പരിണയം ♥️♥️♥️: ഭാഗം 27

parinayam devika

എഴുത്തുകാരി: ദേവിക

അവൻ അവളോട് ചേർന്ന് നിന്നു കഴുത്തിലേക്ക് മുഖം ചേർത്തു വെച്ചു.... അവളുടെ താലി മാല എടുത്തു ആ താലി വായിൽ ഇട്ടു നുണഞ്ഞു.... പല്ലവി തിരിഞ്ഞു അവനെ നോക്കി..... എന്താ ഈ കാണിക്കുന്നേ മനുഷ്യ..... അവൾ മാല പിടിച്ചു നേരെ ഇട്ടു.... അവന്റെ തുപ്പൽ കൊണ്ടു ആ താലി ആകെ നനഞ്ഞു... അവളുടെ നെഞ്ചിൽ ഒരു തണുപ്പ് അനുഭവപെട്ടു..... നല്ല രുചി...... അവൻ ചുണ്ടു നനച്ചു പറഞ്ഞു..... അയ്യേ..... കഴുത്തിൽ അപ്പടി വിയർപ്പ് ആണു..... അതാ... നല്ല ടെസ്റ്റ്‌ ഉണ്ടെന്ന് പറഞ്ഞേ..... അവൻ അവളുടെ കഴുത്തിലൂടെ കൈ ഇട്ടു പറഞ്ഞു... അവളുടെ മാറിലെക്കു അവൻ താഴ്ന്നു...... സാരിയുടെ തലപ്പിൽ കൈ വെച്ചു അവളെ ചേർത്ത് പിടിച്ചു..... അയ്യോ..... പെട്ടന്ന് ദക്ഷൻ അവളിൽ നിന്നും മാറി...... പല്ലവി ഒന്നും മനസ്സിൽ ആകാതെ അവനെ നോക്കി.... ഈശ്വര ഞാൻ ഇപ്പോ പലതും ചെയ്തു പോയെന്നെ.... ദക്ഷാ.... കണ്ട്രോൾ ചെയ്യു.... അവൻ അവനോട് തന്നെ പറഞ്ഞു...

അല്ലാ ഈ ടൈമിൽ ഇങ്ങനെ ഒക്കെ നടന്നാലും കുഴപ്പം ഇല്ലന്ന് ഞാൻ കേട്ടിട്ട് ഉണ്ട്.... എനിക് പേടിയാ എന്റെ കൊച്ചിനു എന്തെങ്കിലും പറ്റിയാൽ ശെരിവില്ല.... നമ്മുടെ മോൾ വന്നിട്ട് മതിട്ടോ അത് വരേയ്ക്കും മോൾ ഈ ഉമ്മായിലും കെട്ടിപിടിത്തതിലും നമുക്ക് ഒതുക്കം...പോരെ എന്റെ പല്ലവികുട്ടിക്കു... മ്മം..... അവൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു പറഞ്ഞു..... പോടാ..... അവനെ തട്ടി മാറ്റി നടന്നു..... ആഹ്.. അത് എന്ത് പോക്ക.... ഇനിയെ നിന്റെ ഈ ടാ പോടാ വിളി ഒക്കെ നിർത്തിക്കോ.. ഇതൊക്ക കേട്ടിട്ട് വേണം എന്റെ മോളു എന്നേ ടാ എന്നൊക്കെ വിളിക്കാൻ... മര്യാദക്ക് ഏട്ടാന്നു വിളിച്ചോ... അയ്യടാ ഒരു ഏട്ടൻ വന്നേക്കുന്നു...... മരതലയൻ.... അവനെ തട്ടി മാറ്റി..... എടീ..... നീ ഇങ്ങനെ ഓടല്ലേ.... എനിക്ക് പേടിയാവാ...നീ ഇനി അകത്തും ചെരുപ്പ് ഇട്ടു നടന്ന മതി.. എന്റെ പൊന്ന് ദക്ഷ..... എനിക്ക് വയ്യാ അങ്ങനെ ചെയരുത് ഇങ്ങനെ ചെയ്യരുത്... അയൽവക്കത്തു ഉള്ളവർ കണ്ട നമ്മളെ കളിയാക്കും... ഈ തൊട്ടത്തിനും പിടിച്ചതിനും ഒക്കെ ഇങ്ങനെ ചെയ്യാൻ നിന്ന.... ഓഹ്ഹ് എനിക്ക് മുൻ പരിചയം ഒന്നുമില്ല അപ്പൊ ഇങ്ങനെ ഒക്കെ ഇണ്ടാവും...

. ആ പറച്ചില് കേട്ട തോന്നും ഞാൻ കുറെ പ്രസവിചിട്ട് ഉണ്ടെന്ന്.. എനിക്ക് സംശയം ഇല്ലാതെ ഇല്ല...... എന്ത്... അവൾ ബെഡിൽ ഇരുന്നു തലയിണ എടുത്തു എറിഞ്ഞു.... അവൻ ഒരു ചിരിയാലെ അത് ക്യാച്ച് പിടിച്ചു അവളുടെ അടുത്തേക്ക് ചെന്നു അവളുടെ മടിയിൽ ഇരുന്നു...... അവൻ വന്നു കിടന്നതും അവൾ അവന്റെ തലയിൽ വിരൽ കോർത്തു... അവനു കാണാൻ വേണ്ടി അവളുടെ വയറിൽ ഉള്ള സാരി മറ നീക്കി കാണിച്ചു കൊടുത്തു.... നീ ആ സാരി അഴിക്ക് എനിക്ക് എന്റെ മോളെ അങ്ങനെ കണ്ട മതി....... അതെ മോനു കുറച്ചു കൂടുന്നുണ്ട്‌ അവൾ അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു തോളിൽ നിന്നും പിൻ ഊരി.. മാറിലെ സാരി മാറ്റി ഇട്ടു..... അതേലോ ഞാൻ ഇപ്പോ കുറച്ചു സൂക്കേടിൽ ആണു... എനിക്ക് എന്തൊക്കെ ചെയ്തിട്ടും മതി വരാത്ത പോലെ...... അവൾ അവനിലെ അച്ഛന്റെ ഓരോ മാറ്റം കാണുകയായിരുന്നു... പണ്ടത്തെ ദക്ഷനിൽ നിന്നും അവൻ ഒരുപാട് മാറിയിരിക്കുന്നു.....

ചിരിക്കാൻ പോലും മറന്ന ആ ചുണ്ടുകൾ ഇന്നു എന്തെങ്കിലും ഒക്കെ പറഞ്ഞു എന്നേ ചിരിപ്പിക്കുന്നു... അവൾ അവനെ ചേർത്തു പിടിച്ചു....അവൻ അവളെ കിടത്തിയിട്ട് അവളുടെ വയറിൽ മുഖം ചേർത്ത് കിടന്നു..... തല വഴി അവളുടെ സാരി അവൻ തലയിൽ ഇട്ടു..... അവന്റെ താടി അവളിൽ മുള്ളു കൊള്ളുന്ന പോലെ തോന്നി...... അവൻ ഇടക്ക് ഇടക്ക് അമർത്തി ചുംബിക്കുമ്പോൾ അവൾ വില്ല് പോലെ വളഞ്ഞു..... അവൻ കുഞ്ഞിനോട് എന്തൊക്കയോ പറയുന്നുണ്ടായിരുന്നു.... എന്നിട്ട് കുറെ ചിരിയും... കുടുതലും പല്ലവിയെ പാഠം പഠിപ്പിക്കൽ ആയിരുന്നു ചർച്ച...... അവൾ അവന്റെ തലയിൽ തലോടി കൊണ്ടിരുന്നു...... അവൻ ഉറങ്ങി എന്ന് തോന്നിയപ്പോൾ അവൾ പതുകെ എഴുനേറ്റു ഇരുന്നു.... അവളുടെ അഴിഞ്ഞാ സാരി കൊണ്ടു അവനെ പുതപ്പിച്ചു ..... അവളും അവനോട് ചേർന്ന് കിടന്നു... അവന്റെ ഷർട്ടിന്റെ രണ്ടു ബട്ടൺ അഴിച്ചു മാറ്റി അവന്റെ നെഞ്ചിലെ ചൂട് പറ്റി അവളും ഉറക്കത്തിലേക്ക് വീണു......

രാവിലെ ഇപ്പോ ദക്ഷൻ ആണു നേരത്തെ എഴുന്നേൽക്കുന്നത്... അവൻ എഴുന്നേറ്റ അപ്പൊ തന്നെ പല്ലവിയെ നോക്കി... അവൾ അവന്റെ നെഞ്ചിലെ രോമത്തെ പിടിച്ചു കിടക്ക... ഊഹുഹുഹ്ഹു.... ഈ പെണ്ണ് ഇതു പറിച്ചു എടുക്കോ..... അവൻ അവളുടെ കൈ മാറ്റി അവന്റെ നെഞ്ചു തടവി....... അഴിഞ്ഞു കിടന്ന അവളുടെ ജാക്കറ്റിന്റെ ഹുക്കു ഇട്ടു കൊടുത്തു അവളെ പുതച്ചു എഴുനേറ്റു..... എഴുന്നേറ്റ അപ്പോൾ തന്നെ ബാൽക്കണ്ണിയിൽ പോയി നിൽക്കുന്ന ശീലം ഉണ്ട്... റൂം മാറിയ കാരണം അവൻ വാ ഒന്ന് കഴുകി ഡോർ ലോക്ക് ചെയ്തു പുറത്തേക്ക് ഇറങ്ങി..... അമ്മേ..... ചായ...... എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു വരാന്തയിൽ പോയി കൈകൾ രണ്ടും പൊക്കി നിന്നു... അപ്പോഴേക്കും അമ്മ ചായ കൊണ്ടു വന്നു..... ടാ... പോയി പല്ല് തേച്ചിട്ട് എങ്കിലും ചായ കുടിക്കു.... അത്. എന്തിനാ... എനിക്ക് ഇതാ ടേസ്റ്റ്.... അവൻ കൊണ്ടു വന്ന ചായ ഊതി ഊതി കുടിച്ചു.... അമ്മേ ഇന്ന് എനിക്ക് ബോക്സിങ് കോംപ്പിറ്റിഷൻ ഉണ്ട് അപ്പൊ എനിക്ക് പ്രാക്ടീസിനു നേരത്ത് പോണം... അവളോട് പറയണ്ട പെട്ടന്ന് വരാൻ നോക്കാം...

.ചായ ഗ്ലാസ്‌ അമ്മക്ക് കൊടുത്ത് അവൻ റൂമിലേക്ക് പോയി..... വേഗം റെഡി ആയി ഇറങ്ങി....... പല്ലവി കണ്ണ് തുറക്കുമ്പോൾ കണ്ണാടിയിൽ നോക്കി പതുകെ ചാടി പഞ്ച് ചെയുന്ന ദക്ഷനെ ആണു കണ്ടത്...... അവൾ പുതപ്പ് കേറ്റി പിടിച്ചു എഴുനേറ്റു.... അപ്പൊ ദക്ഷൻ തിരിഞ്ഞു നോക്കി... അവളെ കണ്ടു ഒന്നു പുഞ്ചിരിച്ചു അവളുടെ അടുത്തേക്ക് ചെന്നു... അവളുടെ ചെറുതായി മടങ്ങി കിടക്കുന്ന വയറിൽ അവൻ കുനിഞ്ഞു നിന്നു ഒന്ന് പതിയെ ചുംബിച്ചു എഴുനേറ്റു.... അവളെ നോക്കിയപ്പോൾ ചുണ്ടു പിളർത്തി അവനെ തന്നെ നോക്കി ഇരിക്കയിരുന്നു.... അതെ എനിക്ക് നല്ല കുശുമ്പ് ഒകെ വരുന്നുണ്ട്‌ട്ടാ.... എന്നേ ഒന്ന് നോക്കുന്ന പോലും ഇല്ല.... ഇപ്പോ എപ്പോഴും വാവയെ മതി.... അച്ചോടാ.... എന്റെ പല്ലവികുട്ടിക്കു വിഷമം ആയോ.... മം..... അപ്പൊ താ...... അവൾ അവളുടെ കവിൾ അവന്റെ നേരെ നീട്ടി പിടിച്ചു..... അവൻ അവളോട് ഒപ്പം ഇരുന്നു അവളുടെ കവിൾ നേരെ നിമിഷ നേരം കൊണ്ടു അവളുടെ അധരങ്ങളെ സ്വന്തം ആക്കി.....

അവളുടെ കീഴ്ചുണ്ടു നുണഞ്ഞു കൊണ്ടിരുന്നു.. പല്ലവി പുതപ്പിൽ വിരലുകൾ അമർത്തി പിടിച്ചു.... കുറച്ചു നേരം കഴിഞ്ഞതും അവൻ അവളുടെ ചുണ്ടിൽ പതിയെ ഒന്ന് കടിച്ചു.. അകന്ന് മാറി...... ഈശ്വര.... ഞാൻ ഇനിയും പല്ല് തേക്കേണ്ടി വരും... ഈ പല്ല് തേക്കത്ത തൊള്ളയിൽ ഉമ്മാ വെച്ചിട്ടു... ഞാൻ പറഞ്ഞോ എന്റെ അവിടെ ഉമ്മാ തരാൻ ഇല്ലാലോ...... പല്ലവി ദേഷ്യത്തോടെ അവനോട് പറഞ്ഞു.... ആഹ്ഹ് പിണങ്ങല്ലെ.. ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ..... തേനീക്കാളും മധുരം അല്ലെടീ നിന്റെ ഈ ചാമ്പക്കക്കു.... കടിച്ചു തിന്നാൻ തോന്നും ചിലപ്പോ ഒക്കെ.. പിന്നെ എനിക്ക് ഇനിയും ആവശ്യം ഉള്ളത് കൊണ്ടു വേണ്ടന്ന് വെച്ചിട്ട് അല്ലേ.... അയ്യാ..... എന്തൊരു ഒലിപ്പിക്കൽ ആണു മനുഷ്യ... ഈ രാവിലെ തന്നെ എവിടെക്കാ.... കുറച്ചു പരിപാടി ഉണ്ട് മോളുസെ.... അപ്പൊ ചേട്ടൻ പോയിട്ട് വേഗം വരാൻ നോകാം...... ദേ സമയത്തിനു നല്ല പോലെ കഴിക്കണ്ണംട്ടാ..ഞാൻ അമ്മയോട് പറഞ്ഞിട്ട് ഉണ്ട്.. അല്ലെഗിൽ ശെരിയാവില്ല.....

വേഗം പോയി കുളിക്ക്... കുളിക്കാതെ ഇരിക്കുന്നതു ശെരിയല്ല.... ഞാൻ പറഞ്ഞതു ഒന്നും മറക്കരുത്..... തുള്ളി ചാടി നടന്ന വരുമ്പോ ഞാൻ തലക്കിട്ടു ഒരു വീക്കു തരും പറഞ്ഞില്ല എന്ന് വേണ്ട... അപ്പൊ ഉമ്മമ്മ...... അവൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു ഇറങ്ങി.... പല്ലവി അവനെ നോക്കി ചിരിച്ചു ബാത്‌റൂമിൽ കേറി...... പകൽ നേരം മുഴുവൻ പല്ലവി ഓരോന്നും വായിച്ചും അങ്ങോട്ട്‌ എങ്ങോട്ടും ഒക്കെ നടന്നു സമയം കളഞ്ഞു... അപ്പുറത്തെ വീട്ടിലെ കുട്ടിപട്ടാളം ആണു ഇപ്പോ ആകെ ഉള്ള കൂട്ട്... ഇത്രയും നാൾ ദക്ഷന്റെ സൗണ്ട് കെട്ടു പേടിച്ചു ആരും വരാതെ ഇരിക്കയിരുന്നു.... എന്തെങ്കിലും ഒക്കെ അവരോട് സംസാരിച്ചു സമയം നീക്കി...... ദക്ഷൻ രാവിലെ മുതൽ ഉള്ള പ്രാക്ടീസ് ആണു.... അവരുടെ ക്ലബ്‌ GFC golden glaws fighting club നടത്തുന്ന കോപ്പിറ്റിഷൻ ആണ്.. എല്ലാ കൊല്ലാവും ദക്ഷൻ തന്നെയാ participate ചെയ്യാറ്.... വൈകിട്ട് 4.00 തുടങ്ങും......അവൻ പുഷ്അപ്പ്‌ എടുത്തു കൊണ്ടിരുന്നു.....

പ്രൊട്ടീൻ പൌഡർ കുടിച്ചു ഇറങ്ങി....... ദക്ഷന്റെ പേര് അനൗൺസ് ചെയ്തപ്പോൾ തന്നെ കാണികൾ അവന്റെ പേര് ഉറക്കെ വിളിച്ചു പറഞ്ഞു...... ലൈറ്റ്സിന്റെയും ഉച്ചത്തിൽ ഉള്ള സൗണ്ടിന്റെയും ഇടക്ക് ബോഡി ഒക്കെ പുറത്ത് കാണിച്ചു അവൻ നടന്നു വന്നു..... അവനെ ഒന്ന് തൊടാൻ വേണ്ടി പെണ്ണുങ്ങൾ അടക്കം അവന്റെ അടുത്തേക്ക് ഓടി വന്നു... ബോഡിഗാർഡ്സ് എല്ലാം അവരെ പിടിച്ചു മാറ്റി.. അവൻ അടുത്ത് നിക്കുന്നവരുടെ കൈകളിൽ തലോടി മുന്നോട്ട് പോയി...... അവിടെ പോയി ദക്ഷൻ നിന്നു അവന്റെ എതിരാളിക്കു നേരെ അവൻ നിന്നു..... ജഡ്ജ്സ് WBC യുടെ rules and regulations പറയാൻ തുടങ്ങി....... ആദ്യത്തെ ബെൽ മുഴുക്കത്തോടെ ദക്ഷൻ ഗ്ലൗസ് ഒക്കെ ശെരിയാക്കി ചാടി കൊണ്ടിരുന്നു...... ആദ്യതെ പഞ്ച് തന്നെ ദക്ഷൻ sports spot കൊടുത്തു.... അയാൾ ബാക്കിലേക്ക് ചാഞ്ഞു.. മുഖത്തു അവന്റെ കൈ കൊണ്ടു ഇടിച്ച കാരണം ദക്ഷന് സ്കോർ കൂടി കൊണ്ടിരുന്നു.......

അത് കണ്ടു ആവേശം വന്നു കാണികൾ ഒച്ച എടുത്തു.... ദക്ഷനോട് എതിരാളിയെ ഇടിച്ചു കൊണ്ടിരിക്കാൻ അവർ പറഞ്ഞു കൊണ്ടിരുന്നു... അപ്പോഴേക്കും ബെൽ മുഴങ്ങി.... ട്രൈനേൾസ് വന്നു അവർക്ക് വേണ്ടത് ഒക്കെ ചെയ്തു...... ദക്ഷൻ അയാളെ നോക്കിയപ്പോ അവൻ ഇടിച്ച ഭാഗത്തു നിന്നും ചോര വരുന്നുണ്ടായിരുന്നു.... അവൻ കൂടുതൽ നോക്കിയപ്പോൾ ഒരു കൊച്ചു പെൺകുട്ടി അവന്റെ മുഖത്തു ഒക്കെ തൊട്ടു നോക്കി ഏങ്ങി കരയുന്നുണ്ടായിരുന്നു...... അവളുടെ ഡാഡി എന്ന് വിളി കേട്ടപ്പോൾ അവന്റെ നെഞ്ചിൽ ഒരു വേദന പോലെ തോന്നി..... അയാൾ ആ കുഞ്ഞിനോട് ഒന്നുമില്ല എന്നൊക്കെ പറയുന്നണ്ട്‌ അവൾ അത് ഒന്നും നോക്കാതെ അവന്റെ കൈ ഒക്കെ കുഞ്ഞു കൈ കൊണ്ടു ഒഴിഞ്ഞു കൊണ്ടിരുന്നു......

അവരെ തന്നെ നോക്കി ഇരുന്നപ്പോൾ ആണ് ബെൽ മുഴങ്ങിയത്....... അവർ വീണ്ടും fightinu ഇറങ്ങി....... ദക്ഷൻ അടിക്കുന്നതിന് മുമ്പേ അവന്റെ കവിൾ അയാൾ ചാടി അടിച്ചു ഇരുന്നു......ദക്ഷൻ ഒന്ന് വീണു പോയി...അവൻ അവിടെ നിന്നും എഴുനേറ്റ്....... അപ്പോഴേക്കും അയാൾ വീണ്ടും അവനെ ഇടിച്ചു...... കണ്ടു കൊണ്ടിരുന്നവർ എല്ലാവരും അത്ഭുതത്തോടെ തലയിൽ കൈ വെച്ചു പോയി ആദ്യം ആയിട്ടു ആയിരുന്നു ദക്ഷന്റെ നേരെ ഒരാൾ ഇടിക്കുന്നത്........ അയാൾ ഇടിക്കുന്ന ഓരോ അവൻ ഏറ്റുവാങ്ങി..... പക്ഷെ അവന്റെ കണ്ണുകൾ ആ കൊച്ചു കുട്ടിയിൽ ഒതുങ്ങി...... അവളുടെ അച്ഛൻ തല്ലുന്നത് കണ്ടു അവൾ കൈ കൊട്ടി ചിരിച്ചു.... ആ ചിരി ദക്ഷന്റെ ചുണ്ടിലേക്കും പകർന്നു................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story