ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 25

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

അന്നുക്കുട്ടി പറഞ്ഞതുകേട്ട് വിച്ചൂവും ദച്ചുവും പരസ്പരം നോക്കി ചിരിച്ചു... വിച്ചു അന്നു മോളെയെടുത്തു മടിയിലേക്ക് ഇരുത്തി.... "പപ്പേടെ മോള് കല്യാണം കഴിക്കാൻ ആയില്ല പൊന്നെ.... എന്റെ മിടുക്കി മോള് വളർന്നു വലുതായി ഒരുപാട് പഠിച്ചു ജോലിയായിട്ടാ കല്യാണം കഴിക്കുന്നേ..... അപ്പൊ വേണേൽ വേദിനെ നമുക്ക് ആലോചിക്കാം.... അവൻ കൊള്ളാം അല്ലെ അന്നുവേ...." വിച്ചു ഒരു കള്ള ചിരിയോടെ ചോദിച്ചപ്പോൾ അന്നു മോള് തലയാട്ടി "ആണ് പപ്പേ വേദ് പാവമാ... മോക്ക് എപ്പളും ചോത്തളേറ്റ് തരും...." ദച്ചു മോളുടെ കുഞ്ഞ് കയ്യിൽ ഒരുമ്മ കൊടുത്തു "നമുക്കെ വളർന്നു വലിയ പെണ്ണാവുമ്പോ കല്ലാനം കച്ചാട്ടോ...." ദച്ചു കൊഞ്ചലോടെ പറഞ്ഞപ്പോൾ അന്നു മോള് പൊട്ടിച്ചിരിച്ചു അവളുടെ നെഞ്ചിലേക്ക് കിടന്നു...ദച്ചു പയ്യെ തട്ടിക്കൊടുത്തപ്പോൾ ആള് ഉറക്കമായി.....മോളെ ബെഡിലേക്ക് കിടത്തി ദച്ചു കിടന്നപ്പോൾ അവളുടെ അടുത്തേക്ക് വിച്ചുവും കിടന്നു..... "ഇനിപ്പോ മരുമോനെ അന്വേഷിച്ചു നടക്കണ്ടല്ലോ.... വേദ് സ്മാർട്ടാ...."

വിച്ചു ചിരിയോടെ പറഞ്ഞപ്പോൾ ദച്ചു അവന്റെ ചെവിയിലൊരു കടി കൊടുത്തു "പൊ വിച്ചു.... എന്റെ മോള് പാവം...." ദച്ചുന്റെ പറച്ചില് കേട്ട് വിച്ചു അവളുടെ മാറിലേക്ക് ചേർന്ന് കിടന്നു... അവനെ തന്നോട് അടുപ്പിച്ചു ദച്ചുവും കണ്ണുകൾ അടച്ചു..... രാവിലെ ഓഫീസിൽ പോകാൻ ഇറങ്ങാൻ തുടങ്ങിയതാണ് ആലി.... അപ്പോഴാണ് ഒരുങ്ങി മുന്നിൽ നിൽക്കുന്ന ദിയയെ ആലി കണ്ടത് "ഞാനും ഉണ്ട് ഓഫീസിലേക്ക്..." ദിയ ഒരു ഇളിയോടെ പറഞ്ഞപ്പോൾ ആലി അവളെ സംശയത്തോടെ നോക്കി "അപ്പൊ അടുത്ത ആഴ്ച വരെ ലീവ് ആണെന്ന് പറഞ്ഞതോ...." "ലീവ് ക്യാൻസൽ ചെയ്തു.... ഞാനും ഉണ്ട്...." ദിയ ആലിയെ നോക്കി പറഞ്ഞു പെട്ടന്ന് ഇറങ്ങി.... അവളുടെ പിറകെ ഒരു ചിരിയോടെ ആലിയും..... അവർ രണ്ടും ഓഫീസിലേക്ക് വന്നപ്പോൾ റിസപ്ഷനിലെ അരുണിമയുമായി നല്ല കത്തിയിലാണ് ഹരി.... അരുണിമ ആണെങ്കിൽ സംസാരിക്കുന്നതിന്റെ ഇടയ്ക്ക് ഹരിയുടെ ചോര ഊറ്റുന്നുണ്ട്.... അത് അവളുടെ പതിവ് ആയത്കൊണ്ട് ആർക്കും വലിയ അതിശയം ഒന്നും ഇല്ലായിരുന്നു......

ഹരി എന്തോ അത്യാവശ്യ കാര്യമാണ് സംസാരിക്കുന്നതെന്ന് അവന്റെ മുഖഭാവം ശ്രദ്ദിച്ച ആലിക്ക് മനസിലായി.... എങ്കിലും ആലിക്ക് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല ........ തന്റെ സ്വന്തമായ കളിപ്പാട്ടം വേറെ ആരെങ്കിലും എടുക്കുമ്പോൾ ഒരു കൊച്ചു കുഞ്ഞിന് ഉണ്ടാകുന്ന വേദനയാണ് ആ നിമിഷം ആലിക്കും തോന്നിയത് ......ഹരിയെ മറ്റാരേക്കാളും നന്നായി അറിയാം... എന്നാലും... എന്റേത് എന്നതിനപ്പുറം എന്റെ മാത്രം എന്നൊരു നിലയിലേക്ക് അവനോടുള്ള അവളുടെ ചിന്തകൾ അവൾ പോലും അറിയാതെ വളർന്നുവന്നിരുന്നു ..... റിസപ്ഷന്റെ തൊട്ട് അടുത്താണ് ലിഫ്റ്റ്.... അവിടെ വെയിറ്റ് ചെയ്യുന്ന സമയം മുഴുവൻ ആലിടെ കണ്ണുകൾ അവരിലായിരുന്നു... ഹരി ആണെങ്കിൽ ഇതുവരെ അവരെ കണ്ടിട്ടില്ല....ദിയ ഇതൊക്കെ കണ്ട് ചിരിയടക്കിപ്പിടിച്ചു നിന്നു..... പെട്ടെന്ന് ഇടതു വശത്തേക്ക് തിരിഞ്ഞ ഹരി ആലിയെ കണ്ട് ഒരു ചിരിയോടെ നോക്കി... എന്നാൽ ആലിയുടെ കണ്ണുകൾ മുഴുവൻ അവനോട്‌ ചേർന്ന് നിൽക്കുന്ന അരുണിമയിൽ ആയിരുന്നു.....

അവളെ നോക്കുമ്പോഴുള്ള ആലിടെ ഭാവം കണ്ട ഹരിക്ക് ചിരി വന്നു.... അവളുടെ ഉണ്ടക്കവിൾ ഒന്നുകൂടെ വീർത്തിട്ടുണ്ട്..... പിരികം ചുളിച്ചു എന്തോ ആലോചനയിൽ മുഴുകിയ പോലുള്ള ഭാവം..... ഹരിക്ക് ഉള്ളിൽ വല്ലാത്ത സന്തോഷം തോന്നി... പെട്ടെന്നു ചിന്തയിൽ നിന്നും ഉണർന്ന ആലി ഹരി നോക്കുന്നതുകണ്ട് അവനെ മൈൻഡ് ചെയ്യാതെ തിരിഞ്ഞു നിന്നു.... ലിഫ്റ്റ് ഓപ്പൺ ആയപ്പോൾ അവനെ ഒന്ന് നോക്കി ആലി ദിയക്കൊപ്പം ലിഫ്റ്റിലേക്ക് കയറി..... ഹരി ഒരു കള്ളച്ചിരിയൊടെ അവിടെ നിന്നും നടന്നു പോയി..... ദിയ ടോയ്‌ലെറ്റിലേക്ക് പോയപ്പോൾ ആലി തന്റെ കാബിനിലേക്ക് നടന്നു... അപ്പോഴാണ് തന്റെ നേർക്ക് നടന്നു വരുന്ന അപ്പുനെ അവൾ കണ്ടത്.....അവളെ കണ്ട അവൻ ഒരു ചമ്മിയ ചിരി ചിരിച്ചിട്ട് വേഗം നടന്നു പോയി..... ആലിക്ക് അവന്റെ പോക്ക് കണ്ട് ചിരി വന്നു..... കുറച്ചു മുന്നോട്ട് നടന്നു തിരിഞ്ഞു നോക്കിയ അപ്പു ആലി പോയെന്ന് കണ്ടപ്പോൾ ഒരു ദീർഘനിശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു.... ഇന്നലത്തെ സംഭവം ഓർത്തു അവന് ചിരി വന്നു എന്തോ പെട്ടെന്ന് തോന്നിയതാണ് ദിയയെ കാണണമെന്ന്.... അങ്ങനെ രാവിലെ തന്നെ അവിടേക്ക് പുറപ്പെട്ടു... അവളോട് സോറി പറഞ്ഞത് ആത്മാർഥമായാണ്....

പിന്നെ കയ്യിൽ ഉമ്മ കൊടുത്തത് അവളോടുള്ള പ്രണയത്തിന്റെ പുറത്തു തന്നെയാണ്.... ദിയ ആകെ ഞെട്ടി നിൽപ്പുണ്ടായിരുന്നു.... എങ്കിലും എനിക്ക് അവളെയും അവൾക്ക് എന്നെയും ഇഷ്ടമാണെന്ന് പരസ്പരം എന്നോ ഞങ്ങൾ മനസ്സിലാക്കിയിരുന്നു.... തുറന്നു പറഞ്ഞില്ലെങ്കിൽ കൂടി "അപ്പു......" നിറകണ്ണുകളോടെ അവൾ വിളിക്കുന്നത് കേട്ട അവൻ ആ കണ്ണുകൾ തുടച്ചു കൊടുത്തു "ദിയ.... ഇനിയും പിണങ്ങല്ലേ.... ഞാൻ നിന്നെ സംശയിച്ചിട്ടില്ല.... ഒരിക്കലും അങ്ങനെ ഒന്ന് സംഭവിക്കുകയും ഇല്ല.... B'cuz I love u.... Love u so much...." അവൾ നിറകണ്ണുകളോടെ അവനെ നോക്കി നിന്നു.... മിണ്ടാനോ എന്തിന് ഒന്ന് ചലിക്കാൻ പോലും കഴിയാത്ത രീതിയിൽ ദിയ അവനോട്‌ ചേർന്ന് നിന്നു... പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ അകന്ന് മാറാൻ നോക്കി.... പക്ഷെ അപ്പു ആ പിടി വീട്ടിരുന്നില്ല..... "അപ്പു.... വേണ്ട..... എനിക്ക്......" "എന്താ നിനക്ക് അർഹത ഇല്ലെന്നാണോ പറയാൻ വരുന്നേ... അങ്ങനാണേൽ മിണ്ടണോന്ന് ഇല്ല.... പിന്നെ എന്നേ ഇഷ്ടമല്ലെന്ന് ആണെങ്കിൽ ഇപ്പൊ പറയണം.... എന്റെ മുഖത്ത് നോക്കി... അങ്ങനെയെങ്കിൽ ഈ നിമിഷം നിന്നിലുള്ള പിടി ഞാൻ വിടും....

എന്നേക്കുമായി.... But I know..നീ എന്നേ ഒരുപാട് ഒരുപാട് ഇഷ്ടപെടുന്നുണ്ട്.... അല്ലെ...." അപ്പു ചോദിച്ചപ്പോൾ ദിയയുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞൊഴുകി..... അവൾ പതിയെ അതേയെന്ന് തലയാട്ടിയപ്പോൾ അപ്പു ഒരു ചിരിയോടെ അവളുടെ ചുണ്ടുകളിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു വെച്ചു..... ദിയ വല്ലാതെ പിടഞ്ഞു പോയി..... അവളുടെ ചുണ്ടുകളുടെ മൃദുലതയിൽ കുടുങ്ങി പോയ അപ്പു അതിൽ നിന്നും മടങ്ങി വരാൻ ആഗ്രഹിചിരുന്നില്ല... അവൻ പിന്നെയും അവളെ ചേർത്തു പിടിച്ചു..... പൂവിൽ നിന്നും തേൻ നുകരുന്ന വണ്ടിനെ പോലെ അവളുടെ അധരങ്ങൾ അവൻ സ്വന്തമാക്കി..... പെട്ടെന്നാണ് കതക് തുറന്നു ആലി അകത്തേക്ക് വന്നത്.... ഒരു നിമിഷം മുന്നിൽ കണ്ട കാഴ്ചയിൽ അവളൊന്ന് അമ്പരന്നു പോയി.... പിന്നെ പതിയെ അവൾ സ്ഥലകാല ബോധം വീണ്ടെടുത്തു.... അപ്പുവും ദിയയും വല്ലാതെ ചമ്മി പോയിരുന്നു.... അപ്പു ആലിയെ നോക്കി ഇളിച്ചിട്ട് വേഗം പുറത്തേക്ക് പോയി.... ദിയയും അത് പോലെ ഇളിച്ചോണ്ട് നിന്നു "വാതിലൊക്കെ ഒന്ന് അടയ്ക്കാമായിരുന്നു...." ആലി ഒരു ചിരിയോടെ പറഞ്ഞിട്ട് അകത്തേക്ക് നടന്നു... അവളുടെ പിറകെ സ്വന്തമായിട്ട് തലക്കിട്ടു ഒന്ന് കൊട്ടി ദിയയും ....

വിച്ചുന്റെ ക്യാബിനിൽ അവൻ ഏതോ പ്രൊജക്റ്റ്‌ എക്സ്സ്‌പ്ലൈൻ ചെയ്യുന്നതും കേട്ടുകൊണ്ട് ഇരിക്കുകയാണ് അപ്പു.... അവനാണേൽ ഇപ്പോഴും ഇന്നലത്തെ സംഭവത്തിൽ നിന്നും പുറത്തു വന്നിട്ടില്ല.... അതൊക്കെ ഓർത്തു ഒരു ചിരിയോടെ ഇരുന്നപ്പോഴാണ് പെട്ടെന്ന് എന്തോ കൊണ്ട് തലയ്ക്കൊരു അടികിട്ടിയത്..... നോക്കിയപ്പോൾ മുന്നിൽ കലിപ്പോടെ വിച്ചു നിൽക്കുന്നുണ്ട് "എവിടെ നോക്കി ഇരിക്കുവാടാ... ഞാനീ പറഞ്ഞത് വല്ലോം നീ കേൾക്കുന്നുണ്ടോ....." അപ്പോഴാണ് അവനിപ്പോൾ എവിടെയാണെന്ന് ബോധം വന്നത്.... പെട്ടെന്ന് വീണ്ടും വിച്ചു അവനെ ചീത്തവിളിക്കാൻ വന്നപ്പോഴാണ് ആരോ അവന്റെ ഫോണിലെക്ക് വിളിക്കുന്നത്.... ഫോണിലേക്ക് നോക്കിയ വിച്ചുന്റെ ചിരി കണ്ട് അപ്പു മനസ്സുകൊണ്ട് ദച്ചുനു നൂറു നന്ദി പറഞ്ഞു..... "ആഹ് നീ പൊക്കോ.... ഞാൻ വിളിക്കാം ....." വിച്ചു ചിരി മറച്ചു വെച്ചുകൊണ്ട് പറഞ്ഞപ്പോൾ തന്നെ അപ്പു അവിടെ നിന്നും ഓടി.... ക്യാന്റീനിൽ ചെന്നു ഒരു ചായ പറഞ്ഞിട്ട് അവൻ ടേബിളിലേക്ക് ഇരുന്നു "ഈ പ്രണയത്തിനോക്കെ വല്ലാത്ത പവർ ആണല്ലേ...." ചായ കൊണ്ട് വന്ന രാമുവിനോട് അപ്പു ചോദിച്ചു.... "പിന്നല്ലാതെ... അസുരനെപ്പോലും സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന വികാരമല്ലേ സാറേ ഈ പ്രണയം......"

രാമു ചേട്ടൻ പറഞ്ഞതുകേട്ട അപ്പു ചിരിയോടെ അയാളെ നോക്കി "സത്യം......" അപ്പു ഒരു ചിരിയോടെ പറഞ്ഞിട്ട് ചായ കുടിക്കാൻ തുടങ്ങി.... ആലി ക്യാബിനിൽ സിസ്റ്റത്തിൽ നോക്കി എന്തോ ആലോചനയോടെ ഇരുന്നപ്പോഴാണ് ഹരി അവിടേക്ക് വന്നത് "ഇന്നലെ വിച്ചു തന്ന ഫയൽ കറക്റ്റ് ചെയ്തോ...." അവൻ ചോദിക്കുന്നത് കേട്ടാണ് ആലി തലപൊക്കി നോക്കിയത്... അവൾ തലയാട്ടി ടേബിളിൽ ഇരുന്ന ഫയൽ എടുത്തു അവന് കൊടുത്തു "ഇതൊന്നു നോക്കുവോ... ഇത് കുറെ നോക്കിയിട്ടും ടാലി ആകുന്നില്ല...." ഹരി പോകാൻ തുടങ്ങിയപ്പോൾ ആലി പറഞ്ഞതുകേട്ട അവൻ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു സിസ്റ്റത്തിലേക്ക് നോക്കി.... അവൾ അതോട്ടും പ്രതീക്ഷിച്ചില്ലായിരുന്നു... ഇത്ര അടുത്ത് ഹരി ഇതദ്യമായാണ്.... അവളുടെ വലതു വശത്തു അവളോട് ചേർന്നാണ് അവൻ നിൽക്കുന്നത്.... അവന്റെ ശ്രദ്ധ മുഴുവൻ സിസ്റ്റത്തിൽ ആയിരുന്നു... എന്നാൽ ആലിയാകട്ടെ കഴുത്തിന്റെ വശങ്ങളിൽ പതിക്കുന്ന അവന്റെ ചൂട് നിശ്വാസത്തിൽ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.... അവൻ ഒന്നുകൂടെ മുന്നോട്ട് ആഞ്ഞപ്പോൾ അവന്റെ കുറ്റി മീശയും താടിയും അവളുടെ കഴുത്തിൽ വളരെ പതിയെ ഉരഞ്ഞു മാറി...

ആലിക്ക് ഷോക്ക് അടിച്ച പോലെ തോന്നി അവൾ വല്ലാത്തൊരു പരവേശത്തോടെ അവനെ നോക്കിയപ്പോൾ ഹരിയും അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി.... അവന്റെ ചുണ്ടുകളുടെ മൃദുലത അവളുടെ കവിളിൽ അറിഞ്ഞപ്പോഴേക്കും ആലി തരിച്ചു പോയിരുന്നു...... "ടാലി ആയല്ലോ...." ഹരി അവളോട് പറഞ്ഞിട്ട് ഒരു കണ്ണിറുക്കി ചിരിച്ചിട്ട് അവിടെ നിന്നും പോയി... അപ്പോഴും ആലി ആ ഉമ്മയുടെ ഷോക്കിൽ ആയിരുന്നു..... അവളുടെ മുഖത്ത് എന്തിനെന്നറിയാതെ ഒരു ചിരി അപ്പോൾ ഉണ്ടായിരുന്നു..... ദച്ചു മുഖവും വീർപ്പിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് വിച്ചു കാണുന്നുണ്ടായിരുന്നു.... അവൻ ഒരു ചിരിയോടെ ലാപ്പിലേക്ക് തന്നെ നോക്കിയിരുന്നു.... ഇന്ന് രാവിലെ ദച്ചുനു ഒരാഗ്രഹം അടുത്ത് എവിടെയെങ്കിലും കുറച്ചു ദിവസത്തേക്ക് ഒരു വെക്കേഷൻ ട്രിപ്പ്‌ പോലെ പോകാമെന്നു.... ഇപ്പൊ ക്രിസ്മസ് അല്ലെ....സാധാരണ ഇങ്ങനെ ആഗ്രഹങ്ങൾ ഒന്നും പറയാത്തത് ആണ്....... പക്ഷെ പറഞ്ഞപ്പോഴേ വിച്ചു ടൈമ് ഇല്ലെന്ന് തീർത്തു പറഞ്ഞു... പാവം കുറെ പറഞ്ഞതാണ് എന്നിട്ടും വിച്ചൂന് ഒരു കുലുക്കവും ഇല്ലാത്തതുകണ്ടാണ് ഇങ്ങനെ മുഖവും വീർപ്പിച്ചു നടക്കുന്നത്...... അപ്പോഴാണ് അന്നു മോള് പൂഗിയെയും കൊണ്ട് അവിടേക്ക് വന്നത്....

മോളെ കണ്ടപ്പോൾ വിച്ചു അവളെയും മടിയിൽ ഇരുത്തി ലാപ്പിലേക്ക് നോക്കിയിരുന്നു.... പൂഗി റൗണ്ട് കുഷ്യനിലേക്ക് വന്നു കിടന്നു.... ദച്ചു മോൾക്കുള്ള പാലെടുത്തു ബോട്ടിലിലാക്കി കൊണ്ട് വന്നു.... മോളുടെയും വിച്ചൂന്റെയും മുഖത്തെ കള്ള ചിരി കണ്ടെങ്കിലും ദച്ചു അത് മൈൻഡ് ചെയ്യാതെ ബെഡിൽ വാഷ് ചെയ്തിട്ട തുണികൾ മടക്കി വെയ്ക്കാൻ തുടങ്ങി.... പെട്ടെന്നാണ് ബെഡിൽ എന്തോ ഇരിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്..... അവളത് എടുത്തു നോക്കിയപ്പോൾ ഫ്ലൈറ്റ് ടിക്കറ്റ് ആണ്.....കൊച്ചി ടു ദുബായ്... പിന്നെ അവിടെ നിന്നും ന്യൂ യോർക്കിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ദച്ചു അതിശയത്തോടെ അതിൽ തന്നെ നോക്കി നിന്നു... പെട്ടെന്ന് വിച്ചു മോളെയും എടുത്തു അവളുടെ അടുത്തേക്ക് വന്നു ചേർത്തു പിടിച്ചു "ക്രിസ്മസ് നമുക്ക് ന്യൂ യോർക്കിൽ അടിച്ചു പൊളിക്കാം.... ന്യൂ യോർക്കിൽ ക്രിസ്മസ് സമയം അടിപൊളിയാ.... കേട്ടൊടോ ഭാര്യേ ......" ദച്ചു ഒരു ചിരിയോടെ തിരിഞ്ഞു അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു.... വിച്ചന്റെ നെഞ്ചിൽ ചാരി കിടന്ന അന്നു മോളുടെ കുഞ്ഞിക്കാലിൽ ഒരുമ്മ കൊടുത്തപ്പോൾ മോള് ദച്ചുനും ഒരുമ്മ കൊടുത്തു.... പപ്പാ നോക്കുന്നത് കണ്ട് പപ്പയ്ക്കും ഒരുമ്മ കൊടുത്തു "അപ്പുവും വരുന്നുണ്ട് നമുക്കൊപ്പം...."

വിച്ചു പറഞ്ഞപ്പോൾ ദച്ചു അവനെ സന്തോഷത്തോടെ നോക്കി..... "എനിക്ക് എത്ര സന്തോഷം ആയെന്നോ...." ദച്ചു സന്തോഷത്തോടെ പറഞ്ഞു.... "ആണോ ഈ സന്തോഷത്തിനു പകരം എനിക്ക് എന്ത് തരും....." വിച്ചു ഒരു കള്ള ചിരിയോടെ ചോദിച്ചപ്പോൾ ദച്ചു ഒന്നുകൂടെ അവനോട് ചേർന്ന് നിന്നു "എന്ത് വേണേലും തരാം.... എന്തും...." ദച്ചുന്റെ കണ്ണിലേക്കു നോക്കിയപ്പോൾ സ്വയം നഷ്ടപെടുന്ന പോലെ തോന്നി വിച്ചു കണ്ണുകൾ പെട്ടെന്ന് ഇറുക്കിയടച്ചു "വേണ്ടത് ഞാൻ തനിയെ എടുത്തോളാം...." വിച്ചു പറഞ്ഞപ്പോൾ ദച്ചു അവന്റെ കവിളിൽ ഒരു പിച്ചു കൊടുത്തു മോളുമായി താഴേക്ക് പോയി.... ഇന്നാണ് അവർ നാലും പോകുന്നത്.... വൈകുന്നേരം നാലു മണിക്കാണ് ഫ്ലൈറ്റ്.... നാളെ ഉച്ചയ്ക്കാണ് അവിടെ എത്തുക.......ലഞ്ച് കഴിഞ്ഞാണ് അമരാവതിയിൽ നിന്നും ഇറങ്ങിയത്....ട്രിപ്പ്‌ പോകുന്നതിന്റെ സന്തോഷം ഉണ്ടായിരുന്നെങ്കിലും ദിയയെ പിരിയുന്ന വിഷമം അപ്പുനും വേദിനെ കാണാൻ പറ്റാത്ത സങ്കടം അന്നു മോൾക്കും ഉണ്ടായിരുന്നു.... ഒരേ തൂവൽ പക്ഷികൾ ആയതുകൊണ്ട് ആയിരിക്കും അപ്പുന്റെ മടിയിൽ കയറിയിരുന്നാണ് അന്നു മോളുടെ യാത്ര......... ചെക്കിങ് എല്ലാം കഴിഞ്ഞു വെയ്റ്റിംഗ് ലോഞ്ചിലേക്ക് കയറിയപ്പോൾ അവിടുത്തെ കാഴ്ച കണ്ട് ദച്ചുവും അപ്പുവും എന്തിന് അന്നു മോള് ഉൾപ്പെടെ അന്തം വിട്ട് നിന്നു പോയി....പിന്നെ അവരുടെ ചുണ്ടിൽ പതിയെ ഒരു പുഞ്ചിരി ഇടം പിടിച്ചു....🌸😌.......തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story