ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 22

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

തലക്ക് വല്ലാത്ത ഭാരം പോലെ തോന്നിയാണ് ദച്ചു കണ്ണ് തുറന്നത്... കണ്ണ് നല്ലതുപോലെ ചിമ്മിത്തുറന്നു നോക്കിയപ്പോൾ മുന്നിൽ ചിരിയോടെ ഡോക്ടർ നിൽക്കുന്നുണ്ട്.... അവൾ ചുറ്റിനും നോക്കി.... ഒരു നിമിഷം അവൾക്ക് താൻ എവിടെയാണെന്ന് മനസിലായില്ല... പിന്നെയാണ് ആക്‌സിഡന്റിന്റെ കാര്യവും ഓപ്പറേഷൻറെ കാര്യവും അവൾക്ക് ഓർമ വന്നത്..... മരണം ഒരു നിമിഷം മുന്നിൽ കണ്ടതാണ് "ഇപ്പോ എങ്ങനെയുണ്ട് മേഡം..." "തലയ്ക്കൊരു പെരുപ്പ് പോലെ... കാലിനും എന്തോ കുത്തുന്ന പോലെ വേദന..." വിച്ചു ഡോക്ടറോട് പറഞ്ഞപ്പോൾ അദ്ദേഹം അവൾക്കടുത്തേക്ക് ഇരുന്നു "ഒരു മേജർ ഓപ്പറേഷനാണ് നടന്നത് മേഡം.... രണ്ട് ദിവസം മുന്നേ ആയിരുന്നു ഓപ്പറേഷൻ .... ഇന്നലെ ഇടയ്ക്ക് ഒന്ന് ബോധം വന്നിട്ട് ഉടനെ തന്നെ വീണ്ടും ബോധം പോയി.... ഓപ്പറേഷൻ കഴിഞ്ഞതല്ലേ ഉള്ളു... തലയധികം അനക്കണ്ട.... ഒരുപാട് സ്ട്രസ്സ് ഒഴിവാക്കു.... നന്നായിട്ട് വിശ്രമിക്കു.... കാല് ഫ്രാക്ചർ ആയിട്ടുണ്ടായിരുന്നു.... അതാ വേദന.... Don't worry.... എല്ലാം പെട്ടെന്ന് ഓക്കേയാകും..." "ഡോക്ടർ എനിക്ക്... എനിക്ക് മോളെയും വിച്ചൂനെയും ഒന്ന് കാണണം... പ്ലീസ്....മോൾക്ക് എങ്ങനെയുണ്ട്....അപ്പുവോ "

"മോള് മിടുക്കി ആയിട്ട് ഇരിക്കുന്നു...കയ്യിൽ ചെറിയൊരു ഫ്രക്ചർ ഉണ്ട്... പിന്നെ തലയിലെ മുറിവും അത്ര വലുതല്ലാ... കേട്ടിവെച്ചിരികുന്നത് കണ്ട് വെറുതെ ടെൻഷൻ ആവണ്ട.... വിഹാൻ സാറും ഒക്കെയാണ്.....ഞാൻ ഇപ്പൊ വിളിക്കാം...." ഡോക്ടർ ഒരു ചിരിയോടെ പുറത്തേക്ക് പോയപ്പോൾ നേഴ്സ് ഒരു ഗുളികയുമായി വന്നു... ദച്ചു അത് വാങ്ങി കഴിച്ചു....തല അനക്കുമ്പോൾ ചെറിയൊരു വേദനയും പെരുപ്പും ഉണ്ട്.... അവൾ കണ്ണുകൾ ഇറുക്കിയടച്ചു..... ആരോ മുഖത്ത് തലോടുന്നത് അറിഞ്ഞാണ് ദച്ചു കണ്ണുകൾ തുറന്നത് മുന്നിൽ വിച്ചുന്റെ കയ്യിലിരിക്കുന്ന മോളെ കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... അന്നു മോളും നിറകണ്ണുകളോടെ അമ്മയെ നോക്കി വിച്ചുന്റെ തോളിലേക്ക് ചാഞ്ഞു.... ഏതോ ഒരു വണ്ടി കാറിന് നേരെ പാഞ്ഞടുക്കുന്ന കണ്ടപ്പോൾ തൊട്ടടുത്തു ഇരുന്ന അന്നു മോളെ ആ നിമിഷം തന്നെ എടുത്തു പൊതിഞ്ഞു പിടിച്ചിരുന്നു..... മോൾക്കും അപ്പുനും ഒന്നും സംഭവിക്കല്ലേ എന്നാണ് ബോധം മായുന്ന വരെ പ്രാർത്ഥിച്ചത്..... "എന്താ ദച്ചു ഇത്.... കരയുന്നെ എന്തിനാ... വേദനയുണ്ടോടാ...." വിച്ചു അവളുടെ അടുത്തേക്ക് ഇരുന്നു അവളുടെ നിറകണ്ണുകൾ തുടച്ചു കൊടുത്തു "ഇല്ല വിച്ചു.... മോൾക്ക്.... മോൾക്ക് വേദനിക്കുന്നോടാ... എന്റെ കുഞ്ഞു...." "ഇല്ലമേ... അന്നുനു ഉവ്വാവ് ഇല്ലല്ലോ.... അമ്മക്ക് നോവുന്നോ... മോള് തമ്പായിയോട് പരഞ്ഞല്ലോ അമ്മേ നോക്കനെന്ന്...." അന്നുക്കുട്ടി സങ്കടത്തോടെ ദച്ചുനെ നോക്കി

"ഇല്ലല്ലോ അമ്മയ്ക്ക് നോവുന്നില്ല... അന്നു മോൾക്ക് ഉവ്വാവ് ഇല്ലേ അമ്മയ്ക്കും ഇല്ല.... മോള് മരുന്നൊക്കെ കഴിക്കണേ... പപ്പാ പറയുന്നേ കേൾക്കണേ... അമ്മ ഉടനെ വരാട്ടോ..." അന്നുക്കുട്ടിയെ ദച്ചുനെ തട്ടാത്ത വിധത്തിൽ വിച്ചു ബെഡിന്റെ സൈഡിലേക്ക് ഇരുത്തി.... മോള് ദച്ചുനെ തൊടാതെ ഒരുമ്മ കൊടുത്തു... ദച്ചുവും മോളുടെ തലയിലെ കെട്ടിലും കയ്യിലും എല്ലാം തലോടി... "എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല ആലി... ദച്ചേച്ചി അന്നുമോളുടെ സ്വന്തം അമ്മയല്ലെന്ന്... എനിക്ക് ഇത് വരെ അങ്ങനെ തോന്നിയിട്ടേയില്ല...രണ്ട് പേരും എന്ത് സ്നേഹവാ.....സത്യത്തിൽ ഇതിനിടയ്ക്ക് ആ കീർത്തി എന്തിനായിരുന്നു.... അവൾ ഇല്ലായിരുന്നേൽ എല്ലാം ഇതിലും അടിപൊളി ആയേനെ....." ദിയ ആലിയോട് പറഞ്ഞപ്പോൾ ആലി അവളെ നോക്കി ചിരിച്ചു "സംഭവിക്കാൻ ഉള്ളത് എന്തായാലും അത് നടക്കും.... ഇതൊക്കെ വിധി ആയിരുന്നിരിക്കും... അവരുടെ പ്രണയത്തിനു മേലുള്ള കർത്താവിന്റെ പരീക്ഷണങ്ങളാകും ഒരുപക്ഷെ ഇതൊക്കെ..... എന്തൊക്കെ ആയാലും അവസാന വിജയം യഥാർത്ഥ പ്രണയത്തിനു തന്നെ ആയിരിക്കും....എന്നായാലും അത് തിരിച്ചറിയാതെ പോകില്ല...." ആലി പറഞ്ഞു നിർത്തിയപ്പോഴേക്കും കതക് തുറന്നു ഹരി റൂമിലേക്ക് വന്നു... ആലി അവനെ തന്നെ അത്ഭുതത്തോടെ നോക്കി നിന്നു....

അവളുടെ മുഖഭാവം കണ്ട് ദിയയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു..... ഹരി പക്ഷെ അവളെ ഗൗനിക്കാതെ ദച്ചു കിടക്കുന്നിടത്തേക്ക് പോയി.... "ആഹ് നിങ്ങൾ എപ്പോഴാ വന്നേ... അവിടെ തന്നെ നിന്നത് എന്താ.... വാ..." വിച്ചു അപ്പോഴാണ് ആലിയും ദിയയും അവിടെ നിൽക്കുന്നത് കണ്ടത്.... അവർ ദച്ചുന്റെ അടുത്തേക്ക് ചെന്നു... അധികം അവളെ സംസാരിപ്പിക്കരുതെന്ന് ഡോക്ടർ പറഞ്ഞതുകൊണ്ട് അതിനു ആരും മുതിർന്നില്ല.... ഹരി അവളുടെ തലയിൽ പതിയെ തഴുകി "ദിയ നിങ്ങൾക്കുള്ള ഡ്രസ്സ്‌ എടുക്കാൻ പോകണമെന്ന് പറഞ്ഞില്ലേ.... വാ ഇപ്പോൾ പോയിട്ട് വരാം...." ഹരി പറഞ്ഞപ്പോൾ ദിയ ഒന്ന് ആലോചിച്ചു "അത്.... ഹരിയേട്ടാ... ആലി വരും... ഞാൻ ഹോസ്റ്റലിൽ നിന്നും ആലിടെ ഫ്ലാറ്റിലേക്ക് ഷിഫ്റ്റ്‌ ചെയ്യാൻ ഇരുന്നതാ... എന്റെ ഡ്രസ്സ്‌ എല്ലാം അവിടെയുണ്ട്.... ഇപ്പൊ അപ്പു മരുന്നൊക്കെ കഴിച്ചു മയക്കമായതേ ഉള്ളു... അന്നു മോളെ ഞാൻ നോക്കിക്കൊള്ളാം.... വിദ്യുത് സർ... ഓ സോറി... വിച്ചേട്ടൻ ചേച്ചിടെ കൂടെ ഉണ്ടല്ലോ...." അവൾ പറഞ്ഞതുകേട്ട ആലിയും ഹരിയും ഞെട്ടി... "ഇല്ല... ഞാൻ പോകുന്നില്ല.....നീ പോയാൽ മതി...." ആലി പറഞ്ഞതുകേട്ട എല്ലാവരും അവരെ തന്നെ നോക്കി.... ഇവളെക്കൊണ്ട് തോറ്റല്ലോ എന്ന ഭവമാണ് ദിയയ്ക്ക്..... "ദച്ചു.. മോളെ ദിയ കൊണ്ട് പൊയ്ക്കോട്ടെ അവൾക്കും റസ്റ്റ്‌ വേണം...

നിനക്ക് മോളെ കാണണമെന്ന് തോന്നുമ്പോൾ കൊണ്ട് വരാം..." ദച്ചു മനസില്ലാ മനസോടെ മോളെ കൊണ്ട് പോകാൻ സമ്മതിച്ചു... അന്നുക്കുട്ടി അമ്മയ്ക്ക് ഒരുമ്മ കൊടുത്തു.... വിച്ചു കണ്ണ് കാണിച്ചപ്പോൾ ദിയ മോളെയും കൊണ്ട് റൂമിലേക്ക് പോയി "അപ്പൊ എങ്ങനാ രണ്ട് പേരും പോകുവല്ലേ...." വിച്ചു ചോദിച്ചപ്പോൾ ഹരി പുറത്തേക്ക് പോയി... ആലി പിറകെയും... ദച്ചു അവന്റെ കയ്യിലേക്ക് കൈ ചേർത്തപ്പോഴാണ് എന്തോ ചിന്തിച്ചുകൊണ്ടിരുന്ന വിച്ചു അതിൽ നിന്നും ഉണർന്നത്.....വിച്ചു അവളെ തന്നെ നോക്കിയിരുന്നു.... പതിയെ മുന്നോട്ടാഞ്ഞു അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു പതിയെ ചുംബിച്ചു.... "I love u Dhruvi..... Love u so much..." വിച്ചു നിറകണ്ണുകളോടെ പറഞ്ഞപ്പോൾ അവൾ അവനെ തന്നിലേക്ക് ചേർത്തു... അവൾക്ക് ബുദ്ദിമുട്ട് ഉണ്ടാകാതെ അവനും അവളെ ചേർത്തു പിടിച്ചു..... ഹോസ്പിറ്റലിൽ നിന്നും ഫ്ലാറ്റിൽ എത്തും വരെ ഹരി ഒരു വാക്ക് പോലും മിണ്ടിയില്ല... ആലിക്ക് വല്ലാത്ത വേദന തോന്നി... അവന്റെ അവഗണന അവളെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.... ഫ്ലാറ്റിൽ എത്തിയപ്പോൾ അവൾ മുന്നേ പോയി... ഒരു മെസ്സേജ് നോക്കി ഹരി അവളുടെ പിറകെയാണ് പോയത്..... ലിഫ്റ്റ് ഇപ്പൊ താഴേക്ക് വരില്ലെന്ന് കണ്ട ആലി സ്റ്റൈയർ വഴി മുകളിലേക്ക് പോകാൻ തുടങ്ങി ....

പെട്ടെന്ന് ചപ്പലിന്റെ സ്ട്രിങ് കാലിൽ കുരുങ്ങിയപ്പോൾ അവൾ അത് ശെരിയാക്കാനായി നിന്നു..... അപ്പോഴേക്കും ഹരി താഴേക്ക് വന്നിരുന്നു... സ്ട്രിങ് നേരെയിട്ട് ആലി മുകളിലേക്ക് നടന്നു.... ഹരി അവൾ തിരിച്ചു വരുന്നത് വരെ അവിടെ നിൽക്കാമെന്ന് കരുതി.... അവൻ മുകളിലോട്ട് നോക്കിയപ്പോൾ ആലി സ്റ്റെപ്പിലൂടെ ഓടിക്കയറുന്നത് കണ്ടു..... 'ഇവൾക്ക് ലിഫ്റ്റിലൂടെ പൊയ്ക്കൂടേ... എവിടേലും വീണു കിടക്കാൻ....' ഹരി ആലോചിച്ചുകൊണ്ട് നിന്നപ്പോഴാണ് മറ്റൊരാളും അവളെ നോക്കി നിൽക്കുന്നത് അവൻ ശ്രദ്ദിച്ചത്... അവന്റെ നോട്ടം അത്ര ശെരിയല്ലെന്ന് കണ്ട ഹരി അങ്ങോട്ട് നടന്നു.... പെട്ടെന്ന് തോളിൽ ഒരു കൈ വെച്ചതറിഞ്ഞാണ് രാജ് തിരിഞ്ഞു നോക്കിയത്.... ഫ്ലാറ്റിന്റെ പുതിയ സെക്യൂരിറ്റി ആണയാൾ "എന്താണ്....." ഹരി ഒരു ചിരിയോടെ തന്നെ അവനോട് ചോദിച്ചു "ആ പോയ പെണ്ണിനെ കണ്ടോ സാറേ... ശെരിക്കും അത് പെണ്ണല്ല... മറ്റേതാ... പക്ഷെ ഒറിജിനൽ പെണ്ണുങ്ങൾ തോറ്റു പോകും... ആ ഷേപ്പ് കണ്ടില്ലേ.... ഉടനെ തന്നെ കുറച്ചു ചിക്കിളി കൊടുത്തു ഞാൻ അതിനെയൊന്നു ............"

ഹരി അതെ ചിരിയോടെ തന്നെ അവനെ നോക്കി.... "താൻ ഒന്ന് വാ...." ഹരി അവനെ വിളിച്ചു അവിടെ നിന്നും പോയി.......... ആലി ഡ്രസ്സ്‌ എല്ലാം എടുത്തിട്ട് തിരികെ വന്നപ്പോൾ ഹരി കാറിൽ ഉണ്ട്... അവൾ സീറ്റിലേക്ക് ഇരുന്നപ്പോഴാണ് അവൻ കൈ തൂവാല ഉപയോഗിച്ച് കെട്ടിവെക്കുന്നത് അവൾ കണ്ടത് "എന്താ... എന്ത് പറ്റി..." ആലി വെപ്രാളത്തോടെ അവനെ നോക്കി "അതൊന്നും നിന്റെ പ്രശ്നം അല്ല.... നീയിതിൽ ഇടപെടേണ്ട.... ഞാൻ ചത്താലും നീയത് അന്വേഷിക്കണ്ട കാര്യവുമില്ല...." ഹരി പറഞ്ഞു തീരുന്നതിനു മുൻപേ അവന്റെ കവിളിലേക്ക് ആലി ആഞ്ഞടിച്ചു.... പിന്നീട് ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു.... അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... ഹരി കവിളൊന്ന് അമർത്തി തടവി ഒരു ചിരിയോടെ വണ്ടി മുന്നോട്ടെടുത്തു..... മാനവിന്റെ അങ്കിൾ സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയത്കൊണ്ട് കാണാൻ വന്നതാണ് അവനും പല്ലവിയും വേദും....തിരികെ പോകാൻ തുടങ്ങുമ്പോഴാണ് വിച്ചൂനെ അവർ കണ്ടത്.... അവനോട് സംസാരിച്ചപ്പോഴാണ് ആക്‌സിഡന്റിന്റെ കാര്യം അറിഞ്ഞത്...അവർ ദച്ചുനെ കാണാൻ കയറി... അവൾ മയക്കം ആയത്കൊണ്ട് ഒന്ന് കണ്ടതിനു ശേഷം പുറത്തേക്കിറങ്ങി മാനവ് ഒരു അർജെന്റ് കാൾ വന്നു പെട്ടെന്ന് തന്നെ അവിടെ നിന്നും പോയി...

അന്നു മോളെ കാണേണ്ടത്കൊണ്ട് പല്ലവിയും മോനും അവിടെ തന്നെ നിന്നു.... അന്നു മോൾക്ക് ദിയ ഓറഞ്ച് കൊടുത്തുകൊണ്ട് ഇരുന്നപ്പോഴാണ് അവർ റൂമിലേക്ക് വന്നത്... അന്നു മോളെ അങ്ങനെ കണ്ട് പല്ലവിക്ക് വല്ലാത്ത വേദന തോന്നി.... വേദ് അന്നുനെ തന്നെ നോക്കി നിന്നു.... പവി അവനെയുമായി മോളുടെ അടുത്തേക്ക് വന്നപ്പോഴാണ് ദിയയെ കാണുന്നത് "ദിയ...." പവി വിളിച്ചപ്പോഴാണ് അവളും അവരെ കണ്ടത് "പവിയേച്ചി.... നിങ്ങളെന്താ ഇവിടെ..." ദിയയ്ക്ക് വല്ലത്ത അത്ഭുതം തോന്നി "വിദ്യുത് ഞങ്ങളുടെ ഫ്രണ്ടാ... ഇപ്പോഴാ അറിഞ്ഞത് ആക്‌സിഡന്റിന്റെ കാര്യം....നീയെന്താ ഇവിടെ...." "ഞാൻ VV ഗ്രൂപ്സിലാ ചേച്ചി വർക്ക്‌ ചെയ്യുന്നത്.... പക്ഷെ എനിക്ക് ഇവരൊക്കെ സ്വന്തം പോലെയാ.... ആരും ഇല്ലത്തവർക്ക് എല്ലാവരും ബന്ധുക്കളല്ലേ.... എനിക്ക് ഇങ്ങനൊക്കെ സഹായിക്കാൻ വേറെ ആരാ ഉള്ളത് ....." "മോളെ.... ഞാൻ....." "വേണ്ട ചേച്ചി... ചേച്ചി എന്നേ ഒരുപാട് സഹായിച്ചിട്ടുണ്ട്... ഒരുപാട് സ്നേഹിക്കുന്നുമുണ്ടെന്ന് എനിക്കറിയാം... പക്ഷെ പഴയ കാര്യങ്ങളിലേക്ക് മടങ്ങി പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.... നമുക്ക് അത് സംസാരിക്കേണ്ട...." പവി അവളെ ചേർത്തു പിടിച്ചു.... ഈ സമയം വേദ് അന്നു മോളുടെ ബെഡിന്റെ അടുത്തേക്ക് വന്നു...

അവളെ നോക്കിയപ്പോൾ ആ കുഞ്ഞ് മനസ്സിൽ വല്ലാത്ത സങ്കടം തോന്നി... അവൻ അന്നൂന്റെ കയ്യിൽ ഒന്ന് തൊട്ടു "മോക്ക് ഉവ്വാവാ..." അന്നു പറയുന്ന കെട്ട് വേദ് അവളെ നോക്കി "എനിക്ക് അറിയാം.... ഞാൻ ഒന്നും ചെയ്യില്ല....അന്നുനു നോവുന്നോ...." അന്നുമോള് അവനെ നോക്കി തലയാട്ടി പവി മോളുടെ അടുത്തേക്ക് ഇരുന്നു ആ കുഞ്ഞിക്കവിളിൽ ഒരുമ്മ കൊടുത്തു "പോട്ടെടാ കണ്ണാ.... ചുന്ദരിമണീടെ ഉവ്വാവൊക്കെ വേഗം പോകും കേട്ടോ...." വേദ് ആ സമയം കൊണ്ട് കട്ടിലിൽ കയറി....ദിയയുടെ കയ്യിൽ നിന്നും ഓറഞ്ച് വാങ്ങി അന്നൂന്റെ വായിൽ വെച്ചു കൊടുക്കാൻ തുടങ്ങി... ഇത്ര നേരവും വാശി പിടിച്ചു ചിണുങ്ങിയ അന്നുക്കുട്ടി ഇപ്പൊ വേദ് കൊടുക്കുന്നത് ഒന്നും മിണ്ടാതെ കഴിക്കുന്നത് കണ്ട് ദിയയ്ക്ക് അത്ഭുതം തോന്നി "ഇവർ ഫ്രണ്ട്സാണോ...." "ആ.... ന്റെ ബെസ്റ്റ് ഫ്രണ്ട്...." പവി ദിയയോട് എന്തോ പറയാൻ വരുന്നതിനു മുൻപേ വേദ് ചാടിക്കേറി പറഞ്ഞു.... " അന്നുനു ചോത്തളേറ്റ് വേനം..." അന്നു ഓറഞ്ചിന്റെ പുളി കാരണം കണ്ണ് ചിമ്മി വേദിനോട് പറഞ്ഞു "ഓക്കേ ഫുഡ്‌ കഴിക്കണം... ഗുളികയും.... നാളെ കൊണ്ട് വരാം ഞാൻ... പിന്നെ ഞാൻ പ്രാർത്ഥിക്കാം എല്ലാം മാറും...." വേദ് പറഞ്ഞപ്പോൾ അന്നു അവനെ നോക്കി തലയാട്ടി.... വേദിന്റെയും അന്നുമോളുടെയും സംസാരം കെട്ട് ദിയയും പവിയും പരസ്പരം നോക്കി ചിരിച്ചു കതക് വലിച്ചു തുറക്കുന്ന ശബ്ദം കേട്ടാണ് നീരവ് കണ്ണ് തുറന്നത്.... കസേരയിൽ കെട്ടിയിട്ടിരിക്കുകയാണ് അവനെ.....

കതക് തുറന്നു അകത്തേക്ക് വരുന്ന വിച്ചൂനെ കണ്ട് അവൻ പേടിയോടെ നോക്കി.... വിച്ചു കസേര അവന്റെ മുന്നിലേക്ക് നീക്കിയിട്ട് അതിലേക്ക് ഇരുന്നു "നിന്റെ കണ്ണിലെ ഈ പേടി ഉണ്ടല്ലോ.... അത് കാണുമ്പോൾ നിന്നോട് എനിക്ക് പുച്ഛമാ തോന്നുന്നേ.... കഴിഞ്ഞ രണ്ട് വർഷമായിട്ട് നിന്നെ ഇങ്ങനെ ഇതിനുള്ളിൽ പിടിച്ചിട്ട് കൊല്ലാക്കൊല ചെയ്തത് നിന്റെ കണ്ണിൽ എന്നും ഈ ഭയം ഉണ്ടാവനാ.... ജീവനോടെ ഇരിക്കുന്ന ഓരോ നിമിഷവും ഭയത്തോടെയിരിക്കാനാ... പക്ഷെ ഇനിയത് ഉണ്ടാവില്ല... കാരണം നീ ഇനി കുറച്ചു നിമിഷങ്ങളെ ജീവനോടെ കാണു....." "നോ........." നീരവ് വിച്ചുന്റെ ക്രൂരമായ ചിരി കണ്ട് അലറി... അവൻ കെട്ടിവെച്ചിരിക്കുന്ന കയർ അഴിക്കാൻ കഴിയുന്നതും നോക്കി "നീ എന്താ കരുതിയെ അങ്ങ് രക്ഷപെട്ടു പോയ്‌ കളയമെന്നോ.... അതും എന്നോട് പകരം ചോദിച്ചിട്ട്.... അങ്ങനെയങ്ങ് വിടാൻ പറ്റുമോ നിന്നെ.... ഒന്നുമില്ലേലും നീ ചെയ്തതിനൊക്കെ പ്രതിഫലം വേണ്ടേ..... "

"പ്ലീസ് എന്നേ വെറുതെ വിടു ....." വിച്ചു ക്രൂരമായ പുഞ്ചിരിയോടെ അവനെ നോക്കി "നിന്നെ കൊല്ലാൻ തന്നെയാ ഇവിടെ പിടിച്ചിട്ടിരുന്നത്... ഉടനെ അത് വേണ്ടെന്നും കരുതിയിരുന്നു.... പക്ഷെ ഇപ്പോ നീ ചെയ്തത്.... അതിനു മാപ്പില്ല.... എന്റെ പെണ്ണിനേയും കുഞ്ഞിനെയുമാ നീ കൊല്ലാൻ നോക്കിയത്..... ഞാൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഭവിച്ചത് എന്താണെന്ന് അറിയോ നിനക്ക്.... നിന്നെ കൊന്നാലും പക തീരില്ല നീരവ്.... നിനക്കെന്നെ അറിയില്ല...." "വിദ്യുത് പ്ലീസ്.... നിങ്ങളുടെ കുഞ്ഞു ആ കാറിൽ ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.... ഞാൻ ദ്രുവികയെ കൊല്ലാനാ നോക്കിയത്....." അവൻ എന്തോ ആലോചിച്ചു പറഞ്ഞു.... വിച്ചു ഒരു നിമിഷം സംശയത്തോടെ അവനെ നോക്കി "നിനക്ക് ദ്രുവിയെ അറിയുമോ...." "അറിയാം വിദ്യുത്.... അവളെ.... അവളെ കൊല്ലാനാ ഞാൻ നോക്കിയത്... അവളോടുള്ള പക മൂലമാ ഞാൻ അത് ചെയ്തത്....." അവൻ പറഞ്ഞു നിർത്തിയപ്പോൾ വിച്ചു സംശയത്തോടെ അവനെ നോക്കി നിന്നു ..............🌸.........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story