാളെ ഡ്യൂട്ടിക്ക് എത്തിക്കണം...." "ഓഹ് യെസ് മനു....ആഹ് നിങ്ങൾ രണ്ട് പേരും ഒരു ദിവസം വീട്ടിലേക്ക് വാ..." "ഓക്കേ ടോ വരാം....." ദച്ചു അന്നുക്കുട്ടിയെ താഴെ നിർത്തി വേദിന്റെ കൈയിലേക്ക് അന്നുമോളുടെ കൈ ചേർത്തു... "അന്നുനെ ക്ലാസിലേക്ക് വിട്ടേക്കണേ..." ദച്ചു വേദിന്റെ തലയിൽ തഴുകി പറഞ്ഞപ്പോൾ അവൻ ഒരു ചിരിയോടെ അന്നുനെയുമായി മുന്നോട്ടു നടന്നു.....അവരുടെ പോക്ക് കണ്ട് അവർ നാലുപേരും പരസ്പരം നോക്കി ചിരിച്ചു.... അന്നൂന്റെ കൈയിൽ മുറുകെ പിടിച്ചാണ് വേദിന്റെ നടപ്പ്.... അതത്ര പിടിച്ചില്ലെങ്കിലും അന്നു അവന്റെ ഒപ്പം തന്നെ നടന്നു..... കാറിൽ തിരികെ പോകുവാണ് ദച്ചുവും വിച്ചൂവും.... ചെറുതായി മഴ പെയ്യുന്നുണ്ട് "ദച്ചു... പല്ലവി ഇല്ലേ വേദിന്റെ അമ്മ.... പ്ലസ് ടുന് പഠിക്കുമ്പോൾ എന്റെ ജൂനിയർ ആയിരുന്നു.... എന്റെ ബെസ്റ്റ് ഫ്രണ്ട് മാധവിന്റെ അനിയത്തി മാളൂന്റെ ഫ്രണ്ട് ആയിരുന്നു ഈ പല്ലവി.... അവൾക്ക് എന്നോട് ഒരു ചെറിയ ഇഷ്ടം ഉണ്ടായിരുന്നു അന്ന് പഠിക്കുമ്പോൾ.... എന്നോട് പറഞ്ഞിട്ടില്ലായിരുന്നു....

പക്ഷെ മാളു വഴി മാധവും അത് വഴി ഞാനും അറിഞ്ഞു..... എനിക്ക് അത് അറിയാമെന്നൊന്നും അവൾക്ക് അറിയില്ല.....പിന്നെ എല്ലാവരും ഓരോ വഴിക്കായി.... ഇന്നാ വർഷങ്ങൾക്ക് ശേഷം വീണ്ടും കാണുന്നത്......" ദച്ചു അത്ഭുതത്തോടെ അവനെ നോക്കി "എന്നിട്ടെന്താ ഇഷ്ടം പറയാതെ ഇരുന്നത്...." ദച്ചു അവനോട് ചോദിച്ചു... അപ്പോഴേക്കും മഴ ശക്തമായി വിച്ചു ഒരു മരത്തിന്റെ സൈഡിലേക്ക് വണ്ടി ഒതുക്കി നിർത്തി.... മഴ നല്ല ശക്തിയോടെ പെയ്യുന്നു വിച്ചു സീറ്റ്‌ ബെൽറ്റ് എടുത്തു ദച്ചുന്റെ അടുത്തേക്ക് നീങ്ങി "ഞാൻ ഇഷ്ടം പറയാതെ ഇരുന്നത് എന്താണെന്നോ.... അതിനും വർഷങ്ങൾക്ക് മുന്നേ ഈ ഉണ്ടക്കണ്ണി എന്റെ ഹൃദയം കട്ടോണ്ട് പോയില്ലേ...." വിച്ചു ഒരു കള്ളചിരിയോടെ അവളെ തന്നെ നോക്കി പറഞ്ഞു.... അവളും അവനെ തന്നെ നോക്കിയിരുന്നു.... പെട്ടെന്ന് വിച്ചു അവളുടെ ചുണ്ടുകളെ കടിച്ചെടുത്തു..... അവൻ ആവേശത്തോടെ അവളുടെ ചുണ്ടുകൾ നുണഞ്ഞെടുത്തപ്പോൾ ദച്ചുവും തിരികെ അവന്റെ ചുണ്ടുകളിൽ ചുംബിച്ചുതുടങ്ങി..... ചുണ്ടും നാവും കടന്നു ചുംബനത്തിന്റെ ഗതി മാറിയപ്പോൾ നാണത്തോടെ അവരെ തഴുകി ഒരു മാരുതൻ കടന്നു പോയി.... കാറിലെ ചില്ലു ഗ്ലാസ്സിലെ മഴനീർമുത്തുകൾ നാണത്തോടെ കണ്ണ് പൊത്തി താഴേക്ക് ഊർന്നു പോയി ......... 🌸............... 🌸 ആലി ഓഫീസിലേക്ക് വരാൻ ഫ്ലാറ്റ് പൂട്ടി ഇറങ്ങിയപ്പോഴാണ് മുന്നിൽ നിൽക്കുന്ന വസുധയെ കണ്ടത്....

അവർ അവളുടെ രണ്ട് കയ്യും കൂട്ടിപ്പിടിച്ചു അതിലേക്ക് മുഖം ചേർത്തു "നന്നിയുണ്ട് ഒരുപാട്.... വേദനിപ്പിച്ചതിനെല്ലാം മാപ്പ്...." ആലി ഒരു ചിരിയോടെ അവരുടെ കണ്ണുനീര് തുടച്ചുകൊടുത്തു "വേണ്ട മാപ്പും നന്ദിയും ഒന്നും വേണ്ട.... മനുഷ്യനായി കണ്ടാൽ മാത്രം മതി..." അവരോട് പറഞ്ഞിട്ട് താഴത്തേക്ക് ഇറങ്ങുമ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.... പാർക്കിങ്ങിലേക്ക് നടക്കുമ്പോൾ അവിടെ പുതുതായി വന്ന സെക്യൂരിറ്റി വല്ലാത്തൊരു നോട്ടം നോക്കുന്നതു ആലി കണ്ടു.... അവൾ അത് ശ്രദ്ദിക്കാതെ പോവാൻ തുടങ്ങി.... അവനൊരു ചെന്നായയുടെ മുഖഭാവത്തോടെ ആലിയെ നോക്കി നിന്നു.... ഓഫീസിൽ ടീ ടൈമ് ആയപ്പോൾ ദിയ ആലിയുമായി അവരുടെ സ്ഥിരം ടേബിളിൽ വന്നു... അവിടെ അപ്പുവും ഹരിയും ഉണ്ടായിരുന്നു.... അപ്പുവും ദിയയും പരസ്പരം കത്തിയടിക്കാൻ തുടങ്ങി.... അവർ രണ്ട് പേരും എപ്പോഴും അങ്ങനെയാണ്.... ചിലപ്പോൾ സ്നേഹത്തോടെ സംസാരിക്കുന്നത് കാണാം.... ചിലപ്പോൾ അടികൂടുന്നതും കാണാം..... ആലിക്ക് പെട്ടെന്ന് താൻ ഒറ്റപ്പെട്ടത് പോലെ തോന്നി ഹരി അന്ന് അങ്ങനെ പറഞ്ഞതിന് ശേഷം പിന്നെ മിണ്ടിയിട്ടേ ഇല്ല.... വാശി ആയിരിയ്ക്കും..... ആലി ഓർത്തു....

അവനെപ്പോലൊരു ചെറുപ്പക്കാരന് തന്നെ പോലൊരാൾ ചേരില്ല.... നല്ലൊരു പെൺകുട്ടി അവനായി എവിടെയെങ്കിലും കാണും.... അതിൽ ഞാനൊരു തടസ്സം ആകരുത്..... അവൾ മുഖം ഉയർത്തി ഹരിയെ ഒന്ന് നോക്കി.... അവൻ ഫോണിൽ എന്തോ നോക്കിയിരിക്കുകയാണ്.... ചില നേരങ്ങളിൽ അവനെ തന്നെ നോക്കിയിരിക്കാൻ തോന്നും.... പെട്ടെന്ന് ആലി തലക്കുടഞ്ഞു ചായ കുടിക്കുന്നതിൽ ശ്രദ്ദിച്ചു......... 🌸........... 🌸 മൂന്ന് വർഷങ്ങൾക്ക് മുന്നേ............⬅️ ⬅️ "ഹേയ് സോജാ....." കോളേജ് ഗാർഡനിൽ തന്റെ ഡയറിയിൽ എന്തോ എഴുതിക്കൊണ്ടിരുന്ന സോജാ തലയുയർത്തി നോക്കി.... തന്റെ നേരെ നടന്നു വരുന്ന നീരവിനെ അവൾ ചിരിയോടെ നോക്കി "തന്നെ ഞാൻ എവിടെയെല്ലാം നോക്കി..." സോജാ കൈകൊണ്ട് എന്തിനെന്നു ആംഗ്യത്തിൽ ചോദിച്ചു "ചുമ്മാ ഈ ഊമക്കുയിലിനെ കണ്ടുകൊണ്ട് ഇരിക്കാൻ തോന്നും... " അവൻ പറയുന്നത് കെട്ട് സോജയുടെ കവിളുകൾ ചുവന്നു.... അത് നീരവ് ശ്രദ്ദിക്കുകയും ചെയ്തു....അപ്പോഴാണ് സോജയുടെ ഫ്രണ്ട് ഫാത്തിമ അവിടേക്ക് വന്നത്... അവളെക്കണ്ട നീരവ് അവിടെ നിന്നും എണിറ്റു പോയി... പാത്തു ഒരു സംശയത്തോടെ അവളുടെ അടുത്തേക്കിരുന്നു "He is not a nice guy soja.... I don't know for what but seriously i hate him...." പാത്തു ദേഷ്യത്തോടെ പറഞ്ഞപ്പോൾ സോജാ അവളെ നോക്കി ചിരിയോടെ കണ്ണ് ചിമ്മി....... ➡️ ➡️ ➡️

ദച്ചു കുളികഴിഞ്ഞു റൂമിലെ കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു....സാരിയുടെ ചോളിയും പാവാടയുമാണ് വേഷം..... സാരി എടുത്തു ബെഡിലേക്ക് വെച്ചു തിരിഞ്ഞപ്പോഴാണ് അവിടെ ഇരിക്കുന്ന ഡയറി മിൽക്ക് സിൽക്ക് ബബ്ബ്‌ളിയുടെ ഒരു വലിയ പാക്ക് ദച്ചു കാണുന്നത്... അവൾ തെല്ലൊരു ആകാംഷയോടെ അതെടുത്തു..... ചോക്ലേറ്റിന്റെ താഴെ ഒരു സ്റ്റിക്കി നോട്ടിൽ ഒരു കിസ്സിങ് ഇമോജി കണ്ട് ദച്ചു ചിരിയോടെ ചോക്ലേറ്റ് പൊട്ടിച്ചു..... പെട്ടെന്ന് എന്തോ ഓർത്ത പോലെ മുടിയിൽ കെട്ടിവെച്ചിരുന്ന ടവൽ അഴിച്ചു ദേഹത്തേക്ക് പുതച്ചു ചോക്ലേറ്റ് കഴിക്കാൻ തുടങ്ങി..... ചോക്ലേറ്റ് ദച്ചൂന് ഒരുപാട് ഇഷ്ടമാണ്.... അതും ചെറുതായി മേൽട് ചെയ്ത ചോക്ലേറ്റ്..... ആ വലിയ പാക്ക് ചോക്ലേറ്റ് മുഴുവൻ മറ്റെല്ലാം മറന്നു ദച്ചു ആസ്വദിച്ചു കഴിച്ചു.... അവസാനം ചോക്ലേറ്റ് തീർന്നപ്പോൾ അവളൊരു നിരാശയോടെ അതിലേക്ക് നോക്കി.... ഫോയിലിൽ ബാക്കിയുണ്ടായിരുന്ന ചോക്ലേറ്റ് കണ്ടപ്പോൾ ദച്ചു ഒരു കുസൃതി ചിരിയോടെ ചൂണ്ട് വിരലിനാൽ അത് തോട്ടെടുത്തു കഴിക്കാൻ തുടങ്ങി.... കണ്ണടച്ച് ആസ്വദിച്ചു വിരലിലുള്ള ചോക്ലേറ്റ് നുണഞ്ഞു കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് പിന്നിൽ ആരോ വന്നു നിൽക്കുന്ന പോലെ ദച്ചൂന് തോന്നിയത്.... അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ വിച്ചു ആണ്.... അവളോരു വളിച്ച ചിരിയോടെ അവനെ നോക്കിയപ്പോൾ വിച്ചൂന് ചിരി വന്നു....

മുഖം നിറയെ ചോക്ലേറ്റുമായി നിൽക്കുന്ന അവളെ കണ്ട് അവനു വല്ലാത്ത വാത്സല്യം തോന്നി.....അവന്റെ നോട്ടം കണ്ട് ദച്ചു കയ്യിലിരുന്ന കവർ അവനു നേരെ നീട്ടി "ഇതിലിനി എന്താ ബാക്കിയുള്ളത്...." വിച്ചു പറഞ്ഞപ്പോഴാണ് ദച്ചുവും അത് ശ്രദ്ദിച്ചത്... ശെരിയാണ് ഒന്നും ബാക്കിയില്ല... അവളൊരു നിരാശയോടെ അവനെ നോക്കി "തീർന്നുപോയി...." ദച്ചു വിഷമത്തോടെ പറഞ്ഞപ്പോൾ വിച്ചു അവളുടെ മുഖത്തുനിന്നും കണ്ണെടുക്കാതെ നോക്കി നിന്നു "സാരമില്ല.... ഞാനെടുത്തു കഴിച്ചോളാം എനിക്ക് വേണ്ടത്...." വിച്ചു പതിയെ പറഞ്ഞു അവൾക്കരിലേക്ക് ഒന്നുകൂടെ ചേർന്ന് നിന്നു.... "വേറെ ഉണ്ടോ..." ദച്ചു ചോദിച്ചതിന് മറുപടി പറയാതെ അവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു അവളുടെ ചുണ്ടുകൾക്ക് ചുറ്റും ഉണ്ടായിരുന്ന ചോക്ലേറ്റ് നുണയാൻ തുടങ്ങി.... അവന്റെ ചുണ്ടും നാവും ഒരുപോലെ അവളുടെ അധരങ്ങൾക്ക് ചുറ്റും വലയം ചെയ്തു.... അവന്റെ താടി രോമങ്ങൾ അവളുടെ ചുണ്ടുകളിൽ അമർന്നു ദച്ചൂന് സുഖമുള്ളൊരു വേദന നൽകി.... പതിയെ അവളുടെ അധരങ്ങളും അവൻ സ്വന്തമാക്കി.... അവളുടെ വായിലെ ചോക്ലേറ്റ് രുചി പതിയെ അവനിലേക്കും എത്തി തുടങ്ങി...... അവളിൽ പരതി നടക്കാൻ തുടങ്ങിയ അവന്റെ കൈകൾ അവൾ മാറിന് കുറുകെ ഇട്ടിരുന്ന ടവലിലേക്ക് എത്തി അത് വലിച്ചു താഴേക്ക് ഇട്ടു പെട്ടെന്ന് ദച്ചു അകന്നു മാറി അവനെ നോക്കി....

ടവൽ എടുക്കാനായി നിന്ന ദച്ചുനെ അവൻ ഡ്രസിങ് ടേബിളിന്റെ മിററിലേക്ക് ചേർത്തു നിർത്തി.... ദച്ചു ഒരു ദീർഘനിശ്വാസത്തോടെ കണ്ണുകൾ ഇറുക്കെ അടച്ചു... വിച്ചു അവളെ തന്നെ നോക്കിനിന്നു പോയി....കുളി കഴിഞ്ഞു ഈറനുണങ്ങാത്ത അവളെ കൊതിയോടെ നോക്കി നിന്നു .... ജലകണങ്ങൾ തിളങ്ങുന്ന അവളുടെ വലംപിരി ശംഖ് പോലെയുള്ള കഴുത്തിലേക്ക് അവൻ ഉറ്റു നോക്കി പതിയെ ചുണ്ടുകൾ ചേർത്തു... ആ ചുണ്ടുകൾ അവിടമാകെ പരതി നടക്കാൻ തുടങ്ങി...... അവന്റെ പല്ലുകൾ അവിടേക്ക് ആഴ്ന്നപ്പോൾ ദച്ചു അവനെ തന്നിലേക്ക് ഒരെങ്ങലോടെ ചേർത്തു പിടിച്ചു..... അവളിൽ നിന്നും അകന്ന് മാറിയ വിച്ചു അവളെയൊന്നു നോക്കി.... മുഖമാകെ ചുവന്നു തുടുത്തു കണ്ണുകൾ അടച്ചു നിൽക്കുവാണ്.... വിച്ചു പതിയെ അവളുടെ മുഖത്തേക്ക് ഒന്ന് ഊതി.... അവൾ കണ്ണുകൾ തുറന്നപ്പോൾ അവളിൽ തന്നെ മിഴികൾ നട്ടിരിക്കുന്ന വിച്ചൂനെയാണ് കണ്ടത് "എന്ത് ഭംഗിയാ ദ്രുവി നീയ്.... " അവളിൽ നിന്നും നോട്ടം മാറ്റാതെ വിച്ചു പറഞ്ഞപ്പോൾ ദച്ചു ഒരു കുസൃതി ചിരിയോടെ അവന്റെ കണ്ണുകൾ പൊതിഞ്ഞു പിടിച്ചു "നോക്കണ്ട...." ദച്ചു ഒരു കുസൃതി ചിരിയോടെ പറയുന്നത് കെട്ട് വിച്ചൂവും അതെ ചിരിയോടെ അവളുടെ വശങ്ങളിലായി ഉറപ്പിച്ചിരുന്ന വലത്തേ കൈ മുന്നിലേക്ക് കൊണ്ട് വന്നു അവളുടെ മുഖത്തുകൂടെ പതിയെ തഴുകാൻ തുടങ്ങി.....

മുഖത്തുനിന്നും കഴുത്തിലൂടെ മാറിലേക്കെത്തിയ അവന്റെ കൈകൾ പതിയെ താഴേക്ക് സഞ്ചരിച്ചു അവളുടെ അണിവയറിൽ എത്തി നിന്നു... അവിടമാകെ അവന്റെ വിരലുകൾ ആവേശത്തോടെ പ്രണയത്തോടെ ഒഴുകി നടന്നു.... അവൻ ഓരോ തവണ അവളെ സ്പർശിക്കുമ്പോഴും ദച്ചൂന് ശരീരമാകെ പൂത്തുലയുന്ന പോലെ തോന്നി... അത്ര മൃദുവായാണ് അവന്റെ വിരലുകൾ അവളുടെ വെണ്ണ പോലുള്ള വയറിൽ ചലിച്ചുകൊണ്ട് ഇരിക്കുന്നത്..... ഇടുപ്പിലേക്ക് ഊർന്നിറങ്ങിയ അവന്റെ വിരലുകൾ അവിടെ അമർത്തി പിടിച്ചപ്പോൾ ദച്ചു കണ്ണുകൾ വലിച്ചു തുറന്നു അവനെ നോക്കി.... അവന്റെ കണ്ണുകളിലെ ഭാവം താങ്ങാനാവാതെ അവനെയവൾ ഇറുകെ കെട്ടിപ്പിടിച്ചു.... അവന്റെ കഴുത്തിലേക്ക് മുഖം ചേർത്തു ദച്ചു ആഞ്ഞു നിശ്വാസം എടുത്തു "I love u Dhruvi.... U r mine.... Only mine.. ❣️" വിച്ചു അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.... കാറ്റ് പോലും കടക്കാത്തത്ര രീതിയിൽ അവനോട് ചേർന്ന് നിന്നു ദച്ചുവും കണ്ണുകൾ അടച്ചു........ 🌸........... 🌸 ഞായർ ആയത്കൊണ്ട് നല്ല ഉറക്കത്തിലാണ് വിച്ചു... സമയം എട്ട് കഴിഞ്ഞിരുന്നു..... ദച്ചുവും മോളും അമ്പലത്തിലേക്ക് പോയിരുന്നു... കൂടെ അപ്പുവും..... ഫോൺ റിങ് ചെയ്യുന്നത് കേട്ട വിച്ചു ഉറക്കച്ചെവിടോടെ അത് അറ്റൻഡ് ചെയ്തു.... പെട്ടെന്ന് അപ്പുറത്ത് നിന്നും കേട്ട വാർത്തയിൽ അവന്റെ കണ്ണുകളിൽ ഇരുട്ട് കയറി....

അവൻ തളർച്ചയോടെ ബെഡിലേക്ക് ഇരുന്നു....വേഗം കയ്യിൽ കിട്ടിയ ഒരു റ്റി ഷർട്ട്‌ എടുത്തിട്ട് താഴേക്ക് പോയി കാറിൽ ഇരുന്നപ്പോൾ വിച്ചൂന് ഒരു കാൾ വന്നു... "സർ അവൻ ആ നീരവ് രക്ഷപെട്ടു... കാവലിനു നിന്നയാളിന്റെ കയ്യിൽ നിന്നും എങ്ങനെയോ തോക്ക് കൈക്കലാക്കി അയാളെ കൊല്ലാൻ ശ്രമിച്ചാണ് അവിടെ നിന്നും രക്ഷപെട്ടത്...." വിച്ചു കാർ സൈഡിൽ ഒതുക്കി കണ്ണുകൾ ഇറുക്കിയടച്ചു....അവന് ഏകദേശം കാര്യങ്ങൾ മനസിലായി...അവന്റെ ഉള്ളിൽ പക ആളി കത്തി.... തന്റെ പെണ്ണും കുഞ്ഞും..... "അവനെ എനിക്ക് വേണം ജീവനോടെ....24 മണിക്കൂറിനുള്ളിൽ...." ഫോൺ വെച്ചു ലോക്ക് സ്ക്രീനിലെ ദച്ചുന്റെയും മോളുടെയും ഫോട്ടോ അവൻ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി............ ഹോസ്പിറ്റലിൽ icu ന് മുന്നിലേക്ക് ഓടിക്കിതച്ചു ചെന്നപ്പോൾ വിച്ചു വാതിലിന്റെ മുന്നിൽ രക്തത്തിൽ കുളിച്ചു ഇരിക്കുന്ന അപ്പുനെ കണ്ടു ... അവന്റെ ഷർട്ടിലെ ചോര കണ്ട് വിച്ചുന്റെ ധൈര്യം ചോർന്നു പോകുന്ന പോലെ തോന്നി.... "ഏട്ടാ.... " അപ്പു വിളിക്കുന്ന കെട്ട് വിച്ചു അവനെ ചേർത്തു പിടിച്ചു "ഏട്ടാ എനിക്ക് ഒന്നിനും പറ്റിയില്ല.... അവരെ രക്ഷിക്കാൻ പറ്റിയില്ല.... ആരോ മനഃപൂർവമാ ഏട്ടാ വണ്ടി ഇടിച്ചു കേറ്റിയത്..... " അപ്പു പറയുന്ന കെട്ട് വിച്ചുന്റെ കണ്ണുകളിൽ പകയാളി പെട്ടെന്ന് ഡോർ തുറന്നു ഡോക്ടർ പുറത്തേക്ക് വന്നു...

. "ഡോക്ടർ എന്റെ ദ്രുവിയും മോളും...." ചോദിക്കുമ്പോൾ വിച്ചു ആകെ വിറച്ചിരുന്നു.... ഭയം അവനെ വരിഞ്ഞു മുറുക്കി..... ഹോസ്പിറ്റൽ എംടി വിദ്യുത് വദേരയെ അങ്ങനെയൊരു അവസ്ഥയിൽ കണ്ട് അവർക്കും ദുഃഖം തോന്നി "സർ.... മോളുടെ വലത് കൈക്ക് ഫ്രക്ചർ ഉണ്ട്... തലയിലെ മുറിവ് അത്ര ആഴത്തിൽ ഉള്ളതല്ല... എങ്കിലും ആക്‌സിഡന്റ് ഷോക്കിൽ ബോധം പോയിട്ടുണ്ട്.... ഉടനെ തന്നെ ബോധം വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം..." "ദ്രുവി ....." അവൻ ഇടർച്ചയോടെ അവരോട് ചോദിച്ചു... ഡോക്ടർ ഒരു നിമിഷം അവനെ തന്നെ നോക്കി "മേഡത്തിന്റെ അവസ്ഥ കുറച്ചു ക്രിട്ടിക്കലാണ്.... തലയിലെ മുറിവ് കുറച്ചു ആഴത്തിലാണ്...കാലിനു ഫ്രക്ചറും ഉണ്ട്.... സർജറി വേണ്ടി വരും.... ഇപ്പൊ ഒന്നും പറയാൻ കഴിയില്ല.... ഞങ്ങളെക്കൊണ്ട് ആകുന്ന വിധത്തിൽ ശ്രമിക്കുന്നുണ്ട്.... ചെയ്യാനാകുന്നതിന്റെ മാക്സിമം ഞങ്ങൾ ചെയ്യുന്നുണ്ട്..... Hope for the best......" വിച്ചു പൊട്ടികരഞ്ഞുകൊണ്ട് തറയിലേക്ക് ഇരുന്നു.... അവനു ഹൃദയം നിലയ്ക്കുന്ന പോലെ തോന്നി.... വയ്യാ അവളില്ലാതെ വയ്യാ.... സ്നേഹിച്ചു കൊതി തീർന്നിട്ടില്ലാ...... ഒരു നിമിഷം പോലും അവളില്ലാതെ പറ്റില്ല....അവൾക്ക് പകരം തന്റെ ജീവൻ എടുത്തോളാൻ വിച്ചു ദൈവത്തിനോട് അപേക്ഷിച്ചു.............. 💔........... .............. 🌸..........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story