പരിണയം ♥️♥️♥️: ഭാഗം 23

parinayam devika

എഴുത്തുകാരി: ദേവിക

ഹരിയേട്ടാ....... പല്ലവി അവന്റെ അടുത്തേക് ചെന്നു.... ജാക്കറ്റും അടിപാവാടയും ആയിരുന്നു അപ്പോൾ അവളുടെ വേഷം.... അവൾ പേടിച്ചു അവനോട് ചേർന്ന് നിന്നു..... എന്താ... എന്താ പല്ലവി..... അവൾ ഒന്നും മിണ്ടാതെ മുകളിലെ അവരുടെ റൂമിലേക്കു നോക്കി പേടിച്ചു നിന്നു.......അവൻ അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു... അവളുടെ കണ്ണുനീർ അവന്റെ ഷർട്ടിനേ നനച്ചു..... അവൻ അവളെ അവനിൽ നിന്നും മാറ്റി നിർത്തി ഇരു കൈകൾ കൊണ്ടു അവളുടെ തോളിൽ പിടിച്ചു അവളെ നോക്കി... പെട്ടന്ന് ആണു വീടിന്റെ മുന്നിലേക്ക് ഒരു കാർ വന്നു നിന്നത്..... അവൾ നോക്കിയപ്പോൾ അമ്മയും അച്ഛനും ആണു.. അവൾ അവരെ കണ്ട അപ്പൊ തന്നെ അവരുടെ അടുത്തേക്ക് ഓടി... അവളുടെ വേഷം കണ്ടു അവര് ഒന്ന് പേടിച്ചു...... പല്ലവി അമ്മയെ പോയി ചേർത്ത് പിടിച്ചു...... ഹരിക്കു ആ നിമിഷം അവിടെ കണ്ട ഷോക്കിൽ ആയിരുന്നു..... അംബിക അവരുടെ ഉടുത്ത സാരിയുടെ തല കൊണ്ടു അവളെ പൊതിഞ്ഞു പിടിച്ചു...

രമ അവരുടെ കൂടെ വന്നിരുന്നില്ല...... ജയനാഥൻ അംബികയോടു മോളെ കൊണ്ടു റൂമിൽ ചെല്ലാൻ പറഞ്ഞു ഹരിയുടെ നേരെ വന്നു.. നീ ആരാടാ...... അതെ.... അത് പിന്നെ ഞാൻ പല്ലവിയുടെ ഫ്രണ്ട് ആണു അവളെ വിളിച്ചു കിട്ടാതെ ആയപ്പോൾ ഞാൻ വന്നതാ അപ്പോഴാ അവള് ഇങ്ങനെ... എനിക്ക് അറിയില്ല അങ്കിൾ... എന്താ സംഭവിഛെ എന്ന്‌...... അപ്പോഴാണ് മുകളിൽ നിന്നു ഓരോ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി.... ജയനാഥൻ അയാളുടെ മുഖത്തെ കണ്ണാടി ശെരിക്കും വെച്ചു റൂമിലേക്ക് ചെന്നു.... അവിടെ കണ്ട കഴിച ഒരു അച്ഛനും കാണാൻ പറ്റാത്ത ആയിരുന്നു..... അയാൾ ശരത്തിന്റെ കഴുത്തിൽ പിടിച്ചു തള്ളി..... ഹരി മറ്റുള്ളവർ കാണാൻ വേണ്ടി ശരത്തിനെയും കൂട്ടുകാരനെയും അടിച്ചു... ജയനാഥനു ദക്ഷന്റെ കിടപ്പ് കണ്ടു കൊല്ലാൻ വരെ ഉള്ള ദേഷ്യം തോന്നി... ആ ദേഷ്യം മുഴുവൻ അയാൾ ശരത്തിന്റെയും കൂട്ടുകാരുന്റെയും അടുത്ത് കാണിച്ചു... ദക്ഷനെക്കാൾ ജയനാഥനു പൊക്കം ഉണ്ടായിരുന്നു..

അയാളുടെ കരുത്തു ഉള്ള കൈക്കു മുന്നിൽ അവർക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല..... ബോധം ഇല്ലാത്ത അവരെയും പല്ലവിയുടെ വേഷം കണ്ടപ്പോൾ തന്നെ മനസ്സിൽ ആയി അവിടെ എന്താ സംഭവിഛെ എന്ന്‌..... അങ്കിൾ പോലീസിനെ ഒന്നും അറിയിപ്പിക്കണ്ട... അത് നമുക്ക് തന്നെ നാണകേടു ആണു.. അതും അല്ലാ ഇവർക്ക് ഭാര്യയും കുട്ടികൾ ഒക്കെ ഉള്ളതാ.... ഇവൻമ്മാരുടെ കൈയിൽ ഇരുപ്പ് കൊണ്ടു വെറുതെ അവരുട കണ്ണുനീർ കാണെണ്ടി വരും....... എന്നാ നീ ഇവരെ കൊണ്ടു പോ..... എവിടെക്കാന്നു വെച്ച കൊണ്ടു പോ...... അവര് പോയതിനു ശേഷം ജയനാഥൻ അംബികയെ വിളിച്ചു........ അപ്പോഴേക്കും പല്ലവി ഡ്രസ്സ്‌ ഒക്ക്കെ ഇട്ടിരുന്നു... മോൾ ഇങ്ങനെ കരയാതെ..... നീ എന്താ അവൻ വരതെ ഇരുന്നത് പറയാതെ ഇരുന്നത്..... എന്തോ ഭാഗ്യം കൊണ്ട എനിക്ക് അദ്ദേഹത്തോടു പറയാൻ തോന്നിയത്... അദ്ദേഹം വാശി പിടിച്ച എങ്ങോട്ടു പോന്നത്.... എന്നും എന്റെ മോനെ ഞാൻ പൊക്കി വെച്ചിട്ട് ഉള്ളു..

എന്നാൽ ഇന്ന് അവൻ ചെയ്തത് ഒരിക്കലും ചെയ്യാൻ പാടില്ലത്തതു ആണു... അംബിക പല്ലവിയോട് പറഞ്ഞു...... ജയനാഥൻ ദക്ഷന്റെ അടുത്തേക്ക് പോവാൻ നിന്നു.... അപ്പോഴേക്കും അംബിക വന്നു കൈയിൽ പിടിച്ചു..... ഇപ്പോ വേണ്ട ഏട്ടാ.. ഇപ്പോ പോയ ശെരിയാവില്ല... നാളെ ആവട്ടെ... നീ ഒറ്റ ഒരുത്തി ആണു അവനെ ഇങ്ങനെ വഷളക്കുന്നെ.... ഈ മോൾ ഇവിടെ അടുത്തു ഉണ്ട്.... അല്ലെഗിൽ ഞാൻ അവനെ തല്ലി പോയെന്നെ. സ്വന്തം ഭാര്യയെ നോക്കാൻ പാടില്ലത്തവർ പെണ്ണു കെട്ടാൻ പാടില്ല... ഇവനെ ഒക്കെ ഇണ്ടല്ലോ..ഞങ്ങൾ ഒരു നിമിഷം വൈകി ഇരുന്നുന്നെങ്കിൽ ... ജയനാഥ അവിടെ ഉണ്ടായിരുന്ന കസേര തട്ടി തെറിപ്പിച്ചു അവരുട റൂമിൽ പോയി...... പല്ലവി ഒന്നും പറയാതെ തല കുനിച്ചു നിന്നു..... രാവിലെ തലക്കു നല്ല കനം പോലെ തോന്നി ദക്ഷനു.... കൈ വെച്ചു തലയിൽ അമർത്തി പിടിച്ചു... പെട്ടന്ന് എന്തോ ഇന്നലെത്തെ കാര്യം ആലോചിച്ചപ്പോ പെട്ടന്ന് ചാടി എഴുനേറ്റു....

കട്ടിലിൽ അവന്റെ കാലിന്റെ അവിടെ പല്ലവി ഇരിക്കുന്നതു കണ്ടപ്പോൾ ആണു ആശ്വാസം ആയത്.. എന്നാൽ അവളുടെ മുഖ ഭാവം കണ്ടു അവനു കുറ്റബോധം തോന്നി....അവൻ ബെഡിൽ കിടന്നു ഒരുള്ളി അവളുടെ വയറിൽ ചുറ്റി.... അവളുടെ കരഞ്ഞു കലങ്ങിയാ മുഖം കണ്ടപ്പോൾ അവനു അവനോട് തന്നെ ദേഷ്യം തോന്നി.... സോറി......... പല്ലവി.... ഒരുപാട് സോറി.... ഇന്നലെ എന്താ സംഭവിച്ചു എന്ന്‌ പോലും ഓർമ ഇല്ല..... ഞാൻ അവരോട് വേണ്ട എന്ന്‌ ഒരുപാട് പറഞ്ഞതാ..... ഒരു പെഗ് മാത്രമേ ഞാൻ കുടിച്ചു ഉള്ളു..... പക്ഷെ എന്തോ ഇന്നലെ ഒരണ്ണം അടിച്ചപ്പോഴേക്കും തല ചുറ്റുന്ന പോലെ തോന്നി.... വണ്ടി എടുക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ ആണു അവന്മാരോടു ഒന്നു കൊണ്ടു ആകാൻ പറഞ്ഞത്... ഇന്നലെ അത് കണ്ടപ്പോൾ എന്റെ ഭാര്യക്കു എന്നേ കൊല്ലാൻ ഉള്ള ദേഷ്യം ആയിട്ട് ഉണ്ടാവും അല്ലേ.... സോറി.... മോളെ....ഇന്നലെ ഒരുപാട് പേടിച്ചു അല്ലേ സോറി.......... ഛെ....

ഞാൻ അവന്മാരോടു പറഞ്ഞതാ എനിക്ക് വേണ്ടന്ന് നീ ഇവിടെ ഒറ്റക്ക് ആണെന്നും... പിന്നെ നമ്മുടെ കല്യാണത്തിന്റെ ട്രീറ്റ്‌ വേണം എന്ന്‌ പറഞ്ഞപ്പോൾ അവരുടെ ഒരു സന്തോഷത്തിനു പറ്റി പോയി....... സോറി.......... അവൻ അവളെ വയറിൽ മുറുകെ കെട്ടിപിടിച്ചു അവിടെ മുഖം പൂഴ്ത്തി.... അവന്റെ പ്രവർത്തി അവളിൽ അറപ്പു തോന്നിച്ചു... ഇന്നലെത്തെ ഓരോ കാര്യങ്ങളും അവളുടെ മനസ്സിൽ വന്നു... അവൾ അവനെ ബലം പ്രയോഗിച്ചു മാറ്റി.. എന്നിട്ട് എഴുനേറ്റു...... അപ്പോഴേക്കും അവളുടെ കൈയിൽ ദക്ഷന്റെ പിടി വീണു.... സോറി പറഞ്ഞില്ലേ...... ഇനിയും പറയാം...... സോറി..........നിന്റെ കാലിൽ പിടിച്ചു വേണേൽ സോറി പറയാം..... ഞാൻ പറഞ്ഞില്ലേ അവൻമ്മാര് ഒരു സന്തോഷത്തിനു...... പല്ലവി അവൻ പിടിച്ച അവളുടെ കൈകളിൽ നോക്കി എന്നിട്ട് അവന്റെ മുഖത്തു നോക്കി...... അവളുടെ കൈകൾ വിട്പ്പിച്ചു അവളുടെ ഉള്ളിൽ ഉള്ള എല്ലാ ദേഷ്യവും പുറത്തു എടുത്തു ദക്ഷന്റെ കവിളിൽ ആഞ്ഞു തല്ലി...... അടിയുടെ വേദനയും ശക്തിയും കൊണ്ട് അവൻ ബെഡിലേക്ക് ഒന്ന് ചാഞ്ഞു......

സ്വന്തം ഭാര്യയെ കൂട്ടി കൊടുത്തിട്ടു അല്ലാ കൂട്ടുക്കാരുടെ സന്തോഷം കണ്ടേത്തെണ്ടതു.... എല്ലാ പെണ്ണുങ്ങൾക്കും സ്വന്തം ഭർത്താവിൽ ഒരു വിശ്വാസം ഉണ്ട്.... ആ വിശ്വാസം ഇന്നലെത്തോടെ തീർന്നു...... മറ്റു ഒരുത്തന്റെ മുന്നിൽ ഒരു ഉടു തുണി പോലും ഇല്ലാതെ ഞാൻ .. ഛെ...... നിങ്ങൾ ഒക്കെ ഒരു ആൺ ആണോ....... പല്ലവി പറയുന്നതിനു ഇടയിലും അവൾ വിങ്ങി പൊട്ടി കരയായിരുന്നു..... പല്ലവി പറയുന്ന ഓരോ വാക്കും ദക്ഷൻ കേട്ടിരുന്നു.... അവൻ അവന്റെ കവിളിൽ കൈ വെച്ചു അവളുട അടുത്തെക്കു ചെന്നു... അവളുടെ തോളിൽ കൈ വെച്ചു.. പല്ലവി..... നീ ഇപ്പോ എന്താ പറഞ്ഞേ 😡😡😡😡... ഇന്നലെ ഇവിടെ എന്താ സംഭവിഛെ.. എന്താന്നു...... അപ്പോഴാണ് അവളുടെ കഴുത്തിൽ നഖം കൊണ്ട പാട് അവൻ കണ്ടത്....... പല്ലവി ഇതു..... ഇതു... എങ്ങനെയാ.... എങ്ങനയാന്നു... അവന്റെ ശബ്ദം ഉയർന്നു..... ഇപ്പോ എവിടുന്ന് വന്നു ഈ ശബ്ദം ഒക്കെ ഇന്നലെ ഞാൻ കണ്ടില്ലല്ലൊ......

അമ്മയും അച്ഛനും ഹരിയേട്ടനും വന്നില്ലയിരുന്നു എങ്കിൽ ഞാൻ ഇന്ന് ജീവനോടെ ഉണ്ടാവില്ലയിരുന്നു.... നിങ്ങളുടെ മുന്നിൽ ഇട്ടു തന്നെ അല്ലേ നിങ്ങളുടെ കൂട്ടുകാർ എന്നേ കേറി പിടിച്ചത്..... അപ്പൊ ഒന്നും ഞാൻ കേട്ടില്ലല്ലൊ ഈ ശബ്ദം അതോ മനഃപൂർവം കണ്ണടച്ചു കിടന്നതോ.... പല്ലവി........ ദക്ഷൻ അവന്റെ കൈ കൊണ്ട്‌ അവന്റെ മുഖം അമർത്തി തുടച്ചു...... എന്റെ ഭാര്യയുടെ മേലെ ആരെകിലും തൊട്ടിട്ടു ഉണ്ടെകിൽ അത് എന്റെ സുഹൃത്തുക്കൾ ആയാലും കൊന്നും കളയും ഞാൻ അവരെ.... അവൻമ്മാരെ നിന്റെ കാൽ കീഴിൽ ഞാൻ കൊണ്ടു വരും..... അവളോട് ദക്ഷൻ വീറോടെ പറഞ്ഞു അവൻ ഇറങ്ങി... താഴെ നിന്നു അവനെ അമ്മ വിളിച്ചേങ്കിലും അവൻ തിരിഞ്ഞു പോലും നോക്കിയില്ല..... അവന്റെ ബുള്ളറ്റ് എടുത്തു പായുമ്പോൾ അവന്റെ കണ്ണിൽ നിന്നു കണ്ണീർ തുള്ളികൾ വീണു കൊണ്ടിരുന്നു...... സ്വന്തം വിശ്വസിച്ചവർ. പോലും... അവനു അവന്റെ മനസിനെ നിയത്രിക്കാൻ പറ്റുന്നുണ്ടായില്ല.......

അവരെ ചുട്ടു അരിക്കാൻ ഉള്ള ദേഷ്യത്തിൽ അവൻ ബുള്ളറ്റ് അതി വേഗത്തിൽ വിട്ടു....... ടാ.... ശരത്തെ.... എന്ത് ആടീ ആണു ആ കിളവൻ അടിച്ചത്.. നായിന്റെ മോൻ........ ഭാഗ്യം ഹരി ഇടപെട്ടു കൊണ്ടു നാറെണ്ടി വന്നില്ല....... അതും അല്ലാ ആ നേരത്തു എങ്ങനെ അവൻ അവിടെ വന്നു.... ഓഹ് അതോ അത് ഞാൻ വിളിച്ചതാ... അവൻ നോട്ടം ഇട്ടിരുന്നതു അല്ലേ...... അതാ... പക്ഷെ അയാള് വരും എന്ന്‌ വെച്ചില്ല.... അതും അല്ലാ അവൾ എതിർക്കും എന്ന് വെച്ചില്ല.... അതാ കുഴപ്പം ആയതു...അല്ലെഗിൽ തന്നെ നമ്മൾ ഇങ്ങനെ എത്ര കുടിയൻമ്മാരെ കൊണ്ടാക്കി കൊടുത്തിട്ടുണ്ട്.. ഈ വഴിയിൽ ഓരോന്നും കിടക്കുമ്പോ നമ്മൾ കൊണ്ടു ആകുന്നത് ഇതൊക്ക നോക്കിയിട്ടു അല്ലേ.. കുറെ വിട്ടമ്മമാരും തന്നിട്ടും ഉണ്ട്..... ഞാൻ അവള് അങ്ങനെ അന്നെന്നു വെച്ചു.... ഉള്ളിൽ അവൻ കേറി കഴിഞ്ഞ എല്ലാ പെണ്ണുങ്ങളും നമുക്ക് നമ്മുടെ സ്വന്തം ഭാര്യയെ പോലെയാ..... അതും പറഞ്ഞു അവൻ അട്ടഹസിച്ചു.......

ആ ഹരി വന്ന കാരണം പോലീസ് കേസ് ആയില്ല അല്ലെഗിൽ നാറിയേനെ... അല്ലടാ.... ആ കിളവൻ ഇനി വല്ല സീൻ ഉണ്ടാക്കോ.. അയാൾ എങ്ങാനും ആ നാറിയോട് പറയോ..... അയാള് പറയട്ടെ... അവളും പറയട്ടെ..... അവൻ എന്തായാലും ചോദിക്കാൻ വരുല്ലൊ.... അവൻ എന്തായാലും അവന്റെ തന്ത പറയുന്നത് കേൾക്കില്ല പിന്നെ അവള്...... അവൻ വരട്ടെ.... അവൻ വരുമ്പോ കഥ ഞാൻ ഒന്നു മാറ്റും.....അവൻ ഇല്ലാത്ത സമയം നോക്കി ഹരിയെ അവൾ വിളിച്ചതു ആണെന്ന് പറയും... അവനു ഹരിയോട് സംശയം ഉള്ള കാരണം ആ പൊട്ടൻ വിശ്വാസിചൊല്ലും...... അതും അല്ലാ അവൻ എന്തായാലും നമ്മൾ കള്ളം പറയുന്നത് എന്ന്‌ വിചാരിക്കില്ല... ഈ വട്ടം അവള് കയ്യിന്നു പോയി...... അവള് എനിക്ക് തന്ന ഒരു വേദന ഉണ്ട് അത് ഞാൻ മറക്കില്ല.... അതിന് ഉള്ളത് ഞാൻ കൊടുക്കും ആ നായിന്റെ മോൾക്ക്‌.... ശരത്തു വീണ്ടും മദ്യം എടുത്തു കുടിക്കാൻ ബോട്ടിൽ എടുക്കാൻ വേണ്ടി കുനിഞപ്പോൾ ബാക്കിൽ നിന്നും അവനെ ചവിട്ടി വിട്ടു...

അവൻ മലർന്നു അടിച്ചു വീണു.... പൊട്ടിയ ചില്ലു കുപ്പികൾ അവന്റെ നെഞ്ചിൽ കുത്തി കേറി.......അവൻ വേദനയോടെ ഉറക്കെ കരഞ്ഞു..... എങ്ങനെയോ തിരിഞ്ഞു കിടന്നു........ അവൻ ശരത്തിനേ തല്ലാൻ കൊണ്ടു വന്ന ഇരുപ്പ് കഷ്ണം എടുത്തു മുകളിലേക്ക് പൊക്കി..... ദക്ഷ..... വേണ്ടടാ....... ശരത് കൈ കൂപ്പി യാചിച്ചു..... മറ്റവൻ ദക്ഷൻ വരുന്നത് കണ്ടു പേടിച്ചു ഒരു മൂലയിൽ പോയി നിന്നു....... ദക്ഷൻ ശരത്തിന്റെ കാലു നോക്കി അടിച്ചു കൊണ്ടിരുന്നു........ മറ്റവനേ ഓടിച്ചു പിടിച്ചു അവന്റെ മുഖത്തു നോക്കി അടിച്ചു കൊണ്ടിരുന്നു.. അവന്റെ ദേഷ്യം മുഴുവൻ അവൻ അവരുടെ ദേഹത്തു കാണിച്ചു......അവൻ ഡ്രൈവറിനെ വിളിച്ചു കാർ കൊണ്ടു വരാൻ പറഞ്ഞു..... പല്ലവി പറഞ്ഞ ഓരോ വാക്കും അവന്റെ മനസിൽ കുത്തി കൊണ്ടിരുന്നു..... ശരത്തിന്റെ കൈകൾ അവൻ പിരിച്ചു ഓടിച്ചു.... മറ്റവന്റെ കൈ പിടിച്ചു മടക്കി....

രണ്ടു പേരും വേദനയോടെ കിടന്നു പുളഞ്ഞു........ എന്നിട്ടും അവന്റെ ദേഷ്യം അടങ്ങിയിരുന്നില്ല... അവൻ അവരുടെ വിരല്കളിൽ ഷൂ കൊണ്ടു ചവിട്ടി അരച്ചു...... അവന്റെ ബുള്ളറ്റ് അവിടെ വെച്ചു അവൻമ്മാരെ എടുത്തു വണ്ടിയിൽ ഇട്ടു അവന്റെ ദേവനന്ദo എന്നാ അവന്റെ വീടിലേക്ക് കാർ ഓടിച്ചു കേറ്റി...ചെന്ന അപ്പോൾ തന്നെ അവൻമ്മാരെ കാറിൽ നിന്നും വലിച്ചു ഇട്ടു...... ബഹളം കേട്ട് അമ്മയും അച്ഛനും പല്ലവിയും വന്നു........ ദക്ഷൻ അവരുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചു പല്ലവിയുടെ മുന്നിലേക്ക് ഇട്ടു..... പല്ലവി അവരെ ഒന്നു നോക്കി ദക്ഷനേ തന്നെ നോക്കി നിന്ന്... സോറി പെങ്ങളെ...... സോറി.............. അവർ രണ്ടു പേരും ഒരുമിച്ചു പറഞ്ഞു.............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story