പരിണയം ♥️♥️♥️: ഭാഗം 18

parinayam devika

എഴുത്തുകാരി: ദേവിക

അവർ മുഖത്തോട് മുഖം നോക്കി നിൽക്കുമ്പോൾ ആണു ശാരി വാതിലിൽ തട്ടിയത്.. പല്ലവിയെ പേടിച്ചു ശാരി എപ്പോഴും ലോക്ക് ചെയ്തിട്ടേ റൂമിൽ കേറിയിരുന്നുള്ളൂ...... പല്ലവി ഒന്ന് തിരിഞ്ഞു നോക്കി ശാരി ആണെന് അരിഞ്ഞതും അവൾ ദക്ഷനോട്‌ ചേർന്ന് നിന്നു അവന്റെ കൈകളിൽ പിടി മുറുക്കി..... മുഖത്തു വീണു കിടന്ന മുടിയിഴകളെ വകഞ്ഞു മാറ്റി.... അഴിഞ്ഞു മാറിയ സാരി അവളുടെ മാറിലെക്ക് കെറ്റി വെച്ചു.... നാണം കലർന്ന പുഞ്ചിരിയുമായി നിൽക്കുന്ന പല്ലവിയെ ശാരി സംശയത്തോടെ നോക്കി..... ദക്ഷൻ ആണേൽ ഒന്നും മനസ്സിൽ ആകാതെയും.... ശാരി നിന്നോട് ഞാൻ നൂറു വട്ടം പറഞ്ഞിട്ട് ഉണ്ട് ഞാനും എന്റെ ഭർത്താവും കൂടേ ഉള്ളപ്പോൾ ഇവിടെക്കു വന്നു പോകരുത് എന്ന്.... എന്നിട്ടും നാണം മാനവും ഇല്ലാതെ വന്നോളും ഓരോന്നും.... ദക്ഷ.. നീ എന്താ ഇവൾ എന്നേ പറ്റി പറയുന്നതു കേട്ടിട്ടും മിണ്ടാതെ നില്കുന്നത്.. ആാാ ദക്ഷൻ ഇനി കുറച്ചു കഴിഞ്ഞിട്ടേ മിണ്ടു...

അതിന് ഉള്ള ഡോസ് ഞാൻ കൊടുത്തിട്ടുണ്ട്..... ഇപ്പോ പൊന്നു മോളു ഇവിടെ കിടന്നു ഷോ ഇറക്കാതെ എന്റെ കൂടേ വാ...... വാടി 😡😡😡.... അവൾ ശാരിയുടെ കൈയിൽ പിടിച്ചു പുറത്ത് ഇറങ്ങി... പോകുന്നതിനു മുമ്പ് അവൾ തിരിഞ്ഞു ദക്ഷനെ നോക്കി കണ്ണ് ചിമ്മി.... എന്നാൽ ദക്ഷൻ ഇപ്പോഴും ആ ഷോക്കിൽ ആയിരുന്നു... ശെരിക്കും എന്റെ പല്ലവി തന്നെ അല്ലെ...... ഹരിയുടെ സ്വഭാവം നന്നായി അറിയാവുന്ന കാരണം അവൻ എന്നിൽ ഒരു സംശയം ഉണ്ടാകാൻ വേണ്ടി ആയിരിക്കും ഇതു പറഞ്ഞിട്ട് ഉണ്ടാവുന്നു എനിക്ക് അറിയാം.. എന്നാലും അവൾക്ക് എന്നോട് സത്യം പറയാമായിരുന്നു..... അതിൽ ആണ് ഞാൻ തകർന്നു പോയെ..... എന്നാൽ ഈ നിമിഷം ഞാൻ ഒരുപാട് സന്തോഷിക്കുന്നുണ്ട്‌ പല്ലവി..... നിന്നെ ഞാൻ ചെറുപ്പം മുതൽ കണ്ടു വളർന്നവൻ അല്ലെടീ.... അപ്പൊ അതിന് അർത്ഥം അവളും എന്നേ സ്നേഹിച്ചു തുടങ്ങി എന്നല്ലേ...... അവൻ അവന്റെ കൈ കൊണ്ടു അവന്റെ അധരങ്ങൾ തഴുകി.....

ചുണ്ടു കടിച്ചു പിടിച്ചു ആ മനോഹരമായ നിമിഷങ്ങളെ ഓർത്തു... ഇങ്ങനെ ആണെന്ന് അറിഞ്ഞിരുന്നു എങ്കിൽ കല്യാണം കഴിയുന്നതിന് മുമ്പ് നീ എന്റെ കയ്യിന്നു ഓരോന്ന് വാങ്ങി കൂട്ടേണ്ടി ഇരുന്നോ.... മോളെ പല്ലവി.... ഇനി കുറച്ചു നാള് എന്റെ പിന്നാലെ നടക്കട്ടെ.... അവൻ അവൾ കൊണ്ടു വന്ന ചായ ചൂട് മാറിയ കാരണം എടുത്തു ഒറ്റ കമ്മത്തൽ കമ്മത്തി വായിലേക്ക്...... എന്റെ ഭർത്താവ് എന്ന് നിന്നെ ഈ വിട്ടിൽ നിന്നും പുറത്ത് ആക്കുന്നോ അന്ന് വരെ ഉള്ളു നിന്റെ ഇവിടെത്തെ സുഖ താമസം.... അവൾ ശാരിയുടെ കൈ തണ്ടയിൽ പിടിച്ചു പറഞ്ഞു.... ആദ്യം നീ പോകാതെ നോക്ക്.... പിന്നെ എന്നേ ഇറക്കി വിട്ടാലും പോകാൻ എന്റെ വീട് ഉണ്ട്.. നിനക്കോ..... അപ്പൊ നീ വല്ലാതെ വിളചിൽ എടുക്കാതെ.... തെരുവിലെക്കായാലും പല്ലവി ഇറങ്ങും... എന്നാൽ പോലും ഒരു കുടുംബം നശിപ്പിക്കാൻ നിന്നേ പോലെ ഇറങ്ങി തിരിക്കില്ല... പിന്നെ ഭാര്യ ഭർത്താവ് ആയാൽ പല പ്രശ്നം ഉണ്ടാകും..

എന്നും വെച്ചു അതിന്റ ഇടയിൽ എങ്ങാനും കേറി വന്നാൽ...... ദിവസം കൂടുതോറും നിന്റെ തന്റെടം കൂടണല്ലൊടീ... അതേടീ.... ഇത്രയും നാൾ പല്ലവി മിണ്ടാതെ ഇരുന്നത് ഞാൻ മറ്റുള്ളവരുടെ കീഴിൽ കഴിയുന്നു എന്നാ ബോധം ഉള്ളത് കൊണ്ട... തിരിച്ചു പറഞ്ഞ അത് അവർക്ക് ബുദ്ധിമുട്ട് ആയാലോ എന്ന് ഓർത്തിട്ടാ ....... പക്ഷെ ഇപ്പോ അതില്ല ഇവിടെ ഉള്ളത് എന്റെ സ്വന്തം ആണു എന്റെ വീട് ആണു...വലിഞ്ഞു കേറി വന്നതു നീ ആണു അപ്പൊ പോകേണ്ടതും നീ തന്നെയാ.... ഇനി എന്റെയോ എന്റെ ഭർത്താവിന്റെ കാര്യത്തിൽ ഇടപെടാൻ വന്നാൽ ശെരിക്കും ഞാൻ ഒരു typical ഭാര്യ ആയി മാറും... ഒരു തവണ എന്റെ കൈന്റെ ചൂട് നീ അറിഞ്ഞത് അല്ലെ... അപ്പോൾ തന്നെ ശാരി അവളുടെ കൈ കവിളിൽ വെച്ചു പോയി...... അപ്പൊ.... ഇതു ഒക്കെ ഓർമ വേണം...

മനസ്സിൽ ആയോ.... അഴിഞ്ഞു വീണ മുടികൾ അവൾ വാരി കൂട്ടി കെട്ടി അമ്മയുടെ അടുത്തേക്ക് ചെന്നു.. ദക്ഷന്റ് കുളി കഴിഞ്ഞു അവൻ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ ഹാളിൽ എത്തി.... ദക്ഷ...... ജയനന്ദന്റെ ശബ്ദം ഉയർന്നു.... ഭക്ഷണം കഴിക്കുന്ന നേരത്ത് മാത്രം ആയിരുന്നു അയാൾ ദക്ഷനോട്‌ സംസാരിച്ചിരുന്നതു..... മ്മ്... ദക്ഷൻ ഒരു മൂളലിൽ മറുപടി പറഞ്ഞു... നീ എന്ത് കാണിച്ചു നടക്കാൻ ആണു നിന്റെ ഭാവം... ഇങ്ങനെ ആണു എങ്കിൽ എനിക്ക് പലതും തീരുമാനം എടുക്കേണ്ടി വരും.... ഈ കൊച്ചിനെ നീ കല്യാണം കഴിച്ചു എന്ന് വെച്ചു ഇതിനെ ഇങ്ങനെ വിട്ടിൽ തന്നെ പൂട്ടി ഇടാൻ ആണോ നിന്റെ പ്ലാൻ..... അച്ഛൻ പറയുന്ന പോലെ എനിക്ക് ജീവിക്കാൻ പറ്റില്ല.... ഒരു സ്കൂൾ കുട്ടിയെ പോലെ എന്നും പോയി വരാൻ എനിക്ക് താല്പര്യം ഇല്ല....

എനിക്കും ഏവർക്കും വേണ്ടി ഉള്ളത് ഞാൻ ഉണ്ടാകുന്നുണ്ട്‌ അതിനു ഞാൻ അച്ഛന്റെ മുന്നിൽ കൈ നീട്ടില്ല..... ജിമ്മിൽ പോയി ഇരുന്നിട്ട് നിനക്ക് എന്ത് കിട്ടാനാ... അതോ അഞ്ചാറു മാസം കൂടുമ്പോൾ ഉണ്ടാവുന്ന ബോക്സിങ് കോംപ്പിറ്റിഷൻ കണ്ടിട്ടോ.... നീ ഇപ്പോ ഒറ്റക്ക് അല്ലാ ദക്ഷ.... നിനക്ക് എന്തെങ്കിലും സംഭവിചാ ഈ മോൾടെ കാര്യം എന്ത് ചെയ്യും... അത് കൊണ്ടു നാളെ മുതൽ നീ എന്റെ കൂടേ കമ്പനിയിൽ വരണം... എന്നേ കൊണ്ടു പറ്റില്ല... എനിക്ക് താല്പര്യം ഇല്ലന്ന് പറഞ്ഞാലോ പിന്നെ എന്തിനാ.... എനിക്ക് ഇതൊക്ക മതി.... ആ ഇരുമ്പ് കൂട്ടാങ്ങൾക്കു ഇടയിൽ ആണു എന്റെ സന്തോഷവും ജീവിതവും ഉള്ളത് അത് കൊണ്ടു ഞാൻ വരില്ല... അത്രയും പറഞ്ഞു അവൻ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം പാതി ആക്കി എഴുനേറ്റു..... അമ്മ ഒന്നും മിണ്ടാതെ അടുക്കളയിൽ പോയി..... അവൻ പുറത്തേക്ക് പോകാൻ നേരം ആണു അവൻ ഒന്ന് തിരിഞ്ഞു നോക്കിയത്.... പല്ലവി അപ്പോൾ കൈയിൽ ജഗ്ഗ് പിടിച്ചു നിക്കായിരുന്നു....

ആ സാധനം അവിടെ വെച്ചിട്ട് വന്നു വണ്ടിൽ കേറടീ...... അവൻ ദേഷ്യത്തോടെ പറഞ്ഞു... കേട്ട പാതി അവൾ അവിടെ വെച്ചു അവന്റെ അടുത്തേക്ക് ചെന്നു.... അമ്മയോട് പോലും പറയാൻ പറ്റാതെ അവൾ തിരിഞ്ഞു നോക്കി.... ഇനി എന്താ...... 😡😡 ഒന്നുമില്ല..... അവന്റെ ബുള്ളറ്റിൽ അവനോട് ചേർന്ന് ഇരുന്നു... എന്തോ ദക്ഷന് അവളെ ആ നിമിഷം അവിടെ നിർത്താൻ തോന്നിയില്ല.... അവൾ സാരി പിടിച്ചു വെച്ചു ഇങ്ങനെയോക്കേ ഇരുന്നു..... എതിരെ ഒരു പ്രൈവറ്റ് bus കണ്ടതും അവൾ ഒന്നും നോക്കാതെ അവനെ കെട്ടിപിടിച്ചു പുറത്തേക്ക് ചാഞ്ഞു.... അവൻ ഒന്നും മിണ്ടാത കാരണം അവൾ ശെരിക്കും ഒന്ന് തൊട്ടി ഒരുമി ഇരുന്നു.... അവൻ അത് മനസ്സിൽ ആയെങ്കിലും അവനും അവളുടെ സ്പർശം സ്വാധീച്ചു ഇരുന്നു.... അവൻ അവളെയും കൊണ്ട് ഒരു ഹോട്ടലിന്റെ മുന്നിൽ നിർത്തി...... ഓഹ്ഹ് ഇനി തമ്പുരാട്ടിയോടു പറയണം ആയിരിക്കും.. ഒന്നു ഇറങ്ങടീ..... എന്ത് വെയ്റ്റു ആടീ പിശാശേ...

എന്റെ പുറം പൊളിഞ്ഞു എന്നാ തോന്നുന്നേ..... ഓഹ്...... നീ രാവിലെ ഒന്നും കഴിച്ചില്ലല്ലൊ വാ.. അവൻ അവളുടെ കൈ പിടിച്ചു അവിടേക്കു കേറി.... എന്താ വേണ്ടത് എന്ന് പറഞ്ഞോ ബീഫ് പൊറോട്ടയും.... എന്ത് ഈ രാവിലെ തന്നെയ്യോ.... ഓഹ്... വെറുതെ അല്ല മുടിഞ്ഞ കനം.. അവർ ഓപ്പോസിറ് ആയിട്ടു ഇരുന്നു... പല്ലവി ചുറ്റും നോക്കി കുറച്ചു കോളേജു പെൺപിള്ളേർ ഞങ്ങളെ തന്നെ നോക്കുന്ന കാരണം അവൾ അവരെ ശ്രദ്ധിക്കാൻ തുടങ്ങി.....പക്ഷെ അവരുടെ സംസാരം ദക്ഷൻ മാത്രം ആന്നെന്നു അരിഞ്ഞതും അവൾക്ക് കുശുമ്പ് ആയി.... ഷർട്ടിനു എല്ലാ ബട്ടൺസ് ഉണ്ടായിട്ടും ആവശ്യം ഉള്ളത് ഇടില്ല വായനോക്കി.... അവൾ അവരെ കാണിക്കാൻ ആയി അവളുടെ താലി പിടിച്ചു കളിക്കാൻ തുടങ്ങി.... അവര് അവളെ ശ്രദ്ധിച്ചപ്പോൾ അവൾ അവർക്കു നേരെ വളിച ചിരി അങ്ങ് വെച്ചു കൊടുത്തു...... പല്ലവിയുടെ ഓരോ ആക്ഷൻസ് കണ്ടു വായ മറച്ചു വെച്ചു ചിരിക്കയിരുന്നു ദക്ഷൻ...

അപ്പൊ പെണ്ണിന് ശാരിയോട് മാത്രം അല്ലാ എല്ലാ പെണ്ണുങ്ങളോടും കുശുമ്പ് ഉണ്ടാലോ..... പല്ലവി അവനെ നോക്കിയപ്പോൾ അവൻ അവന്റെ ശ്രദ്ധ മാറ്റി ഫോൺ നോക്കിയിരുന്നു...... കുറച്ചു കഴിഞ്ഞതും അവനു ഒരു കോഫിയും അവൾക്ക് കഴിക്കാൻ ഉള്ളതും കൊണ്ട് വന്നു...... ഇനി എന്തിനാ എന്റെ മുഖതു നോക്കി ഇരിക്കുന്നെ കഴിച്ചൂടെ നിനക്ക്..... കൊണ്ടു വന്ന ഭക്ഷണം കഴിക്കാതെ ദക്ഷന്റെ മുഖത്തു നോക്കി ഇരിക്കുന്ന പല്ലവിയോടു ദക്ഷൻ ചോദിച്ചു...... അതെ ഇതു ഒന്ന് ഇങ്ങനെ മുറിച്ചു തരോ... അവൾ അവനു നേരെ പൊറോട്ട കാണിച്ചു കൊടുത്തു പറഞ്ഞു... ഇതിനെ കൊണ്ടു ഞാൻ.. അവൻ അവൾക്ക് കഴിക്കാൻ പാകത്തിൽ പിസ് കഷ്ണങ്ങൾ ആക്കി കൊടുത്തു അതിന്റെ മേലെ കൂടേ ചൂട് ബീഫ്ന്റെ ചാറും കഷ്ണവും ഒഴിച്ച് കൊടുത്തു....

അവൾ ബീഫ്ന്റെ ചാറിൽ മുങ്ങിയ പൊറോട്ട ഒരു കഷ്ണതിൽ എടുത്തു അവൾ ആസ്വാദിച്ചു കഴിച്ചു... അവൾ കഴിക്കുന്നതു കണ്ടു ദക്ഷന്റെ വായിൽ വെള്ളം വന്നു.. വേണേൽ ചോദിച്ച പോരെ കൊതിയ...... അവൾ എരിവ് വലിച്ചു പറഞ്ഞു..... ഓഹ്ഹ്... കുറച്ചു വെള്ളം എടുത്തു കുടിക്ക്.... ഹ്ഉം.... ഭക്ഷണം കഴിച്ചു കഴിഞ്ഞതും കാശ് കൊടുക്കാൻ നിന്നു.... എന്തെ.. കാശ് എടുത്തില്ലേ...ഈശ്വര ഞാൻ ഇവിടെ പത്രം കഴുകേണ്ടി വരോ.. ഒന്ന് മിണ്ടാതെ ഇരിക്കടീ പിശാശേ.... എന്റെ കൈയിൽ ഒക്കെ ഉണ്ട്... ഞാൻ വേണേൽ എന്റെ മാത്രം കാശ് കൊടുത്ത് ഇറങ്ങും.... എന്തെ വേണോ.. വേണ്ട... ആഹ്ഹ്ഹ്.... ഇനി വന്നു കേറൂ.... വിട്ടിൽ പോകാം... ഇപ്പോ പോണ്ട... എനിക്കെ ഒരു സാധനം വേണം..... ഇവിടെ വെച്ചോ... ശോ അത് അല്ലാ... അതൊക്കെ രാത്രിയില്....... അയ്യടി മനമേ....... പൂതി നോക്ക്... എന്താന്നു ആ തിരു വാ തുറന്നു പറ.. അതോ................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story