ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 28

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

വാതിൽ തുറന്നു മുന്നിലെ കാഴ്ച കണ്ട ആലി ഒരു നിമിഷത്തേക്ക് അന്തിച്ചു നിന്നു പോയി......കോർട്ടിയാർഡ് ഏരിയ മുഴുവൻ ഇല്ലുമിനേഷൻ ലൈറ്റുകളാൽ അലങ്കരിച്ചിരിക്കുന്നു....താഴെ ഒരു പ്രത്യേക തരത്തിലുള്ള പുല്ല് വിരിച്ചിട്ടുള്ളത്തിലും ലൈറ്റുകൾ സെറ്റ് ചെയ്തിട്ടുണ്ട്..... അതിന്റെ ഒത്ത നടുക്ക് ആയി റോസ് പെറ്റൽസുകൊണ്ട് """ I LOVE YOU AALI.... "എന്ന് മനോഹരമായി എഴുതിയിരിക്കുന്നു....അതിന്റെ തൊട്ടടുത്തു ഒരു ചിരിയോടെ ഹരിയും ആലി ആ കാഴ്ചകൾ ഒപ്പിയെടുക്കുന്നതിനിടയിൽ ഹരി നടന്നു അവളുടെ അടുത്ത് എത്തിയിരുന്നു... അവളുടെ മുന്നിൽ മുട്ടുകുത്തി നിന്നു അവൻ ഒരു റിങ് അവളുടെ മുന്നിലേക്ക് നീട്ടി.....സെന്ററിൽ വലിയൊരു റൂബി സ്റ്റോണും അതിന് ചുറ്റും ഡയമണ്ടും പതിപ്പിച്ച അതിമനോഹരമായ റിങ്......അവൾ കുറച്ചു നേരം ആ റിങ്ങും അവനെയും അത്ഭുതത്തോടെ നോക്കി നിന്നു "ആലി..... നിന്നോട് എനിക്ക് പറയാനുള്ളത് എല്ലാം ഞാൻ പലപ്പോഴായി പറഞ്ഞിട്ടുണ്ട്...... ഇപ്പൊ എനിക്ക് നിന്നോട് ഒന്നേ പറയാനുള്ളു I love u aali... I need u... Will u marry me......" ആലി അവനെ തന്നെ അത്ഭുതത്തോടെ നോക്കി നിന്നു... ഒരിക്കലും അവൾ ഇത് പ്രതീക്ഷിച്ചതല്ല....

ആ തണുപ്പിലും ആലി വിയർത്തു.... ഹൃദയമിടിപ്പ് അടുത്ത് നിൽക്കുന്ന ഹരിക്ക് പോലും കേൾക്കാൻ പാകത്തിന് ഉച്ചത്തിൽ മിടിക്കുന്നു..... കണ്ണുകൾ ഇറുക്കി അടച്ചപ്പോൾ ഇത്ര നാളുമുള്ള ജീവിതം അവൾക്കുള്ളിൽ തെളിഞ്ഞു വന്നു.... അതിൽ ഏറ്റവും മിഴിവോടെ നിൽക്കുന്ന ചിത്രം ഹരിയുടേത് ആയിരുന്നു..... അവൾ കണ്ണുകൾ തുറന്നു ഒരു ചെറു ചിരിയോടെ അവന്റെ കൈയിലേക്ക് കൈ ചേർത്തു..... ഹരി സന്തോഷത്തോടെ എണിറ്റു അവളെ തന്നിലേക്ക് ചേർത്തപ്പോൾ അവന്റെയും ഒപ്പം അവളുടെയും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു...പെട്ടെന്ന് ചുറ്റും മറഞ്ഞു നിന്ന ബാക്കി പടകൾ അവിടേക്ക് കയ്യടിയോടെ ഓടി വന്നു..... എല്ലാവരും മറഞ്ഞു നിന്നു എല്ലാം കണ്ടിട്ട് വന്നതാണ്..... അന്നു മോൾക്ക് കാര്യം ഒന്നും മനസിലായില്ലെങ്കിലും അവളും അവരുടെ കൂടെ തുള്ളിചാടി.... ആ സന്തോഷ നിമിഷത്തിൽ തന്നെ ആലിക്ക് ഹരി റിംഗ് ഇട്ട് കൊടുത്തു..... അവൾ അവനെ ഇറുക്കെ കെട്ടിപ്പിച്ചു.... "ആലി നമുക്ക് കല്യാണം കഴിക്കാം...." ഹരിയുടെ ചോദ്യം കെട്ട് ആലി തല ഉയർത്തി അവനെ നോക്കി....

അവൾ തലയാട്ടിയപ്പോൾ അവൻ അവളുടെ മുഖം നെഞ്ചിലേക്ക് ചേർത്തു "എന്നാ റെഡി ആയിക്കോ നാളെ തന്നെ കല്യാണം നടത്തിയേക്കാം...." ഹരി പറഞ്ഞതുകേട്ട ആലി അത്ഭുത്തോടെ അവനെ നോക്കി.... ദിയ ആലിയെ വിളിച്ചു വീടിന്റെ ഇടതു വശത്തേക്ക് കൊണ്ട് വന്നു.... അത്ര നേരവും ഇരുട്ട് ആയിരുന്നു അവിടം... അവർ അങ്ങോട്ട് ചെന്നപ്പോൾ ചുറ്റും ലൈറ്റുകൾ ഓൺ ആയി.....അവിടെ മനോഹരമായ പിങ്കും വൈറ്റും റോസ് ഫ്ലവർസാൽ അലങ്കരിച്ച ഒരു വെഡിങ് സ്റ്റേജ്..... അതിനു മുന്നിൽ അതെ നിറത്തിൽ അലങ്കരിച്ച ചെയറുകൾ രണ്ട് സൈഡിലും അറേഞ്ച് ചെയ്തിട്ടുണ്ട്...... "ആലി നാളത്തെ നിങ്ങളുടെ കല്യാണത്തിന്റെ സ്റ്റേജ്....." ദിയ കണ്ണിറുക്കി പറഞ്ഞപ്പോൾ ആലി അത്ഭുതത്തോടെ എല്ലാവരെയും നോക്കി "ആലി നീ ഹരിയേട്ടനോട് യെസ് പറയുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു..... ഉടനെ തന്നെ ഈ കല്യാണം വേണമെന്നും ഹരിയേട്ടന് ആയിരുന്നു നിർബന്ധം.... അപ്പോൾ പിന്നെ ഞങ്ങള് അതിനു വേണ്ടത് ചെയ്തു കൊടുത്തു....."

ദിയ പറഞ്ഞപ്പോൾ ആലി ഹരിയെ നോക്കി "നമുക്ക് രണ്ട് പേർക്കും സ്വന്തമെന്ന് പറയാൻ ദേ ഇവരെ ഉള്ളു.... എന്റെ ആലി കൊച്ചിന്റെ മനസ്സിങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് ചാടി കളിക്കുവല്ലേ.... അത്കൊണ്ട് പിടിച്ച പിടിയാലേ കേട്ടമെന്ന് കരുതി... നാട്ടിൽ പോയിട്ട് താലികെട്ട്... ... നാളെ ഇവിടെ നിന്റെ രീതിയിലുള്ള ചടങ്ങുകൾ നടത്താം ..... സമ്മതമല്ലേ..... Can't wait more " അവസാനതെ വാചകം അവൾക്ക് മാത്രം കേൾക്കാനായി അവൻ പതിയെ പറഞ്ഞു ആലി അവനെ നോക്കി തലയാട്ടിയപ്പോഴാണ് എല്ലാവർക്കും ആശ്വാസം ആയത് "ആലി ഇപ്പൊ പോയി സുഖമായിട്ട് ഉറങ്ങിക്കോ... നാളത്തെ കാര്യങ്ങൾ എല്ലാം റെഡി ആയിട്ടുണ്ട്..... ഒന്നിലും ഒരു ടെൻഷനും വേണ്ട...." ദച്ചു അവളെ ചേർത്തു പിടിച്ചു പറഞ്ഞപ്പോൾ അവൾ തിരികെ റൂമിലേക്ക് നടന്നു.... രണ്ട് മൂന്ന് ദിവസമായി എല്ലാവർക്കും ഉണ്ടായിരുന്ന കള്ളത്തരങ്ങൾ ഇതാണെന്ന് അവൾക്ക് മനസിലായി..... ഇത്ര പെട്ടെന്ന് വിവാഹം സ്വപ്നം പോലും കണ്ടതല്ല.... എങ്കിലും എത്രയും വേഗം അവന്റേതാകണമെന്ന് ഉള്ളം തുടിക്കുന്നുണ്ട്...... ആ സ്നേഹത്തിന്റെ ചൂടിലേക്ക് ഒതുങ്ങി കൂടാൻ അവൾക്ക് തിടുക്കമായി..... വിവാഹം എന്നൊരു സ്വപ്നം പോലും കാണാൻ അർഹത ഇല്ലെന്ന് കരുതിയിരുന്ന താൻ നാളത്തെ വിവാഹ സ്വപ്‌നങ്ങൾ കാണുന്നു...... ആലി ഒരു ചിരിയോടെ പതിയെ ഉറക്കത്തിലേക്ക് വീണു....

പിറ്റേന്ന് രാവിലെ ഉണർന്ന് ഫ്രഷ് ആയി വന്ന ആലിയേയും കാത്തു നമ്മുടെ പെൺപടകൾ എല്ലാം ഉണ്ടായിരുന്നു... ആലിയുടെ വെഡിങ് ഗൗൺ വാങ്ങാൻ ആയിരുന്നു ഇന്നലെ ദച്ചുവും വിച്ചൂവും പോയത്.... ആലിയുടെയും ദച്ചുന്റെയും സൈസ് ഒരുപോലെ ആയത്കൊണ്ട് അതിനു ബുദ്ദിമുട്ട് വന്നില്ല..... വൈറ്റ് പ്രിൻസസ്സ് ബോൾ ഗൗൺ ആയിരുന്നു അവൾക്ക്.... സിംപിൾ ലേസ് വർക്കും നെക്കിലെയും സ്ലീവിലെയും പ്രത്യേക പേൾ വർക്കും ഗൗണിന് വല്ലാത്തൊരു ഭംഗി നൽകി..... ആലി അത് ധരിച്ചു വന്നപ്പോൾ എല്ലാവരുടെയും കണ്ണുകൾ വിടർന്നു..... അത്ര ഭംഗി ആയിരുന്നു അവൾക്ക് "എന്റെ ദച്ചേച്ചി പൊളി...ആലിക്ക് പെർഫെക്ട് മാച്ച്..... സിംപിൾ ആൻഡ് എലെഗന്റ്....." ദിയ ആലിയെ പിടിച്ചിരുത്തി അവൾക്ക് മേക്കപ്പ് ചെയ്തു കൊടുത്തു.... സിംപിൾ മേക്കപ്പ് ചെയ്തു.... ആലിയുടെ നീലകണ്ണുകൾ മാത്രം മതിയായിരുന്നു അവളുടെ അഴക് വർദ്ദിപ്പിക്കാൻ..... പവി ആയിരുന്നു ഹെയർ സ്റ്റൈലിസ്റ്റ്.... അതിന് വേണ്ടി പ്രത്യേകം ഹെയർ സ്പ്രെയും പിന്നുകളും എല്ലാം വാങ്ങിയിട്ടുണ്ടായിരുന്നു.....മുടി പിറകിലേക്ക് ലോ ബൺ ചെയ്തു..... മുന്നിൽ കുറച്ചു മുടി കേൾ ചെയ്തിട്ടു...... ബൺ ചെയ്ത മുടിക്ക് മുകളിൽ വൈറ്റ് സ്റ്റോൺ ഫ്ലോറൽ അക്സസ്സറീസ് വെച്ച് ലേസ് വർക്ക്‌ ചെയ്ത ലോങ്ങ്‌ വെയിൽ അറ്റാച്ച് ചെയ്തു.....

"അടിപൊളി പവിചേച്ചി.... ഇന്നലെ മുഴുവൻ എന്റെ മുടിയിൽ യു ട്യൂബ് നോക്കി ട്രയൽ ചെയ്തതിനു ഗുണം ഉണ്ടായി..... കിടിലോൽസ്കി...." "താങ്ക്യു താങ്ക്യു...." പവി ഒരു ചിരിയോടെ എല്ലാവരെയും നോക്കി..... ദച്ചു ആലിക്ക് ഒരു ഡയമണ്ട് ഇയർ റിങ്ങും കയ്യിൽ അതെ മോഡൽ വളയും പിന്നൊരു റിങ്ങും ഇട്ട് കൊടുത്തു.... പവിയും ദിയയും നെക്‌ളേസും.....എല്ലാം ഒരു സെറ്റ് ആയിരുന്നു..... പേൾ ആൻഡ് sequence വർക്ക്‌ ചെയ്ത വൈറ്റ് ഹൈ ഹീൽഡ് ഷൂ കൂടി ആയപ്പോൾ ആലിയുടെ ലുക്ക്‌ കംപ്ലീറ്റ് ആയി..... "ഇപ്പൊ ശെരിക്കും ഒരു രാജകുമാരി ആയി...." ദച്ചു അവളോട് ചേർന്ന് നിന്നു പറഞ്ഞു.... ആലിയുടെ കണ്ണുകൾ നിറഞ്ഞു.... തന്റെ ആരും അല്ലാതിരുന്നവർ... ഇന്ന് തന്നെക്കാൾ സന്തോഷം അവർക്കാണ്..... "എല്ലാം ഇഷ്ടമായില്ലേ ആലി..... " പവി ചോദിച്ചപ്പോൾ അവൾ തലയാട്ടി......ആലി നിറകണ്ണുകളോടെ അവർ മൂന്നുപേരെയും ചേർത്തു പിടിച്ചു.... ആ നിമിഷം അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു...... റൂമിലേക്ക് റെഡിയാകാൻ വന്നതായിരുന്നു ദച്ചു.... ബേബി പിങ്ക് ഫുൾ ഗൗൺ ആയിരുന്നു അവർ എല്ലാവർക്കും..... നെക്ക് ഭാഗത്തു വരുന്ന റോസെറ്റ് വർക്ക്‌ അല്ലാതെ മറ്റു അലങ്കാരങ്ങൾ ഒന്നും അതിനില്ല.... എങ്കിലും വല്ലാത്തൊരു ഭംഗി ആയിരുന്നു അതിനു.....

ദച്ചു ഗൗൺ ഇട്ടിട്ട് വന്ന് കേൾ ചെയ്ത മുടി പോണി ടെയിൽ കെട്ടി ഭംഗിയാക്കി... ചെറുതായി ഒന്ന് മേക്കപ്പ് ചെയ്തു കണ്ണാടിയിൽ നോക്കി നിന്നപ്പോഴാണ് ബാത്‌റൂമിൽ നിന്നും ഇറങ്ങിയ വിച്ചുനെ കണ്ടത് "ഇപ്പൊ കുളിച്ചതെ ഉള്ളോ...." അവൾ കണ്ണാടിയിൽ കൂടി തന്നെ അവനെ നോക്കി ചോദിച്ചു .... അവനും അവളുടെ തൊട്ട് പിറകിൽ വന്ന് കണ്ണാടിയിൽ നോക്കി മുടി ഒതുക്കി വെച്ചു.... അപ്പോഴെല്ലാം അവന്റെ ശ്രദ്ധ ദച്ചുവിൽ മാത്ര ആയിരുന്നു "ടൈമ് ഉണ്ടല്ലോ....." അവന്റെ നോട്ടം അത്ര പന്തിയല്ലെന്ന് തോന്നിയ ദച്ചു പതിയെ അവിടെ നിന്നു പോകാൻ നോക്കി.... അപ്പോൾ തന്നെ വിച്ചു അവളെ ചുമരിലേക്ക് ചേർത്തു നിർത്തി..... "ദ്രുവി നിന്നെയീ ഡ്രെസ്സിൽ കണ്ടാൽ കോട്ടൺ ക്യാൻഡി പോലുണ്ട്....ടേസ്റ്റ് ചെയ്യാൻ തോന്നുന്നു...." അവളുടെ ചെവിക്കരികിൽ അധരങ്ങൾ ഉരസി വിച്ചു പറഞ്ഞു "അയ്യേ ഈ ഒരു ചിന്തയെ ഉള്ളു.... വഷളൻ...." ദച്ചു വാ പൊത്തി ചിരിച്ചു "അതേടി ഞാൻ വഷളനാ .... ഇന്നലെ അത്രയും കൊതിപ്പിച്ചില്ലേ നീയെന്നെ...." വിച്ചു അവളുടെ കണ്ണിൽ നോക്കി പറഞ്ഞപ്പോൾ ദച്ചുന് മറുതൊന്നും പറയാൻ ഉണ്ടായിരുന്നില്ല..... അവന്റെ നോട്ടം ലൈറ്റ് പിങ്ക് നിറത്തിലുള്ള അവളുടെ ചുണ്ടുകളിലേക്ക് നീണ്ടു...

പതിയെ അവളുടെ കീഴ്ച്ചുണ്ട് വിരലുകളാൽ തഴുകുമ്പോൾ ദച്ചു കണ്ണുകൾ ഇറുക്കെയടച്ചു.... വല്ലാത്തൊരു കൊതിയോടെ ആ അധരങ്ങൾ നുണഞ്ഞെടുക്കാൻ ആഞ്ഞപ്പോഴാണ് കതകും തള്ളി തുറന്നു ആരോ വന്നത് വിച്ചു ഞെട്ടി നോക്കിയപ്പോൾ അന്നു മോളാണ്.... ഒരു നിക്കറുമിട്ട് തുള്ളിച്ചാടിയാണു വരവ്.... "ഉഫ്... എന്റെ കുരിപ്പേ... നീയെന്റെ കഞ്ഞിയിൽ പാറ്റ ഇടുമോ...." "പപ്പ ന്തിനാ കഞ്ഞി കുച്ചേ.... ചപ്പാത്തി ഉന്തല്ലോ...." അവൻ പറഞ്ഞത് മനസിലാകാതെ അന്നു മോള് ചോദിച്ചു.... വിച്ചു ഒരു ചിരിയോടെ അവളെ പൊക്കിയെടുത്തു കവിളിൽ ഒരു കടിയും കൊടുത്തു ദച്ചുനെ ഏൽപ്പിച്ചു "അമ്മേടെ പൊന്ന് വായോ.... നമുക്ക് ഒരുങ്ങാം...." ദച്ചു അന്നു മോളുമായി ഡ്രസിങ് റൂമിലേക്ക് പോയി.... അവിടേക്ക് കയറുന്നതിനു മുൻപ് വിച്ചൂന് ഒരു ഫ്ലയിങ് കിസ്സും കൊടുത്തു.....അവനോരൂ ചിരിയോടെ ഡ്രസ്സ്‌ മാറാനായി പോയി ബ്ലാക്ക് ആൻഡ് വൈറ്റ് വെഡിങ് സ്യുട്ട് ആയിരുന്നു ഹരിയുടെ വേഷം.... ബ്ലാക്ക് ആൻഡ് വൈറ്റ് സ്യുട്ടിൽ ചെക്കന്മാരും ഒപ്പം വേധും റെഡി ആയി.... ഹരിയുടെ അങ്കിളും ആന്റിയും മാത്രമാണ് പുറത്തു നിന്നും വന്നത്..... ആലി അമ്മയെയും പപ്പയെയും മനസ്സിൽ ഓർത്തു റൂമിൽ നിന്നും ഇറങ്ങി....

ആലിയുടെ മുന്നിൽ ആലിയുടെ അതെ മോഡൽ കുട്ടി ഗൗണും ഇട്ട് അന്നു മോൾ ഒരു ഫ്ലവർ ബാസ്കറ്റ് പിടിച്ചിറങ്ങി..... ആലിയുടെ കൂടെ ബാക്കിയുള്ളവരും..... ആലിയെ വിവാഹവേദിയിലേക്ക് കൈ പിടിച്ചു കൊണ്ട് വന്നത് വിച്ചു ആയിരുന്നു...... ആലിയെ കണ്ട മാത്രയിൽ ഹരിയുടെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു..... ചടങ്ങുകൾക്ക് നേതൃത്വം നൽകാനുള്ള ഫാദർ ഹരിയുടെ അങ്കിളിന്റെ കെയർ ഓഫീലാണ് വന്നത്.... അദ്ദേഹം ചടങ്ങുകൾ തുടങ്ങി.... ചില ബൈബിൾ ഭാഗങ്ങൾ വായിച്ചതിന് ശേഷം വിവാഹതിനെക്കുറിച്ചും അതിന്റെ മഹത്വത്തിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു..... ഇംഗ്ലീഷ് പുരോഹിതൻ ആയിരുന്നു അദ്ദേഹം..... അടുത്തതായി വിവാഹ പ്രതിജ്ഞ എടുക്കുന്ന ചടങ്ങ് ആയിരുന്നു ...... ഹരിക്ക് ഇന്നലെ മനു അത് എഴുതി കൊടുത്തിട്ടാണ്ടായിരുന്നു കാണാതെ പഠിക്കാൻ.....അവൻ അവളുടെ മുഖത്തേക്ക് നോക്കി ഒരു ചിരിയോടെ പറയാൻ തുടങ്ങി """"I, Harinandan, take you, Aaliya Francis , to be my wife. I promise to be true to you in good times and in bad, in sickness and in health. I will love you and honour you all the days of my life.""""" അവൻ പറഞ്ഞു നിർത്തിയപ്പോൾ സന്തോഷം കാരണം ആലിടെ കണ്ണുകൾ നിറഞ്ഞു....

അടുത്തത് ആലിയുടെ ഊഴം ആയിരുന്നു..... """"""I, Aaliya Francis, take you, Harinandan,to be my husband. I promise to be true to you in good times and in bad, in sickness and in health. I will love you and honour you all the days of my life.""""""" ആലിയും സന്തോഷത്തോടെ പറഞ്ഞു """"""You have declared your consent before the Church. May the Lord in his goodness strengthen your consent and fill you both with his blessings. That God has joined, man must not separate. Amen.""""""""" അവരുടെ രണ്ട് പേരുടെയും വിവാഹത്തിനു അനുഗ്രഹങ്ങൾ നൽകിയ ശേഷം അദ്ദേഹം പരസ്പരം മോതിരം കൈ മാറാൻ നിർദ്ദേശിച്ചു അവരുടെ പേരുകൾ engrave ചെയ്ത പ്ലാറ്റിനും റിങ്ങുകൾ പരസ്പരം അണിയിച്ചു...... ഫാദർ അവർ രണ്ട് പേരെയും ബ്ലെസ് ചെയ്തു..... """Now, ladies and gentlemen... It is my pleasure to presenting for the first time Mr and Mrs Hari Nandhan..... Now you may kiss....""" ഫാദർ പറഞ്ഞപ്പോൾ ഹരി ഒരു പുഞ്ചിരിയോടെ ആലിയുടെ അധരങ്ങളിലേക്ക് ആദ്യ ചുംബനം പകർന്നു.... അതിൽ അവരുടെ സന്തോഷ കണ്ണുനീർ അലിഞ്ഞു ചേർന്നിരുന്നു..... വിവാഹം കഴിഞ്ഞു ഭക്ഷണവും കഴിഞ്ഞാണ് അങ്കിൾ പോയത്..... അന്നു മോള് വലിയ ഗൗണും വലിച്ചിഴച്ചു അവിടെയെല്ലാം നടന്നു....

കുറച്ചു കഴിഞ്ഞു പയ്യെ അന്നുമോൾ ദച്ചുന്റെ അടുത്തേക്ക് വന്നു... അവളുടെ ചെവിയുടെ അടുത്തേക്ക് വന്നു "അമ്മേ ആലിമേടേം ഹരിപ്പേടേം കല്ലാനം കയിഞ്ഞോ...." "കഴിഞ്ഞല്ലോ...." ദച്ചു മോളുടെ കവിളിലൊരു ഉമ്മ കൊടുത്തു പറഞ്ഞു..... അന്നു മോള് സന്തോഷത്തോടെ അവിടെ നിന്നും വേദിന്റെ അടുത്തേക്ക് പോയി... അവനെ കെട്ടിപ്പിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു "അന്നൂന്റെ കല്ലാനം കയിഞ്ഞേ...... ഹേയ്... ഹേയ്.... അന്നൂന്റെ കല്ലാനം കയിഞ്ഞേ...." അന്നു മോള് സന്തോഷത്തോടെ തുള്ളിചാടി പറഞ്ഞു.... വേദ് കവിളിൽ കൈ വെച്ച് നാണത്തോടെ എല്ലാവരെയും നോക്കി..... ദച്ചുവും വിച്ചൂവും പരസ്പരം വാ പൊളിച്ചു നോക്കിയപ്പോൾ മനുവും പവിയും ഭാവി മരുമോളെ കണ്ട് അന്തം വിട്ട് നിന്നു.... ദിയയും അപ്പുവും ഹരിയും ആലിയും പരിസരം മറന്നു പൊട്ടിച്ചിരിച്ചു..... പതിയെ വിച്ചൂവും ദച്ചുവും മനുവും പവിയും ആ ചിരിയിൽ പങ്ക് ചേർന്നു .... ഒന്നും മനസിലാകാതെ അന്നു മോളും എല്ലാവരെയും നോക്കി ചിരിച്ചു കാണിച്ചു....

അന്ന് വൈകുന്നേരം തന്നെ എല്ലാവരും കൂടി റോക്ക്ഫെല്ലർ സെന്ററിലേക്കാണ് പോയത്.... അവിടെ പ്രസിദ്ധമായ റോക്ക് ഫെല്ലർ ക്രിസ്മസ് ട്രീ ഉണ്ട്.... ഏകദേശം ഇരുപതിനായിരത്തിലധികം ലൈറ്റുകൾ കൊണ്ടാണ് ആ ക്രിസ്മസ് ട്രീ പണി കഴിപ്പിച്ചിട്ടുള്ളത്..... അതിന്റെ ഏറ്റവും മുകളിലായി സ്വരോവ്സ്‌കി ക്രിസ്റ്റലുകൾ ഉപയോഗിച്ച് നിർമ്മിച്ച ഒരു നക്ഷത്രവും കാണാം..... കണ്ണഞ്ചിപ്പിക്കുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു അത്.... കുറച്ചു നേരം അതും കണ്ട് നിന്നു ഫോട്ടോയും എടുത്തു എല്ലാവരും നടന്നു..... ഹോളിഡേ ആയത്കൊണ്ട് എല്ലായിടവും തിരക്കാണ്.....ആലിയുടെ കൈകളിൽ എപ്പോഴും ഹരി മുറുകെ പിടിച്ചിരുന്നു.....ആ സുരക്ഷിതത്വം ആലിയും ഏറെ ആഗ്രഹിച്ചിരുന്നു.... അവർ നടന്നു പോയിക്കൊണ്ടിരുന്നപ്പോഴാണ് സാക്സ് ഫിഫ്ത് അവെന്യൂയിൽ ഹോളിഡേ ലൈറ്റ് ഷോ നടക്കുന്നത് കണ്ടത്..... ലൈറ്റ് ഷോ എല്ലാവരും അതിശയത്തോടെയാണ് നോക്കിക്കണ്ടത്.... കുറച്ചു നേരം ഏതോ ഡിസ്‌നി വേൾടിൽ ചെന്നെത്തിയ പോലെ..... നിമിഷങ്ങൾക്കുള്ളിൽ ബഹു വർണ ചിത്രങ്ങൾ പോലെ മാറുന്ന ലൈറ്റ്കൾ.... പല ദേശക്കാരും അത്ഭുതത്തോടെ അത് നോക്കിക്കണ്ടു... അന്നു മോൾക്ക് അതൊക്കെ കണ്ട് തിരികെ വരാൻ തീരെ താല്പര്യം ഇല്ലായിരുന്നു......

അവിടുന്ന് ടാക്സിയിൽ ആണ് എല്ലാവരും കൂടെ ടൈം സ്‌ക്വയറിലേക്ക് പോയത്.... അവിടെ ചെന്നപ്പോൾ രാത്രിയാണെന്നുള്ള കാര്യം എല്ലാവരും മറന്നു.... ചുറ്റുമുള്ള ബഹുനില കെട്ടിടങ്ങളുടെ ചുവരിലെ വലിയ വലിയ സ്‌ക്രീനിൽ നിന്നുമുള്ള ഡിജിറ്റൽ പരസ്യങ്ങൾ...... ടുറിസ്റ്റുകളുടെ നിലയ്ക്കാത്ത പ്രവാഹം.... നിരത്തിലെ വിവിധങ്ങളായ കടകൾ.... അതിൽ ഒരു റെസ്റ്റോറന്റിൽ നിന്നും ലൈറ്റ് ഫുഡ്‌ വാങ്ങി എല്ലാവരും സ്ട്രീട്ടിലെ ചെയറുകളിലേക്ക് ഇരുന്നു.... എത്ര നേരം വേണമെങ്കിലും അവിടം ചിലവഴിക്കാം..... ഏതോ അത്ഭുതലോകം പോലെ ഇടയ്ക്ക് കേരള ടുറിസത്തിന്റെ പരസ്യവും അവിടെ അവർ കണ്ടു.... "God's own country".... ലോകോത്തര നിലവാരമുള്ള പരസ്യങ്ങളാണ് അവിടെ പ്രദർശിപ്പിക്കുന്നത്.... കുറച്ചു കൂടെ മുന്നോട്ട് നടന്നപ്പോൾ ഡിസ്‌നി പ്രിൻസസിന്റെയും മിക്കി മൗസിന്റെയും മിന്നി മൗസിന്റെയും ടോം ആൻഡ് ജെറിയുടെയും സ്‌പൈഡർ മാന്റെയും ബാറ്റ് മാന്റെയും എല്ലാം രൂപത്തിലുള്ള ആളുകളെ കാണാൻ തുടങ്ങി.....പൈസ കൊടുത്താൽ അവർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാം......അന്നുവും വേധും പിന്നെ അവരുടെ അടുത്ത് നിന്നും മാറിയില്ല.....

എല്ലാവരുടെ കൂടെ നിന്നും ഫോട്ടോ എടുത്താണ് തിരികെ മടങ്ങി എത്തിയത്..... തിരികെ അവർ വില്ലയിലേക്ക് വന്നു.... ഇന്ന് ക്രിസ്മസ് ഈവ് ആണ്... അതുകൊണ്ട് തന്നെ അവിടെയൊരു പാർട്ടി അവർ അറേഞ്ച് ചെയ്തു.... വൈനും റിച്ച് ഫ്രൂട്ട് പ്ലം കേക്കും കൂടെ ഫ്രഷ് ഫ്രൂട്ട് കേക്കും അവർ അവിടെ ഒരുക്കി..... പ്ലം കേക്ക് ആലിയും ഹരിയും ഫ്രൂട്ട് കേക്ക് വേധും അന്നുവും മുറിച്ചു.... ഗെയിം കളിചും സ്വറ പറഞ്ഞും കളിച്ചും ചിരിച്ചും എല്ലാവരും കൂടെ ആ നിമിഷങ്ങൾ ആസ്വദിച്ചു എന്നാൽ ആ സന്തോഷത്തിനു മേൽ കരി നിഴൽ വീഴ്ത്തി ന്യൂ യോർക്കിലെ JFK എയർപോർട്ടിന്റെ പുറത്തേക്ക് അയാൾ വന്നെത്തി..... 🌸....തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story