ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 27

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

കുറച്ചു നേരം ഹരിയെയും ആലിയെയും നോക്കിയിരുന്നിട്ട് ദച്ചു വിച്ചൂനെ സന്തോഷത്തോടെ നോക്കി "എല്ലാം നമ്മൾ പ്രതീക്ഷിക്കുന്ന പോലെ നടക്കും.... എനിക്കുറപ്പുണ്ട്...." ദച്ചുന്റെ വാക്കുകൾ കെട്ട് വിച്ചു അവളെ ചേർത്തു പിടിച്ചു.... ഷിപ്പ് ആദ്യം പോകുന്നത് എല്ലിസ് ഐലൻഡിലേക്കാണ്... അവിടെ ഒരു മ്യൂസിയം ആയിരുന്നു ഉണ്ടായിരുന്നത്.... പണ്ട് കാലത്ത് ന്യൂയോർക്കിന്റെയും ന്യൂ ജേഴ്സിയുടെയും തീരങ്ങളിലേക്ക് കൊണ്ട് വന്നിരുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കരെ പാർപ്പിക്കുകയും മറ്റും ചെയ്തിരുന്ന സ്ഥലമാണ് ഈ എല്ലിസ് ഐലൻഡ്...... ഇപ്പോൾ അവിടം ഒരു മ്യൂസിയം ആണ്..... ഷിപ്പ് കരയിലേക്ക് അടുത്തപ്പോൾ അന്നു മോൾ അത്ര നേരം മുടിയിൽ പിടിച്ചു കളിച്ച ഫ്രഞ്ച് ലേഡി മോൾക്കൊരു ടിയാറാ കൊടുത്തു..... പിങ്കിലും വൈറ്റിലും ഉള്ള ചെറിയ റോസുകൾ അതിന്റെ ഭംഗി ഇരട്ടിയാക്കിയിരുന്നു ...മഞ്ഞു വീഴ്ച ഇല്ലാത്തത്കൊണ്ട് അതും തലയിൽ വെച്ചാണ് ആളുടെ നടത്തം......

മ്യൂസിയം കാണാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ എന്തോ വലിയ കാര്യം പോലെ തുള്ളിച്ചടിയാണു അന്നു മോളുടെ നടപ്പ് മ്യൂസിയത്തിനുള്ളിൽ കുടിയേറ്റക്കാർ ഒന്നിച്ചു താമസിച്ചിരുന്ന വലിയ ഹാളുകളും ഫോട്ടോകളും മറ്റുമായിരുന്നു..... എല്ലാവരും അതൊക്കെ കണ്ട് നടന്നപ്പോൾ അന്നു മോൾക്ക് ദേഷ്യം വരാൻ തുടങ്ങി.... ആള് പ്രതീക്ഷിച്ചത് ഇതൊന്നുമല്ലായിരുന്നു.... കുറച്ചു നേരം തട്ടിയും മുട്ടിയും നടന്നിട്ട് ഹാളിന്റെ ഒത്തനടുക്ക് വെച്ച് അന്നു മോള് വലിയ വായിൽ അലറി ബഹളമുണ്ടാക്കി.....ചുറ്റുമുള്ള ടുറിസ്റ്റുകൾ നോക്കുന്നത് കണ്ട വിച്ചു കള്ളിപ്പെണ്ണിനെ പൊക്കിയെടുത്തു പുറത്തേക്ക് പോയി പിറകെ മറ്റുള്ളവരും..... ഷിപ്പിന്റെ അടുത്ത ഡെസ്റ്റിനേഷൻ ആയിരുന്നു സ്റ്റാച്യു ഓഫ് ലിബർട്ടി...കോപ്പറിലും സ്റ്റീലിലുമായി പണി തീർത്തെടുത്ത 'ലിബർട്ടാസ് 'എന്ന റോമൻ ലിബർട്ടി ഗോഡ്ഡസിന്റെ രൂപമാണ് അത്....ന്യൂ യോർക് സിറ്റിയെ ഫേസ് ചെയ്താണ് അതിന്റെ നില്പ്......

അത്ര വലുപ്പത്തിലുള്ള ആ രൂപം കണ്ട് വേധും അന്നു മോളും വാ പൊളിച്ചു നിന്നു.... അവിടെ ഒരു മ്യൂസിയം ഉണ്ടെന്ന് പറഞ്ഞപ്പോഴേ അന്നു മോളുടെ മുഖം കണ്ട് അവിടേക്ക് പോകാനുള്ള ശ്രമം അവർ പാതി വഴിയിൽ ഉപേക്ഷിച്ചു......അവിടെ നിന്നു ഫോട്ടോ എടുത്തിട്ട് പോകാൻ നേരം വേദിന് ആ പ്രതിമയുടെ മുകളിൽ കയറണം....അപ്പു പണ്ട് വന്നപ്പോൾ അതിന്റെ ടോപ്പിൽ കയറിയെന്നൊക്കെ വേദിനോട്‌ തള്ളിമറിച്ചു .... അത് കേട്ടപ്പോൾ വേദിനും കയറണം.... അപ്പൊ പിന്നെ അന്നു മോൾക്കും കയറണം.... അവസാനം അതിനകത്തു ഭയങ്കര ചൂടാണെന്നൊക്കെ പറഞ്ഞു ഒരു വിധമാണ് പിള്ളേരെ തിരിച്ചു കൊണ്ട് വന്നത് ..... ഹരി അപ്പൂനിട്ട് ഒരു ചവിട്ട് കൊടുക്കാനും മറന്നില്ല അവിടെ നിന്നും നേരെ ന്യൂയോർക് സിറ്റിയിലേക്കാണ് ക്രൂയിസിൽ അവർ വന്നത്.... ഷിപ്പ് വന്നു നിൽക്കുന്നത് ബാറ്ററി പാർക്കിലാണ്.... നിറയെ മരങ്ങളും ഇരിപ്പിടങ്ങളും സ്ട്രീറ്റ് ആർട്ടിസ്റ്റും എല്ലാമായി അത്യാവശ്യം നല്ലൊരു പാർക്ക്‌..... കുറച്ചു നേരം അവർ അവിടെ ഇരുന്ന് ഒന്ന് വിശ്രമിച്ചു....

അപ്പുവും ദിയയും പോയി എല്ലാവർക്കും കോഫിയും ജ്യൂസും എല്ലാം വാങ്ങി വന്നു.... സാധരണ അന്നുന് അമ്മയാണ് എല്ലാം കൊടുക്കണ്ടത്.... ഇപ്പൊ വേദ് ഉള്ളതുകൊണ്ട് അവനെ പോലെ തന്നെ എല്ലാം ചെയ്യാൻ അന്നു മോൾക്ക് വാശിയാണ് പാർക്കിൽ കുറച്ചു ദൂരം നടന്നപ്പോൾ ദച്ചുന്റെ കയ്യും പിടിച്ചു നടന്ന അന്നു മോള് പെട്ടെന്ന് ചാടി അവളുടെ ദേഹത്തേക്ക് കയറി അവളെ ഇറുക്കെ കെട്ടിപ്പിടിച്ചു... ദച്ചു മുന്നിലേക്ക് അതിശയത്തോടെ നോക്കിയപ്പോഴാണ് കാര്യം മനസിലായത്.... തൊട്ട് മുന്നിൽ രണ്ട് ചെറുപ്പക്കാർ,കണ്ടിട്ട് ഏതോ ആഫ്രിക്കൻ രാജ്യത്തു നിന്നുള്ളവരെ പോലെയുണ്ട് അവരുടെ ഓരോരുത്തരുടെയും തോളിൽ വലിയ രണ്ട് പെരുമ്പാമ്പ്..... ടുറിസ്റ്റുകൾക്ക് അതിനെ തോളിൽ ഇട്ട് ഫോട്ടോ എടുക്കാം..... പൈസ കൊടുത്താൽ മതി.... ഓരോരുത്തർ അതിനെ തോളിൽ വെക്കുന്നുണ്ട്.... ഒരു പുള്ളിയുള്ളതും പിന്നെ ഒരു മഞ്ഞ നിറത്തിലും....അതിനെ കണ്ടാണ് അന്നു മോള് പേടിച്ചു ചാടി ദച്ചുന്റെ ദേഹത്തേക്ക് കയറിയത്.....

അവർ എല്ലാവരും കുറച്ചു നേരം അതും കണ്ട് നിന്നു... അപ്പു ദിയയെ ഒന്ന് നോക്കി,വേണോ എന്ന രീതിയിൽ... അവൾ പേടിയോടെ തല വെട്ടിക്കുന്നത് കണ്ട് അപ്പൂന് ചിരി വന്നു.... ആലി അതിനെ ആകാംഷയോടെ നോക്കുന്നത് കണ്ട ഹരി അവളെ നോക്കി "ട്രൈ ചെയ്യുന്നോ....." അവൻ ചോദിച്ചപ്പോൾ അവൾ അതേയെന്ന് തലയാട്ടി.... ഹരി അവിടെ നിന്ന ചെറുപ്പക്കാരനോട് സംസാരിച്ചു പൈസ കൊടുത്തു.... ആലി മുന്നോട്ട് നിന്നപ്പോൾ മഞ്ഞ നിറത്തിലെ പൈതണിനെ അവളുടെ ഷോൾടറിലേക്ക് വെച്ചു കൊടുത്തു.... അതിന്റെ ഭാരത്തിൽ ഒന്ന് മുന്നോട്ട് ആഞ്ഞെങ്കിലും അവൾ പിന്നെ ബാലൻസ് ചെയ്ത് നിന്നു..... ദിയ ഫോട്ടോസ് എടുത്തു "ഉയ്യോ ആലിമ്മാ മാര്.... പപ്പേ... ഹരിപ്പാ....ആലിമ്മയെ പാമ്പ് പിദിചെ....." അന്നു മോള് വലിയ വായിൽ അലറി വിളിക്കുന്നത് കെട്ട് എല്ലാവരും ചിരിച്ചു... ആലി അതിനെ തിരിച്ചു കൊടുത്തിട്ട് അന്നു മോളെ വന്നെടുത്തു... അപ്പോഴാണ് ആൾക്ക് സമാധാനം ആയത്.....വേദ് അതിനെ ഒന്ന് തൊടണമെന്ന് പറഞ്ഞപ്പോൾ വിച്ചു അവനെയുമെടുത്തു അതിനെ തൊടിപ്പിച്ചു..... വേദ് അന്നു മോളെ ഒരു ജാഡയോടെ നോക്കിയപ്പോൾ അവിടുന്ന് തിരിച്ചു കുറച്ചു പുച്ഛം വാരി വിതറി.....

"എന്താ ഭാര്യേ ട്രൈ ചെയ്യുന്നോ...." മനുവിന്റെ ചോദ്യം കെട്ട് പവി അവനെയൊന്ന് പുച്ഛിച്ചു "പിന്നെ ഇതിലും വലിയ പെരുമ്പാമ്പ് അല്ലെ എന്റെ കഴുത്തിൽ ഏഴു വർഷം മുന്നേ ചുറ്റിയത്...." അവനെ പുച്ഛിച്ചു ഒരു ചിരിയോടെ അവൾ പറഞ്ഞു "ഓഹ് പുച്ഛം.... എടി ഭാര്യേ ഇത്രയും സുന്ദരനും സുമുഖനും സൽസ്വഭാവിയും ആയ ഭർത്താവിനെ പുച്ഛിക്കുന്നോ....." "അയ്യടാ ഒരു ചുന്ദരൻ....." "ആഹ് ഇപ്പൊ ഇങ്ങനെ പറയും രാത്രിയിൽ പക്ഷെ ഇതല്ലല്ലോ പറയുന്നേ...." പെട്ടെന്ന് പവി അവന്റെ വാ പൊത്തി ചുറ്റും നോക്കി... ആരും ശ്രദ്ദിക്കുന്നില്ലെന്ന് കണ്ടപ്പോൾ അവൾക്ക് സമാധാനം ആയി "വൃത്തികെട്ടവൻ...." പവി ഒരു ചിരിയോടെ പറഞ്ഞപ്പോൾ മനു അവളെയും ചേർത്തു പിടിച്ചു നടന്നു..... ഇപ്പോഴത്തെ വേൾഡ് ട്രേഡ് സെന്ററും പഴയ ട്വിൻ ടവറിന്റെ ബേസിൽ ഇപ്പൊ പണിഞ്ഞ ഫൗണ്ടയിനും എല്ലാം കണ്ട് അവർ മുന്നോട്ട് നടന്നു.... കൂറ്റൻ കെട്ടിടങ്ങൾ കാണുമ്പോഴേ അന്നു ആവേശം കൊണ്ട് തുള്ളിച്ചാടും... ട്രേഡ് സെന്ററിന്റെ അടുത്തായി ഒരു പക്ഷിയുടെ ചിറക് പോലെ ഒരു വലിയ വൈറ്റ് ബിൽഡിംഗ്‌ ഉണ്ട്....ഒക്കുലസ് എന്നാണ് അതിന്റെ പേര്.....അതിൽ താഴേക്ക് പോയാൽ ഷോപ്പിംഗ് മാളുകളും മറ്റുമാണ്....

അതിന്റെ അകത്തേക്ക് കയറിയാൽ ഏതോ അത്ഭുത ലോകത്തേക്ക് ചെന്നെത്തുന്ന പോലെ ആയിരുന്നു.....വൈറ്റ് പെയിന്റാണ് അതിന്റെ ഉൾവശത്തും അതിനാൽ തന്നെ നല്ല ഭംഗി ആയിരുന്നു അവിടം മുഴുവൻ..... അവിടെ നിന്നു ഷോപ്പിങ്ങും ലഞ്ചും കഴിഞ്ഞു അവർ ഇറങ്ങി ഇനിയുള്ളത് ഇന്നത്തെ അവരുടെ ലാസ്റ്റ് ഡെസ്റ്റിനേഷൻ ആണ്.... ബ്രൂക്കിലിൻ ബ്രിഡ്ജ്.... അത് കഴിഞ്ഞാൽ നേരെ അവിടെ അടുത്ത് തന്നെയുള്ള ഹരിയുടെ വില്ലയിലേക്ക് പോകാനാണ് പ്ലാൻ..... ഹരി പണ്ട് ഒരു ബിസിനെസ്സുമായി ബന്ധപെട്ടു ഏകദേശം ഒരു വർഷം ഇവിടെ ഉണ്ടായിരുന്നു.... അന്ന് ഇന്ത്യക്കാർ കൂടുതലുള്ള ഒരു കോളനിയിൽ അങ്കിളാണ് വില്ല വാങ്ങിച്ചു നൽകിയത്....അവിടെക്കാണ് എല്ലാവരും പോകുന്നത് കുറച്ചു ദൂരം നടന്നെത്തിയപ്പോഴാണ് അവർ ബ്രൂക്കിലിൻ ബ്രിഡ്ജ് കണ്ടത്.... അത് കണ്ടപ്പോഴേ ഇതിന് മുൻപ് ഇവിടെ വരാത്തവർക്ക് എല്ലാം ഒരു സംശയം... ഇതിന് മുൻപ് ഇത് എവിടെയോ കണ്ടിട്ടുണ്ട്..... അവരൊക്കെ ആലോചിച്ചു നിന്നപ്പോൾ അപ്പു അവരുടെ മുന്നിലേക്ക് കയറി നിന്നു കൈ രണ്ടും വിരിച്ചു വെച്ചു പാട്ട് പാടാൻ തുടങ്ങി...... 🎶🎶Har ghadi badal raha hai roop zindagi....... Chaav hai kahhi hai dhoop zidnagi....... Har pal yahan.....jee bhar jiyo.......Jo hai sama...... kal ho na ho....... 🎶🎶🎶

അവൻ അടുത്ത് നിന്ന ദിയയെയും പിടിച്ചു കറക്കി ഡാൻസ് തുടങ്ങി.... നമ്മുടെ നാടല്ലല്ലോ അതുകൊണ്ട് അവൾക്കും ചമ്മലൊന്നും തോന്നിയില്ല.... അപ്പോഴാണ് സംശയിച്ചു നിന്നവരുടെയൊക്കെ സംശയം മാറിയത്..... Kal ho na ho പാട്ടിൽ ഷാരൂഖ് ഖാൻ പാട്ട് പാടി നടക്കുന്ന ബ്രിഡ്ജ്... അതാണ് ഈ ബ്രുക്കിലിൻ ബ്രിഡ്ജ്..... "അതെ ഡാൻസ് കഴിഞ്ഞെങ്കിൽ ഷാരൂഖാനും പ്രീതി സിന്റയും വന്നാട്ടെ...." ഹരി കളിയാക്കിയപ്പോൾ അവനെ പുച്ഛിച്ചു അവർ മുന്നോട്ട് നടന്നു.... കുറച്ചു ദൂരം മുന്നോട്ട് പോയി ബ്രിഡ്ജിലെ കാഴ്ചകൾ കണ്ടിട്ട് അവർ ഹരിയുടെ വില്ലയിലേക്ക് വരാൻ ഒരുങ്ങി.... അവരുടെ ലഗേജ് അവിടെ അങ്കിൾ എത്തിച്ചിട്ടുണ്ട്..... അന്നു മോളെ ആലിയെ ഏല്പിച്ചു ദച്ചുവും വിച്ചൂവും എങ്ങോട്ടോ പോയി.... ബാക്കിയെല്ലാവരും തന്നെ കൂട്ടാതെ എന്തോ ചർച്ചയിൽ ആണെന്ന് ആലിക്ക് തോന്നി.... തിരിച്ചു വില്ലയിലേക്ക് വന്നപ്പോഴും ഇത് തന്നെ.... അവരൊക്കെ എന്തോ മറയ്ക്കുന്ന പോലെ.... എല്ലാവരും തിരക്കിലാണ്.... ആലി അന്നു മോളെയുമായി റൂമിലേക്ക് വന്നു....

ക്ഷീണം കാരണം രണ്ട് പേരും ഉറക്കത്തിലേക്ക് വീണു..... 🌸............. റൊമാൻസ് ഉണ്ട് ഇഷ്ടമില്ലാത്തവർ സ്കിപ് ചെയ്തോളു...... 🌸 വിച്ചൂവും ദച്ചുവും അത്യാവശ്യം ചില സ്ഥലങ്ങളിൽ പോയിട്ടാണ് വന്നത്.... ദച്ചു റൂമിലേക്ക് വന്നു ഫ്രഷ് ആകാൻ വേണ്ടി ടവൽ എടുക്കുന്ന കൂട്ടത്തിലാണ് ഡ്രെസ്സിന്റെ ഇടയിൽ ഇരിക്കുന്ന നല്ല റെഡ് കളറിലെ ബാത്ത് റോബ് അവൾ കാണുന്നത്...... വിച്ചു എടുത്തുവെച്ച ബാഗിലായിരുന്നു അത്.... അവളൊരു ചിരിയോടെ അതുമായി ഫ്രഷ് ആകാൻ കയറി റോബിൽ കെട്ടിന് പകരം വലതു വശത്തായി മൂന്ന് വലിയ പ്രെസ്സ് ബട്ടൺ ആയിരുന്നു ഉണ്ടായിരുന്നത്.... മുട്ടിനു മുകളിൽ നിൽക്കുന്ന ആ ബാത്ത്റോബിൽ എന്തോ ഒരു ഭംഗി ഉള്ള പോലെ ദച്ചുനു തോന്നി..... അവൾ ഡ്രസിങ് റൂമിലെ മിററിനു മുന്നിൽ നിന്നു തലയിലെ ടവൽ അഴിച്ചു മാറ്റി.... മൂന്ന് പ്രെസ്സ് ബട്ടനിലെ ആദ്യത്തേത് അഴിച്ചു മാറ്റാൻ തുടങ്ങിയപ്പോഴാണ് ആരോ വാതിൽ തുറന്നു അകത്തേക്ക് വന്നത് ദച്ചു പെട്ടെന്ന് കാബോർഡിന്റെ പിറകിലേക്ക് മാറി... അപ്പോഴാണ് റൂമിന്റെ വാതിൽ ലോക്ക് ചെയ്യാൻ മറന്നെന്നു ഓർക്കുന്നത്.... നോക്കിയപ്പോൾ വിച്ചു ആണ്.... എന്നാലും ഈ വേഷത്തിൽ അവന്റെ മുന്നിലേക്ക് പോകാൻ ഒരു ചമ്മല്‌ അവൾക്ക് തോന്നി.....

ദച്ചു അവിടെ തന്നെ അവൻ പോകാൻ വേണ്ടി വെയിറ്റ് ചെയ്തിരുന്നു..... വിച്ചു ഇട്ടിരുന്ന ജാക്കറ്റും ടി ഷർട്ടും ഊരി മാറ്റി ഡോർ പോയി ലോക്ക് ചെയ്തു.... അവനെന്തോ കള്ളത്തരം ഉള്ള പോലെ അവൾക്ക് തോന്നി.... വിച്ചു മുറി മുഴുവൻ ഒന്ന് നോക്കിയിട്ട് ബെഡിന്റെ താഴെ നിന്നും ഒരു പാക്കറ്റ് കയ്യിലെടുത്തു.... ദച്ചു ആകാംഷയോടെ അത് നോക്കി നിന്നു.... പാക്കറ്റിൽ നിന്നും ഒരു ബോട്ടിൽ പുറത്തേക്ക് എടുത്തു... ഒരു ബോട്ടിൽ വോഡ്ക ആയിരുന്നു അത്.... ആ പാക്കറ്റിൽ നിന്നും ഗ്ലാസും എടുത്തു വിച്ചു ബാത്‌റൂമിന്റെ നേരെ വന്നു.... ദച്ചു ഒന്നുകൂടെ കാബോർഡിന്റെ പിറകിലേക്ക് ചേർന്നിരുന്നു അവൻ ഗ്ലാസ് കഴുകി തിരികെ വന്നു ബോട്ടിലിൽ നിന്നും കുറച്ചു വോഡ്ക എടുത്തു അതിലേക്ക് ഒഴിച്ചു.... കുടികാനായി തുടങ്ങിയപ്പോഴാണ് പിറകിൽ ആരോ നിൽക്കുന്നത് പോലെ അവന് തോന്നിയത്.... പെട്ടെന്ന് തിരിഞ്ഞു നോക്കിയ വിച്ചു ദച്ചുനെ കണ്ട് ഞെട്ടി.... എന്നാൽ അവളെ കണ്ട മാത്രയിൽ അവന്റെ കണ്ണുകൾ വിടർന്നു.....

മുട്ടിനു മുകളിൽ നിൽക്കുന്ന ബാത്ത് റോബ് ആയിരുന്നതുകൊണ്ട് അവളുടെ ഭംഗിയെറിയ കണംകാൽ അവന്റെ കണ്ണുകൾക്ക് വിരുന്നായി..... കടും ചുവപ്പ് നിറത്തിലെ ബാത്ത്റോബിൽ നനഞ്ഞുലഞ്ഞ മുടിയുമായി നിൽക്കുന്ന ദച്ചുനെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു...... പെട്ടെന്നാണ് അവന് കയ്യിലെ ഗ്ലാസ്സിന്റെ കാര്യം ഓർമ വന്നത്......വിച്ചു ഒരിളിയോടെ അവളെ നോക്കി "എന്താ അത്.... " ദച്ചു കൈ കെട്ടി ഗൗരവത്തോടെ അവനെ നോക്കി ചോദിച്ചു "വോഡ്ക...." അവൻ വേറെങ്ങോ നോക്കി പറഞ്ഞു.... അപ്പോഴും ദച്ചു അങ്ങനെ തന്നെ നിന്നു "സോറി ഡീ.... നിനക്ക് ഇഷ്ടമല്ലെന്ന് അറിയാം.... ഇവിടിങ്ങനെ തണുപ്പൊക്കെ ആയപ്പോൾ ഒരാഗ്രഹം.... ദേ നോക്ക് കുറച്ചേ ഉള്ളു.... പ്ലീസ്....." വിച്ചു കെഞ്ചി പറഞ്ഞു അവളെ നോക്കി "മം... കൂടുതൽ വേണ്ട...." അവൻ തലയാട്ടി ഗ്ലാസ്സിൽ ഉള്ളത് കുടിച്ചു തീർത്തു... ഗ്ലാസ് ടേബിളിലേക്ക് വെച്ചു തിരിഞ്ഞ സമയത്തിനുള്ളിൽ ദച്ചു ഡ്രസിങ് റൂമിലേക്ക് ഓടി.... അവനും ഒരു ചിരിയോടെ പിറകെ ഓടി.... അവൾ വാതിൽ അടയ്ക്കുന്നതിനു മുൻപേ വിച്ചു റൂമിലേക്ക് കയറിയിരുന്നു.... വിച്ചൂനെ കണ്ട് അവൾ പതിയെ പിറകിലേക്ക് നീങ്ങി.... ഒപ്പം അവനും.... മിററിൽ ചെന്ന് മുട്ടിയപ്പോഴാണ് അവൾ നിന്നത്.....

വിച്ചു ഒരു ചിരിയോടെ അവളെ പൊക്കിയെടുത്തു ടേബിളിന്റെ മുകളിലേക്ക് ഇരുത്തി...... "എങ്ങോട്ടാടാ ഓടുന്നെ.... ഹേ....." വിച്ചു അവളുടെ രണ്ട് കാലിലും പിടിച്ചു അവന്റെ അടുത്തേക്ക് അവളെ ചേർത്തിരുത്തി..... ദച്ചു ഒരു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു.... അവളുടെ വലതു കൈപ്പത്തി അവന്റെ നഗ്നമായ നെഞ്ചിനെ തലോടുമ്പോൾ അവളിൽ നിന്നും ഉയരുന്ന ബോഡി വാഷിന്റെയും മുടിയിഴകളിലെ ഷാമ്പൂവിന്റെയും ഗന്ധം അവന്റെ സിരകളിൽ വല്ലാത്തൊരു ലഹരിയായി പടർന്നു കയറി..... "ദച്ചു......" വളരെ നേർത്ത സ്വരത്തിൽ വിച്ചു വിളിച്ചപ്പോൾ അവൾ അവന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി അവനെ നോക്കി "ഇനിയും എന്റെയാവൻ എന്താടാ താമസം.... ഇപ്പോഴും നിന്റെയുള്ളിൽ പഴയ ജീവിതത്തിന്റെ ഓർമ്മകൾ മാഞ്ഞില്ലേ.... ആ ഓർമ്മകൾ എല്ലാം വിട്ട് മാറാനല്ലേ ഞാൻ ഇത്ര നാളും കാത്തിരുന്നത്.... നിന്നെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കുമ്പോൾ നിന്റെ മനസ്സിൽ മറ്റൊന്നും ഉണ്ടാകാൻ പാടില്ലെന്ന് എനിക്ക് നിർബന്ധം ഉണ്ട് ദച്ചു..... നിന്റെ ശരീരത്തിനും മനസ്സിനും ഞാൻ മാത്രം മതി അവകാശിയായി....പഴയതെല്ലാം മറക്കാൻ പ്രയാസം ആണെന്ന് അറിയാം... എന്നാലും മറക്കണം.....

ഇനിയും ഞാൻ കാത്തിരിക്കണോ എന്റേതാക്കാനായിട്ട്......" അവൻ ഇതെല്ലാം പറയുമ്പോഴും ദച്ചുന്റെ ശ്രദ്ധ മുഴുവൻ അവന്റെ ഇടനെഞ്ചു തുടിക്കുന്നതിൽ ആയിരുന്നു.... അവൾ തെല്ലൊരു അത്ഭുതത്തോടെ ആ ചെറിയ മിടിപ്പിൽ മിഴികൾ നട്ടു.... പതിയെ അവിടേക്ക് ചുണ്ടുകൾ അമർത്തി..... വിച്ചു ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു അവളുടെ മുടിയിഴയിലേക്ക് മുഖം പൂഴ്ത്തി........ മുടിയിൽ നിന്നും അധരങ്ങൾ അവളുടെ ഈറനാർന്ന മുഖത്തേക്ക് തുടരെ തുടരെ ചേർക്കുമ്പോൾ ദച്ചു അവനെ ചേർത്തു പിടിച്ചു..... അവളുടെ ചുണ്ടുകളെ ഇത്വരെയില്ലാത്ത വല്ലാത്തൊരു ആവേശത്തോടെയാണ് അവൻ നുകർന്നെടുത്തത്..... ചുണ്ടും നാവും പല്ലും പതിയെ ആ ചുംബനത്തിലേക്ക് ചേർന്നെങ്കിലും ഒരിക്കൽ പോലും അവളെ വേദനിപ്പിക്കാൻ അവൻ ശ്രമിച്ചില്ല...... എന്നാൽ ദച്ചു പലപ്പോഴും അവന്റെ ചുണ്ടുകളെ ശക്തമായി കടിച്ചെടുത്തിരുന്നു..... നനവാർന്ന അവളുടെ കഴുത്തിലൂടെ അവന്റെ നാവുകൾ അലഞ്ഞു നടന്നപ്പോൾ ദച്ചുന്റെ കാലുകൾ അവൻറെ അരക്കെട്ടിനെ ചുറ്റിപ്പിടിച്ചിരുന്നു.....ആവേശത്തിൽ പലപ്പോഴും അവന്റെ ദന്തങ്ങൾ ആ വെണ്ണപോലുള്ള കഴുത്തിലേക്ക് ചേർന്നിരുന്നു.....

അവന്റെ കൈ വിരലുകൾ അവളുടെ കാലുകളിലൂടെ തഴുകി തലോടി പോയി.... നിമിഷങ്ങൾ കടന്നു പോകവേ ദച്ചുനു തന്റെ രോമങ്ങൾ മുഴുവൻ എഴുന്നു നിൽക്കുന്ന പോലെ തോന്നി..... പറന്നു നടക്കുന്ന പോലൊരു അനുഭൂതി........ദച്ചുന്റെ നീളൻ കൈ വിരലുകൾ വിയർപ്പ് തുള്ളികൾ തങ്ങി നിൽക്കുന്ന അവന്റെ പുറത്തെ ഈഗിൾ ടാറ്റൂവിലേക്ക് ഒരു പിടച്ചിലോടെ അമർന്നു...... ഇതുവരെയില്ലാത്ത പേരറിയാത്ത ഒരനുഭൂതി തന്നെ വന്നു പൊതിയുന്നത് പോലെ അവൾക്ക് തോന്നി...... അവർ രണ്ട് പേരുടെയും ഉള്ളിൽ അപ്പോൾ വർഷങ്ങളായി വിധി മൂലം കുഴിച്ചുമൂടപ്പെട്ട പ്രണയം അതിന്റെ എല്ലാ ബന്ധനങ്ങളെയും തകർത്തെറിഞ്ഞു അത്യധികം വീര്യത്തോടെ പുറത്തേക്ക് വന്നിരുന്നു.....പരസ്പരം ഒന്നാകാൻ ആ രണ്ടാത്മാക്കളും വെമ്പൽ കൊണ്ടു..... ബാത്ത്റോബിന്റെ ബട്ടണുകൾ വലിച്ചു പൊട്ടിച്ച നിമിഷം പെട്ടെന്ന് വാതിലിൽ ആരോ മുട്ടിവിളിച്ചു..... ദച്ചു പെട്ടെന്ന് കണ്ണുകൾ തുറന്നു അവനെ മാറ്റി ബാത്ത്റോബിന്റെ രണ്ട് വശങ്ങളും ചേർത്തു പിടിച്ചു..... വിച്ചു വീണ്ടും അവളിലേക്ക് അടുത്തപ്പോൾ ദച്ചു വാതിലിന്റെ നേരെ ദയനീയമായി നോക്കി....... വിച്ചു അവളുടെ വിയർപ്പു തുള്ളികൾ തങ്ങി നിന്ന മുഖത്തും കഴുത്തിലും അമർത്തി ചുംബിച്ചു.....

അവളുടെ ചുണ്ടുകളിലും ഒന്ന് മുത്തി മുഖം കഴുകി ടി ഷർട്ടും ഇട്ട് പുറത്തേക്കിറങ്ങി..... ആലിയുടെ കൂടെ ഉറങ്ങിയ അന്നു മോള് ഉറക്കമുണർന്നു വന്നതാണ്...അവൻ മോളെയുമായി അകത്തേക്ക് വന്നപ്പോഴേക്കും ദച്ചു ഡ്രസ്സ്‌ മാറി വന്നു..... അവളുടെ ചുവന്നു തുടുത്ത മുഖം അവനോരൂ കുസൃതി ചിരിയോടെ നോക്കി നിന്നു.... ദച്ചു അവനെ ഒന്ന് നോക്കൻ പോലും കഴിയാതെ മോളെയുമായി പെട്ടെന്ന് റൂമിനു വെളിയിലേക്ക് പോയി......വിച്ചു ഫ്രഷ് ആകാൻ ബാത്‌റൂമിലേക്കും പോയി. 🌸..................... 🌸 നല്ല ഒരുറക്കം കഴിഞ്ഞു ആലി ഒന്ന് ഫ്രഷ് ആയി ഇറങ്ങിയപ്പോഴേക്കും രാത്രി ഏഴു മണി കഴിഞ്ഞിരുന്നു.... അവൾ റൂമിന്റെ പുറത്തേക്ക് ഇറങ്ങിയപ്പോൾ അവിടെയൊന്നും ആരുമില്ല.... അവൾ തെല്ലൊരു ഭയത്തോടെ മുൻ വാതിൽ തുറന്നു..... വാതിൽ തുറന്നു മുന്നിൽ കണ്ട കാഴ്ചയിൽ അവളുടെ കണ്ണുകൾ അത്ഭുതത്തോടെ വിടർന്നു...... ഹൃദയം മിടിച്ചു മിടിച്ചു പൊട്ടിപോകുമോ എന്ന് അവൾ ഭയപ്പെട്ടു...... കണ്ണുകൾ അവളെറിയാതെ നിറഞ്ഞു കവിഞ്ഞു 🌸....തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story