ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 8

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

വിച്ചുന്റെ കാപ്പിക്കണ്ണുകളിൽ സ്വയം നഷ്ടപ്പെട്ടിരിക്കുമ്പോഴാണ് പിറകിൽ നിന്ന് ബഹളം കേൾക്കുന്നത്.... അവിടുത്തെ കുട്ടിപ്പട്ടാളം അന്നുമോളെയുമായി റൂമിലേക്ക് വന്നതാണ്.... അമ്മയെ കാണണമെന്നും പറഞ്ഞു വാശി പിടിച്ചു വന്നതാണെത്രെ അമ്മേടെ കുറുമ്പി പെണ്ണ്.... ദച്ചു നോക്കിയപ്പോൾ കവിളൊക്കെ വീർപ്പിച്ചു പിടിച്ചിട്ടുണ്ട്..... വിച്ചുവും പണ്ട് അങ്ങനെ ആയിരുന്നു.... പിണങ്ങി കഴിഞ്ഞാൽ കവിളങ് വീർപ്പിക്കും....അതോർത്തപ്പോൾ ദച്ചൂന് ചിരി വന്നു.... "അമ്മയോട് മോള് ചെന്തയാ.... അന്നൂന്റെ കൂടെ കളിക്കാൻ വന്നില്ലല്ലോ..." "അച്ചോടാ വാവേ അമ്മ വരാൻ തുടങ്ങിയപ്പോ അന്നു മോളിങ് വന്നില്ലേ...." ദച്ചു അന്നു മോളുടെ കവിളിൽ നോവാതെ കടിച്ചു അപ്പോഴേക്കും അന്നു മോളൊരു ചിരിയോടെ അവളുടെ നെഞ്ചിലേക്ക് ചേർന്നു... "നിങ്ങൾ ഇവിടെ ഇരിക്ക്....റെഡി ആയിട്ട് നമുക്ക് ഒന്നിച്ചു താഴത്തേക്ക് പോകാം..." വിച്ചു ഡ്രെസ് എടുത്തു ഡ്രസിങ് റൂമിലേക്ക് നടന്നു... അന്നുക്കുട്ടീ ദച്ചുന്റെ മൂക്കിന്റെ തുമ്പിൽ തൊട്ട് ചിരിയോടെ അവളെ നോക്കി.... അപ്പോഴാണ് ദച്ചുവും കണ്ണാടിയിൽ നോക്കിയത്...

അവളൊരു ചിരിയോടെ സിന്ദൂരം തുടച്ചു കളഞ്ഞു മോളെ ചേർത്തു പിടിച്ചു കുറുമ്പിയുടെ വിശേഷം പറച്ചില് കേട്ടു... 🌸/////////////////////////////🌸 ഒരു ഫ്രണ്ടിന്റെ കല്യാണത്തിന് കൊച്ചിയിലെത്തിയതാണ് വിഹാൻ... അവന്റെ ഫ്രണ്ട് അർജുന്റെ കൂടെ മാളിൽ ചുമ്മാ കറങ്ങി നടന്നപ്പോഴാണ് പിറകിൽ നിന്നാരോ വിളിക്കുന്നത്.... "വിഹാൻ താനെന്താ ഇവിടെ...." മുന്നിൽ നിന്നു ചോദിക്കുന്നവളെ കണ്ട് അവനു വിറഞ്ഞു കയറിയെങ്കിലും അവൻ മാക്സിമം കൺട്രോൾ ചെയ്തു "പ്രഭാകർ മേനോന്റെ പേരിൽ ലുലു മാൾ എഴുതിവെച്ചോ...അല്ല അങ്ങേരുടെ മോള് വരുന്നവരുടെയും പോകുന്നവരുടെയും ലിസ്റ്റ് എടുക്കുന്നത് കൊണ്ട് ചോദിച്ചതാ..." അവന്റെ മറുപടി കേട്ട് കാർത്തികക്ക് വല്ലാതെ ദേഷ്യം വന്നു... "വാടാ..." അർജുനെയും വിളിച്ചു കൂടുതൽ ഒന്നും പറയാതെ അവൻ പോയി "ആരാടാ അവൾ..." അർജുൻ തിരിഞ്ഞു നോക്കി വിഹാനോട് ചോദിച്ചു "കാർത്തിക പ്രഭാകർ ആ കീർത്തിടെ അനിയത്തി...." അർജുൻ ഒരു പുച്ഛത്തോടെ പറഞ്ഞപ്പോൾ ആ പുച്ഛം അർജുനിലേക്കും പടർന്നു.....

"ഏതാടി അവൻ.... ക്യൂട്ട് ആൻഡ് ഹാൻഡ്‌സം...." കൂട്ടുകാരിയുടെ ചോദ്യം കേട്ടാണ് കാർത്തിക ചിന്തയിൽ നിന്നും ഉണർന്നത് "ആഹ് ഇത് വിഹാൻ വദേരാ...." "ഓഹ് വിദ്യുതിന്റെ അനിയൻ അല്ലെ... മം.. അനിയനും മോശമൊന്നുമല്ല.... പക്ഷെ വിദ്യുത്... He is the real man... ഫോബ്‌സിലെ ഇന്റർവ്യൂ.... എന്തായിരുന്നു അത്...His attitude.. Look....that hair...." "ഷട്ട് അപ്പ്‌ അമൃത.... ഇനഫ്.... വേണ്ട അവനെയാ കണ്ണിലൂടെ നീ നോക്കണ്ട... നീയെന്നല്ല ഒരുത്തിയും.... അവൻ എന്റെയാ... എന്റെ മാത്രം.... അവന്റെ എല്ലാം എനിക്കുള്ളതാ.... അവന്റെ കൈകൾ എന്നേ മാത്രം തലോടാനുള്ളതാ.... അവന്റെ നാവിൽ നിന്നും എനിക്കായിട്ടുള്ള വാക്കുകൾ വന്നാൽ മതി.... എന്നേ വർണിച്ചാൽ മതിയവൻ....അവന്റെ ചുണ്ടുകൾ എനിക്കുള്ളതാ.... എല്ലാം....എനിക്ക് മാത്രം...." ഒരു ഭ്രാന്തിയെ പോലെ പുലമ്പുന്ന കാർത്തികയെ കണ്ട് ഭയം തോന്നിയെങ്കിലും അമൃത വിട്ട് കൊടുത്തില്ല "നീ എന്നേ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല... നീ ഇപ്പൊ നിന്റേതാവണം എന്ന് പറഞ്ഞു നടക്കുന്ന വിദ്യുത്തിന് ഇപ്പൊ ഒരു ഭാര്യ ഇല്ലേ.... ഒരു കുഞ്ഞില്ലേ... നിന്നെയും നിന്റെ വീട്ടുകാരെയും കണ്ണിനു കണ്ടൂടാത്ത അവനെ നീ എങ്ങനെ സ്വന്തമാക്കുമെന്ന..." അമൃത ചോദിച്ചപ്പോൾ കാർത്തിക അവളെ ഒരു പുച്ഛത്തോടെ നോക്കി....

"ഭാര്യയും കുഞ്ഞും... ഹും.... അഷ്ടിക്ക് വകയില്ലാത്ത അവളെയും ആ നരുന്തിനെയും ഇല്ലാതാക്കാൻ എന്താ ഇത്ര പാട്... പിന്നെ എന്റെ കാൽചുവട്ടിൽ അവനെ എത്തിക്കാൻ എനിക്കറിയാം.... കീർത്തി അല്ല ഞാൻ.... സ്വന്തമാക്കിയിരിക്കും ദിവസങ്ങൾ പോകും തോറും എന്നേ ഭ്രാന്ത് പിടിപ്പിക്കുന്ന അവനെ... എന്റേതായിരിക്കും......" അതും പുലമ്പി പോകുന്ന കാർത്തികയെ കണ്ട് അമൃതക്ക് പുച്ഛം തോന്നി.... 🌸................................. 🌸 വോഡ്ക ഗ്ലാസിലേക്ക് കുറച്ചൊഴിച്ചു പതിയെ സിപ്പ് ചെയ്യുവാണ് പ്രഭാകർ മേനോൻ.... വിമല ഒരു പാത്രത്തിൽ കട്ട് ചെയ്ത ഫ്രൂട്സുമായി അവിടേക്ക് വന്നു അയാൾക്ക് കൊടുത്തു.... "എന്താ ഏട്ടാ ഇനിയുള്ള പ്ലാൻ... ആ ദാരിദ്രവാസി പെണ്ണിനെ അമരാവതിയിൽ നിന്നും പുറത്താക്കാൻ എന്തെങ്കിലും പ്ലാൻ നോക്കുന്നുണ്ടോ...." "ഹാ നിനക്കറിഞ്ഞുകൂടെ വിമലേ അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന്... നിനക്കറിയില്ലേ അവനെ വിദ്യുതിനെ... നശിപ്പിക്കാൻ നോക്കിയാൽ വേരോടെ നശിപ്പിക്കും അവൻ നമ്മളെ....... നമ്മൾ സൂക്ഷിക്കണം...." "ഇതേ ആളോട് തന്നെയല്ലേ ഏട്ടാ ഇത്ര നാളും നമ്മൾ ഈ കണ്ട കളിയെല്ലാം കളിച്ചത്...

ഏട്ടനോർമ്മയില്ലേ എല്ലാം... അമരാവതിയിലെ സ്വത്തിനു മേൽ കണ്ണ് വെച്ചല്ലേ നമ്മൾ അവിടെക്ക് ചെന്നത്... കീർത്തിയെക്കൊണ്ട് വിദ്യുതിന്റടുത്തു ഒരു പ്രേമ നാടകം കളിക്കാൻ നമ്മൾ തീരുമാനം എടുത്തപ്പോഴേക്കും ആ നശിച്ച പെണ്ണിന് അവനോട് പ്രേമം ആണ് പോലും.... അവളു ചെന്ന് അവനോട് പറഞ്ഞാലും ഒരിക്കലും അവൻ അവളോട് ഇഷ്ടം പറയില്ലെന്നല്ലേ നമ്മൾ കരുതിയത്..... പക്ഷെ അതിന് മുന്നേ ആ തിരുമേനി ചത്തത് കൊണ്ട് അവളുടെ ശല്യം കുറച്ചു നാളത്തേക്ക് ഒഴിഞ്ഞു കിട്ടി.... നമ്മുടെ പ്ലാനെല്ലാം തകർന്നത് കീർത്തി അവനോട് ഇഷ്ടം പറയാൻ പോയപ്പോഴല്ലേ.... അപ്പോഴല്ലേ അവൻ പറയുന്നത് അവനാ ധ്രുവികയെ ഇഷ്ടമാണെന്ന് പോലും... """"അതും ഒന്നും രണ്ടും വർഷത്തെ ഇഷ്ടമല്ല പത്തു പതിനഞ്ചു വർഷം കൊണ്ടുള്ള ഇഷ്ടം പോലും.... """'''''' എന്തായാലും കീർത്തി മോളുടെ ബുദ്ദിക്ക് ആ ധ്രുവികക്ക് വേറെ ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞത് കൊണ്ട് കാര്യങ്ങൾ ഒന്നുകൂടെ എളുപ്പമായി... കുറച്ചു പൈസ കൊടുത്താലും നിരഞ്ജനെ പോലൊരുത്തനെ അതിനു വേണ്ടി നമുക്ക് കിട്ടിയില്ലേ...

പിന്നെ കീർത്തി മോള് ഇഷ്ടം പറഞ്ഞിട്ടും ഒരു തരത്തിലും സമ്മതിക്കാതെ വന്നപ്പോൾ അവളൊരു ആത്മഹത്യാ ശ്രമം എന്ന നാടകവും പിന്നെ അവന്റെ ദാദി...ആ കിളവിയെ ചാകിലാക്കിയത് കൊണ്ടും ചുളുവിന്‌ കല്യാണം നടന്നില്ലേ....ആ കിളവി കഴിഞ്ഞല്ലേ ഉള്ളു അവനു വേറെ ആരും.... അവരോട് കീർത്തിക്ക് ദിവ്യ പ്രണയം ആണെന്ന് പറഞ്ഞതുകൊണ്ടല്ലേ ആ കല്യാണം നടന്നത്......അവന്റെ ഇഷ്ടത്തോടെ അല്ല കല്യാണം നടന്നതെങ്കിലും നമ്മുടെ കയ്യകലത്തിൽ വന്നില്ലേ അമരവതിയിലെ സ്വത്തുക്കൾ....അതിന്റെ കൂടെ ആ മറ്റവളുടെ ജീവിതം ആ നിരഞ്ജനെക്കൊണ്ട് കുട്ടിച്ചൊറാക്കാനും നമുക്ക് കഴിഞ്ഞില്ലേ......" "അതൊക്കെ ശെരിയാ വിമലെ... പക്ഷെ ഒന്ന് നീ ആലോചിക്കണം... ആ പെണ്ണിനെ അവനിൽ നിന്നും അകറ്റിയത്തും പിന്നെ അവളുടെ ജീവിതം ഇങ്ങനെയൊക്കെ ആക്കിയത് നമ്മൾ ആണെന്ന് എങ്ങാനും അവനറിഞ്ഞാലുള്ള അവസ്ഥ.... നിനക്ക് അറിയില്ലേ അവന് ആ പെണ്ണിനോടുള്ള സ്നേഹം...." "സ്നേഹമോ... അവനാ പെണ്ണിനോടുള്ളത് സ്നേഹമൊന്നുമല്ല ഏട്ടാ... ഭ്രാന്ത് ആണ്... അവളോടുള്ള പ്രണയം കൊണ്ട് അവനു ഭ്രാന്ത്‌ ആയതാ....

അതല്ലെങ്കിൽ അത്രയും സുന്ദരിയായിരുന്ന നമ്മുടെ മോള് അവന്റെ ഭാര്യയായി കൂടെ കഴിഞ്ഞിട്ടും അവന്റെ മനസ്സിൽ ഒരു ചലനമെങ്കിലും ഉണ്ടായോ.... അവനെ ഒന്ന് വഴിക്ക് കൊണ്ട് വരാനും അവളോട് അവനെന്തെങ്കിലും ഒരു ആകർഷണം എങ്കിലും തോന്നാൻ വേണ്ടിയും എന്തൊക്കെ നമ്മൾ കീർത്തിയെക്കൊണ്ട് ചെയ്യിച്ചു.... ഒരിക്കൽ പോലും അതിലെന്തെങ്കിലും ഒന്നിൽ അവനെ വീഴ്ത്താൻ അവൾക്കയോ.... അവസാന മാർഗം പോലെ അന്നാ മയക്കു മരുന്ന് അവനു കലക്കി കൊടുത്തല്ലേ അവൾ കാര്യം സാധിച്ചത്... അന്ന് കീർത്തി എല്ലാം കഴിഞ്ഞ സന്തോഷത്തിൽ എന്നേ വിളിച്ചപ്പോഴും അവൾ പറഞ്ഞത് ഇന്നും എനിക്കോർമ്മയുണ്ട് പ്രഭേട്ടാ.... അവളിലേക്ക് പടർന്നു കയറുമ്പോഴും ബോധമില്ലാത്ത അവന്റെ നാവിൽ നിന്നും വീണത് മുഴുവൻ ദ്രുവി ദ്രുവി എന്നായിരുന്നവന്ന്.... അത്രയ്ക്കും ഭ്രാന്താ ആ പെണ്ണവന്.... അവളോട് ബോധമില്ലാതെ അങ്ങനെ ചെയ്തതിന്റെ കുറ്റബോധം ഉണ്ടായിരുന്നെങ്കിലും അവളെ സ്നേഹിച്ചോ അവൻ ഇല്ലല്ലോ... ഏതോ ഭാഗ്യത്തിനു ഗർഭിണി ആയപ്പോ പോലും അവൻ അവളെ സ്നേഹിക്കാതെ കുഞ്ഞിനെ മാത്രം സ്നേഹിച്ചു.. കീർത്തി മോളാണെങ്കിലോ അത് എങ്ങനെയെങ്കിലും കളയാൻ നടക്കുന്നു... പിന്നെ സ്വത്തിന്റെ കാര്യം പറഞ്ഞതുകൊണ്ട് അവളൊന്ന് അടങ്ങി....

എല്ലാം കയിലായെന്ന് കരുതിയപ്പോഴല്ലേ ഏട്ടാ മോളങ് പോയത്.... ആ സമയത്ത് ആ കൊച്ചിനെ നോക്കാനും പറ്റിയില്ല... ഇപ്പൊ എല്ലാം കയ്യിന്നു പോയില്ലേ... ആ പെണ്ണ് ഡിവോഴ്സ് കഴിഞ്ഞു പോയപ്പോൾ തന്നെ അവളെ ശ്രദ്ദിക്കാതെ വിട്ടതാ നമ്മൾ ചെയ്ത തെറ്റ്... അന്നേ അങ്ങ് കൊന്ന് കളഞ്ഞെങ്കിൽ..... ഇപ്പോ അവന്റെ ഭാര്യ ആയില്ലേ... ആ കൊച്ചു പോലും അവളുടെ സൈഡ്.... പിന്നെ ആകെ ഉള്ള ആശ്വാസം അവർക്ക് രണ്ടിനും പരസ്പരം ഇഷ്ടമാണെന്ന് ഇതുവരെ അറിയില്ല.... അത്കൊണ്ട് തന്നെ അടുക്കാൻ ചാൻസ് കുറവാ... പക്ഷെ എത്ര നാളത്തേക്ക്... എന്നെങ്കിലും അവൻ അറിയും അവൾക്ക് അവനെ ഇഷ്ടമായിരുന്നെന്ന്.... അത് പോലെ അവളും.... അതുകൂടെ അയാൽ എല്ലാം തീർന്നില്ലേ..... " "നീ സമദാനിക്ക് വിമലേ... എല്ലാം ശെരിയാക്കാം... അതിനുള്ള വഴി തെളിഞ്ഞു വരും... എല്ലാം നമ്മുടെ കയ്യിലാകും നീ നോക്കിക്കോ...." ഗൂഢാലോചനകളിൽ വിമലയും പ്രഭാകറും മുഴുകി.... വരാനിരിക്കുന്ന വിദ്യുത് എന്ന വിപത്തറിയാതെ അവർ പ്ലാനുകൾ തയാറാക്കിക്കൊണ്ടിരുന്നു..... 🌸....................... 🌸

ഡ്രസിങ് റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ദച്ചു നോക്കിയത്... വിച്ചു റെഡി ആയി ഇറങ്ങിയതാണ്... ഒരു ലൈറ്റ് പിങ്ക് ഷേഡ് വരുന്ന കുർത്തിയാണ് അവന്റെ വേഷം.... മുടി എപ്പോഴത്തെയും പോലെ മാൻ ബൺ ചെയ്തു വെച്ചിട്ടുണ്ട്.... അവൻ മുന്നിൽ നിന്നു കൈ ഞൊടിച്ചപ്പോഴാണ് ദച്ചു അവനിൽ നിന്നും നോട്ടം മാറ്റിയത്.... അവൻ ഒരു ചിരിയോടെ മോളെയും ദച്ചുനെയുമായി താഴേക്ക് പോയി.... സ്റ്റേയർ ഇറങ്ങി വരുന്ന വിച്ചൂനെയും മോളെയും ദച്ചുനെയും എല്ലാവരും കണ്ണെടുക്കാതെ നോക്കി നിന്നു.... അവിടുത്തെ ദാദി മൂന്ന് പേരെയും കണ്ണ് തട്ടാതെ ഇരിക്കാൻ ഉഴിഞ്ഞിട്ടൂ.... അവിടുത്തെ അലങ്കാരങ്ങൾ കണ്ട് ദച്ചുന്റെ കണ്ണ് തള്ളി.... രാംഗോലിയും ഫാൻസി ലൈറ്റും പൂക്കളും ചിരാതുകളും കൊണ്ട് മുഴുവൻ അലങ്കരിച്ചിരിക്കുന്നു.... ദച്ചുവും അവരോടൊപ്പം ചിരാതുകൾ തെളിയിക്കാൻ കൂടി... മോള് പിള്ളേരുടെ കൂടെ അവിടെയെല്ലാം നടന്നു... പാട്ടും ഡാൻസും ഫയർ വർക്കുകളും എല്ലാമായിട്ട് ആഘോഷമായിരുന്നു അവിടെ മുഴുവൻ.... വിളക്കുകൾ തെളിയിക്കുന്ന സമയത്തു ദച്ചു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു അവളെ തന്നെ നോക്കി നിൽക്കുന്ന വിച്ചൂനെ.... അവന്റെ നോട്ടം കണ്ട് വല്ലാതെ ആയ ദച്ചു തിരിഞ്ഞിരുന്നു...

അവന്റെ ഒരു നോട്ടം പോലും ഉള്ളിൽ ഉണ്ടാക്കുന്ന വികാരങ്ങൾ വാക്കുകൾക്കതീതമാണ്..... അവന്റെ ഉള്ളിൽ എന്നോട് പ്രണയമുണ്ടോ.... അവന്റെ കണ്ണുകളിലൂടെ ഇപ്പോൾ തനിക് കാണാൻ സാധിക്കുന്നത് പ്രണയം മാത്രമാണ്.... ഒരുപക്ഷെ ഉള്ളിൽ നിറയെ അവൻ ആയത്കൊണ്ട് തോന്നുന്നതാണോ.... ആരോ തട്ടി വിളിച്ചപ്പോഴാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്... അപ്പോഴും മുന്നിലെ കണ്ണാടിച്ചില്ലിലൂടെ അവളെ നോക്കി നിൽക്കുന്ന വിച്ചൂനെ അവൾ കണ്ടിരുന്നു... രണ്ട് പേരുടെയും കണ്ണുകൾ കൊണ്ടുള്ള കളി പിന്നീട് ആഹാരം കഴിക്കുമ്പോഴും എല്ലാവരുമൊന്നിച്ചു ഇരിക്കുമ്പോഴും എല്ലാം തുടർന്ന് പോയി..... ദച്ചു റൂമിലേക്ക് വന്നു വാതിൽ അടച്ചു...താഴെ വിച്ചൂവും മോളും ഓരോ ഫയർ വർക്ക്‌ കാണുന്ന തിരക്കിലാണ്.....കയിലിരുന്ന ഡ്രൈ ഫ്രൂട്ട് ബോക്സ്‌ ദാദജി കുടുംബത്തിലെ എല്ലാവർക്കും ഗിഫ്റ്റ് കൊടുത്തതാണ്... അത് തുറന്നു ഒരു ഈന്തപ്പഴം എടുത്തു വായിലിട്ടു അവൾ ബോക്സ്‌ മാറ്റിവെച്ചു.... ദുപ്പട്ടയുടെ പിന്ന് ഊരിമാറ്റിയപ്പോഴാണ് ഡോറിൽ മുട്ട് കേൾക്കുന്നത്.... വാതിൽ തുറന്നപ്പോൾ ഒരു ചിരിയോടെ മുന്നിൽ വിച്ചുവാണ്... മോളില്ല കൂടെ... അവൾ എന്തോ ചോദിക്കാൻ വന്നപ്പോഴേക്കും വിച്ചു അവളുടെ വാ പൊത്തി കതകിന്റെ മറവിലേക്ക് നിന്നു...

അവളെ ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചു മറു കൈ കൊണ്ട് അവളുടെ വാ പോത്തിപ്പിടിച്ചാണ് അവന്റെ നിൽപ്പ്... അവന്റെ മുഖത്തെ കുസൃതി ചിരിയും ആ കണ്ണുകളും കണ്ട് ദച്ചു അവനെ തന്നെ നോക്കി നിന്നു പോയി....അവനെ തന്നെ കണ്ണെടുക്കാതെ നോക്കുന്ന ദച്ചുനെ കണ്ടാണ് അവനും അവളെ നോക്കുന്നത്..... അവളുടെ വാ പൊത്തിയിരുന്ന കൈ അവൻ പയ്യെ മാറ്റിയിട്ട് അവളുടെ കവിള്കളിലൂടെ പതിയെ തഴുകി... അവന്റെ തലോടലിലും നോട്ടത്തിലുള്ള കാന്തികതയും നേരിടാനാവാതെ ദച്ചു കണ്ണുകൾ ഇറുക്കിയടച്ചു.... ഒരു കൈ കൊണ്ട് അവളുടെ മുഖത്തൂടെ തഴുകുമ്പോൾ മറു കൈ അവളുടെ അഴിച്ചിട്ടിരുന്ന മുടിയിഴയുടെ ഉള്ളിലൂടെ പിൻകഴുത്തിലേക്ക് ചേർത്തു.... അടച്ചു പിടിച്ചെങ്കിലും അവളുടെ കണ്ണിലൂടെ പായുന്ന നേത്ര ഗോളങ്ങൾ അവനു സ്പഷ്ടമായിരുന്നു..... അവന്റെ കണ്ണുകൾ അവിടെ നിന്നും അവളുടെ പനിനീർദളങ്ങൾ പോലുള്ള അധരങ്ങളിലേക്ക് എത്തി നിന്നു.... ചൂണ്ട് വിരലിനാൽ അവൻ അതിലൊന്ന് അമർത്തി തഴുകിയപ്പോഴേക്കും ദച്ചു കണ്ണുകൾ വലിച്ചു തുറന്നു.....

അവളുടെ കണ്ണുകളിലേക്ക് നോക്കി തന്നെ അവൻ പിൻകഴുത്തിൽ ഉറപ്പിച്ചിരുന്ന കൈ താഴേക്ക് കൊണ്ട് പോയി... നഗ്നമായ പുറത്തുകൂടെ ഇഴഞ്ഞു നീങ്ങുന്ന അവന്റെ കയ്യുടെ മൃദുലത അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു....അവന്റെ കുർത്തിയിലുള്ള അവളുടെ പിടി മുറകാൻ തുടങ്ങി.... പതിയെ അവന്റെ നെഞ്ചിലേക്കവൾ തലചേർത്ത് നിന്നു... പഞ്ഞി പോലുള്ള അവളുടെ പുറം കഴുത്തിലൂടെ അവന്റെ കൈകൾ സഞ്ചരിക്കുമ്പോഴും അവന്റെയുള്ളിൽ അവളോടുള്ള ഭ്രാന്തമായ പ്രണയം മാത്രമായിരുന്നു.... ഇരുപത് വര്ഷങ്ങളായി മനസ്സിൽ ആരാധനയോടെ കൊണ്ട് നടന്ന അവളോടുള്ള പ്രണയം....നെഞ്ചിലേക്ക് ചേർന്ന് നിൽക്കുന്ന ദച്ചുന്റെ ചെവിയിലേക്ക് വിച്ചു തന്റെ ചുണ്ടുകൾ ചേർത്തു....ചെവിയിലേക്ക് അമർത്തി കടിക്കുമ്പോൾ അവളിൽ നിന്നും ഉയർന്ന ചെറിയ ശബ്ദം കേട്ടത്തോടെ അവൻ ഒന്നുകൂടെ ചെവിയിലേക്ക് അമർത്തി കടിച്ചു.... അവന്റെ നാവും ചുണ്ടുകളും തന്നെ ആ വേദനക്ക് മറുമരുന്നായപ്പോൾ ദച്ചു സ്വയം മറന്ന അവസ്ഥയിലായിരുന്നു...... അവന്റെ കൈകൾ അപ്പോഴേക്കും അവളുടെ പുറത്തുകൂടെ ഇഴഞ്ഞു ഇടുപ്പിൽ എത്തിയിരുന്നു....ഇടുപ്പിലൂടെ തഴുകിയിരുന്ന അവന്റെ കൈകൾ പെട്ടെന്ന് നിശ്ചലമായത് ദച്ചു അറിഞ്ഞു....

ഏതോ ഓർമയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി വിച്ചു അവളെ തിരിച്ചു നിർത്തി ഇടുപ്പിനെ മറച്ചിരുന്ന ദുപ്പട്ട മാറ്റി അവളിട്ടിരുന്ന ദാവണി ചെറുതായി താഴ്ത്തി നോക്കി....അവിടെ കണ്ട കാഴ്ചയിൽ അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു..... "ദച്ചു......." ഇടറിയ ശബ്ദത്തോടെ അവൻ വിളിച്ചപ്പോഴും ദച്ചു തിരിഞ്ഞു നിന്നു നിശബ്ദമായി കരഞ്ഞുകൊണ്ടിരുന്നു "കന്ദ് പിദിചെ.... പപ്പനെ കന്തേ...." അന്നുക്കുട്ടിയുടെ ഉറക്കെയുള്ള ശബ്ദം കേട്ടാണ് വിച്ചു നോക്കിയത്... അപ്പോഴേക്കും ദച്ചു മറ്റൊന്നും ശ്രദ്ദിക്കാതെ കട്ടിലിലേക്ക് പോയി കിടന്നു....വിച്ചു അന്നുമോളെ കയ്യിലേക്ക് എടുത്തു "പപ്പേടെ മോൾക്ക് ചാച്ചണ്ടേ.... വാ നമുക്ക് മേലൊക്കെ കഴുകാം..." വിച്ചു കട്ടിലിൽ കിടക്കുന്ന ദച്ചുനെ ഒന്ന് നോക്കി മോളെ ഫ്രഷ് ആക്കി കൊണ്ട് വന്നു....ഇടക്ക് അമ്മ വേണമെന്ന് അന്നു മോള് പറഞ്ഞെങ്കിലും അമ്മക്ക് ഉവ്വാവ് ആണെന്ന് പറഞ്ഞപ്പോൾ പിന്നെ വാശി കാണിച്ചില്ല.... ഷീണം കാരണം ആയിരിക്കും മോള് പെട്ടെന്ന് തന്നെ ഉറങ്ങി...... മോളെ ചുമരിനോട് ചേർത്തു കിടത്തി അവൻ പതിയെ തട്ടി കൊടുത്തു....

കട്ടിലിൽ കിടക്കുന്ന ദച്ചു അപ്പോഴും മറ്റേതോ ചിന്തയിൽ ആയിരുന്നു.... അത്ര നേരവും ഉണ്ടായിരുന്ന സന്തോഷം ഒരു നിമിഷം കൊണ്ട് ഇല്ലാതെയാവുന്നത് അവൾ അറിഞ്ഞു... അവളുടെ ഓർമ്മയിൽ മുഴുവൻ തണുപ്പത്ത് നഗ്നയായി വിറച്ചു കിടക്കുന്ന ഒരു പെൺകുട്ടി ആയിരുന്നു.... അനുസരിക്കാതെ വരുമ്പോൾ ഇടുപ്പിൽ കുത്തിയിറങ്ങുന്ന സിഗററ്റിന്റെ പൊള്ളലിന്റെ വേദനയിൽ അലറിക്കരയുന്ന ഒരു പെണ്ണായിരുന്നു..... ഇടുപ്പിൽ ആ പാടുകൾ ഇപ്പോഴുമുണ്ട്.... അത് കണ്ട് വിച്ചൂന് അറപ്പ് തോന്നി കാണുമോ....അവളുടെ ആലോചനകൾ പല വഴി അലഞ്ഞു.... "ദച്ചു...." വിച്ചൂന്റെ വിളി കേട്ടെങ്കിലും തിരിഞ്ഞു നോക്കാൻ അവൾക്ക് തോന്നിയില്ല... "ദച്ചു... മോളെ... ഒന്ന് നോക്കെടാ..." ഇത്തവണ അവന്റെ വിളി കേട്ട് തിരിഞ്ഞു നോക്കാതിരിക്കാൻ അവൾക്കായില്ല. നിറഞ്ഞിരിക്കുന്ന വിചുവിന്റെ കണ്ണുകൾ അവളിൽ വല്ലാത്ത വേദനയുണ്ടാക്കി.... "വേണ്ട വിച്ചു.... തൊടണ്ട എന്നേ.... കൊള്ളില്ല ഞാൻ..... ചീത്തയാ ഞാൻ.... അയാൾ വേറെ പലയിടത്തും അങ്ങനൊക്കെ ചെയ്തിട്ടുണ്ട്.... നിനക്ക് അറപ്പ് തോന്നും വിച്ചു.... അയാൾ എന്നേ...."

എന്തോ പറയാൻ വന്ന ദച്ചുന്റെ വാ അവൻ പൊത്തി.... വേണ്ടെന്ന രീതിയിൽ തലയാട്ടി..... അവൻ അവളുടെ നെറുകിൽ അരുമയായി ചുംബിച്ചു..... പിന്നീട് അവളുടെ മുഖം മുഴുവൻ അവൻ ചുംബനങ്ങളാൽ മൂടി... അവരിരുവരുടെയും കണ്ണുനീരും അവന്റെ ഉമിനീരും അവളുടെ മുഖത്താകേ പടർന്നു...... അവളോട് ഒന്നും പറയാൻ വിച്ചൂന് സാധിച്ചില്ല... എല്ലാത്തിനും കാരണം അവൻ ആണെന്ന് ഒരു വേള തോന്നി പോയി..... വിച്ചു അവളെ പയ്യെ തിരിച്ചു കിടത്തി അവളുടെ ഇടുപ്പിൽ തഴുകി.... പൊള്ളിയ പാടുകളും ചിലയിടത്തു ചെറിയ ചെറിയ തടിപ്പുകളും അവളുടെയാ വെളുത്ത ശരീരത്തിൽ എടുത്തു അറിയാമായിരുന്നു.... അവൻ പതിയെ അവിടേക്ക് ചുണ്ടുകൾ ചേർത്തു വെച്ച് ചുംബിച്ചു.... ചുണ്ടുകൾ വേർപെടുത്താതെ തുടരെ തുടരെ ചുംബിച്ചു..... അവന്റെ ചുംബനചൂടിൽ ദച്ചു മയങ്ങുമ്പോഴും വിച്ചൂന്റെയുള്ളിൽ പകയുടെ കനലുകൾ ആളി കത്താൻ തുടങ്ങിയിരുന്നു...................... 🌸....................... 🌸 ....തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story