പരിണയം ♥️♥️♥️: ഭാഗം 17

parinayam devika

എഴുത്തുകാരി: ദേവിക

മുഖത്തു നോക്കി കള്ളം പറയുന്നോടീ കഴുവേറി മോളെ... 🤬🤬🤬🤬🤬.. ദക്ഷൻ അവളുടെ കഴുത്തിലെ പിടി മുറുക്കി..... അവളുടെ കണ്ണിൽ നിന്നും വെള്ളം വന്നു..... അവൾ ഇങ്ങനെയോ അവന്റെ കൈ തട്ടി മാറ്റി.... അവൾ എഴുനേറ്റു ഇരുന്നു..... നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ.. ഇനിയും നി കള്ളം പറഞ്ഞ..... പല്ലവി... എന്റെ കയിന്റെ ചൂട് നീ അറിയും.. പിന്നെ ആരെ കാണിക്കാൻ ആടീ നീ രാവിലെ കെട്ടി എഴുന്നുള്ളി പോയെ.... അവന്റെ സംസാരത്തിൽ നിന്നു തന്നെ മനസ്സിൽ ആയി അവൻ ഹരിയെ കണ്ടു എന്ന്..... അവൾ ഒന്നും പറയാതെ അവന്റെ കൈകരുത്തിൽ വേദനിച്ചു നിന്നു... എനിക്ക് അറിയില്ലയിരുന്നു ദക്ഷ... ഞാൻ മനഃപൂർവം ഒന്നും ചെയ്തിട്ടില്ല.... എന്നേ ഒന്നു വിശ്വാസിക്ക്..... അവൻ അവന്റെ കാലിൽ പിടിച്ചു കരഞ്ഞു.... അതിൽ ഒന്നും അവന്റെ ദേഷ്യത്തെ അടക്കി നിർത്താൻ സാധിചില്ല.. അവൾ അവനോട് പലതും പറയുന്നുണ്ടങ്കിലും ദക്ഷൻ അതൊന്നും ശ്രദ്ധിക്കാതെ ഇരുന്നു..... ഒന്നു നിർത്തുന്നുണ്ടോ പല്ലവി നീ...... 😡😡😡ഇനിയും എന്തൊക്കെ കള്ളം ആണു പറയുന്നത്..... ഞാൻ ഒരു പൊട്ടൻ ആണെന്ന് തോന്നുന്നുണ്ടോ നിനക്ക്...... ദക്ഷ..... പ്ലീസ് ....... എനിക്ക് ഒന്നും അറിയില്ല....

എന്നോട് എന്തിനാ ഇങ്ങനെ ഒക്കെ കാണിക്കുന്നേ... ഓഹ്ഹ് അപ്പൊ ഞാൻ കാണിക്കുന്നതു ആണു നിനക്ക് കുഴപ്പം... നിന്റെ മറ്റവനെ കാണാൻ അല്ലെടീ നീ എന്റെ കൂടെ പൊന്നെ..... എന്നിട്ട് ഞാൻ ചെയുന്നത് ആണു കുഴപ്പം...... മാറി നിക്കടി നായിന്റെ മോളെ 🤬🤬🤬😡😡.. അവൻ അവളെ കൈ കൊണ്ടു തട്ടി മാറ്റി... അവൻ കുടിച്ചിരിക്കുന്ന കാരണം അവനു ശെരിക്കും എഴുനേൽക്കാൻ പോലും പറ്റുന്നുണ്ടായില്ല..... അവൻ ബോധം മറിഞ്ഞു ബെഡിലേക്ക് വീണു....... പല്ലവി എഴുനേറ്റു അവനെ നേരെ പിടിച്ചു കിടത്തി...... അവന്റെ കാലിൽ ഉള്ള ചെരുപ്പ് ഊരി മാറ്റി.... ശെരിയാ ഞാൻ ചെയ്തതു തെറ്റു ആണു.... ദക്ഷന്റെ സ്വഭാവം നിനക്ക് അറിയായിരുന്നിലെ എന്നിട്ടും ഞാൻ ഹരിയേട്ടൻ വിളിച്ചപ്പോൾ പോകാൻ പാടില്ലയിരുന്നു.... ഇനി ഞാൻ കാരണം ഹരിയേട്ടനെ എന്തെങ്കിലും ചെയ്തിട്ട് ഉണ്ടാവോ...... എനിക്ക് ശെരിക്കും ഹരിയേട്ടനോട് പ്രണയം ആയിരുന്നോ അതോ ബഹുമാനം ആയിരുന്നോ... എന്നാൽ ദക്ഷന്റ താലി എന്റെ കഴുത്തിൽ വീണ പിന്നെ ഈ പല്ലവി മറ്റൊരു പുരുഷനെ പറ്റി ചിന്തിചിട്ട് ഇല്ല..... അവൾ അവന്റെ അടുത്ത് തന്നെ പോയി ഇരുന്നു..... അവനെ നോക്കി ഇരുന്നു....

ഇത്രയൊക്കെ ദേഷ്യം ഉണ്ടായിട്ടും ആദ്യം ആയിട്ടു ആണു ദക്ഷൻ ഇന്ന് എന്നേ തല്ലാതെ ഇരുന്നത്..... ഇന്ന് എന്റെ ഒപ്പം ഹരിയേട്ടനേ കണ്ടപ്പോൾ ആ ഹൃദയം പിടഞ്ഞുവോ.... എനിക്ക് നിങ്ങളെ അല്ലാതെ ആ സ്ഥാനത്തു ഒരാളെയും കാണാൻ പറ്റില്ല.. അത്രയും ഇഷ്ട്ട പെട്ടു പോയി ഞാൻ..... അത് എന്താ മനസിൽ ആക്കാത്തെ. കണ്ണിൽ കാണുന്നതു ചിലപ്പോൾ ഒക്കെ സത്യം അല്ലാ ദക്ഷ..... ശെരിയായിരിക്കും എന്റെ പ്രണയം ഞാൻ എന്റെ മനസ്സിൽ വെക്കുന്നത് കൊണ്ടു ആണു ദക്ഷന് അത് മനസ്സിൽ ആകാത്തതു..... ഇനി എന്നേ കൊണ്ടു പറ്റില്ല..... എനിക്ക് വേണം നിന്നെ.... അവൾ അവന്റെ ഒപ്പം കിടന്നു...... അവന്റെ കൈ തണ്ടയിൽ തല വെച്ചു അവൾ അവനെ തന്നെ നോക്കിയിരുന്നു.... ഒരു കൈ കൊണ്ട് അവനെ ചേർത്തു പിടിച്ചു.... അവൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.... ഇടക്ക് വായിൽ നിന്നും തുപ്പൽ തെറിക്കുന്നുണ്ടാരുന്നു.. അവൾ അതൊക്കെ സാരിതുമ്പു കൊണ്ടു തുടച്ചു അവനെ നേരെ ചെരിഞ്ഞു അവനെ അവളുടെ മാറോടു ചേർത്തു... നെറ്റിയിൽ ചുംബിച്ചു..... രാവിലെ എഴുന്നേൽക്കുമ്പോൾ അവൻ അവളെയും ചേർത്തു പിടിച്ചിരുന്നു...... അവന്റെ മുഖത്തെക്കു നോക്കുമ്പോ തന്നെ അവളിൽ പ്രണയം തുളുമ്പി.... അവൾ ബലം പ്രയോഗിച്ചു അവളുടെ സാരി അവന്റെ കൈയിൽ നിന്നും മാറ്റി എഴുനേറ്റു.... അവൾ അടുക്കളയിൽ ചെന്നപ്പോൾ തന്നെ അമ്മ ഉണ്ടായിരുന്നു.....

അവൾക്ക് അമ്മയുടെ മുഖത്ത് നോക്കാൻ എന്തോ മടി പോലെ തോന്നിയെങ്കിലും അവൾ അതു മറച്ചു അമ്മയെ നോക്കി ചിരിച്ചു... ചായ വെച്ചു അമ്മക്ക് കൊടുത്തു...... അപ്പോഴേക്കും രമ അവിടേക്ക് വന്നു.... ആഹ്ഹ് എങ്ങനെ നടന്ന ചെക്കൻ ആണു അത് എങ്ങനെയാ ഓരോ നാശങ്ങൾ പടി കേറി വന്ന ഒക്കെ പോയില്ലേ..... ഇതു വരെ എന്റെ ദച്ചു ഇങ്ങനെ വരുന്നത് ഞാൻ കണ്ടിട്ട് ഇല്ല... രമ ചായ ഗ്ലാസ്‌ ചുണ്ടോടു ചേർത്തു വെച്ചു പറഞ്ഞു.. അംബിക എന്തോ പറയാൻ വന്നപ്പോഴേക്കും പല്ലവി അമ്മയുടെ കൈയിൽ പിടിച്ചു വേണ്ട എന്ന് കാണിച്ചു....... ദക്ഷനു ഉള്ള ചായ എടുത്തു അവൾ റൂമിലേക്ക് ചെന്നു.... കണ്ണാടിയുടെ മുന്നിൽ ചെന്ന് കുങ്കുമം എടുത്തു ആത്മാർത്ഥമായി നീട്ടി വരച്ചു...... അവന്റെ അടുത്ത് പോയി അവനെ വിളിച്ചു.... ഇന്നലെത്തെ കെട്ടു കാരണം അവനു ശെരിക്കും കണ്ണ് തുറക്കാൻ പറ്റിയിരുന്നില്ല... അവൻ കണ്ണിൽ ഓക്കേ അമർത്തി തുടച്ചു നോക്കിയതു പല്ലവിയുടെ മുഖത്തും... അവളെ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്നും ഇന്ന് ദക്ഷന്റെ മുഖത്തു ഉണ്ടായില്ല.... അവളുടെ മുഖത്തെ പ്രസരിപ്പും നെറ്റിൽ ഉള്ള ചുവപ്പും കണ്ടു അവൻ സംശയത്തോടെ അവളെ നോക്കി.... അവൻ അവളെ ശ്രദ്ധിക്കാതെ ബാത്‌റൂമിൽ കേറാൻ പോയി.... അത് കണ്ടു അവൾ ഇടയിൽ കേറി നിന്നു..... ചായ കുടിച്ചിട്ട് ആണലോ ബാത്‌റൂമിൽ പോവാറ്... എന്റെ കാര്യത്തിൽ നീ ഇനി ഇടപെട്ടാൽ.... 😡😡😡.

അറപ്പു തോന്നുന്നടീ നിന്നോട് ഒക്കെ... ഞാൻ കെട്ടിയ താലിയോട് എങ്കിലും നിനക്ക് ബഹുമാനം കാണിച്ചു കൂടേ... കാമുകന് വേണ്ടി സ്വന്തം ഭർത്താവിനെയും കുഞ്ഞിനെയും കൊല്ലാൻ വരെ മടി ഇല്ലാത്ത സമൂഹത്തിൽ നിന്നെ പോലുള്ള പെണ്ണുങ്ങൾ പട്ടിക്കു തുല്യം ആണു..... പക്ഷെ നിനക്കും അവനും ഒന്നു തെറ്റി.... എന്നിൽ നിന്നു ഒരിക്കലും നീ രക്ഷപെടാൻ പോവില്ല.. അതിനു ദക്ഷന്റെ കഴുത്തു അറക്കണ്ണം.... മാറടീ...... 😡😡😡😡അവൻ അവളെ തള്ളി മാറ്റി ബാത്‌റൂമിൽ കേറി ശക്തിയിൽ വാതിൽ അടച്ചു...... ഷവറിന്റെ ചുവട്ടിൽ നിന്നിട്ടും അവന്റെ മനസ് നീറി കൊണ്ടിരുന്നു..... അവൻ ആ ഹരി നല്ലവൻ ആയിരുന്നു എങ്കിൽ ഒരിക്കലും ഞാൻ നിങ്ങളുടെ പ്രണയത്തിന്റെ ഇടയിൽ വരില്ലയിരുന്നു പല്ലവി...... കാമുകന് വേണ്ടി കള്ളം പറയുന്ന ഭാര്യയെ... ഒരു ഭർത്താവും സഹിക്കില്ല അതെ ഞാനും ചെയ്തേ..... ഇതു വരെ ഞാൻ എന്റെ ആഗ്രഹങ്ങളും അവകാശങ്ങളും നിന്നിൽ അടിച്ചേൽപ്പിക്കുകയായിരുന്നു..... ഇന്നലെ ഇതു സംഭവിചില്ല എങ്കിൽ ഇന്നു നീ സന്തോഷത്തോടെ കോളേജിൽ പോയെന്നെ..... ഇനി അത് വേണ്ട.... നീ എന്റെ സ്വന്തം ആയതിൽ പിന്നെ എന്നിലെ രക്ഷസനെ പുറത്തു എടുത്തിട്ടില്ല...

ഇനി അത് ഉണ്ടാകും പല്ലവി...... സങ്കടവും ദേഷ്യവും കൊണ്ടു ആണു ദക്ഷ നീ ഇങ്ങനെ ഒക്കെ പറഞ്ഞെന്ന് എനിക്ക് അറിയാം.... നിനക്ക് വേണ്ടി കാത്തു ഇരിക്കാൻ ഞാൻ തയ്യാറാണ്.. എന്നിലെ പ്രണയം അത് ഞാൻ ഇനി മൂടി വെക്കില്ല..... ഞാൻ നിന്നിലേക്ക് അത് പകർന്നു തരും.. ദക്ഷൻ ബാത്‌റൂമിൽ ഇറങ്ങുമ്പോഴും പല്ലവി അവിടെ തന്നെ ഉണ്ടായിരുന്നു.. അവൾ അവനെ നോക്കി പുച്ഛിച്ചു ടർക്കി കൊണ്ടു അവന്റെ ശരീരം പൊതിഞ്ഞു പിടിച്ചു ഡ്രസിങ് റൂമിൽ കേറി... അവൾ അവനെ കാത്തു നിന്നു.... അവൻ അവളെ നോക്കാതെ കണ്ണാടിയുടെ മുന്നിൽ പോയി മുഖം ഒന്ന് ശെരിയാക്കി.... ചായ കുടിച്ചില്ല..... ഇനി ഇതിൽ വല്ല വിഷം ഉണ്ടോന്ന് ആര് അറിയാന.... അവൻ പറഞ്ഞിട്ട് ഉണ്ടാകും എന്നേ കൊന്നിട്ട് ചെല്ലാൻ..... അതെ... പറഞ്ഞു പറഞ്ഞു അതിരു വിടുന്നു..... ഞാൻ മനപ്പൂർവം അല്ലാ ഇന്നലെ അങ്ങനെ ഒക്കെ സംഭവിചതു.... എനിക്ക് അങ്ങനെ ഹരിയേട്ടന്റെ കൂടേ പോവാം എങ്കിൽ കല്യാണം കഴിഞ്ഞ അന്ന് രാത്രി തന്നെ ആവാമായിരുന്നു..... ഈ നിമിഷം വരെ ഞാൻ എന്റെ താലിയുടെ അവകാശിയെ മാത്രം സ്നേഹിച്ചിട്ട് ഉള്ളു..... ഹ്ഉം... എന്താ അതിന് ഇത്ര തെളിവ്.... അവൻ അവളെ ഒന്ന് നോക്കി പുച്ഛത്തോടെ പറഞ്ഞു.....

പല്ലവി ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് ചെന്നു... പുറം തിരിഞ്ഞു നിക്കുന്ന അവനെ തോളിൽ പിടിച്ചു അവളുടെ നേരെ തിരിച്ചു...... അവന്റെ കവിളിൽ അവളുടെ ഇരു കൈകളും മുറുകെ പിടിച്ചു അവൾ ഉയർന്നു പൊങ്ങി അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു...... അവൻ ഇതു ഒട്ടും പ്രതിക്ഷികാത്ത കാര്യം ആയതു കൊണ്ടു അവന്റെ കൈയിൽ ഉള്ള ചീർപ്പു നിലത്തു വീണു..കണ്ണുകൾ വികസിച്ചു ...... അവൻ അവളുടെ ശരീരത്തിൽ മുറുകെ വിരിഞ്ഞു പിടിച്ചിട്ടും പല്ലവി അവന്റെ ചുണ്ടുകളെ മോചിപ്പിചില്ല... അവൻ പറഞ്ഞ ഓരോ കാര്യങ്ങളും അവളുടെ മനസ്സിൽ ഓടി കൊണ്ടിരുന്നു... അത് കൊണ്ടു തന്നെ അവളുടെ പല്ലുകൾ അവന്റെ ചുണ്ടുകളെ തലോലിച്ചു... കുറച്ചു കഴിഞ്ഞതും അവൾ അവനിൽ നിന്നും മാറി.... ഒരു ചമ്മൽ പോലും തോന്നാതെ അവൾ അവന്റെ മുഖത്തു നോക്കി അവളുടെ ചുണ്ടുകൾ തുടച്ചു... എനിക്ക് നിന്നോട് ഉള്ള സ്നേഹത്തിന്റെ തെളിവ് ഇതു ആണു................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story