ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 9

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

രാവിലെ ദച്ചു കണ്ണ് തുറന്നപ്പോൾ വിച്ചുന്റെ കൈക്കുള്ളിലാണ് അവൾ... അവളെ രണ്ട് കൈകൊണ്ടും ചുറ്റിപ്പിടിച്ചാണ് വിച്ചു ഉറങ്ങുന്നത്.... അവൾ അവന്റെ കഴുത്തിലേക്ക് മുഖം ചേർത്തു കണ്ണുകൾ അടച്ചു.... തന്റെ പ്രാണന്റെ ഗന്ധം.... ശരീരത്തിന്റെ ഓരോ കോശങ്ങളിലും പ്രണയത്തിന്റെ മുട്ടുകൾ വിടരാൻ വെമ്പി നിൽക്കുന്ന പോലെ തോന്നിയവൾക്ക് ..... ഇന്നലത്തെ കാര്യങ്ങൾ ഓർത്തു അവൾ ഒന്ന് നിശ്വസിച്ചു.... അവന്റെ ചുംബനത്തിന്റെ ചൂട് ഇപ്പോഴും മുഖമാകെ തങ്ങി നിൽക്കുന്നതുപോലെ.... അവൾ എണീക്കാൻ നോക്കിയപ്പോഴേക്കും അവന്റെ പിടി ഒന്നുകൂടെ മുറുകി.... അവൾ അത്ഭുതത്തോടെ അവനെ നോക്കി "കുറച്ചു സമയം കൂടെ ദച്ചു.... പ്ലീസ്..... നല്ല സുഖമുണ്ടെടി...." വിച്ചുന്റെ പറച്ചില് കേട്ട് ചിരി വന്ന ദച്ചു തിരിഞ്ഞു മോളെ ഒന്ന് നോക്കി... അന്നുക്കുട്ടി തിരിഞ്ഞു കിടന്ന് നല്ല ഉറക്കമാണ്.... ദച്ചു തിരിഞ്ഞു വിച്ചൂനോട് ചേർന്ന് കിടന്നു കണ്ണുകൾ അടച്ചു..... 🌸.................................... 🌸 ആലിയ രാവിലെ ഓഫീസിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്...

അമ്മയുടെയും പപ്പയുടെയും ഫോട്ടോക്ക് മുന്നിൽ നിന്നു പ്രാർത്ഥിച്ചു അവൾ പോകാനായി ഇറങ്ങി... ഇന്നാണ് ജോയിൻ ചെയ്യാൻ പറഞ്ഞിട്ടുള്ളത്... അവൾ ഫ്ലാറ്റ് പൂട്ടി ഇറങ്ങിയപ്പോൾ അപ്പുറത്തെ ഫ്ലാറ്റിലെ വസുധ ആന്റിയും വേറൊരു സ്ത്രീയും അവരുടെ ഫ്ലാറ്റിന്റെ വാതിലിൽ തന്നെയുണ്ട്... അവർ രണ്ടും അവളെയൊരു പുച്ഛത്തോടെ നോക്കിയപ്പോൾ ആലി അവർക്കൊരു ചിരി സമ്മാനിച്ചു പാർക്കിങ്ങിലേക്ക് പോയി എംടിയെ കണ്ടിട്ട് വേണം ജോയിൻ ചെയ്യാൻ... അവൾ അവിടേക്ക് ചെന്നപ്പോൾ സോനയും ഹരിയും അപ്പുവും ക്യാബിനിൽ ഉണ്ട്.... സോന അവളെ കണ്ടപ്പോഴേ പുച്ഛത്തോടെ മാറി നിന്നു... അപ്പുവും ഹരിയും അവൾക്ക് വേണ്ടുന്ന കാര്യങ്ങൾ പറഞ്ഞുകൊടുത്തു.... അവരുടെ പെർമിഷനോടുകൂടെ അവൾ അവളുടെ സീറ്റിലേക്ക് പോയി അവൾ വന്നിരുന്നപ്പോൾ തന്നെ അടുത്തുള്ള സീറ്റിലുള്ള എംപ്ലോയീസ് ഓരോന്ന് പരസ്പരം മുറുമുറുക്കുന്നതും അവളെ ഒരു പുച്ഛത്തോടെ നോക്കുന്നതും അവൾ കണ്ടിരുന്നു.... ഇതൊന്നും ആദ്യമായല്ലാത്തത്കൊണ്ട് അവൾ മാതാവിനോട് പ്രാർത്ഥിച്ചു തന്റെ ജോലി ആരംഭിച്ചു....

സോന അവൾ വരുന്നതിനു മുൻപ് തന്നെ ആലിയെ കുറിച്ച് അക്കൗണ്ടിങ് സെക്ഷനിലുള്ളവരോട് അവളൊരു ട്രാൻസ് ജൻഡർ ആണെന്നും അവളുടെ സ്വഭാവം തീരെ ശെരിയല്ലെന്നും പറഞ്ഞുകൊടുത്തിരുന്നു..അവളുടെ ഉള്ളിലെ വെറുപ്പ് മറ്റുള്ളവരിലേക്കും അവൾ പകർന്നു കൊടുത്തു.... അത്കൊണ്ടാണ് എല്ലാവരും ആ വിധം പെരുമാറിയത് ഇടക്ക് ടീ ബ്രേക്ക്‌ വന്നപ്പോൾ എല്ലാവരും കാന്റീനിലേക്ക് പോകുന്നത് അവൾ കണ്ടു.... എല്ലാവരും ഓരോ കൂട്ടമായിട്ടാണ് പോകുന്നത്.... തനിക്ക് അങ്ങനെ പോകാൻ ആരുമില്ലാത്തത് കൊണ്ട് ആലി കുറച്ചു നേരം ടേബിളിൽ തല വെച്ചു കിടന്നു.... ലഞ്ച് ടൈമ് ആയപ്പോഴും എല്ലാവരും ഗാങ് ആയി ഓരോ ടേബിളിന്റെ ചുറ്റും ക്യാന്റീനിൽ ഇരിക്കുന്നത് അവൾ കണ്ടു.... പലരും താൻ അടുത്തേക്ക് ചെല്ലാതിരിക്കാനാകും പുച്ഛഭാവത്തോടെ നോക്കുകയും ഒഴിവുള്ള സീറ്റിലേക്ക് ദൃതിയോടെ ഓരോരുത്തരെ ഇരുത്തുകയും ചെയ്യുന്നുണ്ട്.... അവൾ ഒരു ചിരിയോടെ തന്നെ ആരുമില്ലാത്ത ഒരു ടേബിൾ നോക്കി അതിൽ ഇരുന്നു.... ലഞ്ച് ബോക്സ്‌ തുറക്കുന്ന സമയത്താണ് ആരോ കൂടെ വന്നിരിക്കുന്ന പോലെ തോന്നിയത്...

നോക്കിയപ്പോൾ വിഹാനും ഹരിയുമാണ്..അവൾക്ക് ആകെ അതിശയം തോന്നി.... മറ്റുള്ള സ്റ്റാഫിനും അതിശയം തോന്നിയിരുന്നു.... "ഹേയ് താൻ ഫുഡ്‌ കൊണ്ട് വരുവോ..." വിഹാന്റെ ചോദ്യമാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത് "അതെ...." "ആഹ് അതെന്തായാലും നന്നായി ഇവിടുത്തെ ഈ ഉണക്കച്ചോറ് കഴിക്കണ്ടല്ലോ... ഓഹ് എല്ലാം സഹിക്കാം ആ സാമ്പാറാണ് താരം.... വീട്ടീന്ന് കൊണ്ട് വരുന്ന ബുദ്ദിമുട്ട് കൊണ്ടാ... ഇനീപ്പോ സഹിക്കാം.... ഒന്നുമില്ലേലും സ്റ്റാഫ്സ് കഴിക്കുന്നതല്ലേ.... അപ്പൊ നമുക്ക് കഴിക്കാല്ലോ...." വിഹാന്റെ സംസാരം ആലിക്ക് ഇഷ്ടമായി.. കമ്പനിടെ ഓണർ ആണെന്നുള്ള ഭാവം ഒന്നും അവനില്ല... തന്നോട് പോലും ഫ്രീ ആയിട്ട് സംസാരിക്കുന്നു... ആലിക്ക് സന്തോഷം തോന്നി.... അപ്പോഴേക്കും അവർക്കുള്ള ഫുഡ്‌ കൊണ്ട് വന്നിരുന്നു....ആലി ലഞ്ച് ബോക്സ്‌ ഓപ്പൺ ചെയ്ത കണ്ട വിഹാന്റെ വായിൽ വെള്ളം നിറഞ്ഞു.... കുത്തരി ചോറും സാമ്പാറും മീൻ പൊരിച്ചതും കാബ്ബേജ് തോരനും താറാവ് മുട്ട പൊരിച്ചതും..... അവൻ കുറച്ചു സാമ്പാർ അവളുടേതിൽ നിന്നു എടുത്തു ടേസ്റ്റ് ചെയ്തു....

"ഉഫ് പൊളി.... ആണ്ടവാ ഇതൊക്കെയാണ് സാമ്പാർ...ടാ ഹരിയേട്ടാ ഇതൊന്നു കൂട്ടി നോക്കിക്കേ...." അവൻ സാമ്പാർ ഹരീടെ പ്ലേറ്റിലേക്ക് ഒഴിച്ച് കൊടുത്തു.... ശെരിയാണ് നല്ല ടേസ്റ്റ്.... വിഹാൻ പിന്നീട് അവളുടെ പ്ലേറ്റിലെ എല്ലാം അവന്റെ പ്ലേറ്റിലേക്കും ഹരിയുടെ പ്ലേറ്റിലേക്ക് പകർത്തി കഴിക്കാൻ തുടങ്ങി ... ആലിയും വിഹാനും നല്ല കത്തിയടിയാണ് എന്നാൽ ഹരി ശ്രദ്ദിച്ചത് മുഴുവൻ ആലിയെ ആണ്... പൂവ് പോലൊരു പെണ്ണ്..... വല്ലാത്തൊരു ആകർഷനീയത ആ കുഞ്ഞ് മുഖത്തിനുണ്ട്.... നുണക്കുഴിയും നീലക്കണ്ണുകളും.... മുഖത്തു നിന്നു കണ്ണെടുക്കാൻ തോന്നില്ല... അവളുടെ ചൊടിയിൽ എപ്പോഴും ഒരു പുഞ്ചിരിയുണ്ട്... ആ പുഞ്ചിരി ഇല്ലാതാക്കാൻ നോക്കുന്ന ചുറ്റുമുള്ള ലോകത്തോട് അവനു വല്ലാത്ത ദേഷ്യം തോന്നി കഴിച്ചു കഴിഞ്ഞു അവൾ എണിറ്റു പോകാൻ തുടങ്ങി "ആലി നാളെ ഇതേ സമയം ഇതേ സ്ഥലം നാളെയും ഇതുപോലെ ടേസ്റ്റി ഫുഡ്‌ കൊണ്ട് വരണേ...." അപ്പു വിളിച്ചു പറഞ്ഞപ്പോൾ ആലി ഒരു ചിരിയോടെ തലയാട്ടി പോയി "ടാ നിന്റെ വേലക്കാരിയാണോ അവൾ നീ പറയുന്ന ഫുഡ്‌ ഉണ്ടാക്കിത്തരാൻ..." ഹരി ചോദിച്ചപ്പോൾ അപ്പു അവനെ ഒന്ന് ഉഴിഞ്ഞു നോക്കി "ഹേയ് മിസ്റ്റർ ഹരിനന്ദൻ.... അവൾ ഫുഡ്‌ കൊണ്ട് വന്നാൽ രണ്ടുണ്ട് കാര്യം... ഒന്ന് എനിക്ക് നല്ല ഫുഡ്‌ കിട്ടും.. രണ്ട് നിനക്കവളെ ആവശ്യം പോലെ വായിനോക്കാം...

ഞാൻ കണ്ട് നോക്കിക്കൊണ്ട് വെള്ളമിറക്കുന്നത്...." അപ്പു ഒരു വഷളൻ ചിരിയോടെ പറഞ്ഞപ്പോൾ ഹരി അവനെ നോക്കി പേടിപ്പിച്ചു... അപ്പോഴേക്കും അവൻ എഴുന്നേറ്റ് ഓടി.... ഹരി ഒരു ചിരിയോടെ ബാക്കി കഴിച്ചു.... 🌸........................................... 🌸 വിച്ചൂവും ദച്ചുവും മോളും പിറ്റേന്ന് രാവിലത്തെ ഭക്ഷണം കഴിഞ്ഞു അമരാവതിയിൽ നിന്നും ഇറങ്ങി... അവിടെ എല്ലാവർക്കും നല്ല വിഷമം ആയിരുന്നു അവര് പോകുമ്പോൾ... ഇനിയും ഉടനെ തന്നെ വരാമെന്നും പറഞ്ഞാണ് അവർ ഇറങ്ങിയത്.... തിരിച്ചു വീട്ടിലെത്തിയപ്പോൾ എല്ലാവർക്കും അവരെ മൂന്നിനെയും മിസ്സ്‌ ചെയ്ത കാര്യമേ പറയാൻ ഉണ്ടായിരുന്നുള്ളു..... എല്ലാവർക്കും രാജസ്ഥാനി സ്വീറ്റ്സും പിന്നെ ജ്വല്ലെറിയും വസ്ത്രങ്ങളുമെല്ലാം ദച്ചു വാങ്ങിയിരുന്നു.... രാത്രിയിൽ കൊണ്ട് വന്ന തുണിയോക്കെ അടുക്കി വെക്കുവാണ് ദച്ചു... മോളും വിച്ചൂവും കട്ടിലിൽ കിടന്ന് വീഡിയോ ഗെയിം കളിക്കുവാണ്... ഇടയ്ക്ക് രണ്ടും കൂടെ അടി കൂടുന്നുമുണ്ട്.... "ദച്ചു നിനക്ക് ടീച്ചിങ് ഇഷ്ടമായിരുന്നോ..." വിച്ചന്റെ ചോദ്യം കേട്ട് അവൾ അവനെ നോക്കി "അല്ല നിനക്ക് ബിസിനെസ്സൊക്കെ ചെയ്യാൻ നല്ല ഇഷ്ടമല്ലായിരുന്നോ..." "അതൊക്കെ അപ്പൊ അല്ലെ വിച്ചു... സാഹചര്യം അന്ന് അതായോണ്ട് ടീച്ചിങ് എടുത്തു...."

"എന്നാലൊരു കാര്യം ചെയ്യ്... എന്റെ കൂടെ മറ്റെന്നാൾ മുതൽ ഓഫീസിലേക്ക് വാ... നീ കോളേജിലെ ജോലി റിസൈൻ ചെയ്തേക്ക്... ഓഫീസിൽ എന്റെ കൂടെ നിന്ന് നോക്ക്... പറ്റുന്നില്ലെങ്കിൽ നമ്മുടെ കോളേജിൽ തന്നെ ജോയിൻ ചെയ്തോ..." ദച്ചൂന് അത് കേട്ട് സന്തോഷം തോന്നി... ബിസിനസ് ചെയ്യണോന്ന് വലിയ ആഗ്രഹമായിരുന്നു... പിന്നെ അതൊക്ക പോയി "വിച്ചു നമ്മൾ രണ്ടും പോയാൽ മോളോ..." "അന്നുക്കുട്ടിയെ നാളെ നമ്മൾ പ്ലേ സ്കൂളിൽ ചേർക്കും... മറ്റെന്നാൾ മുതൽ അവളും പോയി തുടങ്ങട്ടെ... മൂന്ന് വയസ്സാകും അടുത്ത മാസം...ഇല്ലെടി കുറുമ്പി..." വിച്ചു മോൾടെ കുഞ്ഞിക്കാലിൽ ചെറുതായി കടിച്ചോണ്ട് ചോദിച്ചു "ആണ് പപ്പേ..." അവൾ ഗെയിം കളിക്കുന്ന തിരക്കിൽ മറുപടി കൊടുത്തു.... മോളെ പിരിഞ്ഞിരിക്കുന്ന കാര്യത്തിൽ ദച്ചൂന് സങ്കടം തോന്നിയെങ്കിലും വിച്ചു അതെല്ലാം പറഞ്ഞു മാറ്റി... കുറച്ചു സമയത്തെ കാര്യമല്ലേ ഉള്ളു... കുറുമ്പിടെ പിറകെ ഓടാൻ ദാദിക്ക് പറ്റില്ല.. വേറെ ആരെങ്കിലും പറഞ്ഞാൽ അവൾ അനുസരിക്കേം ഇല്ല... പിറ്റേന്ന് രാവിലെ തന്നെ വിച്ചു മോളെയും ദച്ചുനെയുമായി പ്ലേ സ്കൂളിലേക്ക് പോയി... അമരാവതിയിൽ നിന്നും ഒരു കിലോ മീറ്ററെ ഉള്ളു അവിടേക്ക്... അവിടെ ചെന്നപ്പോൾ അത് നോക്കി നടത്തുന്ന ടീച്ചർ മുറ്റത്തുണ്ടായിരുന്നു.... "വരു സാർ... ഞാൻ നോക്കിയിരിക്കുകയായിരുന്നു... ഇതാണല്ലേ മോൾ.. സുന്ദരിക്കുട്ടി..." അവർ ഓഫീസ് റൂമിലേക്ക് പോയി... ടീച്ചർ മോളെ അവരുടെ അടുത്തേക്കിരുതി "എന്താ മോൾടെ പേര്...."

"അന്നുക്കുട്ടി...." "യഥാർത്ഥ പേരെന്താ..." "അനാക്കലി വിദുത് വദേരാ..." "വലിയ പേരാണല്ലോ... മിടുക്കി... പപ്പേടെ പേരെന്താ..." "വിദുത് വദേരാ...." "അമ്മയുടെയോ...." അത് കേട്ടപ്പോൾ ദച്ചുന്റെ ഉള്ളൊന്ന് കാളി .... അമ്മ... അന്നുമോൾടെ അമ്മ...കീർത്തി അല്ലെ അത്.... താൻ രണ്ടാനമ്മ അല്ലെ... അവൾക്ക് ഉള്ളു പൊള്ളുന്ന പോലെ തോന്നി "അമ്മേദേ പേര് ദുവിക വിദുത് വദേരാ...അല്ലെ പപ്പേ...." അന്നു മോളു ചോദിച്ചപ്പോൾ വിച്ചു തലയാട്ടി കാണിച്ചു... ദച്ചു അവന്റെ കയ്യിൽ ഇറുകേ പിടിച്ചു.... അവളുടെ ഹൃദയം നിറഞ്ഞു തുളുമ്പി.....മോളെ നാളെ മുതൽ കൊണ്ട് വരാമെന്ന് പറഞ്ഞാണ് അവിടെ നിന്നും ഇറങ്ങിയത്... അവരുടെ തന്നെ ഹൈപ്പർ മാർക്കെറ്റിൽ പോയി മോൾക്കുള്ള ബാഗും ബുക്കും മറ്റും വാങ്ങാൻ പോയി... അനുക്കുട്ടി ഉത്സാഹത്തോടെ ഡോറയുടെ ബാഗും പൊക്കിമോന്റെ ബോക്സും ഏഞ്ചലയുടെ ടിഫിൻ ബോക്സും വാട്ടർ ബോട്ടിലും എല്ലാം ഉത്സാഹത്തോടെ ഓടി നടന്നു എടുക്കുന്നുണ്ട്..... "ഈ കാവടി തുള്ളല് നാളെ പ്ലേ സ്കൂളിൽ പോകാൻ നേരത്തും കണ്ടാൽ മതി " വിച്ചു അവളുടെ ഉത്സാഹം കണ്ട് ഒരു ചിരിയോടെ പറഞ്ഞപ്പോൾ ദച്ചു അവന്റെ കയ്യിൽ ഒരടി കൊടുത്തു....സാധങ്ങൾ എല്ലാം വീട്ടിലേക്ക് കൊടുക്കാൻ ഏൽപ്പിച്ചിട്ട് വിച്ചു അവരെയുമായി യാത്ര തുടർന്നു ...

വീട്ടിലേക്കല്ല പോകുന്നതെന്ന് ദച്ചൂന് മനസിലായി... കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം സമുദ്ര ബീച്ച് റിസോർട്ടിലേക്ക് അവരുടെ കാർ കടന്നു ചെന്നു.... സംശയത്തോടെ നോക്കുന്ന ദച്ചുനെ കണ്ട് വിച്ചു ചിരിച്ചു കാണിച്ചു "ഞാനീ റിസോർട് വാങ്ങി... അന്ന് നമ്മൾ രാജസ്ഥാനിൽ പോയപ്പോൾ ഇതിന്റെ കാര്യങ്ങളും ഉണ്ടായിരുന്നു....ഇതിന്റെ ഉടമസ്തനെ നേരിൽ കണ്ടായിരുന്നു ഡീലിങ്ങ്സ്......ആദ്യമേ ചോദിച്ചപ്പോൾ വലിയ ഡിമാൻഡ് ആയിരുന്നു...." " വദേരാ ഗ്രൂപ്പ്സിന് മൂന്ന് ബീച്ച് റിസോർട്ടുണ്ടല്ലോ... പിന്നെ ഇതെന്തിനാ... " "അതൊക്കെ വഴിയേ പറയാം.... ഭാര്യ വാ..." അവൻ മോളെയുമായി റിസപ്ഷനിലേക്ക് നടന്നു.... ജോലിക്കാരെല്ലാം ബഹുമാനത്തോടെ അവർക്ക് റൂം കാണിച്ചു കൊടുത്തു.... "മാനേജർ എത്തിയില്ലേ..." "ഉടനെ വരും സാർ... വരുമ്പോൾ പറഞ്ഞു വിടാം..." "വേണ്ട കുറച്ചു സമയത്തേക്ക് ആരും ഇങ്ങോട്ട് വരണ്ട... എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം..." അയാൾ പോയപ്പോൾ വിച്ചു അകത്തേക്ക് കയറി....മോളും ദച്ചുവും എല്ലാം നോക്കി കാണുന്ന തിരക്കിലാണ്... റൂമൊക്കെ വലുതാണ്... അത്പോലെയുള്ള ബാത്രൂം....

പുറത്തേക്ക് പോകാനുള്ള ഒരു ഗ്ലാസ്‌ ഡോർ കണ്ടാണ് ദച്ചു അത് തുറന്നു നോക്കുന്നത്.... ചെറിയൊരു കോർട്ടിയാർഡ് പോലുള്ള ഏരിയ.... ചുറ്റും മതിലുണ്ട്.... അതിലുള്ള ചെറിയ ഗേറ്റ് കടന്നാൽ നേരെ റിസോർട്ടിന്റെ പ്രൈവറ്റ് ബീച്ചാണ്.... അവിടെ അത് കൂടാതെ ഒരു പ്രൈവറ്റ് പൂളും പിന്നെ ഒരു സ്വിങ്ങും ഉണ്ട് വിച്ചു അന്നുമോളെ സ്വിങ്ങിലേക്ക് കിടത്തി... ആദ്യമൊന്നു പേടിച്ചെങ്കിലും പിന്നെ അതിൽ കിടന്ന് കളിയായിരുന്നു "അമ്മേ മോടെ ബന്നിയെയും കിട്ടുനേം കൊണ്ട് വാ ...." ദച്ചു ഒരു ചിരിയോടെ അതിനെ എടുക്കാൻ പോയി.... തിരിച്ചു വന്നപ്പോൾ അന്നു മോള് കൂളിംഗ് ഗ്ലാസ്സൊക്കെ വെച്ച് സ്റ്റൈൽ ആയിട്ട് കിടക്കുവാണ്.... ദച്ചു മോളെ നേരെ കിടത്തി ബന്നിയെയും കിട്ടുനെയും കൊടുത്തു രണ്ട് സൈഡിലും കുഷ്യൻ നേരെ വെച്ച് കൊടുത്തു വിച്ചു പൂളിന്റെ സൈഡിലെ ചെയറിൽ കണ്ണടച്ച് കിടക്കുവാണ്.... ദച്ചു അവന്റടുത്തു വന്നു ചിരിയോടെ തലമുടിയിലൂടെ വിരലോടിച്ചപ്പോൾ അവനൊരു ചിരിയോടെ അവളുടെ കൈ പിടിച്ചു മടിയിലേക്കിരുത്തി..... ദച്ചു അവന്റെ നെഞ്ചിൽ പുറം തിരിഞ്ഞിരുന്നു....

അവൻ അവളെ ചേർത്തു പിടിച്ചു ചെയറിലേക്ക് ചാരി കിടന്നു "വിച്ചു.... വിച്ചൂന് എന്നേ ഇഷ്ടാണോ.." ദച്ചുന്റെ ചോദ്യം കേട്ട് അവനൊന്നു ചിരിച്ചു.... "ഇഷ്ടത്തിന്റെ കാര്യമൊക്കെ കുറെ പറയാനുണ്ട് ദ്രുവി.... അതൊക്കെ സമയം ആകുമ്പോൾ പറയാം... പക്ഷെ ഇപ്പൊ ഒന്ന് പറയാം... ഈ ലോകത്ത് മറ്റെന്തിനെക്കാളും ഞാൻ സ്നേഹിക്കുന്നത് നിന്നെയ.... ഒരുപക്ഷെ അന്നുമോളെക്കാൾ കൂടുതൽ...." "പക്ഷെ എനിക്കിഷ്ടം അന്നു മോളെയാ... അത് കഴിഞ്ഞേ ഉള്ളു വിച്ചു...." ദച്ചു പറഞ്ഞതുകേട്ട വിച്ചു ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു.... വിച്ചു അന്നുനെ നോക്കിയപ്പോൾ അവിടെ ബന്നിയെയും കിട്ടുനെയും പാട്ട് പാടി ഉറക്കുവാണ്... വിച്ചു ഒരു ചിരിയോടെ അവളുടെ കഴുത്തിടുക്കിലേക്ക് താടി വെച്ചുരച്ചു... ദച്ചു ഇക്കിളി ആയി ചിരിച്ചു "അടങ്ങിയിരിക്ക് വിച്ചു ഇക്കിളി ആവുന്നു..." "ആണോ..." വിച്ചു പതിയെ ചോദിച്ചു അവളുടെ കാതിൽ ചുണ്ടും നാവും ചേർത്തു കടിച്ചു.... പതിയെ അവന്റെ ആധാരങ്ങളും നാവും അവളുടെ കാതിൽ നിന്നും കഴുത്തിലേക്കിറങ്ങി എവിടെയാകെ എന്തോ അലഞ്ഞു നടക്കാൻ തുടങ്ങി... ദച്ചുന്റെ ചിരി ദീർഘനിശ്വാസങ്ങളായി മാറുന്നത് വിച്ചു അറിഞ്ഞു..... അവളുടെ തോളിൽ നിന്നും ബ്ലൗസ് പതിയെ താഴ്ത്തി അവിടെ അമർത്തി കടിച്ചു.....

ദച്ചു പതിയെ തിരിഞ്ഞിരുന്നു അവന്റെ കണ്ണുകളിലേക്ക് നോക്കി.... അവന്റെ കണ്ണുകളിൽ പ്രണയത്തിനപ്പുറത്തേക്കൊരു ഭാവം ദച്ചു ആദ്യമായി കണ്ടു... അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട് അവന്റെ കൈ വിരലുകൾ അവളുടെ അണിവയറിലൂടെ കുസൃതി കാണിച്ചു നാഭിച്ചുഴിയിൽ എത്തി.... അവളുടെ അടിവയർ അവന്റെ സ്പർശനത്തിൽ വിറക്കുന്നത് വിച്ചു അവന്റെ വിരലുകളിലൂടെ അറിഞ്ഞു.....പെരുവിരലിനാൽ അവിടെയൊന്ന് അമർത്തി തഴുകിയപ്പോൾ ദച്ചു ഒരെങ്ങലോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു .... വിച്ചു അവളുടെ നെറുകയിൽ ചുംബിച്ചു അവളെ ചേർത്തു പിടിച്ചു ബീച്ചിലൊക്കെ പോയി റിസോർട്ടിലെ തന്നെ റെസ്റ്റൊരന്റിലേക്ക് അവർ ഫുഡ്‌ കഴിക്കാൻ പോയി "അമ്മേ മോക്ക് ഇച്ചീ പോണം..." അന്നു മോള് പറഞ്ഞതുകെട്ട വിച്ചു മോളെ ബാത്‌റൂമിലേക്ക് കൊണ്ട് പോയി...ദച്ചുനെ റെസ്റ്റോറന്റിന്റെ സൈഡിലുള്ള ബെഞ്ചിലേക്ക് ഇരുത്തിയിട്ടാണ് അവൻ പോയത്.... ദച്ചു ടേബിളിൽ ഉണ്ടായിരുന്ന മാഗസിൻ നോക്കിയിരുന്നു..... "ഡീ.. ....." ആ വിളി കേട്ടാണ് ദച്ചു നോക്കിയത്.... അവൾക്ക് ഉടലാകെ വിറക്കുന്ന പോലെ തോന്നി.... "നിരഞ്ജൻ......" "ഹാ അപ്പൊ നീ എന്നേ മറന്നില്ല... അല്ല എന്റടുത്തു നിന്നു പോയതിനു ശേഷം നീയങ്ങു കൊഴുത്തല്ലോ..."

അവൻ പറയുന്ന കേട്ട് ദച്ചു അവനെ കലിയോടെ നോക്കി "ആരാ നിരഞ്ചേട്ടാ ഇത്...." "ദ്രുവിക...." നിരഞ്ജൻ ഒരു പുച്ഛത്തോടെ പറഞ്ഞപ്പോൾ ആ പെണ്ണും ദച്ചുനെ ഒരു പുച്ഛത്തോടെ നോക്കി... ദച്ചുന്റെ സൗന്ദര്യം കണ്ട് അസൂയ തോന്നിയെങ്കിലും അവൾ പുച്ഛത്തോടെ തന്നെ നിന്നു.... ഇതേ സമയം നിരഞ്ജന്റെ കഴുകൻ കണ്ണുകൾ സാരിയുടെ ഇടയിലൂടെ കാണുന്ന അവളുടെ മനോഹരമായ ഇടുപ്പിലേക്കായിരുന്നു.... "ഓഹ് നീയാണല്ലേ ദ്രുവിക... എന്റെ ഏട്ടൻ പറഞ്ഞിട്ടുണ്ട്.... എന്റെ ഏട്ടനെ കണ്ണും കയ്യും കാണിച്ചു വളച്ചിട്ട് കല്യാണം കഴിഞ്ഞപ്പോ അല്ലെ ഏട്ടൻ അറിഞ്ഞേ ഒരു മച്ചിയാ നീയെന്ന്... അത്കൊണ്ട് എന്റെ ഏട്ടൻ രക്ഷപെട്ടു... ഇപ്പൊ നീയെന്താ ഇവിടെ... ഓ കല്യാണം കഴിഞ്ഞല്ലോ....ഏതെങ്കിലും രണ്ടാം കെട്ട്കാരനായിരിക്കും.. ജീവിതമൊക്കെ നല്ലത് പോലെ ആയിരിക്കുമല്ലേ... നിനക്കൊക്കെ അതല്ലാ കിട്ടു.... എന്തേലും സഹായം വേണമെങ്കിൽ ഏട്ടനോട് പറഞ്ഞാൽ മതി..... എന്ന് കരുതി അതിന്റെ പേരിൽ എന്റെ ഏട്ടനോട് അധികം കൊഞ്ചിക്കുഴയാൻ നിൽക്കരുത് നീ..... ഈ റിസോർട്ടിന്റെ മാനേജരാ എന്റെ ഏട്ടൻ.... അതിന്റെ നിലയും വിലയുമുണ്ട് ഏട്ടനിവിടെ....." ദച്ചു അവളെന്തൊക്കെയാ പറയുന്നതെന്നോർത്തു അന്തിച്ചു നിന്നപ്പോഴാണ് ഒരു കയ്യടി ശബ്ദം കേൾക്കുന്നത്....വിച്ചു ആയിരുന്നു അത്... അവനെ അവിടെ കണ്ടപ്പോൾ നിരഞ്ജനു അത്ഭുതം തോന്നി.... ദച്ചൂന് അവനെ കണ്ടപ്പോൾ ആശ്വസം തോന്നി....നിരഞ്ജന്റെ ഭാര്യ സ്മൃതിക്കാകട്ടെ അവനെ കണ്ടയുടനെ അവളുടെ കണ്ണുകൾ ഒരു ലാസ്യത്തോടെ വിടർന്നു വന്നു....എന്നാൽ വിച്ചുന്റെ കണ്ണിൽ പകയും ദച്ചൂന് മാത്രം കാണാൻ സാധിക്കുന്ന പ്രണയവുമായിരുന്നു..................... 🌸..........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story