ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 7

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

കുറച്ചു സമയം കൂടെ അവിടെ ഇരുന്നിട്ട് വിച്ചു ദച്ചുനെയും മോളെയുമായി അവരുടെ കൂടാരത്തിലേക്ക് വന്നു.... അപ്പോഴേക്കും അവർക്കുള്ള ഫുഡ്‌ അവിടെ എത്തിയിരുന്നു.... ദച്ചുനും വിച്ചൂനും ട്രെഡിഷണൽ രാജസ്ഥാനി താലിയും മോൾക്ക് ആപ്പിൾ കഷ്ണങ്ങൾ ആക്കിയതും പാലുമായിരുന്നു കൊണ്ട് വന്നത്.... അച്ഛനും അമ്മയും വേറെ കഴിക്കുന്നത് കണ്ട് അന്നു മോളവരെ നോക്കി... കയ്യിലിരുന്ന അപ്പിൾ മാറ്റിവെച്ചു വിച്ചുന്റെ അടുത്തേക്ക് ചെന്നു "പപ്പാ മോൾക്ക് വേനം..." "വേണ്ട വിച്ചു മോൾക്ക് ടേസ്റ്റ് പിടിച്ചില്ലെങ്കിലോ..." ദച്ചു പറഞ്ഞതുകേട്ട വിച്ചു അവളെ ഒന്ന് കണ്ണിറുക്കി കാണിച്ചു താലി പ്ലേറ്റിലെ ലാവുഞ്ചി കുറച്ചു തോട്ടെടുത്തു മോളുടെ നാക്കിൽ വെച്ച് കൊടുത്തു.... പച്ച മാങ്ങ കൊണ്ടുള്ള ഒരു കറിയാണത്... അന്നുമോളുടെ ഭാവത്തിൽ നിന്നും ആൾക്കത് നന്നായിട്ട് പിടിച്ചെന്ന് ദച്ചൂന് മനസിലായി.... വിച്ചു അവളെ നോക്കി എങ്ങനുണ്ടെന്ന മട്ടിൽ പിരികം പൊക്കി കാണിച്ചു.... പ്ലേറ്റിലെ റൊട്ടിയും റൈസും സമൂസയും ഖാദി പക്കൊറായും പനീർ മസാലയും ദാഹി വടയും അവസാനം ഗുലാബ് ജാമുൻ വരെ അച്ഛനും മോളും കാലിയാക്കി....

ദച്ചു ഇരുന്ന് നുള്ളി പെറുക്കുന്ന കണ്ട വിച്ചു അവളുടെ തലക്കിട്ടു ഒന്ന് കൊടുത്തിട്ട് മോളെയുമായി കൈ കഴുകിയിട്ടു വന്നു.... ദച്ചു കൈ കഴുകി കഴിഞ്ഞു ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും അവർ രണ്ടും കിടന്നിരുന്നു.... ദച്ചു മോളുടെ ഇപ്പുറത്തെ സൈഡിലായി വന്നു കിടന്നു... പപ്പയും അമ്മയും അപ്പുറവും ഇപ്പുറവും കിടക്കുന്നത് കണ്ട് അന്നു കുട്ടി ആകെ സന്തോഷത്തിലാണ്.... തണുപ്പ് ആണെങ്കിലും ഉറങ്ങാതെ രണ്ട് പേരുടെയും നടുക്ക് കിടന്ന് കളിക്കുവാണ്.... കുറച്ചു സമയം കഴിഞ്ഞു അനക്കമൊന്നും ഇല്ലാത്തത് കൊണ്ടാണ് ഫോണിൽ ബിസി ആയിരുന്ന വിച്ചു സൈഡിലേക്ക് നോക്കിയത്.... അമ്മയും മോളും കെട്ടിപ്പിടിച്ചു ഉറങ്ങി കഴിഞ്ഞിരുന്നു..... വിച്ചു മോളുടെ നെറ്റിയിലേക്ക് ഒരുമ്മ കൊടുത്തു....അതെ വാത്സല്യത്തോടെ ദച്ചുന്റെ നെറുകയിലും ചുണ്ട് ചേർത്തു അവരെ ചേർത്തു പിടിച്ചു അവനും ഉറക്കത്തിലേക്ക് വീണു..... 

V V എക്സ്പോർട്സിന്റെ മുറ്റത്തേക്ക് ഒരു ബ്ലാക്ക് പജിറോ സ്പോർട്സ് ഒരു ഇരമ്പലോടെ വന്നു നിന്നു.... വണ്ടിയിൽ നിന്നും ഒരു റെഡ് ഷർട്ടും ബ്ലാക്ക് ജീൻസുമിട്ട കട്ട താടിയും മീശയുമുള്ള കുഞ്ഞിക്കണ്ണുകൾ ഉള്ള ഒരു യുവാവ് ഇറങ്ങി.... മുന്നിലേക്ക് വീണ മുടിയിഴകൾ ഒതുക്കി അവൻ ഓഫീസിന്റെ ഉള്ളിലേക്ക് കയറി "എടി ദേ നിന്റെ ഇര നമ്പർ 2 ഹിമാലയൻ ട്രിപ്പ്‌ കഴിഞ്ഞെത്തി...." അനു തൊട്ടടുത്തിരുന്ന അഞ്ജുവിനോട് പറഞ്ഞു "ഓഹ് ഇങ്ങേരുടെ ഒരു യോഗം.... തോന്നുമ്പോ തോന്നുമ്പോ ഇങ്ങനെ ട്രിപ്പ്‌ അടിച്ചു നടക്കാം... ഇങ്ങേർ പോയിട്ടില്ലാത്ത ഏതേലും സ്ഥലം ഇനി ഇന്ത്യയിൽ ഉണ്ടോ എന്തോ...." ഷൈൻ ഒരു നിസംഗഭാവത്തോടെ പറഞ്ഞപ്പോൾ അഞ്ജുവും അനുവും ചിരിച്ചു "ഇങ്ങേരെയൊക്കെ കേട്ടുന്നവളുടെ ഭാഗ്യം...." അഞ്ചു കാതരയായി മൊഴിഞ്ഞു കൊണ്ട് അവൻ പോയ വഴിയേ നോക്കി "അയ്യാ നാണമുണ്ടോടി നിനക്ക്.... ഇങ്ങനെ തന്നെയല്ലേ നീയാ വിദ്യുത് സാറിനെയും വായിനോക്കുന്നെ..." അനു അഞ്ചുന്റെ ഉള്ളിലെ പെടക്കോഴിയെ നിഷ്കരുണം കല്ലെറിഞ്ഞോട്ടിച്ചു....

"ആഹ് അതെന്റെ ഡ്രീം മാൻ നമ്പർ വൺ... ഇതെന്റെ ഡ്രീം മാൻ നമ്പർ ടു... എടി മോളെ ഇത്രയും ദർശന സുഖം കേരളത്തിൽ വേറെ ഏത് ഓഫീസിൽ കിട്ടും...." അഞ്ചു ചെയറിലേക്ക് ചാരിയിരുന്നു പറഞ്ഞപ്പോൾ അനുവും ഷൈനും അവളെ നോക്കി പുച്ഛിച്ചു ക്യാബിന്റെ ഡോർ തുറന്നു വരുന്നെയാളെ കണ്ട് സോനയുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു "ഹരി ...... എപ്പൊഴാടോ ഹിമാലയൻ ടൂറൊക്കെ കഴിഞ്ഞെത്തിയത്..." "ഇന്നലെ മോർണിംഗ് എത്തി സോന... ആഹ് പിന്നെ ഇവിടെ എന്താ വിശേഷം..." "അക്കൗണ്ടിങ് സെക്ഷനിലേക്ക് പുതിയൊരാളെ എടുക്കാനുള്ള ഇന്റർവ്യൂ ഇന്ന് 11 മണിക്കാ... വിച്ചുവേട്ടൻ ഒരു 10 പേരുടെ CV സെലക്ട്‌ ചെയ്തിട്ടുണ്ട്.... അതിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കണം.....വിഹാൻ എന്തോ അത്യാവശ്യത്തിനു എറണാകുളം വരെ പോയി... പിന്നെ ഞനല്ലേ ഉള്ളു... ഹരി കാണില്ലേ..." "സോന എനിക്ക് നമ്മുടെ കൺസ്ട്രക്ഷൻ സൈറ്റിൽ ഒന്ന് പോകണം.... വിച്ചു ഇല്ലല്ലോ... ഇമ്പോര്ടന്റ്റ്‌ ആണ്... താൻ ഇന്റർവ്യൂ സ്റ്റാർട്ട്‌ ചെയ്തോ ഞാൻ വരാം...." ഹരി പോയപ്പോൾ സോനയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായി..... ❤️ ❤️ ❤️

ഇതേ സമയം ഫ്ലാറ്റ് പൂട്ടി തിരിഞ്ഞു നടക്കുമ്പോഴാണ് തൊട്ട് ഓപ്പോസിറ് ഉള്ള ഫ്ലാറ്റിലെ വസുധ ആന്റിയെ ആലിയ കാണുന്നത്... അവളൊന്നു ചിരിച്ചെങ്കിലും അവർ അവളെയൊന്നു പുച്ഛത്തോടെ നോക്കി അകത്തേക്ക് കയറി വാതിലടച്ചു.... ഇതൊക്കെ പതിവായത്കൊണ്ട് അവൾ ഒരു ചിരിയോടെ പാർക്കിങ്ങിലേക്ക് ചെന്ന് വണ്ടിയെടുത്തു.... V V എക്സ്പോർട്സിന്റെ വെയ്റ്റിംഗ് ലോഞ്ചിൽ ഇന്റർവ്യൂനു വന്ന പത്തു പേരിൽ ഒരാൾ അവളായിരുന്നു.... ഓരോരുത്തരെ അകത്തേക്ക് വിളിക്കുമ്പോഴും ആലിയ അകത്തേക്ക് പ്രതീക്ഷയോടെ നോക്കിയിരുന്നു ഹരി സോനയുടെ ക്യാബിനിൽ ചെന്നപ്പോൾ അവളുടെയൊപ്പം ഇന്റർവ്യൂ ചെയ്യാൻ സീനിയർ ഓഫീസർ മൂർത്തി സാറുമുണ്ട്... "കഴിഞ്ഞോ സോന...." "ആ ഹരി ഇത് ലാസ്റ്റാണ്....ടോ തോമസെ ആ പുറത്തിരിക്കുന്ന ആളിനോട് പൊയ്ക്കൊള്ളാൻ പറ... ആളെ സെലക്ട്‌ ചെയ്‌യെന്ന് പറ..." സോന വാതിലിൽ നിന്ന പിയൂണിനോട് പറഞ്ഞു... "അതെന്താ ഇന്റർവ്യൂ ചെയ്യുന്നില്ലേ..." "നോ ഹരി.... എനിക്ക് നേരുത്തേ അറിയും... ആലിയ...she is a transgender....

എനിക്ക് ഇങ്ങനെയുള്ളതിനെ ഒന്നും കാണുന്നതേ ഇഷ്ടമല്ല...." സോന പറഞ്ഞു നിർത്തിയപ്പോൾ ഹരി പെട്ടെന്ന് തന്നെ പുറത്തേക്കിറങ്ങി... പിയൂൺ വന്ന് പൊയ്ക്കോളാൻ പറഞ്ഞതുകൊണ്ട് പുറത്തേക്ക് പോകാൻ നിന്നതാണ് ആലിയ... "Hey miss Aliya..." ഹരി വിളിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കി.... ഹരിക്ക് അതിശയം തോന്നി... സുന്ദരിയായ ഒരു യുവതി... പൂച്ചക്കണ്ണും ഷോൾഡർ വരെയുള്ള ചെമ്പൻ മുടിയും... " "താൻ ഇന്റർവ്യൂനു വന്നതല്ലേ അകത്തേക്ക് വാ...." അവൾ ഒരു ദീർഘ നിശ്വാസത്തോടെ അവന്റെ കൂടെ റൂമിലേക്ക് ചെന്നു... ഇന്റർവ്യൂ കഴിഞ്ഞു അവൾ പുറത്തേക്ക് പോയി.... "സോനാ ഇവിടെ നമ്മളെ പോലെ തന്നെ ജീവിക്കാൻ അവകാശമുള്ളവർ തന്നെയാ അവരും.... Afterall ഈ ഇന്റർവ്യൂനു വന്ന പത്തു പേരിൽ ഏറ്റവും എഫിഷേന്റ് ആ കുട്ടിയ...." "അപ്പോൾ അവളെ സെലക്ട്‌ ചെയ്തോ..." സോന അതിശയത്തോടെ ചോദിച്ചു "Yes......" ഹരി ഒരു ചിരിയോടെ ക്യാബിൻ തുറന്ന് പോയി... അവന്റെ കയ്യിൽ ആലിയയുടെ CV അപ്പോൾ ഭദ്രമായിരുന്നു..... " ❤️ ❤️ ❤️ ❤️

വിച്ചൂവും ദച്ചുവും മോളും ഇപ്പോൾ ജയ്പ്പൂരിലേക്കുള്ള യാത്രയിലാണ്... വിഹാന്റെ ദാദാജി വീരേന്തർ വഡെരെയുടെ കുടുംബം അവിടെയാണ്... കേരളത്തിലും തായ് വേരുകൾ ഉള്ള വലിയൊരു കുടുംബമാണ് അദ്ദേഹത്തിന്റേത്.... അങ്ങനെയാണ് വിചൂന്റെ ദാദിയുമായി ദാദാജി പരിചയമാകുന്നതും വിവാഹം കഴിക്കുന്നതും.... ദാദാജി മരിച്ചിട്ട് വർഷങ്ങളായി.... ഇപ്പോൾ അവിടെ ദാദാജിയുടെ അനിയനും കുടുംബവുമാണ് വഴിയിലൊക്കെ ആകെ ആഘോഷങ്ങൾ ആണ്...ഇന്ന് ദീപാവലിയാണ്..... അതിന്റെ അലങ്കാരങ്ങൾ ആണ് വഴിയരികിൽ മുഴുവൻ.... റോഡിൽ നിന്നും ഒരിടവഴിയിലേക്ക് അവരുടെ കാർ കയറി.... അവിടെയുള്ള ഗേറ്റിൽ അമരാവതി എന്ന് ഹിന്ദിയിൽ വലിയ സ്വർണ ലിപികളിൽ എഴുതിയിരിക്കുന്നത് ദച്ചു അത്ഭുതത്തോടെ നോക്കി.... "ഇതാണ് യഥാർത്ഥ അമരാവതി..." വിച്ചു പറഞ്ഞതുകേട്ട ദച്ചു മുന്നിലേക്ക് നോക്കിയപ്പോൾ അതിശയിച്ചു പോയി... നേരെയുള്ള വഴിയുടെ ഇരുവശവും ജോലിക്കാർ ഇല്ലുമിനേഷൻ ലൈറ്റുകൾ ഇടുന്ന തിരക്കിലാണ്.... വഴി അവസാനിക്കുന്നത് ഒരു വലിയ ഫൗണ്ടെയിനു മുന്നിലാണ്... അതിനു തൊട്ട് പിറകിൽ പ്രൗടിയോടെ നിൽക്കുന്ന കൊട്ടാര സമാനമായ അമരാവതി...... കാർ അവിടെയെത്തിയപ്പോൾ തന്നെ അവരെ സ്വീകരിക്കാൻ കുറെയധികം ആളുകൾ ഉണ്ടായിരുന്നു...

അവരുടെയെല്ലാം മുഖത്ത് നിറഞ്ഞ സന്തോഷം മാത്രമാണ്... അവരുടെ ഡ്രസിങ് സ്റ്റൈലൊക്കെ കണ്ട് ആകെ അതിശയിച്ചു നിൽക്കുവാണ്‌ ദച്ചു...ഏതോ രാജകുടുംബത്തിൽ എത്തിച്ചേർന്ന പോലെ തോന്നിയവൾക്ക്... അന്നു മോള് അമ്മയുടെ കയ്യിൽ തന്നെയാണ്... ഇത്രയും ആളുകളെ ഒന്നിച്ചു കണ്ടതിന്റെ നാണമാണ് ആൾക്ക്.... അവരൊക്കെ മലയാളവും ഹിന്ദിയും ഇടകലർത്തി പറയുന്ന കേട്ട് ദച്ചു അന്തിച്ചു... ആരതി ഉഴിഞ്ഞാണ്‌ അവരെ അകത്തേക്ക് കയറ്റിയത്... അകത്തെ കാഴ്ചകൾ കണ്ട് ദച്ചു വീണ്ടും ഞെട്ടി.... ഏതോ വലിയൊരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ ലോബി പോലുണ്ട്... അവിടെയൊക്കെ പൂക്കളും ലൈറ്റ്റുകളും കൊണ്ട് ജോലിക്കാർ അലങ്കരിക്കുന്നുണ്ട്... അതൊക്കെ അതിശയത്തോടെ നോക്കി ജ്യൂസ്‌ കുടിക്കുവാണ് ദച്ചു... അന്നു മോളെ കുട്ടിപ്പട്ടാളം ഗാങ് ഉണ്ട് അവർ കൊണ്ട് പോയി..... "നമ്മുടെ പോലെയല്ല... ദീപാവലി ഇവിടുത്തെ വലിയ ആഘോഷമാ... അതിന്റെയ ഈ ഒരുക്കങ്ങൾ..." വിച്ചു പറഞ്ഞപ്പോൾ ദച്ചുവും അതാണ് ചിന്തിച്ചത്.... അവരെ ഫ്രഷ് ആകാൻ റൂമിലേക്ക് കൊണ്ട് വന്നു... റൂമിൻറെ കാര്യം പിന്നെ പറയണ്ടല്ലോ...

ഫ്രഷ് ആയി ഉച്ച ഭക്ഷണവും കഴിഞ്ഞു ദച്ചുവും മോളും യാത്രക്ഷീണം കാരണം ഒന്ന് മയങ്ങി.... ദച്ചു ഉണർന്നപ്പോൾ വൈകുന്നേരം അഞ്ചു മണി കഴിഞ്ഞിരുന്നു....അവൾ ബാൽക്കണി വാതിൽ തുറന്നു നോക്കിയപ്പോൾ കണ്ടു താഴെയാകെ ദീപങളാൽ അലങ്കരിച്ചിരിക്കുന്നു.... ചെറുതായി ഇരുട്ട് പടർന്നിരിക്കുന്നു....അത്കൊണ്ട് തന്നെ വല്ലാത്ത ഭംഗി തോന്നി ദച്ചു റൂമിലേക്ക് തിരിച്ചു വന്നു മോളെ എണീപ്പിച്ചു... ഫ്രഷ് ആയി കൊണ്ട് വന്നപ്പോൾ വിച്ചു റൂമിലുണ്ട് "ദേ നിങ്ങൾക്കുള്ള ഡ്രസ്സാ.... നമ്മൾ ഇങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ എടുത്തു വെച്ചതാ...താഴെ കുറച്ചു കഴിയുമ്പോ ആഘോഷങ്ങൾ തുടങ്ങും..." ദച്ചു കവർ അവന്റെ കയ്യിൽ നിന്നും വാങ്ങി... അന്നുമോളുടെ ഡ്രസ്സാണ് ആദ്യം എടുത്തത്... പീച്ച് നിറത്തിലെ ഷോർട് ചോളിയും പാവാടയും സ്കൈ ബ്ലൂ ഹെവി വർക്ക്‌ ചെയ്ത ദുപ്പട്ടയുമാണ്.... ദച്ചു മോൾക്കത് ഇട്ട് കൊടുത്തു... ദുപ്പട്ടാ ഒരു സൈഡിൽ കുത്തി മറുവശത്തൂടെ മുന്നിലേക്കിട്ടു...മുടി എപ്പോഴത്തെയും പോലെ രണ്ട് സൈഡിലും കെട്ടി കുട്ടി മേക്കപ്പ് ചെയ്തു..... "വിച്ചു ദേ നോക്കിക്കെ...."

ദച്ചു വിളിച്ചു പറഞ്ഞപ്പോഴാണ് വിച്ചു ലാപ്പിൽ നിന്നും മുഖം ഉയർത്തി നോക്കുന്നത് "Oh my darling❤️... പപ്പേടെ മോള് വലിയ പെണ്ണായല്ലോ... ഇനീപ്പോ പപ്പേടെ ബിസിനെസ്സ് നോക്കി നടത്താൻ ആളായല്ലോ.... മിസ്സ് അനാർക്കലി വിദ്യുത് വഡെരാ.... CEO ഓഫ് VV ഗ്രൂപ്പ് ഓഫ് കമ്പനിസ്... അല്ലേടി കള്ളി..." "ആണ് പപ്പേ..." അന്നു മോളുടെ തലയാട്ടാൽ കണ്ട് ദച്ചു ഒരു ചിരിയോടെ അവളെ എടുത്തു... "അയ്യടാ എന്തറിഞ്ഞാ പെണ്ണെ നീ ഈ കുഞ്ഞിത്തല കുലുക്കുന്നെ..." അപ്പോഴാണ് വിച്ചന്റെ രണ്ട് കസിൻസ് അവിടേക്ക് വന്നത് ഒരാൾ അന്നുനെ താഴേക്ക് കൊണ്ട് പോയി... അടുത്തയാൾ ദച്ചുനെ ഒരുക്കാൻ വന്നതാണ്‌... വിച്ചു അപ്പോൾ കാൾ ചെയ്യാൻ താഴേക്ക് പോയി... മോളുടെ അതെ ഡ്രസ്സ്‌ തന്നെയാണ്‌ അവൾക്കും... ഡ്രസ്സ്‌ ചെയ്ത് വന്നപ്പോൾ ആ കുട്ടി മേക്കപ്പ് ചെയ്തു കൊടുത്തു.... അതിന്റെ കൂടെ കുന്ദൻ സ്റ്റോണിന്റെ മാലയും വളയും കമ്മലും ഇട്ടു... ആ കുട്ടി താഴേക്ക് പോയപ്പോഴാണ് ദച്ചു കണ്ണാടിയുടെ മുന്നിൽ നിന്ന് നോക്കിയത്... കൊള്ളാം ഭംഗിയുണ്ട്... ഉടുപ്പ് സ്ലീവ് ലെസ്സാണ്... അതാണ് ഉടുപ്പിന് ഭംഗി.... ചോളി ഷോർട് ആയത്കൊണ്ട് അവൾ ദുപ്പട്ട വയറു കാണാത്ത രീതിയിൽ നന്നായി മറച്ചിട്ടു.... തിരിഞ്ഞു നോക്കിയപ്പോഴാണ് അത് കണ്ടത്..ബാക്കിൽ ചോളിക്ക് നല്ല ഇറക്കമുണ്ട്....

സ്ട്രിങ്സ് കെട്ടിയാണ് ഉറപ്പിച്ചിരിക്കുന്നത്.... മുടി പിന്നി മുന്നിലേക്ക് ഇട്ടതുകൊണ്ട് പുറം ഭാഗം അത്രയും നഗ്നമാണ്... പെട്ടെന്നാണ് വിച്ചു റൂമിലേക്ക് കയറി വന്നത്... ദച്ചു പെട്ടെന്ന് എഴുന്നേറ്റ് അവനു നേരെ നിന്നു.... അവൾക്കെന്തോ ജാള്യത തോന്നി.... "എന്താ ദച്ചു... Any problem..." അവളുടെ പരുങ്ങൽ കണ്ട് അവൻ ചോദിച്ചു.... "ഒന്നുല്ല വിച്ചു...." "ദച്ചു.....നീ കണ്ണാടിയുടെ മുന്നിലാ തിരിഞ്ഞു നിൽക്കുന്നത്..." വിച്ചു ഒരു ചിരിയോടെ പറഞ്ഞപ്പോഴാണ് അവളും അത് ശ്രദ്ദിക്കുന്നത്.... വിച്ചു അവളുടെ അടുത്തേക്ക് വന്നു അവളെ കണ്ണാടിയുടെ മുന്നിലേ ചെയറിലേക്ക് ഇരുത്തി "ഡ്രസ്സ്‌ ഇഷ്ടായോ..." അവൻ മുന്നിലേക്ക് പിന്നി ഇട്ടിരുന്ന അവളുടെ മുടി പിറകിലേക്ക് എടുത്തിട്ടു... അത് ഓരോ ഇഴകളായി അവൻ അഴിക്കാൻ തുടങ്ങി "മം..." ദച്ചു കണ്ണാടിയിലൂടെ അവനെ തന്നെ നോക്കി മൂളി... അത്ര അടുത്ത് നിൽക്കുന്നുന്നത് കൊണ്ട് അവന്റെ ചൂടുള്ള നിശ്വാസം അവളുടെ പിൻ കഴുത്തിൽ ഏൽക്കുന്നുണ്ട്.... അവൾക്ക് ശരീരമാകെ കോരിത്തരിക്കുന്ന പോലെ തോന്നി....

മുടിയിഴകൾ അഴിക്കുമ്പോൾ അവന്റെ വിരലുകൾ അവളുടെ നഗ്നമായ പുറത്ത് തലോടി പോകുമ്പോൾ വല്ലാത്തൊരു അനുഭൂതി ദച്ചൂന് തോന്നി.... അവൾ സ്കർട്ടിൽ കൈ ചുരുട്ടി പിടിച്ചു കണ്ണുകൾ അടച്ചു "ഇപ്പൊ ശെരിയായി...." അവൻ മുടി മുഴുവൻ അഴിച്ചിട്ടു.... "മുന്നേ ആയിരുന്നു കുറച്ചുകൂടെ ഭംഗി....." അവൻ ഒരു കള്ളചിരിയോടെ പറയുന്ന കെട്ടവൾ കണ്ണ് മിഴിച്ചു അവനെ നോക്കി വിച്ചു ടേബിളിൽ ഇരുന്ന കുങ്കുമചെപ്പ് എടുത്തു അതിൽ നിന്നും സിന്ദൂരം അവളുടെ നെറുകയിൽ ചാർത്തി..... "അതെ ഈ സിന്ദൂരം തൊടുന്നത് ഭർത്താവിന്റെ ആയുസ്സിന് വേണ്ടിയാണന്നല്ലേ പറയുന്നത്.... റിസ്ക് എടുക്കണ്ട...." അവൻ സിന്ദൂരം പറ്റിയിരുന്ന വിരൽ തുമ്പ് അവളുടെ മൂക്കിൻ തുമ്പിൽ തട്ടിച്ചു പറഞ്ഞു.... അവളുടെ കണ്ണുകൾ നിറഞ്ഞെങ്കിലും വല്ലാത്ത സന്തോഷം തോന്നി.... ഉള്ളിൽ നാണത്തിന്റെ മൊട്ടുകൾ വിടരാൻ തുടങ്ങി "You are blushing Mrs Dhruvika Vidyuth...." അവനത് പറഞ്ഞപ്പോഴും അവന്റെ കാപ്പിക്കണ്ണുകളിൽ കുടുങ്ങി കിടക്കുവായിരുന്നു ദച്ചു........................... 🌸 ....തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story