പരിണയം ♥️♥️♥️: ഭാഗം 2

parinayam devika

എഴുത്തുകാരി: ദേവിക

രാവിലെ തന്നെ പല്ലവി എഴുനേറ്റു.... കുളിച്ചു അമ്പലത്തിൽ പോവാൻ വേണ്ടി ദാവണി എടുത്തു ചുറ്റി... ഇന്ന് കോളേജ് ഇല്ലാത്ത കാരണം ആരതി എഴുനേറ്റു പോലും ഉണ്ടായില്ല....... പല്ലവി അവളുടെ നനവാർന്ന മുടി യിഴകൾ കുളിപിന്നൽ കെട്ടി...... കണ്ണിൽ കുറച്ചു കൺമഷി എഴുതി.... കണ്ണാടിയുടെ മുന്നിൽ തൊട്ട് വെച്ച ഒരു ചുവന്ന വട്ട പൊട്ടു എടുത്തു നെറ്റിയിൽ തൊട്ടു..... കണ്ണാടിയിൽ നോക്കി ഒന്നു ചിരിച്ചു അവൾ ആരതിയെ വിളിക്കാൻ നിന്നു...... ആരതി....... എഴുന്നേൽക്കു.............. എന്റെ പല്ലവി.... കുറച്ചു നേരം കൂടി........... എന്നാ മോൾ അവിടെ കിടന്നോ... ഞാൻ ഒന്നു അമ്പലത്തിൽ പോയിട്ട് വരാം..... അപ്പോഴേക്കും ആരതി പെട്ടന്ന് എഴുനേറ്റു.... ഇപ്പോ എന്താ ഒരു അമ്പല പോക്ക്..... അതോ... ഇന്നലെ അച്ഛനെയും അമ്മയെയും സ്വപ്നം കണ്ടു അതാ... എന്നാ നിക്ക്... നീ ഒറ്റക് പോണ്ട ഞാനും ഉണ്ട്........... നീ വരുമ്പോഴേക്കും അമ്പലം അടക്കും... ഞാൻ പോയിട്ട് വേഗം വരാടീ.......... അതും അല്ല നീ അല്ലെ ഇന്നലെ പറഞ്ഞേ ഇന്ന് പുറത്ത് ഒക്കെ പോണം എന്ന്.... വന്നിട്ട് പോകാം.....

മ്മ്മ്... എന്നാ വേഗം പോയി വാ... ആരോടും ഒന്നും മിണ്ടാൻ ഒന്നും നിക്കണ്ടട്ടാ.... ഇല്ലാട്ടോ......ആദി.കൊച്ചേ....... പല്ലവി അവളുടെ കവിളിൽ തലോടി ഇറങ്ങി...... ആദിയും ഒന്നു പുഞ്ചിരിച്ചു പുതപ്പ് മാറ്റി ബെഡിൽ നിന്നും എഴുനേറ്റു....... ശിവ ഭഗവാന്റെ മുന്നിൽ പല്ലവി അവളുടെ എല്ലാ വിഷമ്മവും ഇറക്കി വെച്ചു...... കണ്ണീർ അവൾ തുടച്ചു അമ്പലം വലം വെക്കാൻ നടന്നു ...... .. ആരതി ഒരാൾ ഉള്ളത് കൊണ്ട് ആണ് ഞാൻ ഇന്നും ജീവിക്കുന്നത് പോലും.... അവൾക്കു ഒരു ആപത്തും വരൂത്തല്ലെ... എന്നാൽ അവളുടെ സ്നേഹം പോലും എനിക്കു ഇപ്പോ പേടിയായി തുടങ്ങിയിരിക്കുന്നു..... അമ്മയോട് പോലും അവൾ.....എല്ലാം നിയെ തുണ....... എനിക്കു സ്വന്തം എന്ന് പറയാൻ അവർ മാത്രം ഉള്ളു..... കാത്തു രക്ഷിക്കന്നെ ദൈവമ്മേ........ പല്ലവി കണ്ണുകൾ അടച്ചു പ്രാർഥിച്ചു....... ഹലോ..... എല്ലാം കൂടി ഒരുമിച്ചു പറഞ്ഞ ഞങളുടെ ഒക്കെ പ്രാർത്ഥന മൂപ്പര് കേൾക്കില്ലട്ടോ.... അപ്പോ കുറച്ചു കുറച്ചു പറയ്യ്... ശബ്ദം കേട്ട് പല്ലവി തിരിഞ്ഞു നോക്കിയപ്പോൾ ഹരി....... ഷർട്ട്‌ ഊരി തോളിൽ ഇട്ടിട്ട് ഉണ്ട്... മുണ്ട് ആണ് വേഷം.....

നെറ്റിൽ നീട്ടി ചന്ദനം തൊട്ട് പുഞ്ചിരിയോടെ അവളുടെ മുന്നിൽ വിരൽ ഞൊടിച്ചു... എന്താടോ........ എന്ത് പറ്റി...... ആരതി പറഞ്ഞത് ആണോ... ഞാൻ അപ്പൊ ഒരു ഇതിലു എനിക്കു അങ്ങനെ പറയണം എന്ന് തോന്നി.. അല്ലെഗിൽ ചിലപ്പോൾ............ 😥... ആഹ്ഹ് അതൊക്ക വിട്...... ഒറ്റക്ക് ഉള്ളു.... അവള് എവിടെ...... ഓഹോ അവള് അമ്പലത്തിൽ ഒന്നും വരില്ലല്ലെ... ടോ..... താൻ ഒന്നു മിണ്ടടോ..... ഇങ്ങനെ ചിരിച്ചു ഇരിക്കാൻ മാത്രം അറിയൂ.... ഞാൻ എന്നും തന്റെ നല്ല ഒരു ഫ്രണ്ട് ആയിരിക്കും.... 🥰🥰... പിന്നെ ഈ ദാവണിയിൽ സുന്ദരി ആയിട്ട് ഉണ്ട്.... മ്മ്മ്.....അവൾ തല താഴ്ത്തി മറുപടി പറഞ്ഞു....... മ്മ്മ്.. വായോ നമുക്ക് ഒരുമിച്ചു നടക്കാം..... മ്മ്മ്... എന്തെകിലും ഒക്കെ പറയടോ...... ഹരി അറിയാതെ അവളുടെ കൈകളിൽ തൊട്ടു..... പതുകെ ഉരസി.... എന്നാൽ പല്ലവിയും ഇതു ആസ്വദിച്ചു നടന്നു....... എന്റെ പൂച്ച കുട്ടി.... ഇനി ഞാൻ പോട്ടേ..... പിന്നെ കാണട്ടാ.....

എന്റെ നമ്പർ ഒക്കെ കൈയിൽ ഇല്ലേ ഇടക്ക് വിളിക്കുടോ..... ആരതിക്കു അതു ഒന്നും ഇഷ്ട്ടല്ല.... ഞാൻ പോട്ടെ മ്മ്മ്... ശെരി..... അവനു ആ നിമിഷം ആരതിയോടു ദേഷ്യം തോന്നി.. പല്ലവിയോട് ഉള്ള അവളുടെ ഈ behavior കാണുമ്പോ പലപ്പോഴും ദേഷ്യം വന്നിരുന്നു..... അവളോട് യാത്ര പറഞ്ഞു അവൻ വണ്ടി എടുത്തു വിട്ടിൽ പോയി...... അവൻ പോകുന്നത് വരെ പല്ലവി അവനെ നോക്കി നിന്നു... അവളുടെ ആദ്യ പ്രണയം....ഇന്ന് വരെ ആരോടും തോന്നാത്ത ഒരു ഇഷ്ട്ടം അതു എന്നും മനസ്സിൽ ഒരു വിങ്ങലായി ഉണ്ടാകും......... അവൻ പോയത് കണ്ടതും അവൾ തിരിഞ്ഞു നടന്നു....... അപ്പൊ കണ്ടു അവളെ തന്നെ നോക്കി ബുള്ളറ്റിൽ ചാരി നിക്കുന്ന ദക്ഷനേ...... അവൾ പേടിച്ചു തിരിഞ്ഞു അമ്പലത്തിലേക്ക് തന്നെ നടക്കാൻ തുടങ്ങി.... അതു കണ്ടു ദക്ഷൻ അവളുടെ അടുത്തേക്ക് ഓടി പാഞ്ഞു.... എവിടെക്കാടീ.... നീ ഓടുന്നെ.....

അവൻ അവളുടെ കൈകൾ പിടിച്ചു ഞെരിച്ചു.... ശരത് വിളിച്ചു നീ അമ്പലത്തിലേക്ക് വന്നിട്ടു ഉണ്ടെന്നു അറിഞ്ഞപ്പോൾ പല്ല് പോലും തെക്കടതെ വന്നതു ആണ്.... കാണണോ.... അതും പറഞ്ഞു അവന്റെ മുഖം അവളുടെ മുഖത്തിന്റെ അടുത്തേക് നീക്കി.... അവൾ വെറുപ്പോടെ മുഖം ചെരിച്ചു..... എന്താടി നിനക്ക് അവനും ആയിട്ടു.... ഇന്നത്തോടെ നിർത്തിയെക്കണ്ണം ഇനി മേലിൽ നിന്നെ ഇനി അവന്റെ കൂടേ ഞാൻ കണ്ടാൽ..... അവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു.... ഒന്നു പിടിച്ചപ്പോഴേക്കും ആകെ ഒന്നു ചുവന്നലോടീ.... അപ്പൊ ഞാൻ അങ്ങ് അറിഞ്ഞു വിളയാടിയാ എന്നാ ആവും...... എന്റെ കാര്യം നീ നോക്കണ്ട... ഞാൻ എനിക്കു ഇഷ്ട്ടം ഉള്ളവരുടെ കൂടേ സംസാരിക്കും ചിലപ്പോൾ അവളുടെ കൂടേ പോയി എന്നിരിക്കും...... അവൾ വിരോടെ പറഞ്ഞു..... പറഞ്ഞു കഴിഞ്ഞതും ദക്ഷൻ അവളെ വലിച്ചു കവിളിൽ ആഞ്ഞു തല്ലി.......

എന്റെ മുന്നിൽ കിടന്നു ഇങ്ങനെ സംസാരിചാൽ കൊന്ന് കളയും നിന്നെ...... ഇനി മേലിൽ എനിക്കു നേരെ എതിർത്തു ഒന്നു നോക്കിയാൽ ഈ ദക്ഷൻ രക്ഷസൻ ആവുന്നത് നീ കാണും.... 😡😡😡😡.. തൊട്ട് ഒരുമി വരുന്നുണ്ടായിരുനാലോ.... അവളുടെ ഒരു ഹരി.... അവനു സ്വന്തം എന്ന് പറയാൻ ആകെ ഒരു അച്ഛൻ അല്ലെ ഉള്ളു.. അതും എന്റെ കമ്പനിയിൽ വർക്ക്‌ ചെയുന്ന വെറും ഒരു സെക്യുരിറ്റി.... നീ ആയിട്ട് അയാളുടെ ജോലി കളയാൻ നിക്കണ്ട.. പിന്നെ അവന്റെയും...... നിങ്ങൾക്ക്... എന്താ വേണ്ടേ..... ഞാൻ പറഞ്ഞിട്ട് ഉണ്ടാലോ.... നിന്നെ ആണെന്ന്....... ഞാൻ എന്ത് ആഗ്രഹിചാലും നേടി എടുത്ത ചരിത്രം ഉള്ളു ഈ ദക്ഷനു... അതു ഇപ്പോ നിന്നെ ആണേൽ കൂടി....നിന്റെ ആ കൂട്ടുകാരി ഇല്ലേ ആരതിയോ അവൾ എങ്ങാനും മറ്റുള്ളവരുടെ അടുത്ത് കാണിക്കുന്നതു എന്റെ അടുത്ത് എങ്ങാനും കാണിച്ച അവളെ പിന്നെ വല്ല തോട്ടിലോ കുളത്തിലോ നോക്കിയാ മതി..... നിന്റെ കാര്യത്തിൽ അധികം ഇടപെടാൻ വന്ന കൊന്നു കളയും എന്ന് പറഞ്ഞെക്കു....

പിന്നെ നീ അമ്പലത്തിൽ വരും എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ വരും എന്ന് വിചാരിചില്ല..... മ്മ്മ് ഇപ്പോ തന്നെ കേറി മേയണ്ണം എന്ന് ഉണ്ട്...... നീ ആ സൂചി ഒന്നു ഊരിയെ..... ഊരടീ.......... ദക്ഷൻ ഒച്ച വെച്ചു...... പല്ലവി കുറച്ചു നീങ്ങി നിന്ന്.... അവൻ അവളുടെ ദാവണി പിടിച്ചു വലിച്ചു സൂചി കൊണ്ട് അവളുടെ വയറിൽ നിന്നും ചോര വന്നു........... അവളുടെ കണ്ണുകൾ നിർത്തതെ പെയ്തു കൊണ്ടിരുന്നു......... മര്യാദക്ക് ഞാൻ പറഞ്ഞതു കേട്ടാൽ വല്ല ആവശ്യം ഉണ്ടായിരുന്നോ.. ഇപ്പോ കണ്ടില്ലേ.... അവൻ അവളുടെ അരയിൽ പിടിച്ചു അവന്റെ അടുത്തേക്ക് വലിച്ചു..... ചോര പൊടിഞ്ഞ പഞ്ഞി പോലുള്ള ആ അവളുടെ വയറിൽ തൊട്ടു...... അവിടെ നിന്നും അവന്റെ വിരലിൽ അവളുടെ ചോര എടുത്തു അവളുടെ കണ്ണിൽ നോക്കി അവൻ അതു വായിൽ ഇട്ടു.... അവൾ അറപ്പോടെ അവന്റെ കൈയിൽ അവളുടെ നഖം വെച്ചു മുറുക്കി... അവൻ വേദന എടുത്തപ്പോ അവന്റെ മുഖം മാറി... അവളുടെ ചുണ്ടുകൾ കടിച്ചു പറിക്കാൻ അവനു തോന്നി... അതിനു വേണ്ടി അവൻ അവളുടെ മുഖത്തെക്ക് മുഖം കൊണ്ട് വന്നു....

അപ്പോഴേക്കും അമ്പലത്തിൽ നിന്നും തൊഴുതു ഇറങ്ങുന്നവരെ കണ്ടു അവൻ അവളിൽ നിന്നും മാറി....... വിട്ടിൽ പോടീ....... 😡😡😡അവളെ നോക്കി അലറിയിട്ട് അവൻ അവന്റെ ബുള്ളറ്റ് എടുത്തു അമ്പല കുളത്തിലേക്ക് വിട്ട്.. ഡ്രസ്സ്‌ ഊരി അമ്പലകുളത്തിൽ ചാടി കുളിച്ചു കേറി...... പല്ലവി വിട്ടിൽ എത്തിയപ്പോൾ ആരതി റെഡി ആയി നിക്കായിരുന്നു.... അവൾക് ഒന്നും തോന്നാതെ ഇരിക്കാൻ അവൾ മുഖത്തു ചിരി വരുത്തിച്ചു.... അവർ കുറച്ചു കഴിഞ്ഞതും ടൌൺ പോയി.... അവർക്ക് ആവശ്യം ഉള്ള സാധനങ്ങൾ ഓരോന്നും വാങ്ങി കറങ്ങി നടന്നു....... ബീച്ചിൽ ഒക്കെ പോയി വൈകിട്ട് ആണ് തിരിച്ചു എത്തിയതു...... അവളുടെ എല്ലാ വിഷമങ്ങളും പല്ലവി മറന്നു.... വിട്ടിൽ കേറിയപ്പോ അമ്മ ഹാളിൽ തന്നെ ഉണ്ടായിരുന്നു.... മോളെ പല്ലവി..... ഒന്നു നിന്നേ... എന്താ അമ്മേ.......... അതെ മോളെ.... ഇന്ന് ദക്ഷന്റെ അമ്മ വന്നിരുന്നു.... മോളെ അവർക്ക് തരോ എന്ന് ചോദിച്ചു.......... അമ്മ എന്താ പറയാണ്ടെ..... പല്ലവി ആരതിയെ ഒന്നു നോക്കി ഒന്നും പറയാതെ റൂമിൽ പോയി......

ആരതി അമ്മയെ ദേഷ്യത്തോടെ നോക്കി.... അമ്മ കഷ്ട്ടപെട്ടു ഒന്നും പറയണ്ട.. അമ്മയോട് ദേഷ്യത്തോടെ പറഞ്ഞു അവളും റൂമിൽ കേറി....... ബെഡിൽ തന്നെ പല്ലവി ഉണ്ടായിരുന്നു... അവൾ വന്നു പല്ലവിയുടെ അടുത്ത് പോയി ഇരുന്നു.... എന്നിട്ട് അവളുടെ കൈകളിൽ മുറുക്കെ പിടിച്ചു.... പല്ലവി.... എനിക്കു നിന്നോട് സീരിയസ് ആയിട്ടു ഒരു കാര്യം പറയണം..... അവൾ എന്താ എന്ന് വെച്ചു ആദിയെ നോക്കി.. നിന്നെ ആരും ഭിഷണി പെടുത്തി അവനെ കൊണ്ട് കെട്ടികില്ല... പിന്നെ എനിക്കു നിന്നെയോ നിനക്ക് എന്നെയോ പിരിഞ്ഞു ഇരിക്കാൻ പറ്റില്ല എന്ന് എനിക്ക് അറിയാം... അപ്പൊ...... ഇതു സമൂഹത്തിൽ നടക്കത്താ കാര്യം ഒന്നുമല്ല.... നീ എന്താ പറയുന്നേ ആദി...... അതു എനിക്കു ഒരിക്കലും നിന്നേ വിട്ട് പോകാൻ പറ്റില്ല... അതിനു എനിക്കു കഴിയില്ല.... അതു കൊണ്ട് നമുക്ക് രണ്ടു പേർക്കും കല്യാണം കഴിക്കാം.. ആരതി ഒരു ഉറച്ച തീരുമാനത്തോടെ പറഞ്ഞു........ അതു കേട്ടു പല്ലവി പതർച്ചയോടെ അവളുടെ കൈകൾ വിട്പ്പിച്ചു........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story