ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 6

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

വിച്ചു പോയതിനു ശേഷം ദച്ചു മോളെ മേല് കഴുകിച്ചു കൊണ്ട് വന്നു... Thanupp ആയത്കൊണ്ട് കുറച്ചു പാല് കുടിച്ചു ആൾ മയക്കമായി... ദച്ചു മോളോട് ചേർന്ന് കിടന്നു കണ്ണടച്ചു ... അവളുടെ ഉള്ളിൽ ആ പഴയ സംഭവങ്ങൾ തെളിഞ്ഞു വന്നു അന്ന് വിച്ചൂനോട് എല്ലാം പറയാനായി വീട്ടിൽ നിന്നും ഇറങ്ങിയപ്പോഴാണ് അമ്മ തിരികെ വിളിക്കുന്നത്.... പാലക്കാട്ട് നിന്ന് അച്ഛമ്മ വിളിച്ചിരുന്നു... അച്ചാച്ചന് തീരെ സുഖമില്ലെന്ന്... കഴിഞ്ഞ ആഴ്ച കൂടെ അച്ചാച്ചനും അച്ഛമ്മയും ഇവിടെ വന്നതല്ലേ.... ഇപ്പൊ പെട്ടെന്ന്.... ദച്ചുവും മറ്റെല്ലാം മറന്നു അവരോടൊപ്പം പോകാൻ തയ്യാറായി.... അവിടെ ചെന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ അച്ചാച്ചൻ മരിച്ചു.... അമരാവാതിയിൽ നിന്നും എല്ലാവരും വന്നിരുന്നു... എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാതെ അച്ചാച്ചൻ മരിച്ചു കൃത്യം രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഉമ്മറത്തിരുന്ന അച്ഛൻ കുഴഞ്ഞു വീണു... ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അച്ഛൻ ഞങ്ങളെ വിട്ട് പോയി... ആ ആഘാതത്തിൽ നിന്നും ഞങ്ങൾക്ക് കുറെ ദിവസങ്ങൾക്കു ശേഷമാണ് ഒരു മുക്തി ലഭിച്ചത്.... ഈ സമയത്തെല്ലാം അമരവാതിയിൽ നിന്നും എല്ലാവരും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു....

രണ്ട് മാസത്തിനു ശേഷമാണ് അച്ഛമ്മയെയും കൂടി ഞങ്ങൾ ആലപ്പാട്ടേക്ക് എത്തിയത്.... അവിടെ വന്ന എന്നേ കാത്തിരുന്നത് കരഞ്ഞു തളർന്ന മുഖവുമായി ഇരിക്കുന്ന കീർത്തിയാണ്..... എന്നേ കണ്ടയുടനെ അവളൊരു പൊട്ടിക്കരച്ചിലോടെ എന്റെ കാലിൽ വീണു വിച്ചു അവളോട് ഇഷ്ടമാണെന്ന് പറഞ്ഞത്രേ.... വിച്ചൂനെ പോലൊരാൾ ഇഷ്ടം പറഞ്ഞാൽ എതിർക്കുന്നതെങ്ങനെ.... പറ്റി പോയത്രേ.... ഇഷ്ടപ്പെട്ടു പോയി.... നഷ്ടപ്പെട്ടാൽ ജീവൻ കളയുമെന്ന് പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാതെ അവൾക്കായിട്ട് വിട്ട് കൊടുത്തില്ലേ എന്റെ പ്രാണനെ..... ഒരിക്കലും പുറം ലോകം കാണാതെ പുസ്തകതാളിനിടിയിൽ ഒളിപ്പിച്ച മയിൽപ്പീലിതുണ്ട് പോലെ എന്റെ പ്രണയവും........ ഒന്നും ആരോടും പറഞ്ഞില്ല... കീർത്തി തനിക്ക് ജീവനായിരുന്നു.... ഇന്ന് വരെ അവൾ തന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല... മാത്രമല്ല വിച്ചൂന് അവളോടാണ് പ്രണയം.... ഒഴിവാക്കേണ്ടത് ഞാനാണ്.... വിച്ചു ഒരിക്കൽ പോലും അവർ തമ്മിലുള്ള പ്രണയത്തേക്കുറിച്ച് ഒന്നും എന്നോട് പറഞ്ഞിട്ടില്ല.... എല്ലാം അറിഞ്ഞെന്നു വിച്ചൂവും അറിഞ്ഞു കാണും.....

ഞങ്ങൾ പഴയ പോലെ തന്നെ ആയിരുന്നു.... എന്നാൽ കീർത്തിയുടെ ഉള്ളിൽ അതൊരു വലിയ പ്രക്ഷോഭത്തിനു ഇടയാക്കി... ഞാൻ വിച്ചൂനോട് കൂടുതൽ അടുപ്പം കാണിച്ചാൽ അവൻ വിട്ട് പോകുമോ എന്നുള്ള ഭയം... അവളൊരു ഭ്രാന്തിയെ പോലെ ആയി.... അവസാനം സ്വന്തം ജീവിത അവസാനിപ്പിക്കാൻ വരെ അവൾ ശ്രമിച്ചപ്പോൾ മുന്നിൽ മറ്റു വഴികൾ ഒന്നുമില്ലായിരുന്നു..... അവളുടെ പ്രണയത്തിന്റെ ആഴം അത്രത്തോളം ആണെന്ന് തെറ്റിദ്ധരിച്ചു.... പക്ഷെ എന്തിനു വേണ്ടി ആയിരുന്നു ഈ നാടകങ്ങൾ.... വിച്ചൂനെ ഒഴിവാക്കാൻ കഴിയില്ലായിരുന്നു.... എന്നാലും അതിനു വേണ്ടി ശ്രമിച്ചു... അപ്പു പ്ലസ് ടു കഴിഞ്ഞു ലണ്ടനിലേക്ക് പോയത് ഒരു കണക്കിന് നന്നായെന്ന് തോന്നി.... വിച്ചു കാണാതെ ഒഴിഞ്ഞു മാറി നടന്നു.... അവനും പഠിത്തം കഴിഞ്ഞു ബിസിനസ് ഏറ്റെടുത്ത തിരക്കിലായിരുന്നു..... എങ്കിലും ഞാൻ അവനെ ഒഴിവാക്കാൻ നോക്കുന്നത് അവനറിയുന്നുണ്ട്.... ഒരിക്കൽ അവൻ എന്നേ കാണാൻ വീട്ടിലേക്ക് വന്നു... അന്നെന്തോ പറഞ്ഞു വിച്ചു തന്റെ കൈയിൽ പിടിച്ചപ്പോൾ അവനെ തള്ളി മാറ്റി അവന്റെ മുഖത്തടിച്ചു.....

അവനോട് പറഞ്ഞ വാക്കുകൾ.... ഒരിക്കലും അവനത് സഹിക്കാൻ പറ്റാത്തതായിരുന്നു... അവനെക്കളെറെ വേദനിച്ചത് താനാണ്... പക്ഷെ അപ്പോഴും ജീവനെ പോലെ സ്നേഹിക്കുന്ന കൂട്ടുകാരിയുടെ കണ്ണുനീരും അവളുടെ ജീവനും പ്രണയവുമായിരുന്നു തനിക്ക് വലുത് നിന്നെ ഒന്ന് നുള്ളി നോവിക്കാൻ പോലും എനിക്കാവില്ല ദ്രുവി എന്ന് പറഞ്ഞാണ് വിച്ചു അന്ന് അവിടെ നിന്നും ഇറങ്ങിയത്... എല്ലാം അവിടെ അവസാനിച്ചു......ആ സമയത്തു വിച്ചു ആകെ തളർന്നിരുന്നു....അവൻ അപ്പുന്റെ അടുത്തേക്ക് പോയതോടു കൂടെ എല്ലാം പൂർണമായും ഇല്ലാതെയായി.... ആ സമയത്താണ് കീർത്തി നിരഞ്ജന്റെ കാര്യം പറയുന്നത്.... കോളേജിൽ ഞങ്ങളുടെ സീനിയർ ആയിരുന്നു.... എന്നോട് നിരഞ്ജന് പ്രണയം ആയിരുന്നത്രെ... കീർത്തിക്കും അറിയാവുന്ന കാര്യമാണ്.... ഇപ്പോൾ ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി... കീർത്തി കാരണം നഷ്ടപെട്ട എന്റെ ജീവിതം തിരികെ നൽകണം എന്നും പറഞ്ഞാണ് അവൾ നിരഞ്ജനെ എനിക്ക് പരിചയപ്പെടുത്തിയത്..... ആ വിവാഹത്തിന് ഞാൻ ഒട്ടും ഒരുക്കമല്ലായിരുന്നു.... വിച്ചൂനെ മനസ്സിൽ നിന്നും ഇറക്കി വിടാൻ എനിക്ക് കഴിഞ്ഞിട്ടില്ലായിരുന്നു.... എന്നാൽ ആ സമയത്താണ് അമ്മ പെട്ടെന്ന് നെഞ്ച് വേദന വന്നു വീണത്....

അമ്മയുടെ ആഗ്രഹമെന്നോണം ആ വിവാഹത്തിനു സമ്മതിക്കേണ്ടി വന്നു... അല്ലെങ്കിലും ആരുടെയൊക്കെയോ നിയന്ത്രണത്തിലാണല്ലോ താൻ ജീവിക്കുന്നത്.... നിരഞ്ജനെ കണ്ട് വിച്ചന്റെ കാര്യം പറഞ്ഞു... തനിക്ക് സമയം വേണമെന്ന് പറഞ്ഞപ്പോൾ എത്ര സമയം വേണമെങ്കിലും എടുത്തോളു അയാൾക്ക് എന്നേ നഷ്ടപ്പെടുത്താൻ വയ്യാത്രെ.... അയാളുടെ വീട്ടുകാരും അത് പോലെ ആയിരുന്നു..... ഒരുപാട് സ്നേഹം കാണിച്ചു.... അയാളെ പറ്റി കീർത്തിടെ അച്ഛൻ അന്വേഷിച്ചിരുന്നത്രെ.... നല്ല ആളായിരുന്നു എന്നാണ് അറിഞ്ഞതെന്ന്... വളരെ പെട്ടെന്നായിരുന്നു വിവാഹം... വിച്ചുവും അപ്പുവും ലണ്ടനിൽ നിന്നും വന്നില്ല.... എല്ലാം മാറുമെന്ന് ഞാനും പ്രതീക്ഷിച്ചു... ജീവിതത്തിൽ വസന്തകാലം വരുമെന്ന് വിശ്വസിച്ചു...കല്യാണം കഴിഞ്ഞു വീട്ടിലേക്ക് ചെന്നപ്പോൾ തന്നെ വീട്ടുകാരുടെ പെരുമാറ്റത്തിൽ തന്നെ എന്തൊക്കെയോ മാറ്റങ്ങൾ.... രാത്രിയിൽ കുറച്ചധികം സമയമായിട്ടും അയാളെ കാണാതെ ഉറങ്ങി പോയി... എന്തോ ദ്ദേഹത്തോടെ ഇഴയുന്ന പോലെ തോന്നിയാണ് ഉറക്കത്തിൽ നിന്നും എണീറ്റത്...

നോക്കിയപ്പോൾ ബോധമില്ലാതെ തന്റെ വസ്ത്രങ്ങൾ അഴിച്ചുകളയുന്ന അയാളെയാണ്.... വിറങ്ങലിച്ചു നിന്നപ്പോഴേക്കും അയാൾ ദേഹത്തേക്ക് അമർന്നിരുന്നു.... ജീവൻ നിന്നു പോകുന്ന വേദനയിലും അറിഞ്ഞു തന്റെ ജീവിതം കൈ വിട്ട് പോകുന്നത്.... അയാൾക്ക് തന്റെ ശരീരത്തോട് ഭ്രാന്ത് ആയിരുന്നു... ആ ഭ്രാന്തിനു സഹകരിക്കാതെ ഇരിക്കുമ്പോൾ വെറും നിലത്തു നഗ്നയായി കിടത്തിയാണ് പ്രതികാരം വീട്ടുന്നത്..... ആരോടും ഒന്നും പറയാനാകാതെ എല്ലാം സഹിച്ചു നിന്നത് അമ്മയെ ഓർത്തു മാത്രമായിരുന്നു.... അന്ന് എന്റെ വിച്ചൂനെ തല്ലിയത്തിനും അവനെ വാക്കുകൾ കൊണ്ട് കുത്തിനോവിച്ചതിനുമുള്ള ശിക്ഷ ആയിരിക്കും.... ഇതിനിടയിൽ കീർത്തിയുടെയും വിച്ചൂന്റെയും വിവാഹം കഴിഞ്ഞിരിന്നു ....... അവിടെ പോകാൻ അന്ന് തനിക്ക് അനുവാദം ഇല്ലായിരുന്നു.... എങ്കിലും അവർക്ക് വേണ്ടി താൻ പ്രാർത്ഥിച്ചിരുന്നു.... കുഞ്ഞിനെ ഇല്ലാതാക്കിയ അന്ന് ബന്ധമെല്ലാം അവസാനിപ്പിച്ചിറങ്ങിയപ്പോൾ ഇനി ഈ ജീവിതത്തിൽ അനുഭവിക്കാൻ ഒന്നുമില്ലായിരുന്നു..... അതിലും എത്രയോ ഇരട്ടി വേദന ആയിരുന്നു അന്ന് കീർത്തിയെ കാണാൻ പോയപ്പോൾ അവൾ ചാർത്തി തന്ന പേരും.... മച്ചി...... 💔 ഡിവോഴ്സിനിടയിലാണ് അറിഞ്ഞത് കള്ളും കഞ്ചാവും സ്ഥിരമാക്കിയ അയാളെ കീർത്തിയും അവളുടെ അച്ഛനും കൂടെ ലക്ഷങ്ങൾ കൊടുത്തു വിലക്കെടുത്തതാണെന്ന്.....

അന്നാണ് എല്ലാം അവസാനിപ്പിച്ചു പാലക്കാട്ടേക്ക് പോയത് .... അന്നത്തോടെ അമരവതിയുമായുള്ള ബന്ധവും അവസാനിച്ചു..... അമ്മ അടുത്തുള്ള സ്കൂളിൽ ജോലിക്ക് കയറി ... പിന്നീട് പഠിക്കാനും ജോലിക്കും വേണ്ടിയുള്ള തിരക്കിൽ വേദനകൾ മനഃപൂർവം മറന്നു.... അഞ്ചു വർഷങ്ങൾ കടന്നു പോയി.....അഞ്ചു വർഷങ്ങൾക്ക് ശേഷം വരണ്ടുണങ്ങിയ തന്റെ ജീവിതത്തിൽ വീണ്ടും വസന്തം കൊണ്ട് വന്നത് അന്നു മോളാണ് ..... തിരികെ അമ്മയുടെ നിർബന്ധം മൂലമാണ് ഇവിടേക്ക് വന്നത്... ഇവിടെ വന്നപ്പോഴാണ് കീർത്തിയുടെ മരണം പോലും അറിയുന്നറത് ..... മനസ്സുകൊണ്ട് പോലും അവളെ ഇതുവരെ ശപിച്ചിട്ടില്ല.... ആരോടും അടുക്കാത്ത അന്നു മോള് ഏത് സമയവും എന്നോടൊപ്പമായിരുന്നു.... വിച്ചന്റെ മോളായിരുന്നു അവൾ.... സ്വഭാവവും രൂപവും എല്ലാം അവന്റെ ആയിരുന്നു.... വിച്ചൂവും ആയുള്ള വിവാഹത്തിനു സമ്മതം മൂളിയത് പോലും മോളെ സ്വന്തമായി കിട്ടാൻ മാത്രമായിരുന്നു.... ഉള്ളിന്റെ ഉള്ളിലുള്ള പ്രണയം ഇപ്പോഴും വെളിച്ചം കാണാത്ത മയിപീലിത്തുണ്ട് തന്നെയാണ്..... അതൊരിക്കലും ഇനി വെളിച്ചം കാണണ്ട എന്ന് എന്നേ തീരുമാനിച്ചതാണ്..... എന്നാലും വിച്ചന്റെ അവഗണന തനിക്ക് സഹിക്കാൻ കഴിയുന്നില്ല.... അത്ര വലിയ തെറ്റാണു അവനോട് ചെയ്തത്....

അതിനു ഈ ചെറിയ ശിക്ഷ ഏറ്റു വാങ്ങാൻ ബാധ്യസ്തയാണ്........ ആലോചനകൾക്കിടയിൽ എപ്പോഴോ അവളും ഉറങ്ങി....പിന്നീട് അന്നു എണീറ്റപ്പോഴാണ് അവളും എണീറ്റത്.... രാത്രി വരെ അവിടെ എല്ലാവർക്കുമൊപ്പം ചിലവഴിച്ചു... അന്നു മോള് മുഴുവൻ സമയം വാവേടെ കൂടെയായിരുന്നു......വിച്ചു ഇന്ന് രാത്രിയിൽ ചിലപ്പോൾ വരില്ലെന്ന് പറയുന്നു... അന്നു മോള് വാവയുടെ കൂടെ കളി ആയത്കൊണ്ട് പപ്പയെ തിരക്കിയില്ല..... ഉറങ്ങുന്ന സമയം ആയപ്പോൾ ചെറിയൊരു വാശി കാണിച്ചെങ്കിലും എടുത്തുകൊണ്ടു കുറച്ചു നടന്നപ്പോൾ ആളുറങ്ങി മോളുറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ വിച്ചന്റെ വീഡിയോ കാൾ വരുന്നു.... അവൾ കാൾ അറ്റൻഡ് ചെയ്തു "ദ്രുവി, മോളെവിടെ ഉറങ്ങിയോ.... അതോ വാശിയാണോ ..." ദച്ചു ക്യാമറ ടേൺ ചെയ്ത് കാണിച്ചുകൊടുത്തു അന്നു മോള് നല്ല ഉറക്കമാണ്.... "ഫുഡ്‌ കഴിച്ചോ ദ്രുവി...." അവളൊന്നു തലയാട്ടി "വിച്ചു ഇപ്പോൾ എവിടെയാ...." "വന്നിട്ട് പറയാം... ഒരു ഇമ്പോര്ടന്റ്റ്‌ കാര്യമുണ്ട്..... അതാ..." പിന്നെ കുറച്ചു സമയം രണ്ട് പേരും ഒന്നും മിണ്ടിയില്ല... അവൻ തന്നെയാണ് നോക്കുന്നതെന്നറിഞ്ഞ ദച്ചു പെട്ടെന്ന് ഗുഡ് ന്യ്റ്റ് പറഞ്ഞു ഫോൺ വെച്ചു.... മോളുടെ അടുത്ത് വന്നു കിടന്നു.... "എടി കളിപ്പെണ്ണേ അച്ഛൻ വിളിച്ചത് വല്ലതും nee അറിഞ്ഞോ..."

പതുക്കെ മോളോട് പറഞ്ഞു മോളെ ചേർത്തു പിടിച്ചു ദ്രുവി ഉറങ്ങി... പിറ്റേന്നു ഉച്ചയോടെ അടുത്താണ് വിച്ചു അവിടേക്ക് വന്നത് ...ഉച്ചഭക്ഷണവും കഴിഞ്ഞു അവിടെ നിന്നും ഇറങ്ങി.... അന്നു മോള് വാവയെ കാണാൻ വരാമെന്നും പറഞ്ഞാണ് പോന്നത്.... കാറിലൂടെ പോകുമ്പോൾ അച്ഛനും മോളും അവരുടെ ലോകത്താണ്.... തന്നെ ഒന്ന് ശ്രദ്ദിക്കുന്നത് പോലുമില്ല... ദച്ചൂന് വല്ലാത്ത വിഷമം തോന്നി.... പിന്നെ ഇന്നലെ അങ്ങനെയൊക്കെ പറഞ്ഞതോ..... അവൾ പുറത്തേക്ക് കണ്ണും നട്ടിരുന്നു രാജസ്ഥാൻ മരുഭൂമിയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്..... റോഡിന്റെ രണ്ട് സൈഡിലും മരുഭൂവാണ്..... തരിശ് നിലവും അവിടെ അങ്ങങായി കാണുന്ന മുൾച്ചെടിയും.... ആദ്യമായാണ് അത്തരമൊരു കാഴ്ച ദ്രുവി കാണുന്നത്.... ഇപ്പോൾ കിലോമീറ്ററുകളോളം ഇത് തന്നെയാണ് കാണുന്നത്..... സൂര്യൻ അസ്‌തമിക്കാറായി..... തണുപ് കൂടി വരുന്നുണ്ട്.... വണ്ടി മെയിൻ റോഡിൽ നിന്നും മരുഭൂമിയിലേക്കുള്ള ഒരിടവഴി കയറി.... ഈ യാത്ര ഇതെങ്ങോട്ടാണെന്ന് ദ്രുവി അതിശയിച്ചു.... കുറച്ചു കഴിഞ്ഞപ്പോൾ വഴിയുടെ അറ്റത്തു കൂടാരം പോലെ കാണാൻ തുടങ്ങി.... കാറു നിർത്തി അവിടെയിറങ്ങി... ഒരു ചെറിയ കുടില് പോലെയുള്ള സ്ഥലത്താണ് റിസപ്ഷൻ ഏരിയ.....അവിടെ എന്തോ പറഞ്ഞിട്ട് അകത്തേക്ക് നടന്നു....

വിശാലമായ മരുഭൂമിയിൽ കുറെയധികം ക്യാൻവാസ് കൂടാരങ്ങൾ.... ഓരോ കൂടാരത്തിനും നമ്പർ ഉണ്ട്..... റിസപ്ഷനിൽ നിന്നും വന്നെയാൾ അവർക്കുള്ള കൂടാരത്തിലേക്ക് അവരെ കൊണ്ട് വന്നാക്കി.... അകത്തേക്ക് കയറിയപ്പോൾ ദ്രുവി അതിശയിച്ചു പോയി.... ക്യാൻവാസ് കൂടാരം ആണെങ്കിലും ടൈൽസ് പാകിയ തറയും വലിയൊരു ബെടും എസിയും പിന്നെ ഉറപ്പുള്ള ഭിത്തികളോട് കൂടിയ വിശാലമായ ബാത്രൂംമും..... മരുഭൂമിയിൽ ഇങ്ങനൊരു താമസം ദ്രുവിക്ക് വല്ലാത്തൊരു അത്ഭുതം തോന്നി.... എങ്കിലും ഇതൊന്നും പൂർണമായി ആസ്വദിക്കാൻ അവൾക്ക് കഴിഞ്ഞില്ല..... അച്ഛനും മോളും ഇപ്പോഴും പുറത്തു നിന്നും കാഴ്ചകൾ കാണുവാണ്.... ദ്രുവി ഒന്ന് ഫ്രഷ് ആയി വന്നു ബെഡിലേക്ക് കിടന്നു....വല്ലാത്ത തണുപ്പ് ആയത്കൊണ്ട് അവൾ പുതപ്പിലേക്ക് നൂണ്ട് കയറി കണ്ണടച്ച് കിടന്നു.... ആ കിടപ്പിൽ ഉറക്കവുമായി കുറെ സമയം ആരോ തട്ടി വിളിക്കുന്ന പോലെ തോന്നി നോക്കിയപ്പോൾ വിച്ചു ആണ് "എന്ത് ഉറക്കവാ ഇത് ദ്രുവി... വാ നമുക്ക് പുറത്തേക്ക് പോകാം.... ഫുടൊക്കെ കഴിക്കണ്ടേ...." ദച്ചു അവൻ പറഞ്ഞത് ശ്രദ്ദിക്കാതെ തിരിഞ്ഞു കിടന്നു... ഇത്ര നേരവും ഞാൻ എന്നൊരാൾ ഇവിടെ ഉണ്ടെന്ന് ആരും ഓർത്തില്ലല്ലോ.... "എനിക്ക് ഒന്നും വേണ്ട നിങ്ങൾ പൊക്കോ..." "ദ്രുവി എഴുനേൽക്ക്.... എന്തിനാ നിനക്കീ വാശി...."

അവൻ വീണ്ടും വിളിച്ചപ്പോൾ അവൾ എണീറ്റിരുന്നു.... കണ്ണ് രണ്ടും നിറഞ്ഞൊഴുക്കുണ്ടായിരുന്നു... അവൾ വിച്ചന്റെ കൈയിലേക്ക് കൈ ചേർത്തു പിടിച്ചു "വയ്യ വിച്ചു.... എനിക്കിനിയും ഈ അവഗണന താങ്ങാൻ വയ്യ... മരിച്ചു പോകും ഞാൻ.... ഒരുപാട് അനുഭവിച്ചു ഞാൻ.... ഇനിയും വയ്യ...." പറഞ്ഞു പൂർത്തിയാക്കാൻ അവൾക്ക് സാധിച്ചില്ല "എന്റെ അവഗണന നിനക്ക് വേദന നൽകുന്നുണ്ടോ ദ്രുവി.... അപ്പോൾ എന്റെ വേദനയോ അന്ന് നീ എന്നേ...." "ഇല്ല വിച്ചു... ഒന്നും മനഃപൂർവം അല്ല അന്ന് എന്റെ സാഹചര്യം.... അതായിരുന്നു.... മനഃപൂർവം നിന്നെ നോവിക്കാൻ എനിക്കാവില്ല വിച്ചു.... പക്ഷെ......" അപ്പോഴേക്കും വിച്ചു അവന്റെ ചൂണ്ട് വിരൽ അവളുടെ ചുണ്ടിലേക്ക് ചേർത്തു വെച്ചു "വേണ്ട ദച്ചു ഒന്നും പറയണ്ട... എനിക്ക് ഒന്നും അറിയണ്ട.... അതൊക്കെ കഴിഞ്ഞ് പോയതല്ലേ... ഇപ്പൊ നമുക്ക് മുന്നിൽ ഈ നിമിഷമെ ഉള്ളു.... എല്ലാം മറക്കാം.....പഴയ പോലെ നീ എന്റെ ദ്രുവിയും ഞാൻ നിന്റെ വിച്ചൂവും ആയി നമുക്ക് ജീവിക്കാം....." ദച്ചു കരഞ്ഞുകൊണ്ട് വിച്ചൂന്റെ നെഞ്ചിലേക്ക് വീണു....അവൻ അവളെ ചേർത്തു പിടിച്ചു.... ദച്ചുനു അവനെ താൻ പ്രണയിച്ചിരുന്നു എന്ന് പറയാൻ തോന്നിയില്ല......

തന്റെ പ്രണയം നഷ്ടപ്പെടാൻ കാരണം കീർത്തി ആണെന്നറിഞ്ഞാൽ ചിലപ്പോൾ തനിക് ആ ദേഷ്യം അന്നുമോളോട് ഉണ്ടെന്ന് കരുതിയാലോ..... വേണ്ട... ഒന്നും വേണ്ട.... എനിക്ക് പഴയ വിച്ചൂനെ കിട്ടിയില്ലേ.... മതി..... അന്നു മോളുടെ അമ്മയായി ജീവിക്കാം കൂടുതൽ ഒന്നും വേണ്ട..... ദച്ചുനെ നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്ന വിച്ചൂനെ കണ്ടാണ് അന്നു മോള് ഉറക്കത്തിൽ നിന്നും എണിക്കുന്നത്.... മോളെണീറ്റത് കണ്ട വിച്ചു അവളെയും അവന്റെ നെഞ്ചിലേക്ക് ചേർത്തു.... മോളെ ദച്ചു അവളിലേക്ക് ചേർത്തു പിടിച്ചപ്പോൾ വിച്ചു രണ്ട് പേരെയും തന്നിലേക് ചേർത്തു..... "അതെ വാ നമുക്ക് പുറത്തേയ്ക്ക് പോകാം...." വിച്ചു അവരെ രണ്ട് പേരെയും ചേർത്തു പിടിച്ചു കൂടാരത്തിനു പുറത്തേയ്ക്ക് വന്നു... അവിടെ പ്രതേകം സജ്ജീകരിച്ച സ്ഥലത്ത് ഫയർ പ്ലെസിന് ചുറ്റും വലിയൊരു വട്ടത്തിൽ ക്രമീകരിച്ച കസേരകളിൽ അന്നത്തെ അവിടുത്തെ ഗസ്റ്റുകൾ ഇരിക്കുന്നുണ്ട്..... ഫയർ പ്ലാസിനടുത്തു രാജസ്ഥാൻ രീതിയിലുള്ള നൃത്തം രണ്ട് പേര് കളിക്കുന്നുണ്ട്..... മിറർ വർക്ക്‌ ചെയ്ത അവരുടെ ഡ്രെസ് തിളങ്ങുന്നുണ്ട്.....അതിനടുത്തു അതിന്റെ പാട്ട് പാടാനും ഇൻസ്‌ട്രുമെന്റ് വായിക്കാനും കുറച്ചു പേരുണ്ട്..... വിച്ചു മോളെയും ദച്ചുനെയുമായി അവിടേക്ക് ചെന്നിരുന്നു...

. നൃത്തം ചെയ്യുന്നവർ കറങ്ങി കറങ്ങി കളിക്കുമ്പോൾ അതിനോടൊപ്പം കറങ്ങുന്ന അവരുടെ വലിയ വസ്ത്രങ്ങളും മറ്റും വല്ലാത്ത ഭംഗി ആയിരുന്നു........അന്നു മോള് അത്ഭുതത്തോടെ അതൊക്കെ നോക്കിയിരിക്കുന്നുണ്ട്.... ദച്ചുനും അതൊക്കെ പുതുമ ഉള്ളതായിരുന്നു....അവിടുത്തെ ജോലിക്കാർ അവിടെ ഇരിക്കുന്നവർക്ക് ചൂടുള്ള ചായ കൊടുക്കുന്നുണ്ട്... അതും കുടിച്ചു അവിടെ ഇരിക്കുന്നത് ഒരു പ്രത്യേക അനുഭൂതി ആയിരുന്നു.... മോള് വിച്ചന്റെ നെഞ്ചിൽ ചാരിയിരുന്നു എല്ലാം കാണുവാണ്.... ദച്ചൂന് വല്ലാതെ തണുക്കുന്ന പോലെ തോന്നി...അവൾ കൈ രണ്ടും കൂട്ടിപ്പിടിച്ചിരുന്നപ്പോൾ വിച്ചു അവളേ നെഞ്ചിലേക്ക് ചേർത്തു "തണുക്കുന്നോ.... അകത്തു പോണോ.." അവൻ ചോദിച്ചപ്പോൾ വേണ്ടെന്ന് തലയാട്ടി അവന്റെ നെഞ്ചിലേക്ക് ഒന്നുടെ ചേർന്നിരുന്നു ... അവളെയും മോളെയും ചേർത്തു പിടിക്കുമ്പോൾ വിച്ചന്റെ മനസിലും പുതിയ ഒരു വസന്തകാലം നാമ്പിടാൻ തുടങ്ങിയിരുന്നു....ഒരിക്കൽ താൻ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നിട്ടും സംഭവിക്കാതെ പോയ വസന്തകാലം..... ............... 🌸 ....തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story