ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 30

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

വെളുപ്പിനെ എപ്പോഴോ ദച്ചുവും വിച്ചുവും ബെഡിൽ മോളുടെ അടുത്തായി വന്നു കിടന്നിരുന്നു... ക്ഷീണം കാരണം ദച്ചു പെട്ടെന്ന് തന്നെ മോളെയും കെട്ടിപ്പിടിച്ചു ഉറങ്ങി.... രാവിലെ കവിളിൽ ഒരു കുഞ്ഞ് തണുപ്പ് തോന്നി ദച്ചു കണ്ണ് തുറന്നു നോക്കിയപ്പോൾ അന്നു മോളാണ്... ഒരു ചിരിയോടെ ദച്ചുനെ നോക്കി ഇരുപ്പാണ് "ഹാപ്പി ബേത്ദേ അമ്മേ..." അന്നു മോള് ചിരിയോടെ പറഞ്ഞപ്പോൾ ദച്ചു കിടന്നുകൊണ്ട് തന്നെ മോളെ അവളുടെ നെഞ്ചിലേക്ക് ചേർത്തു കിടത്തി.... മോളുടെ മൂർദ്ദാവിൽ കുറെയധികം ഉമ്മകൾ കൊടുത്തു അപ്പോഴേക്കും വിച്ചൂവും അവരുടെ അടുത്തേക്ക് വന്നു കിടന്നു....ദച്ചുന്റെ ചെവിയിൽ ഒരു കുഞ്ഞ് കടി കൊടുത്തു അവൻ രണ്ട് പേരെയും ചേർത്ത് പിടിച്ചു രാവിലെ ദച്ചു ഫ്രഷ് ആയി വന്നപ്പോൾ ലിവിങ് റൂമിൽ എല്ലാവരും നിൽപ്പുണ്ട്... അവളെ കണ്ടതോടെ എല്ലാവരും ഹാപ്പി ബർത്ത്ഡേ വിഷ് ചെയ്തു പാടാൻ തുടങ്ങി.. ദച്ചു ഒരു ചിരിയോടെ എല്ലാവരെയും നോക്കി നിന്നു "എന്റെ ദച്ചേച്ചി ഇന്നാ ബർത്ത്ഡേ എന്ന് ഒന്ന് പറഞ്ഞത് പോലും ഇല്ലല്ലോ... അല്ലായിരുന്നെങ്കിൽ വമ്പൻ സർപ്രൈസ് പ്ലാൻ ചെയ്യാമായിരുന്നു... സാരമില്ല ഒരു കുഞ്ഞ് പാർട്ടി ഞങ്ങൾ എല്ലാവരും കൂടെ അറേഞ്ച് ചെയ്യുന്നുണ്ട്... "

അപ്പു വലിയ ഉത്സാഹത്തോടെ പറഞ്ഞു.. "ചേച്ചിക്കുള്ള കേക്ക് എന്റെ വക... ഞാൻ ബേക്ക് ചെയ്യാം.. അപ്പു കുറച്ചു സാധനങ്ങൾ വാങ്ങി വരില്ലേ..." ആലി ചോദിച്ചപ്പോൾ അപ്പു സന്തോഷത്തോടെ തലയാട്ടി.... "എന്നാൽ പിന്നെ ഞാൻ ഹെല്പ് ചെയ്യാം..." ഹരി ഒരു ഇളിയോടെ പറഞ്ഞപ്പോൾ എല്ലാവരും അവനെയൊന്ന് ചൂഴ്ന്നു നോക്കി... ആലി അവനെ നോക്കിയപ്പോൾ പ്ലീസ് എന്ന് കെഞ്ചുന്നത് കണ്ട് അവൾ പിന്നെ ഒന്നും പറഞ്ഞില്ല..... അപ്പു ഷോപ്പിംഗ് എല്ലാം കഴിഞ്ഞു വന്നു റൂമിൽ ഫോണിൽ എന്തോ ചികയുമ്പോഴാണ് ദിയ അവിടേക്ക് വന്നത്.... അവൻ ഒരു ചിരിയോടെ അവളെ അവന്റെ അടുത്തേക്ക് ഇരുത്തി...ഫോണിൽ ആരുടെയോ ഫേസ്ബുക് പ്രൊഫൈൽ നോക്കുകയായിരുന്നു അവൻ "ഇത് സിദ്ധി... നമ്മുടെ ഒരു ഫാമിലി ഫ്രണ്ടാ ഇയാൾടെ അച്ഛൻ... നീ ബ്ലൂ റേ ഹോട്ടൽസ് ആൻഡ് റിസോർട്സിനെ പറ്റി കേട്ടിട്ടില്ലേ... അത് ഇയാളുടെ പപ്പയുടെയാ.... എന്നോട് നല്ല ഫ്രണ്ട്‌ലി ആയിട്ടായിരുന്നു ആദ്യമൊക്കെ... ഇപ്പൊ ഇപ്പൊ എന്തോ അധികാര ഭാവം പോലെ.... എന്റെ കാര്യത്തിലൊക്കെ വല്ലാതെ ഇടപെടുന്ന പോലെ... അവസാനം ഞാൻ അതെ പറ്റി ചോദിച്ചു... അപ്പോഴാ അവൾക്ക് എന്നോട് എന്തോ താല്പര്യം ഉണ്ടെന്ന് പറയുന്നത്...

അവളുടെ പപ്പയോടു ഇതെക്കുറിച്ച് സംസാരിക്കാൻ ഇരിക്കുകയാണെന്ന്.... ഇതേ പറ്റി എന്നോട് പറയാതെ ഇരുന്നത് എന്താണെന്ന് ചോദിച്ചപ്പോൾ കുറച്ചു അഹങ്കാരത്തോടെ പറയുവാ അവളെ പോലൊരു പെണ്ണ് ഇഷ്ടം പറഞ്ഞാൽ ആരെങ്കിലും നോ പറയുമോ എന്ന്....." അപ്പു ഒരു പുച്ഛചിരിയോടെ പറഞ്ഞിട്ട് ജാക്കറ്റ് അഴിച്ചു കബോർഡിലേക്ക് ഇട്ടു... ദിയ സിദ്ദിയുടെ ഫോട്ടോയിലേക്ക് കുറച്ചു നേരം നോക്കിയിരുന്നു... ഒരു മോഡൽനെ പോലെയുണ്ട് കാണാൻ.. അവൾ കുറച്ചു സമയം ആ ഫോട്ടോയിലേക്ക് തന്നെ നോക്കിയിരുന്നു "അപ്പു ഇതൊരു നല്ല പ്രൊപോസൽ അല്ലെ... എന്നെക്കാളും എന്തുകൊണ്ടും യോഗ്യത ഈ കുട്ടിക്കില്ലേ..." അപ്പു അവളെ ഒന്ന് നോക്കിയിട്ട് ടി ഷർട്ട്‌ ഊരി ക്ലോത് സ്റ്റാൻഡിലേക്ക് ഇട്ടു... ദിയ പെട്ടെന്ന് മറ്റെവിടെക്കോ നോട്ടം മാറ്റി "നീയിത് പറയുമെന്ന് എനിക്കറിയാം.. നിന്നോട് ഒരു തവണ ഞാൻ ഇതേ പറ്റി പറഞ്ഞതാ.. വിഹാൻ വദേരയുടെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ തന്നെ ആയിരിക്കുമെന്ന് .... അതിന് എന്റെ അവസാന ശ്വാസം വരെ ഒരു മാറ്റവും കാണില്ല.... B'cuz I love u...." അപ്പു അവളുടെ രണ്ട് കവിളിലും ഉമ്മ കൊടുത്തു... ദിയ ഒരു ചിരിയോടെ അവന്റെ വലത് കയ്യിൽ ചുംബിച്ചു...

അവളുടെ അടുത്തേക്കിരുന്നു അപ്പു അവളെ ചേർത്തു പിടിച്ചു ഒരു സെൽഫി ക്ലിക്ക് ചെയ്തു.. അത് അപ്പോൾ തന്നെ സിദ്ദിക്ക് സെന്റ് ചെയ്തു.... വിഹാന് ഒരു അവകാശി ഉണ്ടെന്ന് അവളെ ബോധ്യപ്പെടുത്താൻ.... ദച്ചുന് വേണ്ടി ചോക്ലേറ്റ് കേക്ക് പ്രിപ്പയർ ചെയ്യാൻ ആയിരുന്നു ആലിയുടെ പ്ലാൻ... അവളെ ഹെല്പ് ചെയ്യാൻ വന്ന ഹരി ചോക്ലേറ്റ് ചിപ്സും കഴിച്ചു കിച്ചണിലെ ബ്രെക്ഫാസ്റ് കൗണ്ടറിൽ ഇരിപ്പുണ്ട്.... ഫോണിൽ എന്തോ കാര്യമായി നോക്കുകയാണ്.... ആലി അവനെയൊന്ന് നോക്കി ചോക്ലേറ്റ് മേൽറ്റ് ചെയ്യാൻ വെച്ചു... കേക്കിന് വേണ്ടിയുള്ള ബാറ്റർ മിക്സ്‌ ചെയ്യുന്ന സമയത്തു ഹരി അവളെ പിറകിൽ നിന്നും ചേർത്തു പിടിച്ചു "ഇപ്പോഴാണോ സഹായിക്കാൻ വരുന്നത്...." ആലി പതിയെ അവനോട് ചോദിച്ചു "നീ തനിയെ എല്ലാം ചെയ്തോളാം ചുമ്മാ ഇരുന്നാൽ മതിയെന്ന് പറഞ്ഞില്ലേ..." ഹരി അവളെ ഒന്നുകൂടെ മുറുക്കി പിടിച്ചു അവളുടെ പിൻകഴുത്തിൽ മുത്തി... ആലി ഒന്ന് പിടഞ്ഞു അവനെ നോക്കി "ഈ സഹായം ഇപ്പൊ എനിക്ക് ആവശ്യം ഇല്ല... ഹരി മോൻ ചെല്ല്..."

ആലി ഒരു ചിരിയോടെ പറഞ്ഞപ്പോൾ ഹരി വീണ്ടും അവിടെ തന്നെ കിസ്സ് ചെയ്തു.... ഇത്തവണ കുറച്ചുകൂടെ ഡീപ് കിസ്സ് ആയിരുന്നു "ആലിമ്മാ ഒരു കിസ്സ് തരാമെങ്കിൽ ഞാൻ ഇനി ശല്യപെടുത്തില്ല... അല്ലെങ്കിൽ...." ഹരിയുടെ കള്ളച്ചിരി കണ്ട് ആലി അവനെയൊന്നു നോക്കി... അവൾക്ക് നേരെ കവിളും കാണിച്ചു ഉമ്മ പ്രതീക്ഷിച്ചാണ് നിൽപ്പ്... ആലി വിസ്‌ക് താഴെ വെച്ചു അവനോട്‌ ചേർന്നു നിന്നു ഒരു കുസൃതി ചിരിയോടെ അധികം വേദനിപ്പിക്കാതെ ആ കവിളിൽ ഒരു കടി കൊടുത്തു... അവൻ എന്തെങ്കിലും പറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരു ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന ഹരിയെ കണ്ട് ആലി അത്ഭുതത്തോടെ നിന്നു.... ആ അത്ഭുതം തീരുന്നതിനു മുൻപേ തന്നെ ഹരി അവളുടെ ചുണ്ടുകൾ അവന്റേതുമായി ചേർത്തു ലോക്ക് ചെയ്തു... ആലി പിടഞ്ഞുകൊണ്ട് അവന്റെ പുറത്തു അളിപ്പിടിച്ചു....പക്ഷെ പതിയെ പതിയെ രണ്ട് പേരും പരസ്പരം അതിലേക്ക് അലിഞ്ഞു ചേർന്നു.....ചോക്ലേറ്റ് മധുര്യത്തോടെ ആ ചുംബനം അവരുടെ സിരകളിൽ ഒരു ലഹരിയായി പടർന്നു കയറി......

അന്നു മോള് ടാബിൽ ഗെയിം കളിച്ചോണ്ട് ഇരുന്നപ്പോഴാണ് വേദ് അവിടേക്ക് വന്നത്.... "ഹേയ് അന്നു... ദച്ചു ആന്റിക്ക് ഗിഫ്റ്റ് കൊടുത്തോ നീയ്.... ബർത്ത്ഡേ അല്ലെ.." അന്നു അവനെയൊന്ന് നോക്കി... "ഇല്ല... അന്നുന്റെൽ ഒന്നുല്ല ...." അന്നു വിഷമത്തോടെ വേദിനെ നോക്കി.... "വിഷമിക്കണ്ട.... ഗിഫ്റ്റ് കൊടുക്കാം.... എനിക്കൊരു ഐഡിയ ഉണ്ട്.." വേദ് അന്നുനെയുമായി അവന്റെ റൂമിലേക്ക് പോയി... ടേബിളിൽ നാട്ടിലേക്ക് കൊണ്ട് പോകാനുള്ളതിൽ നിന്നും കുറച്ചു കളർ ചാർട്ടും ക്രയോൻസും എടുത്തു താഴേക്ക് ഇരുന്നു... അന്നു മോള് അവൻ ചെയ്യുന്നതും നോക്കി അവിടെയിരുന്നു "നമുക്ക് കാർഡ് ഉണ്ടാക്കാം..." വേദ് പറഞ്ഞത് മനസിലായില്ലെങ്കിക്കും അന്നു മോള് തലയാട്ടി... അവൻ ഒരു വൈറ്റ് ചാർട്ട് പേപ്പർ എടുത്തു... ഒരു ക്രയോൻസെടുത്തു അന്നു മോൾക്ക് കൊടുത്തു....പ്ലേ സ്കൂളിൽ പോയി അക്ഷരങ്ങൾ എഴുതാനൊക്കെ അന്നു മോൾക്ക് അറിയാം.... വേദ് അന്നൂന്റെ കൈ പിടിച്ചു ചാർട്ട് പേപ്പറിൽ എഴുതാൻ തുടങ്ങി.... വേദിന്റെ കൈ പോകുന്നതിനോടൊപ്പം അന്നൂന്റെ കയ്യും നീങ്ങിക്കൊണ്ടിരുന്നു.... " HAPPY BIRTHDAY AMMA, I LOVE YOU " ഇതായിരുന്നു അതിൽ എഴുതിയത്....

താഴെ അന്നു എന്നും എഴുതി ഒരു അമ്മയും കുഞ്ഞും നിൽക്കുന്ന കാർട്ടൂൺ വേദ് ഒരു വിധത്തിൽ അന്നുനെക്കൊണ്ട് വരപ്പിച്ചു.... എഴുതി കഴിഞ്ഞ് നോക്കിയപ്പോൾ അന്നു മോൾക്ക് ഒത്തിരി സന്തോഷം ആയി.... വേദ് റെഡ് കളറിലെ ചാർട്ട് എടുത്തു ഒരു കവർ പോലെ ഉണ്ടാക്കി.... ഗ്ലു ഉപയോഗിച്ച് നന്നായി ഒട്ടിച്ചു.... അന്നു അതൊക്കെ നോക്കിയിരുന്നു... വേദ് അന്നൂന്റെ കയ്യിലെ കാർഡ് മടക്കി ആ കവറിലേക്ക് ഇട്ടു... ഗ്ലു ഉപയോഗിച്ച് ആ കവർ ഒട്ടിച്ചു..... അന്നുനോട് അവിടെ ഇരിക്കാൻ പറഞ്ഞിട്ട് വേദ് എങ്ങോട്ടോ പോയി... തിരികെ വന്നത് ആലിയുടെയും ഹരിയുടെയും കല്യാണത്തിന് ഗിഫ്റ്റ് കിട്ടിയതിൽ നിന്നും എടുത്ത ഗിഫ്റ്റ് പേപ്പറും കൂടെയൊരു പുൾ ഫ്ലവർ റിബ്ബണും കൊണ്ടാണ്... അത് ഉപയോഗിച്ച് കാർഡ് പൊതിഞ്ഞു കെട്ടി... എല്ലാം കഴിഞ്ഞപ്പോൾ അന്നു മോള് സന്തോഷം കൊണ്ട് തുള്ളിചാടി....വേദ് ഒരു ചിരിയോടെ അവളുടെ കളികളും നോക്കിയിരുന്നു... വൈകുന്നേരം ആയിരുന്നു ദച്ചുന് വേണ്ടി പാർട്ടി എല്ലാവരും അറേഞ്ച് ചെയ്തത്...ദിയയും അപ്പുവും ലിവിങ് റൂം മനോഹരമായി അലങ്കരിച്ചിരുന്നു... ദച്ചു അന്നു മോളെയുമായാണ് കേക്ക് മുറിച്ചത്.... ആദ്യം അന്നു മോൾക്കും പിന്നീട് വിച്ചുനും കേക്ക് കൊടുത്തു...

ആലിയുടെ ചോക്ലേറ്റ് കേക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ടു.... പിന്നീട് എല്ലാവരും അവൾക്ക് ഗിഫ്റ്റ് കൊടുത്തു.... വിച്ചു ലേറ്റസ്റ്റ് മോഡൽ ഐ ഫോണാണ് അവൾക്ക് ഗിഫ്റ്റ് കൊടുത്തത് ... സ്പെഷ്യൽ ഗിഫ്റ്റ് നേരുത്തേ അവൻ കൊടുത്തു കഴിഞ്ഞല്ലോ....എല്ലാവരും വലിയ വലിയ ഗിഫ്റ്റ് കൊടുക്കുന്നത് അന്നു മോള് നോക്കിനിന്നു....പിന്നെ പതുക്കെ റൂമിലേക്ക് പോയി.... വേദ് അന്നൂന്റെ പിറകെ റൂമിലേക്ക് ചെന്നു... ബെഡിൽ കമഴ്ന്നു കിടക്കുവാണ് അന്നുക്കുട്ടി.... വേദ് അവളുടെ അടുത്തേക്കിരുന്നു "ഗിഫ്റ്റ് കൊടുക്കാത്തത് എന്താ... എല്ലാവരും കൊടുത്തല്ലോ.." "അന്നുന്റെ ഗിഫ്ത് കുഞ്ഞല്ലേ... അമ്മയ്ക്ക് എല്ലാവരും വലിയ ഗിഫ്ത് കൊടുത്തല്ലോ...." അതും പറഞ്ഞു അന്നുമോള് തിരിഞ്ഞു കിടന്നു .... വേദ് തലയ്ക്കു കൈ കൊടുത്തു അവളെയൊന്ന് നോക്കിയിട്ട് നേരെ ദച്ചുന്റെ അടുത്തേക്ക് പോയി... ദച്ചുനോട് ഗിഫ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ അവൾ ഒരു ചിരിയോടെ റൂമിലേക്ക് പോയി.... ദച്ചു ചെന്നപ്പോഴും ആളവിടെ ബണ്ണീടെ കൂടെ കമഴ്ന്നു കിടക്കുവാണ്.... ദച്ചു ചെന്ന് മോളെ പൊക്കിയെടുത്തു മടിയിലേക്കിരുതി " അമ്മയ്ക്ക് അന്നു മോള് ഗിഫ്റ്റ് തരുമെന്ന് വേദ് പറഞ്ഞല്ലോ.... എവിടെ ഗിഫ്റ്റ്.... "

ദച്ചു ചോദിച്ചപ്പോൾ അന്നു മോള് സങ്കടത്തോടെ അവളെ നോക്കി "അന്നൂന്റെ ഗിഫ്ത് കുഞ്ഞാ... അമ്മയ്ക്ക് വലിയ ഗിഫ്ത് കിട്ടില്ലോ..." ദച്ചുന് അതുകേട്ടു അന്നു മോളോട് ഒരുപാട് വാത്സല്യം തോന്നി... അവൾ മോളുടെ മുഖം നിറയെ ഉമ്മകൊടുത്തു... എത്ര ഉമ്മ കൊടുത്തിട്ടും മതിയാവാത്തത് പോലെ അവൾക്ക് തോന്നി... ഇത് കണ്ടാണ് വിച്ചു റൂമിലേക്ക് വരുന്നത് "അമ്മേടെ അന്നു മോള് തരുന്ന ഗിഫ്റ്റ് അല്ലെ അമ്മയ്ക്ക് ഏറ്റവും വലുത്... അത് കഴിഞ്ഞേ ഉള്ളു ബാക്കിയുള്ള ഗിഫ്റ്റ് എല്ലാം.... അതിലും വലുത് വേറെ എന്താ അമ്മയ്ക്ക് വേണ്ടെ...." "ആനോ അമ്മേ..." അന്നു മോള് വല്ലാത്ത സന്തോഷത്തോടെ ചോദിച്ചപ്പോൾ ദച്ചു അതേയെന്ന് തലയാട്ടി....അന്നു മോള് വേഗം അവളുടെ മടിയിൽ നിന്നും ഇറങ്ങി ബെഡിന്റെ സൈഡിലെ ഡ്രോയിൽ നിന്നും ഗിഫ്റ്റ് എടുത്തു ദച്ചുന് കൊടുത്തു...ദച്ചുന്റെ അടുത്ത് വിച്ചുവും വന്നിരുന്നു....

രണ്ട് പേരും അതിലേക്ക് ആകാംഷയോടെ നോക്കി ഗിഫ്റ്റ് തുറന്നു അതിൽ എഴുതിയത് കണ്ട ദച്ചു അതിലേക്ക് തന്നെ കുറച്ചു സമയം നോക്കിയിരുന്നു.... അവൾ നിറകണ്ണുകളോടെ മോളെ ചേർത്തു പിടിച്ചു വിച്ചൂനെ നോക്കി "അമ്മേടെ ജീവിതത്തിലേ ഏറ്റവും ബെസ്റ്റ് ബർത്ത് ഡേ ആയിരുന്നു ഇത്... അന്നൂന്റെയും പപ്പയുടെയും ഗിഫ്റ്റ് അമ്മയ്ക്ക് ഒരുപാട് ഒരുപാട് ഇഷ്ടായി....." അത് കേട്ട വിച്ചു ഒരു ചിരിയോടെ മോളെയും ദച്ചുനെയും ചേർത്തു പിടിച്ചു ബെഡിലേക്ക് കിടന്നു പുതപ്പെടുത്തു മൂടി....അവർ മൂന്നു പേരുടെയും കളിചിരികൾ അവിടെ മുഴങ്ങി കേട്ടു........... വൈകുന്നേരം അന്നു വേദിന് ഒപ്പം കളിച്ചു വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് ഗേറ്റിന്റെ അടുത്തായി നിൽക്കുന്ന സാന്റാ ക്ലോസിനെ കാണുന്നത്.... അപ്പോൾ വീടിന്റെ പരിസരത്ത് മറ്റാരും ഇല്ലായിരുന്നു.... അന്നു മോള് അത്ഭുതത്തോടെ ആ രൂപത്തെ നോക്കി നിന്നു.... അതെ സമയം ആ രൂപം മോളെ കയ്യാട്ടി അടുത്തേക്ക് വിളിക്കുന്നുണ്ടായിരുന്നു.............. 🌸..........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story