❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 7

❤️പറയാതെ  പോയ പ്രണയം..❤️ : ഭാഗം 7

രചന: തസ്‌നി

ഒരു പെണ്ണിനെ ബലമായി പിടിച്ചു കാറിലേക്ക് കയറ്റുന്നതാണ് കണ്ടത്...കണ്ടമാത്രയിൽ ഞാൻ ബാഗൊക്കെ നിലത്തിട്ട് അവർക്ക് അരികിലേക്ക് ഓടി... ആ പെൺകുട്ടി ആണെങ്കിൽ അവന്റെ കയ്യിൽ നിന്ന് കുതറി മാറാൻ ശ്രമിക്കുന്നുണ്ട്.... ഞാൻ ഓടി പോയി ആ പെൺകുട്ടിയെ പിടിച്ചു മാറ്റി... ഞെട്ടലോടെ എന്റെ പ്രവർത്തിയെ നോക്കിയ ആ രണ്ടു കണ്ണുകളെ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.... ഒറ്റ നോട്ടത്തിൽ പറഞ്ഞാൽ ഒരു അഡാർ മൊഞ്ചൻ... ബ്ലാക്ക് ഷർട്ടും ബ്ലൂ ജീനും കട്ടി മീശയും കട്ടത്താടിയും... അതിനേക്കാൾ ഉപരി പൂച്ച കണ്ണും.... നെറ്റിയിലേക്ക് വീണു കിടക്കുന്ന ചെമ്പൻ മുടിയിഴകൾ വകഞ്ഞു മാറ്റി തീഷ്ണമായ നോട്ടം എന്നിലേക്ക് എറിഞ്ഞപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത്... പടച്ചോനെ ഞാൻ എന്തിനാ ഇങ്ങോട്ട് വന്നേ ആ പെൺകുട്ടിയെ രക്ഷിക്കാൻ അല്ലേ...ച്ചെ...എന്നിട്ട് ഉള്ളിലുള്ള കോഴിയെ ഉണർത്തുകയാണോ ചെയ്തേ.... അതും ഇവനെ പോലെയുള്ള ഒരു ഫ്രോഡിനെ വായിനോക്കാൻ.. കാണാനേ ലുക്ക്‌ ഉള്ളൂ....സ്വഭാവം തനി കൂതറയ... അയാളെ വായി നോക്കുന്ന സമയത്ത് ആ പെൺകുട്ടിയെ വീണ്ടും കാറിലേക്ക് തന്നെ പിടിച്ചു കയറ്റാൻ നോക്കി... ഞാൻ പെട്ടെന്ന് അവളെ പിടിച്ചു വലിച്ചു എന്റെ പുറകിൽ നിർത്തി.... അവന്റെ കരണകുറ്റിക്ക് നോക്കി ഒന്ന് പൊട്ടിച്ചു....കിട്ടിയ അടിയുടെ ആഘാതത്തിൽ അവനൊന്ന് പുറകോട്ട് വേച്ചു പോയി....അയാളുടെ കൈ പതിയെ അടികിട്ടിയ കവിളിലേക്ക് നീങ്ങി... അടികിട്ടിയ ആ തെണ്ടിയും എന്റെ പുറകിൽ ഉള്ള പെൺകുട്ടിയും കിളിപോയി മട്ടിൽ നിൽക്കുന്നുണ്ട്... "തനിക്ക് എന്താടോ...വീട്ടിൽ ഉമ്മയും പെങ്ങന്മാരൊന്നുഇല്ലേ.. പെണ്ണ് എന്ന് കരുതിയാൽ തനിക്കൊക്കെ സുഖം തീർക്കാനുള്ള വെറുമൊരു വസ്തു മാത്രമാണോ....അത്‌ എങ്ങനെയാ...കാണാൻ നല്ല ഹൈ ക്ലാസ്സ്‌ ലുക്കും ഓൻറെയൊരു പാട്ട ബെൻസും...സ്വഭാവം തനി കൂതറയും...." എന്റെ പടച്ചോനെ എനിക്ക് ഇങ്ങനെയൊക്കെ പറയാൻ അറിയുമോ....എന്റെ ഈ കഴിവിൽ, ഒരു പെണ്ണിന്റെ മാനം രക്ഷിച്ച ആത്മ നിർവൃതിയിൽ സ്വയം അഭിമാന കഞ്ചിത പുളകിത ആകുമ്പോഴാണ് കത്തുന്ന കണ്ണുകളാലെ എനിക്ക് അരികിലേക്ക് നടന്നടുക്കുന്ന അവനെ കണ്ടത്... അയ്യോ...ഇനി എന്നെ പീഡിപ്പിക്കാനുള്ള പ്ലാനിങ് ആണോ.... അവന്റെ നൊട്ടം കണ്ടു ഒന്ന് പതറിയെങ്കിലും വിറയ്ക്കുന്ന കൈകൾ പർദ്ദക്കുള്ളിൽ കടത്തി, ധീര വനിതയെ പോൽ നിന്നു... "ഇത്തൂസെ..." എവിടുന്നാ ഈ അശരീരി എന്ന് വിചാരിക്കുമ്പോഴാണ് വീണ്ടും അത്‌ തന്നെ കേട്ടത്... പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോഴാണ് അങ്ങനെ ഒരു സാധനം ഉള്ളത് ഓർമ വന്നത്.... മൊത്തത്തിൽ അവളെ ഒന്ന് ഉഴിഞ്ഞു നോക്കി...നല്ല മൊഞ്ചത്തി കുട്ടി...എന്റെ പ്രായം കാണും...പെട്ടെന്നാണ് അത്‌ ശ്രദ്ധിച്ചത്, നേരത്തെ കണ്ട അതേ പൂച്ച കണ്ണ്... എന്റെ പടച്ചോനെ ചതിച്ചാ...ഇനി ലവൻ ലവളുടെ....ഓഹ് മൈ ഗോഡ്... "ഏഹ്...എന്താ..." ഉള്ളിലുള്ള വിറയലിനെ തൽക്കാലം ഇൻജെക്ഷൻ വെച്ച് അവിടെ മയക്കി കിടത്തി ആ പെൺകുട്ടിയോട്‌ ചോദിച്ചു "ഇങ്ങൾ എന്തിനാ അടിച്ചേ..." ഏഹ് എന്താ ഇപ്പൊ കേട്ടെ...ഈ കുട്ടിക്ക് അപ്പൊ അറിയില്ലേ എന്തിനാ അടിച്ചേ എന്ന്... "ഒരു പെൺകുട്ടിയെ കയറി പിടിക്കുന്നത് കണ്ടാൽ നോക്കിനിൽക്കാൻ ഞാൻ അത്രയ്ക്ക് നിഷ്ട്ടൂരയല്ല " "ഇത്തൂസെ...അത്‌ എന്റെ കാക്കു ആണ്...." "വാട്ട്‌...." അപ്പൊ നമ്മളെ ഊഹം ശെരിയായി...സന്തോഷം, ആദ്യായിട്ട ഒരു കാര്യം ഊഹിച്ചിട്ട് ശെരിയാകുന്നത്... ഏഹ്.... അപ്പൊ പണി പാളിയല്ലേ "ഇന്ന് എന്റെ കോളേജിൽ ഫ്രഷേഴ്‌സ് ഡേ ആണ്....എനിക്ക് ആണെങ്കിൽ റാഗിങ്ങ് പേടിയാ..അത്‌ പേടിച്ചിട്ട് ഞാൻ കോളേജിൽ പോകുന്നില്ലന്നു പറഞ്ഞപ്പോൾ എന്നെ പിടിച്ചു വലിച്ചു കേറ്റിയതാ..ഇവിടെ എത്തിയപ്പോൾ ഞാൻ വീണ്ടും വണ്ടിയിൽ നിന്ന് ഇറങ്ങി...കാക്കു പിടിച്ചു വണ്ടിയിൽ കേറ്റുമ്പോഴാ ഇത്തൂസ് വന്നേ...." അടിപൊളി വാ പോകാം... എന്നോടെന്തിനാ ഈ ചതി, വേണ്ടായിരുന്നു....ദയനീയമായി അവളെ നോക്കുമ്പോൾ അവളുടെ കണ്ണുകൾ എനിക്ക് പുറകിലേക്ക് നീണ്ടു... ഞാൻ ഒന്നും അറിഞ്ഞില്ല എന്നാ ഭാവത്തിൽ, മോഹൻലാൽ സ്റ്റൈലിൽ ഒന്ന് തല ചെരിച്ചു നോക്കിയതേ ഉള്ളൂ.... തൊട്ടു തൊട്ടില്ലെന്ന മട്ടിൽ എനിക്കരികെ നിൽക്കുന്ന അവനെയാണ് കണ്ടത്... എന്തൊക്കെയാ പടച്ചോനെ ഞാൻ വിളിച്ചു പറഞ്ഞത്....ഇത് അഹങ്കാരത്തിന്റെ ബാക്കി പത്രമാണ്...അനുഭവിക്കുക തന്നെ ശരണം... സ്വയം അഭിമാനം പൂണ്ട ആ നിമിഷത്തെ ശപിച്ചു പണ്ടാരമടക്കി... ആ കണ്ണുകളിൽ എന്നെ ചുട്ടെരിക്കാൻ പാകത്തിലുള്ള ദേഷ്യം ആളി കത്തുന്നത് കണ്ടു... പെട്ടെന്നാണ്, സൈറൺ മുഴക്കി നമ്മളെ ബസ് എത്തിയത്... "സൊ...സൊ....ബ..ബ..." ഏഹ് എന്തുവാ പടച്ചോനെ എന്റെ വായ പുറന്തള്ളുന്നത്.... ."നീ എന്താടി അക്ഷരമാല പടിക്കുന്നുണ്ടോ..."   ഓഹ്...ഇതല്ല, ഇതിലപ്പുറവും ചാടി കടന്നവൻ ആണീ k.k.ജോസ്... "സോറി....ബസ് " നിർത്തിയ ബസിണെ ചൂണ്ടി കാണിച്ചു പറഞ്ഞു... "ആഹ്...അത്‌ ബസ് ആണെന്ന് എനിക്കും അറിയാം...." "അതല്ല..." അത്‌ പറയുമ്പോയേക്കും അവന് എന്നിലേക്ക് കൂടുതൽ അടുത്തിരുന്നു... എന്തോ കയ്യും കാലും വരയ്ക്കുന്നത് പോലെ....ഒപ്പം ഹാർട്ട്‌ ബീറ്റ്സും ഡിജെ കളിക്കാൻ തുടങ്ങി.... " നീ എന്തൊക്കെയാടി വിളിച്ചു കൂവിയെ... നാക്കിനു ലൈസൻസ് ഇല്ലെന്ന് കരുതി കണ്ട തെണ്ടി തരം മൊത്തം വിളിച്ചു പറഞ്ഞതും പോരാ....ഒരാണിന്റ മേലെ കൈ വെക്കുന്നോ...." "ആഹ്...." ബസിന് നേരെ ചൂണ്ടിയ വിരൽ ഇത്രയും നേരം തായ്തിയില്ലെന്ന് ഓർമ വന്നത് അവനാ വിരൽ പിടിച്ചു തിരിച്ചപ്പോഴാണ്... വേദന കൊണ്ട് കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ നിലം പതിച്ചു "കാക്കൂ....വേണ്ടാ...ഇത്തൂസ് തെറ്റിദ്ധരിച്ചിട്ടാ...." ആ പെൺകുട്ടി ഓടി വന്നു അവന്റെ കയ്യിൽ പിടിച്ചു പറഞ്ഞു... " യൂ ഷട്ട് അപ്പ്‌.... എനിക്ക് അറിയാം എന്ത് വേണമെന്ന്...." അവന്റെ അലറലിൽ ആ പെണ്ണ് പേടിച് പുറകോട്ട് പോയി... ദയനീയമായി എന്നെ നോക്കി... എന്നെ തന്നെ ഉറ്റു നോക്കി കൊണ്ടിരിക്കുന്ന ആ കണ്ണുകളിലേക്ക് ഞാൻ ദയനീയമായി നോക്കിയെങ്കിലും എന്നെ കൊല്ലാനുള്ള ദേഷ്യം മാത്രമേ കണ്ടുള്ളു.... ഇനി സ്ഥിരം സ്ഥായി ഭാവം പുറത്തെടുക്കട്ടെ... "സോറി...ഞാൻ പെട്ടെന്ന് അറിയാതെ....." കണ്ണുകളിൽ വെള്ളമൊക്കെ നിറച്ചു....കൊണ്ട് അവനെ നോക്കി പറഞ്ഞു.. പെട്ടെന്ന് അപ്രതീക്ഷിതമായി ഒരു താക്കീതെന്ന രീതിയിൽ അവന്റെ വിരൽ എന്റെ ചുണ്ടിൽ വെച്ചു....മൗനം വിധ്വാൻ ഭൂഷണം എന്നല്ലേ....അത്കൊണ്ട് മാത്രം ഞാൻ മൗനം വരിച്ചു... ഇപ്പൊ അവന്റെ ഹാർട്ട്‌ ബീറ്റ്‌സ് വരെ എനിക്ക് കേൾക്കാം... "ഇനി എപ്പോഴും ഒരാണിന്റെ നേരെ കൈ ഉയർത്തുമ്പോൾ നീ ഇത് ഓർമിക്കണം...." ഞാൻ കണ്ണ് പൊത്തി ഒരു കൈ കവിളിൽ വെച്ച് ഇപ്പൊ കിട്ടും വാങ്ങിച്ചോ എന്ന മട്ടിൽ നിന്നു... കുറച്ചു സമയം കഴിഞ്ഞിട്ടും ഒന്നും കിട്ടാത്തത് കാണാതായപ്പോൾ മെല്ലെ ഒരു കണ്ണ് തുറന്ന് നോക്കി... എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്ന അവനെയാണ് കണ്ടത്.... അതുകണ്ട് എന്തോ ചടപ്പ് വന്നപ്പോൾ ഞാൻ മെല്ലെ ഒന്ന് തൊണ്ടയനക്കി... നേരത്തെ നമ്മളെ വായ്നോട്ടം കണ്ടിട്ട് നമ്മൾ ഒരു ആസ്ഥാന കോഴി ആണെന്ന് തെറ്റിദ്ധരിക്കല്ലേ.... നമുക്ക് തീരെ വശമില്ലാത്ത ഒരേ ഒരു കലയാണ് അത്‌....ആദ്യമായിട്ടാ ഒരു ചെക്കനെ ഇങ്ങനെ സ്കാൻ ചെയ്തത്....   ഞാൻ തൊണ്ട അനക്കിയത് കേട്ട് ഓൻ പഴയ സ്ഥായി ഭാവത്തിൽ എത്തി, ഒപ്പം ഒരു കൈ എനിക്ക് നേരെ വീശി.... ഒരടി പ്രതീക്ഷിച്ചു നിന്ന എനിക്ക് കിട്ടിയത് കവിളിൽ ഒരു കിസ്സും ഒരൊന്നൊന്നര കടിയും....കണ്ണ് തുറന്ന് നോക്കിയപ്പോൾ കണ്ടു കിളിപോയി നിൽക്കുന്ന ഓന്റെ പെങ്ങളെ..... കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു എന്താണ് സംഭവിച്ചത് എന്നറിയാൻ.... പെട്ടെന്ന് കവിളിൽ ഒരു നീറ്റൽ അനുഭവപെട്ടപ്പോഴാണ് സ്ഥലകാല ബോധം വന്നത്....കണ്ണിൽ നിന്നും ചുടു കണ്ണുനീർ ഒഴുകാൻ തുടങ്ങി.... യാ റബ്ബേ...ആദ്യമായിട്ടാ ഒരാൺ എന്റെ ശരീരത്തിൽ സ്പർശിച്ചത്....തടയാൻ പറ്റാതിരുന്ന ആ നിമിഷത്തെ സ്വയം ശപിച്ചു, ഒഴുകിയ കണ്ണുനീരിനെ കൈകളാൽ ഒപ്പി മുന്നോട്ട് നോക്കുമ്പോൾ കണ്ടു, പെങ്ങളുടെ കയ്യും പിടിച്ചു കാറിലേക്ക് കയറുന്ന അവനെ....എന്തൊക്കയോ പറയാൻ മനസ്സ് വെമ്പുമ്പോഴും നാവും കാലുകളും നിശ്ചലമായി... കൈകളിൽ അറിയാതെ കവിളിലേക്ക് നീങ്ങി.. "സ്സ്...." വേദന കൊണ്ട് ചൂളി പോയി കാർ റിവേഴ്‌സ് എടുത്തു എനിക്ക് തൊട്ടരികിൽ എത്തുമ്പോഴും ഒന്ന് ചലിക്കാൻ ആകാതെ എന്റെ കാലുകൾ നിശ്ചലമായി തന്നെ നിലകൊണ്ടു... "യുവർ ഐസ് ആർ ലുക്കിങ് സൊ ബ്യൂട്ടിഫുൾ....ഐ ലൈക്‌ ഇറ്റ്..." ഗ്ലാസ്‌ താത്തി, ഇതും പറഞ്ഞു അവന് വണ്ടി എടുത്തു പോയി... പോയ കിളികളെ കൂട്ടിലേക്ക് തിരിച്ചു വിളിക്കാൻ ശ്രമിക്കുമ്പോയേക്കും ബസ്സിലെ കിളി ഡ്രൈവറോട് ബസ് എടുത്തോ എന്ന് പറയുന്നത് വ്യക്തമായി കേട്ടില്ലെങ്കിലും മൂളൽ പോലെ കേട്ടു.. പുറകിൽ നിന്നുള്ള ഹോണടി കേട്ടപ്പോഴാണ് വാച്ചിലേക്ക് ടൈം നോക്കിയത്... യാ ഹുദാ...9 മണി ആകാൻ ആയി..ഇനി ഇതിപ്പോ എങ്ങനെ പോകും....ആദ്യത്തെ ഡേ തന്നെ ഫുൾ കൊളമായല്ലോ.... എവിടെയാ ക്ലാസ്സ്‌ എന്ന് വരെ അറിയില്ല... വേവലാതിപെട്ട് റോഡിൽ വാഹനം വരുന്നതും നോക്കി നിൽക്കുമ്പോഴാണ് മുന്നിൽ ഒരു സ്കൂട്ടി വന്നു നിർത്തുന്നത്... ഹെൽമെറ്റ്‌ കഴിച്ചു നോക്കുമ്പോൾ ഒരു പെൺകുട്ടി....ഇരുനിറത്തിൽ നല്ല മൊഞ്ചത്തി പെണ്ണ്.... "എങ്ങോട്ടാ..." "എം എസ് കോളേജിലേക്കാ....എന്റെ ബസ് മിസ്സായി..." "ഓഹോ....വന്നു കേറ്....ഞാനും അങ്ങോട്ടേക്കാ...." "താങ്സ്..." ഇതും പറഞ്ഞു അവളുടെ പുറകിൽ കയറി...പെട്ടെന്ന് മിററിലേക്ക് നോക്കിയപ്പോഴാണ് അവന്റെ പല്ലിന്റെ എക്സ്റേ എടുത്തത് പോലെ ചുവന്നു തുടുത്ത പാട് കണ്ടത്...തട്ടം കൊണ്ട് അത്‌ തിരിയാത്ത വിധത്തിൽ മറച്ചു... പരിചയപെട്ടു വന്നപ്പോൾ സെയിം ക്ലാസ്സ്‌ ആണെന്ന് മനസ്സിലായി...പേര് ഷാന....എന്നെ പോലെന്നെ ഒരു പാവം പെണ്ണ്....മിനിറ്റുകൾ കൊണ്ട് നമ്മൾ പെട്ടെന്ന് കൂട്ടായി... കോളേജിൽ എത്തുമ്പോയേക്കും ഒരു വിധം ഫാമിലി ചരിത്രങ്ങളൊക്കെ രണ്ടാളും വിളമ്പിയിരുന്നു...എനിക്ക് പറ്റിയ കൂട്ടാണ്... തികച്ചും അപരിചിതമായ ഈ കോളേജിൽ അവൾ വലിയൊരു ആശ്വാസം ആയിരുന്നു... ഒരുവട്ടം വന്നിരുന്നു എന്നല്ലാതെ, ഈ കോളേജിനെ പറ്റി ഒന്നും തന്നെ അറിയില്ല.... സ്കൂട്ടിയിൽ നിന്ന് ഇറങ്ങി കോളേജിലേക്ക് നടന്നു...ഷാന വണ്ടി പാർക്ക്‌ ചെയ്തിട്ട് വരാമെന്ന് പറഞ്ഞു പോയി... ഗേറ്റിൽ വെണ്ടയ്ക്ക അക്ഷരത്തിൽ ഫ്രഷേഴ്‌സിനെ വെൽകം ചെയ്തോണ്ടുള്ള ബാനർ കണ്ടപ്പോഴാണ് തലയിൽ വെള്ളിടി വെട്ടിയത്... റാഗിംഗ്.... ഏഹ്...ഞാനും ന്യൂകമർ അല്ലേ..... കോളേജിന്റെ ഉള്ളിലേക്ക് മെല്ലെ കണ്ണോടിച്ചപ്പോൾ കണ്ടു അവിടെയും ഇവിടെയുമായി കൂട്ടം കൂടി നിൽക്കുന്ന ഒരു പാട് ഗാങിനെ....അവരുടെ മുൻപിൽ പല എക്സ്പ്രെഷനും ഇട്ടു നിൽക്കുന്ന ഫ്രഷേഴ്‌സിനേയും...എവിടുന്നൊക്കെയോ പശുവും ആടുമൊക്കെ അലറുന്നത് കേട്ടു....ഒന്ന് കൂടി ചെവി കൂർപ്പിച്ചപ്പോഴാണ് മനസ്സിലായത് ആരൊക്കെയോ റാഗിംഗിന്റെ അനന്തര ഫലം എന്ന രീതിയിൽ പാടുന്നതാന്നെന്ന്.... എല്ലാം കൂടി കണ്ടപ്പോൾ തന്നെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി.... ഇപ്പൊ വരാമെന്ന് പറഞ്ഞു പോയ ഇവൾ ഇതെവിടെ പോയി.... എല്ലാരുടെ നോട്ടവും എന്നിൽ ആണെന്ന് അറിഞ്ഞപ്പോഴാണ് ഞാൻ നടന്ന് നടന്ന് ഗ്രൗണ്ടിന്റെ ഒത്ത നടുവിലാണെന്ന യാഥാർഥ്യം മനസ്സിലായത്... പോരാത്തതിന് ഞാൻ മാത്രമേ പർദയിൽ ഉള്ളൂ....എന്തോ അത്ഭുത ജീവിയെ പോലെ നോക്കുന്നത് കണ്ടപ്പോൾ തന്നെ നമ്മളെ പകുതി ധൈര്യവും ചോർന്നു പോയി...   അവരെയൊന്നും കണ്ടില്ലെന്നു നടിച്ചു മെല്ലെ സ്കൂട്ട് ആകാൻ നോക്കുമ്പോഴാണ് പിറകിൽ നിന്ന് വിളികേട്ടത്.... നല്ലൊരു കാര്യത്തിന് പോകുമ്പോൾ പിറകിൽ നിന്ന് വിളിക്കരുതെന്ന് ഇവറ്റകൾക്ക് അറിയില്ലേ... പി ടി ഉഷയെ മനസ്സിൽ ധ്വാനിച്ചു ഓടാൻ നിൽക്കുമ്പോഴാണ് വീണ്ടുമാ അശരീരി മുഴങ്ങിയത്..... "ഡി പർദ്ദക്കാരി...ഒന്ന് അവിടെ നിന്നേ...." എന്നെയാണോ എന്നറിയാൻ വേണ്ടി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു എന്നെ തന്നെ നോക്കി നിൽക്കുന്ന കുറച്ചു പേരെ... "എവിടെക്കാ..." കൂട്ടത്തിൽ അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഒരുത്തനാണ് ആദ്യത്തെ ചോദ്യം തൊടുത്തത്...   "ക്ലാസ്സിലേക്ക്...." "ആഹാ...ക്ലാസ്സിലേക്ക് ആണോ പൊന്നു മോൾ പോകുന്നെ...ചേട്ടന്മാരും ക്ലാസ്സിലേക്ക് തന്നെയാ....നിന്നെ ഇവിടെ ഇതുവരെ കണ്ടില്ലല്ലോ..." ഓഹ് ഇതുവരെ കാണാത്തതാണോ പ്രശ്നം...ഞാൻ അതിന് ആദ്യായിട്ടല്ലേ ഇങ്ങോട്ട് എഴുന്നള്ളുന്നെ, പിന്നെങ്ങനെയാ കാണുക... ഇതൊക്കെ ആത്മയാ കേട്ടോ... "ഞാൻ ഇവിടെ ആദ്യായിട്ടാണ്.." 4 പേരാണ് ഇപ്പൊ എന്നോട് പോരെടുക്കാൻ ഉള്ളത്...കുറച്ചപ്പുറത്തായി ഒരു ബെഞ്ചിൽ ബാക്ക് തിരിഞ്ഞിരുന്നു ഒരു പുട്ടിയോട് തള്ളി കൊണ്ടിരിക്കുന്ന ഒരുത്തനും ഉണ്ട്... ഇറുകിയ ജീനും ഒരു ഷോർട് ടോപ്പും ഇട്ടു പേരിനെന്ന പോൽ സ്കാർഫ് ചെയ്ത ആ പുട്ടി എന്നെ കണ്ടപ്പോൾ ഒരു ഇളി പാസ്സാക്കി...തിരിച്ചു ഞാനും നല്ല അസ്സൽ ഇളി പാസാക്കി.. "അതേയ്...ഇങ്ങോട്ട് നോക്കെടി...." അതിൽ ഒരുത്തൻ വന്നു എന്റെ മുഖത്തിനു നേരെ വിരൽ ഞൊടിച്ചപ്പോഴാണ് ഞാൻ സ്കാനിങ് പരിപാടി നിർത്തിയത്... ഷാന വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ ചുറ്റും നോക്കി കൊണ്ടിരുന്നു... "ഡി...." കൂട്ടത്തിൽ ഉള്ള ഒരുത്തൻ എന്നോട് അലറിയത് കേട്ടാണ് തിരിഞ്ഞിരുന്നവൻ നേരെ ഇരുന്നത്... അവനെ കണ്ട എന്റെ കൈകൾ അറിയാതെ കവിളിലേക്ക് നീങ്ങി.... പെട്ടെന്ന് എന്നെ കണ്ട അവന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു... അവന്റെ കണ്ണ് രണ്ടും ഇപ്പോൾ പുറന്തള്ളൂമെന്ന അവസ്ഥയിലാണ്... അവന്റെ കൈകളും അറിയാതെ കവിളിലേക്ക് നീങ്ങി... കവിളിൽ കൈവെച്ചു നിൽക്കുന്ന ഞങ്ങൾ രണ്ടുപേരെയും കണ്ടു പോരെടുക്കാൻ വന്ന നാൽവർ സംഘത്തിന്റെയും കിളികൾ കൂടും കിടക്കയുമൊക്കെ എടുത്തു പറക്കാൻ റെഡി ആയി........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story