ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 24

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

ഡോക്ടർ പോയപ്പോൾ വിച്ചു ഡോർ അടച്ചു ദച്ചുനെ നോക്കാതെ അവൾക്കുള്ള മെഡിസിൻസ് എടുക്കാൻ തുടങ്ങി "വിച്ചു....." ദച്ചു വിളിചിട്ടും അവൻ തിരിഞ്ഞു നോക്കാതെ നിന്നു "വിച്ചു... ഒന്ന് നോക്ക്.... സോറി...." ഇത്തവണത്തെ വിളി കുറച്ചു ദയനീയം ആയത്കൊണ്ട് അവന് തിരിഞ്ഞു നോക്കാതിരിക്കാൻ ആയില്ല.... "സോറി പൊന്നെ... അറിയാതെ പറഞ്ഞതാ... പിണങ്ങല്ലേ പ്ലീസ്....." ദച്ചു പറഞ്ഞപ്പോൾ വിച്ചു അവളുടെ അടുത്തേക്കിരുന്നു അവളുടെ കൈകൾ അവന്റെ കൈകൾക്കുള്ളിലേക്കാക്കി അതിലേക്ക് അമർത്തി ചുംബിച്ചു "ഈ ജീവിതകാലം മുഴുവൻ നിന്നെ എടുത്തുകൊണ്ടു നടക്കാൻ എനിക്കൊരു മടിയുമില്ല ദ്രുവി.... എന്റെ അവസാനശ്വാസം വരെ നിന്നെ ഞാൻ നോക്കും ... അതിൽ ഒരു ബുദ്ദിമുട്ടും എനിക്ക് ഒരിക്കലും തോന്നില്ല.... നീ ചിന്തിക്കുന്നതിനേക്കാളെറെ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്.... അത്കൊണ്ട് കുറച്ചു മുന്നേ പറഞ്ഞതുപോലെ ഇനി മേലിൽ പറയരുത്... കേട്ടല്ലോ...." വിച്ചു ഒരു ശാസനയോടെ പറഞ്ഞപ്പോൾ ദ്രുവി അവനെ തന്നെ നോക്കികിടന്നു... അവളുടെ കൈകളിൽ പതിയെ തഴുകി അവനും അവളുടെ അരികിലിരുന്നു..... "നിനക്ക് എന്നോട് ഒന്നും ചോദിക്കാനില്ലെ ദ്രുവി..."

വിച്ചു ചോദിക്കുന്നത് കേട്ട് അവൾ ഒരു ചിരിയോടെ അവനെ നോക്കി "എനിക്ക് അറിയാം വിച്ചു.... നിന്റെ കണ്ണുകളിലെ തീ ഞാൻ കണ്ടിരുന്നു.... അവർക്ക് ഇത്ര പെട്ടെന്ന് ഒരു മരണം നൽകി എന്നൊരു സങ്കടമേ എനിക്കുള്ളു.... അവർ അതിൽ കൂടുതൽ അർഹിക്കുന്നുണ്ട്.... ഒരു മിണ്ടാപ്രാണിയെ അതും സ്വന്തം ചോരയെ പണത്തിനു വേണ്ടി ക്രൂരമായി കൊന്ന് തള്ളിയില്ലേ...... അതെ പണത്തിനു വേണ്ടി ഒന്നും അറിയാത്ത നമ്മുടെ കുഞ്ഞിനെ പോലും കൊല്ലാൻ നോകിയതല്ലേ അവർ....." ദച്ചുന്റെ കണ്ണുകളിൽ അവരോടുള്ള ദേഷ്യം ജ്വലിച്ചു നിന്നു "അതെ ദ്രുവി അവർക്കുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ തന്നെയാ മരണം... പക്ഷെ അതേറ്റവും അർഹിക്കുന്ന രീതിയിൽ തന്നെയാ ഞാൻ കൊടുത്തത്....രാധിക അപ്പച്ചിയെ ഓർത്തു മാത്രമാ രണ്ടിനെയും ഉടനെ കൊന്ന് കളഞ്ഞത്... സോജയുടെ കാര്യം അറിഞ്ഞപ്പോഴേ രണ്ടിനെയും മനസ്സിൽ നിന്നും അപ്പച്ചി ഇറക്കിവിട്ടതാ.... ചത്താൽ പോലും അറിയിക്കരുതെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.... ഏത് അമ്മയ്ക്ക് സഹിക്കുന്ന കാര്യങ്ങളാ അതൊക്കെ....

എന്നിട്ടും പിടിച്ചു നിൽക്കുന്നില്ലേ.... കൊല്ലണമെന്ന് പറയുമ്പോഴും അവരുടെ ഉള്ളു നീറുന്നത് എനിക്ക് കാണാമായിരുന്നു... സോനയും ആയാളും ചേർന്ന് നടത്തിയ വൃത്തിക്കേടുകൾ ആ അമ്മയ്ക്ക് നൽകിയ വേദന നമുക്ക് ഊഹിക്കാൻ പോലും കഴിയാത്തതാ.... രണ്ടിന്റെയും ബോഡി അയാളുടെ ഗുജറാത്തിലുള്ള പ്രോപ്പർട്ടിയിലേക്ക് അടക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്.... രാധിക അപ്പച്ചി അജ്മീറിലേക്ക് ദാദിയുമായി പോയിട്ടുണ്ട്....കൂടെ ടീച്ചറമ്മയും ഉണ്ട്....സോജയെ അടക്കം ചെയ്തത് അവിടെയല്ലേ......ഇതൊക്കെ ഒരുപക്ഷെ അറിഞ്ഞു കാണും.... അറിഞ്ഞാലും രണ്ടിനെയും തിരിഞ്ഞു പോലും നോക്കില്ല.... അപ്പച്ചിക്ക് ഇനി നമ്മളെ ഉള്ളു......" വിച്ചു ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി.... "വിച്ചു എന്ത് ചെയ്യുമ്പോഴും സൂക്ഷിക്കണം... എനിക്കും മോൾക്കും നീയേ ഉള്ളു...." വിച്ചു അവളുടെ നെറുകയിൽ ഒരുമ്മ കൊടുത്തു അവളെ ചേർത്തു പിടിച്ചു...... അന്നു മോള് ദച്ചുന്റെ റൂമിലാണ്... അമ്മയെ കാണണമെന്ന് വാശി പിടിച്ചാണ് വന്നത്.... മോളുടെ കയ്യിലെ പ്ലാസ്റ്റർ നീക്കം ചെയ്തിരുന്നു.... തലയിലെ മുറിവും കരിഞ്ഞു തുടങ്ങിയിരുന്നു.... ദച്ചുന്റെ പരിക്കൊക്കെ സുഖമാക്കാൻ തുടങ്ങി.....

രണ്ട് ദിവസം കഴിഞ്ഞിട്ട് ഡിസ്ചാർജ് നോക്കാമെന്നു ഡോക്ടർ പറഞ്ഞിരുന്നു..... അത്കൊണ്ട് അന്നു മോള് അമ്മയുടെ കൂടെയാണ്..... ദച്ചുന് ഒരു ബുദ്ദിമുട്ടും ഉണ്ടാക്കാതെയാണ് മോള് നിൽക്കുന്നത്... പപ്പാ അതൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട്.... ദിയയും ആലിയും ഇടയ്ക്ക് ഇടയ്ക്ക് വന്നു നിൽക്കും..... പല്ലവിയും മനുവും വേദും ഇന്ന് അവരെ കാണാൻ വന്നിട്ടുണ്ട്... ഹരിയും അവിടെയുണ്ട്.... അവരൊക്കെ എന്തോ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു.... വേദ് അന്നുനെ ചോക്ലേറ്റ് തീറ്റിക്കുന്ന തിരക്കിലാണ്....അപ്പോഴാണ് അപ്പു അവിടേക്ക് വന്നത്... അവനൊരു ചിരിയോടെ അകത്തേക്ക് നടന്നു.... അന്നു മോള് അപ്പുനെ കണ്ട് അവന്റെ തോളിലേക്ക് കയറി.... "പല്ലവി ചേച്ചിയോട് ഞാനൊരു കാര്യം ചോദിക്കട്ടെ...." അപ്പു ചോദിക്കുന്നത് കേട്ട് പല്ലവി അവനെ ഒരു സംശയത്തോടെ നോക്കി "ദിയ ചേച്ചിയുടെ അനിയത്തി ആണോ..." അപ്പു ചോദിക്കുന്നത് കേട്ട് എല്ലാവരും അമ്പരന്ന് അവനെ നോക്കി... ഈ കാര്യം ദിയയോട് നേരിട്ട് അവൻ ചോദിക്കുമെന്നാണ് ഹരിയും കരുതിയത്.... പല്ലവി മനുവിനെ ഒന്ന് നോക്കി അപ്പുനോട് അതേയെന്ന് തലയാട്ടി "എന്നിട്ട് അവളെന്താ ഇതുവരെ ഇതൊന്നും ഞങ്ങളോട് പറയാതെ ഇരുന്നത്....

ഇത്രയും വലിയൊരു കുടുംബത്തിലെ അംഗമായിട്ടും ദിയ എന്തിനാ ഞങ്ങളുടെ കമ്പനിയിൽ ജോലിക്ക് വന്നത്.... അവൾക്ക് അഗ്നിഹോത്രി ഗ്രൂപ്പിലോ ചേച്ചിടെ ഫാമിലി ബിസിനെസ്സിലോ ഇതിലും നല്ലൊരു പൊസിഷനിൽ ജോലി നോക്കാമായിരുന്നല്ലോ.... എന്നിട്ടും അവിടെ ജോലിക്ക് നിൽക്കണ്ട കാര്യമെന്താ....." "ദിയ VV ഗ്രൂപ്പിൽ സ്പൈ ആയി ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് വിഹാൻ ...." പെട്ടെന്ന് വാതിലിൽ നിന്നും കേട്ട ശബ്ദത്തിൽ എല്ലാവരും അവിടേക്ക് നോക്കി.... ദിയ ആയിരുന്നു അത് "എന്താ വിഹാൻ അതല്ലായിരുന്നോ നിന്റെ സംശയം.....അതുകൊണ്ടല്ലേ ഞാനില്ലാത്തപ്പോൾ നീ ഈ സംശയം പ്രകടിപ്പിച്ചത്... നീ ഇത് നേരുത്തേ അറിഞ്ഞെന്നു എനിക്ക് അറിയാമായിരുന്നു.... പക്ഷെ ഇതുവരെ നീ ഇതൊന്നും എന്നോട് ചോദിക്കാൻ പോലും തയ്യാറായില്ലല്ലോ.... " ദിയ ചോദിച്ചപ്പോഴും അവൻ ഒന്നും മിണ്ടാതെ നിന്നു... അതൊരിക്കലും അവളെ സംശയിച്ചത് കൊണ്ടുള്ള മൗനം ആയിരുന്നില്ല.... ഇത്ര അടുപ്പം ആയിട്ടും അവൾ ഒന്നും പറഞ്ഞില്ലല്ലോ എന്ന വിഷമം ആയിരുന്നു അവന്......എന്നാൽ ദിയ ചിന്തിച്ചത് അവന് തന്നെ സംശയം ആണെന്നാണ്.... അവൾക്ക് അതുള്ളിൽ ഒരുപാട് വേദനയുളവാക്കി....

എല്ലാവരെയും ഒന്ന് നോക്കി അവൾ നിറകണ്ണുകളാലെ അവിടെ നിന്നും പോയി..... അവളോടൊപ്പം വന്ന ആലിയും എല്ലാവരെയും ഒന്ന് നോക്കി അവളുടെ പിറകെ പോയി..... "നീ എന്ത് പണിയാ അപ്പു കാണിച്ചത്...നിനക്കെന്താ അവളെ സംശയമാണോ...." വിച്ചു ചോദിച്ചപ്പോൾ അപ്പു അല്ലെന്ന് തലയാട്ടി..... "അപ്പുനെ വഴക്ക് പറയണ്ട വിച്ചു... ആരായാലും ഇങ്ങനെയൊക്കെ ചിന്തിച്ചു പോകും.... അവളുടെ സങ്കടങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ദിയയ്ക്ക് ഒരു പ്രത്യേക കഴിവ് ഉണ്ട്.... അവളെന്റെ സ്വന്തം അനിയത്തിയല്ല... അപ്പേടെ അനിയന്റെ മോളാ.... മറ്റൊരു മതത്തിൽ പെട്ട ആളെ വിവാഹം ചെയ്തത്കൊണ്ട് തറവാട്ടിൽ നിന്നും ഇളയച്ഛനെ പുറത്താക്കി.... അവരുടെ ഏക മകളാണ് ദിയ...... അവൾ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഇളയച്ഛൻ ആക്‌സിഡന്റിൽ മരിച്ചു....കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവളുടെ അമ്മയും.... മറ്റാരും ഇല്ലാത്തത്കൊണ്ട് അവളുടെ അമ്മയുടെ അനിയത്തി അവളെ ഏറ്റെടുത്തു..... അവിടുത്തെ അവളുടെ ജീവിതവും അവളനുഭവിച്ചതും ഒന്നും പറഞ്ഞു മനസിലാക്കാൻ എനിക്ക് കഴിയില്ല....സ്വന്തം കുട്ടി ആയിട്ട് പോലും തറവാടിന്റെ അഭിമാനം പറഞ്ഞു എന്റെ വീട്ടിലും ആരും അവളെ ഒന്ന് സഹായിച്ചിട്ടില്ല....

അവളുമായി എനിക്ക് മാത്രം ആയിരുന്നു അടുപ്പം ഉണ്ടായിരുന്നത്... എന്നേക്കൊണ്ട് സാധിക്കുന്ന രീതിയിൽ ഞാൻ അവളെ സഹായിക്കും... അവളു വലിയ അഭിമാനീയാ... അങ്ങനെ ഇങ്ങനെയൊന്നും ആരുടെയും സഹായം ഒന്നും വാങ്ങില്ല... ജോലി കിട്ടിയപ്പോൾ അവൾ ഇവിടേക്ക് പോന്നു... വല്ലപ്പോഴും നാട്ടിലേക്ക് പോകും.... ജോലി കിട്ടിയതിനു ശേഷം ഞാൻ കൊടുക്കുന്നതൊന്നും വാങ്ങില്ല.... അപ്പു പറഞ്ഞതുപോലെ അവൾക്ക് നല്ലൊരു പൊസിഷൻ മനു അഗ്നിഹോത്രി ഗ്രൂപ്പിൽ ഓഫർ ചെയ്തതാ... അവൾ അത് സ്വീകരിച്ചില്ല.... അവളുടെ കഴിവിന് കിട്ടിയ ജോലിയിൽ സ്വയം അധ്വാനിച്ചു ജീവിക്കാനാ അവൾക്ക് ഇഷ്ടമെന്ന് പറയും...അത്കൊണ്ട് ഞങ്ങൾക്കും എതിർക്കാൻ ആയില്ല.... അവൾക്ക് നിങ്ങളോടുള്ള സ്നേഹംകൊണ്ട് മാത്രമാ ഈ അടുപ്പം കാണിക്കുന്നത്... അല്ലാതെ " പല്ലവി പറഞ്ഞു നിർത്തി വിഹാനെ നോക്കി.... അവൻ ആരെയും നോക്കാതെ റൂമിനു പുറത്തേക്ക് ഇറങ്ങി... അവന്റെ പിറകെ പോകാൻ തുടങ്ങിയ മനുവിനെ വിച്ചു തടഞ്ഞു.... അവനെ ഒറ്റയ്ക്ക് വിടുന്നതാ ഇപ്പോൾ നല്ലതെന്ന് അവന് തോന്നി...... അന്നത്തെ സംഭവത്തിന്‌ ശേഷം ദിയ കുറച്ചു ദിവസത്തേക്ക് ഓഫീസിൽ നിന്നും മെഡിക്കൽ ലീവ് എടുത്തു.....

വിഹാനും ഇപ്പോൾ ആകെ വല്ലാത്ത മൂഡോഫിലാണ്... അവർക്കിടയിലുള്ള പ്രശ്നം അവര് തന്നെ സോൾവ് ചെയ്യട്ടെ എന്ന് വിച്ചു പറഞ്ഞത്കൊണ്ട് ആരും അതിൽ ഇടപെട്ടില്ല..... ദച്ചുവും മോളും രണ്ട് ദിവസം കഴിഞ്ഞു ഡിസ്ചാർജ് ആയി.... അത്യാവശ്യം ദച്ചുന്റെ പരിക്കൊക്കെ ഭേദമായിരുന്നു.... വീട്ടിൽ ദാദി ഒന്നും ഇല്ലാത്തത്കൊണ്ട് വിഹാൻ അവിടെ തന്നായിരുന്നു.... അവന് ഓഫീസിൽ പോകാൻ പോലും തോന്നിയില്ല.... വിച്ചുന് കുറച്ചു ദിവസം വിട്ട് നിന്നതുമൂലമുള്ള കാര്യങ്ങൾ നോക്കാൻ ഉള്ളത്കൊണ്ട് അവൻ ഓഫീസിലേക്ക് പോയി.... ദച്ചുന്റെ കാര്യങ്ങൾ നോക്കാൻ ഒരു ഹോം നഴ്സിനെ നിർത്തി.... അത് വേണ്ടെന്ന് ദച്ചു പറഞ്ഞെങ്കിലും വിച്ചു അത് കേട്ടില്ല... ദിയ ഇല്ലാത്തത്കൊണ്ട് ആലിക്കും ഓഫീസിൽ പോകാൻ മടി ആയിരുന്നു... എങ്കിലും ദിയ ഉന്തി വിടും.... ഇന്ന് രാവിലെ ഒന്ന് ഓഫീസിൽ പോകുന്നതിനു മുൻപ് പള്ളിയിൽ പോകണമെന്ന് ആലിക്ക് തോന്നി.... അവൾ രാവിലെ തന്നെ ഇറങ്ങി... ദിയ ബെഡിൽ ചുരുണ്ട് കൂടി കിടക്കുന്നുണ്ടായിരുന്നു... കുറച്ചു ദിവസമായിട്ട് അവൾക്ക് ഒന്നിനും ഒരുത്സാഹമില്ല... അപ്പുനോട് വഴക്കായതിന് ശേഷമാണു ഇങ്ങനെ.... രാവിലത്തെ സമയം ആയത്കൊണ്ട് അധികം ആളൊന്നുമില്ല....

അവൾക്ക് ഇങ്ങനെ വിജനമായ വഴിയിൽ കൂടി പോകുമ്പോൾ ഉള്ളിൽ എപ്പോഴും അകാരണമായ ഒരു ഭയം തോന്നാറുണ്ട്.... അങ്ങനെ നടന്നപ്പോഴാണ് ആരോ പിറകിൽ വരുന്നത് പോലെ അവൾക്ക് തോന്നിയത്.... ഒരു ഭയത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ ഹരിയാണ്.... ഓടാൻ ഇറങ്ങിയതാണെന്ന് അവൾക്ക് മനസിലായി.... അവളുടെ പിറകിൽ കുറച്ചു അകലെയായി അവൻ ഉണ്ട്.... ആലി ആശ്വാസത്തോടെ മുന്നോട്ട് നടന്നു പള്ളിയിലേക്ക് കയറാനുള്ളാ പടികൾ കയറുമ്പോൾ ആലി തിരിഞ്ഞു നോക്കി... ഹരി അവളെ തന്നെ നോക്കി റോഡിന്റെ ഓപ്പോസിറ്റ് ഉള്ള ചായക്കടയിൽ ഇരിപ്പുണ്ട്.... ആലി തിരിഞ്ഞു ഒരു ചിരിയോടെ ഉള്ളിലേക്ക് കയറി ആലി പോയി കുറച്ചു കഴിഞ്ഞപ്പോൾ ഫ്ലാറ്റിന്റെ ഡോർ ബെൽ മുഴങ്ങുന്നത് കേട്ട് ദിയ ഒരു ചടപ്പോടെ എണിറ്റു വന്നു..... ആലി ഇത്ര വേഗം തിരികെ വന്നോ എന്ന് ഓർത്തു വാതിൽ തുറന്ന അവൾ മുന്നിൽ നിൽക്കുന്ന അപ്പുനെ കണ്ട് അതിശയിച്ചു..... അവൾ എന്തെങ്കിലും പറയുന്നതിന് മുൻപേ അവൻ അവളുടെ മുന്നിൽ മുട്ട് കുത്തിയിരുന്ന് രണ്ട് കയ്യും രണ്ട് ചെവിയിലേക്കും ചേർത്തു പിടിച്ചു "സോറി..........."

അവൻ കെഞ്ചി പറയുന്നത് കേട്ട ദിയയുടെ കണ്ണുകൾ നിറഞ്ഞു വന്നു....അവൻ അവളുടെ കൈകൾ പിടിച്ചു അതിലേക്ക് ചുണ്ടുകൾ ചേർത്തു.... ദിയ ഒരു ഞെട്ടലോടെ അവനെ തന്നെ നോക്കി നിന്നു.......... ആലി പള്ളിയിൽ നിന്നും തിരികെ ഇറങ്ങിയപ്പോഴും ഹരി അവിടെ തന്നെയുണ്ട്... ആലി കുറച്ചു മുന്നോട്ട് നടന്നു തിരിഞ്ഞു നോക്കിയപ്പോൾ അവൻ പിന്നാലെ തന്നെ ഉണ്ട്.... ചെറിയൊരു മഴക്കോള് ഉണ്ടായിരുന്നത് ഇപ്പോൾ കുറച്ചു കൂടി.... തൊട്ടടുത്ത നിമിഷം ചെറിയൊരു കാറ്റിന്റെ അകമ്പടിയോടെ മഴ പെയ്യാൻ തുടങ്ങി... ആലി എന്ത് ചെയ്യണമെന്ന് അറിയാതെ മാനത്തേക്ക് നോക്കി നിന്നപ്പോൾ ഹരി അവളുടെ കയ്യും പിടിച്ചു അടഞ്ഞു കിടന്ന ഒരു ചെറിയ കടയിലേക്ക് ഓടിക്കയറി..... കുറച്ചു നേരം രണ്ട് പേരും ഒന്നും മിണ്ടാതെ മഴയും നോക്കി ഇങ്ങനെ നിന്നു..... "സോറി....." ആലി പറഞ്ഞതുകേട്ട ഹരി അവളെയൊന്ന് നോക്കി "Sorry for what...." "അത്.. അന്ന്... കാറിൽ വെച്ച് അടിച്ചില്ലേ...." ആലി എവിടെയോ നോക്കി പറഞ്ഞൊപ്പിക്കുന്നത് കണ്ട ഹരിക്ക് ചിരി വന്നു.. അവൻ ഒന്നും മിണ്ടാതെ മഴയിലേക്ക് ഉറ്റു നോക്കി നിന്നു "എങ്ങനെയാ എന്നോട് ഇഷ്ടം തോന്നിയത്...." അത് ചോദിക്കുമ്പോഴും ആലി അവനെ നോക്കിയില്ല "അറിയില്ല... എപ്പോഴോ ഇഷ്ടം തോന്നി...

നിന്നെ ആദ്യമായി കണ്ടപ്പോൾ തന്നെ എനിക്ക് എന്തോ ഒരു പ്രത്യേകത തോന്നിയിരുന്നു..... പിന്നെ ഇഷ്ടമായി...." ഹരി അവളെ നോക്കി തന്നെയാണ് പറഞ്ഞത്.... "എന്തിനാ എന്നേ പോലൊരാളെ...." ആലി ചോദിച്ചതുകെട്ട ഹരി അവളുടെ മുന്നിൽ വന്നു നിന്നു "ഇതാ.. ഇതാ ആലി നിന്റെ പ്രോബ്ലം.... നിന്നെ മറ്റൊരാളായി ഞാൻ ഇതുവരെ കണ്ടിട്ടില്ല... ചേർത്തു നിർത്തേണ്ടതോ പ്രത്യേക പരിഗണന നൽകേണ്ടതോ ആയ കാര്യമില്ല.... ഞങ്ങളെ പോലെ തന്നെയുള്ള മനുഷ്യർ തന്നെയാ നിങ്ങളും ... എന്തെല്ലാം ബുദ്ദിമുട്ടുകള് സഹിച്ചാ നീ ഇന്ന് ജീവിതത്തിൽ ഇവിടം വരെ എത്തി നിൽക്കുന്നത്.....സ്വന്തം വ്യക്തിത്വം മനസിലാക്കനും അതിലേക്കെത്താനും നീ കാണിച്ച ധൈര്യം ഇപ്പൊ നിനക്കില്ല... ഈ സമൂഹത്തിൽ എന്തെല്ലാം വെല്ലുവിളികൾ നിനക്കെതിരെ ഉയർന്നാലും അന്ന് കാണിച്ച ആ ധൈര്യത്തോടെയും തന്റേടത്തോടെയും നീ അതെല്ലാം നേരിടണം.... ഒന്നിനെയും ആരെയും നീ ഭയപ്പെടേണ്ട കാര്യമില്ല ആലി... ശെരിക്കും അതുപോലെയുള്ള ആളുകൾ നിന്നെ കണ്ട് പഠിക്കണം ആലി....ജനിച്ചപ്പോൾ കിട്ടിയ ശരീരത്തിൽ അല്ല തന്റെ യഥാർത്ഥ സത്വം എന്ന് തിരിച്ചറിഞ്ഞു ധൈര്യപൂർവം അത് എത്തിപ്പിടിച്ച ഒരാളാണ് നീ....

ആ നീ കുറ്റങ്ങളും കുറവുകളും മാത്രം കണ്ടെത്താൻ നോക്കുന്ന കുറച്ചാളുകളെ പേടിക്കണ്ട കാര്യമെന്താ എപ്പോഴും സ്ട്രോങ്ങ്‌ ആയി ഇരിക്കണം... നിനക്കതിനു കഴിയും..... Because I trust u...... " ഹരി പറഞ്ഞു തീർന്നപ്പോഴേക്കും മഴ പെയ്തു തോർന്നിരുന്നു.... അവൻ പുറത്തേക്ക് ഇറങ്ങി നടന്നു... അവന്റെ വാക്കുകൾ ഉള്ളിൽ പുതിയൊരു ഊർജം നിറക്കുന്നത് ആലി അറിഞ്ഞു.... അവളുടെ മുന്നോട്ടുള്ള ചുവടുകളിൽ അത് പ്രതിഫലിച്ചു..... വിച്ചു രാത്രിയിൽ പുറത്തുപോയിട്ട് വന്നപ്പോൾ അന്നു മോള് പൂഗിയെയും മടിയിൽ ഇരുത്തി ടീവിയിൽ ഏതോ സിനിമ കാണുവാണ്.... അപ്പുവും അവളുടെ തൊട്ടടുത്തു ഉണ്ട്.... എന്നാൽ അവൻ മറ്റേതോ ലോകത്താണെന്നുള്ളത് വിച്ചുനു ഒറ്റ നോട്ടത്തിൽ മനസിലായി.... ജോലിക്കാരൻ ആണ് വാതിൽ തുറന്നു തന്നത്......താൻ വന്നത് രണ്ട് പേരും അറിഞ്ഞിട്ടില്ല.... അവൻ ഡോർ അടച്ചു മുകളിലേക്ക് പോയി റൂമിലേക്ക് വന്നപ്പോൾ ദച്ചു കുളികഴിഞ്ഞു ബെഡിൽ ഇരുന്ന് മുടി ചീകുവായിരുന്നു.... വിച്ചു റൂമിലേക്ക് വരുന്നത് കണ്ട അവൾ സംശയത്തോടെ നോക്കി "മോള് വന്നില്ലെ വിച്ചു...." "കുഞ്ഞിപ്പെണ് ടീവിയിൽ മുഴുകി ഇരിക്കുകയാ... അപ്പുവും കൂടെയുണ്ട്.... ഇപ്പോ എടുത്തോണ്ട് വന്നാൽ അവൾക്ക് കലി കയറും...."

വിച്ചു ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ പോകുന്നതിനിടയിൽ പറഞ്ഞു.... തിരികെ വന്ന് ദച്ചുന്റെ അടുത്തേക്കിരുന്നു.... അവളുടെ കയ്യിൽ നിന്നും ഹെയർ ബ്രഷ് വാങ്ങി അവൻ ചീകി കൊടുക്കാൻ തുടങ്ങി.... കുറച്ചു നേരം ചീകിയിട്ട് ബ്രഷ് മാറ്റി വെച്ചു മുടി കെട്ടാനായി കൈകൊണ്ട് വാരിയെടുത്തു..... അവളുടെ മുടിയിൽ നിന്നും വരുന്ന ഹെയർ സെറമിന്റെ ഗന്ധം വിച്ചൂനെ അതിലേക്ക് മുഖം പൂഴ്ത്താൻ പ്രേരിപ്പിച്ചു..... അവൻ പട്ട് പോലെ മൃദുലമായ ആ മുടിയിഴകളിലേക്ക് മുഖമമർത്തി ആ ഗന്ധം ഉള്ളിലേക്ക് ശ്വസിച്ചു..... ദച്ചു തിരിഞ്ഞു നോക്കിയപ്പോൾ വിച്ചു അവളുടെ മുഖത്തേക്ക് ഊർന്നുവീണ കുറുന്നിരകൾ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വെച്ചു..... അവളുടെ കവിളിലേക്ക് ചുണ്ടുകൾ അമർത്തുമ്പോൾ വിച്ചു സ്വയം മറന്നിരുന്നു കവിളിൽ നിന്നും ചുണ്ടുകളിലേക്ക് അവൻ അധരങ്ങൾ ചലിപ്പിച്ചപ്പോൾ ദച്ചു കണ്ണുകൾ ഇറുക്കിയടച്ചു... എന്നാൽ ആ പനിനീർദളങ്ങളെ ചുംബിച്ചുണർത്താതെ അതിനു ചുറ്റും അവന്റെ ചുണ്ടുകൾ ഇഴഞ്ഞു നടന്നു.... അവളുടെ കീഴ്ത്താടിയിലേക്ക് പതിയെ കടിച്ചപ്പോൾ ദച്ചു കുറുമ്പോട് അവനെ നോക്കി.... വിച്ചു ഒന്നുടെ അവളെ ചേർത്തു പിടിച്ചു കഴുത്തിലേക്ക് മുഖം അമർത്തി....

അവന്റെ ചുണ്ടും നാവും അവിടമാകെ അലഞ്ഞു നടന്നപ്പോൾ അവന്റെ വിരലുകൾ കുസൃതിയോടെ അവളുടെ നാഭിച്ചുഴിക്ക് ചുറ്റും അലഞ്ഞു...... ആ വിരലുകളോന്നിൽ അതിന്റെ ആഴത്തിലേക്ക് ഊളിയിട്ടപ്പോൾ ദച്ചു പിടഞ്ഞുകൊണ്ട് അവന്റെ കഴുത്തിലേക്ക് മുഖം ചേർത്തു.....പെട്ടെന്നാണ് വാതിലിൽ ആരോ മുട്ടിയത് വിച്ചു അവളിൽ നിന്നും അകന്ന് മാറി മുഖം അമർത്തി തുടച്ചു വാതിൽ തുറന്നു.... അന്നുമോളെയുമായി അപ്പു വന്നതാണ്.... അന്നൂന്റെ മുഖഭാവം കണ്ടപ്പോഴേ വിച്ചുനു മനസിലായി ഉറങ്ങാനുള്ള തയ്യാറെടുപ്പ് ആണെന്ന്....അവൻ മോളെ വാങ്ങി.... അപ്പു ഗുഡ് നൈറ്റും പറഞ്ഞു അവന്റെ റൂമിലേക്ക് പോയി അന്നു മോള് ദച്ചുനെ കണ്ടപ്പോഴേ അവളുടെ നെഞ്ചിലേക്ക് ചേർന്നിരുന്നു "അമ്മേടെ വാവക്ക് ചാച്ചണ്ടേ..." ദച്ചു മോളുടെ കയ്യിൽ മുത്തി ചോദിച്ചു... അന്നു മോള് അവളുടെ നെഞ്ചിൽ കിടന്നു കൊട്ടുവായിട്ട് പതിയെ കണ്ണുകൾ അടയ്ക്കാൻ തുടങ്ങി.... വിച്ചു ദച്ചുന്റെ അടുത്തേക്കിരുന്നു അവളുടെ തോളിലേക്ക് തല ചേർത്തു അവളെ ചേർത്തു പിടിച്ചു.... പെട്ടെന്ന് അന്നു മോള് ചാടിയേണിറ്റു വിച്ചുന്റെ തല പിടിച്ചു മാറ്റി "അന്നൂന്റെ അമ്മയാ...." അന്നു മോള് മുഖവും വീർപ്പിച്ചു അവനോട് പറഞ്ഞത് കേട്ടു ദച്ചൂന് ചിരി വന്നു....

വിച്ചു അന്നു മോളെ നോക്കി പുച്ഛിച്ചു "എന്റെ ഭാര്യയാ....." അവൻ ദച്ചുനോട് ചേർന്നിരുന്നു അന്നു മോളോട് പറഞ്ഞു... രണ്ട് പേരുടെയും കളി കണ്ട് ദച്ചുനു ചിരി വന്നു "ബാര്യയോ...." അന്നുക്കുട്ടി സംശയത്തോടെ ദച്ചുനെയും വിച്ചൂനെയും നോക്കി "ആ ഭാര്യ..... പപ്പ മോളുടെ അമ്മയെ കല്യാണം കഴിച്ചതല്ലേ അത്കൊണ്ട് പപ്പേടെ ഭാര്യയാ മോളുടെ അമ്മ...." വിച്ചു പറഞ്ഞപ്പോൾ അന്നുക്കുട്ടി കുറച്ചു നേരം കാര്യമായി എന്തോ ആലോചിച്ചു.... ആ ആലോചന കണ്ട് മോളുടെ തലയിൽ വിച്ചു ഒരു കുഞ്ഞി കൊട്ട് കൊടുത്തു "പപ്പേ... പപ്പ അമ്മേ കല്ലാണം കച്ചോണ്ടാനോ അമ്മ ഇവിദേ വന്നേ..." "ആഹ്ടീ കുഞ്ഞിക്കിളി....പപ്പ അമ്മേ കല്യാണം കഴിച്ചില്ലേ അത്കൊണ്ട് അമ്മ പപ്പേടെ കൂടെ നിൽക്കണ്ടേ.... കല്യാണം കഴിച്ചാൽ കൂടെ നിൽക്കണം...." അന്നുക്കുട്ടി പിന്നെയും എന്തോ ആലോചിച്ചു "പപ്പേ മോൾക്ക് കല്ലാണം കച്ചനം....." അന്നുക്കുട്ടി പറഞ്ഞതുകേട്ട വിച്ചൂവും ദച്ചുവും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു "എന്റെ പൊടിക്കുപ്പി ആദ്യം നീ കല്യാണം കഴിക്കണം എന്ന് നേരെ പറയാൻ ആവട്ടെ... പിന്നല്ലേ...." "അല്ല പപ്പേ.... അന്നുനു വേദിനെ കല്ലാണം കച്ചനം... അപ്പൊ വേദ് എപ്പോയും മോൾക്ക് ചോത്തളേറ്റ് തരൂല്ലോ... എപ്പോയും മോൾക്ക് വേദിന്റെ കൂടെ കലിക്കാല്ലോ....." അന്നുക്കുട്ടി ചിരിയോടെ പറഞ്ഞപ്പോൾ വിച്ചൂവും ദച്ചുവും അതിശയത്തോടെ മോളെ നോക്കി....... അന്നുക്കുട്ടി ആണെങ്കിൽ ഇതൊക്കെ എന്തെന്നുള്ള ഭാവത്തിൽ അവരെ നോക്കി ഒരു ചിരിയോടെ ഇരുന്നു....... 🌸........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story