ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 36

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

ലേബർ റൂമിന്റെ വാതിൽ തുറന്നു പിങ്ക് കോട്ടൺ തുണിയിൽ പൊതിഞ്ഞ കുഞ്ഞാവയുമായി നേഴ്സ് വന്നു.... വിച്ചു വളരെ ശ്രദ്ധയോടെ കുഞ്ഞിനെ വാങ്ങി... ആള് കണ്ണടച്ച് ചുരുണ്ട് കിടക്കുകയാണ്.... വിച്ചു പതിയെ ആ കുഞ്ഞിക്കയ്യിൽ മുത്തി.... കണ്ണ് പതിയെ ചിമ്മി തുറന്നു വിച്ചൂനെ ഒന്ന് നോക്കി വാവ വീണ്ടും കണ്ണടച്ചു...... വിച്ചു ആലിയെ ഒന്ന് നോക്കി കുഞ്ഞിനെ അവൾക്ക് നേരെ നീട്ടി.... അവൾക്കുള്ളിന്റെ ഉള്ളിൽ എന്തോ ഒരു ഭയം പോലെ തോന്നി.... ഹരി അവളെ ചേർത്തു പിടിച്ചു കുഞ്ഞിന്റെ അരികിലേക്ക് നടന്നു.... ആലി ഹരിയെ നോക്കിയപ്പോൾ അവൻ കണ്ണ് ചിമ്മി കാണിച്ചു..... ആലി നിറകണ്ണുകളോടെ കുഞ്ഞിനെ പതിയെ വിച്ചുന്റെ കയ്യിൽ നിന്നും വാങ്ങി... ഒന്ന് ചിണുങ്ങി വാവ അവളോട് ചേർന്നു കിടന്നു.... ആലിക്ക് വല്ലാത്ത സന്തോഷം തോന്നി..... ദച്ചു ഒന്ന് മയങ്ങി എണീറ്റപ്പോൾ തൊട്ടടുത്തു വിച്ചു ഉണ്ട്.. ഇന്നലെ രാത്രിയിൽ അവനെ ഒന്ന് കണ്ടതാണ്... ഇപ്പോഴാണ് പിന്നെ കാണുന്നത്.... പെട്ടെന്ന് അവളുടെ കണ്ണുകൾ അപ്പുറത്തെ വശത്തേക്ക് പോയി....

അവിടെ തൊട്ടിലിൽ കിടക്കുന്ന വാവയുടെ അടുത്ത് സന്തോഷത്തോടെ നിൽക്കുവാണ് അന്നു മോള്.... വാവയ്ക്കുള്ള പേര് ആലിയുടെ വക ആയിരുന്നു..... ആയുഷി..... ആയുഷി വിദ്യുത് വദേരാ.....അന്നു മോളുടെ മുഖത്തെ സന്തോഷം കാണുന്ന ആരുടെയും മനസ്സ് നിറയും... വാവയോട് എന്തൊക്കെയോ പറയുകയാണ് ആള്.... കുഞ്ഞാവ ആണെങ്കിൽ വിടർന്ന കണ്ണോടെ അവളെ തന്നെ നോക്കി കിടന്നു...... വിച്ചു ദച്ചുന്റെ കൈ പിടിച്ചു ചുംബിച്ചു "അന്നു മോള് എന്ത് സന്തോഷത്തിലാ അല്ലെ...." ദച്ചു സന്തോഷത്തോടെ അവനെ നോക്കി "പിന്നെ... ഇത്ര നേരവും ഹോസ്പിറ്റലിൽ മുഴുവൻ തുള്ളിചാടി നടപ്പ് ആയിരുന്നു... ഇവിടെ മുഴുവൻ ലഡ്ഡു വിതരണം ഉണ്ടായിരുന്നു.... അന്നൂന്റെ ബേബി വന്നെന്നും പറഞ്ഞു...." വിച്ചു അന്നുനെ നോക്കി ചിരിച്ചു.... കുറച്ചു കഴിഞ്ഞു അന്നു മോള് വന്നു വിച്ചുന്റെ മടിയിലേക്ക് ഇരുന്നു "വാവ ചാച്ചി അമ്മേ.... " "അന്നു മോള് അമ്മയ്ക്ക് ഒരുമ്മ താ...." ദച്ചു പറഞ്ഞപ്പോൾ അന്നുക്കുട്ടി അമ്മയെ തൊടാതെ തന്നെ ഒരു കുഞ്ഞുമ്മ കൊടുത്തു...

മോളെ ചേർത്തു പിടിച്ചു ചുംബിക്കുമ്പോൾ ദച്ചുന് താൻ പൂർണ ആയ പോലെ തോന്നി..... തിരികെ അമരാവതിയിലേക്കല്ല ദച്ചുന്റെ വീട്ടിലേക്കാണ് അവർ ഹോസ്പിറ്റലിൽ നിന്നും മടങ്ങിയത്..... ഇനി കുഞ്ഞിന്റെ നൂല് കെട്ട് കഴിഞ്ഞു തിരികേ വിടുന്നുള്ളു എന്ന് ദാദിയും ദച്ചുന്റെ അമ്മയും ഉറപ്പിച്ചു പറഞ്ഞു.... കാരണം വിച്ചു തന്നെയാണ്.... ചെക്കനെ ആർക്കും തീരെ വിശ്വാസമില്ല.... കുഞ്ഞിനെ കാണാൻ ഇടയ്ക്ക് വരുമെങ്കിലും ആരെങ്കിലുമൊക്കെ എപ്പോഴും അടുത്ത് ഉള്ളതിനാൽ വിച്ചുന് ദച്ചുനെ ശെരിക്കൊന്ന് കാണാൻ കൂടി കഴിഞ്ഞില്ല.... അന്നു മോള് പിന്നെ അമരാവതിയിൽ നിന്നു തോന്നുമ്പോൾ ബേബിയേയും അമ്മയെയും കാണാൻ വരും.....ഒന്നുകിൽ അപ്പുവോ ആലിയോ അല്ലെങ്കിൽ അമീറോ അന്നുനെ കൊണ്ട് വരും... ഇപ്പോൾ അമീറിനെ പേടിയൊന്നുമില്ല അന്നു മോൾക്ക്.... വിച്ചുന് പുതിയൊരു പ്രൊജക്റ്റ്‌ ഉണ്ടായിരുന്നതിനാൽ അവന് ഓസ്ട്രേലിയ വരെ പോകേണ്ടി വന്നു...

തീരെ താല്പര്യം ഇല്ലായിരുന്നു എങ്കിലും ദച്ചുന്റെ നിർബന്ധ പ്രകാരമാണ് അവൻ പോയത്... ഫോണൊന്നും ഉപയോഗിക്കാൻ ദച്ചുനെ സമ്മതിക്കില്ല... എങ്കിലും അപ്പുവോ ദിയയോ വാവേ കാണാനാണെന്നും പറഞ്ഞു വന്നു വിച്ചൂനെ വീഡിയോ കാളിൽ വിളിക്കും.... ഒരിക്കൽ ദച്ചുന്റെ അമ്മ ഇത് കയ്യോടെ പിടിച്ചതോടെ അതും നിന്നു...... വാവയുടെ നൂല് കെട്ടിനാണ് വിച്ചു ഓസ്ട്രേലിലയിൽ നിന്നും വന്നത്....വാവയുമായി വന്ന ദച്ചുനെ കണ്ട് അവന് കണ്ണെടുക്കാൻ സാധിക്കില്ല..... ഒലിവ് ഗ്രീൻ കളറിലെ ബ്ലൗസും സെറ്റ് സാരിയും, മുടി ഗജ്ര സ്റ്റൈലിൽ കെട്ടി മുല്ലപ്പൂ ചൂടിയിട്ടിട്ടുണ്ട്....പ്രസവരക്ഷയുടെ ഗുണമായിരിക്കാം അവൾ ഒന്നുകൂടെ സുന്ദരി ആയിട്ടുണ്ട്.... ഓവർ ആയിട്ടില്ല എങ്കിലും വണ്ണം വെച്ചിട്ടുണ്ട്..... വാവയുടെ ഒപ്പം തന്നെ അന്നുക്കുട്ടിയും ഉണ്ടായിരുന്നു....ഒരു പട്ട് പാവാടയും ബ്ലൗസും ഇട്ട് രണ്ട് വശം കെട്ടിയ മുടി നിറയെ മുല്ലപ്പൂ ചൂടി സുന്ദരിക്കുട്ടിയായി... ഋഷിക്കുട്ടന്റെയും ആയുഷി വാവയുടെയും കൂടെ എപ്പോഴും വലിയ ചേച്ചിയായി ഒരു പൂമ്പാറ്റയെ പോലെ അവൾ പാറി നടന്നു....

വേദ് അവളെ കണ്ടെങ്കിലും വലിയ മൈൻഡ് കൊടുത്തില്ല..... തിരിച്ചു അന്നുവും.... നൂല് കെട്ട് കഴിഞ്ഞ് കുഞ്ഞിന് പാല് കൊടുക്കാനായി ദച്ചു റൂമിലേക്ക് വന്നു.... കുറച്ചു കഴിഞ്ഞു പിന്നാലെ വിച്ചൂവും.... അവളെയും മോളെയും കുറച്ചു സമയം നോക്കിയിരുന്നു..... ദച്ചു അവന്റെ നോട്ടം കണ്ട് എന്താണെന്ന് ചോദിച്ചെങ്കിലും വിച്ചു ഒന്നുമില്ലെന്ന് തലയാട്ടി... വാവ ഉറങ്ങിയപ്പോൾ തൊട്ടിലിൽ കിടത്തി അവൾ തിരിഞ്ഞപ്പോഴേക്കും വിച്ചു അവളെ ചേർത്തു പിടിച്ചു.... "സുന്ദരിക്കുട്ടിയായി.... I missed u...." അവൻ ഒരു ചിരിയോടെ അവളുടെ അധരങ്ങളെ ചുംബിച്ചുണർത്തി.... ദച്ചുവും അവനെ ഇറുക്കെ പുണർന്നു... അവളിൽ നിന്നുയരുന്ന ആ പ്രേത്യക സുഗന്ധവും ഒപ്പം മുല്ലപ്പൂവിന്റെ മണവും അവന്റെ വികാരങ്ങളെ നിയന്ത്രാധിതമാക്കിയെങ്കിലും പതിയെ അവളിൽ നിന്നും അകന്ന് മാറി.... അവൻ അകന്നു മാറിയപ്പോൾ അവളൊരു സംശയത്തോടെ നോക്കി... വിച്ചു പതിയെ മുട്ടിൽ നിന്നു അവളുടെ സാരി നീക്കി ആ പഞ്ഞിക്കെട്ടു പോലുള്ള അണിവയറിലേക്ക് മുഖം പൂഴ്ത്തി......

അവളുടെ പൊക്കിൾച്ചുഴിയിലേക്ക് അവൻ തെരു തെരെ ചുംബനങ്ങൾ നൽകി.... അവളുടെ കൈ വിരലുകൾ അവന്റെ തലമുടിയിൽ മുറുകുന്നതനുസരിച്ചു അവിടമാകെ അവന്റെ ചുണ്ടും നാവും ഒഴുകി നടന്നു........ രാത്രിയിൽ വിച്ചൂന്റെ നെഞ്ചിൽ ചേർന്നു കിടക്കുകയാണ് ദച്ചു.... അവളുടെ തലമുടിയിൽ അവൻ പതിയെ തഴുകി കൊടുത്തു.... "വിച്ചു......" ദച്ചുന്റെ വിളി കെട്ട് അവൻ നോക്കി... മക്കള് രണ്ടും ഉറക്കമായിരുന്നു... "അന്നു മോളെക്കാളും ആയു വാവേനെ ഞാൻ സ്നേഹിക്കുന്നുണ്ടെന്ന് തോന്നിയോ.... എന്റെ സ്വന്തം മോളെന്ന രീതിയിൽ അവളോട് കൂടുതൽ സ്നേഹം ഉണ്ടെന്ന് തോന്നുന്നുണ്ടോ... അന്നു മോളോട് എനിക്ക് സ്നേഹം കുറയുമെന്ന് " വിച്ചു ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു.... "ശെരിയാടോ... പക്ഷെ അത് മോളോടുള്ള നിന്റെ സ്നേഹം കുറയുമെന്ന് ഓർത്തല്ല.... നമ്മുടെ കുഞ്ഞ് വരുമ്പോൾ അവളെക്കാൾ കൂടുതൽ നമ്മൾ ആ കുഞ്ഞിനെ സ്നേഹിക്കുമോന്ന് അന്നു മോൾക്ക് തോന്നുമോ എന്നൊരു ടെൻഷൻ.... പക്ഷെ ഇല്ലാ ഇപ്പൊ അങ്ങനെയുയൊരു ചിന്തയെ ഇല്ല....." "വിച്ചു.... നമുക്ക് ഇനി എത്ര കുട്ടികൾ ഉണ്ടായാലും അവളാ എന്റെ ആദ്യത്തെ കുഞ്ഞ്.... എന്നെ ആദ്യമായി അമ്മേ എന്ന് വിളിച്ചവൾ.....

അന്നു മോള് കഴിഞ്ഞേ ഉള്ളു എനിക്ക് നീ പോലും വിച്ചു..... എന്റെ പ്രാണനാ അവൾ......" വിച്ചു ഒരു ചിരിയോടെ അവളെ തന്നിലേക്ക് ചെർത്തു.... രണ്ട് വർഷങ്ങൾ കടന്ന് പോയി....അപ്പുവിന്റെയും ദിയയുടെയും കല്യാണം നടന്നു.... അവൾ അമരാവാതിയിലേക്ക് വന്നു..... അന്ന് വിച്ചു പറഞ്ഞതുപോലെ സൗത്ത് ആഫ്രിക്കയിലെ കേപ്പ് ടൗണിലേക്കാണ് അവരെ അവൻ ഹണി മൂണിന് അയച്ചത്.... ഒരു വർഷം കഴിഞ്ഞപ്പോൾ അവർക്ക് ഒരു മകൻ പിറന്നു... ശ്രാവൺ .... ശ്രാവൺ ജനിച്ചു രണ്ട് മാസം കഴിഞ്ഞപ്പോൾ വിച്ചുന്റെ ആഗ്രഹം പോലെ അവർക്കൊരു ആൺകുഞ്ഞു കൂടി പിറന്നു... അർണവ്... അർണവ് വിദ്യുത് വദേരാ.... രണ്ട് ചേച്ചിമാരുടെ കുഞ്ഞനിയൻ....... കാലം കടന്ന് പോയപ്പോൾ ദാദിയും ദച്ചുന്റെ അമ്മയും അവരെ വിട്ട് പിരിഞ്ഞു..... അന്നു ആയുന്റെയും ഋഷിയുടെയും ശ്രാവണിന്റെയും അർണവിന്റെയും ദീദി ആയി മാറി.... വേദ് അവരുടെ പ്രിയപ്പെട്ട ഭയ്യായും.... വേധും അന്നുവും നേരിൽ കാണുമ്പോൾ പോരടിക്കാൻ തുടങ്ങും....

അതിന്റെ കാരണം മിക്കവാറും മറ്റു നാല് കുരിപ്പുകൾ ആയിരിക്കും........ അന്നു MBA കഴിഞ്ഞു പപ്പയ്ക്കൊപ്പം VV ഗ്രുപ്പിൽ ചേർന്നു..... വേദ് മനുവിന്റെ ഒപ്പം അഗ്നിഹോത്രി ഗ്രുപ്പിലും.... അനാർക്കലി വിദ്യുത് വദേരയും വേദ് മാനവ് അഗ്നിഹോത്രിയും ബിസിനെസ്സ് ലോകത്തെ ചർച്ചാവിഷയമായി.... രണ്ട് പവർഫുൾ യൂത്ത് ബിസിനസ് ഐക്കൺസ്....അച്ഛന്മാരുടെ പേരിനു കോട്ടം തട്ടിക്കാതെ അവർക്ക് അഭിമാനമായി മാറിയ രണ്ട് പേർ.......... 🌸_______🌸 "എടി ആയു.. ഇനി ദീദിക്ക് ആ കൊരങ്ങൻ വരുണിനെ ഇഷ്ടമാകുമോ...." ഋഷി എന്തൊക്കെയോ കണക്ക് കൂട്ടി തൊട്ടടുത്തു ഇരുന്ന ആയു എന്ന ആയുഷിയെ നോക്കി.... അവർ രണ്ട് പേരും ഇപ്പോൾ അമരാവതിയിൽ ഉണ്ട്.... രണ്ടും ഒന്നിച്ചാണ് പഠിത്തമൊക്കെ... ഇപ്പൊ MBA പഠിച്ചു കഴിഞ്ഞു രണ്ടും ഉടായിപ്പും ആയി വീട്ടുകാരെ പറ്റിച്ചു കറങ്ങി നടക്കുവാണ്.... പെട്ടെന്ന് അർണവും ശ്രാവണും എവിടെ നിന്നോ പൊട്ടിമുളച്ചു അവിടേക്ക് വന്നു.... ഋഷിക്കും ആയുനും കുരുട്ട് ബുദ്ധി ഓതിക്കൊടുക്കുന്നത് ഇവന്മാരാണ്.....

രണ്ടും ഡിഗ്രിക്ക് പഠിക്കുവാണ്.... പക്ഷെ കുരുട്ട് ബുദ്ധി റിസർച്ചിനാണ്...... "ദീദി പോയോ..." അർണവ് മുകളിലേക്ക് നോക്കി ആയുനോട് ചോദിച്ചു "ഇത് വരെയില്ല.... എനിക്ക് തോന്നുന്നത് ദീദി പോകില്ലെന്നാ..... പുറമെ കലിപ്പ് കാണിക്കുമെങ്കിലും ദീദിക്കും ഭയ്യായെ ഇഷ്ടമാ... അത്കൊണ്ട് ദീദി പോകില്ല........." പറഞ്ഞു തീർന്നതും മുകളിൽ നിന്നും ഇറങ്ങി വരുന്ന ആളിനെക്കണ്ട അവർ നാലുപേരുടെയും വാ തനിയെ തുറന്നു വന്നു...... ബ്ലാക്ക് ഹൈ നെക്ക് ജമ്പ്സ്യുട്ട് അതിനൊപ്പം ബ്ലാക്ക് ഹീൽസ്.... ഒരു കയ്യിൽ Chopard limited edition വാച്ച്,മറു കൈ ഒഴിച്ചിട്ടിരിക്കുന്നു.... കാതിൽ അത്യാവശ്യം വലിയ റിങ്ങും അതിനൊപ്പം തന്നെ രണ്ട് ചെറിയ ഡയമണ്ട് സെക്കന്റ്‌ സ്റ്റഡും.... ചുമല് വരെയുള്ള മുടിയിൽ ഇടയ്ക്ക് ബ്രൗൺ കളർ ചെയ്തിട്ടുണ്ട്.... അത് പോണി ടൈൽ കെട്ടി ഭംഗിയായി വെച്ചിരിക്കുന്നു... മുഖത്ത് മിനിമൽ മേക്കപ്പ്.... ഭംഗിയായി എഴുതിയ ഉണ്ടക്കണ്ണുകൾ Louis Vuitton animal printed ഫ്രെയിമോട് കൂടിയ വലിയൊരു സൺ ഗ്ലാസ്‌ കൊണ്ട് മറച്ചിട്ടുണ്ട്.....

ലുക്ക്‌ കംപ്ലീറ്റ് ചെയ്യാൻ ഒരു ഹാൻഡ് ബാഗ് കൂടി കയ്യിലുണ്ട്......അതവൾ ആയിരുന്നു അനാർക്കലി വിദ്യുത് വദേരാ.......... പടകളുടെ അടുത്ത് വന്നു അന്നു കൂളിംഗ് ഗ്ലാസ്‌ ഊരി... "എങ്ങനുണ്ട്....." അവളൊരു ചിരിയോടെ നാലിനോടും ചോദിച്ചു "അല്ലേലും എന്റെ അന്നു ദീദി പൊളിയല്ലേ...." ഋഷി ചിരിയോടെ പറഞ്ഞു "അടിപൊളി ലുക്ക്‌... പക്ഷെ ആ കോന്തൻ വരുണിനെ കാണാൻ പോകാൻ ഇത്ര ലുക്ക്‌ ഒന്നും വേണ്ട ജാഡ തെണ്ടി....." ആയു മുഖം കോട്ടി പറഞ്ഞു "അതെ ഇതെന്റെ ആദ്യത്തെ പെണ്ണുകാണലാ.... അപ്പോൾ പിന്നെ അത് കളറാക്കണ്ടേ.... ഇല്ലെടാ...." അർണവിന്റെ വയറ്റിലൊരു കുത്ത് കൊടുത്തു അന്നു ചോദിച്ചു... അപ്പോഴേക്കും ഹരിയും ആലിയും റൂമിൽ നിന്നും ഇറങ്ങി വന്നു... ആലി ഒരു കുർത്തയും ബോട്ടവും ഹരി സ്യുട്ടും ആണ് വേഷം.... അവർ ഓഫീസിലേക്ക് പോകുന്ന വഴി അന്നുവിനെ കോഫി ഷോപ്പിലേക്ക് ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്..... അവിടെയാണ് വരുൺ വരുന്നത്..... "ദേ പിള്ളേരെ ഫുടൊക്കെ സമയത്തു എടുത്തു കഴിച്ചോണം... സെർവന്റ്സിനെ ഒന്നും ബുദ്ദിമുട്ടിക്കല്ലേ...."

ആലി എല്ലാവരോടും പറഞ്ഞു.... ആയു ഓടി ചെന്ന് ആലിക്ക് ഒരുമ്മ കൊടുത്തു.... അത് കണ്ട് നാൽവർ സംഘത്തിലെ ബാക്കി അംഗങ്ങൾ പുച്ഛിച്ചു.... ആലി അവരെ കൂടി വിളിച്ചപ്പോൾ അവരും ഓടി ചെന്ന് അവളെ കെട്ടിപ്പിടിച്ചു... ആലിടെ സ്വന്തം മക്കൾ തന്നെയാണ് അവർ.... "അതെ എന്റെ ആലിമ്മയാ അത് കഴിഞ്ഞേ ഉള്ളു നിങ്ങൾക്ക്...." അന്നു കുശുമ്പോടെ ആലിയെ ചുറ്റിപ്പിടിച്ചു... എല്ലാവരും കുശുമ്പിന്നൊക്കെ വിളിച്ചിട്ടും അവൾക്ക് ഒരു മൈൻഡും ഇല്ല... പുറത്തേക്കിറങ്ങിയ ഹരി കാറിന്റെ ഹോൺ മുഴക്കിയപ്പോൾ അവർ രണ്ടും പോയി.... ഉടനെ ശ്രാവൺ ഫോണെടുത്തു ആരെയോ വിളിച്ചു "വിച്ചു പപ്പാ.... അന്നു ദീദി ഇറങ്ങി...." "മം ഓക്കേ മോനെ.... വിച്ചു പപ്പാ വിളിച്ചോളാം...." വിച്ചു ഒരു ചിരിയോടെ ഫോൺ കട്ട്‌ ചെയ്തു... ഇപ്പോഴും സ്മാർട്ട്‌ ആൻഡ് ഹാൻഡ്‌സം തന്നെയാണ് വിദ്യുത് വദേരാ.... പിള്ളേർക്കൊപ്പം കട്ടയ്ക്ക് നിൽക്കും.....

അവനീപ്പോൾ ഒരു ബിസിനെസ്സ് ആവശ്യത്തിന് ലണ്ടനിലാണ്....കൂടെ പ്രിയതമയും ഉണ്ട്.... വാഷ് റൂമിന്റെ വാതിൽ തുറന്നു ദ്രുവി അവിടേക്ക് വന്നു....22 വർഷതിനപ്പുറവും ദ്രുവികയുടെ ക്യൂട്ട്നെസ്സിന് ഒരു കുറവും വന്നിട്ടില്ല.... അന്നുന്റെ സ്റ്റൈൽ ഇൻസ്പിറേഷൻ ഈ അമ്മയാണ്.... അപ്പോൾ മോശമാകില്ലല്ലോ "അന്നു വരുണിനെ കാണാൻ ഇറങ്ങിയെന്ന്....." വിച്ചു പറഞ്ഞപ്പോൾ ദച്ചു ഒരു ചിരിയോടെ അവനെ നോക്കി "എന്തെ...." "ഇല്ല വിച്ചു... അന്നുന്റെ മനസ്സിൽ ആരാണെന്ന് എനിക്കറിയാം... തുറന്നു സമ്മതിച്ചില്ലെങ്കിലും അവളുടെ ഉള്ളു നിറയെ അവനാ..... പിന്നെ ഇതിപ്പോ വിച്ചു പറഞ്ഞതുകൊണ്ട് പോകുന്നു.... അത്രയേ ഉള്ളു..." ദച്ചു അവൻറെ അടുത്തേക്ക് ചേർന്നിരുന്നു പറഞ്ഞു.... അവനും അവളെ ചേർത്തു പിടിച്ചു "അവളുടെ ഇഷ്ടത്തിന് ഇന്ന് വരെ നമ്മൾ എതിര് നിന്നിട്ടുണ്ടോ... പിന്നെ ആ ഇഷ്ടം അവളുടെ ഉള്ളിൽ ഇരുന്നാൽ പോരല്ലോ...അത് പുറത്തോട്ട് വരട്ടെ.... അതിനു മനുന്റെയും പവിയുടെയും ഐഡിയയാ ഇത്....

ഒരാൾ നഷ്ടപ്പെടും എന്ന തോന്നല് വന്നാൽ മറ്റേയാൾക്ക് ഇരിപ്പുറക്കില്ലല്ലോ......നോക്കാം ഐഡിയ വർക്ക്ഔട് ആകുമൊന്ന്...." വിച്ചു ചിരിയോടെ പറഞ്ഞപ്പോൾ ദച്ചു പതിയെ തലയാട്ടി "അതെ ഇങ്ങനെ ഇരുന്നാൽ മതിയോ ബിസിനസ് ട്രിപ്പ്‌ എന്നും പറഞ്ഞു വന്നിട്ടിപ്പോൾ രണ്ട് മാസം കഴിഞ്ഞു..." ദച്ചു ചോദിച്ചപ്പോൾ വിച്ചു പൊട്ടിച്ചിരിച്ചു "നമുക്ക് കുറച്ചുകൂടെ കഴിഞ്ഞിട്ട് പോകാം... നാട്ടിലോട്ടു ചെന്നാൽ എപ്പോഴും പിള്ളേരുടെ പിറകെ ആണല്ലോ.... എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യില്ല.... " വിച്ചുന്റെ പറച്ചില് കേട്ടു അവൾക്ക് ചിരി വന്നു "വെറുതെയല്ല പിള്ളേര് പറയുന്നത് എപ്പോഴും ഹണി മൂണിന് പോക്കാണെന്ന്.... നാണക്കേട്...." "ആണോ... എന്നാലേ ഞാൻ അതങ്ങ് സഹിച്ചു...." വിച്ചു അവളെ ചുറ്റിപ്പിടിച്ചു പറഞ്ഞപ്പോൾ ദച്ചു അവനിലേക്ക് ചേർന്നിരുന്നു.... ഒരിക്കലും നിലയ്ക്കാത്ത അവനിലെ പ്രണയത്തെ ഹൃദയത്തിലേക്ക് ചേർത്തുകൊണ്ട്........ അന്നു കോഫി ഷോപ്പിൽ വന്നു ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ വരുണും വന്നു.... അവൻ ഒരു സ്യുട്ട് ഇട്ടാണ് വന്നത്.... അന്നുനെ കണ്ടയുടനെ അവൻ വിയർക്കാൻ തുടങ്ങി.... അവൻ കർചീഫ് എടുത്തു പതിയെ മുഖം തുടച്ചു... ഇത്ര സുന്ദരി ആണെന്ന് അവൻ കരുതിയിരുന്നില്ല...

"ഒരുപാട് നേരമായോ വന്നിട്ട്...." അന്നു ഇല്ലെന്ന് പറഞ്ഞു... "താൻ വളരെ സുന്ദരിയാണ് പക്ഷെ... എനിക്ക് വേറെ ഒരു അഫയർ ഉണ്ട്....she is from Mexico....അത് വീട്ടിൽ അറിയില്ല... അതാ ഇങ്ങനെ ഒരു മീറ്റിംഗ് വേണ്ടി വന്നത്....സോറി.....പെട്ടെന്ന് പറഞ്ഞപ്പോൾ എതിർക്കാൻ പറ്റിയില്ല... അതാ വന്നത്.... തന്നോട് നേരിട്ട് പറയാമെന്നു കരുതി....." "It's ok...." അന്നു ഒരു ചിരിയോടെ പറഞ്ഞു "എന്നാൽ ഞാൻ പൊക്കോട്ടെ... എനിക്ക് ഷാർപ് 11:30 ന് ഒരു മീറ്റിംഗ് ഉണ്ട്....... you know ഞാൻ ഭയങ്കര panctual ആണ്....തനിക് ഇതിൽ ഇന്റെറസ്റ് ഇല്ലെന്ന് പറഞ്ഞാൽ മതി....ok bye..." വരുൺ അപ്പോൾ തന്നെ അവിടെ നിന്നും പോയി....അവൾക്ക് ചിരി വന്നു....അവൾക്കായി കൊണ്ട് വെച്ച കോൾഡ് കോഫി ഒരു സിപ് എടുത്തപ്പോഴാണ് എന്തോ ഒരു വല്ലായ്ക അന്നുന് തോന്നിയത്.... ആരോ ശ്രദ്ദിക്കുന്നത് പോലെ....അന്നു ചുറ്റും ഒന്ന് നോക്കിയപ്പോൾ കുറച്ചു അപ്പുറത്ത് മാറി ഇങ്ങോട്ടേക്കു തന്നെ നോക്കിയിരിക്കുന്ന വേദിനെ കണ്ടു.... അവൻ മാൽദീവ്സിൽ നിന്നും മടങ്ങി വന്നത് പോലും അവൾ അറിഞ്ഞിരുന്നില്ല.....

അവൾ അത്ഭുതത്തോടെ നോക്കുന്ന കണ്ട് വേദ് അവിടേക്ക് നടന്നു വന്നു ഒരു ബ്ലാക്ക് ടി ഷർട്ടും ബ്ലാക്ക് ജീൻസുമാണ് അവന്റെ വേഷം... അത് അവന് നന്നായി ഇണങ്ങുന്നുണ്ട്... കയ്യിലെ ബൈസെപ്സ് ടി ഷർട്ടിൽ എടുത്തു അറിയുന്നുണ്ട്.... അവൻ വന്നിരുന്നപ്പോൾ അവിടമാകെ ഏതോ സെഡക്റ്റീവ് പെർഫ്യൂമിന്റെ ഗന്ധം നിറഞ്ഞു നിന്നു..... "എന്തെ വരുൺ ഡാർലിംഗ് ഇട്ടിട്ട് പോയോ......" അവനൊരു കണ്ണിറുക്കി അവളെ കളിയാക്കി ചോദിച്ചു "ഡാർലിംഗിന് ഷാർപ്പ് 11.30ക്ക് മീറ്റിംഗ് ഉണ്ട്...." അവളുടെ കയ്യൊക്കെ കൊണ്ടുള്ള ആക്ഷൻ കണ്ട് വേദ് പൊട്ടിച്ചിരിച്ചു.... അവൾ ദേഷ്യപ്പെടും എന്നാണ് അവൻ കരുതിയത്... സാധാരണ അങ്ങനെയാണല്ലോ.... എന്നാൽ അന്നുനാകട്ടെ പ്രതീക്ഷിക്കാതെ അവനെ കണ്ട സന്തോഷം ആയിരുന്നു.... അത് ചുമ്മാ വഴക്കിട്ടു കളയാൻ അവൾക്ക് തോന്നിയില്ല.... അപ്പോഴേക്കും ബെയറെർ വന്നു... അവനും ഒരു കോൾഡ് കോഫി ഓർഡർ ചെയ്തു "എപ്പോഴാ തിരികെ വന്നത് ..."

"ഇന്നലെ രാത്രിയിൽ.... പെട്ടെന്ന് വന്നതാ.... ഒരത്യാവശ്യം ഉണ്ടായിരുന്നു..... Very very important...." അവൻ എവിടെയോ നോക്കി ചിരിയോടെ പറഞ്ഞു ...... "Congrats.... ആ പ്രൊജക്റ്റ്‌ കിട്ടാൻ വേദ് കുറെ കഷ്ടപെട്ടെന്ന് മനു അങ്കിൾ പറഞ്ഞു...." വേദ് അവളെ ഒരു ചിരിയോടെ നോക്കി..... "നീയും മോശമല്ലല്ലോ വീട്ടിൽ അമ്മയും പപ്പയും ഋഷിയും എപ്പോഴും അന്നു പുരാണം പറയുന്നത് കേൾക്കാം...." "നല്ല കുശുമ്പ് ഉണ്ടല്ലേ...." അതും പറഞ്ഞു കുടുകുടെ ചിരിക്കുന്ന അന്നുനെ വേദ് കണ്ണെടുക്കാതെ നോക്കി നിന്നു..... അവളുടെ കവിളിൽ വിരിയുന്ന നുണക്കുഴികളിൽ ഉമ്മ കൊടുക്കാൻ അവന് ആഗ്രഹം തോന്നി "നീ ഏതോ വീട് ഡിസൈൻ ചെയ്‌തെന്നൊക്കെ അവർ പറയുന്നത് കേട്ടല്ലോ...." "ഹ്മ്മ്.... ഇവിടെ സിറ്റിയിലാ,കായലിന്റ സൈഡിൽ ഒരു ട്രെഡിഷണൽ കേരള ഹോം....എന്റെ ഒരു ആഗ്രഹം ആയിരുന്നു അത്....." "നമുക്ക് ഒന്ന് പോയാലോ... ഇവിടെ അടുത്തല്ലേ...." വേദ് പറഞ്ഞപ്പോൾ അന്നു സമ്മതിച്ചു... അവന്റെയൊപ്പം സമയം ചിലവഴിക്കാൻ അന്നുന് വലിയ ഇഷ്ടം ആയിരുന്നു....

"It's weired... അല്ലെ..." അന്നൂന്റെ ചോദ്യം കെട്ട് വേദ് സംശയത്തോടെ അവളെ നോക്കി.... "നമ്മളിങ്ങനെ അടിയിടാതെ സംസാരിക്കുന്നത്..." അത് ശെരിയാണെന്ന് അവനും തോന്നി "നമുക്കിടയിൽ വഴക്ക് ഉണ്ടാക്കുന്ന ആ നാല് കുരിപ്പുകൾ കൂടെ ഇല്ലല്ലോ... അത് തന്നെ കാര്യം...." വേദ് ഒരു ചിരിയോടെ പറഞ്ഞപ്പോൾ അന്നുവും ചിരിയോടെ അവന്റെ ഒപ്പം നടന്നു.... പുതിയ മോഡൽ ഔഡി കാർ ആയിരുന്നു വേദിന്റെ... അന്നു അത് ആകാംഷയോടെ നോക്കുന്ന കണ്ട് വേദ് കീ എറിഞ്ഞു അവൾക്ക് കൊടുത്തു... അന്നു ഹാൻഡ്‌ബാഗിൽ നിന്നും കൂളിംഗ് ഗ്ലാസ് എടുത്തു വെച്ച് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ..... വളരെ സ്മൂത്ത്‌ ആയിരുന്നു അവളുടെ ഡ്രൈവിംഗ്.... വേദ് പലപ്പോഴും അവളിൽ നിന്നും നോട്ടം മാറ്റാൻ പാട് പെട്ടു..........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story