ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 35

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

ദച്ചു ഗർഭിണി ആണെന്ന വാർത്ത എല്ലാവരിലും വല്ലാത്ത സന്തോഷം നിറച്ചു..... അന്നുക്കുട്ടിയും വിച്ചൂവും നിലത്തൊന്നുമല്ല ഇപ്പൊ... ഫസ്റ്റ് ട്രൈമസ്റ്റർ ആയതുകൊണ്ട് ദച്ചുന് കുറച്ചു റസ്റ്റ്‌ വേണമെന്ന് ഡോക്ടർ പറഞ്ഞിരുന്നു അതുകൊണ്ട് ഇപ്പോൾ പപ്പയും മോളും അവളെയൊന്ന് അനങ്ങാൻ പോലും സമ്മതിക്കില്ല... ദാദിക്കും ദച്ചുന്റെ അമ്മയ്ക്കും വയ്യാത്തതുകൊണ്ട് ഇപ്പോൾ ആലിയും ഹരിയും അമരാവതിയിൽ ഉണ്ട്.... ആലി ഉള്ളതുകൊണ്ട് അന്നു മോൾക്ക് ആലിമ്മാ മതി.... ദച്ചുനെ ഒന്നിനും ബുദ്ദിമുട്ടിക്കില്ല.. ദച്ചുന് ക്ഷീണം ഉണ്ട് അതുപോലെ ആഹാരം കഴിക്കാൻ നല്ല മടിയുമാണ്... ദച്ചുന്റെ ഫേവറിറ്റ് ഫുഡ്‌ ആയിരുന്ന പലതും ഇന്ന് അവൾ അടുപ്പിക്കുന്നില്ല.... ഓറഞ്ചും വെണ്ണയുമാണ് ഇപ്പോൾ അവൾക്ക് ഏറെ ഇഷ്ടം... വെണ്ണ ദാദി തന്നെ അവിടെ തയ്യാറാക്കുന്നതാണ്.... ദച്ചുന്റെ വെണ്ണക്കൊതി ഇപ്പോൾ അവിടമാകെ പാട്ടാണ്.... ആഹാരം കഴിപ്പിക്കുന്ന കാര്യം വരുമ്പോൾ ദച്ചുവും വിച്ചുവും പരസ്പരം വഴക്കാകും.... ദച്ചുന് ഇപ്പോൾ പല സമയത്തും പല മൂഡാണ്...

എന്നിരുന്നാലും വാശി തന്നെയാണ് മുന്നിൽ... മുൻപേങ്ങും ഇല്ലാത്ത അത്ര വാശി.... ഈ സമയത്തുള്ള മാറ്റങ്ങളെക്കുറിച്ചു അവനോട് സാറ പറഞ്ഞുകൊടുത്തിരുന്നു... ഒപ്പം ചില ജേർണൽസിലും ഇതൊക്കെ അവൻ വായിച്ചിരുന്നു...... ദച്ചുന്റെ ഇപ്പൊ ഉള്ള ഏറ്റവും വലിയ പ്രശ്നം ചെറിയ ചെറിയ ഗന്ധങ്ങൾ പോലും വളരെ എളുപ്പം തിരിച്ചറിയാൻ അവൾക്ക് സാധിക്കുമെന്നതാണ് ..... മുൻപെങ്ങും അവൾ ശ്രദ്ദിച്ചിട്ടില്ലാത്ത പല ഗന്ധങ്ങളും അവൾക്ക് ഇപ്പോൾ അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട്.....വിച്ചു ഉപയോഗിക്കുന്ന versace eros പെർഫ്യൂമിന്റെയും അതിന്റെ തന്നെ ഷവർ ജെല്ലിന്റെയും ത്രസിപ്പിക്കുന്ന ഒരു ഗന്ധമുണ്ട്..... ദച്ചുന് ഏറെ ഇഷ്ടമായിരുന്നു അത്.... കുളികഴിഞ്ഞിറങ്ങുന്ന വിച്ചുനെ ചുറ്റിപ്പിടിച്ചു നിന്നു ആ ഗന്ധം ആസ്വദിക്കാൻ ദച്ചുന് വല്ലാത്ത കൊതി ആയിരുന്നു..... എന്നാൽ ഇപ്പോൾ ആ മണം അവൾക്ക് അരോചകം ആയി മാറിയിട്ടുണ്ട്..... വിച്ചു പെർഫ്യൂം ഉപയോഗിച്ച് അടുത്തേക്ക് വരുമ്പോഴേ അവൾക്ക് അസ്വസ്ഥത തുടങ്ങും...

അവസാനം വിച്ചുന് അത് ഉപയോഗിക്കുന്നത് നിർത്തേണ്ടി വന്നു കിച്ചണിൽ കടുക് വറുക്കുന്ന സ്മെൽ, അന്നൂന്റെ ബേബി ക്രീമിന്റെ സ്മെൽ, ആഫ്റ്റർ വാഷിന്റെ മണം ഇതൊന്നും അവൾക്ക് പിടിക്കില്ല.... ഒരു കർച്ചീഫിൽ അവളുടെ ഇഷ്ടപെട്ട പെർഫ്യൂം പുരട്ടി അതുമയാണ് ഇപ്പൊ നടക്കുന്നത്.... ഇടയ്ക്ക് ഇടയ്ക്ക് രാവിലെ ചെറിയ രീതിയിൽ ശർദ്ദിലും ഉണ്ട്.... പവി പ്രസവിച്ചു...വേദിന്റെ ആഗ്രഹം പോലെ തന്നെ ആൺകുഞ്ഞാണ്...ഋഷികേഷ് എന്നാണ് വാവേടെ പേര്....ഹോസ്പിറ്റലിൽ ദച്ചുനെയുമായി പോകേണ്ടെന്ന് കരുതി വിച്ചു അവർ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് വന്നപ്പോഴാണ് മോളെയും അവളെയുമായി അവിടേക്ക് പോയത് ..... അന്നുവും വേധും പരസ്പരം കണ്ടെങ്കിലും വലിയ മൈൻഡ് കൊടുത്തില്ല.... അവർ ചെന്നപ്പോൾ വാവ ഉറക്കം ആയിരുന്നു... ദച്ചു വാവേ എടുത്തു ബെഡിന്റെ സൈഡിലുള്ള സോഫയിലേക്ക് ഇരുന്നു..... വിച്ചുവും അവളുടെ അടുത്തേക്ക് ഇരുന്നു കുഞ്ഞിനെ കണ്ടു.... ദച്ചുന്റെ അടുത്ത് വന്നു അന്നുക്കുട്ടി വാവേ നോക്കി....

കണ്ണടച്ച് കുഞ്ഞിക്കൈ ചുരുട്ടി പിടിച്ചു ഒരു കുഞ്ഞുടുപ്പൊക്കെയിട്ട് ആള് കിടക്കുവാണ്.... ചെറിയ ഒരു ചിരി മുഖത്തുണ്ട്.... അന്നുന് ബേബിയെ ഒരുപാട് ഇഷ്ടമായി..... അവൾ തന്റെ കുഞ്ഞിക്കെ കൊണ്ട് ബേബിയുടെ ചുവന്നു തുടുത്ത കവിളിൽ പതിയെ തലോടി...... ഒരു ചിണുക്കത്തോടെ വാവ കണ്ണ് തുറന്നു നോക്കി അന്നു ഒരു ചിരിയോടെ നോക്കിയപ്പോൾ വാവയും മോണ കാട്ടി ചിരിച്ചു.... കൈയൊക്കെ പൊക്കി പിടിച്ചു ആള് അന്നുനെ നോക്കുന്നുണ്ട്.... "അയ്യടാ കുഞ്ഞിചെക്കന് അന്നു വാവേ ഇഷ്ടമായെന്ന് തോന്നുന്നല്ലോ...." മനു പറഞ്ഞപ്പോൾ അന്നു സന്തോഷത്തോടെ എല്ലാവരെയും നോക്കി.... വേദിനെ നോക്കിയും ഒന്ന് ചിരിക്കാൻ മറന്നില്ല... അന്ന് ബേബിയെ കൊടുക്കില്ലെന്ന് പറഞ്ഞതൊക്കെ അന്നു മറന്നിട്ടില്ലായിരുന്നു... ഇപ്പൊ നിന്റെ ബേബിക്ക് എന്നെ ഇഷ്ടമായത് കണ്ടോ എന്നായിരുന്നു ആ ചിരിയുടെ അർത്ഥം.... വേദ് മുഖം കേറ്റിപ്പിടിച്ചു അന്നുനെ നോക്കി.... അപ്പോഴേ വേദിന് മനസിലായി ഈ ചെക്കനും ഇവളുടെ സൈഡ് ആണെന്ന്....

ജീവിതകാലം മുഴുവൻ അതങ്ങനെ തന്നെ ആകുമെന്ന് അപ്പോൾ വേദ് പോലും കരുതിയില്ല..... ഋഷിടെ അന്നു ദീദി ആയി അവൾ മാറുമെന്ന് ആ കുഞ്ഞിപ്പെണ്ണും അറിഞ്ഞില്ല...... ഇടയ്ക്ക് അന്നു ദച്ചുന്റെ വയറിൽ തൊട്ട് വേദിനെ ഒന്ന് നോക്കി.... എനിക്കും വാവ വരുന്നുണ്ടെടാ എന്ന് അവനെ കാണിച്ചു..... അത് കണ്ട് വേദ് ചവിട്ടി തുള്ളി അവിടെ നിന്നും പോയി.... ദിവസങ്ങൾ കടന്ന് പോയി... ദച്ചുന് ഇതിപ്പോ ആറാം മാസം ആണ്.... വയറൊക്കെ അത്യാവശ്യം വലുപ്പം വെച്ചു.... അന്നുക്കുട്ടി എപ്പോഴും ദച്ചുന്റെ വയറിൽ തഴുകും എന്നിട്ട് ഉമ്മയും കൊടുക്കും.... ബേബി വേഗം വരാൻ പറയുന്നതും കേൾക്കാം ചിലപ്പോൾ... അന്നുന് ബേബി ഗേൾ വേണം എന്നാണ് ആഗ്രഹം..... വിച്ചുന് ബേബി ബോയിയും... പപ്പയും മോളും അതും പറഞ്ഞു അടിയാണ്.... മോളുറങ്ങി കഴിഞ്ഞാൽ വിച്ചു എന്നും ദച്ചുന്റെ വയറിൽ മുഖം ചേർത്തു കിടക്കും.... അവിടമാകെ എത്ര ചുംബനങ്ങൾ കൊണ്ട് മൂടിയാലും അവന് മതിവരില്ല....അവൾക്ക് കാല് തടവി കൊടുത്തും അവൾക്ക് പറയാനുള്ളതെല്ലാം കേട്ടിരുന്നു ഒരു നല്ല കേൾവിക്കാരനായും വിച്ചു മാറി.... ഈ സമയത്തു ദച്ചുന്റെ മനസ്സിൽ പലവിധ ചിന്തകളാണ്....

അതൊക്കെ അവനോട് ഷെയർ ചെയുമ്പോൾ ശെരിക്കും അവൾ ഹാപ്പിയാകും.... അവളുടെ ഈ സമയത്തെ കൊഞ്ചലും കുറുമ്പും ദേഷ്യവും വാശിയും എല്ലാം അവൻ ആസ്വദിക്കുന്നുണ്ടായിരുന്നു ഇപ്പോൾ വാവേടെ ചലനങ്ങൾ അറിയാൻ ദച്ചുന് സാധിക്കുന്നുണ്ട്.... അത് അനുഭവപ്പെടുമ്പോൾ ദച്ചു സന്തോഷത്തോടെ ആരെയെങ്കിലും അത് കാണിച്ചു കൊടുക്കാൻ വിളിക്കും.... അപ്പൊ അനക്കം ഒന്നും കാണില്ല.... അകത്തു കിടക്കുന്നയാൾ ചേച്ചിയെ പോലെ തന്നെ കുസൃതി ആണെന്ന് എല്ലാവർക്കും മനസിലായി... അന്നുക്കുട്ടി ആണെങ്കിൽ ഇപ്പോഴേ പ്ലാനിങ്ങിൽ ആണ് വാവയ്ക്ക് ഓരോന്ന് ചെയ്തുകൊടുക്കാൻ... ഇടയ്ക്കൊക്കെ വന്നു വാവയ്ക്ക് പാട്ടൊക്കെ പാടി കൊടുക്കും....ദച്ചുന്റെ ഏറ്റവും വലിയ ആശ്വാസമാണ് അന്നു മോൾ.... അവളുടെ ചെറിയ ചെറിയ ബുദ്ദിമുട്ടുകൾ പോലും അന്നു മോളുടെ കൂടെയിരിക്കുമ്പോൾ ഇല്ലാതെയാകും...... ദച്ചുന്റെ സുന്ദരി പാവയാണ് അന്നുക്കുട്ടി... എന്നും എപ്പോഴും.... വിച്ചു ഇന്ന് ദച്ചുനെയും മോളെയുമായി നഗരത്തിലെ പ്രശസ്തമായ ക്യാൻസർ സെന്ററിലേക്ക് വന്നു.... വിച്ചു പുറത്തു നിന്നിട്ട് മോളെയും ദച്ചുവിനെയും അകത്തേക്ക് പറഞ്ഞു വിട്ടു....

ആ റൂമിൽ വിമല ആയിരുന്നു, കാർത്തികയുടെ അമ്മ...കാലിലെ കാൻസർ മൂലം കാല് മുറിച്ചു മാറ്റിയെങ്കിലും ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കും അത് വ്യാപിച്ചിരുന്നു....ഇപ്പോൾ ഏത് നിമിഷവും മരണം കാത്താണ് അവരുടെ കിടപ്പ്... ഈ വേദന അവർക്ക് അസഹ്യമായിരുന്നു.... ദച്ചുനെയും മോളെയും കണ്ട് അവർ അത്ഭുതത്തോടെ നോക്കി... ഒപ്പം ദച്ചുന്റെ വീർത്ത വയറിലേക്കും അവരുടെ നോട്ടം പോയി "മോളെ ഒന്ന് കൊണ്ട് കാണിക്കണമെന്ന് വിച്ചു പറഞ്ഞു... ഈ അവസ്ഥയിലുള്ള നിങ്ങളോട് കണക്ക് തീർക്കാൻ വന്നതല്ല.... അങ്ങനെ ആയിരുന്നെങ്കിൽ ഇപ്പോൾ വധേര ട്രസ്റ്റ്‌ നിങ്ങളുടെ ചികിത്സ ഏറ്റെടുക്കില്ലായിരുന്നു.... നിങ്ങൾ എന്നോട് ചെയ്തുകൂട്ടിയ എല്ലാറ്റിനും നിങ്ങൾ അനുഭവിച്ചു കഴിഞ്ഞു..... നിങ്ങൾക്കൊപ്പം എല്ലാ ക്രൂരതകൾക്ക് കൂട്ട് നിന്ന മക്കളും ഭർത്താവും ഇപ്പൊ നിങ്ങൾക്കൊപ്പമുണ്ടോ .... അന്നു മോളെ ഒന്ന് കാണിക്കണമെന്ന് കരുതി... ഒരിക്കലും എന്റെ മോളെ നിങ്ങൾ സ്നേഹിച്ചിട്ടില്ല.... എങ്കിലും വിച്ചുന്റെ ആഗ്രഹമാണിത്...." ദച്ചു പറഞ്ഞു നിർത്തിയപ്പോൾ അവർ അന്നു മോളെ ഒന്ന് നോക്കി... ശേഷം കണ്ണുകൾ അടച്ചു.... പണ്ടത്തെ വിമലയുടെ നിഴൽ രൂപം മാത്രമാണ് അതെന്ന് ദച്ചുന് തോന്നിപോയി....

കാർത്തിക തനിക്ക് എയ്ഡ്‌സ് ആണെന്ന് അറിഞ്ഞിട്ടും ക്രൂരമായ മനസ്സോടെ അത് മറച്ചു വെച്ചു മറ്റു പലർക്കും അത് പകർന്നു കൊടുക്കാൻ ശ്രമിച്ചിരുന്നു.... അങ്ങനെ വലിയ പ്രേശ്നങ്ങൾ ഉണ്ടായി.....എയ്ഡ്‌സ് ആണെന്ന് അറിഞ്ഞ അന്ന് മുതൽ അവളുടെ മനോനില തെറ്റിയിരുന്നു..... അച്ഛന്റെ മരണം കൂടി അറിഞ്ഞപ്പോൾ അത് പൂർണമായി.... ഇപ്പോൾ ഏതോ മനോരോഗ ആശുപത്രിയിലാണ്... ഒന്നും തിരിച്ചറിയാൻ കഴിയാതെ... ആരെയോ കൊല്ലണം എന്ന വാശിയുമായി....... കുറച്ചു നേരം കൂടി അവരെ ഒന്ന് നോക്കിയിരുന്നിട്ട് ദച്ചു മോളെയുമായി പുറത്തേക്ക് നടന്നു... വിമല കണ്ണുകൾ തുറന്നു നോക്കിയപ്പോൾ തിരിഞ്ഞു നോക്കുന്ന അന്നു മോളെ കണ്ടു... അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... ഈ ജീവിതത്തിൽ ഇനി ഇതിലും മനോഹരമായ മറ്റൊന്നും തനിക്ക് കാണാൻ സാധിക്കില്ലെന്ന് അവർക്ക് തോന്നി..... ദച്ചുന് ഓരോ ദിവസം കഴിയും തോറും സൗന്ദര്യം കൂടി വരുന്ന പോലെ വിച്ചുന് തോന്നി.... അവളുടെ മുടിയിഴകൾ ഒന്നുകൂടെ സമൃദ്ധമായി വളർന്നിറങ്ങി....

ഇപ്പോൾ വലിയ ബുദ്ദിമുട്ടുകൾ ഒന്നുമില്ല.... ചെറിയ പുറം വേദനയും കാല് വേദനയുമുണ്ട്.... ആഹാരമൊക്കെ ഇപ്പോൾ നല്ലതുപോലെ കഴിക്കാം.... കവിളൊക്കെ തുടുത്തു സുന്ദരി ആയ ദച്ചുനെ പലപ്പോഴും പരിസരം പോലും മറന്ന് വിച്ചു നോക്കി നിൽക്കും..... ഒരു ദിവസം രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ ദച്ചു ഒരാഗ്രഹം പറഞ്ഞു.... ദച്ചുന് മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലാത്തതുകൊണ്ട് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനു കുഴപ്പങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർ കഴിഞ്ഞ വിസിറ്റിൽ പറഞ്ഞിരുന്നു... എന്നാലും വിച്ചുന് എന്തോ പേടി ആയിരുന്നു.... എന്നാലിപ്പോൾ ദച്ചു ആഗ്രഹം പറഞ്ഞപ്പോൾ അവൻ എതിർത്തില്ല.... അവളിലേക്ക് വളരെ സൂക്ഷിച്ചാണ് അവൻ അലിഞ്ഞു ചേർന്നത്.... എന്നാൽ ദച്ചുന്റെ ആവേശം അവനെ തെല്ലോന്ന് അമ്പരപ്പിച്ചു... നേരിയ ഭയം അപ്പോഴും വിച്ചുന് ഉണ്ടായിരുന്നെങ്കിലും അവനെ അവൾ സന്തോഷത്തോടെ ചേർത്തു പിടിച്ചു ചുംബനങ്ങൾ കൊണ്ട് മൂടിയപ്പോൾ അതിൽ എല്ലാം ഇല്ലാതെ ആയിരുന്നു ഏഴാം മാസത്തിലെ ചടങ്ങുകൾ ദച്ചുന്റെ അമ്മയുടെ ആഗ്രഹം പോലെ നടത്തിയെങ്കിലും അവളെ അന്ന് വൈകുന്നേരം തന്നെ തിരികെ കൊണ്ട് പോന്നു.... ഒപ്പം ദച്ചുന്റെ അമ്മയെയും അമരാവതിയിലേക്ക് കൊണ്ട് വന്നു....

ദച്ചു ഇല്ലാതെ അന്നു മോൾക്കോ വിച്ചൂനോ പറ്റില്ലല്ലോ..... ഡോക്ടർ പറഞ്ഞ ഡ്യൂ ഡേറ്റിന് ഇനിയും രണ്ടാഴ്ച ഉണ്ടായിരുന്നു.... ഞായറാഴ്ച ആയതുകൊണ്ട് വിച്ചൂവും വീട്ടിൽ ഉണ്ടായിരുന്നു... മോളുമായി ദച്ചു റൂമിലെ ചെയറിൽ ഇരിക്കുകയായിരുന്നു... അമ്മയും മോളും കൂടി എന്തോ കാര്യമായ ചർച്ചയിലാണെന്ന് വിച്ചുന് മനസിലായി... അവൻ ബെഡിലിരുന്ന് ലാപ്പിൽ മെയിലുകൾ ചെക്ക് ചെയ്യുകയായിരുന്നു.... മോളോട് എന്തോ പറഞ്ഞു പൊട്ടിച്ചിരിച്ച ദച്ചുന് കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു നനവ് പടരുന്ന പോലെ തോന്നി.... പെട്ടെന്ന് അവൾക്ക് ഫ്ലൂയിഡ് ലീക് ആയതാണോ എന്നൊരു സംശയം വന്നു പതിയെ എണിറ്റു നോക്കിയപ്പോൾ അത് യൂറിൻ ആണെന്ന് മനസിലായി... പെട്ടെന്ന് വിച്ചു എഴുന്നേറ്റ് അങ്ങോട്ടേക്ക് വന്നു... അവൾ ഇരുന്നിടത്തെ നനവ് കണ്ട് അവനും പേടിച്ചു പോയിരുന്നു.... "ഫ്ലൂയിഡ് ലീക് ആയതാണോ...." അവൾ അല്ലെന്ന് തലയാട്ടി മുഖം കുനിച്ചു പിടിച്ചു.... വിച്ചു സംശയത്തോടെ അവളെ നോക്കി.. "യൂറിൻ....." അവൻ ഒരു നിമിഷം അത്ഭുതത്തോടെ അവളെ നോക്കി....പിന്നെ ആശ്വാസം തോന്നി....

ഇത് അവൻ എവിടെയോ വായിച്ചിരുന്നു ഗർഭപാത്രത്തിലെ കുഞ്ഞിന്റെ തല യൂറിനറി ബ്ലാഡ്ഡറിലേക്ക് പ്രെഷർ ചെലുത്തുന്നത് മൂലം ചില ഗർഭിണികൾക്ക് ഇങ്ങനെ യൂറിൻ ആകസ്മികമായി പോകാറുണ്ടെന്ന്....ദച്ചു അപ്പോഴും വല്ലായ്മയോടെ നിൽക്കുന്ന കണ്ട് വിച്ചു അവളെ ചേർത്തു പിടിച്ചു..... അവളോട് ഇതെല്ലാം നോർമൽ ആണെന്ന് പറഞ്ഞു മനസിലാക്കാൻ കുറച്ചു പാട് പെടേണ്ടി വന്നു അവന്.....അവസാനം ആ മുഖം ഒന്ന് തെളിഞ്ഞപ്പോൾ വിച്ചു തന്നെ അവളെ വാഷ്റൂമിലേക്ക് കൊണ്ട് പോയി.... ദച്ചുന്റെ കാല് വേദന കൂടി വന്നു.... ഒപ്പം കഴുത്തിലും കാലിലുമെല്ലാം നീരും.... ഒരു ദിവസം ബാത്‌റൂമിൽ നിന്നപ്പോൾ മാറിൽ നിന്നും ചെറിയ മഞ്ഞ നിറത്തിൽ ഒരു ദ്രാവകം ഊറി വരുന്നത് ദച്ചു ശ്രദ്ദിച്ചു..... അത് കണ്ടപ്പോൾ എന്തിനെന്നറിയാതെ ഒരു കുഞ്ഞ് നോവ് അവളിലേക്ക് ഒഴുകിയെത്തി....അത് അന്നു മോളെ ഓർത്തായിരുന്നു.... മുലപ്പാല് കുടിക്കാൻ അന്നു മോൾക്ക് ഭാഗ്യമുണ്ടായിരുന്നില്ലല്ലോ.....ഒരു നിമിഷം അവളെ വയറ്റിൽ ചുമന്നു പ്രസവിക്കാനുള്ള യോഗം തനിക്കില്ലാതെ പോയതോർത്തു അവൾക്ക് ദുഃഖം തോന്നി..... കീർത്തിയോട് ദച്ചുന് ഏറെ അസൂയ തോന്നി ആ കാര്യത്തിൽ......

വിച്ചു ഓഫീസിൽ പോയിരുന്ന ഒരു ദിവസം, ഡേറ്റ് പറഞ്ഞതിന് കൃത്യം ഒരാഴ്ച മുന്നേ ദച്ചുന് ചെറിയൊരു പെയിൻ വന്നു... ഇടവിട്ട് ഇടവിട്ട് വേദന വന്നുകൊണ്ടിരുന്നപ്പോൾ അവൾ ആലിയോട് പറഞ്ഞു.... ആലിയും ഹരിയും അപ്പോൾ അവിടെ ഉണ്ടായിരുന്നു......ഉടൻ തന്നെ അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാൻ ഹരി കാറെടുത്തു.... അന്നു മോളും അപ്പുവും വാവയെ കാണാൻ മനുന്റെ വീട്ടിലേക്ക് പോയിരുന്ന സമയം ആയിരുന്നു അത് ..... ദാദിക്കും ദച്ചുന്റെ അമ്മയ്ക്കും വയ്യാത്തതുകൊണ്ട് ആലിയും ഹരിയും ദച്ചുന്റെ ഒപ്പം പോയി.... വിച്ചുനോട്‌ ഹോസ്പിറ്റലിലേക്ക് വരാൻ ഹരി വിളിച്ചു പറഞ്ഞു.... ഡോക്ടർ ദച്ചുനെ ചെക്ക് ചെയ്തു.... Cervix തീരെ ഡയലേറ്റ് ചെയ്തിട്ടില്ല.... എങ്കിലും അഡ്മിറ്റ്‌ ആവാൻ നിർദ്ദേശം നൽകി...അപ്പോഴേക്കും വിച്ചുവും അവിടെയെത്തി.... അന്നു മോളെയുമായി അവിടെ നിൽക്കാൻ അപ്പുനോട് അവൻ വിളിച്ചു പറഞ്ഞു... വാവയോടൊപ്പം നിൽക്കാൻ മോൾക്ക് ഇഷ്ടമാണ്.... ഇവിടെ വന്നാൽ വാശി കാണിക്കുമെന്ന് വിച്ചുന് അറിയാമായിരുന്നു....

ഏകദേശം സന്ധ്യയോട് അടുത്തപ്പോൾ ദച്ചുന് വേദന ഇരട്ടിയായി.... നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങവേ ഇടവിട്ട് വരുന്ന വേദന അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായി....ഇടയ്ക്ക് ഡോക്ടർ വന്നു പരിശോധിചിട്ട് തിരികെ പോയി .... ദച്ചുന്റെ അവസ്ഥ കണ്ട് വിച്ചൂന് വല്ലാത്ത സങ്കടം തോന്നി...മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ദച്ചുന് അതിശക്തമായ വേദന തോന്നി..... എല്ലുകളെല്ലാം ഒടിഞ്ഞു പോകുന്ന പോലെ വേദന അവൾക്കത് സഹിക്കാൻ കഴിഞ്ഞിരുന്നില്ല.... അപ്പോഴേക്കും ഡോക്ടർ എത്തി അവളെ അവിടെ നിന്നു ലേബർ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യാനുള്ള ഏർപ്പാട് ചെയ്തു ലേബർ റൂമിന് പുറത്തു വിച്ചു അക്ഷമനായി നിന്നു.... അവന്റെ ഉള്ളു നിറയെ അപ്പോൾ ദച്ചുവും കുഞ്ഞും ആയിരുന്നു... അവർക്കൊന്നും വരുത്തല്ലേ എന്ന് അവൻ ദൈവങ്ങളോട് പ്രാർത്ഥിച്ചു..... കുറച്ചു സമയത്തിന് ശേഷം ഡോ :സാറ പുറത്തേക്ക് വന്നു "Congrats Vidyuth, it's a girl....." വിച്ചു സന്തോഷത്തോടെ അവളെ നോക്കി..... "ദ്രുവി....." അവന്റെ വാക്കുകളിൽ ആകാംഷ ഉണ്ടായിരുന്നു

"She is fine... കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും....." വിച്ചു ഒരു ചിരിയോടെ അവിടെ നിന്ന ഹരിയെയും ആലിയേയും നോക്കി... ഹരി സന്തോഷത്തോടെ അവനെ പുണർന്നു.... ആലി മാതാവിനോട് നന്ദി പറഞ്ഞു........... ഇതേ സമയം അന്നു മോൾ തന്റെ വാവയെ സ്വപ്നം കണ്ടുറങ്ങുകയായിരുന്നു..... മോൾക്ക് അടുത്തായി പവിയും ഋഷിക്കുട്ടനും ഉണ്ടായിരുന്നു... അവിടെ മാറിയാണ് നിന്നതെങ്കിലും വേദിന്റെ ശ്രദ്ധ മുഴുവൻ അന്നുവിൽ ആയിരുന്നു.... ഉറങ്ങുമ്പോഴും പുഞ്ചിരിക്കുന്ന ആ മുഖത്ത് നോക്കി ഒരു ചിരിയോടെ വേദ് നിന്നു....... 🌸.................................... 🌸 🎶🎶You're the light, you're the night You're the color of my blood You're the cure, you're the pain You're the only thing I wanna touch Never knew that it could mean so much, so much You're the fear, I don't care 'Cause I've never been so high Follow me through the dark Let me take you past our satellites You can see the world you brought to life, to life So love me like you do, lo-lo-love me like you do Love me like you do, lo-lo-love me like you do Touch me like you do, to-to-touch me like you do What are you waiting for?......... 🎶🎶 മാൽദീവ്സിലെ പ്രശസ്തമായ ലക്ഷ്വറി റിസോർട്ടിലെ പ്രൈവറ്റ് ബീച്ചിൽ സൺ ലോഞ്ചറിൽ കിടന്നു ഈയൊരു പാട്ട് അവൻ വീണ്ടും വീണ്ടും കേട്ടു....

അത്ര ശക്തമല്ലാത്ത വെയിലാണ്....... ഒരു ഷോർട്സാണ് അവന്റെ വേഷം... ആ നീളൻ മുടി കാറ്റിൽ പറന്നു കളിച്ചുകൊണ്ടിരുന്നു..... ഉറച്ച ശരീരത്തിൽ വർഷങ്ങളുടെ വർക്ഔട്ടിന്റെ ഫലമെന്നോണം പേശികൾ തെളിഞ്ഞു കണ്ടു.... മുഖത്ത് വെട്ടിയൊതുക്കിയ താടിയും മീശയും ഒരലങ്കാരം ആയിരുന്നു.... വലതു ചെവിയിലെ കടുക്കൻ വെയിലേറ്റ് തിളങ്ങി..... പെട്ടെന്ന് കേട്ടുകൊണ്ടിരുന്ന പാട്ടിനു ബ്രേക്കിട്ട് ഫോൺ റിംഗ് ചെയ്തു... കൂളിംഗ് ഗ്ലാസ് എടുത്തു മാറ്റി ഒരു ചിരിയോടെ അവൻ എയർ പോഡിസിലേക്ക് കാൾ കണക്ട് ചെയ്തു "ഹേയ് അമ്മക്കുട്ടി...." "വേദ്.... എവിടെയാടോ.... ഇതുവരെ കഴിഞ്ഞില്ലേ നിന്റെ പ്ലെഷർ ട്രിപ്പ്‌...." "കുറച്ചു ദിവസം കൂടെ ഞാനൊന്ന് അടിച്ചു പൊളിച്ചോട്ടെ അമ്മക്കുട്ടി... ഓഹ് ആ പ്രൊജക്റ്റ്‌ പപ്പാ എന്നെ ഏൽപ്പിച്ചപ്പോഴെ ഞാൻ പറഞ്ഞതാ അത് തീരുമ്പോൾ കുറച്ചു ദിവസം ഇതുപോലെ വന്നൊന്ന് ആഘോഷിക്കണമെന്ന്....." മുഖത്തേക്ക് പാറി വീണ മുടിയിഴകൾ മാടിയൊതുക്കി അവൻ ചിരിയോടെ പറഞ്ഞു

"ഓക്കേ...എങ്കിൽ അങ്ങനെ ആവട്ടെ... പിന്നെ മോനെ ഒരു വിശേഷം ഉണ്ട്...." "എന്താ അമ്മ...." "നമ്മുടെ ശർമ്മാ അങ്കിളില്ലേ അങ്കിളിന്റെ മോൻ വരുണിനെ നിനക്ക് അറിയില്ലേ........" "വോ അറിയാം.... അവനൊരു ജാഡ ടീമാ..." വേദ് വലിയ താല്പര്യം ഇല്ലാതെ പറഞ്ഞു.... "ആഹ് അവൻ നാളെ അന്നു മോളെ പെണ്ണ് കാണാൻ വരുമെന്ന് പറഞ്ഞു.... ഋഷിയുടെ ബർത്ത്ഡേ പാർട്ടിക്ക് കണ്ട് മോളെ ഇഷ്ടപ്പെട്ടതാ... അപ്പോൾ അവരൊന്നു മീറ്റ് ചെയ്തോട്ടെ എന്ന് വിച്ചുവും പറഞ്ഞു........" പെട്ടെന്ന് വേദ് ഇരുന്നിടത്തു നിന്നും ചാടിയെണിറ്റു ..... "What...... Nooo..... അവനോ...ആ ബഫൂൺ എങ്ങനെയാ അവൾക്ക് ചേരുന്നത്...... വിച്ചു അങ്കിൾ അതിനു സമ്മതിച്ചോ..... അവൾ ആ ഇഡിയറ്റ് അന്നു അതിനു സമ്മതിച്ചോ....." വേദിന് വല്ലാതെ ദേഷ്യം വന്നു.... അപ്പുറത്ത് മനുവും പവിയും അടക്കി ചിരിച്ചു "ആഹ് അവർക്ക് ഇഷ്ടപ്പെട്ടു കാണും.... നേരിൽ കണ്ട് ഇഷ്ടപ്പട്ടാൽ ഉടനെ കല്യാണം നടത്താമെന്നാ പ്ലാൻ...." "ആ ഋഷി അവിടെയില്ലേ...." വേദ് അസ്വസ്ഥതയോടെ ചോദിച്ചു "അവനിവിടെ നിലാവത്ത് അഴിച്ചുവിട്ട കോഴിയെ പോലെ നടപ്പുണ്ട്.... അവളെ ഇങ്ങോട്ട് ഭാഭിയായി കൊണ്ട് വരണമെന്ന് ഋഷിക്ക് വലിയ ആഗ്രഹം ആയിരുന്നു....

എനിക്കും ഉണ്ടായിരുന്നു എന്റെ മോളെ മരുമകളായി വേണമെന്ന്.... പക്ഷെ നമ്മുടെ മോൻ ഇപ്പോഴും പണ്ടെങ്ങാണ്ട് അവളൊരു ടോയ് കാർ എറിഞ്ഞുടെച്ചെന്ന് പറഞ്ഞു അതിനെ കാണുമ്പോൾ എല്ലാം മോന്ത വീർപ്പിച്ചു നടക്കുവല്ലേ.... കണ്ണിന് കണ്ടാൽ അപ്പൊ തുടങ്ങും രണ്ടും കൂടെ പോരടിക്കാൻ.... അങ്ങനെ പരസ്പരം ഇഷ്ടമില്ലാത്തവരെ ഒന്നിപ്പിക്കണ്ട കാര്യമെന്താ..... ആഹ് എന്തായാലും നീ അടിച്ചു പൊളിച്ചു പയ്യെ വന്നാൽ മതി.... കല്യാണത്തിനു നീ കാണുമല്ലോ അത് മതി........" പവി ഒരു ചിരിയോടെ കാൾ കട്ട്‌ ചെയ്തു.... വേദ് കുറച്ചു സമയം എന്തൊക്കെയോയോ ആലോചിച്ചിരുന്നിട്ട് വേഗം അവന്റെ സെക്രട്ടറിയെ ഫോണിൽ വിളിച്ചു "ഹേയ് ടോം..... എത്രയും പെട്ടെന്ന് എനിക്ക് ഇന്ത്യയിലെക്ക് മടങ്ങണം..... താൻ ടിക്കറ്റ് ബുക്ക്‌ ചെയ്യ്... ഇക്കോണമി ക്ലാസ്സ്‌ ആയാലും കുഴപ്പമില്ല.... ഏറ്റവും അടുത്ത ഫ്ലൈറ്റിൽ തന്നെ.... ഓക്കേ......" വേദ് ഫോൺ വെച്ചു ഫോണിലെ വാൾ പേപ്പറിലേക്ക് നോക്കി.... ഒരു വൈറ്റ് സ്ലീവ്ലെസ്സ് മാക്സി ഡ്രസ്സ്‌ ധരിച്ച ഒരു സുന്ദരി പെൺകുട്ടി ആയിരുന്നു അതിൽ "മിസ്സ്‌ അനാർക്കലി വിദ്യുത് വദേരാ, വേദ് മാനവ് അഗ്നിഹോത്രി, is coming................................".....തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story