പരിണയം ♥️♥️♥️: ഭാഗം 10

parinayam devika

എഴുത്തുകാരി: ദേവിക

ദക്ഷൻ അവന്റെ ഷിർട്ടിന്റെ കൈ കേറ്റിവെച്ചു അവരുടെ അടുത്തേക്ക് ചെന്നു... ബാക്കിൽ ഉള്ളവനെ ഡോർ തുറന്നു വലിച്ചു ഇട്ടു.. അതു കണ്ടു ഫ്രഡിൽ ഉള്ളവൻ ഇറങ്ങി... അവൻ കുടിച്ചു കൊണ്ടിരുന്ന ബിയർ ബോട്ടിൽ ദക്ഷൻ എടുത്തു അവന്റെ തലയിൽ അടിച്ചു.... ദക്ഷനെ തല്ലാൻ വരുന്നവന്റെ നെഞ്ചിൽ നോക്കി ആഞ്ഞു ചവിട്ടി...... അവർ കുടിച്ചിരിക്കുന്ന കാരണം ദക്ഷന് നേരെ അടിക്കാൻ ശെരിക്കും പറ്റുന്നുണ്ടായില്ല... അതു കൊണ്ട് തന്നെ ദക്ഷൻ അവരെ നല്ല പോലെ തല്ലി........ എന്റെ ഭാര്യയെ നീ..... ഒരുത്തനെ അവൻ കാറിനോട് ചേർത്ത് നിർത്തി ദക്ഷന്റെ കൈ അവന്റെ കഴുത്തിൽ മുറുക്കെ പിടിച്ചു..... പല്ലവി ഓടി ദക്ഷന്റെ ഷിർട്ടിൽ പിടിച്ചു പുറകിലേക്ക് വലിച്ചു.... അപ്പോഴും അവന്റെ കൈ അവന്റെ കഴുത്തിൽ നിന്നും വിട്ടിരുന്നില്ല... അവൾ ഇങ്ങനെ ഒക്കെയോ അവനെ മാറ്റി.. ഇത് കണ്ടു ആളുകൾ ഓക്കേ കൂടിയിരുന്നു..... ബഹളം കേട്ട് ട്രാഫിക് പോലീസ് വന്നു... ആളുകൾ കൂടിയപ്പോ ശാരിക്കു നാണകേടു തോന്നി കാറിൽ തന്നെ ഇരുന്നു....

പോലീസ് വന്നപ്പോൾ ദക്ഷൻ അയാൾക്ക്‌ നേരെ പൈസ അവരുടെ കാറിന്റെ മേലെ വെച്ചു പല്ലവിയുടെ കൈ പിടിച്ചു അവരുടെ കാറിന്റെ അടുത്തേക് പോയി.. ആ പോലീസ്ക്കാരൻ ദക്ഷനോടു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു അവൻ അയാൾക്ക് നേരെ ഒന്നു നോക്കി ഡ്രൈവറിനോട് ബാക്കിൽ കേറാൻ പറഞ്ഞു പല്ലവിയെയും കേറ്റി ഇരുത്തി.. അവന്റെ ദേഷ്യം മുഴുവൻ അവൻ കാറിൽ തീർത്തു... പല്ലവി ആരെയും നോക്കാതെ തല കുനിച്ചു ഇരുന്നു.... കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അവർ അവിടെ എത്തി...അവൻ തല വെച്ചു ഒന്നു കിടന്നു മൈൻഡ് ഒന്ന് സെറ്റ് ആക്കി മുഖത്തു ഒരു പുഞ്ചിരി വെച്ചു പല്ലവിയോടു ഇറങ്ങാൻ പറഞ്ഞു... അവൾ ഒന്നും മനസ്സിൽ അവനെ നോക്കി... ഡ്രൈവറോടു തിരിച്ചു പൊക്കോളാൻ അവൻ പറഞ്ഞു അമ്മയോട് നാളെ വരും എന്ന് പറയാനും... അവരുടെ മുന്നിൽ ഈ കരഞ്ഞ മുഖം ആയി വരാൻ ആണേൽ നീ ഡ്രൈവറിന്റെ കൂടേ വിട്ടിലേക്ക് പൊക്കോ ദക്ഷൻ പല്ലവിയോട് പറഞ്ഞു... എന്നാ വാ.. അവൻ അവളുടെ കൈ പിടിച്ചു അകത്തു കേറി..

ബാക്കിൽ കൂടേ വരുന്ന ശാരികു അതു കണ്ടു ദേഷ്യം തോന്നി.. അവളും അവരുടെ പിന്നാലെ നടന്നു.... അവിടെ ചെന്നപ്പോ ദക്ഷന്റെ അച്ഛൻപെങ്ങളും അവരുടെ ഭർത്താവും മകനും മകളും മകളുടെ മോളും ഉണ്ടായിരുന്നു.. മകളുടെ ഭർത്താവ് ഗൾഫിൽ ആയ കാരണം അവർ ഇവിടെ ആണ് താമസിക്കുന്നതു.... ദക്ഷൻ വന്ന അപ്പൊ തന്നെ ആമി മോളെ എടുത്തു പൊക്കി.. അവനു പെൺ കുട്ടികളെ ഒത്തിരി ഇഷ്ട്ട അതു ചിലപ്പോ കൂടേപിറപ്പു ആയിട്ടു ആരും എല്ലാത്തതു കൊണ്ടാകും..... എല്ലാവരും പല്ലവിയെ അകത്തേക്ക് വിളിച്ചു ഓരോന്നും സംസാരിച്ചു... ശാരിയെ കണ്ടു എല്ലാവരുടെയും മുഖം ചുളിഞപ്പോ വിഷ്ണുവിന്റെ (അപ്പച്ചിയുടെ മോൻ )കണ്ണുകൾ അവളുടെ ശരീരം കണ്ടപ്പോൾ വിടർന്നു... ടാ വിഷ്ണു നീ എന്താടാ ആ പെണ്ണിനെ ഇങ്ങനെ നോക്കുന്നെ..... എന്റെ ചേച്ചി ഒരു പ്രായപൂർത്തിയായ ഒരു ആണിന്റെ മുന്നിൽ ഇതു പോലെ വന്നു നിന്ന ആരാ നോക്കാതതു.. അല്ലാ അതു ആരാ.. നമ്മൾ ഇത് വരെ കണ്ടിട്ട് ഇല്ലാലോ ഇനി ദക്ഷൻ ചേട്ടന്റ ഗേൾഫ്രണ്ട് ആണോ.. ഏയ്യ് അതു ആവില്ല എന്ത് ആയാലും ഭാര്യയോട് ഒപ്പം എന്തായാലും ഗേൾ ഫ്രണ്ടിനേ കൊണ്ട് വരില്ല...

എന്തായാലും എനിക്കു ലോട്ടറി അടിച്ചു.... പോകുന്ന വരെ ഇതിനെ നോക്കി ഇരിക്കലോ... മ്മ്മ് എന്നാലും നമ്മുടെ ചേട്ടത്തി പൊളി ആണ്... മ്മ്മ് ഇത് എങ്ങാനും ദക്ഷനോട് പറഞ്ഞ അവൻ നിന്നെ കൊന്നത് തന്നെ.... എന്റെ ചേച്ചി.... എനിക്കു പേടിയാ ദക്ഷൻ ചേട്ടനോട് മിണ്ടാൻ... ചേട്ടത്തിയെ കണ്ടിട്ട് ഒരു പാവം പോലെ തോന്നുന്നുണ്ട്‌.... ഇങ്ങനെ പിടിച്ചു നിക്കുന്നു ആവോ... എന്താണ് നിമിഷചേച്ചി വന്നിട്ട് എന്നോട് ഒന്നും പറയാതെ ഇരിക്കുന്നത്.. ഒരു കൊച്ചിന്റെ അമ്മ ഒക്കെ ആയപ്പോഴേക്കും ജാഡ ആയോ.. പോടാ.. ചെക്കാ....അല്ലടാ ഇത് ആരാ നിമിഷചേച്ചി ശാരിയെ നോക്കി ചോദിച്ചു.. അപ്പോ അവൾ വന്നു ദക്ഷന്റെ തോളിൽ കൈ വെച്ചു... ഇവൾ എന്റെ ഫ്രണ്ട് ആണ്... ഇവിടെ ഒകെ കാണണം എന്ന് പറഞ്ഞപ്പോൾ വന്നത് ആണ്.. അവൻ തോൾ കൊണ്ട് അവളുടെ കൈ മാറ്റി കൊണ്ട് പറഞ്ഞു പല്ലവി ദക്ഷനെ തന്നെ നോക്കി ഇരിക്കയിരുന്നു അവൻ ഇത്രത്തോളം സംസാരിക്കുന്നത് ആദ്യം ആയിട്ടു ആണ് അവൾ കാണുന്നത്.... മോൾ എന്താ അവനെ തന്നെ നോക്കി ഇരിക്കുന്നെ.. അപ്പച്ചി അവളോട് ചോദിച്ചു...

ദക്ഷൻ അവളെ നോക്കിയപ്പോൾ അവൾ മുഖം വെട്ടിച്ചു.. നിമിഷെ മക്കൾക്ക്‌ മുറി കാണിച്ചു കൊടുക്ക്... ഈ കൊച്ചിന് അപ്പുറത്തെ മുറി തന്നെ കൊടുത്തോ... ഇനി രണ്ടു ദിവസം കഴിഞ്ഞിട്ട് പോയ മതി... ഹേയ് ഞങ്ങൾക്ക് നാളെ തന്നെ പോണം... നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. അത്രയും പറഞ്ഞു അപ്പച്ചി അടുക്കളയിൽ പോയി.. ദക്ഷൻ ആമി മോളെയും എടുത്തു അവരുടെ മുറിയിൽ പോയി.. അവന്റെ പിന്നാലെ പല്ലവിയും.... ശാരി വിഷ്ണുവിനെ നോക്കി ഒന്ന് കണ്ണടച്ചു കാണിച്ചു അവൾക്കു പറഞ്ഞ മുറിയിലേക്ക് പോയി... ഇടിവെട്ടു സാധനം വളഞ്ഞതു തന്നെ... വിഷ്ണു അവളെ നോക്കി പറഞ്ഞു..... അത്യാവശ്യം നല്ല ഭംഗി ഉള്ള മുറി ആയിരുന്നു... റൂമിൽ കയറിയ അപ്പൊ തന്നെ ദക്ഷൻ ആമി മോളെയും കൊണ്ട് ബെഡിലേക്ക് വീണു......... വിടാടാ...... ആമി മോൾ അവന്റെ നെഞ്ചിൽ കേറി ഇരുന്നു....... ഇത് ആരാ..... അവൾ പല്ലവിയെ നോക്കി ചോദിച്ചു... അതോ.... അതു വെറുതെ ഒരു ഭാര്യ.... അതു ന്താ.. ഇങ്ങു ബാ.... ആമി മോൾ കൈ കാണിച്ചു അവളെ വിളിച്ചു... അവൾ ദക്ഷനെ നോക്കി ബെഡിൽ വന്നിരുന്നു.....

അവനു ഒരു ഫോൺ കാൾ വന്നപ്പോഴേക്കും അവൻ ആമി മോളെ പല്ലവിയുടെ മടിയിൽ ആക്കി പുറത്തേക്ക് പോയി........ദക്ഷൻ ഫോൺ വിളിച്ചു വരുമ്പോഴേക്കും രണ്ടു പേരും നല്ല വർത്താനം ആയിരുന്നു.. അവൻ കുറച്ചു നേരം വാതിലിന്റെ അവിടെ അതു നോക്കി ഇരുന്നു..... ശബ്ദം ഉണ്ടാക്കി അവൻ അകത്തു കേറി... അവൻ വന്നതും അവൾ വേഗം കുളിക്കാൻ വേണ്ടി കൊണ്ടു വന്ന ഡ്രസ്സ്‌ എടുക്കാൻ തുടങ്ങി.. ദക്ഷൻ ആമി മോളെ കളിപ്പിക്കാനും... ടീ... വാടി..... നമുക്ക് കളിക്കാം വാ... അവൻ ആമി മോളെ പിടിച്ചു വെച്ചു ബെഡിൽ മുട്ട് കുത്തി നിന്നു..... ബാ... നമുക്ക് ഇടി കൂടാം.... ആ..... ആമി മോൾ ബെഡിൽ കേറി നിന്നു തുള്ളി ചാടി.... ടീ.. ആദ്യം നീ പുഷ്അപ്പ്‌ എടുത്ത... നാൻ ഒന്നും എടുത്തില്ല വേണേൽ അമ്മായിയോടു ചോയ്ചോ.... ആമി മോൾ നിഷ്ക്കു ഭാവത്തിൽ പറഞ്ഞു... പല്ലവി ചിരിയോടെ അവനെ നോക്കി....

എന്തെടീ ...... അവൻ അവളുടെ നേരെ ചോദിച്ചു... ഒന്നുമില്ല... അതും പറഞ്ഞു അവൾ ബാത്‌റൂമിൽ കേറി.... നാനും.. അവൾ പോകുന്നത് കണ്ടു ആമി മോൾ പറഞ്ഞു.... പിന്നെ എന്നേ പോലും കൊണ്ടു പോവില്ല എന്നിട്ട് ആണ് നീ.. എന്നാ എല്ലാവരും കുളിക്കാം... ആമി ദക്ഷനോട്‌ പറഞ്ഞു ഞാൻ റെഡി... ദക്ഷൻ ആമി മോളെയും എടുത്തു പല്ലവിയുടെ അടുത്തേക്ക് നടന്നു... അതു കണ്ടതും വേഗം അവൾ ബാത്‌റൂമിൽ കേറി വാതിൽ അടച്ചു.... അതു കണ്ടു ദക്ഷൻ ഒന്നു ചിരിച്ചു ആമി മോളെയും കൊണ്ടു താഴെത്തെക്കു ഇറങ്ങി... എന്തോ ആ നിമിഷം പല്ലവിയിടെയും ചുണ്ടിലും അവനെ ഓർത്തു ചിരി വന്നു................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story