ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 4

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

മോളെ ചേർത്ത് പിടിച്ചു വർദ്ദിച്ച ഹൃദടമിടിപ്പുമായി ദച്ചു ഒരു നിമിഷം നിന്നു... എന്ത് വന്നാലും മോളെ സംരക്ഷിക്കുമെന്ന് തീർച്ചപ്പെടുത്തി... പെട്ടെന്ന് ഇത് കണ്ട് അമീറും ഓടി വന്നു... അപ്പോഴേക്കും ആൾ മുഖം മൂടി എടുത്തു മാറ്റി ദച്ചുന്റെ കയ്യിലിരുന്ന അന്നുക്കുട്ടി കൈ വീശി ആളിന്റെ മോന്തക്കിട്ട് ഒന്ന് കൊടുത്തു.... "പോദാ...എന്റെ അമ്മേ പേദിപ്പിച്ചുന്നോ..." "ഉഫ് കുരിപ്പേ.... എന്തൊരടിയാ അടിച്ചത്....കണ്ടില്ലേ ദച്ചേച്ചി..." അവന്റെ പരാതി കേട്ട് ദച്ചൂന് ചിരി വന്നു "എന്റെ അപ്പുക്കുട്ടാ പേടിപ്പിച്ചുകളഞ്ഞല്ലോ നീയ്... ഈ മുഖംമൂടി മാറ്റിയില്ലാരുന്നേൽ അമീർ നിന്നെ വെടി വെച്ചിട്ടിനെ..." അപ്പോഴാണ് അപ്പു അമീറിനെ ശ്രദ്ദിച്ചത് "ഓഹ് സോറി അമീർ... Its just for a fun.." "Its ok vihaan sir...." അമീർ അതും പറഞ്ഞു മുന്നിലേക്ക് നടന്നു ..... "നിങ്ങൾ രണ്ടും പേടിച്ചല്ലേ അപ്പൊ.... ശേ സില്ലി ലേഡി ആൻഡ് സില്ലി കുരിപ്പ്..." അവന്റെ പറച്ചില് കേട്ട് അന്നുക്കുട്ടി അവനെ തുറിച്ചു നോക്കി...അവൻ അവളെ നോക്കി പുച്ഛിച്ചു... മൂന്ന് പേരും കൂടെ അമരാവാതിയിലേക്ക് നടന്നു... ഹാളിലെത്തി സെറ്റിയിലേക്ക് വീണുടൻ അപ്പു ac ഓൺ ചെയ്തു....

അപ്പോഴേക്കും സെർവന്റ് അപ്പൂന് അവന്റെ ഫേവറൈറ്റ് ഡ്രാഗൺ ഫ്രൂട്ട് ഷേക്കും അന്നൂന്റെ കോൺഫ്ലെക്സും കൊണ്ട് കൊടുത്തു... അന്നു ആകെ മടി കൂടാതെ കഴിക്കുന്നത് അത് മാത്രമാണ്... ഇമ്പോർട്ടഡ് കോൺഫ്ളക്സ് ആണ് അന്നൂന്റെ സ്പെഷ്യൽ... തനിയെ ആണ് കഴിക്കുന്നതും.... "ദച്ചേച്ചി... എനിക്ക് എത്ര സന്തോഷം ആയെന്നോ... എനിക്ക് വിശ്വസിക്കനെ പറ്റുന്നില്ല ദച്ചേച്ചി എന്റെ ഏട്ടത്തി ആയിട്ട്....ഞാൻ എത്ര കൊതിച്ചതാണെന്നോ.....ദച്ചേച്ചി ആരോടും ഒന്നും പറയാതെ എങ്ങനെയാ ആ ദുഷ്ടൻ നിരഞ്ജന്റെ കൂടെ അത്ര നാളും താമസിച്ചത്....എന്റെ കയ്യിൽ കിട്ടിയ കൊല്ലും ഞാനാ പന്നിയെ... സരസ്വതിയമ്മ പറഞ്ഞു എല്ലാ അറിഞ്ഞു ഞങ്ങൾ....." അപ്പോഴേക്കും വിഹാൻ കരയാൻ തുടങ്ങിയിരുന്നു.... അവൻ കരയുന്ന കണ്ട് അന്നു കോൺഫ്ളക്സ് മാറ്റിവെച്ചിട്ട് അവന്റെ കണ്ണ് തുടച്ചു കൊടുത്തു... അവളെ എടുത്തു വിഹാൻ മടിയിലേക്ക് വെച്ചു "അയ്യേ മോശം..... ന്റെ ചുണക്കുട്ടി അപ്പുക്കുട്ടൻ കരയുവാ..." അവൾ ഒരു ചിരിയോടെ ചോദിച്ചപ്പോ അപ്പു അവളുടെ തോളിലേക്ക് ചാഞ്ഞു....

അവളുടെ കണ്ണുകളും നിറഞ്ഞു അഞ്ചു വയസ്സ് തൊട്ട് താൻ കാണുന്നതാണ് അപ്പുനെ... സ്വന്തം അനിയനാണ് അവൻ തനിക്ക്... അപ്പുന്റെ ആ കിടത്തം അന്നുന് അത്ര പിടിച്ചില്ല... സംഭവം ചെറിയച്ഛൻ അല്ല അച്ഛനായാലും അമ്മ അവളുടെ മാത്രമാ... ഉടനെ തന്നെ അപ്പുന്റെ കയ്യിൽ നിന്നും ദച്ചുന്റെ കൈയിലേക്ക് ചാടി എന്നിട്ട് അവന്റെ മുഖം ദച്ചുന്റെ തോളിൽ നിന്നും മാറ്റി "അന്നൂന്റെ അമ്മയാ..." അവളുടെ പറച്ചില് കേട്ട് ദച്ചുനും അപ്പുനും ചിരി വന്നു... "ഓഹ് ആയിക്കോട്ടെ പൊടിക്കുപ്പി... നിന്റെ അമ്മയാ... കൊണ്ട് പോയി കൂട്ടിലിട്ട് വെച്ചോ....എടാ ചേട്ടാ നിനക്കുള്ള പണി ദേ ഇരുന്ന് കോൺഫ്ളക്സ് കേറ്റുന്നു.. പാവം ന്റെ ഏട്ടൻ...." ആദ്യത്തേത് കുറച്ചു ഉറക്കെയും പിന്നെയുള്ളത് മനസ്സിലും പറഞ്ഞു അപ്പു എണിറ്റു പോയി ❤️❤️❤️❤️❤️❤️ വിച്ചു വിഹാന്റെ റൂമിലേക്ക് വന്നപ്പോൾ അവൻ കമഴ്ന്നു കിടന്നു നല്ല ഉറക്കമാണ്..വിച്ചു അവന്റെ മുടിയിൽ പതിയെ തഴുകി... തിരിഞ്ഞു പോകാൻ നിന്നപ്പോൾ അവന്റെ കൈയിലൊരു പിടി വീണു "നീ ഉറങ്ങിയില്ലേ..." "ഇല്ലേട്ടാ... " അവൻ എഴുന്നേറ്റ് വിചുനെ കെട്ടിപ്പിടിച്ചു "താങ്ക്സ് ഏട്ടാ...."

അവൻ പറയുന്ന കേട്ട് വിച്ചൂവും അവനെ ചേർത്ത് പിടിച്ചു "താങ്ക്സൊ... നിനക്ക് തോന്നുന്നുണ്ടോ എനിക്ക്....." അവനെന്തോ പറയാൻ വന്നെങ്കിലും അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല... "ചീർ അപ്പ്‌ ഏട്ടോ..ഇതിപ്പോ നിന്റെ ന്യൂ ലൈഫ്... Am sure man... എല്ലാം ശെരിയാകും..." വിച്ചൂവും അവനെ നോക്കി പ്രതീക്ഷയോടെ ചിരിച്ചു "എന്നാലും ഏട്ടാ ഈ ഹെയർ സ്റ്റൈൽ... ഉഫ് മാൻ ബൺ എല്ലാമായിട്ട് എന്ത് മുടിഞ്ഞ ഗ്ലാമറാടോ താൻ... ജിമ്മിൽ പെറ്റ് കിടക്കുവാണെന്ന് അറിയാനുണ്ട്...ഉഫ് ആ മാഗസിനിലെ കവർ പിക്.... ഗൂസ് ബമ്പ്സ് മാൻ..." അപ്പുന്റെ എക്സ്പ്രഷൻ കണ്ട് വിച്ചൂന് ചിരി വന്നു "മോനെ അപ്പുക്കുട്ടാ കൂടുതൽ പൊക്കിയടിക്കണ്ട.... നാളെ തന്നെ ഓഫീസിൽ ജോയിൻ ചെയ്തോണം..." "But ഏട്ടാ...." അപ്പു എന്തോ പറയാൻ വന്നപ്പോഴേക്കും വിച്ചു റൂമിൽ നിന്നും ഇറങ്ങി പോയി.... അപ്പുക്കുട്ടൻ വീണ്ടും ബെഡിലേക്ക് ചുരുണ്ടു.... വിച്ചു റൂമിലേക്ക് വന്നപ്പോൾ ദച്ചു കുളി കഴിഞ്ഞു സാരിയുടുക്കുവാണ്.... സാരിയുടെ മുന്താണീ കയ്യിലെടുത്തു പ്ലീറ്റ്സ് നേരെയാകുമ്പോഴാണ് വിച്ചു കേറി വന്നത്.... അവനെ കണ്ടയുടനെ ദച്ചു സാരീ മാറിലേക്ക് ചേർത്തിട്ടു...

അവൾക്കാകെ വല്ലാതെ തോന്നി... വാതിൽ അടക്കാൻ മറന്നു പോയതാണ്... അവളൊരു ജാള്യതയോടെ വിച്ചൂനെ നോക്കിയപ്പോൾ അവനു പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമില്ല.... ഷെൽഫിൽ നിന്നും ഫയലെടുത്തു അവളെ നോക്കുക കൂടി ചെയ്യാതെ അവൻ ഓഫീസ് റൂമിലേക്ക് കയറി ഓഫീസ് റൂമിലേക്ക് കയറിയ ഉടനെ വിച്ചു ശ്വാസം ആഞ്ഞു വിട്ടു.... പെട്ടെന്ന് ജഗിൽ നിന്നും വെള്ളമെടുത്തു കുടിച്ചു... അവനു വല്ലാത്ത പരവേശം തോന്നി.... എന്നാലും ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായിരുന്നു.... ജോലിയിൽ മുഴുകിയെങ്കിലും ആ ദൃശ്യം മിഴിവോടെ അവന്റെ ഉള്ളിൽ തെളിഞ്ഞു നിന്നു.. ജോലി കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ദച്ചു അന്നുമോൾക്ക് കഥ വായിച്ചു കൊടുക്കുവാണ്... അന്നുമോളെക്കാളും കഥ വായിക്കുമ്പോഴുള്ള ദച്ചുന്റെ എക്സ്പ്രഷൻ ആണ് വിച്ചു നോക്കിക്കണ്ടത്.... ദച്ചു അങ്ങോട്ടേക്ക് നോക്കിയപ്പോഴേക്കും അവൻ നോട്ടം മാറ്റി അവരുടെ അടുത്തേക്ക് ചെന്നു "നാളെ ഒരു യാത്ര ഉണ്ട്....രാജസ്ഥാനിലേക്ക്,...കുറച്ചു ബിസിനെസ്സ് റിലേറ്റഡ് കാര്യത്തിനാണ്... പിന്നെ ദാദാജിയുടെ വീട്ടിലേക്ക് പോകണം....

അവിടേക്ക് പോയിട്ട് കുറച്ചായി.... മോളെ കാണാതെ അത്ര ദിവസം പറ്റില്ല... നീയും മോളും വരണം.... നാളെ ഒരു പത്തു മണി ആകുമ്പോഴേക്കും പുറപ്പെടണം.... ജെറ്റ് അറേഞ്ച് ചെയ്തിട്ടുണ്ട് യാത്രക്ക് .. അതിലാ പോകുന്നത്....മോളുടെ ഡ്രെസ്സും മറ്റും കാര്യങ്ങളെല്ലാം പാക്ക് ചെയ്യണം....." പറഞ്ഞു കഴിഞ്ഞു വിച്ചു അവളെ നോക്കി... ദച്ചു തലയാട്ടി ഓക്കേ പറഞ്ഞപ്പോൾ വിച്ചു അവിടെ നിന്നും പോയി.... ദച്ചൂന് വല്ലാത്ത സന്തോഷം തോന്നി... മോളുടെയും വിച്ചൂന്റെയും കൂടെ കുറച്ചു നിമിഷങ്ങൾ....അവൾ അത് ഒരുപാട് ആഗ്രഹിച്ചിരുന്നു..... "ഡീ കള്ളി പെണ്ണെ നമ്മൾ നാളെ ടാറ്റാ പോകുവാണോ...." ദച്ചു മോളുടെ വയറ്റിലേക്ക് മുഖം ചേർത്ത് ഇക്കിളിയാക്കി ചോദിച്ചപ്പോൾ അവൾ ദച്ചുനെ ചേർത്ത് പിടിച്ചു..... രാത്രിയിൽ വിച്ചു കുറെ ഉറക്കാൻ നോക്കിയിട്ടും കിട്ടുന്റെ കൂടെ ഉറങ്ങാതെ കിടന്ന് കളിക്കുവാണ് അന്നുക്കുട്ടി.... ബെഡിന്റെ സൈഡിൽ നാളെ പോകാനുള്ളതൊക്കെ പാക്ക് ചെയ്യുവാണ് ദച്ചു.... ബെഡിന്റെ മറുവശത്തു വിച്ചു കൗച്ചിലിരുന്ന് ഏതോ ഫയൽ നോക്കുവാണ്.... ദച്ചു വിച്ചൂന് പുറം തിരിഞ്ഞാണ് ഇരിക്കുന്നത്....പുറത്ത് കെട്ടിയിരുന്ന ചോളീടെ കേട്ട് അഴിയുന്നതറിഞ്ഞ ദച്ചു ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ആ കെട്ടിൽ പിടിച്ചു കളിക്കുന്ന അന്നുമോളെയാണ്....

അവൾ വിച്ചൂനെ നോക്കിയപ്പോൾ അവനും ഇങ്ങോട്ടാണ് ശ്രദ്ദിക്കുന്നതെന്ന് മനസിലായ ദച്ചൂന് ജാള്യത തോന്നി.... അവൾ പെട്ടെന്ന് മുന്നോട്ട് ഇട്ടിരുന്ന മുടി പിറകിലേക്കിട്ട് അന്നുനെ നോക്കി കണ്ണുരുട്ടി....... "അവിടെയിപ്പോ തണുപ്പാ അതിനനുസരിച്ചു തുണിയൊക്കെ എടുത്തു വെക്കണം.... പിന്നെ നീ സാരിയൊന്നും എടുക്കണ്ട..." ദച്ചു അവൻ പറഞ്ഞതനുസരിച്ചു എല്ലാം എടുത്തു വെച്ചു.... വിച്ചു ഉറങ്ങാനായി ഓഫീസ് റൂമിലേക്ക് പോയപ്പോൾ ദച്ചു മോളെയും ചേർത്ത് പിടിച്ചു കിടന്നു ❤️❤️❤️❤️❤️❤️ രാവിലെ അവർ മൂന്നും പോകാനിറങ്ങിയപ്പോഴാണ് സോനക്ക് ശർദ്ദിൽ ആയി ആകെ വയ്യാതെ ആയെന്ന് അറിയുന്നത്.... വിച്ചു വിഹാനെ അവരെ ഹോസ്പിറ്റലിലേക്ക് കൂട്ടി കൊണ്ട് പോകാൻ പറഞ്ഞു വിട്ടു "ദാദി ഈ യാത്ര ഒഴിവാക്കാൻ പറ്റില്ല..." വിഹാൻ പറഞ്ഞപ്പോൾ ദാദി അന്നുമോൾക്ക് ഒരു മുത്തം കൊടുത്തു ദച്ചുനെയും ചേർത്ത് പിടിച്ചു "നിങ്ങൾ പോയിട്ട് വാ... ഇവിടിപ്പോ വിഹാനും പിന്നെ ഇത്രയും ജോലിക്കാരുമില്ലേ... പിന്നെന്താ...." ദാദിയോട് യാത്ര പറഞ്ഞു അവർ ഇറങ്ങി.... ജെറ്റിനടുത്തേക്ക് നടക്കുമ്പോഴും ധ്രുവിക് ഭയം തോന്നി...

ആദ്യമായിട്ടാണ് ഇതിനുള്ളിലൊക്കെ.... ഫ്‌ളൈറ്റിൽ തന്നെ ഒരു വെട്ടമേ പോയിട്ടുള്ളൂ... ബാംഗ്ലൂർ വരെ.... അന്നും വിച്ചു ഒപ്പമുണ്ടായിരുന്നു.....അതിനുള്ളിലേക്ക് കയറിയപ്പോൾ ദച്ചു അന്തിച്ചു പോയി.... സിക്സ് സീറ്റഡ് ആണ്.... അതിനുള്ളിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്... അവരെ കൂടാതെ വിച്ചുന്റെ ഗാർഡസും ഉണ്ട്... അവർ കുറച്ചപ്പുറത്താണ്‌ ടേക്ക് ഓഫ്‌ ചെയ്യുന്ന സമയത്തു ദച്ചു കണ്ണുകൾ അടച്ചു കൈ ചുരുട്ടി പിടിച്ചു... പെട്ടെന്ന് വിച്ചുന്റെ കൈകൾ അവളുടെ കൈയെ പൊതിഞ്ഞു പിടിച്ചു... ദച്ചു അത്ഭുതത്തോടെ അവനെ നോക്കിയപ്പോൾ വിച്ചു വേറെ എങ്ങോട്ടോ നോക്കി മറുകൈകൊണ്ട് മോളെ ചേർത്ത് പിടിച്ചിട്ടുണ്ട്.... അന്നുക്കുട്ടി ഒരു ചിരിയോടെ വിച്ചന്റെ മടിയിൽ ഇരുന്നു ആകാശകാഴ്ചകൾ കാണുവാണ്.... കുറച്ചു സമയത്തിന് ശേഷമാണ് വിച്ചു കൈകൾ വേർപെടുത്തിയത്.... അപ്പോഴും അവൻ അവളെ നോക്കിയില്ല എന്നത് ദച്ചുവിൽ വേദനയുണ്ടാക്കി... തന്റെ മുന്നിലിരിക്കുന്ന മാഗസിനിലേക്ക് അവളുടെ കണ്ണുകൾ പോയി.... ഫോബ്സ് ഇന്ത്യ മാഗസിന്റെ ന്യൂ എഡിഷൻ.... കവർ ഫോട്ടോ ഒരു വൈറ്റ് ഷർട്ടും ബ്ലാക്ക് ബ്ലേസിയറും ഒപ്പം ഒരു ബ്ലാക്ക് പാന്റും ഇട്ട് മുടി മാൻ ബൺ ചെയ്ത് കെട്ടി വെച്ച വിച്ചൂന്റെ ഫോട്ടോയാണ്.... അതിലെ ക്യാപ്ഷനിലൂടെ അവൾ വിരലോടിച്ചു "The most influential young dashing billioner from india ..- vidyuth vadera...."....തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story