ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 29

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

എല്ലാവരും സംസാരിച്ചു നിന്നപ്പോഴാണ് വിച്ചു ആലിക്കും ഹരിക്കും ഒരു എൻവെലപ് കൊടുത്തത്.... ഹരി അത് തുറന്നു നോക്കി വിച്ചൂനെ നോക്കി ചിരിച്ചു..... അപ്പു അത് തട്ടിപ്പറിച്ചു അത്ഭുതത്തോടെ നോക്കി... "ഓഹ് ഏഥൻസിലേക്ക് ഹണിമൂണോ...കിടുവേ...." അപ്പു പറഞ്ഞതുകേട്ട ആലി അത്ഭുതത്തോടെ എല്ലാവരെയും നോക്കി "ഓക്കേ.. നമ്മൾ 30th ന് ഇവിടുന്ന് തിരികെ നാട്ടിലേക്ക് പോകും.... ഹരിയും ആലിയും നേരെ ഏഥൻസിലേക്കും പോകും.... അവർ കുറച്ചു ടൈമ് ഒന്നിച്ചു നിൽക്കട്ടെ.... എന്താ ഹരി ഓക്കേയല്ലേ.... അതുമല്ല ഈ ലോകംചുറ്റി പോകാത്ത ബെസ്റ്റ് സ്ഥലം നോക്കിയെടുക്കാൻ കുറച്ചു പാട് പെട്ടു......" വിച്ചു ഒരു ചിരിയോടെ പറഞ്ഞപ്പോൾ ഹരി അവനെ ചേർത്തു പിടിച്ചു "ഏട്ടോ നമ്മളുമൊക്കെ കല്യാണം കഴിക്കും...." അപ്പു ആരും കാണാതെ ദിയയെ നോക്കി കണ്ണിറുക്കി വിച്ചൂനോട് പറഞ്ഞു "ആഹ് നിന്നെ ആഫ്രിക്കയിലെ ഏതേലും വനാന്തരത്തിലേക്ക് ഹണിമൂണിന് വിടാൻ ഞാൻ ഇപ്പോഴേ പ്ലാൻ ചെയ്യുന്നുണ്ട്.... അല്ലാ ഇങ്ങനെ പോയാൽ ചിലപ്പോ ഉടനെ അതൊക്കെ തീരുമാനിക്കേണ്ടി വരും....."

വിച്ചു അപ്പുനെയും ദിയയെയും ഒഴിച്ച് ബാക്കി എല്ലാവരെയും നോക്കി പറഞ്ഞു... അപ്പൂന് അവൻ എന്തോ കൊള്ളിച്ചു പറഞ്ഞത് പോലെ തോന്നിയെങ്കിലും അങ്ങനെയൊന്നും ഇല്ലെന്ന് സ്വയം സമാധാനിച്ചു..... ദിയ എല്ലാവരെയും നോക്കി ഇളിച്ചു കാണിച്ചു നിന്നു...... ഹരി റൂമിലേക്ക് വന്നപ്പോൾ ആലി ഫ്ലൈറ്റ് ടിക്കറ്റും ഹോട്ടലിന്റെ ബ്രോഷറും മറ്റും നോക്കിയിരിക്കുകയായിരുന്നു....ഹരി അവളുടെ അടുത്തേക്ക് വന്നിരുന്നു "ഞാൻ പുറത്തോട്ട് ഒന്നും അങ്ങനെ പോയിട്ടില്ല....ആദ്യായിട്ടാ..." ആലി അവനെ നോക്കി പറഞ്ഞു "അത് സാരമില്ല ഇനി ശീലമായിക്കോളും... എന്റെ കൂടെ ഇനി എല്ലായിടത്തും വരേണ്ടതല്ലേ...." ആലി അവന്റെ കൈയിൽ അവളുടെ കൈ ചേർത്തിരുന്നു.... "ആലിമ്മാ can I kiss u...." ഹരി അവളോട് പതിയെ കൊഞ്ചി ചോദിച്ചപ്പോൾ അവൾ ഒരു ചെറു ചിരിയോടെ അവനെ നോക്കി.... ഹരി പതിയെ അവളുടെ അധരങ്ങൾ അവന്റേതുമായി ചേർത്തു ഒരു ദീർഘ ചുംബനത്തിലേക്ക് ചേക്കേറി.... അവളുടെ കയ്യിലിരുന്ന ഫ്ലൈറ്റ് ടിക്കറ്റും മറ്റും പതിയെ താഴേക്ക് ഊർന്നു വീണു..... രണ്ട് പേരും ആ ചുംബനത്തിന്റെ മധുരത്തിലേക്ക് അലിഞ്ഞു ചേർന്നു..... \\\\\\\\\\\\\\\\\\\\\\ 24 /12/21.....ഹാവേരി, കർണാടക 📱 "ഹാ അമൃത ഇത് ഞാനാ കാർത്തിക...." .............. 📱

"അതെ ഞാൻ ഇപ്പൊ നാട്ടിന്നു പോന്നു... ഇവിടെ ഹാവേരിയിൽ ഞങ്ങൾക്ക് ഒരു വീടുണ്ട് അവിടെയാ.. " .............. 📱"ഹേയ് ഇല്ല ഇവിടെ സേഫ് ആണ്.... പപ്പാ ആ ഫിനാൻസ്കാരെ പറ്റിച്ചു പൈസയുമായി അന്ന് തന്നെ രാജ്യം വിട്ടു...എന്നെ പോലീസ് ചോദ്യം ചെയ്തെങ്കിലും പ്രത്യേകിച്ച് ഒന്നും കിട്ടില്ലെന്ന്‌ മനസിലായി വെറുതെ വിട്ടു.... പപ്പാ എങ്ങോട്ടാ ആ പൈസയുമായി മുങ്ങിയതെന്ന് എനിക്ക് അറിയില്ല... " ........... 📱"ഹാ അമ്മയെ അവിടെ ഹോസ്പിറ്റലിൽ ഏൽപ്പിച്ചു... അവിടെയൊരു പാലിയേറ്റീവ് കെയർ യൂണിറ്റ് ഉണ്ട് അവർ നോക്കിക്കോളും.... അത്യാവശ്യം പൈസയും കൊടുത്തു... അല്ലാതെ സെന്റിമെന്റ്സിന്റെ പേരിൽ അവരെ നോക്കി നിൽക്കാൻ എനിക്ക് പറ്റുമോ... അതുമല്ല കാലിലെ ക്യാൻസർ മറ്റു പലയിടത്തേക്കും വ്യാപിച്ചിട്ടുണ്ട്... ഇനി നമ്മൾ കൂടെ നിന്നാലും ഇല്ലെങ്കിലും എപ്പോഴായാലും അവർ മരിക്കും.... " ............. "📱...ഏയ്‌ ഒരിക്കലുമില്ല... അവരങ്ങ് ന്യൂ യോർക്കിൽ പോയി ആഘോഷിക്കട്ടെ... പക്ഷെ തിരികെ വരുമ്പോൾ ഒരാള് കുറവായിരിക്കും....ദ്രുവിയുടെയും വിദ്യുതിന്റെയും അന്നു മോള്.... പാവം മൂന്ന് വയസ്സ് വരെ ജീവനോടെ ഇരിക്കാനേ അതിനു യോഗമുള്ളു... അന്ന് ആ ആക്‌സിഡന്റിന്ന് രക്ഷപെട്ടതാ...... ഇനി ഒരിക്കൽക്കൂടി അതുണ്ടാകില്ല....ആ ദ്രുവിയോട് അല്ലെ അതിന്റെ കൂറ്...

അവൾക്കും അതിനെ ജീവനല്ലേ.... ആ ജീവനെ ഉടനെ അങ്ങ് പരലോകത്തേക്ക് കെട്ടിയെടുക്കും.... അനാർക്കലി വിദ്യുത് വദേരയുടെ ജീവൻ എടുക്കാൻ ന്യൂ യോർക്കിൽ ആളെത്തിക്കഴിഞ്ഞു....." ......... 📱"ഏയ്‌ എല്ലാം സ്മൂത്ത്‌ ആയി പോകും... ആ കൊച്ചിന്റെ പിറകെ അവളും പോകും... ആ ദ്രുവി... പിന്നെ വിദ്യുതിനെ ഞാൻ എന്റെ കാൽക്കീഴിൽ കൊണ്ട് വരും.... ഓക്കേ ഡീ ഞാനിപ്പോൾ ഇവിടെ ഹോസ്പിറ്റലിലാ... ചെറിയൊരു പനി... വല്ലാത്തൊരു ക്ഷീണവും തളർച്ചയും...കുറച്ചു നാളായി ഉണ്ട്...ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു റിസൾട്ടിനായി വെയിറ്റ് ചെയ്യുവാ...ഡോക്ടർ വിളിക്കുന്നു... പിന്നെ വിളിക്കാം.... " കാർത്തിക കാൾ കട്ട്‌ ചെയ്തു ഡോക്ടറിന്റെ റൂമിലേക്ക് വന്നു....ഡോക്ടർ മലയാളി ആയിരുന്നു "ഓക്കേ മിസ്സ്‌ കാർത്തിക...ബ്ലഡ്‌ ടെസ്റ്റിന്റെ റിസൾട്ട്‌ വന്നിട്ടുണ്ട്...ഞങ്ങൾക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു.....Unfortunately അത്ര സുഖകരമായ റിസൾട്ട്‌ അല്ല... " ഡോക്ടർ റിസൾട്ടിലെ ഒരു പേപ്പർ കാർത്തികയുടെ കയ്യിലേക്ക് കൊടുത്തു...ഡോക്ടർ എന്തൊക്കെയോ പറഞ്ഞെങ്കിലും അവളുടെ കണ്ണുകൾ ആ വരികളിൽ തങ്ങി നിന്നു...... HIV POSITIVE ... ഒരു നിമിഷം ലോകം കീഴ്മേൽ മറിയുന്ന പോലെ അവൾക്ക് തോന്നി.... എല്ലാം അവസാനിക്കാൻ പോകുന്ന പോലെ.... \\\\\\\\\\\\\\\\\\\\

ദച്ചു അന്നു മോളെ ഉറക്കാനായി റൂമിലേക്ക് വന്നപ്പോൾ വിച്ചു ബെഡിന്റെ സൈഡിലുള്ള കൗച്ചിൽ ലാപ്പിൽ എന്തോ തിരക്കിട്ട ജോലിയിൽ ആണ്... കല്യാണവും യാത്രയും പാർട്ടിയും എല്ലാം അടിച്ചു പൊളിച്ചു അന്നു മോള് നല്ല ഹാപ്പിയാണ് ദച്ചു മോളെ കട്ടിലിൽ കിടത്തി അടുത്ത് കിടന്നു... തണുപ്പ് ആയത്കൊണ്ട് അന്നു മോള് അമ്മയുടെ അടുത്തേക്ക് ചേർന്നു കിടന്നു "അമ്മേ...." അന്നൂന്റെ വിളി കെട്ട് ദച്ചു മോളെ ചേർത്തു പിടിച്ചു "എന്തോ...." "അമ്മയ്ക്ക് അന്നുനെയാനോ പപ്പയെയാനോ ഒത്തിരി ഇസ്‌തം..." അന്നൂന്റെ ചോദ്യം കെട്ട് ദച്ചു കുറുമ്പി പെണ്ണിന്റെ ചുണ്ടിൽ ഒരു കുഞ്ഞ് മുത്തം കൊടുത്തു "അമ്മേടെ പ്രാണനാ അന്നു മോളും പപ്പയും .... ഒത്തിരി ഒത്തിരി ഇഷ്ടവാ രണ്ട് പേരെയും.... അന്നു മോളോട് ഇച്ചിരി ഇഷ്ടം കൂടുതൽ ഉണ്ട്... മോള് പപ്പയോടു പറയണ്ട കേട്ടോ...." ദച്ചു കളിയോടെ മോൾടെ ചെവിയിൽ പതുക്കെ പറഞ്ഞു.... അന്നു മോള് അത് കെട്ട് പൊട്ടിച്ചിരിച്ചു അമ്മയെ കെട്ടിപ്പിടിച്ചു.... "ഇല്ലമ്മേ പപ്പയോടു പരയില്ല.... പോമിസ്....." അവരുടെ ചിരിയും കളിയും കണ്ട് വിച്ചു ഒരു ചിരിയോടെ ജോലിയിലേക്ക് തിരിഞ്ഞു... കുറച്ചു നേരം ദച്ചുവും മോളോടൊപ്പം ഒന്ന് മയങ്ങി..... പിന്നീട് എണിറ്റു നോക്കിയപ്പോൾ മോള് നല്ല ഉറക്കമാണ്..... മോളുറങ്ങി എന്നു ഒന്നുകൂടെ ഉറപ്പു വരുത്തി ദച്ചു മോൾക്ക് വശത്തായി പില്ലോ വെച്ചുകൊടുത്തു....

ബെഡിൽ നിന്നും എഴുന്നേറ്റു വിച്ചൂനെ നോക്കി.... അവൻ ഇപ്പോഴും ലാപിലേക്ക് മിഴി നട്ടിരിക്കുകയാണ്.... ബ്ലാക്ക് കളർ വെൽവേറ്റ് ക്രോപ് ടോപ്പും ബ്ലാക്ക് ഫുൾ സ്കൈർട്ടും ആണ് ദച്ചുന്റെ വേഷം... വൈകുന്നേരം പാർട്ടിക്ക് ഇടനായി വിച്ചു സെലക്ട്‌ ചെയ്തു തന്നതാണ്..... ടോപ്പിന്റെ നെക്കിലും സ്കെർട്ടിന്റെ താഴെ ഭാഗത്തും ചെറിയ ഗോൾഡൻ വർക്ക്‌ മാത്രമാണ് ആകെയുള്ള അലങ്കാരം..... എന്നാലും ഒരു ക്ലാസ്സി ലുക്കുണ്ട് ..... പോണി ടെയിൽ കെട്ടി വെച്ചിരുന്ന മുടി മിററിന് മുന്നിൽ വന്നു ദച്ചു അഴിച്ചിട്ടു..... അപ്പോഴും വിച്ചു ലാപ്പിൽ വർക്കിൽ മുഴുകി ഇരിക്കുകയാണ്.... ഹെയർ പിന്നുകൾ താഴത്തെ ഡ്രോയറിലേക്ക് വെച്ച് മിററിലേക്ക് നോക്കിയപ്പോൾ തൊട്ട് പിന്നിൽ വിച്ചു ഒരു ചിരിയോടെ നിൽക്കുന്നുണ്ട്.... അവളുടെ അഴിച്ചിട്ടിരുന്ന മുടിച്ചുരുളുകൾ അവൻ ഒന്നായി എടുത്തു മുന്നിലേക്കിട്ടു..... പിറകിൽ നിന്നും കെട്ടിപ്പിടിച്ചു അവളുടെ കഴുത്തിടുക്കിലേക്ക് അവൻ കുസൃതിയോടെ മുഖം ഉരസി.... അവന്റെ മീശരോമങ്ങളും കുറ്റിത്താടിയും അവളുടെ മാർദ്ധവമായ ത്വക്കിൽ വേദനയ്ക്കപ്പുറം മറ്റൊരു അനുഭൂതിയാണ് ഉണർത്തിയത്..... ദച്ചു കണ്ണുകൾ അടച്ചു അവനോട് ചേർന്ന് നിന്നു ചൂടുള്ള അവന്റെ നിശ്വാസം കഴുത്തിൽ നിന്നും അവളുടെ കാതിനരുകിൽ തഴുകി മാറി.... പതിയെ അവന്റെ ചുണ്ടുകളും.....

ദച്ചുനു മേലാകെ കുളിരുന്ന പോലെ തോന്നി.... അവളുടെ കാതിന് പിറകിൽ ചുംബിച്ചു അവളിലെ നേർത്ത വികാരങ്ങളെ അവൻ ഉണർത്തി വിട്ടു "Happy birthday MEINE LIBE.... ❤️" അവളുടെ കാതിൽ വളരെ പതിയെ പറഞ്ഞു വിച്ചു നേർമ്മയായി ചുംബിച്ചു.... അവളോടുള്ള മുഴുവൻ പ്രണയവും അതിൽ നിറഞ്ഞിരിക്കുന്ന പോലെ ദച്ചുനു തോന്നി.... അത്ര ആഴത്തിൽ ആയിരുന്നു അത്.... ആ ചുംബനത്തിന്റെ ശബ്ദം കാതിലൂടെ ഹൃദത്തിലേക്ക് പോയി ശരീരമൊന്നാകെ ചിതറി തെറിച്ച പോലെ.... ആ ഒരു നിമിഷത്തിൽ നിന്നും പുറത്തുകടന്ന ദച്ചു പെട്ടെന്ന് ഒരു ഞെട്ടെലോടെ അവനെ നോക്കി...... അവളുടെ കണ്ണുകളിൽ വിച്ചു നിറഞ്ഞു നിന്നു..... ജനലിന്റെ പുറത്തു ദൂരെ പലയിടത്തായി ആകാശത്തിൽ വർണ്ണ പൂത്തിരികൾ കത്തുന്നുണ്ട്.... ശബ്ദം അത്ര വ്യകതമല്ലെങ്കിലും ആ കാഴ്ച അങ്ങകലെ വ്യകതമായി കാണാം.... "Merry christmas birthday girl....." അവൾ സന്തോഷത്തോടെ അവനെ നോക്കി.... ഇന്ന് ക്രിസ്മസും ഒപ്പം തന്റെ ജന്മദിനവും ആണ്.... ഒരുപാട് വർഷങ്ങൾക്ക് ശേഷം ഒരുപാട് സന്തോഷത്തോടെ സമാദാനത്തോടെയുള്ള ജന്മദിനം....ഇന്നലെ വിച്ചൂനോട് പറയണം എന്നുണ്ടായിരുന്നെങ്കിലും അവനത് ഓർക്കുമോ എന്ന് നോക്കാമെന്നു കരുതി.... അവനത് ഒരിക്കലും മറക്കില്ല......

വിച്ചു അവളെ ചേർത്തു നിർത്തിയപ്പോഴാണ് അവൾ ചിന്തകളിൽ നിന്നും ഉണർന്നത് "ഞാൻ ഓർക്കില്ലെന്ന് കരുതിയോ മേഡം...." അവൾ അത്ഭുതത്തോടെ അവനെ നോക്കി...... ഇപ്പൊ ഓർത്തത് തന്നെ അതല്ലേ.....അവൾ ഇല്ലെന്ന് ചിരിയോടെ തലവെട്ടിച്ചു "അതിരിക്കട്ടെ ആരാ ഈ "MEINE LIBE"....." ദച്ചു കുറുമ്പോട് അവനെ നോക്കി "നീ തന്നെ.... My love... അതാ അതിന്റെ മീനിങ്.... നീയല്ലേ My love, My life, My world, My everthing...." വിച്ചു കണ്ണിറുക്കി പറഞ്ഞപ്പോൾ ദച്ചു അവന്റെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു.... അവനെ ഇറുക്കെ കെട്ടിപിടിച്ചു... ഇങ്ങനെ ഒരു മോമെന്റിൽ ഇതുപോലെയൊക്കെ പറഞ്ഞു കേട്ടപ്പോൾ അവനെ ഇറുക്കെ കെട്ടിപിടിച്ചു വരിഞ്ഞു മുറുക്കാൻ അവൾക്ക് തോന്നിപ്പോയി ... കുറച്ചു കഴിഞ്ഞു അകന്നു മാറി ദച്ചു അവന് മുന്നിൽ കൈ നീട്ടി.... വിച്ചു സംശയത്തോടെ അവളെ നോക്കി.... "ഗിഫ്റ്റ് താ.... ബർത്ത്ഡേ ഗിഫ്റ്റ്...." അവൻ ഒരു ചിരിയോടെ ആ കൈ വെള്ളയിൽ ചുംബിച്ചു "ദ്രുവി ഈ ജന്മദിനം.... അല്ലെങ്കിൽ ഈ രാത്രി നിനക്ക് ഏറെ സ്പെഷ്യൽ ആകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.... അതിനുള്ള സമ്മാനം... അത്.... അതെന്റെ പ്രണയം തന്നെയാടാ..... ഒരുപക്ഷെ എന്നേക്കാൾ എന്നിൽ നിറഞ്ഞു നിൽക്കുന്നത് അത് തന്നെയാ.... ഒരു തരം ഭ്രാന്ത് പോലെ....

ഒരിക്കലും വിമോചനം നേടാൻ ആഗ്രഹിക്കാത്ത ഭ്രാന്ത്.... " വിച്ചു പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപേ ദച്ചുന്റെ ചുണ്ടുകൾ അവന്റേത് ആവേശത്തോടെ കവർന്നെടുത്തു.... ഒരുനിമിഷം അവളുടെ ആവേശത്തിന് മുന്നിൽ പതറിയെങ്കിലും പതിയെ വിച്ചൂവും അവളെ ഭ്രാന്തമായി ചുംബിച്ചുണർത്തി...... അവരുടെ അധരങ്ങളും നാവും ആ ചുംബനത്തിനിടയിൽ ഒന്നാകുന്നതിനു ഒപ്പം അവരുടെ ആത്മാക്കളും പതിയെ ആ പ്രണയത്തിന്റെ വലയത്തിൽ ഒന്നായി കഴിഞ്ഞിരുന്നു...... ആ ചുംബനത്തിൽ നിന്നും വിട്ട് മാറാതെ തന്നെ അവളെ പൊക്കിയെടുത്തു ഫ്ലോറിലെ ബെഡിലേക്ക് പതിയെ ചായ്ച്ചു കിടത്തി.... ചുംബനത്തിന്റെ ലഹരി പതിയെ രണ്ട് പേരെയും കീഴടക്കിയിരുന്നു..... അവളിൽ നിന്നും വിട്ട് മാറി അവൻ റൂമിലെ ലൈറ്റ് ഓഫ്‌ ചെയ്തു.... നേരിയ ഒരു നീല വെളിച്ചം ആ നിമിഷം റൂമാകെ ഒഴുകിയെത്തി..... വിച്ചു ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നായി അഴിക്കുന്നത് കണ്ട് ദച്ചു ഒരു ചിരിയോടെ തിരിഞ്ഞു കിടന്നു...... ക്രോപ് ടോപ്പിനും സ്‌ക്കർട്ടിനും ഇടയിലായി കാണുന്ന ഇടുപ്പിന്റെ ഭാഗത്തു അമർത്തി കടിച്ചു വിച്ചു അവളുടെ ടോപ്പിന്റെ സിപ് അഴിച്ചെടുത്തു.... ഒപ്പം അവന്റെ വിരലുകൾ അവളുടെ സ്കെർട്ടിന്റെ നാടയിലും മുറുകി....

പതിയെ അത് അഴിച്ചെടിക്കുമ്പോഴും അവളിൽ നിന്നും വസ്ത്രങ്ങൾ ഓരോന്നായി അകന്നു മാറുമ്പോഴും ദച്ചുന്റെ ഹൃദയം പതിവിലും വിപരീതമായി ശാന്തമായി മിടിച്ചു..... ഹൃദയത്തിന്റെ ഓരോ അറകളിലും അനിർവചനീയമായ എന്തോ ഒന്ന് നിറഞ്ഞു തുടങ്ങിയിരുന്നു..... നീല വെളിച്ചത്തിൽ അവളുടെ നഗ്നതയിലേക്ക് കണ്ണ് നട്ടിരിക്കുന്ന വിച്ചുവിനെ കാണെ ഉള്ളിൽ ഒരായിരം ചിത്രശലഭങ്ങൾ പറന്നുയർന്ന പോലെ അവൾക്ക് തോന്നി.... അവന്റെ ചെമ്പൻ മിഴികൾ ആ ചെറിയ വെളിച്ചതിലും തിളങ്ങുന്നത് കണ്ട ദച്ചു അവനെ അവളിലേക്ക് അടുപ്പിച്ചു..... അവളിലെ ഓരോ അണുവിനെയും അവൻ ചുംബനങ്ങൾ നൽകി ഉണർത്തി.... അവന്റെ ചുണ്ടും നാവും പല്ലും ഒപ്പം അവന്റെ വിരലുകളും അവളിലാകെ പരതി നടന്നു.... അവന്റെ ഉള്ളിൽ അപ്പോൾ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു.... ദ്രുവി.... തന്റെ പ്രണയം.....ആ പ്രണയം അതിന്റെ എല്ലാ അതിർവരമ്പുകളും ഭേദിച്ചു അവളിലേക്ക് അവൻ ഒഴുക്കി വിട്ടു.... ഒരു പൂവിനെ തലോടുന്നത് പോലെ അവന്റെ വിരലുകൾ അവളിൽ പുതിയ ഈണം മീട്ടി.... അവളെ അവൻ ആരാധനയോടെ നോക്കി.... വർഷങ്ങളായി ഉള്ളിൽ പ്രതിഷ്ടിച്ച തന്റെയുള്ളിലെ പ്രണയം....ഓരോ തവണ ആ പ്രണയം അവൻ നൽകുമ്പോഴും ദച്ചുന്റെ ശരീരമാകെ പൂത്തുലഞ്ഞു.....

ഉള്ളിൽ പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത എന്തോ ഒരു ആനന്ദം അതിന്റെ മൂർദ്ധന്യത്തിലാണ്..... ഒടുവിൽ വികാരവേശത്തിന്റെ പരമൊന്നതിയിൽ തന്റെ പ്രണയത്തെ എല്ലാ അർത്ഥത്തിലും അവളിലേക്ക് അവൻ പകർന്നു കൊടുത്തു.... ആദ്യം ശാന്തമായി ഒഴുകുന്ന പുഴ പോലെയും പിന്നെ ആവേശത്തോടെ തീരത്തെ ഓരോ മണൽത്തരിയെയും പ്രണയത്തിൽ നനച്ചു പിൻവാങ്ങിയ തിരമാല പോലെയും അവൻ അവളിലേക്ക് ചേർന്നു.... ദച്ചുന്റെ ഉള്ളിൽ വലിയൊരു അഗ്നിപർവത സ്ഫോടനം നടന്നുകഴിഞ്ഞിരുന്നു..... ഇത്ര ആനന്ദം നിറഞ്ഞ മറ്റൊരു നിമിഷം ഇനി ഈ ജീവിതത്തിൽ ഉണ്ടാകില്ല.... പൂർണയായിക്കഴിഞ്ഞിരിക്കുന്നു..... ദച്ചുനെ നെഞ്ചിലേക്ക് എടുത്തു കിടത്തി വിച്ചു പുതപ്പാൽ രണ്ട് പേരെയും മൂടി...... രണ്ട് പേരുടെയും നിശ്വാസം അപ്പോഴും ക്രമത്തിൽ ആയിരുന്നില്ല.... അവൾ അവന്റെ നഗ്നമായ നെഞ്ചിൽ തെരുതേരെ ചുംബനങ്ങൾ നൽകി.... വിച്ചു അവളുടെ മൂർദ്ദാവിൽ മുത്തി അവളെ ഒന്നുകൂടെ ചേർത്തു പിടിച്ചു "I love u Dhruvi... Love u more than anything ❤️......." ദച്ചു അവനെ ഒന്നുകൂടെ ഇറുക്കെ പുണർന്നു അവന്റെ നെഞ്ചിലെ രോമക്കാടിലേക്ക് മുഖം ചേർത്തു മയങ്ങി ...... ഇടയ്ക്ക് ദച്ചു ഉണർന്നു നോക്കിയപ്പോൾ വിച്ചു അടുത്തില്ല.... അവൾ പുതപ്പ് മാറോട് ചേർത്തു എഴുന്നേറ്റിരുന്നു... അന്നു മോള് ബെഡിൽ നല്ല ഉറക്കമാണ്.... പെട്ടെന്നാണ് ജനലിന്റെ അരികിൽ പുതപ്പ് കൊണ്ട് ദേഹം മുഴുവൻ പൊതിഞ്ഞു വിച്ചു പുറത്തോട്ട് നോക്കി നിൽക്കുന്നത് കണ്ടത്....

.അവൾ മോളെ ഒന്നുകൂടെ നോക്കി അവന്റെ അടുത്തേക്ക് ചെന്നു.....അവന്റെ പുറത്തു തെളിഞ്ഞു കാണുന്ന ഈഗിൾ ടാറ്റൂവിൽ അവൾ പതിയെ തഴുകി... വിച്ചു തിരിഞ്ഞു അവളെയൊന്ന് നോക്കി ഒരു കൈകൊണ്ട് അവളെ ചേർത്തു നിർത്തി.... ദച്ചു അവൾ പുതച്ചിരുന്ന പുതപ്പിലേക്ക് അവനെയും ചേർത്തു പിടിച്ചു ടാറ്റൂവിന്റെ മുഖത്തേക്ക് അമർത്തി ചുംബിച്ചു... "ഇത് എപ്പോൾ ചെയ്തതാ......" ടാറ്റൂവിൽ ചൂണ്ട് വിരൽ അമർത്തി അവന്റെ കാതിലായി എത്തി നിന്നുകൊണ്ട് അവൾ പതിയെ ചോദിച്ചു "നമ്മുടെ വിവാഹത്തിന് ഒരാഴ്ച മുൻപ്.... നീ പണ്ട് പറയില്ലേ ഇതുപോലെ ടാറ്റൂ ചെയ്യണമെന്ന്..... അപ്പോൾ പിന്നെ ചെയ്തേക്കാമെന്ന് കരുതി ....അതിലൊരു സീക്രെട് ഉണ്ട്.... ആ വിങ്സിൽ ഒന്ന് സൂക്ഷിച്ചു നോകിയെ......" ആ മങ്ങിയ വെളിച്ചത്തിൽ കാണാൻ കഴിയാത്തത്കൊണ്ട് ദച്ചു മുന്നോട്ട് ആഞ്ഞു ടേബിളിൽ ഇരുന്ന വിച്ചുന്റെ മൊബൈൽ എടുത്തു ഫ്ലാഷ് ഓൺ ചെയ്തു ടാറ്റൂവിലെ വിങ്സ് വിശദമായി പരിശോദിച്ചു... എത്രയോ തവണ ഈ ടാറ്റൂ കണ്ടിരിക്കുന്നു... എന്നാൽ ഇപ്പോഴാണ് ടാറ്റൂവിന്റെ വിങ്സിൽ സൂഷ്മമായി നോക്കിയാൽ മാത്രം കാണാൻ കഴിയുന്ന തരത്തിൽ എഴുതിയിട്ടുള്ള തന്റെ പേര് അവൾ കാണുന്നത്..... ആ വിങ്സ് അവളുടെ പേര് തന്നെയാണ്..... ദ്രുവിക.... അവൾ ആ പേരിൽ കയ്യൊടിച്ചു ആ ടാറ്റൂവിൽ മുഴുവൻ ചുംബിച്ചു..... വിച്ചു തിരിഞ്ഞു നിന്നു അവളുടെ പുതപ്പും അവന്റെ പുതപ്പും ഒന്നിച്ചു പിടിച്ചു അവരെ രണ്ട് പേരെയും അതിന്റെ ഉള്ളിലാക്കി.....

ആ നഗ്ന ശരീരങ്ങൾ പരസ്പരം ഒന്നായ പോലെ തന്നെ അവരുടെ ഹൃദയമിടിപ്പും ഒന്ന് ചേർന്നു "ബർത്ത്ഡേ ഗിഫ്റ്റ് എങ്ങനുണ്ട്...." അവൻ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു ചോദിച്ചു.... "ഇപ്പോൾ ഞാനെത്ര സന്തോഷത്തിക്കുന്നുണ്ടെന്ന് വിച്ചൂന് അറിയോ....ഇനി മരിച്ചാലും എനിക്ക് സന്തോഷമേ ഉള്ളു....." "ആഹ് ബെസ്റ്റ്..... ഞാനിപ്പോ തുടങ്ങിയതേയുള്ളു.... അപ്പോഴാ അവൾക്ക് മരിക്കണ്ടത്.... എടി പൊണ്ടാട്ടി നമ്മൾ ഇങ്ങനെ എപ്പോഴും പ്രണയിച്ചു ജീവിക്കും.... കുറെ കുറെ വർഷങ്ങൾ..... നമ്മുടെ അന്നു വളർന്നു അവള് കല്യാണം കഴിച്ചു അവൾക്ക് കുട്ടികൾ ഉണ്ടായി അവരുടെ മക്കളെയും കണ്ട് അങ്ങനെ അങ്ങനെ............" വിച്ചു പറഞ്ഞതുകേട്ടപ്പോൾ ദച്ചൂന് ചിരി വന്നു.... അവൾ കട്ടിലിൽ കിടന്നുറങ്ങുന്ന അവരുടെ പൊടിക്കുപ്പിയെ നോക്കി.... അന്നു മോള് സുഖമായി ഉറങ്ങുവാണ്.... വിച്ചു അവളുടെ മുഖം അവന് നേരെ തിരിച്ചു "എപ്പോഴും നമ്മുടെ കുറുമ്പി പെണ്ണിന്റെ മേലെയല്ലേ ഈ കണ്ണ്..... വല്ലപ്പോഴും എന്നെ കൂടി പരിഗണിക്കണം....." വിച്ചു കുശുമ്പോടെ പറഞ്ഞപ്പോൾ ദച്ചു ഒരു ചിരിയോടെ അവന്റെ രണ്ട് കവിളിലും കുറുമ്പോടെ പിടിച്ചു വലിച്ചു.....അവൾ ഒന്നുകൂടെ അവന്റെ ദേഹത്തേക്ക് ചേർന്ന് നിന്നു..... കാറ്റു പോലും കടക്കാത്തത്ര ചേർന്ന്....... "ഈ കുശുമ്പൻ പപ്പയെ ഒത്തിരി ഒത്തിരി ഇഷ്ടമാണെ...."

അവളുടെ മുഖത്തെ ചിരി വിച്ചു നോക്കി നിന്നു.... റൂമിലെ നീല വെളിച്ചതിലും പുറത്തെ നിലാവിലും തിളങ്ങുന്ന ആ കണ്ണിലേക്കു അവന്റെ നോട്ടം തങ്ങി നിന്നു.... ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങിയപ്പോൾ വിച്ചു അവൻ തന്നെ ചുംബിച്ചു ചുവപ്പിച്ച അവളുടെ ചുണ്ടുകളെ വീണ്ടും വല്ലാത്തൊരു ആവേശത്തോടെ കവർന്നെടുത്തു..... ദച്ചുവും തിരിച്ചു ചുംബിക്കാൻ തുടങ്ങിയപ്പോൾ രണ്ട് പേരും മറ്റെല്ലാം മറന്നു.... വിച്ചുന്റെ കയ്യിൽ നിന്നും എപ്പോഴോ പുതപ്പ് താഴേക്ക് വീണിരുന്നു.... അവർ രണ്ട് പേരും ഒന്നും അറിഞ്ഞില്ല.... ദച്ചുവിന്റെ അരയിലെ മുത്തുകൾ പിടിപ്പിച്ച അരഞ്ഞാണം അവന്റെ കൈ വിരലുകളിൽ ചുഴട്ടിപ്പിടിച്ചു വലിച്ചു പൊട്ടിച്ചു...... അതിലെ മുത്തുകൾ നിലത്തു വീണു ചിതറി.....അവളെയുമായി വീണ്ടും ഫ്ലോർ ബെഡിലേക്ക് വീഴുമ്പോൾ രണ്ട് പേരുടെയും നേർത്ത ചിരി അവിടെ അലസമായി കാറ്റിനൊപ്പം ഒഴുകി നടന്നു..... ആ രാത്രി മുഴുവൻ അവർ പരസ്പരം പ്രണയിച്ചു, പരസ്പരം കാമിച്ചു, പരസ്പരം പുണർന്നു, പരസ്പരം തലോടി ...പലപ്പോഴായി അവൻ അവന്റെയുള്ളിലെ പ്രണയം അവളിലെ ആഴങ്ങളിലേക്ക് പകർന്നു......കൊടും ശൈത്യത്തിലും അവർ രണ്ടും വിയർത്തു കുളിച്ചു... ആ വിയർപ്പുതുള്ളികൾ പരസ്പരം ഒന്നായി.... അവളിലെ ഓരോ അണുവിലും പുതിയൊരു പ്രണയ വസന്തത്തിന് അവൻ ആരംഭം കുറിച്ചു......🌸...തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story