പരിണയം ♥️♥️♥️: ഭാഗം 26

parinayam devika

എഴുത്തുകാരി: ദേവിക

പല്ലവി എഴുന്നേൽക്കുമ്പോൾ ദക്ഷൻ ബാത്‌റൂമിൽ ആയിരുന്നു.... അവൾ ഡ്രസ്സ്‌ ഒക്കെ ഇട്ടു പുറത്തേക്ക് ഇറങ്ങി.... അമ്മയുടെ അടുത്തേക്ക് ചെന്നു...... ആഹ്ഹ് മോളെ അവൻ എന്തെങ്കിലും ചെയ്തോ...... ഏയ്യ് ഇല്ല അമ്മേ.... ഞാൻ ഒരിക്കലും ദക്ഷന്റെ മുന്നിൽ നിന്നും ഇതു പറയാതെ ഇരിക്കാൻ പാടില്ലയിരുന്നു.... എനിക്ക് അറിയില്ല ആയിരുന്നു അമ്മേ.... ഞാൻ ചെയ്തതു പൊറുക്കാൻ പറ്റാത്ത തെറ്റ് ആണെന്ന് തോന്നി പോകുന്നു.... പിന്നെ എന്താ മോളെ നീ പറയാതെ ഇരുന്നേ...... ഞാൻ പറയാൻ വേണ്ടി ഇരുന്നത് ആണു.. പക്ഷെ അപ്പോഴേക്കും.... നീ തന്നെയാ അവനെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നത്.... എന്നിട്ട് പിണക്കം ഒക്കെ മാറിയാ.... മ്മ്...... അംബിക അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.... എന്തെങ്കിലും മോളു കഴിച്ച.... ഇവിടെ ഇരിക്ക് അമ്മ ചക്കട ഉണ്ടാക്കിയിട്ട് ഉണ്ട്... അത് കഴിക്ക്ട്ടാ..... എന്നിട്ട് ഇവിടെത്തെ രാക്ഷസനോ... കുളിക്കാന്നു തോന്നുന്നു... അല്ലാ അമ്മേ രമ അമ്മായി ഇനി എന്നാ വരാ.......

കുറച്ചു നാളു അവിടെ നിക്കട്ടെ... ഇവിടെത്തെ ഈ പ്രശ്നം കാരണം ആണു ഞൻ മനപൂർവം അവളെ ഇവിടെക്കു കൊണ്ടു വരാത്തതു.... ഇവിടെ ഉള്ള കാര്യം മുഴുവനും അവൾ നാട്ടിൽ പറഞ്ഞു നടക്കും...... അതൊക്കെ വിട് മോൾ എന്തെങ്കിലും കഴിക്കാൻ നോക്ക്... നിനക്ക് കഴിക്കാൻ ഒന്നും കൊടുത്തില്ല എങ്കിൽ എന്റെ പുന്നാര മോൻ ഈ വിട് തല കീഴായി മറിക്കും....... ദക്ഷൻ ചെല്ലുമ്പോൾ അവൾ എന്തോ കഴിക്കായിരുന്നു... അവൻ അവളുടെ അടുത്ത് പോയി അതിൽ നിന്നും കൈ ഇട്ടു വാരി തിന്നു.... പല്ലവി നീ വേഗം റെഡി ആവു നമുക്ക് ഒന്നു പുറത്തു പോയിട്ട് വരാം..... ഇപ്പോ മോളെ കൊണ്ടു എങ്ങോട്ടും പോണ്ട.. ഡോക്ടർ പറഞ്ഞതാ യാത്ര ഒക്കെ ഒഴിവാക്കാൻ... പല്ലവി നിന്നോട് ആണു ഞാൻ പറഞ്ഞത് ചായ കുടിച്ചിട്ട് വേഗം വരാൻ നോക്കു ഞാൻ ഇവിടെ കാത്തുഇരിക്കാം...

മ്മം.... അവൾ അതും പറഞ്ഞു റൂമിൽ കേറി പെട്ടന്ന് തന്നെ റെഡി ആയി ഇറങ്ങി.... കുറെ നാൾക്കു ശേഷം ഒരുമിച്ചു പുറത്തു പോകുവായിരുന്നു അവർ... അവൾ ഹാളിൽ വന്നപ്പോഴേക്കും ജയനാഥൻ അവിടേക്കു കമ്പനിയിൽ നിന്നും വന്നിരുന്നു..... മ്മ് എവിടെക്കാ ഇവളെ കൂട്ടി........ ഞങ്ങൾ ഒന്ന് പുറത്തേക്ക്.... ദക്ഷൻ എങ്ങോ നോക്കി പറഞ്ഞു.. നിനക്ക് പോകണം എങ്കിൽ ഒറ്റയ്ക്ക് പോകാം.. ഇവളെ പറഞ്ഞു അയക്കാൻ പറ്റില്ല...... ഞാൻ അവളുടെ ഭർത്താവ് ആണെകിൽ അവൾ എന്റെ കൂടെ വന്നിരിക്കും.... ഞാൻ എന്തും വിശ്വാസിച്ചു ആടാ ഇവളെ നിന്റെ കൂടെ പറഞ്ഞു അയക്കാ...... ഇവൾ ഇപ്പോ പണ്ടത്തെ പോലെ അല്ലാ... ഒരു കൊച്ചു ഉള്ളതാ അവളുടെ വയറ്റിൽ... ഓഹ്ഹ് അത് ഇപ്പോഴേങ്കിലും എന്റെ അച്ഛന് എന്നോട് പറയാൻ തോന്നിയല്ലോ ഭാഗ്യം..... ഞാൻ ഇവളുടെ ആരാ.... ഇവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന് ഞാൻ ആരാ....

ഇവളുടെ മേലേലിൽ ഉള്ള അധികാരം ഞാൻ കഴിഞ്ഞിട്ട് ഉള്ളു ഇവിടെ ഉള്ള ആർക്കും..... ഞാൻ നിങ്ങളോട് ഒന്ന് ചോദിചോട്ടെ ഞാൻ നിങ്ങളുടെ സ്വന്തം മോൻ തന്നെ ആണോ..... ഒരു അച്ഛനും സ്വന്തം മോനോട് ഇങ്ങനെ കാണിക്കില്ല.. തെറ്റു പറ്റാത്തവർ ആയി ആരും ഉണ്ടാവില്ല... അതിനു നിങ്ങള് എന്നോട് ചെയ്തതു കുറച്ചു കൂടി പോയി...... പിന്നെ ഇവളെ എന്റെ കൂടെ ഒന്ന് പുറത്തു കൊണ്ടു പോകാൻ എനിക്ക് ആരുടെയും അനുവാദം വേണ്ട...... ഇവൾ ഇപ്പോ എന്റെ ഭാര്യ മാത്രം അല്ലാ എന്റെ കുഞ്ഞിന്റെ അമ്മ കൂടെയ.... അത് എന്തായാലും മാറില്ലല്ലൊ...... നിങ്ങൾ നിങ്ങളുടെ കാര്യം അനേഷിക്കുക എന്റെയും എന്റെ ഭാര്യയുടെയും കാര്യം നോക്കാൻ എനിക്ക് അറിയാം..... ദച്ചു.... എന്താ പറയുന്നേ എന്ന് വല്ല ബോധം ഉണ്ടോ നിനക്ക്.. നിന്റെ അച്ഛനോട് ആണോ ഇങ്ങനെ സംസാരിക്കുന്നെ നീ.. അംബിക അവന്റെ നേരെ ഒച്ച എടുത്തു......... അവൻ ഒന്നും മിണ്ടാതെ പല്ലവിയുടെ കൈ പിടിച്ചു നടന്നു.......

അവളെ ഫ്രണ്ടിലെ സിറ്റിൽ ഇരുത്തിയിട്ട് അവൻ കാർ എടുത്തു..... പതുകെ ആണു ഓടിച്ചിരുന്നത്..... അവർ നേരെ ഹോസ്പിറ്റലിൽ പോയി അവളുടെ എല്ലാ കാര്യങ്ങളും അവൻ മനസ്സിൽ ആയി.... ഈ ടൈമിൽ എന്തൊക്കയാണ് വേണ്ടത് എന്ന് ഡോക്ടറോണ്ട്‌ ഓരോന്നും അവൻ ചോദിച്ചു കൊണ്ടിരുന്നു.. പ്രതീകിച്ചു കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല....അവൻ സന്തോഷത്തോടെ അവളുടെ കൈ പിടിച്ചു അവിടെന്ന് ഇറങ്ങി...... നീ എന്താടി ഇങ്ങനെ കിടന്നു പിറുപിറുക്കുന്നത്... ദക്ഷൻ സിറ്റു ബെൽറ്റ് ഇടുന്നതിന്റെ ഇടയിൽ അവളോട് ചോദിച്ചു ..... അല്ലാ... പെൺപിള്ളേർ ജോലിക്ക് പോകുന്നത് ഇഷ്ട്ടല്ല പിന്നെ എന്താണാവോ ഒരു female ഡോക്ടറെ തന്നെ കാണണം എന്ന് പറഞ്ഞു വാശി പിടിചതു ..... ആാഹ്ഹ്.... അത്... അത് പിന്നെ.. കുന്തം... മിണ്ടാതെ ഇരിക്കുന്നുണ്ടോ നീ..... അവൻ അവളെയും കൂട്ടി നേരെ ബീച്ചിലേക്ക് വിട്ടു...... അതെ ആ സാരിയുടെ അരയിൽ ഉള്ള പിൻ ഒന്നു അഴിചെക്കു.. എന്റെ കൊച്ചിന് കുറച്ചു കാറ്റ് എങ്കിലും കൊണ്ടോട്ടെ...

എന്നും വെച്ചു മലർത്തി തുറന്നു ഇട്ട കണ്ണ് അടിച്ചു പൊളിക്കും ഞാൻ... ഇങ്ങേരു ഇതു എന്തൊക്കെയാ ഈ പറയുന്നേ... ഞാൻ ചെയ്യുന്നില്ല പോരെ.... അങ്ങനെ അല്ലാ നീ കുറച്ചു മറച്ചു പിടിച്ചു നടന്ന മതി.... നിങ്ങളുടെ വർത്താനം കേട്ട തോന്നും പെണ്ണുങ്ങളു ആദ്യം ആയിട്ട് ആണു പ്രസവിക്കാൻ പോകുന്നെ എന്ന്... പെണ്ണുങ്ങളു ആദ്യം ആയിട്ടു അല്ലാ പക്ഷെ എന്റെ ഭാര്യ ആദ്യം ആയിട്ടു ആണു പ്രസവിക്കുന്നെ അപ്പൊ ചിലപ്പോ ഇങ്ങനെ ഒക്കെ ഇണ്ടാവും.... ടടീ നീ എന്തിനാ എപ്പോഴും എന്നോട് ചൂട് ആവുന്നേ കിട്ടുന്ന സമയം ഒക്കെ വല്ല പാട്ടും കെട്ടു ഇരിക്ക്.. പിന്നെ എന്റെ ഫോട്ടോയും നോക്കി ഇരിക്ക്.... അത് എന്തിനാ.... ഞാൻ കേട്ടിട്ട് ഉണ്ടാലോ ഭർത്താവിന്റെ ഫോട്ടോ എപ്പോഴും നോക്കി ഇരുന്ന കുഞ്ഞി അച്ഛനെ പോലെ വരും എന്ന്.. പിന്നെ നീ എന്റെ മോളോട് എന്റെ കാര്യം മാത്രം സംസാരിച്ച മതി.... എപ്പോഴും അച്ഛൻ എന്ന് പറഞ്ഞു കൊടുക്കണം..അപ്പോഴേ കുഞ്ഞു ആദ്യം സംസാരിക്കുമ്പോ അച്ഛാന്നു വിളിക്കുള്ളൂ..

. പിന്നെ ഇന്നത്തോടെ നിന്റെ ഫോണിൽ ഉള്ള കളി നിർത്തിക്കോ അതിനു പകരം വല്ല ബുക്ക്‌ ഇരുന്നു വായിക്കു അല്ലെഗിൽ നിനക്ക് പഠിക്കാൻ ഉണ്ടാവും അല്ലോ വല്ലാതെ തല പുകഞ്ഞു പഠിക്കാൻ ഇരിക്കണ്ടാ.. മ്മ്മ്മ് പിന്നെ എന്താ.... ആാഹ്ഹ് നീ നമുക്ക് മുകളിലെ റൂമിൽ കിടക്കേണ്ട അമ്മയോട് ഞാൻ പറഞ്ഞിട്ട് ഉണ്ട്..... നിനക്ക് എന്തെങ്കിലും കഴിക്കാൻ തോന്നുന്നുണ്ടോ...... വേണ്ട....... മ്മം അവൻ അവളെയും കൂടി ഒരു ബെഞ്ചിൽ പോയി ഇരുന്നു...... അവളുടെ കണ്ണുകൾ രണ്ടു പിള്ളേരെ നോക്കി ഇരുന്നു. അവരുടെ മുഖത്തെ ചിരി അവളിലേക്കും പകർന്നു.... അവർ പരസ്പരം ഐസ് ക്രീം നുണഞ്ഞു കഴിക്കായിരുന്നു..... വേണേൽ പറഞ്ഞൂടെ അത് എങ്ങനെയാ ജാഡ അല്ലേ ഒടുക്കത്തെ ജാഡ... ആ പിള്ളേരെ വയറു കേടാക്കാൻ..... എന്ത്...പല്ലവി അവനെ നോക്കി ചോദിച്ചു..... ഒന്നുമില്ലേ.... ഞാൻ ഇപ്പോ വരാം... നീ ഇവിടെ തന്നെ ഇരിക്കു.. എവിടേക്കും പോവല്ലെ..... 🍂🍂🍂🍂🍂🍂🍂🍂🍂🍂

നിങ്ങൾ എന്താ ഏട്ടാ ഇങ്ങനെ വിഷമിക്കുന്നെ... അവൻ നമ്മുടെ മോൻ അല്ലേ.. അവനു ദേഷ്യം കണ്ട്രോൾ ചെയ്യാൻ അറിയില്ല.... അല്ലെഗിലും നിങ്ങൾ ആയാലും ഇങ്ങനെ ഒക്കെ അല്ലേ ചെയൂ..... അവൻ ഒരു തെറ്റ് പറ്റി ശെരിയാ... അത് നമ്മൾ അല്ലേ ഏട്ടാ പൊറുക്കേണ്ടതു.. നിങ്ങളുടെ അതെ സ്വഭാവം തന്നെയാ അവനും എല്ലാം മനസ്സിൽ വെക്കും പറ്റാതെ വരുമ്പോ എല്ലാം കൂടി പുറത്തേക്ക് വരും.. എന്നാലും അവൻ..... എന്നോട് ഇങ്ങനെ അച്ഛ എന്ന് വിളിച്ച അവൻ ഇന്ന് നിങ്ങൾ എന്ന് പറഞ്ഞപ്പോൾ ചങ്ക് തകർന്നു... അവൻ പറഞ്ഞത് നീയും കേട്ടത് അല്ലേ നമ്മൾ ശെരിക്കും അവന്റെ അച്ഛനും അമ്മയും അല്ലേന്നു... അവൻ ചെയ്ത ഓരോ തെറ്റിനും ഞാനും നീയും തന്നെയാ കാരണം.. കല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ഉണ്ടാവാതെ ഇരുന്ന നമ്മൾക്ക് വർഷങ്ങൾക്കു ശേഷം ഒരു മോനെ കിട്ടിയപ്പോൾ അവനു വേണ്ടി പലതും ചെയ്തു കൂട്ടി... അവനു ജീവിക്കാൻ വേണ്ടി പണത്തിന്റെ പിന്നാലെ പോയി... ഒരു നിമിഷം എങ്കിലും അവനെ ചേർത്തു പിടിച്ചുരുന്നു എങ്കിൽ... അവൻ പലതും ചെയ്തു കൂട്ടിയിട്ട് ഉണ്ട് തല്ലും കേസും അങ്ങനെ പലതും...

വിട്ടിലേക്ക് കുടിച്ചു കേറി വന്നിരുന്ന സമയത്ത് ഞാൻ ഇപ്പോൾ കാണിച്ച പോലെ കാണിചിരുന്നു എങ്കിൽ അവൻ എന്നേ നന്നായെന്നെ.... കല്യാണം കഴിഞ്ഞപ്പോൾ അവൻ മാറി എന്ന് വിചാരിച്ചു... എന്നിട്ടും അവൻ അങ്ങനെ കാണിച്ചപ്പോൾ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല.... അത് കൊണ്ടു ആണു അടിക്കുന്നതിന് പകരം ഞാൻ അവനെ വാക്കുകൾ കൊണ്ടു വേദനീപ്പിച്ചതു... അത് ഒരിക്കലും അവൻ മറക്കില്ല.... ഇനിയും ഞാൻ ഇതു പോലെ അവനോട് പെരുമാറിയില്ല എങ്കിൽ അവൻ ഇനിയും അവന്റെ ജിവിതത്തെ തമാശ പോലെ കാണും... എന്നാലും ഏട്ടാ.... നമ്മുടെ മോനോടു അവൾ പ്രെഗ്നന്റ് ആണെന്ന് പറയാതെ ഇരുന്നത്....... ഞാൻ മനപ്പൂർവം അല്ലാ പറയാതെ ഇരുന്നത്.. മോൾ ആണു എന്നോട് പറഞ്ഞേ വേണ്ടന്ന്.. അല്ലെഗിലും ഈ കാര്യം ഒക്കെ ഭാര്യമ്മാര് തന്നെ പറയണം... പക്ഷെ അപ്പോഴേക്കും എന്റെ വായിൽ നിന്നും വീണു പോയി.. ആഹ്ഹ്... ബെസ്റ്റ്....

നിങ്ങളുടെ മോൻ വന്നിട്ട് എന്തൊക്കയാ ഇവിടെ കാണിച്ചു കൂട്ടിയെ ഈ വീട് തല കീഴായി മറിച്ചു.. ഞാൻ വിചാരിച്ചു ആ കൊച്ചിനെ കൊന്നുന്നു....മ്മ് പോയി കുളിച്ചിട്ട് വാ ഞാൻ കഴിക്കാൻ എന്തെകിലും എടുക്കാം.. അംബികയെ നീ ഈ കോട്ട് ഒന്നു ഊരാൻ സഹായിചെ... ദേ... തലയിലെ മുടി ഒക്കെ കൊഴിഞ്ഞു... അച്ചാച്ചൻ ആയി ഇനി ഇതൊക്ക ഒഴിവാക്കാം... അംബിക പറഞ്ഞു..... പോടീ.. കുശുമ്പി.. മനസ് ഇപ്പോഴും ആ പഴയ 28 ക്കാരൻ തന്നെയാ കാണാനോ... വേണ്ടായേ... പോയി കുളിച്ചിട്ട് വാ മനുഷ്യ.. വയസു ആയപ്പോഴ കിളവന്റെ ഒരു റൊമാൻസ്.... ഞാൻ കിളവൻ ആണെകിൽ നീ ആരാടീ ഭാര്യയെ...... ദേ.... എന്റെ കയ്യിന്നു കിട്ടുവേ.... അംബിക ജയനാഥനേ നോക്കി ചിരിച്ചു അടുക്കളയിൽ പോയി..... 🍂🍂🍂🍂🍂🍂🍂🍂🍂🍂 പല്ലവി കടലിലേക്ക് നോക്കി ഇരിക്കുമ്പോൾ ആണു അവളുടെ മുന്നിലേക്ക്‌ രണ്ടു കോൺ ഐസ്ക്രീം ദക്ഷൻ നീട്ടിയത്.. അവൾ ഐസ്ക്രീംമിനെയും പിന്നെ ദക്ഷനെയും നോക്കി... ഞാൻ ചോദിചില്ലല്ലൊ...

എനിക്ക് വേണ്ട..... അത് നീ അല്ലാ തീരുമാനീകേണ്ടതു.... ഞാൻ വാങ്ങിചിട്ട് ഉണ്ടെകിൽ നീ കഴിക്കും... എനിക്ക് വേണ്ട... അവൾ തല ചെരിച്ചു ഇരുന്നു.... കുറച്ചു കഴിഞ്ഞിട്ടും ദക്ഷൻ അവളെ വിളിക്കാതെ ആയപ്പോൾ അവൾ തിരിഞ്ഞു നോക്കി..... പക്ഷെ അവിടെ അവനെ കാണാൻ ഉണ്ടായിരുന്നില്ല... അവൾക്ക് എന്തോ പേടി തോന്നി..ഈശ്വര....... അവൾ വയറിൽ കൈ വെച്ചു പോയി... ഇങ്ങേരു ഇതു എവിടെ പോയി... അവൾ ചുറ്റും നോക്കി.... അപ്പോഴാണ് അവൻ ആരോടോ സംസാരിക്കുന്നതു കണ്ടത്... കുറച്ചു കൂട്ടി ദൂരം അവന്റെ അടുത്തേക്ക് ചെന്നു....അപ്പോഴാണ് അവൻ സംസാരിക്കുന്നത് ആരോട് ആണെന്ന് അവൾക്ക് മനസ്സിൽ ആയതു... ആ നിമിഷം അവൾ ദേഷ്യത്തിൽ പല്ല് കടിച്ചു... കുശുമ്പ് കാരണം അവൾക്ക് അപ്പോൾ കണ്ണ് കാണുന്നുണ്ടായില്ല..... ഊഹ്ഹ്... കുറെ നാൾ ഈ ശവത്തിന്റെ ശല്യം ഉണ്ടവാതെ ഇരുന്നതാ .... ഇപ്പോ എവിടെന്നു വന്നവോ..... അല്ലെഗിൽ അതെ അങ്ങേർക്ക് എന്താ അവളോട് ഇത്ര സംസാരിക്കാൻ......

പല്ലവി ശാരിയും ദക്ഷനും സംസാരിക്കുന്നത് കണ്ടു പിറുപിറുത്തു..... അവൻ അവന്റെ കൈയിൽ ഉള്ള ഐസ്ക്രീം അവൾക്കു കൊടുക്കുന്നതു കണ്ടു സഹിക്ക വയ്യാതെ അവൾ അവരുടെ അടുത്തേക്ക് ചെന്നു..... അപ്പോഴേക്കും ശാരി വാങ്ങി കഴിചിരുന്നു.... അവൾ അവളുടെ ഫ്രണ്ടിന്റെ കൂടെ കറങ്ങാൻ വന്നതു ആയിരുന്നു... പല്ലവിയെ കണ്ടു ശാരി പുച്ഛിച്ചു... പല്ലവി ദക്ഷന്റെ അടുത്ത് ചെന്നു അവന്റെ കൈയിൽ ചുറ്റി..... എന്നിട്ട് അവളുടെ മുഖത്തെക്ക് നോക്കി.... എന്നോട് ശെരിക്കും ഒന്ന് മിണ്ടുന്നു പോലും ഇല്ല... എന്നിട്ട് കുശുമ്പിനു ഒരു കണക്കും ഇല്ല... ദക്ഷൻ മനസ്സിൽ ഓർത്തു.... അതെ ശാരി കുറച്ചു പരിപാടി ഉണ്ട്.... ഞങ്ങൾക്കു ഇടയിൽ ഒരു പുതിയ അഥിതി കൂടി വരാൻ പോക...അപ്പൊ ശെരി എന്നാ ബൈ...... പല്ലവി ഒരു ഈണത്തോടെ അവളോട് പറഞ്ഞു.... ഓഹ്ഹ് കോൺഗ്രാജുലേഷൻസ്... ശാരി ഒട്ടും താല്പര്യം ഇല്ലാത്ത രീതിയിൽ പറഞ്ഞു....... വാ.... ദക്ഷ.......

അവൾ അവനെയും പിടിച്ചു വലിച്ചു കൊണ്ടു പോയി ...... ശാരി അത് കണ്ടു ദേഷ്യത്തോടെ അവൻ തന്ന ഐസ്ക്രീം മണ്ണിലേക്ക് വലിച്ചു എറിഞ്ഞു...... അവൾ അവനെയും കൊണ്ടു അവിടെ പോയി ഇരുന്നു..... അവൻ അവളെ നോക്കാതെ വേറെ എവിടെയോ നോക്കി ഇരുന്നു.. പല്ലവിക്കു സംസാരിക്കാൻ എന്തോ മടി പോലെ തോന്നി... ഇനിയും ഞാൻ ഇങ്ങനെ കാണിച്ച എന്റെ കുഞ്ഞിനോട് പോലും ചെയുന്ന തെറ്റു ആകും....... അതെ...... അതെ..... അവൾ മടിച്ചു കൊണ്ടു അവന്റെ തുടയിൽ തൊണ്ടി വിളിച്ചു......... മ്മ് എന്താ..... എനിക്ക് എവിടെ ഐസ്ക്രീം.... തന്നപ്പോൾ വേണ്ടാന്ന് പറഞ്ഞിട്ട് ഇനി ഇല്ല.... കൈയിൽ ഉണ്ടാലോ അത് മതി... അത് ഞാൻ കഴിച്ചത് ആണു..... എനിക്ക് അത് മതി.... അവൾ അവന്റെ കൈയിൽ നിന്നും വാങ്ങി അവളുടെ ചുണ്ടോട് അടുപ്പിച്ചു...... സോറി..... ഞാൻ ചെയ്തതു കുറച്ചു കൂടി പോയി എന്നറിയാം.... പക്ഷെ അന്ന് ഒക്കെ സംഭവിച്ചപ്പോൾ എനിക്ക് താങ്ങിയില്ല... എപ്പോഴും പറയാറ്ണ്ടല്ലോ ഞാൻ നിന്റെ ആണു എന്റെ മേലെ ഒരുത്തൻ പോലും തൊടില്ല അതിനു ഞാൻ സമ്മതിക്കില്ല എന്നൊക്കെ...

എന്നിട്ടും നിങ്ങളുടെ മുന്നിൽ വെച്ചു അങ്ങനെ ഒക്കെ സംഭവിച്ചപ്പോൾ ഞാനും ഒരു പെണ്ണു അല്ലേ....എനിക്ക് എന്റെ സങ്കടം പിടിച്ചു നിർത്താൻ പറ്റിയില്ല.... അതാ അങ്ങനെ ഒക്കെ ചെയ്തേ.... എന്നുകരുതി നമ്മുടെ കുഞ്ഞു വരുന്ന കാര്യം നിങ്ങളോട് മനഃപൂർവം മറച്ചു വെച്ചത് അല്ലാ.... ഒരു സർപ്രൈസ് ആയിട്ടു പറയാൻ നിക്കായിരുന്നു..എന്നോട് പൊറുക്കണം .. അപ്പോഴേക്കും ദക്ഷന്റെ കൈ അവളുടെ കഴുത്തിൽ പതുകെ പിടിച്ചു.... എടീ പിശാശ്കാലി ഒരു മാതിരി സർപ്രൈസ് ആയിപോയി.... എന്റെ പണ്ടത്തെ സ്വഭാവം വെച്ചു രണ്ടു പൊട്ടിച്ചിട്ടേ ഞാൻ പൊറുക്കറുള്ളു... ഇതു ഇപ്പോ എന്റെ കൊച്ചു നിന്റെ വയറ്റിൽ ആയിപോയി.... ഓഹ്ഹ്..... അവൾ ചുറ്റും നോക്കി ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി അവന്റെ ബലം ഉള്ള കൈ അവളുടെ സാരിയുടെ ഉള്ളിലേക്ക് കടത്തി എന്നിട്ട് സാരി നേരെ ഇട്ടു.... പല്ലവി അവന്റ മുഖത്തു തന്നെ നോക്കി ഇരുന്നു.... നമുക്ക് വേഗം വിട്ടിൽ പോകാം...... ദക്ഷൻ ധൃതിയിൽ പറഞ്ഞു..... എന്തെ.... എനിക്ക് എന്റെ മോളെ ഇപ്പോ സ്നേഹിക്കണ്ണം... ഇവിടെ.... ശെരിയാവില്ല....

ഹ്ഉം... പല്ലവി അവന്റെ കൈ തട്ടി മാറ്റി.... അതെ എപ്പോഴും എന്റെ.. എന്റെ എന്നു പറയണ്ട.... ഇവിടെ ഉള്ള ആള് എന്റെയും കൂടെ ആണു... അച്ഛനെക്കാളും അമ്മക്ക് ആണു കൂടുതൽ അവകാശം... വേണേൽ ഒരു കാൽ അച്ഛന് തരാം... അപ്പോഴും മൂക്കാൽ ഭാഗം അമ്മക്ക് ആണു കേട്ടാലോ ഭർത്തു...പല്ലവി അവനെ നോക്കി കളിയാക്കി പറഞ്ഞു..... അതെ... മോളെ..... 23 ക്രോമസോo പിടിച്ചു മലർന്നു കിടന്ന കുട്ടികൾ ഉണ്ടാവില്ല... അതിനു എന്റെ കൂടെയും വേണ്ടേ... അയ്യേ... വൃത്തികെട്ടവൻ... എന്തെടീ.... അപ്പൊ ഞാൻ ഇനിയും പറയും എന്റെ കൊച്ചുന്നു.. ഞാൻ കഴിഞ്ഞിട്ട് ഉള്ളു നീ മനസ്സിൽ ആയോ...... മം.. ദക്ഷൻ അവളുടെ മൂക്കിൽ തട്ടി........ അല്ലെഗിലും ഈ ബീച്ചിൽ വന്നിരുന്നു സംസാരിച്ച തീരാവുന്ന പ്രശ്നം മാത്രം ഉള്ളു നമുക്ക്.... സോറി..... പല്ലവി പറഞ്ഞു... കേക്കല്ലെ...... അയ്യാ.. നിങ്ങൾ എന്താ മനുഷ്യ ബിഗിൽ കളിക്കുന്നോ... ആടീ ഞാൻ കുറച്ചു കളിക്കും...

കുറെ പിന്നാലെ നടന്നില്ലെ ഞാൻ അപ്പൊ അതൊക്കെ ഇണ്ടാവും.... ഓഹ്ഹ... സമ്മതിച്ചു.. വാ നമുക്ക് വിട്ടിൽ പോകാം... ഏയ്യ് പുറത്തു നിന്നു അങ്ങനെ ഒന്നും കഴിക്കണ്ട എന്റെ അമ്മ നല്ല കുക്ക് ആണു നിനക്ക് ഇഷ്ട്ടം ഉള്ളത് പറ എന്റെ അമ്മ ഉണ്ടാക്കി തരും അല്ലാതെ കണ്ണികണ്ട ഹോട്ടെലിൽ നിന്നും മോൾ കഴിക്കാൻ നോക്കണ്ട.... ഓ അപ്പോ ഞാൻ അതിനു മുന്ന് കഴിക്കറുണ്ടല്ലോ... അപ്പൊ നിനക്ക് എന്തെകിലും പറ്റിയ എനിക്ക് എന്താ... ഇപ്പോ അങ്ങനെ അല്ലാലോ എന്റെ കൊച്ചു ഇല്ലെ.. എടോ മനുഷ്യ... നിങ്ങളെ ഞാൻ...... അവൾ അവനെ തല്ലാൻ തുടങ്ങി.... ടീ.. പതുക്കെ ആളുകൾ നോക്കുന്നു...... അവർ കുറച്ചു കൂടി നേരം അവിടെ ഇരുന്നിട്ട് ആണു വിട്ടിലേക്ക് പോയത്.. അവരുടെ എല്ലാ വിഷമവും പരിഭവും എല്ലാം അവസാനിപ്പിച്ചു വീട്ടിലേക് പോയി........ രാത്രിയിൽ ഉള്ള ഭക്ഷണം ദക്ഷൻ വേഗം കഴിച്ചു എഴുനേറ്റു... പല്ലവിയോടു അമ്മ എന്തൊക്കെയോ പറഞ്ഞു കൊടുക്ക്ന്നുണ്ടായിരുന്നു...

അവന്റെ അവരുടെ അടുത്തേക്ക് പോയപ്പോൾ ദക്ഷൻ വയറ്റിൽ ഉണ്ടായിരുന്നപ്പോൾ ഉണ്ടായ അസ്വസ്ഥതയും അപ്പൊ കഴിക്കാൻ തോന്നിയ ഫുഡിനേ പറ്റിയും അവന്റെ ചെറുപ്പത്തിലെ കുറുമ്പ്കൾ അമ്മ ഓരോന്നായി പറയായിരുന്നു... അവൾ എല്ലാം ഒരു പുഞ്ചിരിയോടെ കേട്ട് ഇരുന്നു.... അവൾ വരുന്നതിനു മുമ്പ് തന്നെ അവന്റെ താഴെത്തെ റൂമിൽ പോയി.....ദക്ഷൻ പറഞ്ഞത് അനുസരിച്ചു അമ്മ അവരുടെ ഡ്രസ്സ്‌ ഒക്കെ ഈ റൂമിൽ ആക്കിയിരുന്നു.... അവനു ശെരിക്കും ഈ റൂമിൽ കിടന്നിട്ട് ഒരു സുഖം തോന്നിയില്ല... എന്നാലും പല്ലവിയുടെ കാര്യം ഓർത്തു അവന്റെ അവിടെ തന്നെ കിടന്നു.... ബെഡിന്റെ നടുക്ക് മലർന്ന് കിടന്നു തലയിൽ കൈ വെച്ചു പല്ലവി വരുന്നത് നോക്കി കിടന്നു.... ഇവൾ ഇതു എവിടെ കിടക്ക.... കുറെ നേരായല്ലോ.... ഇനി അമ്മ എങ്ങാനും അവളെ അമ്മയുടെ ഒപ്പം കിടത്തോ... അവൻ എഴുനേറ്റു ബെഡിൽ ഇരുന്നു..... ഇങ്ങനെ ആണു പോക്ക് എങ്കിൽ അവളെയും കൊണ്ടു ഒളിച്ചോടിയാലോ...... വേണ്ട എന്റെ ഭാര്യക്കു ചീത്ത പേര് ആകും.... ഇവള് ഇതു... അവൻ അവളുടെ അടുത്തേക്ക് പോവാൻ വേണ്ടി എഴുനെൽക്കുമ്പോഴേക്കും അവൾ കതകു തുറന്നു വന്നു... അവനെ ഒന്ന് നോക്കി അവൾ കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു അവളുടെ നീളൻ മുടികൾ വാരി കെട്ടി..... ഇനിയും ദക്ഷനു പിടിച്ചു നിക്കാൻ പറ്റാതെ വന്നപ്പോൾ അവൻ അവളുടെ അടുത്ത് പോയി പിന്നിൽ നിന്നും കണ്ണുകൾ അടച്ചു വാരി പുണർന്നു............... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story