ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 32

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

ഒരു നിമിഷത്തേക്ക് ദച്ചുന് ജീവൻ നിന്നു പോകുന്ന പോലെ തോന്നി....പെട്ടെന്ന് ആരോ വന്നവളെ ഇറുക്കെ കെട്ടിപ്പിടിച്ചു... ദച്ചു കണ്ണ് തുറന്നു നോക്കിയപ്പോൾ അന്നു മോളാണ്.... അവൾ അലറികരഞ്ഞുകൊണ്ട് മോളെ ചേർത്തു പിടിച്ചു.... മോൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് അറിഞ്ഞപ്പോൾ ദച്ചുന്റെ ശ്വാസം നേരെ വീണു..... അന്നു മോളും നന്നായി പേടിച്ചിരുന്നു മോള് അമ്മയെ കെട്ടിപിടിച്ചു കണ്ണടച്ച് നിന്നു വിച്ചൂവും ബാക്കിയുള്ളവരും അവരുടെ അടുത്തേക്ക് വന്നു.... വിച്ചു മോളെയും ദച്ചുനെയും ഒരുപോലെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.... ഇത്ര നേരവും അവൻ അനുഭവിച്ച ടെൻഷൻ.... അതിന് ഇപ്പോഴാണ് ഒരു അറുതി വന്നത്..... ഹരിയും മനുവും മുന്നിൽ തോക്കുമായി നിൽക്കുന്ന ആ ചെറുപ്പക്കാരനെ നോക്കി.... അയാൾ തോക്ക് താഴെക്കിട്ട് നിലത്തേക്കിരുന്നു.... അഞ്ചു ബുള്ളറ്റ് കയറിയ പ്രഭാകരന്റെ ശരീരം നിശ്ചലമായി അവിടെ കിടന്നിരുന്നു.... അവർക്കൊപ്പമുള്ള പോലീസുകാർ ആ ചെറുപ്പക്കാരനെ വിലങ്ങണിയിച്ചു....

ഹരിയും മനുവും അയാളുടെ അടുത്തേക്ക് ചെന്നു.... അവരുടെ മുഖത്ത് നിറഞ്ഞു നിന്ന സംശയം ഭാവം കണ്ട് അയാളൊരു മങ്ങിയ ചിരി നൽകി പോലീസ്‌കാരോട് അനുവാദം വാങ്ങി അവർക്കടുത്തേക്ക് ചെന്നു.... "നിങ്ങൾക്ക് എന്നേ അറിയാൻ വഴിയില്ല.... എനിക്ക് നിങ്ങളെയും... പക്ഷെ വിദ്യുത് സാറിനെ എനിക്ക് അറിയാം.....അദ്ദേഹം ഒരു നല്ല മനുഷ്യനാണ്.... അത്കൊണ്ടല്ലേ ആ നീചനെ പിന്തുടർന്ന് ഇവിടെ കൃത്യ സമയത്തു എത്താൻ എനിക്ക് ആയത്....." അയാൾ പറഞ്ഞു നിർത്തിയപ്പോൾ ഹരിയും മനുവും വിച്ചൂനെ നോക്കി... അവൻ മോളെയും ദച്ചുനെയും ചേർത്തു പിടിച്ചു കരയുകയാണെന്ന് അവർക്ക് തോന്നി.... ഇത്ര നേരവും അവൻ അനുഭവിച്ച പിരിമുറുക്കം എത്രത്തോളം ഉണ്ടെന്ന് ഊഹിക്കാൻ പോലും അവർക്ക് കഴിയില്ലായിരുന്നു..... "ഞാൻ പ്രഭാകർ മേനോന്റെ കമ്പനിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്.....മാനേജർ ആയി... പേര് കിരൺ.. എന്റെ ഭാര്യ രമ്യയും അവിടെ തന്നെ ആയിരുന്നു ജോലി ചെയ്തിരുന്നത്.... ഒരു ദിവസം കമ്പനിയിൽ കുറച്ചു ജോലിക്കൂടുതൽ ഉള്ളത് കാരണം രാത്രിയിൽ ഒരൽപ്പം വൈകിയാണ് ഞാൻ വീട്ടിലേക്ക് വന്നത്.... ഭാര്യയും ഞാനും നാല് വയസ്സുള്ള എന്റെ മോനും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.....

വീട്ടിലേക്ക് വരുന്ന വഴി കവലയിൽ വെച്ച് ബൈക്ക് നിന്നു പോയതുകൊണ്ട് അത് അവിടെ വെച്ചിട്ട് നടന്നായിരുന്നു ഞാൻ വീട്ടിലേക്ക് വന്നത്..... വീട് എത്തുന്നതിനു തൊട്ട് മുൻപേ അവിടെ നിന്നൊരു കാർ പുറത്തേക്ക് പോകുന്നത് ഞാൻ കണ്ടു.. അത് പ്രഭാകർ മേനോന്റെ വണ്ടി ആണെന്ന് മനസിലാക്കാൻ എനിക്ക് ഒരുപാട് സമയം വേണ്ടി വന്നില്ല.... അയാളുടെ പെരുമാറ്റം അത്ര ശെരിയല്ലെന്ന് പലപ്പോഴും രമ്യ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു.... മറ്റൊരിടത്തു ജോലി കിട്ടുന്നത് വരെ അവിടെ പിടിച്ചു നിൽക്കാൻ ഞാനാ അവളോട് പറഞ്ഞത്.... ഞാൻ പെട്ടെന്ന് ഓടി വീട്ടിലേക്ക് ചെന്നപ്പോൾ കണ്ട കാഴ്ച.... അത് ഒരിക്കൽ കൂടി ഓർക്കാൻ എനിക്ക് ആവില്ല.... ചോരയിൽ കുളിച്ചു നഗ്നയായി കിടക്കുന്ന എന്റെ രമ്യയും തൊട്ടപ്പുറത്തു ജീവനില്ലാതെ കിടക്കുന്ന എന്റെ മോനും..... രമ്യക്ക് അപ്പോഴും ജീവൻ ഉണ്ടായിരുന്നു... അയാളുടെ പേര് ആയിരുന്നു അവൾ അവസാനമായി എന്നോട് പറഞ്ഞത്.... ഹോസ്പിറ്റലിൽ എത്തിക്കുന്നതിനു മുൻപ് അവളും എന്നേ വിട്ട് പോയി പോലീസ് അന്വേഷണം മുറ പോലെ നടന്നു....

അവർക്ക് ഒന്നിനും തെളിവ് ഇല്ലത്രെ... ഞാൻ പറഞ്ഞത് അവർ ആരും മുഖവിലയ്ക്കെടുത്തില്ല.... അന്ന് തന്നെ കമ്പനിയിൽ വലിയൊരു തുകയുടെ തിരിമറി നടന്നു...എനിക്കെതിരേ തെളിവുകൾ നിരത്തി അവർ എന്നേ ജയിലിൽ അടച്ചു.... ഏതോ അന്യസംസ്ഥാന തൊഴിലാളിയെ പ്രതിയാക്കി എന്റെ ഭാര്യയുടെയും മോന്റെയും കൊലപാതകത്തിന്റെ അന്വേഷണം അവർ അവസാനിപ്പിച്ചു പക്ഷെ എനിക്ക് അത്ര പെട്ടെന്ന് ഒന്നും അങ്ങനെ അവസാനിപ്പിക്കാൻ കഴിയില്ലല്ലോ... ജീവിച്ചു കൊതി തീർന്നിട്ടില്ലായിരുന്നു ഞങ്ങൾക്ക്... എന്റെ പൊന്ന് മോൻ.... അവനെ കൊഞ്ചിച്ചു എനിക്ക് മതിയായിട്ടില്ലായിരുന്നു.... രമ്യ ആ സമയത്തു നാല് മാസം ഗർഭിണി ആയിരുന്നു.... ഒരുപാട് കാത്തിരുന്ന കുഞ്ഞ് ആയിരുന്നു അത്.... എന്നിട്ടും അവരെ നശിപ്പിച്ചവൻ ഈ ഭൂമിയിൽ സന്തോഷത്തോടെ ജീവിക്കുന്നു..... ജയിലിൽ നിന്നിറങ്ങാൻ കാത്തിരിക്കുകയായിരുന്നു ഞാൻ.... കഴിഞ്ഞ ആഴ്ചയാണ് ഞാൻ ജയിലിൽ നിന്നും ഇറങ്ങിയത്... ഇറങ്ങിയ അന്ന് മുതലേ ഇവന്റെ പിറകിൽ ഞാൻ ഉണ്ടായിരുന്നു.....

ഇങ്ങോട്ടേക്കു വേഷം മാറി ഒളിവിൽ വരാനുള്ള ഇവന്റെ പ്ലാൻ എല്ലാം ഞാൻ അറിഞ്ഞിരുന്നു... അങ്ങനെ ഇവിടെ എത്തിയതാ... ഈ കുഞ്ഞിനെ കൊല്ലാൻ നോക്കുന്ന കണ്ടപ്പോൾ പിന്നെ ഇവനെ തീർക്കാൻ എനിക്ക് കൈ വിറച്ചില്ല... ഇപ്പൊ എനിക്ക് സമാദാനവും സന്തോഷവും കിട്ടി.... ഇനി എന്റെ മോന്റെയും രമ്യയുടെയും അടുത്തേക്ക് പോകാനുള്ള കാത്തിരിപ്പ് മാത്രമേ ഉള്ളു....... " അപ്പോഴേക്കും പോലീസ്കാർ അവിടേക്ക് വന്നു കിരണിനെ കൊണ്ട് പോയിരുന്നു.... തിരികെ അവർ വീട്ടിലേക്ക് വന്നപ്പോഴാണ് എല്ലാവർക്കും ആശ്വാസം ആയത്.... എല്ലാവരും മോളെയും ദച്ചുനെയും കെട്ടിപ്പിടിച്ചു കരച്ചിലായിരുന്നു.... വേദ് അന്നൂന്റെ അടുത്തേക്ക് വന്നു അവളുടെ കയ്യിൽ മുറുക്കി പിടിച്ചു..... അവനും ഒരുപാട് പേടിച്ചിരുന്നു.....ആ സമയത്തൊക്കെ വിച്ചു തന്നെ ശ്രദ്ദിക്കുന്നില്ലെന്ന് ദച്ചുന് തോന്നി.... അവൻ മനഃപൂർവം അവോയ്ഡ് ചെയ്യുന്ന പോലെ അവൾക്ക് തോന്നി...എന്തോ അവന്റെ മനസ്സിൽ ഉണ്ട് ദച്ചു റൂമിലേക്ക് ചെന്നപ്പോൾ വിച്ചു മോളുമായി ബെഡിൽ ഇരിക്കുകയാണ്.... അവൾ അടുത്തേക്ക് ചെന്നിരുന്നിട്ടും അവൻ അവളെ നോക്കിയതേയില്ലാ... മുഖം തിരിച്ചിരുന്നു.... ദച്ചു വേദനയോടെ അവന്റെ കയ്യിലേക്ക് കൈ ചേർത്തു....

"എന്താ വിച്ചു... എന്താ കാര്യം.... എന്തിനാ ഇപ്പൊ ഇങ്ങനെ...." വിച്ചു അവളെ ദേഷ്യത്തോടെ ഒന്ന് നോക്കി മോളെയുമായി പുറത്തേക്ക് പോയി..... മോളവന്റെ തോളിൽ കിടന്ന് മയങ്ങിയിരുന്നു.... അവളെ ആലിയുടെ കയ്യിൽ ഏൽപ്പിച്ചു വിച്ചു തിരികെ റൂമിൽ വന്നു വാതിൽ വലിച്ചടച്ചു......വാതിൽ അടയ്ക്കുന്ന ശബ്ദം കെട്ട് എല്ലാവരും അങ്ങോട്ടേക്ക് നോക്കി വിച്ചു ദേഷ്യത്തോടെ വന്നു അവളുടെ തോളിൽ പിടിച്ചമർത്തി ബെഡിലേക്ക് ഇരുത്തി "നിനക്ക് എന്താ കാര്യമെന്ന് അറിയണമല്ലേ..... ആരോടും ഒരു വാക്ക് പോലും പറയാതെ അവൻ വിളിച്ചപ്പോൾ എന്ത്‌ ധൈര്യത്തിലാ നീ ഇവിടെ നിന്നു ഇറങ്ങി പോയത് ... ആ വിവരം ഇവിടെ ആരോടെങ്കിലും പറഞ്ഞു ബുദ്ദിപരമായി നീങ്ങുന്നതിനു പകരം നീ സ്വയം അപകടത്തിലേക്ക് പോയി വീണില്ലേ.... ദ്രുവി നിനക്ക് അറിയോ നിന്നെയും മോളെയും കാണുന്ന വരെ ഞാൻ അനുഭവിച്ച വേദന.... നിങ്ങൾ രണ്ട് പേരും ഒരേ സമയം അകന്ന് പോയപ്പോൾ.... ആ ആക്‌സിഡന്റിന്റെ ഷോക്ക് ഇപ്പോഴും മാറിയില്ല ദ്രുവി....ഇപ്പൊ ഇതും കൂടി....."

വിച്ചുന്റെ കണ്ണുകൾ നിറഞ്ഞു വന്നു... ദച്ചുന്റെ കണ്ണും നിറഞ്ഞുകവിഞ്ഞു "അപ്പൊ ഒന്നും ആലോചിച്ചില്ല... എന്റെ മുന്നിൽ എന്റെ മോള് മാത്രമേ ഉണ്ടായിരുന്നുള്ളു.... അവളെ രക്ഷപ്പെടുത്തണമെന്ന് മാത്രം..... അതിന് വേണ്ടി സ്വന്തം ജീവൻ പോലും കൊടുക്കാൻ എനിക്ക് മടിയില്ലായിരുന്നു....അപ്പോൾ അവര് പറയുന്നത് അനുസരിക്കാൻ മാത്രമേ എനിക്ക് തോന്നിയുള്ളു വിച്ചു.... വേറെ ഒന്നും... ഒന്നും.. ഞാൻ ചിന്തിച്ചില്ല...." അവളുടെ വാക്കുകളിൽ ഇപ്പോഴും ആ ഭീതി നിഴലിച്ചു.... "നീ ഒരിക്കലെങ്കിലും എന്നേ കുറിച്ചൊർത്തോ ദ്രുവി.... നിനക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ.... നീ കരുതിയോ എനിക്ക് എന്റെ മോളെ രക്ഷിക്കാൻ കഴിയില്ലെന്ന്...." പെട്ടെന്ന് ദ്രുവി വല്ലായ്മയോടെ അവനെ നോക്കി "നിന്റെ മോളോ.... അപ്പൊ എന്റെ ആരാ അവൾ.... അവളെ രക്ഷിക്കാൻ ഞാൻ പോകണ്ട കാര്യമില്ലെന്നോ... എന്താ ഞാൻ അവളുടെ പെറ്റമ്മ അല്ലാത്തത്കൊണ്ടാണോ....അതാണോ നീ പറഞ്ഞു വന്നത്...ഓ ശെരിയാണല്ലോ ഞാൻ അവളുടെ അമ്മ അല്ലല്ലോ... കീർത്തിയുടെയും നിന്റെയും മോളല്ലേ അവൾ.... അന്നു എന്റെ അല്ലല്ലോ....." ദ്രുവി പൊട്ടികരഞ്ഞുകൊണ്ട് നിലത്തേക്കിരുന്നു.... ഇന്ന് സംഭവിച്ചതെല്ലാം അവളെ തളർത്തിയിരുന്നു.... അവളുടെ ചിന്തകൾ പോലും അപ്പോൾ വല്ലാതെ വിചിത്രമായിരുന്നു..... "ദ്രുവി.... Stop it.... നീ അനാവശ്യമായി ചിന്തിച്ചു ഓരോന്ന് പറയല്ലേ.... ഞാൻ അങ്ങനെയൊന്നും പറഞ്ഞില്ല....

എന്റെ അവസ്ഥ നിനക്ക് എന്താ മനസിലാവ്വാത്തത്.....നീ തന്നെയാ....." അവൻ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപേ ദച്ചു അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു "അതെ.... ഞാൻ തന്നെയാ അവളുടെ അമ്മ... ഞാൻ മാത്രം.... അവളെ ഹൃദയത്തിൽ കൊണ്ട് നടന്ന് പ്രസവിച്ചതാ ഞാൻ.... അന്നു മോൾക്ക് മാത്രമല്ലാ വിച്ചേട്ടാ നിന്നിലും എനിക്കാ അവകാശം..... " അത്രയും പറഞ്ഞു ദ്രുവി പെട്ടെന്ന് എഴുന്നേറ്റു റൂം തുറന്നു പോയി.... അറിയാതെ എന്തോ പറഞ്ഞു പോയതാണ്... പക്ഷെ അവളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ അവന് മനസിലായി... പക്ഷെ തിരിച്ചു അവൾ അത് മനസിലാക്കിയില്ലല്ലോ എന്ന് അവന്റെയുള്ളിൽ ഒരു കുഞ്ഞ് പരിഭവം ഉണ്ടായി.... ദ്രുവി പുറത്തേക്കിറങ്ങിയപ്പോൾ ആലി റൂമിന് പുറത്തേക്ക് വന്നു.... മോള് റൂമിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ ദച്ചു കണ്ണ് തുടച്ചു മോളുടെ അടുത്തേക്ക് പോയി കിടന്നു.... ആലി അവരെ ഒരു ചിരിയോടെ നോക്കി അവിടെ നിന്നും പോയി പിറ്റേന്ന് കാലത്ത് പത്ത് മണിക്കായിരുന്നു ഹരിക്കും ആലിക്കും എഥൻസിലേക്ക് ഉള്ള ഫ്ലൈറ്റ്.... അവർ ഡ്രസ്സ്‌ എടുത്തു വെച്ചുകൊണ്ടിരുന്നപ്പോൾ അന്നു മോള് ബന്നിയെയും കൊണ്ട് അവരുടെ റൂമിനു പുറത്തു വന്നു നിന്നു....

മോളെ കണ്ട ഹരി ഒരു ചിരിയോടെ അവളെ പൊക്കിയെടുത്തു റൂമിലേക്ക് കൊണ്ട് വന്നു..... ആലി മോളെ അവൻറെ കയ്യിൽ നിന്നും വാങ്ങി ഉണ്ടക്കവിളിൽ ഒരു കുഞ്ഞ് കടി കൊടുത്തു "ആലിമ്മാ പോവാനോ....." അന്നുക്കുട്ടി കൊഞ്ചി ചോദിച്ചു "ആണല്ലോ ആലിമ്മയും ഹരിപ്പായും പോയിട്ട് വേഗം അന്നൂസിനെ കാണാൻ വരാട്ടോ... അന്നു മോൾക്ക് നിറയെ ചോക്ലേറ്റും ടോയ്‌സും ആലിമ്മ കൊണ്ട് വരും.... കേട്ടോടി കള്ളിപ്പെണ്ണേ...." ആലി മോളെ ഇക്കിളിയാക്കി പറഞ്ഞപ്പോൾ അന്നുക്കുട്ടി കുടുകുടെ ചിരിക്കാൻ തുടങ്ങി.... ആ ചിരി കണ്ടു ഹരിക്കും ആലിക്കും ഒരുപാട് സന്തോഷം ആയി "അന്നുമോളെ ആലിമ്മാ ഒരു കാര്യം പറയട്ടെ....." ആലി മോളെ ചേർത്തു പിടിച്ചു ചോദിച്ചു.... അന്നു രണ്ട് വശത്തെയും കെട്ടിവെച്ച മുടി ആട്ടിയാട്ടി ആലിയെ കാണിച്ചു "മോൾടെ അമ്മയും പപ്പയും പിണക്കത്തിലാ... രണ്ട് പേരും വഴക്കാ... അന്നു മോള് വേണം രണ്ട് പേരുടെയും വഴക്കൊക്കെ തീർക്കാൻ... " ആലി പറഞ്ഞപ്പോൾ അന്നു മോൾ അവളെ തന്നെ നോക്കിയിരുന്നു.... "രണ്ടും മോള് പറയുന്ന കേട്ടില്ലെങ്കിൽ അടി കൊടുത്തു നേരെയാക്കണം... അല്ല പിന്നെ, ഇങ്ങനൊക്കെ പിണങ്ങി ഇരിക്കാവോ..... അല്ലെ...." ഹരി ചോദിച്ചപ്പോൾ അന്നു മോള് തലയാട്ടി

"പപ്പയ്ക്കും അമ്മയ്ക്കും രന്തദി കൊടുക്കാം...." അന്നു സന്തോഷത്തോടെ പറയുന്നത് കെട്ട് ആലിയ്ക്കും ഹരിയ്ക്കും ചിരി വന്നു.... ദച്ചുവും വിച്ചൂവും അവരുടെ റൂമിൽ ആയിരുന്നു.... രണ്ട് പേരും ഇപ്പോൾ പിണക്കത്തിലാണ് ... വിച്ചു അങ്ങോട്ട് മിണ്ടാൻ ദച്ചുവും ദച്ചു അങ്ങോട്ട് മിണ്ടാൻ അവനും കാത്തിരുന്നു.....വിച്ചു ബെഡിൽ ഇരുന്ന് ഫോണിൽ നോക്കുവാണ് ... ദച്ചു ഷെൽഫിലെ ഡ്രെസ്സ് എല്ലാം ഒതുക്കിവെച്ചു അപ്പുറത്തെ സൈഡിൽ നിൽക്കുന്ന സമയത്താണ് അന്നുക്കുട്ടി അങ്ങോട്ട് വന്നത്... പപ്പയുടെ അടുത്ത് ബെഡിലേക്ക് കയറി അന്നു മോളും ഇരുന്നു.... വിച്ചു അവളെയൊന്ന് നോക്കി ചിരിച്ചു ഫോണിലേക്ക് നോക്കി "ഉയ്യോ അമ്മേ.... അന്നൂന്റെ കാലേ...." അന്നു മോള് കാലിൽ പിടിച്ചു കരയുന്ന കെട്ട് വിച്ചു പെട്ടെന്ന് ഫോൺ താഴെ വെച്ച് മോളുടെ കാലിൽ പിടിച്ചു നോക്കി.... ദച്ചുവും വെപ്രാളത്തോടെ മോളുടെ അടുത്തേക്ക് വന്നിരുന്നു... പപ്പയും അമ്മയും കാലിൽ നോക്കുന്നത് അന്നുക്കുട്ടി ഒരു കള്ള ചിരിയോടെ നോക്കിക്കൊണ്ട് ഇരുന്നു.... "എവിടെയാ അന്നു വേദന.... എന്താ പറ്റിയെ..." ദച്ചു വെപ്രാളത്തോടെ ചോദിച്ചപ്പോൾ അന്നു മോള് കാലിൽ അവിടെയും ഇവിടെയും എല്ലാം തൊട്ട് കാണിച്ചു.... വിച്ചു കാലിൽ പിടിച്ചു നോക്കിയിട്ട് അന്നു മോളെ ഒന്ന് നോക്കി.... കള്ളത്തരം ആണെന്ന് അന്നൂന്റെ മുഖം കണ്ടപ്പോഴേ വിച്ചുന് മനസിലായി..... അവൻ ഒറ്റ പിരികം പൊക്കി അന്നുനെ നോക്കി....

അന്നു മോള് തിരിച്ചു രണ്ട് പിരികവും പൊക്കി അവനെ നോക്കി.... "കാലിൽ മസില് പിടിച്ചത് ആയിരിക്കും..." ദച്ചു ആവലാതിയോടെ പറഞ്ഞപ്പോൾ അന്നു മോള് അല്ലെന്ന് തലയാട്ടി "വേതന പോയി അമ്മേ.... അമ്മ വാ... അന്നുന് ചാച്ചനം..." അതും പറഞ്ഞു ദച്ചുനെ ബെഡിൽ ഇരുത്തി അന്നു മോള് അവളുടെ മടിയിൽ തലവെച്ചു വിച്ചൂനെ അടുത്ത് പിടിച്ചിരുത്തി അവന്റെ മടിയിൽ കാലും വെച്ചു വിശാലമായിട്ട് കിടന്നു.... അടുത്ത് അടുത്ത് ഇരുന്ന് രണ്ട് പേരും ഒന്ന് നോക്കിയിട്ട് പെട്ടെന്ന് മുഖം മാറ്റി "മോള് അമ്മേടെ മടിയിൽ കിടന്നോ പപ്പാ പൊയ്ക്കോളാം... നമ്മളൊക്കെ അടുത്തിരുന്നാൽ ഇവിടെ ചിലർക്ക് ഇഷ്ടപ്പെടില്ല...." വിച്ചു ദച്ചൂന് നേരെ മുഖം കോട്ടി പറഞ്ഞു.... ഉള്ളിൽ അന്നു മോള് സമ്മതിക്കരുതേ എന്നായിരുന്നു അവന്റെ ആഗ്രഹം.... "പപ്പേ പോയാൽ അന്നൂന്റെന്ന് അദി കിട്ടുവെ...." അന്നു വലിയ ആളിനെ പോലെ പറയുന്നത് കെട്ട് വിച്ചു കുറുമ്പോട് മോളുടെ കാൽ വെള്ളയിൽ ഇക്കിളിയാക്കി.... അന്നൂന്റെയും വിച്ചൂന്റെയും ചിരി കണ്ട ദച്ചുന്റെ ചുണ്ടിലും ഒരു കുഞ്ഞ് പുഞ്ചിരി ഉണ്ടായി.... അവളുടെ ഉള്ളിലെ കുഞ്ഞ് പരിഭവത്തിനെ പോലും മായ്ച്ചു കൊണ്ടുള്ള മനോഹരമായ പുഞ്ചിരി.............. 🌸.......തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story