ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 26

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

വെയ്റ്റിംഗ് ലോഞ്ചിൽ ഹരിയുടെ കൂടെ മാനവും പല്ലവിയും വേധും ഒപ്പം ആലിയും ദിയയും.... അന്നുക്കുട്ടി ദച്ചുന്റെ കയ്യിൽ നിന്നും ചാടിയിറങ്ങി വേദിന്റെ അടുത്തേക്ക് ഓടി പോയി... വേദിന്റെ കയ്യിൽ പിടിച്ചു നിന്നിടത്തു നിന്നും രണ്ട് ചാട്ടം ചാടിയാണ് അന്നു മോള് സന്തോഷം പ്രകടിപ്പിച്ചത്.... അന്നുനെ കണ്ടപ്പോഴേ വേദ് പോക്കറ്റിൽ നിന്നും ചോക്ലേറ്റ് എടുത്തു മോൾക്ക് കൊടുത്തു.... അപ്പോഴേക്കും ദച്ചുവും അപ്പുവും വിച്ചൂവും അവിടേക്ക് ചെന്നു "എന്നാലും എന്റെ ഹരിയേട്ടാ ഒരു വാക്ക് നിങ്ങൾ പറഞ്ഞില്ലല്ലോ...." അപ്പു അവനെയും ഒപ്പം ബാക്കിയെല്ലാവരെയും ഒന്നിരുത്തി നോക്കി പറഞ്ഞു "ഹാ.... അത് ഇനി എന്റെ തലയിൽ വെക്കേണ്ട... നിങ്ങൾക്ക് ഒരു സർപ്രൈസ് തരാൻ പ്ലാനിട്ട് ഇതെല്ലാം ഒപ്പിച്ചത് ദേ ഈ നിൽക്കുന്ന മിസ്റ്റർ വിദ്യുത് വദേരയാ..." ഹരി വിച്ചൂനെ ചൂണ്ടി പറഞ്ഞു.... "സത്യത്തിൽ ദച്ചു ട്രിപ്പിന് പോകാമെന്നു പറയുന്നതിന് മുൻപേ ഞാൻ ഈ ന്യൂ യോർക് ട്രിപ്പ്‌ പ്ലാൻ ചെയ്തതാ... കൂട്ടിന് അപ്പുവും ഹരിയും ഉണ്ടെന്ന് പറയുകയും ചെയ്തു.... അപ്പോഴാ മനുവും പവിയും മോനും ഒരു വെക്കേഷൻ ട്രിപ്പിനു പോകാനുള്ള പ്ലാൻ ഉണ്ടെന്ന് പറഞ്ഞത്...

അപ്പൊ പിന്നെ എല്ലാവർക്കും ഒന്നിച്ചു പോകാമെന്നു കരുതി.... കൂട്ടത്തിൽ ദേ ഈ സയാമീസ് ഇരട്ടകളെ കൂടി വിളിക്കാമെന്ന് വെച്ചു...ഓഫീസ് വിട്ടാൽ വീട്..വീട് വിട്ടാൽ ഓഫീസ് അതല്ലേ ഇവരുടെ റൂട്ടിൻ...." വിച്ചു ആലിയേയും ദിയയെയും നോക്കി പറഞ്ഞപ്പോൾ അവർ രണ്ടും എല്ലാരേയും ഇളിച്ചു കാണിച്ചു... "നിങ്ങളെല്ലാവരും കൂടെ ഉണ്ടെന്ന് പറഞ്ഞപ്പോഴാ എനിക്ക് സമാധാനം ആയത്.... അല്ലെങ്കിൽ ഈ ട്രിപ്പ്‌ മുഴുവൻ ഇവളുടെ ചളി കേട്ട് എന്റെ കർണപടം പൊട്ടിയേനെ..." മനു പവിയെ നോക്കി പറഞ്ഞപ്പോൾ അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി.... എല്ലാവരും സന്തോഷത്തോടെ ഫ്ലൈറ്റ് അന്നൗൺസ്‌മെന്റ് വരുന്നത് വരെ അവിടെ വെയിറ്റ് ചെയ്തു.... വിചൂന്റെ അടുത്തിരുന്ന ദച്ചു ആരും കാണാതെ അവന്റെ വയറിലൊരു പിച്ചു കൊടുത്തു... വിച്ചു വേദനയാൽ വാ പൊളിച്ചു ചുറ്റും നോക്കി.... അവൻ അവളുടെ കൈ പിടിച്ചു അവന്റെ കൈക്കുള്ളിലാക്കി വെച്ചു....

"എന്നാടി യക്ഷി....എന്തിനാ എന്നേ പിച്ചുന്നേ..." "പിന്നെ എല്ലാവരും ഉണ്ടെന്ന് ഒന്ന് പറഞ്ഞില്ലല്ലോ..." "ഓ സർപ്രൈസ് ആയിരുന്ന കാര്യം പിന്നെ വിളിച്ചു പറഞ്ഞു നടക്കണോ..." വിച്ചു പുച്ഛിച്ചു പറഞ്ഞപ്പോൾ ദച്ചു പിണങ്ങി മുഖം തിരിച്ചിരുന്നു... അവൻ വിരലുകൾ കൊണ്ട് അവളുടെ ഉള്ളം കയ്യിൽ ഇക്കിളിപ്പെടുത്തിയപ്പോൾ ദച്ചു ഒരു ചിരിയോടെ അവനെ നോക്കി "നീ ഹാപ്പി അല്ലെ....." വിച്ചുന്റെ ചോദ്യത്തിന് അതേയെന്ന് തലയാട്ടി ദച്ചു അവന്റെ തോളിലേക്ക് ചേർന്ന് കിടന്നു "നിന്റെ കുഞ്ഞമ്മ സമ്മതിച്ചോ ദിയെ ഞങ്ങളുടെ ഒപ്പം വരാൻ ...." ദിയയുടെ അമ്മയുടെ അനിയത്തിയുടെ ഒപ്പം ആയിരുന്നു ജോലി കിട്ടുന്നത് വരെ അവൾ... കുറച്ചു സ്വത്തുക്കൾ അവളുടെ പേരിൽ ഉള്ളത്കൊണ്ടാണ് അവർ അവളെ കൂടെ നിർത്തിയതു.... അവളെ കെട്ടിച്ചു വിട്ട് സ്വത്തുക്കൾ സ്വന്തമാക്കാനായിരുന്നു അവരുടെ പ്ലാൻ... പക്ഷെ ദിയ സ്ട്രോങ്ങ്‌ ആയി നിന്നതുകൊണ്ട് അവരുടെ കളികൾ ഒന്നും നടന്നില്ല.... അവൾ അവരെ എതിർത്താണ് പഠിച്ചതും ജോലി വാങ്ങിച്ചതും എല്ലാം.... ജോലിക്ക് പോകുന്നതിനോട് അവർ ശ്കതമായ എതിർപ്പ് കാണിച്ചെങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ ദിയ V V ഗ്രൂപ്പിൽ ജോലിക്ക് വന്നതാണ്....

ഇടയ്ക്ക് അവൾ വല്ലപ്പോഴും അവിടേക്ക് ചെന്നാലും അവർ ഓരോ അനാവശ്യങ്ങൾ പറഞ്ഞു അവളെ വിഷമിപ്പിക്കും.... ഒരിക്കലും അവൾക്ക് സ്വസ്ഥത നൽകില്ല "എന്റെ പാസ്പോർട്ടും മറ്റു ചില ഡോക്യൂമെന്റസും അവിടെ ആയിരുന്നു അപ്പു.... പിന്നെ പപ്പയും അമ്മയും ഉറങ്ങുന്നത് അവിടെയല്ലേ പോകാതെ ഇരിയ്ക്കാൻ പറ്റില്ലല്ലോ... പവി ചേച്ചിയും മനു ചേട്ടനും എന്റെ ഒപ്പം അന്ന് വന്നിരുന്നു... പാസ്പോർട്ട്‌ എടുക്കുന്നത് കണ്ടും ഞങ്ങളുടെ സംസാരത്തിൽ നിന്നുമൊക്കെ എവിടേക്കോ ദൂര യാത്രയ്ക്ക് പോകാനുള്ള ഒരുക്കമാണെന്ന് അവർക്ക് മനസിലായി.... കാര്യം അറിഞ്ഞപ്പോൾ അവർ ഓരോ അനാവശ്യങ്ങൾ പറയാൻ തുടങ്ങി.... ചേച്ചിയെയും ചേട്ടനെയും പറഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ല.... അങ്ങനെ വലിയ വഴക്കായി.... അവസാനം ചേട്ടനാ പറഞ്ഞത് എല്ലാം എടുത്തുകൊണ്ടു ഇറങ്ങിക്കോളാൻ... ഇനി ഒരിക്കലും ഈ വീട്ടിലേക്ക് എന്നെ വിടില്ലെന്ന് പറഞ്ഞു... എന്റെ പേരിലുള്ള മുഴുവൻ വസ്തുക്കളും അവർക്ക് കൊടുക്കാമെന്നും പപ്പയെയും അമ്മയെയും അടക്കിയ സ്ഥലം മാത്രം എനിക്ക് തന്നാൽ മതിയെന്നും പറഞ്ഞപ്പോൾ അവർക്ക് സമ്മതമായി.... അങ്ങനെ അവിടെ നിന്നിറങ്ങി......"

അപ്പുന്റെ ചോദ്യത്തിന് വിഷമത്തോടെയാണ് അവൾ ഉത്തരം നൽകിയത് "പോട്ടെടോ സങ്കടപ്പെടണ്ട.... നിനക്ക് ഞങ്ങൾ എല്ലാവരും ഇല്ലേ.... ഞാനില്ലേ... ഇനി ഈ സങ്കടങ്ങൾ എല്ലാം ദേ ഇവിടെ മറക്കണം.... നമ്മളെ അടിച്ചു പൊളിക്കാനാ പോകുന്നെ... അപ്പൊ ഈ ശോകം മൂഡ് സെറ്റ് ആവില്ല.... അത്കൊണ്ട് വേഗം ഹാപ്പി ആയിക്കെ..." അപ്പു പെട്ടെന്ന് തന്നെ അവളുടെ മൂഡ് മാറ്റി ട്രിപ്പിന്റെ ജോളി മൂഡിലേക്ക് അവളെ കൊണ്ട് വന്നു.... ആലിയും ഹരിയും ഇപ്പോഴും കണ്ണും കണ്ണും കളിയാണ്.... 4:30 ന് ആയിരുന്നു ഫ്ലൈറ്റ്.... ബിസിനസ് ക്ലാസ്സ്‌ ആയതുകൊണ്ട് അവർക്ക് യാതൊരു ബുദ്ദിമുട്ടും ഉണ്ടായിരുന്നില്ല... അന്നു മോള് വിൻഡോ സൈഡിലും ഇപ്പുറത്തു ദച്ചുവും വിച്ചുവും... അവരുടെ മുന്നിലെ റോയിൽ വേദും മനുവും പവിയും..... അപ്പുറത്തെ സൈഡിലെ ഒരു റോയിൽ ആലിയും ദിയയും അതിന് പിന്നിൽ ഹരിയും അപ്പുവും ആയിരുന്നു.... ടേക്ക് ഓഫ്‌ ചെയ്യുന്ന സമയത്തു വിച്ചുവും മോളും ദച്ചുന്റെ രണ്ട് കയ്യിലും മുറുകെ പിടിച്ചിരുന്നു..... ദച്ചുന്റെ ശ്രദ്ധ മുഴുവൻ അന്നു മോളിലായിരുന്നു.... അന്നുക്കുട്ടി ഐ പാഡിൽ ഗെയിം കളിക്കുവാണ്....

ഇടയ്ക്ക് ചോക്ലേറ്റ് കുക്കിസ് കഴിക്കുന്നുണ്ട്....ദച്ചു തിരിഞ്ഞു നോക്കിയപ്പോൾ വിച്ചൂന്റെ ശ്രദ്ധ മുഴുവൻ അവളിലായിരുന്നു "ദച്ചു നിനക്കറിയോ അന്നു മോൾക്ക് എട്ട് മാസം പ്രായമുള്ളപ്പോൾ ആയിരുന്നു അവളുടെ ആദ്യത്തെ ഫ്ലൈറ്റ് യാത്ര.... എന്നെ പിരിഞ്ഞു നിൽക്കാത്തത്കൊണ്ട് എനിക്ക് അന്ന് മോളെയും ഒപ്പം കൂട്ടേണ്ടി വന്നു... അന്ന് മുതൽ എന്നോടൊപ്പം ഒരുപാട് തവണ അവൾ ഫ്ലൈറ്റിൽ യാത്ര ചെയ്തിട്ടുണ്ട്... ഒരിക്കൽ ലണ്ടൻ വരെ വന്നിട്ടുണ്ട് രണ്ട് വയസ്സ് ഉള്ളപ്പോൾ.... ചിലപ്പോൾ ഞങ്ങൾ രണ്ടാളും തനിച്ചായിരിക്കും.... എന്നാലും എന്റെ വാവ ഒന്നിനും നിർബന്ധം പിടിച്ചിട്ടില്ല.... എന്നേ ബുദ്ദിമുട്ടിച്ചിട്ടില്ല.... പക്ഷെ ഇന്ന് ഞാൻ ഹാപ്പിയാടോ... അവൾക്ക് അവളുടെ അമ്മ കൂട്ടിന് ഉണ്ടല്ലോ..... അവളുടെ വാശികൾക്ക് കൂട്ട് നിൽക്കാനും അവളെ ഒരുപാട് സ്നേഹിക്കാനും.... പിന്നെ അവളെയോർത്തു താൻ ടെൻഷൻ ആവണ്ട.... ഈ യാത്രയൊക്കെ അന്നുന് പരിചയമാ..." വിച്ചു പറഞ്ഞതുകെട്ട ദച്ചു മോളെ നോക്കിയിരുന്നു.... ഗെയ്മിൽ മുഴുകി ഇരിക്കുകയാണ്.... തനിക്കുള്ള പേടി പോലും മോൾക്കില്ലെന്ന് ദച്ചുന് മനസിലായി..... രാത്രി ഏഴ് മണിയോടെ അടുപ്പിച്ചാണ് ദുബായിലേക്ക് എത്തിച്ചേർന്നത്.... ഇനി അടുത്ത ഫ്ലൈറ്റ് 8 :30ന് ആണ്.... എമിറെറ്റ്സിന്റെ വെയ്റ്റിംഗ് ലോഞ്ചിൽ അവരെല്ലാം വന്നിരുന്നു....

"അതെ എല്ലാവർക്കും ഒന്ന് ഫ്രഷ് ആകാം.... പിന്നെ കുറച്ചു ഫുഡ്‌ കൂടി കഴിക്കാം.... ഇനിയിപ്പോ നാളെ ഉച്ചവരെ ഫ്ലൈറ്റിൽ അല്ലെ...." മനു പറഞ്ഞപ്പോൾ എല്ലാവരും ഫ്രഷ് ആയി കുറച്ചു ഫുഡ്‌ കഴിച്ചു.... നല്ല തണുപ്പ് ഉള്ളതുകൊണ്ട് എല്ലാവരും സ്വെറ്റർ എടുത്തിട്ടു... ഇതിലും തണുപ്പാണ് ന്യൂ യോർക്കിൽ.... അന്നു മോളും വേദും ഇതിനുമുമ്പും വിന്റർ സീസണിൽ അവിടെ പോയിട്ടുള്ളത് കൊണ്ട് ആ കാര്യത്തിൽ ടെൻഷൻ ഇല്ലായിരുന്നു... എന്നാലും കുറച്ചു മെഡിസിൻസൊക്കെ കരുതിയിരുന്നു.....ദച്ചുവും ആലിയും ദിയയും ആദ്യമായാണ് പുറത്തൊരു രാജ്യത്തേക്ക് പോകുന്നത്.... അവർക്ക് ഇതൊക്കെ പുത്തൻ അനുഭവങ്ങൾ ആയിരുന്നു..... "നാളെ ഉച്ചയ്ക്ക് ഒരു രണ്ട് മണിയോടെ നമ്മൾ ന്യൂ യോർക്കിൽ എത്തും.... നിങ്ങൾ കുറച്ചു നേരം എയർ പോർട്ട് ഹോട്ടലിൽ റസ്റ്റ്‌ ചെയ്തോളു ആ സമയത്തു ഞങ്ങൾക്ക് അവിടെ ഒരു ക്ലയന്റ് മീറ്റിംഗ് ഉണ്ട്... അഗ്നിഹോത്രി ഗ്രുപ്പും വദേരാ ഗ്രുപ്സും ഒന്നിച്ചുള്ള ഒരു ബിസിനെസ്സ് ഡീലാണ്.... ഒരു അമേരിക്കൻ കമ്പനിയുമായി....."

"അത് ശെരി അപ്പോൾ വെക്കേഷൻ ട്രിപ്പ്‌ എന്നും പറഞ്ഞു കൊണ്ട് വന്നത് ബിസിനെസ്സ് ട്രിപ്പിനു ആയിരുന്നോ...." പവി പരിഭവത്തോടെ മനുവിനോട് ചോദിച്ചു "ഏയ്‌ ഇല്ലെടോ... ഇത് നമ്മൾ ട്രിപ്പ്‌ തീരുമാനിച്ചതിനു ശേഷം വന്നതാ... അപ്പോൾ ഇത് കൂടെ ആയിക്കോട്ടെ എന്ന് കരുതി.... ഈ ഒരു മീറ്റിംഗ് മാത്രമേ ഉള്ളു... അത് കഴിഞ്ഞാൽ പിന്നെ ബിസിനസ് എന്ന വാക്ക് പോലും മിണ്ടില്ല...." മനു പറഞ്ഞപ്പോൾ പവി ഒന്ന് ഇരുത്തി മൂളി.... ഫ്ലൈറ്റ് അന്നൗൺസ്‌മെന്റ് വന്നപ്പോൾ തന്നെ അവരെല്ലാം യാത്രയ്ക്കായി തയ്യാറായി.... 🌸.......................... 🌸 മെഡിക്കൽ ട്രസ്റ് ഹോസ്പിറ്റലിൽ കാർത്തികയോടൊപ്പം വന്നതാണ് വിമല... കാലിൽ കുറച്ചു ദിവസമായി ഒരു വ്രണം പോലെ കാണുന്നുണ്ട്.... ആദ്യമൊന്നും അതത്ര കാര്യമാക്കിയില്ല.... പിന്നീട് വേദന സഹിക്കാൻ കഴിയാതെ വന്നപ്പോൾ അടുത്തൊരു ചെറിയ ക്ലിനിക്കിൽ പോയിരുന്നു.... വെറുതെ വലിയ വലിയ ഹോസ്പിറ്റലിൽ വന്ന് പൈസ കളയണ്ടല്ലോ എന്നോർത്താണ്..... ഇപ്പോൾ വ്രണം വലുതാവുകയും വേദന ഇരട്ടി ആവുകയും ചെയ്തപ്പോൾ മനസ്സില്ലാ മനസ്സോടെയാണ് ഇവിടേക്ക് വന്നത്.... ടെസ്റ്റിനെന്ന് പറഞ്ഞു ഇപ്പോൾ തന്നെ കുറെ പൈസ ആയി.... ഡോക്ടർ ടെസ്റ്റ്‌ റിസൾട്ട്‌ പരിശോദിച്ചു നോക്കി.....

വിമലയോട് പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞിട്ട് ഡോക്ടർ ഗൗരവത്തോടെ കാർത്തികയെ നോക്കി "സോറി മിസ്സ്‌ കാർത്തിക.... അമ്മയ്ക്ക് ക്യാൻസർ ആണ്.... തുടക്കത്തിലെ ആയിരുന്നു കണ്ടെത്തിയതെങ്കിൽ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നു.... പക്ഷെ ഇപ്പോൾ സെക്കന്റ്‌ സ്റ്റേജ് കടന്നിരിക്കുന്നു.... ഇനിയുള്ള ചാൻസസ് കുറവാണ്.... Lets hope for the best....." ഡോക്ടറുടെ വാക്കുകൾ കേട്ട് കാർത്തിക ഞെട്ടിത്തരിച്ചു.... 🌸............................... 🌸 ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ന്യൂ യോർക്കിലെ എയർ പോർട്ടിലേക്ക് അവർ എത്തിച്ചേർന്നത്.... തുടർച്ചയായ 14 മണിക്കൂർ യാത്ര അവരെ തളർത്തിയിരുന്നു.... അതിന്റെ കൂടെ നല്ല തണുപ്പും... ആ സമയം ആയിട്ടും തണുപ്പിന് ഒരു കുറവുമില്ല.... മഞ്ഞുമൂടിയ എയർ പോർട്ടും പരിസരവും അവർ ആകാംഷയോടെ നോക്കി..... എയർ പോർട്ട് ഹോട്ടലിൽ റൂം ബുക്ക്‌ ചെയ്തിരുന്നു..... അന്നു മോളും ദച്ചുവും റൂമിലേക്ക് വന്നപ്പോഴേ ബെഡിൽ കംഫർട്ടിന്റെ അടിയിലേക്ക് നൂഴ്ന്നു കയറി.... രണ്ട് പേരും പുതപ്പുകൊണ്ട് മുഴുവൻ മൂടി കെട്ടിപ്പിടിച്ചു കിടന്നു....

വിച്ചു ഒരു ചിരിയോടെ റൂം ഹീറ്റർ ഓൺ ചെയ്തു.... ഒന്ന് ഫ്രഷ് ആയി അവനും അവരുടെ കൂടെ അവരെയും കെട്ടിപ്പിടിച്ചു കിടന്നു...... ദച്ചു ഒരു മയക്കം കഴിഞ്ഞു എണീറ്റപ്പോഴേക്കും വിച്ചു മീറ്റിംഗിനായി താഴേക്ക് പോയിരുന്നു.... ഷീണം കുറച് മാറിയിരുന്നു... അപ്പോഴേക്കും അന്നു മോളും എഴുന്നേറ്റിരുന്നു.... മോളെ ഒന്ന് ഫ്രഷ് ആക്കി ബാഗിൽ നിന്നും ഒരു ഫുൾ ട്രൗസറും സ്വെറ്റ് ടി ഷർട്ടും ഇട്ട് കൊടുത്തു...... മോൾക്കുള്ള ഡ്രസ്സ്‌ എല്ലാം വാങ്ങിയതും പാക്ക് ചെയ്തതും വിച്ചു ആണ്....ദച്ചു ഫ്രഷ് ആകാൻ ബാഗ് തുറന്നു നോക്കിയപ്പോൾ അവൾ എടുത്തു വെച്ച ഡ്രസ്സ്‌ ഒന്നും അതിൽ ഇല്ല...... എല്ലാം വേറെ ഡ്രെസ് ആണ്... ബാഗ് മാറി പോയോ എന്ന് അവൾ ഒന്ന് ഭയന്നു പോയി.....പെട്ടെന്ന് അതിൽ നിന്നും ഒരു നോട്ട് അവൾക്ക് കിട്ടി.... അത് വായിച്ചപ്പോൾ അവൾക്ക് മനസിലായി ഇത് വിച്ചുന്റെ പണി ആണെന്ന്..... അവൻ അവൾക്കായി വാങ്ങിയ ഡ്രസ്സ്‌ ആണ് അതിൽ മുഴുവൻ... അവൾ എടുത്തു വെച്ച ഡ്രസ്സ്‌ എല്ലാം അവൻ മാറ്റിയിരുന്നു... ഈ ബാഗിൽ മുഴുവൻ മോഡേൺ ഡ്രസ്സ്‌ ആണ്... ദച്ചു ഒരു വൈറ്റ് സ്വെറ്റ് ടി ഷർട്ടും ജീൻസും എടുത്തു ഫ്രഷ് ആകാൻ കയറി.... അവൾ ഇറങ്ങിയപ്പോഴേക്കും ആലിയും ദിയയും പവിയും മോനുമായി അങ്ങോട്ടേക്ക് വന്നു....

പിന്നെ എല്ലാവരും കൂടെ ഒരു മേളമായിരുന്നു അവിടെ വൈകുന്നേരം ആയപ്പോഴാണ് മീറ്റിംഗ് കഴിഞ്ഞു അവരൊക്കെ തിരികെ വരുന്നത്....മാനവിന്റെ അങ്കിൾ ഇവിടെ ന്യൂ ജഴ്‌സിയിൽ ഉണ്ട്. അങ്കിളും ആന്റിയും നിർബന്ധിച്ചതുകൊണ്ട് അങ്ങോട്ടേക്ക് പോകാൻ എല്ലാവരും തീരുമാനിച്ചു..... ഇവിടെ നിന്നു ഒരു മണിക്കൂറിൽ കൂടുതൽ യാത്രയുണ്ട്... നാളെ അവിടെ നിന്നു ക്രൂയിസിൽ സ്റ്റാച്യു ഓഫ് ലിബർട്ടി കണ്ടിട്ട് നേരെ തിരിച്ചു ന്യൂ യോർക്കിലേക്ക് വരാം എന്നുള്ള ഹരിയുടെ പ്ലാൻ എല്ലാവർക്കും ഇഷ്ടപ്പെട്ടു..... രാത്രിയോടെയാണ് അങ്കിളിന്റെ വീട്ടിൽ വന്നത്.... എല്ലാവരും ഫുടൊക്കെ കഴിച്ചു അവിടെ തന്നെ കൂടി..... പിറ്റേന്ന് രാവിലെ അവിടെ നിന്നു നേരെ ലിബർട്ടി സ്റ്റേറ്റ് പാർക്കിലേക്ക് വന്നു.... ഇവിടെ നിന്നാണ് ഷിപ്പിൽ സ്റ്റാച്യു കാണാൻ പോകുന്നത്... പിന്നെ നേരെ ന്യൂ യോർക്കിലേക്ക് പോകാം.... ലിബർട്ടി പാർക്കിൽ ചെല്ലുമ്പോൾ തന്നെ രണ്ട് വലിയ വാൾസ് കാണാം.... അതാണ്‌ 9/11 മെമ്മോറിയൽ.....അതിൽ ഒരുപാട് പേരുടെ പേരുകൾ കൊത്തിവെച്ചിട്ടുണ്ട് വാൾസും കഴിഞ്ഞ് മുന്നോട്ട് പോയാൽ ഒരു റിവർ ആണ്... അതിന്റെ അപ്പുറത്തെ വശത്തു കൂറ്റൻ കെട്ടിടങ്ങൾ കാണാം... അത് ന്യൂ യോർക്ക് സിറ്റിയാണ്..... ഒരു നദിയുടെ അപ്പുറം ന്യൂ യോർക്ക്.....

അവർ എല്ലാവരും ആ വാൾസിന്റെ നടുവിലൂടെയുള്ള പാതയിലൂടെ നടക്കാൻ തുടങ്ങി.... സ്റ്റീൽ പോലെയുള്ള ഏതോ മെറ്റീരിയൽ കൊണ്ടുള്ള വാൾസാണ്.... അതിൽ മുഴുവൻ പേരുകൾ കൊത്തിവെച്ചിരിക്കുന്നു "ദേ ഈ വാൾസിന്റെ ഇടയിലൂടെ നോക്കുമ്പോൾ റിവെറിന്റെ ഓപ്പോസിറ്റ് സൈഡിൽ കുറെ ബിൽഡിങ്‌സ് കാണുന്നില്ലേ.... അവിടെ ആയിരുന്നു പണ്ട് വേൾഡ് ട്രേഡ് സെന്ററിന്റെ ട്വിൻ ടവർ സ്ഥിതി ചെയ്തിരുന്നത്...2001 ൽ അൽ - ഖോയ്ദ എന്നൊരു ടെററിസ്റ് ഗ്രുപ്പ് നോർത്ത് ഈസ്റ് യു എസിൽ നിന്നും കാലിഫോണിയയിലേക്ക് പോകാനിരുന്ന നാല് ഫ്ലൈറ്റ്കൾ ഹൈജാക്ക് ചെയ്തു..... അതിൽ രണ്ടെണ്ണം നിമിഷങ്ങളുടെ വ്യത്യാസത്തിൽ ട്വിൻ ടവറിലേക്കും മറ്റൊന്ന് അമേരിക്കൻ മിലിട്ടറി ആസ്ഥാനമായ പെന്റഗണിലേക്കും ഇടിച്ചിറക്കി.... നാലാമത്തേത് പക്ഷെ ലക്ഷ്യസ്ഥാനത് എത്തുന്നതിനു മുൻപേ ഒരു ഫീൽഡിൽ ക്രാഷ് ആയി വീണു.... അന്ന് ഏകദേശം മൂവായിരം പേരോളം മരിച്ചിരുന്നു.... ഈ 9/11 മെമ്മോറിയൽ അവരുടെ ഓർമ്മയ്ക്കായി സ്ഥാപിച്ചതാണ്...അവരുടെയൊക്കെ പേരാണ് ഇവിടെ ഇങ്ങനെ എൻഗ്രേവ് ചെയ്തിരിക്കുന്നത്...." വിച്ചു പറഞ്ഞപ്പോൾ അവരെല്ലാവരും ആ പേരുകളിലൂടെ വിരലുകൾ ഓടിച്ചു.... പിന്നീട് ദിയയുടെയും അന്നു മോളുടെയും ഫോട്ടോ സെക്ഷൻ ആയിരുന്നു....

വാൾസിന്റെ ഇടയിലും റിവെറിന്റെ സൈഡിലും നിന്നു അവർ രണ്ടും തകർത്തു പോസ് ചെയ്യുവാണ്.... അപ്പു ആണേൽ മനസ്സിൽ ചീത്ത പറഞ്ഞു പുറമെ ഇളിച്ചോണ്ട് നിന്നു ഫോട്ടോ എടുത്തു....രാവിലെ പതിനൊന്നു മണി കഴിഞ്ഞിരുന്നു..... തണുപ്പിനും മഞ്ഞു വീഴ്ചയ്ക്കും നേരിയ കുറവുണ്ട്.... എന്നാലും നല്ല തണുപ്പ് ഉണ്ട്.....അത്കൊണ്ട് തന്നെ ടുറിസ്റ്റുകളും കുറവായിരുന്നു.... വിന്റർ സീസൺ ആയതുകൊണ്ടുള്ള പ്രത്യേക ഭംഗിയും എവിടെയാകെ ഉണ്ടായിരുന്നു..... എല്ലാവരും ഒന്നിച്ചു നിന്നു ഗ്രൂപ്പ്‌ഫിയെടുത്തു നേരെ ഷിപ്പിലേക്ക് കയറി...... മൂന്ന് ഡെക്കുള്ള ഷിപ്പിൽ മൂന്നാമത്തെ ഡെക്കിലാണ് അവരെല്ലാവരും കയറിയത്..... റൂഫ് ഇല്ലാത്തത്കൊണ്ട് റിവറിലെ കാഴ്ചകൾ കാറ്റൊക്കെകൊണ്ട് മനോഹരമായി കാണാമായിരുന്നു....ദച്ചു കുറച്ചു നേരം അവിടെ നിന്നിട്ട് അവിടെയുള്ള ചെയറിലേക്ക് വന്നിരുന്നു..... കുറച്ചു സമയം കഴിഞ്ഞു അന്നു മോളും അവളുടെ അടുത്തേക്ക് വന്നിരുന്നു..... അന്നു മോള് ദച്ചുന്റെ മടിയിലേക്ക് കിടന്നു.... തൊട്ടടുത്തിരുന്ന ഒരു സ്ത്രീയെ മോള് കണ്ണും മിഴിച്ചു നോക്കി.... അവർക്ക് ഗോൾഡൻ ഹെയർ ആയിരുന്നു..... അന്നു മോള് ഒരു കള്ള ചിരിയോടെ അവരുടേയാ ഗോൾഡൻ ഹെയറിൽ പിടിച്ചു കളിച്ചു.... ദച്ചു കുറച്ചു കഴിഞ്ഞാണ് അത് കണ്ടത്....

അവൾ പെട്ടെന്ന് തന്നെ മോളുടെ കൈ പിടിച്ചു മാറ്റി.... അവരോട് സോറിയും പറഞ്ഞു.... അവരൊരു ഫ്രഞ്ച് ലേഡി ആയിരുന്നു... അവർ മുറി ഇംഗ്ലീഷിൽ സാരമില്ലെന്നും അന്നു മോള് ക്യൂട്ട് ബേബി ആണെന്നുമൊക്കെ പറഞ്ഞു.... ദച്ചുന്റെ ശ്രദ്ധ മാറിയപ്പോൾ അന്നു മോള് വീണ്ടും അവരുടെ മുടിയിൽ പിടിച്ചു കളിച്ചു.... കുറച്ചു കഴിഞ്ഞു വിച്ചു രണ്ട് പേരുടെയും അടുത്തേക്ക് വന്നിരുന്നു.... ദച്ചുനോട് എന്തോ രഹസ്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു അവളുടെ കാതിനരികിലെക്ക് വന്നു വിച്ചു ഒരു കുസൃതിയോടെ അവളുടെ കാതിൽ ചുണ്ടുകൾകൊണ്ട് ഇക്കിളിപ്പെടുത്തി.... ദച്ചു പെട്ടെന്ന് അവനെ തള്ളി മാറ്റി ചുറ്റും നോക്കി... അന്നു മോള് പിന്നെ അവരുടെ മുടിയിൽ നിന്നും പിടി വീട്ടിട്ടില്ല..... "എന്താ വിച്ചു കാണിക്കുന്നേ... ആരേലും കണ്ടാലോ..." ദച്ചു കേറുവോടെ പറഞ്ഞപ്പോൾ വിച്ചു അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു.... ദച്ചു നീങ്ങി അവന്റെ അടുത്തേക്ക് വന്നു....അവളുടെ മടിയിലിരുന്ന അന്നു മോളും ഒപ്പം നീങ്ങിയതുകൊണ്ട് മോള് ദേഷ്യത്തോടെ അവനെ നോക്കി "പപ്പേ.... ഡിസ്തബ് ചെയ്യല്ലേ...."

മുഖം വീർപ്പിച്ചുള്ള പറച്ചില് കേട്ട് ദച്ചുനും വിച്ചൂനും ചിരി വന്നു... കുറച്ചു മുന്നോട്ടിരുന്നു അന്നു മോള് ജോലി തുടർന്നു.... "എന്റെ ദച്ചു മറ്റുള്ളവരെ ശ്രദ്ദിച്ചു നടക്കാൻ ഇത് നമ്മുടെ നാടല്ല... നീ ദേ നോകിയെ...." വിച്ചു കൈ ചൂണ്ടിയെടുത്തേക്ക് നോക്കിയപ്പോൾ ദച്ചു ഞെട്ടി... ഒരു പെണ്ണും ചെക്കനും ഫ്രഞ്ച് കിസ്സ് ചെയ്യുന്നു... അവൾ പെട്ടെന്ന് മുഖം തിരിച്ചു "നല്ല തണുപ്പും.... കാറ്റും....ഷിപ്പിന്റെ അപ്പർ ഡെക്കിലെ മനോഹരമായ യാത്രയും...കൂടെ സ്നേഹിക്കുന്ന പെണ്ണും.... കണ്ട്രോൾ ചെയ്യാൻ കുറച്ചു പാടാണ്...." വിച്ചന്റെ പറച്ചില് കേട്ട് അവൾ കയ്യിലൊരു പിച്ചു കൊടുത്തു... അവൻ വീണ്ടും എന്തോ രഹസ്യം പറയാൻ വന്നപ്പോൾ അവൾ തല വെട്ടിച്ചു മാറ്റി.... " ഇത് അതല്ലെടി.... ശെരിക്കും രഹസ്യം തന്നെയാ.... " ദച്ചു കുറച്ചു അടുത്തേക്ക് നീങ്ങിയിരുന്നപ്പോൾ അവൻ ചെവിയിൽ എന്തോ പറഞ്ഞു.... അത് കേട്ട് ദച്ചു കണ്ണ് മിഴിച്ചിരുന്നു.... പെട്ടെന്ന് അവളുടെ നോട്ടം കുറച്ചു ദൂരെയായി രണ്ട് വശങ്ങളിലായി കണ്ണും കണ്ണും നോക്കി നിൽക്കുന്ന ഹരിയിലേക്കും ആലിയിലേക്കും നീണ്ടു.... പതിയെ അതൊരു ചിരി ആയി മാറി........ 🌸......തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story