ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 31

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

"അന്നൂസേ....." പെട്ടെന്ന് ദിയ മോളെ വിളിച്ചു മുറ്റത്തേക്ക് വന്നു... അന്നുനെ കണ്ട ദിയ ഒരു ചിരിയോടെ മോളെ പൊക്കിയെടുത്തു അകത്തേക്ക് പോയി... അന്നു മോള് തിരിഞ്ഞു നോക്കിയെങ്കിലും പുറത്തു നിന്ന ആ രൂപത്തെ പിന്നെയവിടെ കണ്ടില്ല "അപ്പൊ നാളെ രാവിലെ നിങ്ങൾ പോകുവല്ലേ...." വിച്ചു ആലിയോടും ഹരിയോടും ചോദിച്ചു.. നാളെ രാവിലെയാണ് ഏഥെൻസിലേക്കുള്ള അവരുടെ ഫ്ലൈറ്റ്...വൈകുന്നേരം ബാക്കിയുള്ളവർ തിരികെ നാട്ടിലേക്ക് മടങ്ങും.... "ദിയ ഒറ്റയ്ക്ക് ഫ്ലാറ്റിൽ നിൽക്കുമോ...." ആലി വിഷമത്തോടെ ദിയയെ നോക്കി.... "അതിനെന്താ... ഇനിയിപ്പോ നീ എന്തായാലും ഹരിയേട്ടന്റെ ഒപ്പമല്ലേ....ഫ്ലാറ്റിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലല്ലോ... നിന്റെ റെന്റ് കൃത്യമായി ഞാൻ തന്നേക്കാം..." ദിയ ചിരിയോടെ ആലിയോട് പറഞ്ഞു... ആലിക്ക് പക്ഷെ അവളെ ഒറ്റയ്യ്ക്ക് നിർത്താൻ താല്പര്യം ഉണ്ടായിരുന്നില്ല... അപ്പുവിനും എന്തോ ഒരു അസ്വസ്ഥത അവളെ ഒറ്റയ്ക്ക് നിർത്തുന്നതിൽ തോന്നി.... "എന്തിനാ ഫ്ലാറ്റിൽ ഒറ്റയ്ക്ക് നിൽക്കുന്നത് ...

ദിയ ഞങ്ങൾക്കൊപ്പം വരട്ടെ.. അവിടെ വീട്ടിൽ ഞാനും മോനും പവിയും മാത്രമേ ഉള്ളു.... ദിയ പവിയുടെ മാത്രമല്ല എന്റെ കൂടി അനിയത്തിയാ... അപ്പോൾ അനിയത്തിയുടെ കാര്യത്തിൽ ഏട്ടന് ചില ഉത്തരവാദിത്തങ്ങൾ ഉണ്ടല്ലോ...." മനു പറഞ്ഞപ്പോൾ എല്ലാവർക്കും ആശ്വാസം ആയി "അത് വേണ്ട ഏട്ടാ... ഞാൻ... ഫ്ലാറ്റിൽ തന്നെ നിന്നോളാം..." "അത് നീയാണോ തീരുമാനിക്കുന്നത്.... നാളെ നീ ഞങ്ങൾക്കൊപ്പം വരും... അതിലിനി ഒരു മാറ്റവും ഇല്ല... ഇത്ര നാളും നീ പറഞ്ഞതെല്ലാം ഞങ്ങൾ കേട്ടു.. ഇനി ഞങ്ങൾ പറയുന്നത് നീ കേൾക്കണം..." ദിയ എതിർത്തപ്പോൾ പവി കുറച്ചു ദേഷ്യത്തോടെ അവളോട് പറഞ്ഞു....മനു പവിയെ കൂളാക്കി... പെട്ടെന്ന് ദേഷ്യം വരുന്ന ആളല്ല പവി... പക്ഷെ വന്നാൽ നിയന്ത്രിക്കാൻ വലിയ പാടാണ്.... വിച്ചു ദിയയുടെ അടുത്തേക്ക് വന്നു അവളെ ചേർത്തു പിടിച്ചു "ദിയ... ഇപ്പോൾ നീ പവിയുടെ കൂടെ പൊക്കോ... നിന്റെ ചേച്ചിയാ അവൾ.... അവളുടെ കടമയാ അത്.... പിന്നെ കൂടി പോയാൽ ഒരു മൂന്നു വർഷം.... അത് കഴിഞ്ഞാൽ നിനക്ക് അമരാവതിയിലേക്ക് വരാം......"

"അമരാവതിയിലേക്കോ...." മനുവും പവിയും അത്ഭുതത്തോടെ അവനെ നോക്കി "അതെ അമരാവതിയിലേക്ക്.... അവിടുത്തെ ഇളയ മരുമകൾ ആയി.... വിഹാൻ വദേരയുടെ ഭാര്യയായി....." വിച്ചു പറഞ്ഞതുകേട്ട് മനുവും പവിയും ഞെട്ടി... അവർക്ക് ഇതിനെക്കുറിച്ച് വലിയ അറിവ് ഇല്ലായിരുന്നു... അപ്പു അവർക്ക് അടുത്തേക്ക് വന്നു "എനിക്ക് ഒരുപാട് ഇഷ്ടമാണ് ദിയയെ....ജീവിതകാലം മുഴുവൻ അവൾ എനിക്കൊപ്പം വേണം.... നിങ്ങളുടെ സമ്മതത്തോടെ......" അവൻ മനുവിനോടും പവിയോടും പറഞ്ഞു ..... അവന്റെ കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കാൻ അവർക്ക് ഇല്ലായിരുന്നു..... ദിയയ്ക്കും വല്ലാത്ത സന്തോഷം തോന്നി..... വിച്ചുവും മോളും കൂടെ പുറത്തു നിന്നു കളിക്കുന്നത് കണ്ട് മോൾക്കുള്ള പാലെടുക്കാൻ ദച്ചു അകത്തേക്ക് പോയി.... കളിച്ചോണ്ട് നിന്നപ്പോഴാണ് വിച്ചൂന് ഫോണിൽ ഒരു കാൾ വരുന്നത് അവൻ ഫോണിൽ സംസാരിച്ചുകൊണ്ട് നിന്നപ്പോൾ തലയ്ക്കു പിന്നിൽ ശക്തമായി എന്തോ ഒന്ന് വന്നിടിച്ചു ....

കുറച്ചു സമയത്തേക്ക് തലയ്ക്കുള്ളിൽ വല്ലാത്ത പെരുപ്പ് അവന് തോന്നി.... വിച്ചു കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചെങ്കിലും അവനത് ആയില്ല..... മങ്ങിയ കാഴ്ചയിൽ ആരോ അന്നുമോളെ ഗേറ്റിന് പുറത്തേക്ക് കൊണ്ട് പോകുന്നത് അവൻ കണ്ടു അന്നു അയാളുടെ കയ്യിൽ കിടന്ന് പിടയുന്നത് കണ്ട വിച്ചു മോൾക്കടുത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും അവൻ ബോധം നഷ്ടപ്പെട്ടു താഴേക്ക് വീണിരുന്നു... അവന്റെ അവസാന കാഴ്ചയും കണ്ണിലേക്കു ഒഴുകിയിറങ്ങിയ ചുടുരക്തം മറച്ചിരുന്നു....... ///////////////////////////// വിച്ചു കണ്ണുകൾ തുറന്നപ്പോൾ അപ്പു അവന്റെ അടുത്തുണ്ട്.... ഹരി ദേഷ്യത്തോടെ ആരോടൊക്കെയോ ഫോണിൽ സംസാരിക്കുന്നുണ്ട്.... ഒരു ലേഡി ഡോക്ടർ അവന്റെ മുറിവ് ഒന്നുകൂടെ പരിശോധിച്ചു അപ്പുവിനോട് പറഞ്ഞു മുറി വീട്ടിറങ്ങി.... വിച്ചു പെട്ടെന്ന് തന്നെ ചാടി എഴുന്നേറ്റു "അപ്പു... എന്റെ മോള്.... അവളെ ആരോ.... എന്റെ തലയ്ക്കു പിന്നിൽ അടിച്ചു മോളെ കൊണ്ട് പോയി... എനിക്ക് രക്ഷിക്കാൻ ആയില്ല.... " വിച്ചൂന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.... അപ്പു അവനെ ചേർത്തു പിടിച്ചു... അവന്റെയുള്ളിലെ ടെൻഷൻ ഇരട്ടി ആയിരുന്നു....

"ഏട്ടാ... വിഷമിക്കണ്ട.... മോൾക്ക് ഒന്നും പറ്റില്ല... ഹരിയേട്ടൻ ഇവിടെയുള്ള നമ്മുടെയാളുകളെ വിവരം അറിയിച്ചിട്ടുണ്ട്... മനു ഏട്ടൻ പോയിട്ടുണ്ട് പോലീസിലും മറ്റും വിവരങ്ങൾ അറിയിക്കാൻ.... നമുക്ക് ഉടനെ തന്നെ ഏട്ടത്തിയെയും മോളെയും കണ്ട് പിടിക്കാം...." വിച്ചു ഞെട്ടലോടെ അവനെ നോക്കി "ഏട്ടത്തിയോ.... ദ്രുവി.... അവളെവിടെ...... അവൾക്ക് എന്താ പറ്റിയത്....." വിച്ചുന്റെ ഹൃദയം ഭയം മൂലം അനിയന്ത്രിതമായി മിടിക്കാൻ തുടങ്ങി "ഏട്ടനെ ഈ അവസ്ഥയിൽ കണ്ടതും... മോളെ കാണാതെ പോയതും എല്ലാം ഏട്ടത്തിയെ വല്ലാതെ തളർത്തി.... എല്ലാവരും ഒപ്പം ഉണ്ടായിരുന്നതാ.... പക്ഷെ കണ്ണൊന്നു തെറ്റിയപ്പോൾ ഏട്ടത്തിയെ കാണാൻ ഇല്ല..... ഫോൺ ഉണ്ടായിരുന്നു അവിടെ.... ഫോൺ ഓൺ ആയത്കൊണ്ട് ലാസ്റ്റ് കാൾ റെക്കോർഡ് എടുക്കാൻ പറ്റി...." അപ്പു അവൻറെ കയ്യിലിരുന്ന ദച്ചുന്റെ ഫോൺ വിച്ചൂന് കൊടുത്തു.... വിച്ചു കാൾ റെക്കോർഡിങ് കേട്ടു.... മോളെ തട്ടിക്കൊണ്ടു പോയ ആളാണ്‌.... മോൾക്ക് ആപത്തൊന്നും വരാൻ ആഗ്രഹമില്ലെങ്കിൽ വീടിനു പുറത്തു നിർത്തിയിട്ടിരിക്കുന്ന കാറിൽ ആരോടും ഒന്നും പറയാതെ വന്നു കയറാൻ ആയിരുന്നു അവളോട് പറഞ്ഞത്....

ആരോടെങ്കിലും ഇതിനെക്കുറിച്ച് പറഞ്ഞാൽ മോളെ കൊന്ന് കളയുമെന്ന് അയാൾ ഭീഷണി പെടുത്തുന്നുണ്ട്....ദച്ചു അതിനു സമ്മതിച്ചു ചെല്ലാമെന്നും പറയുന്നുണ്ട് വിച്ചു ദേഷ്യത്തോടെ ഫോൺ മാറ്റി വെച്ചു.... മോളും ഒപ്പം ദച്ചുവും.... അവന് പേടി തോന്നി... ഒപ്പം ആരെയോ ചുട്ടു കൊല്ലാനുള്ള ദേഷ്യവും "ഇത് അയാളാ... കീർത്തിയുടെ അച്ഛൻ.... അഡ്വക്കേറ്റ് പ്രഭാകർ മേനോൻ....." അപ്പുനു അതൊരു വല്ലാത്ത ഞെട്ടൽ ആയിരുന്നു...അയാൾ ഇവിടെ വന്നു ഉപദ്രവിക്കാൻ നോക്കുമെന്ന് ആരും പ്രതീക്ഷിച്ചതല്ല.... നാട്ടിൽ ഏതോ ഫിനാൻസ് കമ്പനിയെ പറ്റിച്ചു കോടികളുമായി അയാൾ മുങ്ങിയെന്ന് ഇടയ്ക്ക് കേട്ടിരുന്നു.... എങ്ങോട്ട് പോയാലും അയാൾക്കുള്ള പണി ഏട്ടൻ കൊടുക്കുമെന്ന് ഉറപ്പായിരുന്നു... ഇതിപ്പോ പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ.... അയാളെ കൊല്ലാനുള്ള ദേഷ്യം തോന്നിയെങ്കിലും അപ്പു സ്വയം നിയന്ത്രിച്ചു.... അന്നു മോളും ഏട്ടത്തിയും അയാളുടെ പിടിയിലാണ്..... അപ്പോഴേക്കും ഹരി അവിടേക്ക് വന്നു.... "ഏട്ടത്തിയെയും മോളെയും കൊണ്ട് പോയത് അയാളാ ഹരിയേട്ടാ... ആ കീർത്തിയുടെ അച്ഛൻ..... വിച്ചു ഏട്ടന് അയാളുടെ സ്വരം മനസിലാകുമല്ലോ......

" അപ്പു കലിയോടെ ഹരിയോട് പറഞ്ഞു "അയാള് വിളിച്ചത് ഏതോ പബ്ലിക് ടെലിഫോൺ സിസ്റ്റത്തിൽ നിന്നാ.... വിഷമിക്കണ്ട വിച്ചു cctv ദൃശ്യങ്ങൾ എടുത്തിട്ടുണ്ട്.... എത്രയും പെട്ടെന്ന് അവരെ കണ്ട് പിടിക്കാം.... നമ്മുടെ ആളുകൾ നോക്കുന്നുണ്ട്... ഇവിടെ ഉള്ള ചില ആൾക്കാരെയും അങ്കിൾ അന്വേഷിക്കാൻ വിട്ടിട്ടുണ്ട്.....മനുവും പോയിട്ടുണ്ട്...." "കൊല്ലണം ആ നാറിയെ... എന്റെ മോള്... ദ്രുവിക്ക് ഈ വേദനകൾ എല്ലാം അനുഭവിക്കേണ്ടി വന്നത് അവനും അവന്റെ മോളും കാരണമാ.... എല്ലാത്തിന്റെയും അവസാനം കാണണം....." വിച്ചുന്റെ കണ്ണുകളിൽ പകയാളി "വിച്ചു എന്ത്‌ ചെയ്യുമ്പോഴും സൂക്ഷിച്ചു വേണം..... മോളും ദ്രുവിയും ഇപ്പോ അവന്റെ കസ്റ്റഡിയിലാ.... സൂക്ഷിച്ചു മുന്നോട്ട് നീങ്ങണം....." അപ്പോഴാണ് ദിയ വേദിനെയുമായി അവിടേക്ക് വന്നത് .... അവരെല്ലാം അപ്പുറത്ത് കരഞ്ഞു തളർന്നു ഇരിപ്പാണ്... ഇത്രയും സന്തോഷത്തിന്റെ ഇടയിൽ ഇതോട്ടും പ്രതീക്ഷിച്ചതല്ലല്ലോ..... "ഏട്ടാ എന്റെ ഫോൺ കാണുന്നില്ലായിരുന്നു.... വേദ് പറഞ്ഞു ഫോൺ അന്നുമോളുടെ കയ്യിൽ ആണെന്ന്.... എന്നെ പറ്റിക്കാൻ അന്നു മോള് ട്രൗസറിന്റെ പോക്കറ്റിൽ ഫോൺ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന്.....

അത് ചിലപ്പോൾ കൊണ്ട് പോയവര് കണ്ടിട്ടില്ലെങ്കിലൊ....അങ്ങനെ കുഞ്ഞ് ആയത്കൊണ്ട് അവർ പരിശോധിക്കാൻ സാധ്യത ഇല്ല.....അതിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ പറ്റില്ലേ....." എല്ലാവർക്കും അതൊരു ശുഭ വാർത്ത ആയിരുന്നു "ആരെങ്കിലും ഫോണിലേക്ക് വിളിച്ചാൽ അറിയില്ലേ...." ഹരി അവളോട് സംശയത്തോടെ ചോദിച്ചു "ഫോൺ സൈലന്റ് ആണ്.... അത്കൊണ്ട് കുഴപ്പം വരില്ല...." "നമുക്ക് ഒന്ന് ട്രൈ ചെയ്യാം.... ചിലപ്പോൾ ഇതൊരു വഴി ആണെങ്കിലോ...." അപ്പു പറഞ്ഞപ്പോൾ ഹരി അപ്പോൾ തന്നെ പുറത്തേക്ക് ആരെയോ ഫോൺ ചെയ്തുകൊണ്ട് പോയി.... വിച്ചു തളർന്നു ബെഡിലേക്ക് വീണു.... വിജനമായ ആ പരിസരത്തിന്റെ ഒത്ത നടുവിലായാണ് ആ ചെറിയ വീട്.... തൊട്ടപ്പുറത്തു ഏതോ തടാകം ആണുള്ളത്.... അതിൽ നിന്നും കുറച്ചു വെള്ളത്തിൽ മുഖം കഴുകി ആയാൾ ആ വീട്ടിലേക്ക് നടന്നു.... മുറി തുറന്നു അകത്തു ചെന്നപ്പോൾ കസേരയിൽ തലകുമ്പിട്ട് അന്നു ഇരുപ്പുണ്ട് "നീ വിഷമിക്കണ്ട കൊച്ചേ.... നിന്റെ വളർത്തമ്മ ഇപ്പൊ തന്നെ വരും.... കാര്യം നീയെൻറെ സ്വന്തം കൊച്ചുമോളാ.... പക്ഷെ പറഞ്ഞിട്ടെന്താ കാര്യം നിനക്ക് കൂറ് മുഴുവൻ അവളോട് അല്ലെ ആ ദ്രുവികയോട്.....

എന്റെ കീർത്തി മോളുടെ ജീവിതം നശിപ്പിക്കാൻ ഉണ്ടായതാ അവള്.... അവളെ പണ്ടേ കൊല്ലാതെ വിട്ടതാ ഞങ്ങൾ ചെയ്ത തെറ്റ്..... ഇന്നാ തെറ്റ് തിരുത്താം.... അവളെയങ് പറഞ്ഞു വിടും..... എന്റെ കാർത്തിക മോൾക്ക് ഞാൻ കൊടുത്ത വാക്കാ അത്..... അവളുടെ ആഗ്രഹങ്ങൾ എങ്കിലും എനിക്ക് സാധിച്ചു കൊടുക്കണം....അതിന്റെ കൂടെ നിന്നെയും ഞാൻ അങ്ങ് പരലോകത്തേക്ക് അയക്കും.... ഈ പ്രഭാകര മേനോന്റെ കൈ ഒരിക്കലും വിറയ്ക്കില്ല..... എന്റെ മോളുടെ ജീവനെടുത്തു ഭൂമിയിലേക്ക് അവതരിച്ച വിഷ വിത്താ നീ...." അയാൾ അത്രയൊക്കെ പറഞ്ഞിട്ടും അന്നു അങ്ങനെ തന്നെ തല കുനിച്ചിരുന്നു.... ആദ്യം കുറച്ചു കരഞ്ഞെങ്കിലും ഇപ്പോൾ കരയുന്നില്ല.... അങ്ങനെ തന്നെ ഇരുപ്പാണ്... അയാൾ അന്നു മോളുടെ മുഖം താടിയിൽ പിടിച്ചുയർത്തി..... അന്നു മോള് ദേഷ്യത്തോടെ അയാളെ നോക്കിയിട്ട് ആ കുഞ്ഞികൈ കൊണ്ട് അയാളുടെ കൈകൾ തട്ടി മാറ്റി "അന്നൂന്റെ പപ്പാ വരും...." അന്നു ദേഷ്യത്തോടെ അയാളോട് പറഞ്ഞു "ഹും.... ജനിച്ചത് എന്റെ മോളുടെ വയറ്റിൽ ആണെങ്കിലും തന്തയുടെ ഗുണമാ കിട്ടിയത് മുഴുവൻ.... അവന്റെ വീറും വാശിയും നിനക്ക് ഉണ്ടല്ലോടി കൊച്ചേ.... ആരും വരില്ല നിന്നെയൊന്നും രക്ഷിക്കാൻ ...."

അപ്പോഴേക്കും പുറത്തേതോ വണ്ടി വന്നു നിൽക്കുന്ന ശബ്ദം കെട്ട് ആയാൾ അന്നൂന്റെ കൈ പിടിച്ചു പതിയെ പുറത്തേക്കിറങ്ങി.... ദച്ചുനെ പിടിച്ചുകൊണ്ടു വരാൻ അയാൾ ഏൽപ്പിച്ച ആളുകൾ ആയിരുന്നു അത്.... അയാൾ അവർക്ക് കുറച്ചു പണം അവിടെ നിന്നു എറിഞ്ഞു കൊടുത്തു..... കൈ രണ്ടും കെട്ടി വായിൽ പ്ലാസ്റ്റർ ഒട്ടിച്ച നിലയിൽ ദച്ചുനെ അവർ കാറിൽ നിന്നും പുറത്തേക്ക് വലിച്ചിട്ടു...... കാറിനെ ഫോളോ ചെയ്തു വരാതെയിരിക്കാൻ പല വഴികളിലൂടെ ചുറ്റിതിരിഞ്ഞാണ് ഇവിടെ എത്തിയത്..... അമ്മയെ കണ്ട നിമിഷം അന്നു മോള് ദച്ചുന്റെ അടുത്തേക്ക് ഓടാൻ നോകിയെങ്കിലും ആയാൾ മോളെ പിടിച്ചു വെച്ചു.... ദച്ചുന്റെ കെട്ടെല്ലാം അഴിച്ചു അവർ അവിടെ നിന്നും പോയി.....ഇപ്പൊ അവർ മൂന്നും മാത്രമാണ് അവിടെ "മോളെ....." ദച്ചു കരഞ്ഞുകൊണ്ട് മോളെ വിളിച്ചു.... മോള് അയാളുടെ കയ്യിൽ കിടന്നു കൂതറുന്നുണ്ടായിരുന്നു "എന്റെ കുഞ്ഞിനെ വിട്... നിങ്ങൾക്ക് എന്നെയല്ലേ വേണ്ടത്... എന്റെ മോളെ വെറുതെ വിട്..... നിങ്ങള് വേണമെങ്കിൽ എന്റെ ജീവൻ എടുത്തോ... പക്ഷെ എന്റെ മോളെ വെറുതെ വിട്....അവളു നിങ്ങളോട് ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ.... പ്ലീസ് അവളെ വെറുതെ വിട്......" ദച്ചു അയാളോട് അപേക്ഷിച്ചു കരഞ്ഞു.....

"ശെരി ...... നിന്റെ കുഞ്ഞിനെ ഞാൻ വെറുതെ വിട്ടേക്കാം...." അയാൾ ഒരു പുച്ഛചിരിയോടെ പറഞ്ഞിട്ട് അന്നു മോളുടെ പിടി വിട്ടു.... ദച്ചു ചുറ്റിനും നോക്കി, ആരുമില്ലാത്ത വിജനമായ സ്ഥലം..... മോളെയുമായി എങ്ങനെയെങ്കിലും രക്ഷപ്പെടണം.... സ്വന്തം ജീവൻ ഉപയോഗിച്ച് ആണെങ്കിലും മോളെ രക്ഷപ്പെടുത്തണം..... അവർക്ക് ഒരിക്കലും ഇവിടെ നിന്നു രക്ഷപെടാൻ സാധിക്കില്ലെന്ന് അയാൾക്ക് അറിയാമായിരുന്നു.... ഇങ്ങോട്ടുള്ള ഒരു സൂചനയും ആർക്കും ലഭിക്കാത്ത രീതിയിൽ ആണ് ഈ പ്ലാൻ എല്ലാം ചെയ്തത്..... പതിയെ അന്നു മോള് അമ്മയുടെ അടുത്തേക്ക് നടന്നു..... ദച്ചുവും മോളുടെ അടുത്തേക്ക് നടക്കാൻ ഒരുങ്ങിയപ്പോൾ ആ കാഴ്ച്ച കണ്ട് അവൾ ഞെട്ടിത്തരിച്ചു..... മോൾക്ക് നേരെ തോക്ക് ചൂണ്ടി ഉന്നം പിടിക്കുകയാണ് ആയാൾ..... അതെ നിമിഷം തന്നെ വീടിന്റെ മുന്നിലെ വഴിയിലൂടെ രണ്ട് കാറുകളും പോലീസ് വണ്ടിയും കടന്നു വന്നു..... വണ്ടിയിൽ നിന്നും വിച്ചൂവും അപ്പുവും ഹരിയും മനുവും പോലീസ്‌കാരും എല്ലാം വേഗം ഇറങ്ങി..... ഇത് കണ്ട പ്രഭാകറിനു കാര്യങ്ങൾ കൈ വിട്ട് പോയെന്ന് മനസിലായി.... എങ്കിലും തോറ്റു കൊടുക്കാൻ തയ്യാറല്ലത്തത് പോലെ ക്രൂരമായ മനസ്സോടെ ആയാൾ തോക്ക് അന്നു മോൾക്ക് നേരെ ചൂണ്ടി...... ദച്ചു പെട്ടെന്ന് മോളുടെ അടുത്തേക്ക് ഓടി വന്നെങ്കിലും ആ നിമിഷം തന്നെ ശക്തമായ വെടിയൊച്ചയുടെ ശബ്ദം ആ പരിസരമാകെ മുഴങ്ങി.... ഒന്നിനുപിറകെ ഒന്നായി അഞ്ചു തവണ ആ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി....ഒരു നിമിഷം എല്ലാവരും അന്തിച്ചു നിന്നു പോയി.....ദച്ചു ചെവി പൊത്തി തളർച്ചയോടെ മണ്ണിലേക്ക് വീണു................. 🌸..........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story