ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 21

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

ഹോസ്പിറ്റലിലേക്ക് ഓടിയണച്ചു വന്നതാണ് ഹരി.... ICU വിന്റെ മുന്നിൽ വെറും നിലത്തു മുഖം പൊത്തിയിരിക്കുന്ന വിച്ചൂനെയും അടുത്ത് അവന്റെ തോളിൽ ചാരിയിരിക്കുന്ന അപ്പുനെയും കണ്ട് ഹരി ഒരു വേദനയോടെ അവരുടെ അടുത്തേക്ക് ചെന്നു ആരോ തോളിൽ കൈ വെച്ചതറിഞ്ഞാണ് വിച്ചു മുഖം ഉയർത്തി നോക്കിയത്.... അവന്റെ കരഞ്ഞു കലങ്ങിയ കണ്ണുകളും ചുവന്നു വീർത്ത മുഖവും ഉള്ളിലെ വേദന എടുത്തു കാട്ടി.... ഹരി അപ്പുനെ ഒന്ന് നോക്കി അവനും കരയുകയാണ് "നിങ്ങൾ.... നിങ്ങൾ ഇങ്ങനെ ഇരുന്നാൽ എങ്ങനെയാ വാ എഴുന്നേൽക്കു.... ആ ചെയറിലോട്ട് ഇരിക്ക് വിച്ചു.... നീ ഇങ്ങനെ നിലത്തു.... പ്ലീസ് ഡാ...." ഹരി അവനോട് കെഞ്ചി "ഇല്ല... എന്റെ മോളും ദച്ചുവും.... എനിക്ക് എങ്ങോട്ടും പോകണ്ട.... ഇവിടെ ഇരുന്നാൽ മതി... അവർക്ക് എപ്പോഴും ഞാൻ കൂടെ വേണം... ഇന്ന് അമ്പലത്തിൽ പോകാൻ എന്നേ വിളിച്ചതാ.... പക്ഷെ ഞാൻ...." വിച്ചു പറഞ്ഞു മുഴുവിക്കാൻ സാധിക്കാതെ സങ്കടം കടിച്ചമർത്തി "ഹരിയേട്ടാ.... ഇത് അവൻ ആയിരിക്കും... ആ നവീൻ അവൻ രക്ഷപെട്ടു.... ആക്‌സിഡന്റ് നടന്നതിനു അടുത്തുള്ള cctv നോക്കിയാൽ അറിയാം.... അവൻ നമ്മുടെ കാറും കൊണ്ടാ പോയത്... അവനെ വെറുതെ വിടാൻ പാടില്ല.... കൊല്ലണം... അവ...."

പെട്ടെന്ന് അപ്പു ഇരുന്നിടത്തു നിന്നും താഴേക്ക് മറിഞ്ഞു വീണു... വിച്ചൂവും ഹരിയും അവനെ എഴുന്നേൽപ്പിക്കാൻ നോകിയെങ്കിലും നടന്നില്ല.... അവസാനം അവർ അവനെ ബെഞ്ചിലേക്ക് കിടത്തി സ്റ്റാഫിനെ വിളിച്ചു.... ഷീണം കാരണം അപ്പു തളർന്നു വീണതാണ്.... അവനെ റൂമിലേക്ക് ട്രിപ്പ്‌ ഇട്ട് ഷിഫ്റ്റ്‌ ചെയ്തു.... ഹരി അവന്റെയൊപ്പം ഇരുന്നു..... വിച്ചു വീണ്ടും ICU വിന്റെ മുന്നിലേക്ക് തന്നെ വന്നു..... ഹരി ഫോണെടുത്തു ദിയയെ വിളിച്ചു.... പതിവില്ലാതെ ഹരി അവധി ദിവസം വിളിച്ചത് കണ്ട് ഒരു സംശയത്തോടെയാണ് അവൾ ഫോണെടുത്തത്... അപ്പുറത്ത് നിന്നും കേട്ട വാർത്തയിൽ അവൾ ഞെട്ടി... ഉടനെ തന്നെ ഹോസ്റ്റലിൽ നിന്നും അവൾ ആലിയുടെ ഫ്ലാറ്റിലേക്ക് പോയി.... ആലിയും വിവരം അറിഞ്ഞു വല്ലാതെ ഷോക്ക് ആയി.... അവർ രണ്ടും ഉടൻ തന്നെ ഹോസ്പിറ്റലിലേക്ക് പോയി ദാദിയും ദച്ചുന്റെ അമ്മയും കൂടി ഗുരുവായൂർക്ക് പോയിരിക്കുകയാണ്... അവർക്ക് രണ്ട് പേർക്കും വയ്യാത്തതാണ്... ഈ വാർത്ത താങ്ങാൻ അവർക്കാവില്ല.... അവരെ ഇപ്പോഴേ ഒന്നും അറിയിക്കേണ്ട എന്ന് ഹരി തീരുമാനിച്ചു....

അത്കൊണ്ടാണ് ദിയയെ വിളിച്ചത്.... അവളുടെ ഒപ്പം ആലിയും കാണും.... ഒറ്റയ്ക്ക് തനിക്കും ഒന്നിനും ആവുന്നില്ല..... എല്ലാ ബുദ്ദിമുട്ടുകളിലും തനിക്ക് താങ്ങായി നിൽക്കുന്നവനാണ് ഇന്ന് തളർന്നിരിക്കുന്നത്.... ദച്ചുവും മോളും അവന്റെ ജീവനാണ്.... അവർക്കൊന്നും വരുത്തരുതെ എന്ന് ദൈവത്തോട് അവൻ പ്രാർത്ഥിച്ചു... പെട്ടെന്ന് ദേഷ്യത്തോടെ അവൻ ഫോണിൽ മാർട്ടിൻ എന്ന സേവ് ചെയ്ത നമ്പർ എടുത്തു....... നീരവിനെ 24 മണിക്കൂറിനുള്ളിൽ കണ്ടെത്താൻ അയാളോട് പറയുമ്പോൾ അവന്റെ ഉള്ളിൽ തളർന്നിരിക്കുന്ന വിച്ചുന്റെ മുഖം മാത്രമായിരുന്നു..... വാതിൽ തുറന്നു ഒരു ലേഡി ഡോക്ടർ വന്നത് കണ്ടു വിച്ചു പെട്ടെന്ന് എണിറ്റു "ഡോക്ടർ......" "സർ മോൾക്ക് ബോധം തെളിഞ്ഞു.... റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തിട്ടുണ്ട്... സാറിന് പോയി കാണാം....." വിച്ചു പെട്ടെന്ന് തന്നെ മോളെ ഷിഫ്റ്റ്‌ ചെയ്ത റൂമിലേക്ക് പോയി... രണ്ട് നഴ്‌സ്മാർ അവിടെയുണ്ടായിരുന്നു.... തലയിലും കയിലും വലിയ വെച്ച് കെട്ടുകളുമായി കിടക്കുന്ന അന്നു മോളെ കണ്ട് വിച്ചുനു ഹൃദയം നിന്നു പോകുന്ന പോലെ തോന്നി.... പ്രസവിച്ച അന്ന് മുതൽ തന്റെ നെഞ്ചിൽ കിടന്നു വളർന്നതാണ്.... അവളൊന്ന് വീണു കയ്യോ കാലോ മുറിഞ്ഞാൽ പോലും അന്ന് ഉറക്കം പോലും തനിക് കാണില്ല.... ആ കുഞ്ഞാണ് ഇന്ന് ഇങ്ങനെ.....

വിച്ചു കണ്ണ് തുടച്ചു അകത്തേക്ക് കയറി അവൻ വരുന്നത് കണ്ട നഴ്‌സ്മാർ പുറത്തേക്ക് പോയി... വിച്ചു മോളുടെ അടുത്തേക്ക് വന്നു ഇരുന്നു.... മോളെ ഒന്ന് പതിയെ തലോടി ഇടത്തെ കയ്യിൽ ചെറുതായി മുത്തി... അവന്റെ കണ്ണിൽ നിന്നും ഉതിർന്ന കണ്ണുനീർ മോളുടെ കയ്യിലേക്ക് വീണു.... അന്നു പതിയെ കണ്ണ് തുറന്ന് നോക്കി "പപ്പേ...... " അന്നു മോള് പതിയെ വിളിച്ചപ്പോൾ വിച്ചു സന്തോഷത്തോടെ മോളെ നോക്കി "പപ്പേടെ പൊന്നെ..." വിച്ചു നോക്കിയപ്പോൾ മോളുടെ കണ്ണൊക്കെ നിറഞ്ഞൊഴുകുന്നുണ്ട് "പപ്പേ മോക്ക് നോവുവാ.... ഇവിദേ... പിന്നെ ഇവിദേയും നോവ്ന്ന് പപ്പേ...." മോള് കരച്ചിലോടെ കയ്യിലും തലയിലും എല്ലാം തൊട്ട് പറഞ്ഞു "ഒന്നുല്ലടാ... പപ്പേടെ കുഞ്ഞിന് ഒന്നുല്ല... ഉവ്വാവൊക്കെ പെട്ടെന്ന് മാറുട്ടോ... മോള് കരയല്ലേ...." "പപ്പേ നോവ്ന്നു... കാര് ഇദിച്ചു.... അമ്മ അന്നുമോടെ അമ്മ.... പപ്പേ അമ്മ ന്തിയെ... മോടെ അമ്മ...." അന്നു മോള് അവിടെ മുഴുവൻ നോക്കിക്കൊണ്ട് ചോദിച്ചു.... വിച്ചൂന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു "അമ്മ... അമ്മ ഇവിടെ ഉണ്ടെടാ.... ഇപ്പോ വരും....." "പപ്പേ.... അമ്മേ കാര് ഇദിച്ചു.... അമ്മ ദൂരെ വീനു.... ചോര വന്ന് പപ്പേ.... പപ്പേ മോക്ക് അമ്മേ കാനനം.... അന്നുനു അമ്മേ കാനനം.... പപ്പേ.... അമ്മ... അന്നൂന്റെ അമ്മ.... അമ്മ.... അമ്മേ കാനനം പപ്പേ.... അമ്മേ വാ......"

അന്നു മോള് അലറി വിളിച്ചു കരയുന്നത് കണ്ട് വിച്ചു വല്ലാതെ പേടിച്ചു.... മോളാകെ വിയർക്കുന്നുണ്ട്..... പതിയെ കണ്ണുകൾ അടഞ്ഞു പോകുന്നത് കണ്ട് വിച്ചു ഡോക്ടറെ വിളിക്കാൻ പുറത്തേക്ക് ഓടി.... ഡോക്ടർ വന്നു മോളെ പരിശോദിച്ചു "പേടിക്കണ്ട സർ.... ആക്‌സിഡന്റ് ആയത് കൊണ്ടുള്ള ഷോക്കാണ് മോൾക്ക്.... കുഞ്ഞല്ലേ.... ഇത് പോലുള്ള സിറ്റുവേഷൻ ഒന്നും അവർക്ക് താങ്ങാൻ പറ്റില്ല... ഒരു ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട്.... ഒന്ന് മയങ്ങി ഉണരുമ്പോൾ കുറെയൊക്കെ ശരിയാകും.... വിഷമിക്കണ്ട...." ഡോക്ടർ പുറത്തേക്ക് പോയപ്പോൾ വിച്ചു മോളുടെ അടുത്തേക്ക് ഇരുന്നു... അവന്റെ ഹൃദയം വേദന കൊണ്ട് നിറഞ്ഞു...... ആലിയും ദിയയും ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഹരി സ്റ്റെപ് ഇറങ്ങി വരുന്നത് കണ്ടു... ഹരി അവരെ മുകളിലേക്ക് കൊണ്ട് വന്നു "അപ്പു ഇവിടെയാ.... മോള് ദേ ആ റൂമിലും ദച്ചു ICU വിലാ...." "അപ്പുവോ... അവനെന്താ പറ്റിയെ... ഹരിയേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ...." ദിയ അവനോട് ചോദികുമ്പോൾ അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.... "അവനും ഉണ്ടായിരുന്നു അവർക്കൊപ്പം... ചെറിയ പരിക്കുകൾ ഉണ്ട്... കുറച്ചു മുന്നേ ക്ഷീണം കാരണം ഒന്ന് മയങ്ങി വീണു... അതാ റൂമിലേക്ക് കിടത്തിയത്...." ഹരി അവരുമായി റൂമിലേക്ക് ചെന്നപ്പോൾ അവൻ മയക്കത്തിൽ ആയിരുന്നു....

അപ്പുന്റെ അവസ്ഥ കണ്ട് ആലിയുടെ കണ്ണുകൾ നിറഞ്ഞു.... ദിയ അപ്പോഴും വല്ലാത്തൊരു ഞെട്ടലിൽ ആയിരുന്നു.... ഒരിക്കലും അവനെ ഇങ്ങനെ കാണാൻ അവൾ ആഗ്രഹിച്ചിട്ടില്ലായിരുന്നു.... അവൾ അവന്റെ അടുത്തേക്ക് ഇരുന്നു അവന്റെ മുടിയിലൂടെ തലോടി.... അവന്റെ കൈകൾ എടുത്തു അവളിലേക്ക് ചേർത്തു പിടിച്ചു...... "നമുക്ക് പോകാം...." ഹരി പറഞ്ഞപ്പോൾ ആലി അവരെയൊന്നു നോക്കി റൂം അടച്ചു പുറത്തേക്കിറങ്ങി.... ഹരി അവളെയുമായി അന്നു മോള് കിടക്കുന്ന റൂമിലേക്ക് പോയി..... അന്നുമോളെ കണ്ട ആലിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല.... ആലിമ്മാന്നു വിളിച്ചു എപ്പോ കണ്ടാലും തന്റെ പിറകെ ഓടി വരുന്ന തന്റെ കിലുക്കാംപെട്ടിയെ ആലിക്ക് ഓർമ വന്നു...... "വിച്ചു നീ വാ.... അവിടെ ICU നു മുന്നിൽ ആരുമില്ലല്ലോ.... ആലി ഇവിടെ നിൽക്കും മോളുടെ കൂടെ...." വിച്ചു ആലിയെ ഒന്ന് നോക്കി മോൾക്ക് ഒരുമ്മ കൊടുത്തു... "ആലി.... മോള്...." വിച്ചു എന്തോ പറയാൻ വന്നെങ്കിലും പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല... അവന്റെ അവസ്ഥ കണ്ട് ആലിക്കും സങ്കടം വന്നു "ഞാൻ നോക്കിക്കോളാം....'

വിച്ചു അവളെയൊന്നു നോക്കി റൂമിനു പുറത്തേക്ക് പോയി.... ഹരിയും അവന്റെ ഒപ്പം പുറത്തേക്ക് പോയി.... ആലി മോളുടെ അടുത്തേക്ക് ഇരുന്നു.... ബാഗിൽ നിന്നും കൊന്തയെടുത്തു നെഞ്ചോട് ചേർത്തു പിടിച്ചു പ്രാർത്ഥിക്കാൻ തുടങ്ങി...... ദച്ചുനു ബോധം വന്നെന്നും അവനെ കാണണമെന്നും പറഞ്ഞപ്പോൾ അവൻ വേഗം തന്നെ അകത്തേക്ക് ചെന്നു.... ദച്ചുന്റെ അവസ്ഥ കണ്ട് അവന് ദേഹം മുഴുവൻ തളരുന്ന പോലെ തോന്നി.... അവൻ അടുത്ത് വന്നപ്പോൾ അവൾ കണ്ണുകൾ തുറന്നു..... "വിച്ചു....." "ദ്രുവി.... മോളെ....." "കരയണ്ട വിച്ചു.... ഒന്നുല്ല.... മോളെവിടെ...." "മോൾക്ക് കുഴപ്പം ഒന്നുല്ല..... മയക്കത്തില്ലാ.... നിനക്ക്.... നിനക്ക് വേദനിക്കുന്നുണ്ടോ...." വിച്ചുന്റെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകി.... "വേദന ഒന്നുല്ലാ... സാരമില്ല വിച്ചു.... മോളെ... മോളെ നോക്കണേ..... എനിക്ക് അവളെ കണ്ട്... കണ്ട്....കൊതി തീർന്നില്ല വിച്ചു.... നിന്നെ സ്നേഹിച്ചു... മതി യായില്ല.... ഇപ്പൊ.... എനിക്ക്.... ഞാൻ മരിച്ചു പോകുമെന്ന്......" ദച്ചു വേദനകൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു "എന്തൊക്കെയാ ദ്രുവി പറയുന്നേ.... ഇല്ല ഒരു മരണത്തിനും നിന്നെ വിട്ട് കൊടുക്കില്ല... എനിക്കും മോൾക്കും നീയില്ലാതെ പറ്റില്ലെടി.... നിന്റയുള്ളിൽ ജീവന്റെ ഒരു കണിക ഉണ്ടെങ്കിൽ പോലും ഞാൻ രക്ഷിക്കും നിന്നെ.... ഇപ്പൊ ഒന്നും ഓർക്കേണ്ട....

ഓപ്പറേഷനു റെഡിയാകു.... ഞാനും മോളും കാത്തിരിക്കും..... Come back soon.... I love u....." വിച്ചു അവളെ തന്നെ നോക്കി അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്തു.... "വിച്ചു.... ഒരുമ്മ താ ....." അവളൊരു ചിരിയോടെ അവനോട് പറഞ്ഞപ്പോൾ അവളുടെ മുഖമാകെ അവൻ പതിയെ ചുണ്ടുകൾ ചേർത്തു.....ഒന്നുകൂടെ അവളെ ഒന്ന് നോക്കി വിച്ചു പുറത്തേക്കിറങ്ങി ഓപ്പറേഷനു വേണ്ടിയുള്ള കൺസെന്റ് പേപ്പറിൽ സൈൻ ചെയ്യുമ്പോൾ അവന്റെ കൈകൾ വിറച്ചു.... ഓപ്പറേഷന്റെ പരിണിത ഫലങ്ങൾ എന്ത് തന്നെ ആയാലും അത് നേരിടാൻ തയ്യാറാവാൻ അവനോട് അദ്ദേഹം പറഞ്ഞിരുന്നു..... ഓപ്പറേഷൻ തീയറ്ററിനു മുന്നിലെ റെഡ് ലൈറ്റ് തെളിഞ്ഞപ്പോൾ വിച്ചു കണ്ണുകൾ അടച്ചു അവളോടൊത്തുള്ള ഓരോ നിമിഷങ്ങളും ഓർത്തെടുത്തു.... അവന്റെ അധരങ്ങളിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു...... അന്നു മോളുടെ കൂടെയിരുന്ന ആലി മാതാവിനോട് അപ്പോഴും പ്രാർത്ഥിച്ചുകൊണ്ടിരുന്നു..... അപ്പു കണ്ണുകൾ തുറന്നപ്പോൾ മുന്നിൽ ദിയയെ കണ്ട് പതിയെ ചിരിക്കാൻ ശ്രമിച്ചു.... അവളുടെ നിറഞ്ഞ കണ്ണുകൾ അവനിൽ വല്ലാത്തൊരു അസ്വസ്ഥതയുണ്ടാക്കി "അപ്പു..... ഇപ്പൊ എങ്ങനെയുണ്ട്... വേദനയുണ്ടോ...." അവൻ ഇല്ലെന്ന് പതിയെ കണ്ണ് ചിമ്മി "ദച്ചേച്ചി.... മോള്....."

അവൻ ആകാംഷയോടെ അവളോട് തിരക്കി "മോളെ റൂമിലേക്ക് മാറ്റി.... ചേച്ചിടെ ഓപ്പറേഷൻ നടന്നുകൊണ്ടിരിക്കുകയാ..." അപ്പു കണ്ണുകൾ അടച്ചു... കൺ മുന്നിൽ ഇന്ന് നടന്ന ആക്‌സിഡന്റിന്റെ ദൃശ്യങ്ങൾ മാത്രമാണ് "അപ്പു..." ദിയ വിളിച്ചപ്പോൾ അവൻ കണ്ണുകൾ തുറന്നു "ദിയ... നിന്റെ കണ്ണിങ്ങനെ നിറഞ്ഞിരിക്കുന്നത് എനിക്ക് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്...." ദിയ ഒരു ചിരിയോടെ അവളുടെ കണ്ണുകൾ തുടച്ചു.... അവൾ അവന്റെ കൈകൾ ചേർത്തു പിടിച്ചു "എല്ലാം ഓക്കേയാകും അപ്പു... Trust me... ചേച്ചിക്ക് ഒരു കുഴപ്പവും വരില്ല..." അപ്പുവും അവളുടെ കൈകൾ ചേർത്തു പിടിച്ചു കണ്ണുകൾ അടച്ചു ഓപ്പറേഷൻ കഴിഞ്ഞു ഡോക്ടർ ഇറങ്ങിയപ്പോൾ വിച്ചു വർദ്ദിച്ച ഹൃദയമിടിപ്പോടെ അങ്ങോട്ടേക്ക് പോയി "ഡോക്ടർ... ദച്ചു...." "ദൈവം നിങ്ങളുടെ പ്രാർത്ഥന കേട്ടെന്ന് വേണം കരുതാൻ... ഒരുപാട് കുഴപ്പം പിടിച്ച ഒരു സർജറി ആയിരുന്നു... പക്ഷെ.... എന്തോ ദൈവത്തിന്റെ കരങ്ങൾ ശെരിക്കും അത്ഭുതം പ്രവർത്തിച്ചത് ആയിരിക്കും.... ഞങ്ങൾക്കത് നന്നായി ചെയ്യാൻ കഴിഞ്ഞു.... ഓപ്പറേഷൻ നല്ല രീതിയിൽ അവസാനിച്ചു....

പക്ഷെ ഏതെങ്കിലും തരത്തിൽ ഓർമയ്‌ക്കോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നം ഇതിന്റെ പരിണിത ഫലമായി വന്നോ എന്നറിയാൻ ഇനിയും ഒരു 24 മണിക്കൂർ കഴിഞ്ഞു കിട്ടണം..... അത് വരെ ഒബ്സെർവഷനിൽ ആയിരിക്കും..... Hope for the best......" അവൻ ഡോക്ടറോട് നന്ദി പറഞ്ഞു.... ഏത് അവസ്ഥയിൽ ആയാലും അവളെ തിരികെ കിട്ടിയതിൽ അവൻ സന്തോഷിച്ചു..... അവന്റെ ഹൃദയത്തിലേ വലിയൊരു ഭാരം ഒഴിഞ്ഞു കിട്ടിയ പോലെ തോന്നി..... 'I love u dhruvi.... " വിച്ചു പതിയെ മന്ത്രിച്ചു അന്നു മോള് കണ്ണ് തുറക്കുന്നത് കണ്ട ആലി അവൾക്കരിലേക്ക് നീങ്ങിയിരുന്നു "ആലിമ്മ...." "മോളെ.... കരയാതെടാ...." ആലി മോളുടെ അടുത്തേക്ക് ബെഡിൽ ഇരുന്നു കണ്ണുനീർ തുടച്ചു കൊടുത്തു "അലിമ്മ... മോക്ക് നോവ്ന്നു...." ആലി ആ കുഞ്ഞ് കൈയിൽ ഉമ്മ കൊടുത്തു "ഒന്നുല്ലടാ... പെട്ടെന്ന് പോകും...." "അമ്മയോ.... മോടെ അമ്മ.... പപ്പാ ന്തിയെ.... അമ്മയ്ക്ക് ഉവ്വാവ് ആനോ ആലിമ്മ.... ചോര വന്നല്ലോ..." "പപ്പാ മോൾടെ അമ്മേടെ അടുത്തുണ്ട്... അമ്മ ഉടനെ അന്നു വാവേടെ കൂടെ വരും.... അമ്മയ്ക്ക് ഒരു കുഞ്ഞ് ഉവ്വാവ് ഉണ്ട്.... ഡോക്ടർ അങ്കിൾ അതെല്ലാം ഇപ്പൊ മാറ്റും.... മോള് പ്രാർത്ഥിക്ക്... അമ്മേടെ ഉവ്വാവ് മാറ്റാൻ...." ആലി കൊന്ത മോളുടെ കയ്യിലേക്ക് കൊടുത്തു.... അന്നുക്കുട്ടി അത് വാങ്ങി "തമ്പായി... മോടെ അമ്മേടെ ഉവ്വാവ് മാരനെ.... അമ്മക്ക് നോവല്ലേ.... നോക്കനെ തമ്പായിയെ....."

ഈശോയുടെ രൂപത്തിലേക്ക് നോക്കി മോള് പ്രാർത്ഥിക്കുന്നത് കേട്ട ആലി നിറകണ്ണുകളോടെ മോളെ നോക്കി സമയം ശരവേഗത്തിൽ ഓടിമാഞ്ഞു.. മയക്കത്തിൽ നിന്നും ഉണർന്ന ദച്ചു മുന്നിൽ നിൽക്കുന്ന വിച്ചൂനെ കണ്ട് നിറകണ്ണുകളോടെ നോക്കി "വിച്ചു....." അവൾ വിളിക്കുന്നത് കെട്ട് അവൻ സന്തോഷത്തോടെ അവളെ നോക്കി.... അവളുടെ മൂർദ്ദാവിൽ ഒന്ന് ചുംബിച്ചിട്ട് അവൻ വേഗം ഡോക്ടറെ വിളിച്ചു കുറച്ചധികം സമയമായിട്ടും ഡോക്ടർ പുറത്തേക്ക് വരാത്തത് കണ്ട വിച്ചുനു വല്ലാത്ത ഭയം തോന്നി.... കുറച്ചു നേരം കൂടെ കഴിഞ്ഞാണ് അദ്ദേഹം പുറത്തേക്ക് വന്നത് "പേടിക്കാൻ ഒന്നുമില്ല സർ.... മേഡത്തിനു നമ്മൾ വിചാരിച്ച പോലെ ഒരു കുഴപ്പവും ഇല്ല.... ഒരു temprory മെമ്മറി ലോസ് ഉണ്ടാകുമെന്ന് കരുതിയിരുന്നു.... പക്ഷെ ഇപ്പോൾ ഒക്കെയാണ്.... ശെരിക്കും ഒരു മിറാക്കിൾ തന്നെയാണ്.... ദൈവം നിങ്ങളുടെ കൂടെയുണ്ട്.....ഇപ്പോ മരുന്നിന്റെ മയക്കത്തിലാണ്....ഉണരുമ്പോൾ റൂമിലേക്ക് മാറ്റാം " ഡോക്ടർ അവന്റെ തോളിൽ ഒന്ന് തട്ടി ചിരിയോടെ നടന്നു പോയി.... കഴിഞ്ഞ കുറച്ചു മണിക്കൂറുകൾ അനുഭവിച്ച വേദനകൾക്ക് അവസനമായിരിക്കുന്നു.... അവൻ സന്തോഷത്തോടെ അവിടേക്ക് ഇരുന്നു.... അപ്പോഴാണ് ഹരിയുടെ കാൾ വന്നത്.... അവൻ അത് അറ്റൻഡ് ചെയ്തു "വിച്ചു അവനെ കിട്ടി.... നീ പറഞ്ഞോ കൊല്ലണോ ഈ റാസ്കലിനെ..." "ഹരി.... അവനെ എനിക്ക് ജീവനോടെ വേണം....അവന്റെ ശിക്ഷ ഞാൻ നടപ്പിലാക്കും......." വിച്ചു പകയോടെ കാൾ കട്ട്‌ ചെയ്തു........... 🌸..........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story