ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 23

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

നീരവിനെ സംശയത്തോടെ നോക്കി വിച്ചു അവനരികിലേക്ക് നടന്നു "പറയെടാ നിനക്ക് എങ്ങനെ ദ്രുവിയെ അറിയാം ....അവളോട് എന്തിന്റെ പേരിലാ നിനക്ക് പക...." വിച്ചു അവന്റെ കുത്തിനു പിടിച്ചു എഴുന്നേൽപ്പിച്ചു "അത്...അത് പിന്നെ...." അവൻ നിന്നു വിക്കുന്നത് കണ്ട് വിച്ചു അവന്റെ മുഖത്തേക്ക് ആഞ്ഞിടിച്ചു "പറയെടാ....." "അത്.... അവളുടെ ആദ്യ ഭർത്താവ് നിരഞ്ജന്റെ സുഹൃത്തായിരുന്നു ഞാൻ.... ഇടയ്ക്ക് ഇടയ്ക്ക് അവരുടെ വീട്ടിലും പോകുമായിരുന്നു... അവൾക്ക് എന്നോടുള്ള മനോഭാവം അത്ര ശരിയല്ലായിരുന്നു.... വഴി വിട്ട ഒരു ബന്ധത്തിന് വേണ്ടി അവളെന്നെ നിർബന്ധിക്കുന്നുണ്ടായിരുന്നു.... നിരഞ്ജനെയോർത്തു ഞാൻ അത് തടയാൻ നോക്കി... ഒരിക്കൽ അവളുടെ ഈ സ്വഭാവം നിരഞ്ജൻ കണ്ട് പിടിച്ചപ്പോൾ അവൾ എല്ലാം എന്റെ തലയിൽ കെട്ടിവെച്ചു.....അന്ന് മുതൽ ഞാനും നിരഞ്ജനും തമ്മിൽ ഉടക്കി.... അതാ ഞാൻ..... രണ്ടാം ഭാര്യയെ കുറിച്ച് ഒന്ന് തിരക്കിയിരുന്നെങ്കിൽ ഇതൊക്കെ കേൾക്കേണ്ടി വരുമായിരുന്നോ.... മരണം കാത്തു കിടക്കുന്ന ഞാൻ എന്തിന് നിന്നോട് കള്ളം പറയണം......."

വിച്ചു ഒന്നും പറയാതെ എങ്ങോ നോക്കി നിൽക്കുന്നത് കണ്ട നീരവിന് സന്തോഷം തോന്നി..... ' നിന്നോടുള്ള പക ഈ ജന്മം തീരില്ല ദ്രുവി..... നിരഞ്ജന്റെ ഭാര്യയായി നിന്നെ കണ്ട അന്ന് മുതൽ എന്റെ ഉറക്കം കെടുത്തിയതാ നീയ്.... നിന്നെ ഒന്ന് ശെരിക്കറിയാൻ നിന്റെ ഭർത്താവിന്റെ സമ്മതത്തോടെ ഞാൻ ശ്രമിച്ചപ്പോൾ എന്റെ തലയ്ക്കടിച്ചു രക്ഷപെട്ടതല്ലേ നീ.... എത്ര നാള് ആ വേദന സഹിച്ചു ഹോസ്പിറ്റലിൽ ഞാൻ കഴിച്ചുകൂട്ടി.... അന്ന് തൊട്ട് തുടങ്ങിയതാ നിന്നോടുള്ള എന്റെ പക....ഇപ്പോൾ നീ വിദ്യുത് വടെരെയുടെ ഭാര്യയായി കഴിയുകയാണല്ലേ.... നിരഞ്ജന്റെ കയ്യിൽ ആയിരുന്നെങ്കിൽ നിന്നെ എപ്പോഴേ കൊന്നേനെ ഞാൻ..... നിനക്കുള്ള ആണി ഞാൻ അടിച്ചു കഴിഞ്ഞു ദ്രുവി.... ഇവന്റെ കയ്യിൽ നിന്നും രക്ഷപെട്ടില്ലെങ്കിലും നിന്നെ ഞാൻ വെറുതെ വിടില്ല... ഈ ഒരു സംശയത്തിന്റെ തീപ്പൊരി മാത്രം മതി മുന്നോട്ടുള്ള നിന്റെ ജീവിതം ചാമ്പാലകാൻ.... ബാക്കിയുള്ളത് പുറത്തുള്ളവർ നോക്കിക്കോളും....' വിച്ചൂനെ പറഞ്ഞു വിശ്വസിപ്പിച്ചു എന്ന സന്തോഷത്തിൽ നീരവ് മതിമറന്നു നിന്നു.... അപ്പോഴാണ് പുറത്തേക്ക് പോയ വിച്ചു അങ്ങോട്ടേക്ക് വന്നത്... അവന്റെ മുഖത്തെ ചിരി കണ്ട് നീരവ് ഒരു സംശയത്തോടെ നോക്കി.....

"സത്യം പറയാല്ലോ നീരവ്.... ഈ രണ്ട് വർഷം നിന്നെ ഇവിടെയിട്ട് എന്റെ പക തീരുന്നത് വരെ നരകിപ്പിച്ചത് അറിയേണ്ടത് എല്ലാം അറിഞ്ഞിട്ട് നിന്നെയങ്ങ് സിംപിൾ ആയി കൊന്ന് കളയാൻ ആയിരുന്നു.... പക്ഷെ നിന്റെ വിധി നീ തന്നെ തിരുത്തി.... നീ ഇപ്പൊ മോശക്കാരിയായി ചിത്രീകരിച്ച ദ്രുവിക ആരാണെന്ന് അറിയോ നിനക്ക്.... എന്റെ പ്രാണൻ....ആ അവളെയാ നീ കൊല്ലാൻ നോക്കിയത്... നീയെന്താ കരുതിയെ രണ്ടാം ഭാര്യയെ കുറിച്ച് എന്തെങ്കിലും പറഞ്ഞു വെച്ചു എന്നേ വിശ്വസിപ്പിക്കാമെന്നോ.... എന്നാൽ നീ കേട്ടോ.... വിദ്യുതിന് അന്നും ഇന്നും എന്നും ഒരു ഭാര്യയെ ഉള്ളു... അതെന്റെ ധ്രുവിയാ.... ആ പന്ന കഴുവേറി നിരഞ്ജന്റെ കൂടെ ചേർന്ന് നീയാ അവളെ ഒരിക്കൽ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് ഞാൻ കുറച്ചു ദിവസം മുന്നെയാ അറിഞ്ഞത്... യാദൃശ്ചികമായി എന്റെ ഫയലിൽ നിന്റെ ഫോട്ടോ കണ്ടപ്പോഴാ ദ്രുവി ഇതിനെക്കുറിച്ച് എന്നോട് പറഞ്ഞത്... രണ്ട് വർഷമായി നിന്റെ വിധി തീരുമാനിക്കുന്നത് ഞാനല്ലേ... അപ്പോൾ ഇതും കൂടെ ചേർത്തു തരമെന്ന് കരുതി... ഇപ്പോൾ നീ എന്റെ പെണ്ണിനെക്കുറിച്ച് പറഞ്ഞതിന് നിനക്കുള്ളത് തരാനുള്ള സമയമാ...." വിച്ചു പകയോടെ പറഞ്ഞത് കേട്ട് നീരവ് പേടിയോടെ അവനെ നോക്കി....

വിച്ചു കയ്യിലുണ്ടായിരുന്ന പ്ലക്കർ ഉപയോഗിച്ച് നീരവിന്റെ വലതു കയ്യിലെ അഞ്ചു വിരലിലെയും നഖങ്ങൾ പിഴുതെടുത്തു.... നീരവിന്റെ അലർച്ച ഭിത്തിയിൽ തട്ടി അവിടമാകെ മുഴങ്ങി.... "ഞാൻ.... ഞാൻ മനഃപൂർവം ചെയ്തതല്ല.... അന്ന് ദ്രുവിയെ ഉപദ്രവിക്കാൻ നിരഞ്ജന്റെ കൂടെ കൂടാൻ അഡ്വക്കേറ്റ് രവീന്ദ്രൻ സാറാ പറഞ്ഞത്... അയാളുടെ മോള് മരിച്ചു പോയ കീർത്തിയാ എനിക്കുള്ള പണം തന്നതും.... പക്ഷെ അന്ന് ദ്രുവിക എന്നേ ഉപദ്രവിച്ചു .... ആ പക എനിക്ക് അവളോട് ഉണ്ടായിരുന്നു.... നിങ്ങളുടെ അടുത്ത് നിന്നും ഞാൻ രക്ഷപെട്ടു അവിചാരിതമായാ വീണ്ടും രവീന്ദ്രൻ സാറിന്റെ കണ്ടത്..... ധ്രുവിയെയും നിങ്ങളുടെ കുഞ്ഞിനേയും കൊന്നാൽ എനിക്ക് ഇവിടെ നിന്നും രക്ഷപെടാൻ സഹായിക്കാമെന്ന് അയാൾ പറഞ്ഞു... അങ്ങനെയാ ഞാൻ......." അവൻ പറഞ്ഞു തീരുന്നതിനു മുൻപേ വിച്ചു ഇടത് കൈയിലെ നഖങ്ങൾ കൂടി പറിച്ചെടുത്തു..... "സോജയെ നീ എന്തിനാ കൊന്നത്.... ഒരു മിണ്ടപ്രാണി അല്ലായിരുന്നോ അവൾ..... അവളുടെ കൂട്ടുകാരി ഫാത്തിമയാ ഒരിക്കൽ അവളുടെ മിസ്സിങ്ങിൽ നിനക്ക് പങ്കുണ്ടോ എന്ന് സംശയം പറഞ്ഞത്... നിന്നെ കണ്ടെത്തുന്നതിനു രണ്ട് ദിവസം മുന്നേയാ അവളുടെ ജീർണിച്ച ശരീരം കടൽത്തീരത്തു നിന്നും കിട്ടിയതു .... ആ ഓർമ ഇന്നും എന്നേ ചുട്ടുപൊള്ളിക്കുവാ....

സ്വന്തം അനിയത്തി അല്ലെങ്കിലും സ്വന്തമായി കണ്ട് തന്നെയാ അവളെ ഞാൻ സ്നേഹിച്ചത്.... എന്റെ കുഞ്ഞ് ക്രൂരമായ കൂട്ട ബലാത്സംഗത്തിനു ഇരയായിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ ഒരേട്ടന്റെ ഹൃദയത്തിനു ഉണ്ടാകുന്ന വേദന... അത് നിന്നെ പോലൊരു ചെകുത്താന് മനസിലാകില്ല..... എന്ത് തെറ്റായിരുന്നെടാ അവൾ നിന്നോട് ചെയ്തത്....സോനയ്ക്കും അവളുടെ അച്ഛനും വേണ്ടി ആയിരുന്നോ അത് നീ ചെയ്‌യത്.... ഇത്രയും കാലം നിന്നോട് അത് ചോദിക്കാതെ ഇരുന്നത് നീയത് പറഞ്ഞു കഴിഞ്ഞാൽ പിന്നെ നീ ജീവനോടെ ഉണ്ടാവില്ല.... അത്ര പെട്ടെന്ന് നിന്നെ തീർക്കാൻ എനിക്ക് ഉദ്ദേശവും ഇല്ലായിരുന്നു.... ഇനിയിപ്പോ കുറച്ചു മിനിട്ടുകൾ കൂടെ മാത്രമേ നീ ജീവനോടെ ഉണ്ടാകു.... അത്കൊണ്ട് എല്ലാം തുറന്നു പറഞ്ഞോ.... സോനയ്ക്കും വിശ്വാനാഥനും ഇതിൽ പങ്കുണ്ടോ........." "ഉണ്ട് ..അവരാ എന്നേ സോജയെ കൊല്ലാൻ ഏൽപ്പിച്ചത്.... അവളോട് ഇഷ്ടം കാണിച്ചു അടുത്ത് കൂടാനാണ് അവർ പറഞ്ഞത്.... കുറച്ചധികം ബുദ്ദിമുട്ടിയാ അവളെക്കൊണ്ട് ഞാൻ ഇഷ്ടം പറയിച്ചത്... ഒരിക്കൽ ഭക്ഷണം കഴിക്കാൻ കൊണ്ട് പോകുന്നെന്നുള്ള പേരിൽ അവളെയും കൊണ്ട് ഞാൻ ഹോട്ടലിൽ വന്നു.... ജ്യൂസ്‌ കൊടുത്തു മയക്കി കിടത്തി ഞാനും ഫ്രണ്ട്സും കൂടി അവളെ......." ബാക്കി പറഞ്ഞു തീരുന്നതിനു മുൻപേ വിച്ചു അവനെ ചവിട്ടിത്തെറിപ്പിച്ചു....

"എന്നേ ഒന്നും ചെയ്യല്ലേ... അവർ അന്ന് ഒരുപാട് പൈസയും കുടിക്കാനും വാങ്ങി തന്നിരുന്നു... അങ്ങനെ ചെയ്തു പോയതാ.... എല്ലാം കഴിഞ്ഞു ഷാൾ കഴുത്തിൽ മുറുക്കി കൊല്ലുകയായിരുന്നു... ഒരിക്കലും ഞങ്ങളെ നിയമത്തിനു മുന്നിൽ കൊണ്ട് വരില്ലെന്ന് സോന വാക്ക് തന്നിരുന്നു.... ഊമ ആയതുകൊണ്ട് അവരുടെ അമ്മയുടെ സ്വത്തിന്റെ കൂടുതൽ ഭാഗവും സോജയുടെ പേരിലേക്ക് മാറ്റാൻ ഇരുന്നതാണെന്ന്... അതറിഞ്ഞു പക തോന്നിയ സോന സ്വന്തം അച്ഛന്റെ കൂട്ട് പിടിച്ചാ എന്നേ അവളെ കൊല്ലാൻ ഏൽപ്പിച്ചത്..... സോനയ്ക്ക് പല കാര്യങ്ങളിലും സോജയോട് വെറുപ്പ് ആയിരുന്നു... സ്വത്ത്‌ കയ്യിൽ നിന്നും പോകുമെന്ന് കരുതി ആയിരിയ്ക്കും അവരുടെ അച്ഛനും സോനയ്ക്ക് ഒപ്പം നിന്നത്..... സ്വത്തിനു വേണ്ടി അവർ ആരെ വേണമെങ്കിലും കൊല്ലുമെന്ന് പലപ്പോഴും പറഞ്ഞിരുന്നു....." വിച്ചു അവനെ പിടിച്ചെഴുന്നേൽപ്പിച്ചു കലി തീരുവോളം തല്ലി... റൂമിന്റെ മൂലയ്ക്ക് സൂക്ഷിച്ചിരുന്ന പെട്രോൾ അവന്റെ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തി.... വാതിൽ അടച്ചു വിച്ചു പുറത്തേക്ക് വന്നപ്പോൾ അകത്തു നിന്നും നീരവിന്റെ അലർച്ച കേട്ടിരുന്നു.... "ഒന്നും ബാക്കി വെയ്ക്കരുത്..." പുറത്തു കാവൽ നിന്ന ഒരാളോട് പറഞ്ഞു വിച്ചു കാറുമായി പോയി.... അകത്തു നിന്നുള്ള അലർച്ച അപ്പോഴേക്കും നിലച്ചിരുന്നു.....

🌸$$$$$$$$$$$$$$$🌸 ദച്ചുനും അന്നുക്കുട്ടിക്കും ഇപ്പോ നല്ല കുറവ് ഉണ്ട്... അപ്പൂനും മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ലാത്തത്കൊണ്ട് രാത്രിയിൽ ആലിയും ദിയയും നിൽക്കാറില്ല... ദിയ ഇപ്പൊ ആലിയുടെ കൂടെ അവളുടെ ഫ്ലാറ്റിലാണ് താമസം.... വൈകുന്നേരം പോകാൻ ഇറങ്ങിയതാണ് ദിയയും ആലിയും... ഹരിക്കും അവിടെ എവിടെയോ പോകാൻ ഉണ്ടെന്ന് അറിഞ്ഞു അവന്റെ ഒപ്പം പോകാൻ വെയിറ്റ് ചെയുവാണ് അവർ രണ്ടും.... ആലിയും ഹരിയും പുറമെ മൈൻഡ് ഒന്നും ഇല്ലെങ്കിലും ഉള്ളിന്റെ ഉള്ളിൽ പരസ്പരം പ്രണയിക്കുന്നുണ്ട്... പക്ഷെ അത് പുറത്തോട്ട് വരുന്നില്ലെന്ന് മാത്രം..... ഫ്ലാറ്റിന്റെ മുന്നിൽ അവരെ ഇറക്കിയിട്ട് അവൻ പോകുമെന്ന് കരുതിയെങ്കിലും അവൻ ഉള്ളിലേക്ക് കയറ്റി പാർക്കിങ്ങിലാണ് കാർ നിർത്തിയത്... ആലിയും ദിയയും അവനെ അത്ഭുതത്തോടെ നോക്കി... അവരുടെ ഒപ്പം അവനും ലിഫ്റ്റിലേക്ക് കയറി... "ഹരിയേട്ടന് ഇവിടെ ആണോ വരണമെന്ന് പറഞ്ഞത്... ആരെയാ..." ദിയ ആകാംഷയോടെ ചോദിച്ചപ്പോൾ ഹരി അവളുടെ തലയിലൊരു കിഴുക്ക് കൊടുത്തു "കണ്ടോ.... " അവർ രണ്ടും ഇറങ്ങിയ അതെ ഫ്ലോറിൽ അവനും ഇറങ്ങി...ആലിടെ തൊട്ടടുത്ത അടഞ്ഞു കിടന്ന ഫ്ലാറ്റിലെ ഡോർ ലോക്ക് ഉപയോഗിച്ച് അവൻ തുറന്നു "ഞാൻ ഈ ഫ്ലാറ്റ് വാങ്ങി...

കുറച്ചു ദിവസം ഇവിടെ തന്നെ കാണും... സമയം കിട്ടുമ്പോൾ വാ.... ഞാൻ ഇവിടെ തന്നെ കാണും...." അവൻ അതും പറഞ്ഞു അകത്തേക്ക് കയറി... ദിയ തലയാട്ടി അവരുടെ ഫ്ലാറ്റിന്റെ വാതിൽ തുറന്നു... ആലി അവളുടെ പിറകിൽ എന്തോ ആലോചിച്ചു നിന്നു "ഹരിയേട്ടൻ എന്തിനാ ഈ ഫ്ലാറ്റ് വാങ്ങിയേ... പുള്ളിക്ക് വേറെയും ഫ്ലാറ്റ് ഉള്ളതല്ലേ... പോരാത്തേന് വീടും ഉണ്ടല്ലോ...." ദിയ ചോദിച്ചപ്പോൾ ആലി അറിയില്ലെന്ന് തലയാട്ടി... ഫ്ലാറ്റിലേക്ക് കയറുന്നതിനു മുൻപ് അവൾ ഒന്നുകൂടെ അവന്റെ ഫ്ലാറ്റിലേക്ക് നോക്കിയപ്പോൾ ഹരി വാതിലിൽ നിന്നു ഇങ്ങോട്ട് നോക്കുന്നുണ്ട്.... ആലി പെട്ടെന്ന് നോട്ടം മാറ്റി ഫ്ലാറ്റിലേക് കയറി..... രാത്രിയിൽ വേദിനെ ഉറക്കി മനുന്റെ നെഞ്ചിൽ കിടന്നു എന്തോ ആലോചിക്കുവാണ് പല്ലവി "പാവം ദച്ചു.... മോളെ ഓർത്തു അവൾക്ക് നല്ല വിഷമം ഉണ്ട്... ഈ അവസ്ഥയിൽ മോളെ നോക്കാൻ കഴിയുന്നില്ലല്ലോ എന്നോർത്താ.... മോൾക്കും അമ്മേടെ കാര്യം ഓർത്തു സങ്കടം ഉണ്ട്... ആക്‌സിഡന്റ് നേരിട്ട് കണ്ടതല്ലേ അന്നു മോള്.... അമ്മയ്ക്ക് എന്തെങ്കിലും പറ്റുമോ എന്നോർത്ത് ആ കുഞ്ഞു മനസ്സ് വേദനിക്കുന്നുണ്ട്....

അവരെ ഒന്നിച്ചു കാണാൻ എന്തോ ഒരു പ്രത്യേകതയാ അല്ലെ മനു...." മനു ഒന്ന് ചിരിച്ചു അവളെ ചേർത്തു പിടിച്ചു "പല്ലി നിനക്ക് അറിയോ ദച്ചു അന്നു മോളുടെ യഥാർത്ഥ അമ്മയല്ല.... രണ്ടാനമ്മയാ.. മോളുടെ അമ്മ വിച്ചുന്റെ ആദ്യ ഭാര്യ പ്രസവസമയത്തു മരിച്ചു പോയതാ...." പല്ലവിക്ക് അത്ഭുതം തോന്നി... അന്നു മോളുടെ അമ്മയല്ല ദച്ചു എന്നത് അവൾക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല.... മനു അവളോട് എല്ലാം പറഞ്ഞു.... എല്ലാം അറിഞ്ഞപ്പോൾ പല്ലവിയുടെ കണ്ണുകൾ നിറഞ്ഞു "പാവം ദച്ചു... എന്തൊക്കെ അനുഭവിച്ചു.... വിച്ചൂവും.... അന്നു മോളോട് എന്ത് സ്നേഹമാ ദച്ചുനു... ഒരുപക്ഷെ ദച്ചുനെ പോലെ അവൾ മാത്രേ കാണു... എന്തോ അന്നു മോളുടെ അമ്മയല്ല ദച്ചു എന്നത് എനിക്ക് അംഗീകരിക്കാൻ തോന്നുന്നില്ല.... അങ്ങനെ ആണേലും അത് വേണ്ട..." മനു ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു..... ഇതേ സമയം അന്നു മോളെ തന്നോട് ചേർത്തു കിടത്തി മോളുടെ തലയിലും കയ്യിലും തഴുകി ദച്ചു മോൾക്ക് കുഞ്ഞു കുഞ്ഞു ഉമ്മകൾ കൊടുത്തു.... കുറച്ചു ദിവസങ്ങൾക്കു ശേഷം ഇന്നാണ് മോളെ കൂടെ കിടത്താൻ പറ്റിയത്... ദച്ചൂന് ഇപ്പോഴാണ് ശരിക്കും ജീവൻ വന്നത്.... മോളെ ചേർത്തു പിടിച്ചു കണ്ണുകൾ അടച്ചു.... അവരെ രണ്ടിനെയും നോക്കി വിച്ചൂവും ഒരു ചിരിയോടെ ഇരുന്നു..... 🌸$$$$$$$$$$$$$$🌸

വേദും പല്ലവിയും ഇന്ന് ഹോസ്പിറ്റലിലേക്ക് വന്നു... തിരക്കായത് കൊണ്ട് അവരെ പിക് ചെയ്യാൻ വൈകുന്നേരം എത്താം എന്ന് മാനവ് പറഞ്ഞിരുന്നു... വേദ് അന്നു മോളുടെ റൂമിലേക്ക് പോകാൻ തിടുക്കം കൂട്ടി... അന്നു മോളുടെ ഒപ്പം ദിയ ഉണ്ടായിരുന്നു.....വേദ് അന്നുനു ചോക്ലേറ്റ് കൊടുത്തു... അന്നു മോള് കണ്ണ് വിടർത്തി ചിരിയോടെ അവനെ നോക്കി വേദ് അതിന്റെ റാപ്പർ പൊട്ടിച്ചു ഓരോ പീസ് അന്നു മോളുടെ വായിൽ വെച്ചു കൊടുത്തു.... "ഇന്നാ... തിന്നോ...." അന്നുനു കൊടുത്ത ഒരു പീസ് അവൾ വേദിനു നേരെ നീട്ടി "വേണ്ട... അന്നുനു കൊണ്ട് വന്നതാ... മുഴുവൻ കഴിച്ചോ... ചോറും മരുന്നും എല്ലാം കഴിക്കണം... ഗുഡ് ഗേൾ ആണേൽ ഇനിം ചോക്ലേറ്റ് കൊണ്ട് തരും...." "അന്നു ഗുദ് ഗേൽ അനല്ലോ...." വേദ് തലയാട്ടി അന്നു മോൾക്കുള്ള ചോക്ലേറ്റ് വായിൽ വെച്ച് കൊടുത്തു... "എന്റെ അനിയത്തി ആണെന്നുള്ള വിവരം നീ ഇവിടെ ആരോടും പറഞ്ഞില്ലല്ലേ...." പല്ലവി ചോദിച്ചപ്പോൾ ദിയ തലയാട്ടി....ആരുടെയും പേരില്ലാതെ ഒറ്റയ്ക്ക് ജീവിക്കാനാണ് അവൾക്ക് ഇഷ്ടമെന്ന് പല്ലവിക് മനസിലായി... ദിയയുടെ ഈ അവസ്ഥക്ക് കാരണമായ എല്ലവരോടും പല്ലവിക്ക് വെറുപ്പ് തോന്നി എന്നാൽ അവിടെക്ക് വന്ന അപ്പു ഇതെല്ലാം കേട്ടിരുന്നു... അവനെ അവർ കണ്ടില്ല.... അപ്പു സംശയത്തോടെ പുറത്തേക്കിറങ്ങി....

അവൻ എന്തൊക്കെയോ കാര്യമായി ചിന്തിച്ചു കൂട്ടുന്നത് കണ്ട ഹരി അവന്റെ അടുത്തേക്ക് ചെന്ന് കാര്യം എന്താണെന്ന് അന്വേഷിച്ചു... അപ്പു കേട്ട കാര്യമെല്ലാം ഹരിയോട് പറഞ്ഞു "ദിയ പല്ലവിയുടെ അനിയത്തി ആണെങ്കിൽ അവളെന്തിനാ ഇവിടെ വർക്ക്‌ ചെയ്യുന്നത്... ആഹ്നിഹോത്രി ഗ്രൂപ്പിൽ വർക്ക്‌ ചെയ്താൽ പോരെ...." ഹരി ചോദിച്ചപ്പോൾ അപ്പുവും അതെ സംശയത്തോടെ അവനെ നോക്കി " അതാ ഏട്ടാ എനിക്കും സംശയം....അതുമല്ല ഒരു ഹൈ ക്ലാസ് ഫാമിലിയിൽ ഉള്ളതാ ഈ പല്ലവി ചേച്ചി ... അങ്ങനെയുള്ള കുടുംബത്തിലെ അംഗം എന്തിനാ ഇവിടെ ഒരു സാധാരണ എംപ്ലോയി ആയി ജോലി നോക്കുന്നത്.... അതിൽ എന്തോ ഒരു പൊരുത്തക്കേട് പോലെ.... " "നമുക്ക് അവളോട് തന്നെ സംസാരിക്കാം അപ്പു.... " ഹരി പറഞ്ഞപ്പോൾ അവൻ തലയാട്ടി...... ഇൻജെക്ഷൻ കഴിഞ്ഞു നേഴ്സ് പുറത്തേക്ക് പോയ സമയത്താണ് ദച്ചുന്റെ റൂമിലേക്ക് വിച്ചു വന്നത്... അവനൊരു ചിരിയോടെ അവളുടെ അടുത്തേക്ക് ഇരുന്നു നെറ്റിയിൽ ചുണ്ട് ചേർത്തു "വേദന ഉണ്ടോ..." ദച്ചു ഇല്ലെന്ന് തലയാട്ടി അവന്റെ മുടിയിൽ പതിയെ തഴുകി.... വിച്ചു കുസൃതി ചിരിയോടെ അവളുടെ ടോപ് പൊക്കി അണിവയറിലേക്ക് ചുണ്ട് ചേർത്തു..... കുറച്ചു നേരം കഴിഞ്ഞാണ് അവൻ ചുണ്ടുകൾ വേർപെടുത്തിയത് "ഞാൻ ഒരുപാട് മിസ്സ്‌ ചെയ്തു ...."

അവിടമാകെ പതിയെ തഴുകി വിച്ചു പറഞ്ഞപ്പോൾ ദച്ചു അവന്റെ മുഖം വയറിലേക്ക് ചേർത്തു അവന്റെ മുടിയിഴകളിലേക്ക് വിരലുകൾ കോർത്തു....... "വിച്ചു...." കുറച്ചു നേരം കഴിഞ്ഞു ദച്ചു വിളിക്കുന്നത് കേട്ടാണ് അവൻ മുഖം ഉയർത്തി നോക്കിയത് "എനിക് ടോയ്‌ലെറ്റിൽ ഒന്ന് പോണം..." വിച്ചു ഒരു ചിരിയോടെ അവളെ കയ്യിൽ കോരി എടുത്തു ടോയ്‌ലെറ്റിലേക്ക് നടന്നു.... അവളെ ടോയ്‌ലെറ്റ് സീറ്റിലേക്ക് ഇരുത്തി വിച്ചു പുറത്തേക്ക് നടന്നു.... ദച്ചു വിളിച്ചപ്പോൾ അവൻ അകത്തേക്ക് വന്നു അവളെ പൊക്കിയെടുത്തു റൂമിലേക്ക് കൊണ്ട് വന്നു "നിനക്ക് ബുദ്ധ്മുട്ട് ആകുന്നുണ്ട് അല്ലെ..." അവൾക്ക് കഴിക്കാൻ ഫ്രൂട്ട്സ് കട്ട്‌ ചെയ്തുകൊണ്ടിരുന്ന വിച്ചു ദച്ചു പറഞ്ഞതുകേട്ട് അവളെയൊന്നു നോക്കി..... അത്ര നേരവും സന്തോഷത്തോടെ നിന്ന അവന്റെ മുഖം മാറിയത് അവൾ കണ്ടു... പെട്ടെന്ന് പറഞ്ഞു പോയതാണ്... വിച്ചു പിന്നെ അവളെ നോക്കാതെ പ്ലേറ്റ് അവൾക്ക് കൊടുത്തു.... ഒന്നും മിണ്ടാതെ മുഖവും വീർപ്പിച്ചു നിൽക്കുന്ന വിച്ചൂനെ കണ്ട് ദച്ചുനു പിണങ്ങി നിൽക്കുന്ന അന്നു മോളെ ഓർമ വന്നു.... അവൾ ഒന്ന് രണ്ട് തവണ വിളിച്ചെങ്കിലും അവൻ മൈൻഡ് ചെയ്യാതെ നിന്നു.... ഡോക്ടർ വന്നപ്പോൾ വിച്ചു അദ്ദേഹത്തെ ഒരു ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു......

ദച്ചുനെ ഡോക്ടർ പരിശോദിച്ചുകൊണ്ട് നിന്നപ്പോൾ വിച്ചു അവളെ നോക്കുന്നത് ദച്ചു അറിഞ്ഞു... പക്ഷെ അവൾ നോക്കുമ്പോൾ അവൻ നോട്ടം മാറ്റും.... പെട്ടെന്ന് റൂമിലെ ടീവിയിലെ ഫ്ലാഷ് ന്യൂസിൽ പറയുന്നത് കേട്ട് ദച്ചു അങ്ങോട്ടേക്ക് നോക്കി "ഇന്ന് ഉച്ചയോടെ അടുത്തായിരുന്നു അപകടം.... ടാങ്കർ ലോറി കാറിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്.... സ്ഫോടനത്തിൽ കാറിൽ ഉണ്ടായിരുന്ന വിദേശ വ്യവസായി ആയ വിശ്വനാഥനും മകൾ സോനയും തത്ക്ഷണം മരിച്ചു..... ലോറി ഡ്രൈവർ ഓടി രക്ഷപെട്ടു ..... തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞിരുന്നു..... വിജനമായ സ്ഥലം ആയതിനാൽ മറ്റു അപകടങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല......." ന്യൂസ്‌ കേട്ട് ദച്ചു ആകെ ഞെട്ടിയിരുന്നു.... "സാറിന്റെ റിലേറ്റീവ്സ് ആണെന്ന് ഇവിടെ ആരോ പറഞ്ഞിരുന്നു.... കഷ്ടമായി പോയല്ലേ..." ഡോക്ടർ ദുഖത്തോടെ വിച്ചൂനോട് പറഞ്ഞു "അതെ കഷ്ടമായി പോയി...." വിച്ചൂവും ദുഖത്തോടെ ഡോക്ടറോട് പറഞ്ഞു .... എന്നാൽ അവന്റെ കണ്ണിലെ ഭാവം മറ്റൊന്ന് ആയിരുന്നെന്ന് ദച്ചു തിരിച്ചറിഞ്ഞു.........ആ കണ്ണുകളിലെ തീ അവൾക്ക് തിരിച്ചറിയാനായി..... 🌸........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story