പരിണയം ♥️♥️♥️: ഭാഗം 1

parinayam devika

എഴുത്തുകാരി: ദേവിക

എന്റെ പല്ലവി..... നീ ഇങ്ങു വരുന്നുടോ......... കുറെ നേരായല്ലോ...... ഒന്നും കാണുന്നില്ല പോരെ.... എത്ര നേരം ആണ് നീ ഇതിന്റെ മുന്നിൽ.... അവിടെ കാണുന്നുണ്ടോ ഇവിടെ കാണുന്നുണ്ടോ........ ഒരു ലോഹ പോലെത്തെ ചുരിദാർ ഇടും പുതപ്പ് പോലെ ഷാൾ കൊണ്ട് മറക്കും ചെയ്യും..... എന്നിട്ടും എന്തിനാവോ ഈ കണ്ണാടിയുടെ മുന്നിൽ വന്നു ഒരു കഥകളി..... ആരതി അവൾ ഇട്ടിരുന്ന ഷിർട്ടിന്റെ കൈ കുറച്ചു കൂടി പൊക്കി വെച്ചിട്ട് പറഞ്ഞു............ നീ ഇങ്ങു വരുന്നുണ്ടോ....... ഞാൻ വരാം നീ ഇറങ്ങിയേക്കു..... ഈ പെണ്ണിന്റെ ഒരു കാര്യം.... നിന്നെ കൊണ്ടേ ഞാൻ പോവു..... നമുക്കേ ഒരുമിച്ചു ഇറങ്ങാം... പല്ലവി ഒന്നു തിരിഞ്ഞു വട്ട പൊട്ടിന്റെ മേലേ ആയിട്ട് ചന്ദനം ചാർത്തി... കണ്ണുകൾ കുറച്ചു ആയി എഴുതി...... മ്മ്മ്... കഴിഞ്ഞോ ഇനി പോവാം..... മ്മ്മ്......ആരതി ഇന്ന് വീട്ടിലെക്കു ഒന്നു പോണം..... കുറച്ചു സാധനഗേൾ എടുക്കാൻ ഉണ്ട്....... മ്മ്മ്...... തൊട്ട് അടുത്ത് അല്ലെ..... നമ്മുക്ക് കോളേജിൽ നിന്നു വരുമ്പോ പോവാം... കുറെ നാൾ പൂട്ടി ഇട്ടിരിക്കുന്നത് അല്ലെ..... ഒറ്റയ്ക്ക് പോണ്ട...... അതും അല്ല ദക്ഷൻ.....അവൻ നിന്നെ ഒന്നു ഒറ്റയ്ക്ക് കിട്ടാൻ വേണ്ടി കാത്തു ഇരിക്കാ.......... നാറി മോൻ😡😡😡😡.........

എന്റെ പല്ലവി നിന്നെ പേടിപ്പിചക്കാൻ വേണ്ടി പറഞ്ഞതു അല്ല..... ഞാൻ ഉള്ളടത്തോള്ളം നീ ആരെയും പേടിക്കണ്ടാ.... ഞാൻ ഇല്ലെടി....... ആരതി..... ആണിന്റെ തന്റേടവും വാശിയും ഉള്ളവൾ...... അതു പോലെ തന്നെ വേഷത്തിലും സ്വഭാവത്തിലും ആണിനോട് ചേർന്നാനു.....ആരതി ഒറ്റ മോൾ ആണ്...... അവളുടെ ഉറ്റ സുഹൃത്തു ആണ് പല്ലവി.... പല്ലവി എന്ന് പറഞ്ഞ. ആരതിക്കു ജീവൻ ആണ്.... ചെറുപ്പം മുതൽ ഉള്ള അവളുടെ കൂട്ടുകാരി......... പല്ലവി ഒരു മിണ്ടാപൂച്ച... ശെരിക്കും പറഞ്ഞ ഒരു തൊട്ടാവാടി.... അവളുടെ അച്ഛൻനും അമ്മയും കടത്തിൽ മുങ്ങി പല്ലവിയെ ഒറ്റക്കി ആക്കി വിഷം കഴിച്ചു മരിച്ചു..... ആരും ഇല്ലാത്ത പല്ലവിയെ ആരതി അവളുടെ വിട്ടിലേക്ക് കൊണ്ട് പോയി.......... അവൾക്ക് ഒരിക്കലും അവളുടെ കൂട്ടുകാരി അവൾ ഉള്ളടത്തോളാം കാലം ഒറ്റ പെടുന്നത് അവൾക്കു സഹിക്കുന്നതിൽ അപ്പുറം ആയിരുന്നു....അവർ രണ്ടു പേരും ഡിഗ്രി 2 ഇയർ സ്റ്റുഡന്റസ് ആണ്..... ആരതിയുടെ സ്വഭാവം അനുസരിച്ചു അവർക്ക് അവിടെ വേറെ ഫ്രണ്ട്‌സ് ഒന്നും ഉണ്ടായിരുന്നില്ല....

അവർക്കു അവർ മാത്രം.... അതു തന്നെ ആയിരുന്നു ആരതിക്കും ഇഷ്ട്ടം........ ആരതിയോടെ സ്നേഹത്തോടെ ചേർത്തു പിടിച്ചിലരുന്നത് പല്ലവി മാത്രം ആയിരുന്നു...... അതു കൊണ്ട് തന്നെ അവൾ കഴിഞ്ഞിട്ട് ഉള്ളു അവൾക്കു ആരും..... ആൾകൂട്ടാങ്ങളിൽ പല്ലവിക്കു വേണ്ടി ശബ്ദം ഉയർത്തി ഇരുന്നതും ആരതി ആയിരുന്നു...... മ്മ്മ്.... മതി... നീ ആ മുഖം തുടച്ചു ഇറങ്ങിയേ.... മ്മ്മ്... അവർ രണ്ടു പേരും ഇറങ്ങി വരുന്നത് ആരതിയുടെ അമ്മ കണ്ടു..... എന്റെ ആരതി..... നിനക്ക് ഒന്നു ശെരിക്കുംപെൺപിള്ളേരേ പോലെ നടന്നാൽ എന്താ....... ഇതു ഒരു മാതിരി ഷർട്ടും പാന്റ്സും.... മുടി ഒക്കെ വെട്ടി..... കാണുമ്പോ തന്നെ എന്തോ പോലെ.... എല്ലാവരും ചോദിക്കാ..... നാണം കെടുത്താൻ...നിന്റെ അച്ഛനു ഗൾഫിൽ ഇരുന്ന മതിയാലോ ഞാൻ അല്ലെ ഇതൊക്കെ കാണെടത്തു ..... നിനക്ക് പല്ലവിയെ പോലെ നടന്നാൽ എന്താ............ അല്ലെഗിൽ നിനക്ക് ഒരു പൊട്ടു എങ്കിലും കുത്തി കൂടേ....... ഒന്നു കണ്ണ് ഒക്കെ എഴുതി വന്ന എന്റെ മോളെ കാണാൻ പല്ലവിയെക്കാൾ ഭംഗി ഉണ്ടാകും........

അത്രയും നേരം ദേഷ്യം കടിച്ചു പിടിച്ചു ഇരുന്ന ആരതി അതും കൂടേ കേട്ടപ്പോ അവൾ മേശയിൽ ഇരുന്ന ജഗ്ഗു എടുത്തു നിലത്തു എറിഞ്ഞു......... ഒന്നും മിണ്ടാതെ സ്കൂട്ടിയുടെ കീ എടുത്തു വലിച്ചു എറിഞ്ഞു ബാഗ് എടുത്തു ഇറങ്ങി........ അമ്മേ..... അവളുടെ സ്വഭാവം അറിയില്ലേ..... അതു ഒന്നും അമ്മ നോക്കണ്ട.... ഇത്തിരി വാശി കൂടുതൽ ആണ് അത്ര ഉള്ളു...... മ്മ്മ്....... പിന്നെ മോളെ... മോൾക്ക് വല്ല കാശിന്റെ ആവശ്യം ഉണ്ടെകിൽ പറഞ്ഞ മതി..... അതിനു ഇനി മോൾ പാർട്ട്‌ ടൈം ജോലിക്ക് ഒന്നും പോണ്ട.... കേട്ടല്ലോ.... ധാ പോയ സാധനം എങ്ങാനും അറിഞ്ഞ ഈ വീട് വരെ കത്തിച്ചു പോകും........ പല്ലവി അമ്മയെ നോക്കി ചിരിച്ചു......... പല്ലവി.... നീ വരുന്നുടോ 😡😡😡😡ആരതി വിളിച്ചു കൂവി........ മോളു പൊക്കോ സമയം വൈകണ്ട....... അവര് അവളുടെ തലയിൽ തൊട്ട് യാത്രയാക്കി........ എന്റെ ആദി.....(. ആരതി )ഒന്നു പതുകെ പോ..... ഇങ്ങനെ പോയ പിന്നെ കോളേജിലേക്ക് നടന്നു പോകാലോ...... ഒന്നു നിക്കടീ...... പല്ലവി ഓടി ആരതിയുടെ കൈയിൽ പിടിച്ചു നിർത്തി.........

ഇനി പറ......... എന്തിനാ അമ്മയോട് ദേഷ്യപെട്ടെ... അമ്മക്ക് എന്ത് വിഷമം ആയിന്നോ....... എനിക്കു ഇഷ്ട്ടല്ല... അത്ര തന്നെ...നിന്നെക്കാൾ ആരും മുകളിൽ ആവുന്നതു എനിക്കു ഇഷ്ട്ടല്ല അതു ഇപ്പോ ഞാൻ ആണേലും എന്റെ കണ്ണ് പോലും നിനക്ക് പതിക്കാരുത് .............. നീ വരുന്നുണ്ടോ....... ആരതി വീണ്ടും നടക്കാൻ തുടങ്ങി..... അവൾ അവളുടെ ഒപ്പം എത്താൻ ഓടി....... പോകുന്ന വഴിയിൽ കുറെ ആൺ കൂട്ടങ്ങൾ ഇരിക്കുന്നതു കണ്ടു ആരതി തിരിഞ്ഞു നോക്കി...... പല്ലവി പേടിച്ചു നിക്കുന്നത് കണ്ടപ്പോ ആരതി അവളുടെ അടുത്തേക്ക് ഓടി അവളുടെ കൈയിൽ മുറുക്കെ പിടിച്ചു അവരുടെ മുന്നിൽ കൂടി നടന്നു....... പല്ലവി തല താഴ്ത്തിയും.... അവളുടെ നേരെ ഒരു പ്രശ്നം ഉണ്ടായതിൽ പിന്നെ അവൾക്കു അവരെ കാണുമ്പോ തന്നെ പേടിയാ......... എന്താടാ...... തെണ്ടി... 😡😡😡😡പല്ലവിയെ നോക്കുന്നതു കണ്ടു ആരതി ഒച്ച വെച്ചു........ ആദി.... വേണ്ട... വാ പോവാം..... പല്ലവി അവളുടെ കൈയിൽ പിടിച്ചു വലിച്ചു..... ഇവനെ ഇന്ന് ഞാൻ.... നിനക്ക് കിട്ടിയത് ഒന്നും പോരെടാ.......

അപ്പോഴേക്കും പല്ലവി അവളെ പിടിച്ചു വലിച്ചു കൊണ്ട് പോയി....... നിനക്ക് എന്താടി അവരും ആയിട്ട് ഒന്നും വേണ്ടഡി.......അതിന് ആരതി ഒന്നും പറഞ്ഞില്ല.. അവർ രണ്ടു പേരും കോളേജിലേക്ക് ഉള്ള ബസിൽ കേറി ഇരുന്നു എടീ.... ആദി ഞാൻ ഇന്നലെ പറഞ്ഞതിന് ഒന്നും നീ പറഞ്ഞില്ല....... എനിക്കു നേരിട്ട് പറയാൻ ഒരു പേടി അതാ......... നീ ഒന്നു ഹരിയെട്ടനോട് പറയോ എന്റെ ഇഷ്ട്ടം.......ഇപ്പോ ഒരു ചെറിയ ജോലി ഉണ്ടാലോ..... അതു മതി... ഇനി എന്റെ ഇഷ്ടം പറഞ്ഞ എന്തായാലും ഹരിയേട്ടൻ സമ്മതിക്കും...... എനിക്കു എന്തോ നേരിട്ട് പറയാൻ ഒരു പേടി..... ഹരി അവരുടെ കൂടേ സീനിയർ ആയി പഠിച്ചതു ആണ്.... പഠിപ്പിനു അനുസരിച്ചു ജോലി ഒന്നും കിട്ടാത്ത കാരണം ഒരു ഷോ റൂമിൽ salesman ആയി വർക്കിന്‌ പോകുന്നു....... നീ എന്താ ഒന്നും പറയാതെ ഇരിക്കുന്നെ....... എന്നും വൈകുന്നേരം ഹരിയെട്ടൻ ആ മനോഹരേട്ടന്റെ കടയിൽ സഹായിക്കാൻ വരും... അപ്പൊ പറയണം... കേട്ടാലോ... നീ പറയില്ലേ....... പല്ലവി അവളുടെ മുഖത്തെക്കു നോക്കി.... മ്മ്മ്...... ആരതി ഒന്നു മൂളി.............

അപ്പോഴേക്കും കോളേജിൽ എത്തി..... അവർ രണ്ടു പേരും അവരുടെ സീറ്റിൽ വന്നിരുന്നു........... അവരുടെ മാത്രം സ്വർഗത്തിൽ ആയി പിന്നെ.... ബാക്കി ഉള്ള ഫ്രണ്ട്‌സിന്റെ അടുത്തേക്ക് പല്ലവിക്കു പോകണം എന്ന് ഉണ്ടെകിലും ആദിക്കു ഇഷ്ടം ആവില്ല എന്ന് അറിയുന്നത് കൊണ്ട് അവളോട് മാത്രം ആയി ഒതുങ്ങി കൂടി............. ഇന്റർവെലുനും അവർ ഒതുങ്ങി കൂടി........ സ്കൂട്ടി എടുക്കാത്ത കാരണം അവർ വൈകുന്നേരം ബസിൽ തന്നെ പോയി....... ബസ് സ്റ്റോപ്പിൽ ഇറങ്ങി വിട്ടിലേക്ക് നടക്കാൻ കുറച്ചു ഉണ്ട്................ നടക്കുന്ന വഴിയിൽ അവൾ പഞ്ഞി മിട്ടായി കണ്ടു..... പല്ലവിയോടു നടക്കാൻ പറഞ്ഞു ആദി അവൾ അതു വാങ്ങിക്കാൻ പോയി.............. പല്ലവി നടന്നു തുടങ്ങിയപ്പോ കണ്ടു ദൂരെ കാറിന്റെ സൈഡിൽ സിഗരറ്റ് വലിച്ചു നിക്കുന്ന ആളെ കണ്ടു ദക്ഷൻ പല്ലവി തിരിഞ്ഞു ആദിയെ നോക്കി..... അവൾ അവിടെ ഉണ്ടായിരുന്നില്ല..... പല്ലവി കൈയിൽ ഉള്ള ബാഗിൽ മുറുക്കെ പിടിച്ചു നടന്നു.... ടാ....... ദക്ഷാ......ദേ പല്ലവി വരുന്നു.... നീ എന്തിനാടാ... ഇങ്ങനെ കിടന്നു കാലു കഴക്കൂടന്നെ....

അവളെക്കാൾ ഭംഗി നിനക്ക് ഉണ്ടാലോ...... അവലേക്കാൾ ഉഗ്രൻ പീസ് വരെ നീ ഒന്നു വിരൽ ഞൊടിച്ചാൽ നിന്റെ കിടപ്പു മുറി വരെ വരും...... പിന്നെ എന്തിനാടാ..... ഇവളെ.......... നീ ഒന്നു സമ്മതം മൂളിയാൽ മതി ഇന്ന് രാത്രി അവൾ ഉണ്ടാകും നിന്റെ കൂടേ കിടക്കാൻ.......... ശരത് അവനോട് പറഞ്ഞു......... ഹ്ഉം അങ്ങനെ ആണേൽ എനിക്കു എന്നേ ആവായിരുന്നു....... അവളെ കെട്ടണം എന്നു ഒന്നും ഇല്ല... ഒരു രാത്രി അല്ല കുറെ രാത്രി വേണം എനിക്കു അവളെ.... അവള് വരും... ഞാൻ വരുത്തിക്കും......ചെറിയ ഒരു കണക്ക് ഉണ്ട് ഇനിക്കു അവളോട്.... നീ ഇതു കണ്ടോ... അവൾ എനിക്കു തന്നതാ... അവൻ അവന്റെ മുടി മാറ്റി നെറ്റിയിലെ മുറി പാട് കാണിച്ചു കൊടുത്തു...... ചെറുപ്പത്തിലെ കണക്കു കൂടി വച്ചു ഒരു നാൾ അവൾക്ക് ഞാൻ കൊടുക്കും ദക്ഷൻ ചുണ്ടിൽ ഉള്ള സിഗരറ്റ് തുപ്പി കളഞ്ഞു അവന്റെ ഷർട്ട്‌ ഊരി കാറിന്റെ മേലേക്ക് ഇട്ടു..... എന്നിട്ട് അവന്റെ ജിം ബോഡി കാണുന്ന വിധത്തിൽ നിന്നു....കാറിന്റെ ഉള്ളിൽ നിന്നും brocode എടുത്തു അവന്റെ ദേഹത്തു ഒഴിച്ച്......

ആ മദ്യം അവൻ കൈ കൊണ്ട് നുണഞ്ഞു.... അവന്റെ പ്രവർത്തി കണ്ടിട്ട് പല്ലവി അറപ്പോടെ മുഖം ചെരിച്ചു നടന്നു....... ദക്ഷൻ പോകാൻ അനുവദിക്കാതെ അവളുടെ നേരെ വന്നു നിന്നു...... അങ്ങനെ അങ്ങ് പോയാലോ... നിക്കു ചേട്ടൻ ചോദിക്കട്ടെ... എവിടെ നിന്റെ രക്ഷക...ചത്തോ..... അതോ ആരെകിലും കൊന്നോ...... പല്ലവി അവനെ ദേഷ്യത്തോടെ നോക്കി.... ഇങ്ങനെ നോക്കലെഡി......... ഞാൻ പലതും ചെയ്തു പോകും.. അതു ഇപ്പോ റോഡിൽ ആണോ.. ദേ അവൻ കാണുന്നോ എന്നു ഒന്നും ഞാൻ നോക്കില്ല........... ഇങ്ങനെ ഒക്കെ പുതച്ചു മൂടി നടന്ന ഞാൻ ഇങ്ങനെ ആടി ഇതു ഒക്കെ കാണാ........ അല്ലെഗിൽ വേണ്ട..... അങ്ങനെ വേറെ ആരും കണ്ടാണ്ടാ..... ഞാൻ കണ്ടു മടുക്കുമ്പോ പുറത്തു കൊടുക്കാം.....നിന്നെ എനിക്കു ശെരിക്കും ഒന്നു വേണലോടീ........... ചെയ്യാത്ത കുറ്റത്തിന് ആണ് അന്ന് ഞാൻ ചെറു പ്രായത്തിൽ ഞാൻ അനുഭാവിചത്ത്.... എന്റെ ഡാഡി എല്ലാവരുടെയും മുന്നിൽ വെച്ചു...... അന്ന് ചെയ്യാത്ത കാര്യം വലുതായിട്ടു ഞാൻ ചെയ്യും.... നിന്നെ എന്റെ കിടപ്പു മുറിയിൽ വേരേ കൊണ്ട് വരും........... അവൻ അവളുടെ കൈ വലിച്ചു പിടിച്ചു അവന്റെ നെഞ്ചിൽ അമർത്തി തടവി........ ആണോ നിമിഷം അവൻ കണ്ണുകൾ അടച്ചു ആസ്വദിച്ചു.......

അവൾ പിന്നോട്ട് വലിക്കുമ്പോഴും അവൻ അവളുടെ കൈ അമർത്തി പിടിച്ചു.......... എന്നിട്ട് അവളുടെ ചൂണ്ടു വിരൽ അവൻ വായിൽ ഇട്ടു മദ്യം നുണഞ്ഞു.......... അവൻ അതിൽ പതുക്കെ ഒന്നു കടിച്ചു...... എന്നിട്ട് അവൻ അവളുടെ കൈകൾ വിട്ടു..... അവൾ കരഞ്ഞു കൊണ്ട് അവിടെന്ന് ഓടി... അവൾ പോയതിനു പിന്നാലെ ദക്ഷനും അവന്റെ പാട് നോക്കി പോയി.......... ആരതി മിട്ടായി വാങ്ങി വരുമ്പോഴേക്കും പല്ലവിയെ കാണാൻ ഇല്ല അവൾ ആകെ പേടിച്ചു......... പിന്നീട് ദൂരെ നിന്നു അവൾ നടക്കുന്നതു കണ്ടു... അവൾ പല്ലവിയെ നീട്ടി വിളിച്ചു..... ആദിയുടെ സൗണ്ട് കേട്ടപ്പോൾ പല്ലവി കണ്ണുനീർ അമർത്തി തുടച്ചു നടത്തം നിർത്തി ചുണ്ടിൽ ഒരു പുഞ്ചിരിച്ചു നിന്നു....അവൾ ഓടി പല്ലവിയുടെ അടുത്ത് എത്തി... എന്നിട്ട് അവൾക്ക് ഇഷ്ട്ടം ഉള്ള പഞ്ഞി മിട്ടായി അവൾക്കു കൊടുത്തു..... എന്താടീ.... എന്താ പറ്റിയെ..... ഒന്നുമില്ല..... ഹ്ഉം.... എന്നോട് തന്നെ വേണോ..... അതു പിന്നെ നിന്നെ കാണാതെ ആയപ്പോ.... ഓഹ് അതു ആണോ... ഞാൻ ഇങ്ങു വന്നിലെ... ഇനി എന്താ..... അതിനു പല്ലവിയും ഒന്നു പുഞ്ചിരിച്ചു നടന്നു.... പാലത്തിന്റെ അവിടെ ഹരി നിൽക്കുന്നുണ്ടായിരുന്നു..........

ആരതി പല്ലവിയെ ഒന്നു നോക്കി ഹരിയുടെ അടുത്തേക്ക് ചെന്ന്....... അഹ്.... ആദി..... ഞാൻ പറഞ്ഞ കാര്യം........ ഹരി..... അവൾക് അങ്ങനെ ഒരു ഇഷ്ടം നിന്നോട് ഇല്ല..... നീ അതു മാർക്കറ്ണ്ണം അവൾ നിന്നെ ഒരു സഹോദരന്റെ സ്ഥാനത്തു കണ്ടിട്ട് ഉള്ളു... നിന്നോട് പറയാൻ ബുദ്ധിമുട്ട് ഉള്ള കാരണം ആണ് എന്നോട് പറയാൻ വന്നതു..... മ്മ്മ്..... പക്ഷെ എനിക്കു അവളോട് ഉള്ള സ്നേഹം സത്യം ആണ്... ഇനി ഇതിന്റെ പേരിൽ എന്നോട് മിണ്ടാതെ ഇരിക്കരുത് എന്നു പറയണം.... മ്മ്മ് ശെരി എന്നാ..... ഹരി പല്ലവിയെ ഒന്നു നോക്കി അവന്റെ ബൈക്കു എടുത്തു പോയി......... എന്താണ് പറഞ്ഞേ..... എടീ.. ഹരിക്ക് അങ്ങനെ ഒന്നും ഇല്ലടീ.. വെറും ഫ്രഡ് മാത്രം ആണ് നീ..... അതു മറന്നേക്കൂ.... നീ ഇനി ചോദിക്കാൻ ഒന്നും നിക്കണ്ട...... ഏയ്യ്... ഇല്ലടടീ... എന്നാലും എനിക്കു മൗനം ആയി പ്രണയി ചൂടെ........ ടീ.... നിനക്ക് വിട്ടിൽ കേറണ്ടെ.... ഇന്ന് വേണ്ട...... മനസിന്‌ ഒരു സുഖം ഇല്ല.. എന്നാ വാ...... രാത്രിയിലെ ഭക്ഷണം പോലും പല്ലവി വയറു വേദന എന്നു പറഞ്ഞു ഒഴിഞ്ഞു മാറി...... അവൾ ബെഡിൽ ഒറ്റക് കിടക്കുമ്പോ ആണ് അവളുടെ ഫോൺ അടിച്ചത്....... ഹെലോ.... മോൾ ഉറങ്ങിയോ.....

ചേട്ടൻ നല്ല ഫോമിൽ ആണ്............ ഉമ്മാ... വാർത്തനത്തിൽ തന്നെ മനസിൽ ആയി അതു ദക്ഷൻ ആണെന്ന്....... അവൾ മിണ്ടാതെ നിന്നു.... നാളെ എനിക്കു കാണണം... അതും ഒറ്റയ്ക്ക് കേട്ടാലോ........... ഉമ്മമ്മാ....... പിന്നെ.... അപ്പോഴേക്കും പല്ലവി ഫോൺ വെച്ചു... സ്വിച്ച് ഓഫീസിൽ ചെയ്തു കിടന്നു....... പല്ലവി ഒന്നും കഴിക്കാത്ത കാരണം ആരതിയും ഒന്നും കഴിചില്ല.... അവൾ റൂമിലേക്ക് പോയി നോക്കിയപ്പോൾ പല്ലവി ഉറങ്ങിയിരുന്നു.. അവളും അവളുടെ അടുത്ത് പോയി കിടന്നു.... ചെരിഞ്ഞു അവളുടെ തല മുടിയിൽ തലോടി........... ഞാൻ സ്വാർത്ഥയാണ് പല്ലവി നിന്റെ കാര്യത്തിൽ..... അതു കൊണ്ട് ആണ് ഞാൻ ഹരിയോടു അങ്ങനെ ഒക്കെ പറഞ്ഞേ........ നമുക്ക് ഇടയിൽ നമ്മൾ മാത്രം മതി.... അതിൽ ഒരു ഹരിയും ദക്ഷനും വേണ്ട...... അതു എനിക്കു സഹിക്കുന്നതിൽ അപ്പുറം ആണ്.... നീ എന്നെ അല്ലാതെ വേറെ ഒരാളെ സ്നേഹിക്കുന്നതു കണ്ടു നിക്കാൻ പറ്റില്ല... അതിനു ഞാൻ സമ്മതിക്കില്ല........ നമ്മുക്ക് നമ്മൾ മാത്രം..... മരണം വരെ.........അതിന്റെ ഇടയിൽ ആര് വന്നാലും ഞാൻ സമ്മതിക്കില്ല.......എനിക്കു നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ല......... എന്നും നിന്നെ ഇങ്ങനെ ചേർത്തു പിടിക്കാണ്ണം.... ആരതി അവളെ വട്ടം കെട്ടിപിടിച്ചു........ എന്റെ പല്ലവിയെ ആർക്കും കൊടുക്കില്ല ഞാൻ...... അതിനു ഞാൻ സമ്മതിക്കില്ല.......... തുടരും

Share this story