പരിണയം ♥️♥️♥️: ഭാഗം 24

parinayam devika

എഴുത്തുകാരി: ദേവിക

പല്ലവി അവളുടെ കാലിൽ അവർ തൊട്ടപ്പോൾ അവൾ അവിടേക്ക് മാറി നിന്നു.... കഴുവേറി മക്കളെ..... നീ എന്റെ പല്ലവിയെ..... ദക്ഷൻ അവളുടെ മുന്നിൽ വെച്ചു അവരെ ചവിട്ടി കൂട്ടി....അപ്പോഴേക്കും അവരുടെ വീട്ടിലേക്കു പോലീസ് ജീപ്പ് കേറി വന്നു...... ജയനാഥൻ ഒന്നും മിണ്ടാതെ ദക്ഷന്റെ പ്രവർത്തികളെ നോക്കി നിന്നു...... ദക്ഷൻ പറഞ്ഞത് അനുസരിച്ചു പോലീസ്ക്കാർ വന്നു അവരെ കൊണ്ടു പോയി..... ദക്ഷന് എന്തോ മറ്റുള്ളവരുടെ മുന്നിൽ തല ഉയർത്തി നിൽക്കാൻ വിധത്തിൽ നിന്നു.... പല്ലവിയെ നിറകണ്ണാലെ നോക്കി. അവൻ അവളെ ഒന്ന് നോക്കി റൂമിലെക്ക് പോകാൻ നിന്നു അതിനു മുമ്പേ ജയനാഥൻ അവനെ തോളിൽ പിടിച്ചു...... നീ എന്തു കാണിച്ചാലും ഞാൻ കണ്ടില്ല എന്ന്‌ വെച്ചതാ... പക്ഷെ നീ ഇന്നലെ കാണിച്ചതു.... ഇവൾക്ക് ചോദിക്കാനും പറയാനും ആരും ഇല്ലന്ന് വെച്ചിട്ട് ആണോ.....നീ ഇവളെ കല്യാണം കഴിക്കണം എന്ന്‌ പറഞ്ഞപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല....

ഇങ്ങനെ ആണു നിന്റെ തോന്നിവാസം എങ്കിൽ നിനക്ക് എന്റെ വിട്ടിൽ നിന്നും ഇറങ്ങാം..... ഈ വിട്ടിൽ നിന്റെ അമ്മയും കൂട്ടി മൂന്നു പെണ്ണുങ്ങൾ ആണു ഉള്ളത്..... ആൺ ആണെന്ന് പറഞ്ഞു നടന്നാൽ പോരാ..... നിന്നേ ഒക്കെ.... 😡😡😡.... ദക്ഷന്റെ അച്ഛൻ ദേഷ്യം കൊണ്ടു കൈകൾ ചുരുട്ടി...... ദക്ഷൻ ഒന്നും മിണ്ടാതെ എല്ലാം കെട്ടു നിന്നു... പല്ലവി അവനെ നോക്കുന്ന പോലും ഉണ്ടായിരുന്നില്ല... അത് കണ്ടതും അവന്റെ മനസ് നീറി.... നീ ഒന്നു ചിന്തിചിട്ട് ഉണ്ടോ.... ഇന്നലെ ഞങ്ങൾ വരത്തെ ഇരുന്നേങ്കിൽ.... ഇവൾ ആ നിമിഷം അമ്മയോട് നീ വന്നിട്ടില്ല എന്ന്‌ പറഞ്ഞപ്പോൾ എനിക്ക് അവിടെ ഇരിക്കാൻ തോന്നിയില്ല... നിന്നേ ഞാൻ എന്റെ 32വയസിൽ കാണാൻ തുടങ്ങിയത് അല്ലേ..... നീ ഇപ്പോ ഇവിടെ നിന്റെ കൂട്ടുകാരനമ്മരെ ഇട്ടു പട്ടിയെ തല്ലിയ പോലെ തല്ലിയല്ലൊ...... ഇന്നലെ മോൾക്ക് എന്തെങ്കിലും സംഭവിചിട്ടു ഇങ്ങനെ തല്ലിയ മതിയോ..... അച്ഛാ.... എന്നോട് ഷെമിക്ക്...... അച്ഛ...... ഞാൻ.. ഞാൻ.. തെറ്റ് ആണു ചെയ്തത്..

എനിക്ക് അറിയില്ലയിരുന്നു.. അവർ എനിക്ക് തന്നതിൽ എന്തോ കലക്കിയിട്ട് ഉണ്ടായിരുന്നു... അല്ലെഗിൽ ഞാൻ മനപൂർവം ചെയ്യോ.. എന്റെ പല്ലവിയെ ഞാൻ..... എന്നോട് ഷെമ്മിക്കു പ്ലീസ്........ നിന്നോട് ഞങ്ങൾ പോകുന്ന കാര്യം നേരത്തെ പറഞ്ഞതു അല്ലേ.. അവൾ ഇവിടെ ഒറ്റക്ക് ആണെന്നും പറഞ്ഞത് അല്ലേ.... പിന്നെ നിന്റെ ആരെ കാണാൻ ആടാ നീ അവിടേക്ക് എഴുന്നുള്ളിയത്... ശെരിയാ... ഞാൻ ചെയ്തത് തെറ്റ് ആണു....... എനിക്ക് ഒന്നും അറിയില്ലയിരുന്നു..... ഞാൻ അവരെ വിശ്വാസിച്ചു പോയി അച്ഛാ... അവര് എന്റെ പല്ലവിയെ തൊട്ടു എന്ന്‌ അറിഞ്ഞപ്പോൾ കൊല്ലാൻ വരെ ദേഷ്യം തോന്നി....... പ്ലീസ് അച്ഛാ... എന്നേ വെറുക്കല്ലെ...... ദക്ഷൻ ജയനന്ദനേ കാലിൽ പിടിച്ചു കരഞ്ഞു പറഞ്ഞു....... അമ്മയും അവന്റെ ഒപ്പം കരഞ്ഞു.... അവൻ അറിഞ്ഞു കൊണ്ടല്ലല്ലൊ .. നിങ്ങൾ എന്തിനാ മോനോട് ഇങ്ങനെ.... പിന്നെ ഞാൻ ഇങ്ങനെ വേണം എന്നാ....

ഇനിയും ഇത്രയെങ്കിലും പറഞ്ഞില്ല എങ്കിൽ ഞാൻ പിന്നെ ഇവന്റെ അച്ഛൻ എന്ന്‌ പറഞ്ഞിട്ട് കാര്യം ഇല്ല... ജയനാഥ അംബികയെ നോക്കി പറഞ്ഞു അവരുടെ റൂമിൽ കേറി..... പല്ലവിയും റൂമിലേക്ക് പോയി....... റൂമിൽ വന്ന ദക്ഷൻ തിരിഞ്ഞു നിൽക്കുന്ന പല്ലവിയെ അവന്റെ നെഞ്ചിലെക്കു അമർത്തി പിടിച്ചു.. കഴുത്തിലേക്ക് മുഖം പൂഴ്ത്തി..... അവന്റെ കണ്ണീർ കൊണ്ടു അവളുടെ പുറം നനഞ്ഞു..... അവന്റെ സങ്കടങ്ങൾ എല്ലാം അവൻ കണ്ണീരിലൂടെ പറഞ്ഞു....... അവൻ അവളെ തിരിച്ചു നിർത്തി..... മുട്ട് കുത്തി ഇരുന്നു അവളുടെ വയറിൽ അമർത്തി തല വെച്ചു കിടന്നു... എന്നോട് ഒന്ന് മിണ്ടു പല്ലവി... അല്ലെഗിൽ എന്നേ ഒന്നും കൂടെയും തല്ലു... എനിക്ക് പറ്റുന്നില്ല... ആരു എന്ത് വേണേലും പറഞ്ഞോട്ടെ... പക്ഷെ നീ..... നിനക്ക് തോന്നുന്നുണ്ടോ ഞാൻ മനഃപൂർവം അങ്ങനെ ചെയുന്നു.... ആ നിമിഷം ആലോചിക്കുമ്പോ തന്നെ തല പിളരാ... ആ സമയത്ത് അമ്മയും അച്ഛനും വന്നില്ലയിരുന്നു എങ്കിൽ.......

എനിക്ക് ചിന്തിക്കാൻ കൂടെ പറ്റുന്നില്ല..... ഞാൻ ഇന്നേ വരെ ദൈവത്തെ അറിഞ്ഞു ഒന്നു വിളിച്ചിട്ട് ഇല്ല... എന്നാൽ ദൈവം ഉണ്ടെന്ന് ഞാൻ ഇന്നലെ മനസ്സിൽ ആക്കി പല്ലവി.... നിനക്ക് എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിൽ ഞാൻ ജീവനോടെ ഉണ്ടാവില്ലയിരുന്നു.... സോറി പല്ലവി...... അവൾ ഒന്നും മിണ്ടാതെ അവനെ മാറ്റി ബാത്‌റൂമിൽ കേറി... ഒരുപാട് കരഞ്ഞു....... അവൾ അവളുടെ വയറിൽ തൊട്ടു നോക്കി ഇപ്പോഴും അവന്റെ കണ്ണീറിന്റെ ചൂട് അവളുടെ അരക്കെട്ടിൽ ഉണ്ടെന്നു അവൾക്ക് തോന്നി.... പക്ഷെ അവൾക്ക് ദക്ഷനെ കാണുമ്പോൾ ഇന്നലെ ബോധം ഇല്ലാതെ കിടന്ന ദക്ഷനെ ഓർമ വന്നു... കൂട്ടുകാരുടെ മുന്നിൽ ഉടുതുണി പോലും ഇല്ലാതെ കിടന്നപ്പോഴും അവൾ വിശ്വാസിച്ചിരുന്നതു അവളുടെ ഭർത്താവിനെ മാത്രം ആണു..... ആലോചിക്കുന്തോറും മനസിൽ ഭാരം തോന്നി... പിന്നീട് ഉള്ള ദിവസങ്ങളിൽ അവർക്ക് ഇടയിൽ അകൽച വരാൻ തുടങ്ങി...... പല്ലവി മൗനത്തിലുടെ അവനു മറുപടി കൊടുത്തു.....

അവൻ ഈ ഷോക്കിൽ നിന്നും മാറത്തെ അവളുടെ അടുത്ത് പോയി കിടന്നില്ല.. റൂമിലെ ഒരു മൂലയിൽ പോയി..... അവൾ അവനിൽ നിന്നും പലതും മറക്കാൻ തുടങ്ങി..... ഇനിയും ഇതു പോലെ മുന്നോട്ടു പോയ അവനു അവളുടെ പല്ലവിയെ നഷ്ട്ടം ആകും എന്ന്‌ തോന്നി....... അച്ഛനും അമ്മയും എവിടെയെങ്കിലും പോകുമ്പോ അവളെയും കൊണ്ടു പോകും..... പിന്നെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു അവരുടെ കൂടെയ വരൂ.. അത്രയും ദിവസം ദക്ഷൻ ഒറ്റക്ക് ആ വിട്ടിൽ... അവനു പ്രാന്ത് പിടിക്കുന്ന പോലെ തോന്നി..... എന്നിട്ടും അവന്റെ ഭാഗത്തു തെറ്റ് എന്ന്‌ ഉറപ്പിച്ചു ഒന്നും മിണ്ടാൻ പോയില്ല..... പല്ലവിയെ തനിച്ചു കിട്ടുന്ന ഒരു അവസരവും ദക്ഷൻ പാഴക്കില്ല.... അവൻ അവളെ തൊടുമ്പോഴേക്കും വെറുപ്പോടെ കൈകൾ മാറ്റും അല്ലെഗിൽ പെട്ടന്ന് കരയും.... ഇത്രയും നാൾ നാണത്തോടെ എന്നേ നോക്കിയ എന്റെ പല്ലവിയുടെ കണ്ണുകൾ ഇന്ന് കണ്ണീരോടെ നോക്കുന്നു എന്ന്‌ തോന്നി അവനു... അവൻ ശെരിക്കും ഒറ്റ പെട്ട പോലെ തോന്നി...

അമ്മയും അച്ഛനും ഭാര്യയും കൂട്ടുകാരും... സ്വന്തം എന്ന്‌ ആരും ഇല്ലാതെ ഒറ്റക്ക് കഴിഞ്ഞു കൂട്ടി..... മദ്യത്തിൽ പല തവണ കീഴടങ്ങണ്ണം എന്ന്‌ തോന്നിയെങ്കിലും അവൻ അതിനു മുതിർന്നു ഇല്ല...... വൈകുന്നേരം ബുള്ളറ്റ് റോഡിൽ വെച്ചു കേടായ കാരണം അവൻ വീട്ടിലെക്കു നടന്നു...... ആഹ്ഹ്... ദക്ഷൻ മോനോ..... ഇന്ന് മോന്റെ വണ്ടി എവിടെ പോയി....കടക്കാരൻ നാണുവെട്ടൻ ചോദിച്ചു..... ആഹ്ഹ് ചേട്ട... വണ്ടിക്കു ചെറിയൊരു പ്രശ്നം.... അതാ നടന്നെ പിന്നെ കുറച്ചു ദൂരം അല്ലേ ഉള്ളു വിട്ടിലേക്ക് അതാ നടക്കന്നു വെച്ചേ... ആ.. മോനെ കണ്ടിട്ട് കുറെ നാളായി.. ഇന്നലെ ജയ സാർ വന്നിരുന്നു...... ഞങ്ങൾക്ക് ഒക്കെ മധുരം തന്നിട്ട് ആണു പോയതു...... പുതിയ ഒരു അവകാശി വരാൻ പോകലെ... അത് കൊണ്ടു ഇവിടെ ഉള്ള എല്ലാവർക്കും കൊടുത്തു ഞങ്ങൾ വിചാരിച്ചു മോൻ വരും എന്നാണ്...

അതെ പിന്നെ മോനേ മോന്റെ കയ്യിന്നു ഞങ്ങൾക്ക് മധുരം വേണട്ടാ... പിന്നെ മോളോട് എന്റെ അനേഷണം പറയണം.... അല്ലാ... ചേട്ടൻ ഇതു എന്തൊക്കെയാ ഈ പറയുന്നേ.... എനിക്ക് ഒന്നും മനസ്സിൽ ആകുന്നില്ല... ദക്ഷൻ അയാളോട് ചോദിച്ചു.... എന്റെ മോനെ ഞാൻ പറഞ്ഞതു മോൻ ഒരു അച്ഛൻ ആവാൻ പോവല്ലേ അതിന്റ ചിലവ് വേണം എന്ന്.. മിനിഞ്ഞാന്ന് അല്ലേ മോളെ കൊണ്ടു ഹോസ്പിറ്റലിൽ പോയത് ഇന്നലെ അച്ഛൻ വന്നു ഞങ്ങൾക്ക് സ്വീറ്സ് തന്നു.... അവൻ അത് കേട്ടപ്പോൾ ഇത്രയും നാൾ മൂടി കെട്ടിരുന്ന അവന്റെ ദേഷ്യം മുഴുവൻ പുറത്തേക്ക് വന്നു.. ദക്ഷൻ അയാളോട് ഒന്നും പറയാതെ വീട്ടിലേക് ഓടയിരുന്നു..... ഇനിയും ഞാൻ മിണ്ടാതെ ഇരുന്ന ശെരിയാവില്ല.... ഇത്രയും നാൾ എന്റെ ഭാഗത്തു തെറ്റു എന്ന്‌ തോന്നിയപ്പോൾ ആണു എന്റെ വിഷമം എല്ലാം എന്നിൽ തന്നെ ഒതുക്കിയത്... എന്നാൽ ഇതു ഞാൻ സമ്മതിക്കില്ല പല്ലവി...

നിന്നോട് മാത്രം അല്ലാ എന്റെ വീട്ടിലെ ഒരാളോടും.. ഞാൻ ഒരു അച്ഛൻ ആകാൻ പോകുന്നു എന്നത് ഒരു കടക്കാരൻ പറഞ്ഞു അറിയേണ്ടി വരുന്ന ഒരു അച്ഛന്റെ അവസ്ഥ നിനക്ക് പറഞ്ഞ മനസ്സിൽ ആവില്ല... ഇന്നലെയും ഒക്കെ ഞാൻ ആ വിട്ടിൽ ഉണ്ടായിരുന്നതു അല്ലേ...ഒരു വാക്ക് നിനക്ക് എന്നോട് പറയാം ആയിരുന്നു പല്ലവി.. ഇതിനു ഞാൻ നിന്നോട് ഷെമിക്കില്ല.... എന്റെ രക്ഷസന്റെ രൂപം നീ ഇന്ന് വീണ്ടും വെളിയിൽ കൊണ്ടു വന്നു പല്ലവി........... അവൻ മനസ്സിൽ ഓർത്തു വീട്ടിലേക് ഓടയിരുന്നു.... കിതപ്പു കൊണ്ടു അവനു ശബ്ദം പോലും വരുന്നുണ്ടായില്ല..ഹാളിൽ പല്ലവിയെ കണ്ടു നേരെ ആയി ശ്വാസം കിട്ടാത്ത അവസ്ഥയിൽ പോലും അവന്റെ കണ്ണുകൾ ദേഷ്യത്തിൽ കുളിച്ചു.... അവൻ അവളുടെ കൈകളിൽ മുറുകെ പിടിച്ചു തൊട്ടു അടുത്ത് ഉണ്ടായിരുന്ന റൂമിൽ അവളെ കേറ്റി ശക്തിയിൽ വാതിൽ അടച്ചു............... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story