ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 3

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

കണ്ണിൽ തീഷ്ണതയോടെയും ചുണ്ടിൽ ഒരു പുഞ്ചിരിയുമായി വരുന്ന വിദ്യുതിനെ കണ്ട് ദച്ചുനു മനസ്സിൽ ഒരാശ്വാസം തോന്നി.... എന്നാൽ കാർത്തികയുടെ കണ്ണുകൾ അവനെ വല്ലാത്തൊരു ഭാവത്തോടെയാണ് നോക്കിയത്..... രാവിലെ ജിമ്മിൽ പോയിട്ട് വന്നതാണ് വിച്ചു......ഒരു വൈറ്റ് വെസ്റ്റും ബ്ലാക്ക് ഷോർട്സുമാണ് അവന്റെ വേഷം.... ആകെ വിയർത്തു കുളിച്ചാണ് വരവ്.... അവന്റെ ഉറച്ച പേശികൾ ഉദയസൂര്യന്റെ കിരണങ്ങൾ തട്ടി തിളങ്ങുന്ന പോലെ തോന്നി അവൾക്ക്..... വളർന്നു കിടക്കുന്ന മുടി മാൻ ബൺ ചെയ്തു വെച്ചിട്ടുണ്ട്..... ചെന്നിയിലൂടെ ഒഴുകിയിറങ്ങുന്ന വിയർപ്പുത്തുള്ളികൾ തുടച്ചു നീക്കുന്നതിൽ പോലും ഒരു വിദ്യുത് ടച്ച്‌ ഉണ്ട്..... കാർത്തികയുടെ കണ്ണുകൾ തിളങ്ങി..... അവൾക്ക് കീർത്തിയോട് കുശുമ്പ് തോന്നി...... അവനോടൊപ്പം രണ്ട് വർഷത്തോളം അവന്റെ ഭാര്യയായി ജീവിച്ചതാണവൾ..... ഇപ്പോൾ ദ്രുവി..... അവളെ കൊല്ലാൻ പോലും തോന്നുന്നു.... "ആരുടെ അർഹതയെക്കുറിച്ചാണ് ഇപ്പോൾ ഇവിടെ തർക്കം...."

വിച്ചു കയ്യിലിരുന്ന വാട്ടർ ബോട്ടിൽ കൗച്ചിലേക്കിട്ട് അതിലേക്കിരുന്നു ഷൂസിന്റെ ലെയിസ് അഴിക്കാൻ തുടങ്ങി "വേറെ ആരുടേയ ഒരുത്തിയെ നീ എന്റെ മോളുടെ സ്ഥാനത്തേക്ക് കെട്ടിക്കൊണ്ട് വന്നില്ലേ അവളെ തന്നെ.... എന്ത് അർഹതയുണ്ടവൾക്ക്....." "അവളുടെ അർഹതക്കുള്ള ഒരേയൊരു മാനദണ്ഡം ദേ അവളുടെ കയ്യിലിരിക്കുന്ന എന്റെ മോളാ...." വിച്ചു അത് പറഞ്ഞപ്പോൾ അവിടെ നിന്നിരുന്ന എല്ലാവരുടെയും കണ്ണുകൾ ഒരുനിമിഷം അവരിലേക്ക് നീണ്ടു.... എല്ലാവരും നോക്കുന്ന കണ്ട് നാണം വന്ന അന്നുക്കുട്ടി അമ്മേടെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നു "ഹും ഇവളെ പോലൊരു മച്ചിയെ ആണോ എന്റെ കുഞ്ഞിനെ നോക്കാൻ നിനക്ക് കിട്ടിയത്.... അങ്ങനെയുള്ളവർ നോക്കിയാൽ തന്നെ കുഞ്ഞുങ്ങൾക്ക് ദോഷമാ...." വിമല ദച്ചുനെ നോക്കി വെറുപ്പോടെ പറഞ്ഞു "ഓഹ്... അതാണോ.... മച്ചി... അവൾ പ്രസവിക്കുമോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യമല്ലേ....അത് നോക്കാൻ ഞാൻ ഇവിടെ ഉണ്ടല്ലോ.... " വിച്ചുന്റെ പറച്ചില് കേട്ട് ദച്ചൂന്റെ കണ്ണുകൾ മിഴിഞ്ഞു.... അവൾക്ക് അവനെ നോക്കാൻ കഴിഞ്ഞില്ല..

'ദേവി ഈ വിച്ചു എന്തൊക്കെയാ പറയുന്നേ...' അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു... അവൾ മോളെ ചേർത്ത് പിടിച്ചു മുഖം താഴ്ത്തി നിന്നു .... വിച്ചുന്റെ പറച്ചില് കേട്ട് വിമലയും കാർത്തികയും പരസ്പരം നോക്കി "ഓഹ് നീയെന്റെ മോളെ ചതിക്കുവായിരുന്നല്ലേ... അവൾ മരിച്ചപ്പോഴേക്കും അടുത്തവളെ കൂടെ കൂട്ടി.... പിന്നെ അന്നുമോള് എന്റെ കീർത്തിടെ കൂടെ മോളാ... അവൾക്ക് മേൽ നിന്നെ പോലെ അവകാശം ഞങ്ങൾക്കുമുണ്ട്...." അത് കേട്ടതും വിച്ചു ചാടി എണിറ്റു... അവന്റെ മുഖത്തെ കോപം കണ്ട് ദച്ചൂന് പോലും പേടി തോന്നി "അവകാശം അല്ലെ.... അന്നു മോൾടെ മേലുള്ള അവകാശം.... പിന്നെ എന്തോ പറഞ്ഞല്ലോ ചതി അല്ലെ.... എന്നേ അല്ലെ ചതിച്ചത് നിങ്ങളുടെ മോൾ... ചത്തു മുകളിൽ നിൽക്കുന്നതാ... പറയുന്നത് ശരിയല്ല.... പക്ഷെ നിങ്ങളുടെ നാവിൽ നിന്നും വരുന്നതിനു മറുപടി പറയതിരിക്കാൻ വയ്യ.... ആദ്യം അവളുടെ പ്രേമ നാടകം.... എന്നോടുള്ള പ്രണയനാടകം...അതിൽ ഞാൻ വീണു പോയി... അവൾക്കെന്നോടുള്ളത് ആത്മാർത്ഥ സ്നേഹമാണെന്ന് ഞാൻ വിശ്വസിച്ചു... അവിടെ ആദ്യമായ് വിദ്യുത് തോറ്റു.... എന്റെ സ്വത്തിനും പണത്തിനും വേണ്ടിയല്ലായിരുന്നോ അത്.... നിങ്ങളും നിങ്ങളുടെ മോളും കൂടി ഇത് പറഞ്ഞു രസിക്കുന്നത് ഞാനെന്റെ ചെവി കൊണ്ട് കേട്ടതാ....

അന്ന് അവളെ കൊല്ലാതെ വിട്ടത് എന്റെ മോള് അവളുടെ വയറ്റിൽ വളരുന്നത് കൊണ്ട് മാത്രമാ...." അത് കേട്ട് വിമല ആകെ വിളറി വെളുത്തു... ദച്ചു ഞെട്ടിത്തരിച്ചു പോയി.... നാടകമോ.... തന്റെ മുന്നിൽ നിന്ന് കരഞ്ഞു പറയുന്ന ഒരു പെൺകുട്ടിയുടെ മുഖം അവളുടെയുള്ളിൽ തെളിഞ്ഞു വന്നു... കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചു "പിന്നെ അന്നു മോളിൽ നിങ്ങൾക്കുള്ള അവകാശം.....ഗർഭിണി ആയിരിക്കെ ഈ കുഞ്ഞിനെ ഇല്ലാതാക്കാൻ നിങ്ങളും നിങ്ങളുടെ മോളും കൂടി പ്ലാൻ ചെയ്തത് ഇത്ര പെട്ടെന്ന് മറന്ന് പോയോ മിസ്സിസ് വിമല പ്രഭാകർ.... അതും അതിനു വേണ്ടിയുള്ള കാരണമോ പ്രസവിച്ചാൽ തടി വെക്കുമത്രേ വയറ്റിൽ സ്‌ട്രെച്ച് മാർക്കുകൾ വരും മുലപ്പാല് കൊടുത്താൽ മാറിടം ഇടിഞ്ഞു തൂങ്ങുമെന്ന്....ഒന്നല്ല രണ്ട് തവണയാ നിങ്ങളും മോളും കൂടെ എന്റെ മോളെ വയറ്റിൽ വെച്ച് കൊല്ലാൻ നോക്കിയത്.... അവസാനം കുഞ്ഞു ജനിച്ചാൽ അമരാവാതിയിലെ സ്വത്തുക്കളുടെ മേലുള്ള പിടി കൂട്ടാം എന്നുള്ള പ്ലാനിൽ എത്തിച്ചേർന്നു അമ്മയും മോളും....."

വിച്ചു പറയുന്ന കേട്ട് നിറകണ്ണുകളാൽ ദച്ചു അവളുടെ കയ്യിലിരുന്ന അന്നു മോളെ നോക്കി.... എങ്ങനെ തോന്നി കീർത്തിക്ക്..... അന്നുക്കുട്ടി ഒന്നും അറിയുന്നില്ല......അവൾ കൈയിലുള്ള ബന്നിയേ കളിപ്പിക്കുവാണ്.... അവൾ മോളെ ഒന്നുടെ ചേർത്ത് പിടിച്ചു ഈശ്വരനോട് നന്ദി പറഞ്ഞു.... ഒരു പോറല് പോലും ഏൽപ്പിക്കാതെ ഇവളെ ഇങ് തന്നില്ലേ...." "മോള് മരിച്ചിട്ട് മൂന്നു വർഷം ആയില്ലേ.... ഇത്ര നാളും എവിടെ ആയിരുന്നു നിങ്ങൾ ഈ പറഞ്ഞ അവകാശവും കൊണ്ട്.... ജനിച്ചയുടൻ അമ്മ മരിച്ച ഈ പിഞ്ചു കുഞ്ഞിനെയുമായി ഞാനും എന്റെ ദാദിയും ഓരോ നിമിഷവും നീറി കഴിഞ്ഞപ്പോൾ എവിടെ ആയിരുന്നു നിങ്ങൾ..... എന്റെ കുഞ്ഞിന് വേണ്ടി ഞാൻ അനുഭവിച്ച കഷ്ടപ്പാടുകൾ വിളമ്പുവല്ല.... വിദ്യുതിന് അതിന്റെ ആവശ്യമില്ല.... എന്റെ മോൾക്ക് അവളെ നോക്കാനും സ്നേഹിക്കാനും കഴിയും എന്നുറപ്പുള്ള ഒരമ്മയെയാ ഞാൻ കൊടുത്തത്.... അതെന്റെ തീരുമാനമാ... അമരാവതിയിലെ വിദ്യുത് വഡേരെയുടെ തീരുമാനം.....കൊച്ചുമോളെ കാണാൻ നിങ്ങൾക്കിവിടെ വരാം....

പക്ഷെ ദ്രുവിയെ ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ നോവിക്കാനാണ് ഭാവമെങ്കിൽ..... അറിയാല്ലോ എന്നേ....." അത്രയും പറഞ്ഞു അവർക്കൊരു താക്കീത് കൊടുത്തു വിച്ചു ദച്ചുന്റെയും മോളുടെയും അടുത്തേക്ക് പോയി.... "റൂമിലേക്ക് വാ.... "അത്രയും അവരോട് പറഞ്ഞവൻ സ്റ്റേയർ കയറി മുകളിലേക്ക് പോയി....... വിമലയും മോളും അപമാനഭാരത്താൽ അവിടെ നിന്നും ഇറങ്ങി..... ദച്ചുവും മോളും റൂമിലേക്ക് വന്നപ്പോൾ വിച്ചു ഇട്ടിരുന്ന വെസ്റ്റ്‌ ഊരിയിട്ട് കുളിക്കാൻ പോകുകയായിരുന്നു.... അവളുടെ കണ്ണുകൾ ആ ഈഗിൽ റ്റാറ്റുവിൽ തറഞ്ഞു നിന്നു...... അവളെന്തോ പറയാൻ വന്നപ്പോഴേക്കും അവൻ വാഷ്റൂമിലേക്ക് കയറി പോയി.... കണ്ടിട്ടും കാണാത്തത് പോലെ പോകുന്ന കണ്ട് അവൾക്ക് ദേഷ്യം വന്നു... അപ്പോഴേക്കും അന്നുക്കുട്ടി കട്ടിലിൽ കയറി ഇരുന്നു വിളിച്ചു തുടങ്ങി "ദച്ചമ്മേ.... വാ...." അവളൊരു ചിരിയോടെ മോളുടെ അടുത്ത് ചെന്നു അവളെ ചേർത്ത് പിടിച്ചു..... "ദച്ചമ്മേ.... പാത്ത് പാദ്.... ബന്നിക്കും കിട്ടുന്നും ചാച്ചനം...." അവളുടെ പറച്ചില് കേട്ട് ദച്ചു ആ കുഞ്ഞി ചുണ്ടിൽ മുത്തി....

ബന്നിയെയും കിട്ടുനെയും കട്ടിലിൽ കിടത്തി അന്നുമോളും അവരുടെ അടുത്തേക്ക് കിടന്നു.... അവളെ ചേർത്ത് പിടിച്ചു ദച്ചു പാടി തുടങ്ങി 🎵ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ കാത്തുകത്തുണ്ടായൊരുണ്ണി.... അമ്പോറ്റി കണ്ണന്റെ മുന്നിൽ അമ്മ കുമ്പിട്ടു കിട്ടിയ പുണ്യം.... ചോടൊന്നു വെക്കുമ്പോൾ അമ്മക്ക് നെഞ്ചിൽ കുളിരാം കുരുന്നാകുമുണ്ണി.... 🎵 അന്നു കുട്ടി ദച്ചുന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ചു "അമ്മേ......" ഒരു കള്ളച്ചിരിയോടെ അന്നു മോള് വിളിക്കുന്ന കേട്ട് ദച്ചുന്റെ വയറിൽ നിന്നും ഒരാന്തലുണ്ടായ പോലെ തോന്നി... വാക്കുകൾ തൊണ്ടക്കുഴിയിൽ കെട്ടിക്കിടക്കുന്ന പോലെ.... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... മാറിടത്തിൽ നിന്നും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഉറവ പൊട്ടി വരുന്ന പോലെ.... അത് അന്നുക്കുട്ടിക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു.....അവൾ മോളെ ഇറുക്കിപ്പിടിച്ചു മുഖം മുഴുവൻ ചുംബിച്ചു...... ബാത്‌റൂമിന്റെ വാതിലിൽ ഇത് കണ്ട് നിന്ന വിച്ചുന്റെ കണ്ണുകൾ നിറഞ്ഞു വന്നു..അവനൊരു ചിരിയോടെ രണ്ട് പേരെയും നോക്കി അവിടെ നിന്നും പോയി...... 🌸🌸🌸🌸🌸🌸🌸🌸

ദച്ചുന്റെ വീട്ടിലേക്കുള്ള യാത്രയിലാണ് ദച്ചുവും മോളും.... കല്യാണം കഴിഞ്ഞു അങ്ങോട്ട് പോയതാണ്....അമരാവതിയിലെ വടക്കുവശത്തെ ഗേറ്റ് വഴി വാഴത്തോപ്പ് കടന്നാൽ വീട്ടിലേക്ക് കയറാം.... റോഡ് വഴി ആണേൽ കുറച്ചു കറങ്ങണം .... ഇതിപ്പോ എളുപ്പമാ.... ദാദിയോട് പറഞ്ഞപ്പോൾ കാറിൽ റോഡ് വഴിയാക്കാൻ പറയാമെന്നു പറഞ്ഞു.... അത് കേട്ടപ്പോൾ ചിരി വന്നു... ദാദിടെ സമാദാനത്തിന് വിച്ചുന്റെ സ്ഥിരം ഗാർഡ്‌സിൽ ഒരാളായ അമീറിനോപ്പമാണ് ഞങ്ങളെ അയച്ചത്.... അമീറിനെ അന്നുക്കുട്ടിക്ക് നല്ല പേടിയാണ്.... നല്ല ഒത്ത ശരീരവും ആറര അടി പോക്കവുമുള്ള മനുഷ്യനാണയാൾ .... ഒന്ന് ചിരിക്കുക കൂടിയില്ല.... അഞ്ചു വർഷമായി വിച്ചുന്റെ കൂടെയാണ്.... അന്നുക്കുട്ടി ഇടക്ക് ഇടക്ക് ദച്ചുന്റെ കയ്യിലിരുന്നു അമീറിനെ കള്ള നോട്ടം നോക്കും... അമീർ നോക്കുന്നുണ്ടെന്ന് കാണുമ്പോൾ തിരിഞ്ഞു ദച്ചുന്റെ ദേഹത്തേക്ക് കിടക്കും.... അവൾക്കതൊരു കളിയായിട്ട് തോന്നി.... മുറ്റത്തേയ്ക്ക് ചെന്നപ്പോഴേ കണ്ടു വരാന്തയിൽ ഇരിക്കുന്ന അമ്മയെ.... അമീർ ദൂരെ മാറി കൈ കെട്ടി നിന്നു.... "അമ്മേ.... എന്താ ഇത്ര ആലോചന അമ്മക്കുട്ടി...." ദച്ചു അമ്മയുടെ കവിളിൽ നുള്ളി ചോദിച്ചു.... അപ്പോഴേക്കും അന്നുക്കുട്ടി അമ്മമ്മേടെ മടിയിലേക്ക് കയറി... "ആരിത് അമ്മമ്മേടെ അമ്പോറ്റിക്കുട്ടിയോ....

എനിക്കിവിടെ എന്ത് പണിയാ ദച്ചു... പാചകത്തിന് ഒരാൾ... പുറംപണിക്ക് ഒരാൾ... എനിക്ക് ഫുൾ റസ്റ്റ്‌.... ഒന്നും ചെയ്യാൻ ആരും സമ്മതിക്കില്ല.... ഒന്ന് കാണട്ടെ വിചുനെ... അവനല്ലേ ഇതെല്ലാം ഏർപ്പാടാക്കിയേ.... കള്ളിപ്പെണ്ണേ നിന്റെ അച്ഛന്റെ ചന്തിക്ക് രണ്ട് പെട കൊടുക്കുന്നുണ്ട്...." സരസ്വതി അന്നുക്കുട്ടിയോട് പറഞ്ഞപ്പോൾ അവൾ വാ പൊത്തി ചിരിച്ചു "രന്തടി കൊടുത്തോ... പപ്പാ മോക്ക് ഐസ്റീം തന്നില്ല...." അതുക്കെട്ട് ദച്ചുവും അമ്മയും മുഖത്തോട് മുഖം നോക്കി പൊട്ടിച്ചിരിച്ചു "ഡീ കള്ളി നിനക്കു ചെറിയ ചൂട് കൊണ്ടല്ലേ... അതിനുംകൂടേ വേണ്ടി എത്ര ചോക്ലേറ്റാ വാങ്ങി തന്നെ..." ദച്ചു പറഞ്ഞപ്പോൾ അന്നുക്കുട്ടി ഒരു ചിരിയോടെ അമ്മമയുടെ നെഞ്ചിലേക്ക് ചേർന്നിരുന്നു.... ദച്ചു അവളെ ഇക്കിളിയാക്കി ചിരിപ്പിച്ചു... അമ്മയുടെയും മോളുടെയും ചിരിയോളികൾ ആ നാലുകെട്ട് വീട്ടിൽ മുഴങ്ങി കേട്ടു... സരസ്വദിക്ക് ദച്ചുന്റെ സന്തോഷം കണ്ട് ഉള്ളു നിറഞ്ഞു...... അമ്മമ്മയും മോളും കഥ പറഞ്ഞു തുടങ്ങിയ സമയത്തു ദച്ചു അവളുടെ റൂമിലേക്ക് പോയി.... അന്നു മോൾക്ക് കല്യാണത്തിന് മുന്നേ കുറച്ചു ഉടുപ്പും കുറച്ചു കഥ ബുക്കും വാങ്ങിച്ചിരുന്നു... അതെടുക്കണം... റൂമിലെത്തിയപ്പോൾ അവളൊന്നു കണ്ണോടിച്ചു... തന്റെ മുറി... സന്തോഷവും ദുഖവും പ്രണയവും വിരഹവും പ്രതീക്ഷകളും സ്വപ്നങ്ങളും വേദനകളും അറിഞ്ഞ തന്റെ മുറി....

ഓർമകളെല്ലാം അഗ്നിക്കിരയാക്കി കളഞ്ഞെങ്കിലും ഈ ചുവരുകളിൽ അതെല്ലാം പ്രതിധ്വനിക്കുന്ന പോലെ.... അവൾ കണ്ണുകൾ ഇറുക്കിയടച്ചു ഒന്ന് നിശ്വസിച്ചു... അലമാരയിൽ നിന്നും മോൾക്കുള്ളതെല്ലാം എടുത്തു വെച്ച കവർ എടുത്തപ്പോൾ അറിയാതെ കൈ തട്ടി എന്തൊക്കെയോ വീണു... പെട്ടെന്ന് അവളുടെ കണ്ണുകൾ ആശ്ചര്യം കൊണ്ട് വിടർന്നു.... അതൊരു കുഞ്ഞു കൊലുസായിരുന്നു നിറയെ മുത്തുകൾ പിടിപ്പിച്ച വെള്ളി പാദസരം....അവളത് കൈയിലെടുത്തു.. കുറച്ചു നിറം മങ്ങിയെങ്കിലും അതിന് അവളുടെയുള്ളിലുള്ള പകിട്ട് കുറക്കാൻ കഴിഞ്ഞില്ല... """"എന്ത് ഭംഗിയാ ദച്ചു നിന്റെ കാല്... ഈ കൊലുസ്സിട്ടപ്പോൾ ഒത്തിരി ഭംഗിയായി.... പൂവ് പോലുണ്ട്.... കൊലുസ് കളയല്ലേ... നീ നടക്കുമ്പോൾ ഈ കൊലുസ് കിലുങ്ങുന്ന കേൾക്കാൻ നല്ല രസവാ..." ദച്ചുന്റെ കുഞ്ഞിക്കാലിലെ വെള്ളഭാഗത്ത് ഇക്കിളിയാക്കിയപ്പോൾ അവൾ കുലുങ്ങി ചിരിച്ചു "വിച്ചേട്ടാ.........."""""""""""

ആ നാല് വയസ്സുകാരിയുടെ കൊഞ്ചിയുള്ള വിളി ഹൃദയത്തിൽ നിന്നും വീണ്ടും വീണ്ടും മുഴങ്ങി കേട്ടു... ആ കൊലുസ് അവൾ ഹൃദയത്തിലേക്ക് ചേർത്ത് പിടിച്ചു.......... മോളെയുമായി തിരികെ പോകുമ്പോൾ അമീർ കുറച്ചു മുന്നേ നടന്നു അയാൾ എന്തോ ഫോൺ കോളിൽ ആണ്.... അന്നു കുട്ടി ദച്ചുന്റെ കൈയിൽ പിടിച്ചാണ് നടക്കുന്നത്.... അവളുടെ കുലുങ്ങിയുള്ള നടത്തം കണ്ട് ദച്ചൂന് വല്ലാത്ത വാത്സല്യം തോന്നി..... അപ്പുറത്തും ഇപ്പുറത്തും കൊമ്പ് കെട്ടിയ മുടി ആട്ടിയാട്ടി നടക്കുന്നുണ്ട്... ഒരു കുഞ്ഞ് ഡയമണ്ട് സ്റ്റട് ഉണ്ട് കാതിൽ .... ഇടക്ക് ഇടക്ക് വെള്ളത്തിലേക്ക് കാല് കൊണ്ട് പോകാൻ നോക്കുമ്പോൾ ദച്ചു കണ്ണുരുട്ടും....അതോടെ നല്ല കുട്ടിയാകും..... കളിച് ചിരിച്ചു നടക്കുന്നതിനിടയിൽ പെട്ടെന്ന് സൈഡിലെ വാഴക്കൂട്ടത്തിനിടയിൽ നിന്നും മുഖംമൂടി ഇട്ട ഒരാൾ ചാടി വീണു... ദച്ചു പെട്ടെന്ന് പേടിച്ചു വിറച്ചെങ്കിലും അവൾ മോളെ എടുത്തു ചേർത്ത് പിടിച്ചു.... അവളുടെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി.... 🌸.......... ❤️.......തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story