പരിണയം ♥️♥️♥️: ഭാഗം 12

parinayam devika

എഴുത്തുകാരി: ദേവിക

ശാരി അവൾ പറഞ്ഞത് മുഴുവൻ ഓർത്തു കിടക്കയിരുന്നു.... എന്നാലും അവൾക്ക് എവിടുന്ന് ഇത്ര ധൈര്യം... ഇവിടെ ഉള്ള കുറെ നാശങ്ങൾ ഊതി കൊടുത്തതു ആകും... അങ്ങനെ എന്റെ കയ്യിന്നു അവനെ ആരും എടുക്കണ്ട എന്ന് നോക്കണ്ട.... അവനെ പോലുള്ള ഒരുത്തനേ ആരാ വേണ്ടന്ന് വെക്കാ.. പണത്തിനു പണം ഗ്ലാമർ താരവും... എന്തായാലും എനിക്ക് അവൾ ഉള്ളടത്തോളാം കാലം അവന്റെ ഭാര്യ ആവാൻ പറ്റില്ല... അവളെ കൊന്നിട്ട് അവനെ സ്വന്തം ആകണം എന്ന് ഒന്നും ഇല്ല.. അതു കറങ്ങി തിരിഞ്ഞു എന്റെ തലയിൽ തന്നെ വരും.. നിനക്ക് ഉള്ള പണി ഞാൻ തുടങ്ങി വെക്കുന്നുണ്ട്‌ പല്ലവി ഇപ്പോ നീ ഒന്നു സുഖിക്കു..കെടാൻ പോകുന്ന തീ ആളി കത്തും... അത്ര ഒക്കെ ഉള്ളു നീ... നെഞ്ചിൽ ഭാരം തോന്നിയപ്പോൾ ആണ് പല്ലവി എഴുന്നേറ്റതു.. എന്തോ മുള്ളു കുത്തുന്ന പോലെ തോന്നി അവൾക്ക്.. ഒരു കൈ കൊണ്ട് കണ്ണ് തുടച്ചു തല ചെരിച്ചു നോക്കി....

അപ്പൊ ദക്ഷൻ അവന്റെ ചുണ്ടുകൾ അവളുടെ മേലെ ചേർത്തു വെച്ചു കിടക്കയിരുന്നു.... അവൾ അവന്റെ തല പിടിച്ചു മാറ്റി വെച്ചു എഴുനേറ്റു ഇരുന്നു.. അഴിഞ്ഞു വീണ ഹുക്ക് അവൾ പൂട്ടി.. അവിടെന്ന് എഴുന്നേറ്റപ്പോൾ അടിപാവാടയും നിലത്തെക്കു ഊർന്ന് പോയി അവൾ അത് പിടിച്ചു കെട്ടി വെച്ചു.. ഒരു കൈ കൊണ്ടു വയർ പൊത്തി പിടിച്ചു ബാത്‌റൂമിൽ കേറി കൊട്ട് വാ ഇട്ടു..... ദക്ഷൻ ആണേൽ എന്തോ പോയ അണ്ണനേ പോലെ ഇരുന്നു.... എന്താ ഇപ്പോ ഇണ്ടയെ അവൾക്ക് ഒരു മാറ്റം ഇല്ലാലോ... ഇതിൽ ഇപ്പോ ആരാ ശശി ആയെ.... പുല്ല്.... അവൻ വീണ്ടും അവളുടെ സാരി ചുറ്റി കിടന്നു.... പല്ലവി നേരെ ബാത്‌റൂമിൽ കേറി കണ്ണടച്ചു വെറുതെ നിന്നു... പെട്ടന്ന് തന്നെ എന്തോ ഓർത്ത പോലെ തുറന്നു... അവളെ തന്നെ ഒന്നു നോക്കി.... ഈശ്വര...... അവൾ അവളുടെ കൈ നെഞ്ചിൽ വെച്ചു.. അവൾ വേഗം ഡോർ തുറന്നു ദക്ഷന്റെ അടുത്തേക്ക് പോവാൻ തിരിഞ്ഞു..

അപ്പൊ തന്നെ ഡോർ ക്ലോസ് ചെയ്തു കുളിച്ചു കൈയിൽ എടുത്തിരുന്ന ഒരു ടോപ് ഇട്ടു പുറത്തു ഇറങ്ങി... ഇങ്ങേരുടെ കിടപ്പ് കണ്ടിട്ട് ഇന്നലെ എന്തോ സംഭവിചിട്ട് ഉണ്ട്... അവൾ പേടിച്ചു അവന്റെ അടുത്തെക്ക് ചെന്നു.. ഞാൻ എങ്ങനെയാ ചോദിക്കാ.... അവൾ അവളുടെ നഖം കടിക്കാൻ തുടങ്ങി....... അതെ......... പല്ലവി ദക്ഷന്റെ അടുത്ത് ചെന്ന് വിളിച്ചു... നിങ്ങൾ എന്താ ഇന്നലെ എന്നേ ചെയ്തേ..... അവൾ അവന്റെ പുറത്ത് പിടിച്ചു തള്ളി.... ആാഹ്ഹ്.... അവൻ നോക്കിയപ്പോൾ കരയാറായി നിൽക്കുന്ന പല്ലവിയെ ആണ് കണ്ടത്... മ്മ്മ് ഏറ്റിട്ടുണ്ട്‌...... അവൻ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു...... ഇന്നലെ എന്തായിരുന്നു..... നിങ്ങൾ എന്താ എന്നോട് ചെയ്തേ... ഇന്നലെ എന്ത്... അല്ലെഗിൽ തന്നെ ഞാൻ എന്തെങ്കിലും ചെയ്ത തന്നെ നീ അറിയില്ലേ... പിന്നെ നിങ്ങൾ എന്താ ഈ വേഷത്തിൽ.... അതു ഈ കരിമഷി നിന്റെയാ.. ഇന്നലെ പറ്റിയത് ആകും...

നിനക്ക് എന്താടി ഒന്നും ഓർമ ഇല്ലാത്ത പോലെ... ഇന്നലെ നിനക്ക് നല്ല എനർജി ആയിരുന്നല്ലോ.... ദക്ഷൻ പറയുന്നത് കേട്ടിട്ട് അവൾ ഒന്നു ചിന്തിച്ചു... ഹേയ് അങ്ങനെ ഒന്നും ഞാൻ... ഇനി ഉറക്കത്തിൽ എങ്ങാനും... ശോ.. ഇത് ഒക്കെ ഇങ്ങനെയാ ഉറക്കത്തിൽ ഒക്കെ സംഭവിക്കാ.... അവൾ എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരിക്കുമ്പോ ആണ് ദക്ഷൻ ബെഡിൽ നിന്നും എഴുനേറ്റു അവളെ വിളിച്ചത്... ടീ...ഈ ചെറുപ്പത്തിൽ ഉള്ള മറുക് ഒക്കെ വലുതാകുന്തോറും വലുതാകോ... അവൾ നെഞ്ചിൽ കൈ വെച്ചു അവനെ പെട്ടന്ന് നോക്കി... അവിടെത്തെ അല്ലാ... നിനക്ക് ചെറുപ്പത്തിൽ ആ തുടയുടെ അവിടെ ഒരു മറുക് ഉണ്ടായിരുന്നില്ലെ.. അന്ന് നീ ആ കുട്ടി പാവാട ഇട്ടു തൊണ്ടി കളിച്ചപ്പോൾ കണ്ടതാ... പക്ഷെ ഇന്നലെ ഞാൻ കണ്ടപ്പോൾ അത് വലുതായിടീ.... അവൾ ചുണ്ടു കടിച്ചു പിടിച്ചു അവനെ നോക്കി... എനിക്ക് അറിയാം നീ വെറുതെ പറയാന് എന്ന്.. എന്നേ പേടിപ്പിക്കാൻ.... ആാഹ്ഹ്... എന്തെങ്കിലും ഭർത്താവ് സ്വന്തം ഭാര്യയോടു അവരുടെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞു എന്ന് വെറുതെ പറയോ... നിനക്ക് ഓർമ ഇല്ലെഗിൽ നമുക്ക് ഫസ്റ്റ് മോർണിംഗ് നടത്തം...

പോരെ... അവൻ അവളുടെ അടുത്തേക്ക് വന്നു... അത് കണ്ടതും അവൾ ഡ്രസിങ് റൂമിൽ കേറി വാതിൽ അടച്ചു.... ദൈവമെ ഇതിനു കുറച്ചു ബുദ്ധി ഉണ്ടെകിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കായിരുന്നു..... അവളെ നോക്കി ദക്ഷൻ പറഞ്ഞു ഫ്രഷ് ആവാൻ കേറി.... അവര് രണ്ടു പേരും ഒരുമിച്ച് റെഡി ആയി ഇറങ്ങി...... മക്കള് ഇത്ര പെട്ടന്ന് പോവാൻ ആയോ.. രണ്ടു ദിവസം കൂടി നിക്കായിരുന്നില്ലെ മോനെ..... അമ്മാവൻ ചോദിച്ചു... ഹേയ് പിന്നെ ഒരു ദിവസം വരാം... അവിടെ പോയിട്ട് കുറച്ചു പരിപാടി ഉണ്ട്... എന്ത് പരിപാടി ആണാവോ അവിടെ..... നല്ല പ്രായം ഉണ്ടാലോ വല്ല പണിക്കും പോക്കൂടെ.... പല്ലവി അവന്റെ പുറകിൽ നിന്നും പിറുപിറുത്തു..... അവൾക്ക് അവിടേക്ക് പോവാൻ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല... അവിടെത്തെ അമ്മ ആണേൽ മകന്റെ കാര്യം മാത്രം പറയും.. അമ്മായി ആണേൽ എന്റെ കുറ്റവും....

എന്തോ ഒന്നു പല്ലവിയെ ഇവിടെ നിന്നും പോവാൻ തോന്നിചില്ല .... ടാ വിഷ്ണു നീ അവരെ കൊണ്ടു ചെന്നു ആക്കിട്ടു വാ ഇനി ഡ്രൈവറിനേ ഒന്നും വിളിക്കണ്ട... അത് കേട്ടപ്പോൾ പല്ലവിക്ക് ഒരു ആശ്വാസം ആയി... അല്ലെഗിൽ പോകുമ്പോഴും ആ കീറസാരിയുടെ അഴിഞ്ഞാട്ടം കാണെണ്ടി വന്നേനെ.... ദക്ഷൻ ആമി മോളെ വാരി എടുത്തു ചുംബിച്ചു.. മാമന്റെ മോളെ ഞാൻ കൊണ്ടു പോട്ടേ... നമ്മുക്ക് അവിടെ പോയിട്ട് ഇടി കൂടി കളിക്കാം... ആ.. ഇപ്പോ വരും പറയണ്ട താമസം ഉള്ളു.. എന്നാലോ രാത്രി ആവുമ്പോ അമ്മേനെ കാണണം എന്നും വേഗം ഒരാളെ കൂടി കൊണ്ടു വാ അപ്പൊ നിനക്ക് കളിക്കാൻ ആള് ആവുല്ലോ.... അവിടേക്ക് വന്ന അപ്പച്ചി പറഞ്ഞു അവർക്ക് കൊണ്ടു പോവാൻ ഉള്ള വറുത്തതും പൊരിചതും അവർ എടുത്തു പാക്ക് ചെയ്തു പല്ലവിയുടെ കൈയിൽ കൊടുത്തു... ഇന്നാ മോൾ പറഞ്ഞ പുളി ഇന്നലെ അത് പൊട്ടിക്കാൻ പറ്റിയില്ല ഇപ്പഴാ വിഷ്ണു ഒന്നു പൊട്ടിച്ചു തന്നത്....

അത് കണ്ടു പല്ലവിയുടെ കണ്ണുകൾ തിളങ്ങി.. ദൈവമെ ഇവൾക്ക് ഇത്ര പെട്ടന്ന് പുളി തിന്നാൻ ആയോ... എടാ പൊട്ടാ.... പുളി തിന്നാൻ അതിനു സമയം ഒന്നുമില്ല... നീ ആയതു കൊണ്ടു പല്ലവി പെട്ടന്ന് തന്നെ തിന്നേണ്ടി വരും... നിമിഷ ദക്ഷന്റെ തലയിൽ അടി വെച്ചു കൊടുത്തു... പല്ലവിയുടെ കൈയിൽ ഉള്ള പുളി കണ്ടു ആമി മോൾക്കും അത് വേണം എന്ന് പറഞ്ഞു വാശിയായി.. അവൾ കുറച്ചു എടുത്തു ആമിയുടെ ചുണ്ടിൽ വെച്ചു കൊടുത്തു... അവൾ പുളിചിട്ട് കണ്ണ് ചിമ്മി അടഞ്ഞു.. അത് കണ്ടു എല്ലാവരും ചിരിച്ചു.... ഒരു കഷ്ണം എടുത്തു പല്ലവി അവളുടെ വായിൽ വെച്ചു.... പുളി കൊണ്ടു അവൾ ഒരു ഒരു കണ്ണടച്ചു..... അവൾ കഴിക്കുന്നത് കൊണ്ടു ദക്ഷന്റെ വായിൽ വെള്ളം വന്നു... നാണം ഉണ്ടോടാ... സ്വന്തം ഭാര്യയെ നോക്കി വെള്ളം ഇറക്കാൻ... നിമിഷ അവന്റെ അടുത്ത് വന്നു ചോദിച്ചു..... ഓ.... ആര് പുളി തിന്നാലും വായിൽ വെള്ളം വരും അത് പ്രകൃതി നിയമം ആണ്..

അല്ലാതെ അവളെ നോക്കി ഇരുന്നത് അല്ലാ... മ്മ്മ്... മനസ്സിൽ ആകുന്നുണ്ട്..... ശെരി എന്നാ... ഞങ്ങൾ ഇറങ്ങാ...... ശാരിയുടെ മുഖത്തു ഒരു സന്തോഷം ഉണ്ടായിരുന്നില്ല...... ഇവിടുന്ന് പോകുമ്പോഴേക്കും ദക്ഷന്റെ മനസ്സിൽ ആഴത്തിൽ കേറാം എന്ന് വെച്ചു വന്നതാ.... അവൾ ആരോടും ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി... പല്ലവി പോയി കാറിന്റെ ബാക്ക് സീറ്റിൽ പോയി ഇരുന്നു... ദക്ഷൻ പോകുന്നതിനു ശാരി പിന്നിൽ നിന്നും വിളിച്ചു.... ദക്ഷ...... മ്മ്മ്... അവൻ ആള് ശെരിയല്ലട്ടാ.... ആ വിഷ്ണു... എന്നോട് എന്തൊക്കെയോ പോലെ... അവന്റെ നോട്ടം ഒന്നും ശെരിയല്ല.... പ്ലീസ് ദക്ഷ.... അവൾ അവന്റെ കൈയിൽ പിടിച്ചു ചോദിച്ചു.... ദക്ഷൻ ഒന്നു പുറകെ തിരിഞ്ഞു നോക്കി... അവിടെ ഉള്ളവർ അവരെ സംശയത്തോടെ നോക്കാൻ തുടങ്ങി... അത് കണ്ടു ദക്ഷൻ അവളുടെ കൈ പിടിച്ചു മാറ്റി... മര്യാദക്ക് മറക്കേണ്ടത് ഒക്കെ മറച്ചു നടന്നാൽ ആരും നോക്കില്ല.....

ഇത് ഇപ്പോ എന്റെ അനിയനെ മാത്രം കുറ്റം പറയാൻ ഞാൻ സമ്മതിക്കില്ല.. വന്നു കേറാൻ നോക്ക്.... ചേട്ട..... ചേട്ടൻ ചേട്ടത്തിയുടെ കൂടേ ഇരുന്നോ....... ശാരി ഇവിടെ ഇരുന്നോളും... അവൻ ഒന്നു മൂളി കേറി ഇരുന്നു.... പല്ലവി ശാരിയെ നോക്കി ഒന്നു ചിരിച്ചു..... കുറച്ചു ദൂരം പോയി കഴിഞ്ഞപ്പോൾ പല്ലവിക്ക് എന്തോ കുശുമ്പ് പോലെ തോന്നി... അവൾ അവന്റെ അടുത്ത് കുറച്ചു കൂടി നീങ്ങി ഇരുന്നു അവന്റെ തോളിൽ ചാഞ്ഞു അവന്റെ വയറിലൂടെ കൈ ഇട്ടു കിടന്നു..... വിഷ്ണു ഇത് കണ്ടു ഒന്നു പുഞ്ചിരിച്ചു.. ശാരിക്ക് ആണേൽ വിഷ്ണു ഉള്ള കാരണം ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിപോയി.. അവൾ കൈകൾ രണ്ടും ചുരുട്ടി പിടിച്ചു ദേഷ്യം കടിച്ചു പിടിച്ചു ഇരുന്നു..... പല്ലവി അവൾ കാണാൻ വേണ്ടി കുറച്ചു കൂടിയും അവനോട് ചേർന്ന് ഇരുന്നു........ അവളുടെ പ്രവർത്തി കണ്ടു ദക്ഷൻ അവളെ തുറുപ്പിച്ചു നോക്കി.... വിഷ്ണു ഉള്ള ധൈര്യത്തിൽ അവൾ അവനെ നോക്കി പുഞ്ചിരിച്ചു....

അവളുടെ മുന്നിൽ ദേഷ്യം കാണിച്ചേങ്കിലും ദക്ഷന്റെ മനസ്സിൽ ഒത്തിരി സന്തോഷിക്കായിരുന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹 ടാ വിനോദെ ഒന്നു പതിയെ കൂടിയടാ.... നായിന്റെ മോനെ... നീ എന്നേ ഹരി എന്ന് വിളിച്ച മതി..... ഇനി മേലിൽ ഇങ്ങനെ വിളിച്ച..... ഹരി അയാൾക്ക്‌ നേരെ വിരൽ ചൂണ്ടി.. നാട്ടുകാരുടെ മുന്നിൽ മതി അച്ഛൻ ചമയൽ...... കേട്ടാലോ..... അവൻ ആ മദ്യകുപ്പി പകുതി മുഴുവൻ അകത്തു ആക്കി..... ഹരി... നമുക്ക് ഇനിയും ഇവിടെ നിക്കണോ..... അത് നമുക്ക് തന്നെ പണി ആകും... കുറച്ചു പെണ്ണുങ്ങളെ പറഞ്ഞു സെറ്റ് ആകിയിട്ട് ഉണ്ട്... ഇപ്പോ ഒരു ജോലി എന്ന് പറഞ്ഞ ഏതു പെണ്ണു ആണ് വീഴാത്തെ.... നമുക്ക് പറഞ്ഞു വെച്ചവരുടെ ലിസ്റ്റ് കൊണ്ടു പോകാം... തനിക് പോണേൽ താൻ പോ.... പക്ഷെ ഞാൻ വരില്ല......ഈ വിനോദ് ഒരു പെണ്ണിനെ നോട്ടം ഇട്ടു വെച്ച അവളെ ഒന്നു തൊടാതെ വന്ന എന്റെ മനസിൽ ഒരു കുത്തി കഴപ്പ് ആകും...

എന്നേ മോഹിപ്പിച്ച ആദ്യത്തെതും അവസാനത്തെതും പെണ്ണു അല്ലാ അവൾ...... പക്ഷെ ഞാൻ മോഹിചിട്ട് ഉണ്ടെകിൽ അത് നടപ്പിലാക്കിയിരിക്കും... അതും അല്ലാ അവൻ ആ ദക്ഷൻ എന്റെ മേലെ കൈ വെച്ചിട്ട് ഉണ്ടെകിൽ അതിനു ഉള്ളത് ഞാൻ കൊടുത്തിരിക്കും.... അല്ലെഗിൽ പിന്നെ എന്റെ മൂക്കിന് താഴെ മീശ വെച്ചു നടന്നിട്ട് കാര്യം ഉണ്ടോ.... അവനു ഞാൻ ഒരു ഒന്നന്നര പണി ഞാൻ കൊടുത്തിടരിക്കും . അതും അവളിലൂടെ......... അവന്റെ കൈയിൽ ഉള്ള കിങ്ഫിഷറിന്റ കുപ്പി ദക്ഷനോട് ഉള്ള ദേഷ്യത്തിൽ എറിഞ്ഞു...... വിഷ്ണു ശാരിയോടു എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.. അതിനു ഒന്നും മറുപടി പറയാതെ അവൾ ദേഷ്യത്തിൽ അവളുടെ കൈയിൽ ഉള്ള ഫോണിൽ ഞെരിച്ചു അമർത്തി........ കുറച്ചു സമയം കഴിഞ്ഞതും അവർ വീട് എത്തി......

ശാരി തിരിഞ്ഞു അവരെ നോക്കി ദേഷ്യത്തിൽ ഇറങ്ങി ചാടി തുള്ളി വിട്ടിലേക്ക് കേറി....... പല്ലവിയെ നോക്കിയപ്പോൾ ദക്ഷന്റെ ഷർട്ടിന്റെ കോളറിൽ മുറുകെ പിടിച്ചു ആള് നല്ല ഉറക്കത്തിൽ ആയിരുന്നു..... ദക്ഷൻ വിഷ്ണുവിനെ നോക്കി കണ്ണ് കൊണ്ടു അവനോട് വിട്ടിൽ കേറാൻ പറഞ്ഞു അവൻ പല്ലവിയുടെ നേരെ തിരിഞ്ഞു..... അവനെ മുറുകെ പിടിച്ചുള്ള കിടത്തം കണ്ടു അവൻ അവളെ നോക്കി പുഞ്ചിരിച്ചു..... അവന്റെ തല താഴ്ത്തി അവൻ അവളുടെ നെറ്റിയിൽ പതിയെ ചുംബിച്ചു..... പെട്ടന്ന് അവൾ കണ്ണ് ചിമ്മി തുറന്നു അവനെ അത്ഭുതത്തോടെ നോക്കി... ദൈവമെ പെട്ട....... ദക്ഷൻ മനസ്സിൽ ഓർത്തു.................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story