ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 34

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

കുറച്ചു ദിവസങ്ങൾക്കു ശേഷം ദച്ചു ഓഫീസിൽ ഇരുന്നപ്പോഴാണ് പവിയുടെ കാൾ വരുന്നത്... ദച്ചു ഒരു ചിരിയോടെ കാൾ അറ്റൻഡ് ചെയ്തു "പവി... എന്തുണ്ടെടാ ....." "ഹാ ദച്ചു, സുഖം... പിന്നെ അന്നു മോള് പ്ലേ സ്കൂളിൽ പോയോ...." "പോയെടാ.. ഞാനിപ്പോ ഓഫീസിലാ... നീ ഇന്ന് ഹോസ്പിറ്റലിൽ പോയില്ലേ...." "ഹാ.. അത് പറയാനാ ഞാനിപ്പോ വിളിച്ചേ.... ഒരു കുഞ്ഞ് സന്തോഷവാർത്ത ഉണ്ട്.. ഞാൻ പ്രെഗ്നന്റാ.." പവി പറഞ്ഞതുകേട്ട ദച്ചുനു ഒരുപാട് സന്തോഷം തോന്നി..... "കോൺഗ്രാറ്റ്സ് പവി.... So happy.... എപ്പോഴാ അറിഞ്ഞേ...." "ഇന്ന്... ഇപ്പൊ ഹോസ്പിറ്റലിൽ നിന്നും വരുവാ....നീ ഓഫീസിൽ അല്ലെ ഞാൻ പിന്നെ വിളിക്കാം...." "ഓക്കേ പവി... ഞാനും വിച്ചുവും അവിടേക്ക് വരുന്നുണ്ട്... ടേക്ക് കെയർ....." പവിയുടെ കാൾ അവസാനിച്ചപ്പോൾ ദച്ചുനു സന്തോഷം തോന്നി... അവൾ വിച്ചൂനോടും പറഞ്ഞു... വൈകുന്നേരം ഓഫീസിൽ നിന്നും നേരുത്തേ ഇറങ്ങി അവർ മനുവിന്റെ വീട്ടിലേക്ക് പോയി.... പവിയെ കണ്ട് കുറച്ചു സമയം അവിടെ ചിലവഴിച്ചിട്ടാണ് അവർ തിരികെ വന്നത്..... ദിവസങ്ങൾ വളരെ വേഗത്തിൽ കടന്നു പോയി.... അപ്പുവും ദിയയും ഇപ്പൊ പ്രണയിച്ചുകൊണ്ടിരിക്കുകയാണ്....

ആരും അറിയാതെ വല്ലപ്പോഴുമുള്ള ചുറ്റിക്കറക്കം മാത്രമേ ഉള്ളു... കൂടുതൽ ചുറ്റിക്കളികൾ നടത്തി വിച്ചു എങ്ങാനം കണ്ട് പിടിച്ചാൽ നാട് കടത്തുമെന്ന് പേടിച്ചു അപ്പു വളരെ ശ്രദ്ധയോടെയാണ് നീങ്ങുന്നത്..... ഹരിയും ആലിയും ഇപ്പൊ അവരുടെ ലോകത്താണ്... ആലിയുടെ ഉള്ളിലുള്ള ചെറിയ ചെറിയ വിഷമങ്ങൾ പോലും ഹരിയുടെ സാമീപ്യം മാത്രം കൊണ്ട് ഇല്ലാതെയാകുന്നത് അവൾക്ക് ഒരത്ഭുതമായി മാറി .... ഒരു ചേർത്തുപിടിക്കലിൽ അവളുടെ വേദനകൾക്കെല്ലാം അവൻ മരുന്നാകും..... ഇപ്പൊ ലോകം ചുറ്റൽ രണ്ട് പേരും കൂടിയാണ്..... പവിക്ക് ഇതിപ്പോൾ ഏഴാം മാസം ആണ്... ഇന്ന് അഗ്നിഹോത്രി മാൻഷനിൽ എല്ലാവരും കൂടി ചെറിയൊരു മീറ്റ് അപ്പ്‌ പ്ലാൻ ചെയ്തിട്ടുണ്ട്.... ന്യൂ യോർക് ട്രിപ്പിന് ശേഷം അങ്ങനെ എല്ലാവർക്കും ഒത്തു കൂടാൻ ഓരോ തിരക്കുകൾ കാരണം സാധിച്ചിരുന്നില്ല..... ഇന്ന് എന്തായാലും അത് പരിഹരിക്കാൻ തീരുമാനിച്ചു..... ഒരു ഫ്ലോറൽ മാക്സി ഡ്രെസ്സിൽ ചെറുതായി വീർത്തുന്തിയ വയറുമായി ഇരുന്ന പവി തന്നെ ആയിരുന്നു അന്നത്തെ ഹൈലൈറ്റ്.....

ദച്ചുനോടും വിച്ചൂനോടും ഒപ്പം അന്നു മോളും വന്നിട്ടുണ്ടായിരുന്നു.... പവിയുടെ വയറ് കണ്ട് അന്നുക്കുട്ടി ഒരു സംശയത്തോടെ പവിയുടെ അടുത്തേക്ക് ചെന്നു "ആരിത്, പവിയാന്റിയുടെ ചുന്ദരി വാവയോ...." പവി അന്നുക്കുട്ടിയെ അവൾ ഇരുന്നിടത്തേക്ക് ചേർത്തു നിർത്തി ചോദിച്ചു.... ആ ഉണ്ടക്കവിളിൽ പതിവ് കടി കൊടുക്കാനും പവി മറന്നില്ല... അപ്പോഴും അന്നൂന്റെ ശ്രദ്ധ മുഴുവൻ പവിയുടെ വയറിൽ ആയിരുന്നു... മോള് പതിയെ ആ വയറിൽ തഴുകി... എന്നിട്ട് ഒരു ചിരിയോടെ അവളെ നോക്കി "വാവയുണ്ട് ആന്റിയുടെ വയറ്റിൽ.... കുറച്ചു ദിവസം കഴിയുമ്പോൾ വരും... അപ്പൊ എന്റെ ചുന്ദരി വാവയ്ക്കും കളിക്കാട്ടോ...." പവി പറഞ്ഞപ്പോൾ അന്നുക്കുട്ടി സന്തോഷത്തോടെ തലയാട്ടി... കുറച്ചു മാറി എല്ലാവർക്കുമൊപ്പം സംസാരിച്ചു നിന്ന ദച്ചു അത് കാണുന്നുണ്ടായിരുന്നു.... എന്തോ അത് അവൾക്കുള്ളിൽ ചെറിയൊരു നോവ് പടർത്തി.... കുറെ ദിവസങ്ങൾക്കിപ്പുറം മറന്നു തുടങ്ങി എന്ന് അവൾ കരുതിയിരുന്ന ആ നോവ് വീണ്ടും പഴയതിനേക്കാൾ വീര്യത്തിൽ തിരികെ വന്നു തുടങ്ങിയിരിക്കുന്നു...... ആലി വന്നപ്പോൾ അവൾ തന്നെ ബേക്ക് ചെയ്ത ഒരു വാൻചോ കേക്ക് കൂടി കൊണ്ട് വന്നിരുന്നു....

കേക്കിന്റെ ഒരു ഹാഫ് പിങ്ക് റോസെറ്റ് ഐസിങ്ങും മറു ഭാഗത്തു ബ്ലൂ റോസെറ്റ് ഐസിങ്ങും ചെയ്തു ' Oh Baby ' എന്നെഴുതിയ ഒരു ഗോൾഡൻ കേക്ക് ടോപ്പറും ഉണ്ടായിരുന്നു .....പവി കേക്ക് കട്ട്‌ ചെയ്തു എല്ലാവർക്കും കൊടുത്തു... കുറച്ചു നാളുകൾക്ക് ശേഷം ഒത്തുകൂടിയ സന്തോഷം ആയിരുന്നു എല്ലാവർക്കും.... അന്നു മോളെ വേദിന്റെ റൂമിൽ ദച്ചു കൊണ്ടിരുത്തി.... ഇടയ്ക്ക് ഇച്ചി പോണോന്ന് പറഞ്ഞപ്പോൾ പവിയാണ് വേദിന്റെ റൂമിലെ ടോയ്ലറ്റിൽ മോളെ കൊണ്ട് പോകാൻ ദച്ചുനോട് പറഞ്ഞത്.... അത് താഴെ തന്നെ ആയിരുന്നു.....അവിടെ അവന്റെ ടോയ്‌സ് എല്ലാം നോക്കി അന്നു മോളിരുന്നപ്പോൾ വേദ് അവിടേക്ക് വന്നു.... "ആന്റി.... അമ്മ വിളിക്കുന്നു...." വേദ് അവളോട് പറഞ്ഞപ്പോൾ ദച്ചു അന്നു മോളെ വിളിച്ചു... പക്ഷെ ടോയ്‌സിന്റെ കൂടെ ആയതുകൊണ്ട് അന്നു വരുന്നില്ലെന്ന് പറഞ്ഞു... ദച്ചു വേദിനെ അന്നുനെ നോക്കാൻ ഏൽപ്പിച്ചു റൂമിന്റെ പുറത്തേക്ക് പോയി.... "എനിക്ക് ബേബി വരുന്നുണ്ടല്ലോ...." വേദ് സന്തോഷത്തോടെ അന്നുനോട് പറഞ്ഞു... അന്നു മോള് അവനെയൊരു ചിരിയോടെ നോക്കി "ബേബി ബോയ് ആയിരിക്കും വരുന്നത്.. അപ്പോൾ എനിക്ക് ഫുട്ബോളും ക്രിക്കറ്റും കളിക്കാല്ലോ..."

വേദ് വല്ലാത്ത ആകാംഷയിൽ ആയിരുന്നു "അന്നുനു കൂദേ ബേബിയെ കലിക്കാൻ തരുവോ..." അന്നു മോള് പ്രതീക്ഷയോടെ വേദിനെ നോക്കി "നൊ.... എന്റെ ബേബി അല്ലെ... ഞാൻ ആർക്കും തരില്ല...." വേദിന്റെ മറുപടി കെട്ട് അന്നുമോൾക്ക് സങ്കടം വന്നു "പവിയാന്റി പരഞ്ഞലോ അന്നുനും തരുന്ന്..." "ഇല്ല... എന്റെ ബേബിയെ ആർക്കും തരില്ല... അന്നൂന്റെ അമ്മയോട് പറ ബേബിയെ തരാൻ... എന്റെ ബേബിയെ തരില്ല...." അത് കേട്ടതും അന്നു മോൾക്ക് സങ്കടവും ദേഷ്യവും ഒന്നിച്ചു വന്നു... വേദ് അവൾക്ക് കൊടുത്ത ചോക്ലേറ്റ് അന്നൂന്റെ കൈയിൽ ഇരുപ്പുണ്ടായിരുന്നു.... അതെടുത്തു ദൂരേക്ക് എറിഞ്ഞു "എനിച് നിന്റെ ചോത്തലേറ്റ് വെന്തദാ ..." എന്നിട്ട് അടുത്ത നിമിഷം വേദിന്റെ ഒരു ടോയ് കാർ കൂടി എടുത്തു ഒരേറു വെച്ചു കൊടുത്തു... വേദിന്റെ ഫേവറിട് ടോയ് കാർ ആയിരുന്നു അത്.... അത് അന്നു മോൾ എറിഞ്ഞപ്പോൾ ഭിത്തിയിൽ തട്ടി പല കഷ്ണങ്ങൾ ആയി... അത് കണ്ട വേദ് ദേഷ്യത്തോടെ അന്നൂന്റെ കയ്യിലൊരു പിച്ചു കൊടുത്തു....

അന്നു തിരിച്ചു ദേഷ്യത്തോടെ വേദിനെ പിടിച്ചൊരു തള്ള് കൊടുത്തു വലിയ വായിൽ അലറികരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി അന്നു മോളുടെ കരച്ചില് കെട്ട് പുറത്തു നിന്ന എല്ലാവരും പേടിച്ചു പോയി... ദച്ചു ഓടി വന്നു മോളെ എടുത്തു... "എന്താടാ എന്താ പറ്റിയെ..." അന്നു മോള് ദച്ചുനെ കൈ കാണിച്ചു കൊടുത്തു... വേദ് പിച്ചിയ ഭാഗം ചെറുതായി ചുമന്നു വീർത്തു വന്നിരുന്നു.... "അമ്മേ മോളെ വേദ് പിച്ചി....." അപ്പോഴേക്കും വേധും അവിടേക്ക് വന്നു... മനുവും പവിയും ദേഷ്യത്തോടെ അവനെ നോക്കി "അവളെന്റെ ടോയ് കാർ എറിഞ്ഞുടച്ചു... എനിക്ക് ഒരുപാട് ഇഷ്ടമുള്ളത് ആയിരുന്നു അത്.... അത് മുഴുവനും പൊട്ടി...." വേദിന്റെ കണ്ണും നിറഞ്ഞു വന്നു.... "ശെടാ... അടയും ചക്കരയും പോലിരുന്ന പിള്ളേർ ദേ വീണ്ടും കീരിയും പാമ്പുമായി..." അപ്പു പറഞ്ഞപ്പോൾ എല്ലാവരും അവരെ രണ്ടിനെയും നോക്കി... ദച്ചു എന്തൊക്കെ പറഞ്ഞിട്ടും അന്നു മോള് കരച്ചില് നിർത്തിയില്ല.... അവസാനം അപ്പുനോട് അവിടെ നിൽക്കാൻ പറഞ്ഞു വിച്ചൂവും ദച്ചുവും മോളെയുമായി വീട്ടിലേക്ക് പോയി ഒരു അർജെന്റ് കാൾ വന്നതുകൊണ്ട് വിച്ചു മോളെയും ദച്ചുനെയും അമരാവതിയിലേക്ക് ഡ്രോപ്പ് ചെയ്തിട്ട് പോയി...

അപ്പോഴേക്കും അന്നൂന്റെ കരച്ചിലൊക്കെ അടങ്ങി... മോളെ ഒന്ന് മേല് കഴുകിച്ചിട്ട് ദച്ചു ബെഡിലേക്ക് കിടത്തി.....മോളെ ഉറക്കാനായി പതുക്കെ തട്ടിക്കൊടുത്തു "അമ്മേ....." അന്നു മോള് വിളിച്ചതുകേട്ട ദച്ചു മോളുടെ കുഞ്ഞിക്കയിലൊരു ഉമ്മ കൊടുത്തു "അന്നുനും ബേബി വെനം.... അമ്മ തരുവോ... വേദിന്റെ ബേബിയെ അന്നുനു കലിച്ചൻ തരില്ല...." അന്നു മോള് പറഞ്ഞതുകേട്ട ദച്ചുന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... അവൾക്ക് തന്റെ അടിവയറ്റിൽ വല്ലാത്ത വേദന തോന്നുന്നത് പോലെ തോന്നി..... ഒരു നിമിഷം കണ്ണടച്ചപ്പോൾ അന്ന് ഒഴുകിയിറങ്ങിയ രക്തത്തുള്ളികൾ അവൾക്ക് മുന്നിൽ തെളിഞ്ഞു വന്നു.... "തരുവോ അമ്മേ..." അന്നു മോളുടെ ചോദ്യം കേട്ടാണ് ദച്ചു കണ്ണ് തുറന്നത്.... തന്നെ പ്രതീക്ഷയോടെ നോക്കുന്ന അന്നു മോളെ കണ്ടപ്പോൾ ദച്ചുനു ഹൃദയം പൊട്ടുന്ന പോലെ തോന്നി "തരാം ....." ദച്ചു മോളെ ചേർത്തു പിടിച്ചു പറഞ്ഞു... അന്നു മോള് സന്തോഷത്തോടെ അമ്മയെ നോക്കി "പോമിസ്...." മോള് ദച്ചൂന് നേരെ കൈ നീട്ടിയപ്പോൾ അവൾ മോളെ ചേർത്തു പിടിച്ചു... അന്നു മോള് ഉറങ്ങിയിട്ടും ദച്ചുന്റെ മനസ്സ് വല്ലാതെ വേദനിച്ചുകൊണ്ടിരുന്നു.... വിച്ചു വന്നപ്പോൾ അവളൊന്ന് ചിരിച്ചെങ്കിലും അതിലെ തെളിച്ചക്കുറവ് അവന് മനസിലായി....

ഒന്ന് ഫ്രഷ് ആയി വന്നിട്ട് വിച്ചു അവളെ ചുറ്റിപ്പിടിച്ചു ബാൽക്കണിയിലേക്ക് പോയി....അവിടെയുള്ള കൗചിലേക്ക് വിച്ചു ഇരുന്നിട്ട് അവളെ പിടിച്ചു മടിയിലേക്ക് ഇരുത്തി.... ദച്ചു അവന്റെ മടിയിലേക്ക് ഇരുന്നു അവനെ മുറുക്കെ കെട്ടിപ്പിടിച്ചു അവന്റെ കഴുത്തിലേക്ക് മുഖം ചേർത്തു വെച്ചു......കുറച്ചു നേരം കഴിഞ്ഞപ്പോൾ കഴുത്തിടുക്കിൽ എന്തോ ഒരു നനവ് വിച്ചൂന് അനുഭവപ്പെട്ടു "എന്താടാ.... എന്ത് പറ്റി... എന്തിനാ കരയുന്നെ...." അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ട വിച്ചു ചോദിച്ചു.... മോള് പറഞ്ഞത് ദച്ചു അവനോട് പറഞ്ഞു.... എങ്ങലടിച്ചു ഓരോന്ന് എണ്ണിപ്പെറുക്കി പറയുന്ന ദച്ചുനെ അവൻ വാത്സല്യത്തോടെ നോക്കി "അതിനാണോ ഇങ്ങനെ കരയുന്നെ.... അവൾ കുഞ്ഞല്ലേ മോളെ... അപ്പൊ ഇതുപോലെ ഓരോന്ന് പറയും... അത് കാര്യമാക്കണ്ട... ദേ ഈ കരഞ്ഞു ചുവന്നു വീർത്ത മുഖം കാണാൻ നല്ല ഭംഗിയൊക്കെ ഉണ്ട്... പക്ഷെ എന്റെ ദ്രുവി കുട്ടി കരയണ്ട... വിച്ചേട്ടന് സങ്കടം വരും അത് കാണുമ്പോൾ... എല്ലാം മറന്നു ഒന്ന് ഹാപ്പി ആയി ചിരിച്ചേ.... ചിരിക്കെടോ...." വിച്ചു കളിയോടെ അവളെ വയറിൽ ഇക്കിളിയാക്കി....ദച്ചു നിയന്ത്രണം വിട്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങിയപ്പോൾ വിച്ചു അവളെ ചേർത്തു പിടിച്ചു

"അതെ മേഡം.... ഇങ്ങനെ ഇരുന്നാൽ മതിയോ... ഈ പാവത്തിനെ പട്ടിണിക്കിടാനാണോ ഉദ്ദേശം...." വിച്ചു ഒരു കള്ളചിരിയോടെ പറഞ്ഞപ്പോൾ ദച്ചു അവന്റെ മുഖം അവളുടെ കഴുത്തിലേക്ക് ചേർത്തു.... അവന്റെ നാവിൻ തുമ്പ് അവിടമാകെ ഇഴഞ്ഞു നടന്നപ്പോൾ ദച്ചുവും പതിയെ അവനിലേക്ക് അലിഞ്ഞു ചേരാൻ തയ്യാറായി.... അവന്റെ സാമിപ്യത്തിൽ വേദനകളെല്ലാം ദച്ചു മറന്നു........ അന്നുക്കുട്ടി കുറച്ചു ദിവസം ബേബിയുടെ കാര്യങ്ങൾ പറഞ്ഞു നടന്നെങ്കിലും പിന്നീട് മറ്റു ചില കാര്യങ്ങളിലേക്ക് ശ്രദ്ധ പോയതോടെ അത് വിട്ടു.... എങ്കിലും ദച്ചുന്റെ ഉള്ളിന്റെ ഉള്ളിൽ അതൊരു നോവായി തന്നെ നിന്നു..... പുതിയ സ്കൂൾ വർഷം തുടങ്ങി... മഴയോടൊപ്പം ജൂൺ മാസം ഇങ്ങെത്തി... അന്നു മോൾ ഇപ്പൊ LKG യിലേക്കായി .. ആൾക്ക് വലിയ ഉത്സാഹം ആണ്... ഇപ്പൊ പഠിക്കുന്ന സ്കൂളിൽ തന്നെ ആയതുകൊണ്ട് മറ്റു ബുദ്ദിമുട്ടുകൾ ഒന്നും ഇല്ലായിരുന്നു.... അന്നു മോളെ സ്കൂളിൽ വിടുന്ന തിരക്കും പിന്നെ ഇപ്പൊ വന്നൊരു പുതിയ പ്രൊജക്റ്റിന്റെ ഉത്തരവാദിത്തം മുഴുവൻ വിച്ചു അവളെ ഏൽപ്പിച്ചതുകൊണ്ടും ആകെ തിരക്കായിരുന്നു ദച്ചുനു.....

ഓഫീസിലേക്ക് പോകാൻ കുളി കഴിഞ്ഞിറങ്ങിയ വിച്ചു കാണുന്നത് ബെഡിൽ വല്ലായ്മയോടെ ഇരിക്കുന്ന ദച്ചുനെയാണ്... അവൻ വേഗം അവൾക്കടുത്തേക്ക് ചെന്നു "വയ്യേ ദ്രുവി...." "ഇല്ല വിച്ചു... കുഴപ്പം ഒന്നുല്ല... ചെറിയൊരു തലകറക്കം പോലെ... കുറച്ചു ദിവസമായി നല്ല ക്ഷീണം ഉണ്ട്... ആ പ്രോജെക്ടിന്റെ തിരക്കിലല്ലായിരുന്നോ.... ഉറക്കമൊക്കെ കണക്കായിരുന്നല്ലോ... അതിന്റെ ആയിരിക്കും... ഒന്ന് നന്നായി ഉറങ്ങി എണീറ്റാൽ ഈ ക്ഷീണമൊക്കെ പമ്പ കടക്കും.... ഞാൻ ഇന്ന് ലീവാക്കുവാ... സർ ലീവ് തരുവോ..." അവൾ കുസൃതിയോടെ വിച്ചുനെ ചുറ്റിപ്പിടിച്ചു... അപ്പോഴും അവന്റെ ചിന്തകൾ മറ്റു പലതും ആയിരുന്നു.... "ദ്രുവി.... നിനക്ക് കഴിഞ്ഞ രണ്ട് മാസം ആയിട്ട് പീരിഡ്സ് ആയിട്ടില്ലല്ലോ..." അവൻ പറഞ്ഞതുകേട്ട ദച്ചു വല്ലായ്മയോടെ അവനെ നോക്കി....ശെരിയാണ് മാസം അവസാനം ആണ് ഡേറ്റ് വരുന്നത്.... കഴിഞ്ഞ മാസം ഇത് വരെ ആയില്ല... ഇതിപ്പോ അടുത്ത മാസം ആദ്യമാണ്... അതിനു മുൻപും ആയിട്ടില്ല..... പക്ഷെ അവൾ നിർജീവമായി വിച്ചൂനെ നോക്കി ചിരിച്ചു "വിച്ചു അത് അന്ന് അബോർഷൻ ആയത് മുതൽ എനിക്ക് അങ്ങനെയാ.... ചിലപ്പോഴൊക്കെ ഒന്നോ രണ്ടോ മാസം ഇങ്ങനെ വരാറില്ല...."

"എന്നാലും ദ്രുവി.... നമുക്ക്... നമുക്ക് ഒന്ന് ടെസ്റ്റ്‌ ചെയ്താലോ....." പെട്ടെന്നു വിച്ചു പറഞ്ഞതുകേട്ട ദ്രുവി ഞെട്ടി.... "എന്തൊക്കെയാ വിച്ചു നീ ഈ പറയുന്നത്.. അത്... അതൊരിക്കലും സംഭവിക്കില്ല.... എനിക്ക് അതിന് കഴിയില്ല... പിന്നെങ്ങനെയാ... വേണ്ട വിച്ചേട്ടാ... ആവശ്യമില്ലാതെ ഒന്നും ആഗ്രഹിക്കല്ലേ...." ദച്ചുന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... അവളാകെ വിറയ്ക്കുന്ന പോലെ അവന് തോന്നി.... വിച്ചു അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു "ഒന്നുല്ല മോളെ.... Trust me കണ്ണാ, നീ ജസ്റ്റ്‌ ഒന്ന് ടെസ്റ്റ്‌ ചെയ്യുന്നു... അത്രേ ഉള്ളു... ഇല്ലെങ്കിൽ പോട്ടെ.... എന്നാലും എന്റെ ഒരു സമാധാനത്തിനു വേണ്ടി.... പ്ലീസ്....." വിച്ചു പറഞ്ഞപ്പോൾ ദച്ചു അവനെ ഒന്ന് നോക്കി... കുറച്ചു നേരം ഒന്നാലോചിച്ചിട്ട് സമ്മതിച്ചു.... വിച്ചു വേഗം ഷെൽഫിൽ നിന്നും പ്രേഗാന്യൂസിന്റെ പ്രെഗ്നൻസി ടെസ്റ്റ്‌ കിറ്റ് അവൾക്ക് കൊണ്ട് വന്നു കൊടുത്തു... അവൾ അതിശയത്തോടെ അവനെ നോക്കി "ഇത് എപ്പോൾ വാങ്ങി...." "ഞാൻ... എനിക്കെപ്പോഴോ തോന്നിയിരുന്നു ദ്രുവി... നിനക്കുള്ളിലെ മാറ്റങ്ങൾ നിന്റെ ഈ ക്ഷീണം അതൊക്കെ ഞാൻ ശ്രദ്ദിച്ചിരുന്നു.... പീരീഡ്‌സ് കൂടി മിസ്സ്‌ ആയപ്പോൾ എനിക്കെന്തോ പ്രതീക്ഷ തോന്നി.... അതാ ഞാൻ ഇന്നലെ ഇത് വാങ്ങി വെച്ചത്...

നിന്നോട് ഇതിനെക്കുറിച്ച് എങ്ങനെ സംസാരിച്ചു തുടങ്ങണമെന്ന് എനിക്ക് അറിയില്ലായിരുന്നു ദ്രുവി....." വിച്ചുന്റെ പ്രതീക്ഷ നിറഞ്ഞ സംസാരം അവൾക്കുള്ളിൽ വല്ലാത്ത വേദനയുണ്ടാക്കി.... എങ്കിലും അവൾ അത് വാങ്ങി ബാത്‌റൂമിലേക്ക് നടന്നു.... അവൾക്ക് ഉറപ്പായിരുന്നു താൻ ഗർഭിണി ആകില്ലെന്ന്... അന്ന് ആ ഡോക്ടർ പറഞ്ഞിരുന്നു ഇനിയൊരിക്കലും അത് സംഭവിക്കില്ലെന്ന്....ഈ ക്ഷീണമൊക്കെ ഉറക്കം ഒഴിഞ്ഞതിന്റെ ആയിരിക്കും.... മെൻസസ് ഇതിന് മുൻപും മിസ്സ്‌ ചെയ്തിട്ടുണ്ടല്ലോ...... നെഗറ്റീവ് റിസൾട്ട്‌ കണ്ടാലും അതിനെ നേരിടാൻ ദച്ചു സ്വയം തയാറാകുന്ന പോലെ ആയിരുന്നു അവളിലൂടെ കടന്നു പോയ ആ ചിന്തകൾ.... യൂറിൻ ഡ്രോപ്പ് ചെയ്തു ദച്ചു കണ്ണുകൾ ഇറുക്കിയടച്ചു.... അപ്പോൾ മനസ്സിലേക്ക് വന്നത് അവളുടെ കുറുമ്പി പെണ്ണിന്റെ മുഖം ആയിരുന്നു.... അത് കണ്ടപ്പോൾ തന്നെ ദച്ചുന്റെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു..... കണ്ണുകൾ തുറന്നു നോക്കിയ ദച്ചുനെ വരവേറ്റത് പ്രെഗ്നൻസി കിറ്റിലെ വ്യക്തമായ രണ്ട് പിങ്ക് വരകൾ ആണ്..... അവൾക്ക് ഒരു നിമിഷം തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല ദച്ചു വേഗം വാതിൽ തുറന്നു വിച്ചുന്റെ അടുത്തേക്ക് പോയി.... അവനും വല്ലാത്ത ഒരു ആകാംഷയോടെയാണ് അത്ര നേരവും നിന്നത്....

റിസൾട്ട്‌ കണ്ടപ്പോൾ അവന്റെയും കണ്ണുകൾ നിറഞ്ഞു..... സന്തോഷം കാരണം ഹൃദയം പൊട്ടിപോകുമോ എന്ന് പോലും തോന്നി "വിച്ചേട്ടാ.... ഇത് ഇതെങ്ങനെ.... ചിലപ്പോൾ തെറ്റ് ആയിരിക്കുമോ...പക്ഷെ എനിക്ക്......" അവളുടെ കണ്ണുകളിൽ പ്രതീക്ഷ ഉണ്ടെങ്കിലും ദച്ചു വല്ലാതെ ഭയന്നിരുന്നു "ഒരിക്കലും അല്ലേടാ...ഇത് തെറ്റാവാൻ വഴിയില്ല... നോക്ക് രണ്ട് ലൈൻസും ക്ലിയർ അല്ലെ.... നിനക്ക് പ്രെഗ്നന്റ് ആവാൻ കഴിയില്ലെന്ന് അവരന്ന് കളവ് പറഞ്ഞതാ ദ്രുവി..... അതോർത്തു ജീവിതകാലം മുഴുവൻ നീ ദുഖിക്കാൻ കീർത്തി പണം കൊടുത്തു ആ ഡോക്ടറെ വലയിലാക്കിയതാ.... അന്ന് നിരഞ്ജന്റെ അമ്മ എന്നോട് ഹോസ്പിറ്റലിൽ വെച്ച് ഇത് പറയുമ്പോൾ എന്റെ മാനസികാവസ്ഥ എന്തായിരുന്നെന്ന് നിനക്ക് ഊഹിക്കാൻ കഴിയില്ല ദ്രുവി.... നിന്നോട് ഇത് പറയാതെ ഇരുന്നത് ഇങ്ങനൊരു അവസരത്തിനു വേണ്ടിയാ..... എനിക്ക് ഉറപ്പുണ്ടായിരുന്നു ദ്രുവി നമ്മുടെ പ്രണയം നിന്റെ ഉദരത്തിൽ നാമ്പിടുമെന്ന്...." അപ്പോഴും ദച്ചു മറ്റേതോ ലോകത്ത് ആയിരുന്നു.... വർഷങ്ങളായി മനസ്സിനെ പറഞ്ഞു പഠിപ്പിച്ച ഒന്ന് ഇപ്പോൾ അങ്ങനെയല്ലെന്ന് അറിഞ്ഞിട്ടും,

അതും തനിക്ക് ഒരുപാട് സന്തോഷം നൽകുന്ന ഒന്നായിട്ടു കൂടിയും അവൾക്ക് അപ്പോഴും ഒന്നും വിശ്വസിക്കാൻ സാധിച്ചില്ല.....അവളുടെ ആ മാനസികാവസ്ഥ മനസിലാക്കി വിച്ചു അവളോട് വേഗം റെഡി ആയി വരാൻ പറഞ്ഞു.....അവരുടെ തന്നെ വുമൺ ആൻഡ് ചൈൽഡ് സ്പെഷ്യൽ ഹോസ്പിറ്റൽ ആയ മദർ ഹൂഡിലേക്കാണ് അവർ പോയത്.... വിച്ചുന്റെ സുഹൃത്ത് ഡോ:സാറ വർഗീസിനെ ആണ് അവർ കൺസൾട്ട് ചെയ്തത്....ഹോസ്പിറ്റലിലെ തന്നെ ഫേമസ് ഗൈനക്ക് ആണ് സാറ....കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ ഡോക്ടർ തന്നെയാണ് ബ്ലഡ്‌ ടെസ്റ്റ്‌ നടത്തി കൺഫേം ചെയ്യാമെന്ന് പറഞ്ഞത്..... ബ്ലഡ്‌ ടെസ്റ്റ്‌ നടത്തിയപ്പോഴും ടെസ്റ്റ്‌ പോസിറ്റീവ് തന്നെയാണ്.... ദച്ചുനു ആ വാർത്തയുടെ സന്തോഷം താങ്ങാൻ സാധിക്കാത്തത് പോലെ തോന്നി.... തന്റെയും വിച്ചൂന്റെയും കുഞ്ഞ്.... അന്നു മോളുടെ ബേബി...... ഹോസ്പിറ്റലിൽ നിന്നും വല്ലാത്തൊരു സന്തോഷത്തിലാണ് അവർ രണ്ടും ഇറങ്ങിയത്.... ഇനി 12 th വീക്സിലെ സ്കാനിങ്ങിന് വരണം..... ടെസ്റ്റുകൾ നടത്തിയതിൽ എല്ലാം തന്നെ നോർമൽ ആണ്...... കുറച്ചു വിറ്റമിൻ ടാബ്ലറ്റ്സ് മാത്രമാണ് ഡോക്ടർ പ്രിസ്ക്രൈബ് ചെയ്തത്.......കാറിൽ കയറിയ ഉടൻ വിച്ചു ഗ്ലാസ്‌ പൊക്കി ദച്ചുന്റെ ചുണ്ടുകൾ പതിയെ ചുംബിച്ചുണർത്തി...

രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..... അവൻ സാരി മാറ്റി അവളുടെ വയറിൽ നിറയെ ഉമ്മകൾ കൊടുത്തു.... ദച്ചുവും അവനെ അവളിലേക്ക് ചേർത്തു പിടിച്ചു അവർ നേരെ പോയി അന്നു മോളെ കൂട്ടിക്കൊണ്ട് വന്നു.... പപ്പയും അമ്മയും ഇന്ന് നേരുത്തേ വിളിച്ചുകൊണ്ട് പോകാൻ വന്ന സന്തോഷത്തിലാണ് ആള്.... അന്നു മോളെയുമായി അവർ നേരെ ബീച്ച്ലേക്കാണ് വന്നത് ....തണൽ ഉള്ള സ്ഥലത്തേക്ക് മോളുമായി അവർ വന്നു......ദച്ചു മോളുടെ കൈ അവളുടെ വയറിലേക്ക് ചേർത്തു.... അന്നു ആണേൽ ഒന്നും മനസിലാകാതെ രണ്ട് പേരെയും നോക്കി "അന്നൂന്റെ ബേബി ഇവിടെ ഉണ്ട്..... കുറച്ചു ദിവസം കൂടെ കഴിഞ്ഞാൽ വരും, അന്നൂന്റെയൊപ്പം കളിക്കാൻ....."

അന്നു സന്തോഷത്തോടെ പപ്പയെ നോക്കി... വിച്ചു അതേയെന്ന് തലയാട്ടിയപ്പോൾ അന്നു മോള് അവളെ എടുക്കാൻ വിച്ചൂന് നേരെ കൈ നീട്ടി... അവൻ മോളെ പൊക്കിയെടുത്തപ്പോൾ അന്നു കുനിഞ്ഞു ദച്ചുന്റെ വയറിലും പിന്നെ അവളുടെ കവിളിലും ഉമ്മ കൊടുത്തു.... പപ്പയ്ക്കും ഒന്ന് കൊടുത്തു.,.. എന്നിട്ട് അവന്റെ കയ്യിൽ നിന്നും താഴെയിറങ്ങി കൈ കൊട്ടി രണ്ട് ചാട്ടം ചാടി "ഹേയ്.... ഹേയ്.... അന്നൂന്റെ ബേബി വന്നല്ലോ.... അന്നൂന്റെ ബേബി വന്നല്ലോ......" അന്നു മോളുടെ സന്തോഷം കണ്ട് വിച്ചൂന്റെയും ദച്ചുന്റെയും മനസ്സ് നിറഞ്ഞു..... ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷത്തേക്കളേറെ സന്തോഷം ആ കുഞ്ഞിപ്പെണ്ണിന്റെ ആഹ്ലാദം കണ്ടപ്പോൾ ദച്ചുനു തോന്നി......അപ്പോഴേക്കും ദച്ചുന്റെ ഗർഭപാത്രത്തിൽ ഒരു കുഞ്ഞ് മുട്ട് വിടർന്നു തുടങ്ങിയിരുന്നു...... ഈ ചേച്ചിപ്പെണ്ണിന്റെ കുഞ്ഞാവയാകാനായി....................🌸.....തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story