പരിണയം ♥️♥️♥️: ഭാഗം 28

parinayam devika

എഴുത്തുകാരി: ദേവിക

ദക്ഷൻ ഓരോ ഇടിയും വാങ്ങിച്ചു കൊണ്ടിരുന്നു... നല്ല വേദന എടുക്കുമ്പോ തിരിച്ചു തല്ലാൻ അവന്റെ കൈ തരിച്ചു എങ്കിലും മനസ് കൊണ്ടു അവൻ അതിനു സാധിചില്ല.... അവസാനം അവൻ നിലത്തു വീണു.... ബെൽ മുഴങ്ങിയിട്ടും ദക്ഷൻ എഴുനെൽക്കത്തതു കൊണ്ടു മറ്റേ ആളെ വിജയി ആയി പ്രഖ്യാപിച്ചു....... കാണികളിൽ പലരുടെയും കണ്ണുകൾ നിറഞ്ഞു..... referee മറ്റേ ആളെ കൈ പൊന്തിച്ചു പിടിച്ചു.. കുറച്ചു പേർ അയാളുടെ പേര് ഉച്ചത്തിൽ വിളിച്ചു..... ദക്ഷനും അയാളും പരസ്പരം കൈകൾ കോർത്തു...... അയാളെ കാണികൾ വന്നു പൊന്തിഞ്ഞു മൂടി..... അയാളുടെ ഒക്കത്തു ഉള്ള ആ പെൺകുട്ടിയുടെ കവിളിൽ തട്ടി ദക്ഷൻ നടന്നു....... ഇന്ന് വൈകുന്നേരം അവൻ വിട്ടിലേക്ക് വരില്ല എന്ന് അമ്മയോട് വിളിച്ചു പറഞ്ഞു... ഈ കോലത്തിൽ അവളുടെ മുന്നിൽ ചെന്നാൽ ശെരിയാവില്ല എന്ന് അവനു തോന്നി.... അവൻ ജിമ്മിലേക്ക് പോയി ..... അതിന്റ അടുത്തയി അവനു ഒരു റൂം ഉണ്ട്.. അവിടെ ചിലവഴിച്ചു....അവനു ഒരു ഹെല്പിന് വേണ്ടി ഒരാളെ നിർത്തി.......

ശരീരം ആകെ വേദന എടുക്കുന്ന പോലെ തോന്നിയതും അവൻ പോയി ഫ്രഷ് ആയി വന്നു ബെഡിൽ കിടന്നു.... ഒരാളെ വിളിച്ചു അവന്റെ മുറിവ്കൾ എല്ലാം ഡ്രസ്സ്‌ ചെയ്തു.... കണ്ണുകൾ മുറുകെ അടച്ചു കിടന്നു..... ഇടിയുടെ വേദന കാരണം അവനു ഉറങ്ങാൻ പറ്റിയിരുന്നില്ല... അവൻ അവന്റെ ഫോൺ എടുത്തു പല്ലവിയുടെ ഫോട്ടോയിൽ നോക്കി കിടന്നു..... അവളുടെ ചെറുപ്പത്തിലെ ഒരു ഫോട്ടോ... കീറിയ ഒരു ഷർട്ടും കളർ മങ്ങിയ ഒരു ചെറിയ പാവാടയും മുടി എല്ലാം കൂടി മുകളിൽ കെട്ടി വെച്ചിട്ടുണ്ട് ഉണ്ടായിരുന്നു ആ ഫോട്ടോയിൽ... ആദ്യം ആയി അവൻ ക്യാമറ കൊണ്ടു വന്നപ്പോൾ അവൻ എടുത്ത ആദ്യത്തെ പിക്.... കാലുകൾ രണ്ടും അടുപ്പിച്ചു കൈകൾ കെട്ടി നിൽക്കുന്ന അവളെ നോക്കിയിട്ടും നോക്കിയിട്ടും മതിയായില്ല.... .. അവളുടെ ഇപ്പോഴത്തെ ഒരു ഫോട്ടോ എടുത്തു നോക്കി.... ആദ്യം കണ്ണുകൾ പോയത് അവളുടെ അരക്കെട്ടിലെക്കു ആണ്.....

കുറച്ചു നാൾ കഴിയുമ്പോ ഇതു ഇങ്ങനെ വീർത്തു വീർത്തു ബലൂൺ പോലെ ആകും... അവൻ അവളുടെ വയറിലെക്കു zoom ചെയ്തു പറഞ്ഞു....... ഇനിയും അവനു പിടിച്ചു നിൽക്കാൻ പറ്റാതെ വന്നപ്പോൾ അവൻ അവളുടെ ഫോൺലേക് വിളിച്ചു......ഭർത്താവ് വിളിച്ച ഫോൺ എടുക്കാം അത് കുഴപ്പം ഇല്ല എപ്പോഴും വേണ്ടന്ന് ഉള്ളു അവൻ അവന്റെ മനസിനോട് തന്നെ പറഞ്ഞു അവളെ വിളിച്ചു........ ദക്ഷനെ കാണാതെ ആയപ്പോൾ പല്ലവി ഒന്ന് പേടിച്ചു..... ഇനി അവന്റെ കൂട്ടുകാരു എന്തെങ്കിലും ചെയ്യോ എന്ന് ഓർത്തു അവൾ അവളുടെ താലിയിൽ മുറുകെ പിടിച്ചു ഇരുന്നു..... അമ്മയുടെ വിളി ആണ് അവളെ ഉണർത്തിയത്...... ദക്ഷൻ ഇന്നു വരില്ല എന്ന് അമ്മ പറഞ്ഞപ്പോൾ അവൾക്കു ആകെ വിഷമം ആയി... എന്നാലും ഒരു വാക്ക് അവളോട് പറയാത്തതു കൊണ്ടു അവളുടെ മനസ് വേദനിച്ചു..... ഇനി ഇങ്ങോട്ട് വരട്ടെ കൊടുക്കുന്നുണ്ട്‌ നിന്റെ അച്ഛന്.... അവൾ അവളുടെ വയറിൽ കൈ വെച്ചു പറഞ്ഞു.....

ഭക്ഷണം കഴിക്കുന്ന നേരത്തും പല്ലവി ആകെ വിഷമത്തിൽ ആയിരുന്നു...... ജയനാഥൻ അവളുടെ ഇരുപ്പ് കണ്ടു ദേഷ്യം തോന്നി...... മോൾക്ക്‌ അവനെ പറ്റി ആലോചിച്ചു ഒന്നും കഴിക്കാതെ ഇരിക്കാണോ... അവന്റെ സ്വഭാവം അറിയുന്നതു അല്ലേ അവൻ വന്നോളും മോൾ കഴിക്കാൻ നോക്ക്...... ഈ സമയത്ത് ഇങ്ങനെ നുള്ളി പെറുക്കി ഇരിക്കുന്നതു നല്ലത് അല്ല... നീ ഇതു ഒന്നും പറഞ്ഞു കൊടുത്തിലെ അംബികയെ...... ആ ഏട്ടാ..... മോളു കഴിക്കാൻ നോക്കു അവൻ നാളെ വരും... കുറച്ചു പരിപാടി ഉണ്ടെന്ന പറഞ്ഞേ...... അംബിക.... ഇന്ന് നീ മോളുടെ കൂടെ പോയി കിടക്കു... അവൻ ഇല്ലാത്തതു ആണ്.... അതൊന്നും വേണ്ട അച്ഛ... കുഴപ്പം ഒന്നുമില്ല.. മം... നീയെ രാവിലെ മോളെ ഒന്നു ഊതിചോളു... കണ്ണും പറ്റാതെ ഇരിക്കട്ടെ.... ഓരോത്തരു ഓരോന്നും പറയാ....... ആ.... പിന്നെ മോളെ ഇവള് ഗർഭിണി ആയിരുന്നപ്പോളെ എന്താടി ആ സാധനത്തിന്റെ പേര്. ആ കിണ്ണത്തപ്പം അതിനു വേണ്ടി എന്തൊക്ക തല്ലു ഉണ്ടാക്കിയിട്ട് ഉണ്ടെന്നോ... അത് എന്നേ കൊണ്ടു ഇണ്ടാക്കിപ്പിച്ചു പാതിരാത്രി ഇരുന്നു കഴിച്ചവൾ ആണ്...... പിന്നെ ഒന്ന് പോ ഏട്ടാ.......

അംബിക ജയനാഥാന്റെ തോളിൽ തട്ടി..... പല്ലവി അച്ഛനെ അത്ഭുതത്തോടെ നോക്കി.. ഇത്രയും നേരം ഗൗരവക്കാരൻ ആയിരുന്ന ആൾ ഇപ്പോ തമാശ പറയുന്നു.... ശെരിക്കും അച്ഛനെ പോലെ തന്നെയാ ദക്ഷനും എന്നു അവൾ ഓർത്തു..... അവർ ഓരോന്ന് പറയുന്നത് കേട്ട് അവൾ ചിരിച്ചു കൊണ്ടു ഭക്ഷണം കഴിച്ചു..... അത് പോലെ മോൾക്ക് എന്തെങ്കിലും ആഗ്രഹം ഉണ്ടെകിൽ അച്ഛനോട് പറഞ്ഞോളൂ..... മടിക്കരുതട്ടാ...... ജയനാഥൻ അച്ഛൻ എന്ന് എടുത്തു പറയുമ്പോ പല്ലവിയുടെ മനസ് നിറഞ്ഞു...... ദക്ഷനേക്കാളും കഷ്ട്ട എന്റെ മോളെ ഇങ്ങേരു... ദേ ഇന്നലെ തന്നെ ഒരു ചെറിയ കളിപ്പാട്ടം കൊണ്ടു വന്നേക്കുന്നു... ഇങ്ങനെ ഒരു മനുഷ്യൻ.. പിന്നെ..... ഞാനോ..... അങ്ങനെ ഒന്നും ഇല്ല മോളെ ഇവള് ചുമ്മാ പറഞ്ഞതാ.. എന്തോ..... ചെറിയ പിള്ളേരെ പോലെ തല്ലു കൂടുന്ന അച്ഛനെയും അമ്മയെയും അവൾ നോക്കി ഇരുന്നു പോയി ...... കൈ കഴുകി റൂമിൽ കേറി... ദക്ഷൻ ഇല്ലത്തതു കൊണ്ടു ലൈറ്റ് ഓഫ്‌ ചെയ്യാൻ ഒരു പേടി...

അത് കാരണം ലൈറ്റ് ഓഫ്‌ ചെയ്തില്ല.....ദക്ഷൻ ഇല്ലാത്ത കാരണം ചുമ്മാ ഫോൺ എടുക്കാം എന്ന് വെച്ചു.... അത് എടുത്തപ്പോ 12മിസ്സ്ഡ് കാൾ ഭർത്തു.... അവൾ പെട്ടന് തന്നെ തിരിച്ചു വിളിച്ചു......കാൾ എടുത്തു ഹലോ പറയുന്നതിന് മുമ്പേ തുടങ്ങി ചീത്ത..... നീ എവിടെയായിരുന്നു..... എത്ര വട്ടം വിളിച്ചു... അമ്മ ഒക്കെ അവിടെ തന്നെ ഇല്ലെ....അമ്മയുടെയും ഫോണിലേക്ക് വിളിച്ചു..... ലൈൻ ഫോൺ കേടായതു കൊണ്ടു അതിലേക്കു വിളിച്ച കാര്യം ഇല്ലാലോ...... നിങ്ങൾ ഒക്കെ എടുക്കാതെ ആയപ്പോൾ മനുഷ്യൻ ഇവിടെ തീ തിന്നയിരുന്നു...... എന്തെ നിങ്ങൾക്കു അവിടെ തിന്നാൻ അവിടെ ഒന്നും കിട്ടിയില്ലേ..... ദേ പല്ലവി ഞാൻ പുളിച്ച തെറി പറയത്തതു നീ ഇങ്ങനെ ആയിരിക്കുന്നത് കൊണ്ടു ആണ്... ഇങ്ങനെ പോയ നീ എന്റെ കയ്യിനു വാങ്ങിക്കും.... ഞാൻ ഫുഡ് കഴിക്കാൻ പോയേക്കയിരുന്നു.. അതും അല്ലാ നിങ്ങൾ തന്നെ അല്ലേ എന്നോട് പറഞ്ഞേ ഫോൺ എടുക്കരുത് എന്ന്.. അതാ ഞാൻ......

ഓഹ്ഹ് എന്നിട്ട് ഇപ്പോ എന്തിനാവോ എടുത്തെ ഞാൻ അടുത്ത് ഇല്ലന്ന് വെച്ചു ഫോണിൽ കളിക്കാൻ അല്ലേടി നീ എടുത്തേ... ഏയ്‌.... അല്ലാ റിങ് ചെയുന്ന സൗണ്ട് കേട്ടപ്പോൾ എടുത്തതു ആണ്.... മോളെ പല്ലവി... ആാഹ്ഹ്... ഈ...... അല്ലാ ഇപ്പോ എവിടെയാ.... എന്താ ഇവിടേക്ക് വരതെ ഇരുന്നത്.... എന്നോട് ഒന്നു പറയായിരുന്നിലെ.. അമ്മ പറഞ്ഞപ്പോൾ ആണ് എനിക്ക് ഒരു ആശ്വാസം ആയതു.... അതോ.... ഇവിടെത്തെ കുറച്ചു ആവശ്യത്തിനു ആടോ..... ഞാൻ നാളെ അവിടേക്ക് വരില്ലേ പിന്നെ എന്താ..... എന്നിട്ട് എന്റെ മോളു നന്നായി ഫുഡ് കഴിച്ച...... ആാഹ്ഹ്...... കഴിച്ചു..... നിന്റെ കാര്യം അല്ലാ എന്റെ മോളുടെ.... മനസ്സിൽ ആയോ കുശുമ്പി..... ഹ്ഉം പോടാ..... ടീ........ നിന്നോട് ഞാൻ അങ്ങനെ വിളിക്കരുത് എന്ന് പറഞ്ഞിട്ട് ഉണ്ടോ.....ഞാൻ നിന്റെ അടുത്ത് ഇല്ലാത്തതു നിന്റെ ഭാഗ്യം.... പിന്നെ.... എന്നോട് ഇതു വരെ I love U പറഞ്ഞിട്ട് ഇല്ലാലോ.... അത് പറയുമ്പോ ഇതു പറയാം....

എന്റെ മോൾ വരട്ടെ അപ്പൊ പറയാം... എന്നാ ഞാനും അപ്പൊ പറയാം... പോരെടാ....... ടീ.... ദക്ഷ....... എന്തെടി...... നിന്റെ സൗണ്ട് ഒകെ ഒരുമാതിരി... എന്തെങ്കിലും വയ്യായ ഉണ്ടോ... Eyy അത് ചിലപ്പോൾ ഫോണിൽ കൂടെ കേൾക്കുന്നതു കൊണ്ടു ആകും..... മം..... അതെ....... എന്തെടീ പിശാശേ...... എനിക്ക് മിസ്സ്‌ ചെയുന്നു.... ശെരിക്കും..... എന്തിനാ ചിരിക്കൂന്നേ... അല്ലാ എന്റെ ഭാര്യ എന്നോട് ആദ്യം ആയിട്ടു ഇപ്പോഴാണ് ഇതു പറയുന്നതു ഓർത്തു ചിരിചതാ..... ഞാനും എന്റെ പല്ലവിയെ ഒത്തിരി മിസ്സ്‌ ചെയുന്നുണ്ട്‌.... എന്നാ ഞാൻ വീഡിയോ കാൾ ചെയ്യട്ടെ..... ഹേയ് അത് വേണ്ട....... ഇപ്പോ ശെരിയല്ല.... അല്ലെഗിൽ തന്നെ ഞാൻ നിന്റെ കൂടെ തന്നെ ഇല്ലെ..... കൂടെ..... ആഹ്ഹ് എന്റെ ചോര അല്ലെടീ നിന്റെ വയറ്റിൽ ഉള്ളത്... അപ്പൊ ഞാൻ കൂടെ ഉള്ളത് പോലെ അല്ലേ... പിന്നെ ഇങ്ങനെ ആടീ നിനക്ക് എന്നേ മിസ്സ്‌ ചെയ്യാ.... ഉറക്കം തൂങ്ങി ഇരിക്കേണ്ട വേഗം കിടക്കാൻ നോക്കു.... മ്മം.... നാളെ വേഗം വന്നുള്ളൂട്ടാ......

ആാഹ്ഹ്... നീയാ ഫോൺ നിന്റെ വയറിന്റെ സൈഡിൽ ഒന്ന് പിടിച്ചേ ഞാൻ എന്റെ കുഞ്ഞിന് ഒരു ഉമ്മാ കൊടുക്കട്ടെ...... അയ്യേ പോ അവിടെന്ന്...... എന്റെ കുഞ്ഞിന് ഒരു ഉമ്മാ കൊടുക്കുന്നതിന് നിനക്ക് എന്താടി...വെക്കടീ... കുശുമ്പി.... മ്മം..... ഉമ്മമ്മ..... ദക്ഷൻ ഫോണിൽ അമർത്തി ചുംബിച്ചു..... ഇനി എനിക്ക്..... അയ്യാ... നിനക്ക് ഇന്നു ഇല്ല പോ... എന്റെ കൊച്ചിന് ഒരു കൊടുത്തപ്പോൾ എന്തായിരുന്നു..... നിനക്ക് ഉള്ളത് ഞാൻ നേരിട്ട് തരുന്നുണ്ട്‌ പോരെ..... ശെരി എന്നാ കിടന്നോ........ മം.... പല്ലവി ഫോൺ വെച്ചു ബെഡിൽ കിടന്നു... ചെരിഞ്ഞു ദക്ഷൻ കിടക്കുന്ന ഭാഗത്തു നോക്കി... അവൾ അപ്പൊൾ തന്നെ എഴുനേറ്റു അവന്റെ ഒരു ഷർട്ട് എടുത്തു തലയിണ്ണയുടെ കവർ മാറ്റി അവന്റെ ഷർട്ട് ഇട്ടു... എന്നിട്ട് തലയിണ്ണ നേരെ ഇട്ടു അവൾ അതിൽ തല വെച്ചു കെട്ടിപിടിച്ചു കിടന്നു..... രാവിലെ എഴുനേറ്റു വേഗം തന്നെ പല്ലവി കുളിക്കാൻ കേറി..... കുളി കഴിഞ്ഞു അവളുടെ നെറ്റിയിലെ സിന്ദൂരം നീട്ടി വരച്ചു അടുക്കളയിൽ കേറി....

ചായ വെച്ചു.... അഹ് മോൾ ഇത്രയും വേഗം എഴുന്നേറ്റോ... സുന്ദരി ആയിട്ടു ഉണ്ട്........ അവളുടെ നെറ്റിയിൽ അംബിക ചുംബിച്ചു.... കൊളിങ് ബെൽ അടിച്ചപ്പോൾ തന്നെ മനസിൽ ആയി ദക്ഷൻ ആയിരിക്കും എന്നു... അവൾ വേഗം പോയി വാതിൽ തുറന്നു.... പക്ഷെ ഒട്ടും വിചാരിക്കാത്ത ആൾ ആയിരുന്നു വന്നത്...... ആഹ്ഹ അവിടെ തന്നെ എന്താ നിൽക്കുന്നതു കേറി വാ...... ആരാ മോളെ... ടീവിയിൽ നോക്കി ചായ കുടിച്ചു കൊണ്ടിരിക്കുന്ന ജയനാഥൻ അവളോട് ചോദിച്ചു.... ഹരിയേട്ടൻ ആണ് അച്ഛാ..... ആഹ്ഹ് മോൻ ആയിരുന്നോ വായോ... കുറെ നാളായാലോ കണ്ടിട്ട്..... അതേ അങ്കിളെ പനിയുടെ ആവശ്യത്തിനു നടക്കയിരുന്നു..... ആ.... മോന്റെ അച്ഛൻ ഞങ്ങളുടെ കമ്പനിയിൽ ഉണ്ടായിരുന്നു പെട്ടന്നു അല്ലേ നിർത്തി പോയെ.... ആഹ്ഹ് ഞാൻ തന്നെയാ നിർത്താൻ പറഞ്ഞേ എനിക്ക് ഒരു ജോലി കിട്ടിയപ്പോൾ അച്ഛൻ പിന്നെ ജോലിക്ക് പോകുന്നത് ശെരിയല്ലലോ.. ആ ഇങ്ങനെ ചിന്തിക്കുന്ന മക്കളും ഇപ്പോ കുറവാ... ഇവിടെ ഉള്ളത് കണ്ടില്ലേ ജിമ്മിലും ക്ലബ്ബിലും പോയിട്ട് സമയം കളയാ....

ദക്ഷനെ പറ്റി പറഞ്ഞപ്പോ പല്ലവിക്ക് എന്തോ പോലെ തോന്നി.... അവൾ ഹരിയെ നോക്കി ഒന്ന് ചിരിച്ചു അടുക്കളയിൽ പോയി.... അല്ലാ മോൻ എന്താ ഈ നേരത്തു..... ഹെയ് ഒന്നുമില്ല അങ്കിൾ ഞാൻ ഇതു വഴി പോയപ്പോൾ കയറിയതാ... ദക്ഷന്റ് ബുള്ളറ്റ് കാണാത്തപ്പോൾ മനസിൽ ആയി അവൻ ഇവിടെ ഇല്ലന്ന്.. അവനു എന്താണാവോ എന്നോട് ഇങ്ങനെ ദേഷ്യം.. അല്ലെഗിലും അവൻ അങ്ങനെയാ... അവൻ ഉണ്ടെന്ന് വെച്ചു മോൻ വരാതെ ഇരിക്കണ്ടട്ടാ... മം..... ആഹ്ഹ് മോൻ ചായ കുടിക്കു.... പല്ലവി അവനു ചായ എടുത്തു കൊടുത്തു..... അവൾ കുനിഞ്ഞപ്പോൾ അവളുടെ അരക്കെട്ട് അവൻ ശ്രദ്ധിച്ചു.... അവൻ കാരണം ഒരു വട്ടം അവളെ എനിക്ക് കിട്ടാതെ പോയി... ഇതാ അവന്റെ കുഞ്ഞു കാരണം വീണ്ടും അവളെ കിട്ടാതെ പോയി... നിന്റെ ശരീരത്തിൽ ഒന്ന് തൊടാൻ പോലും പറ്റുന്നില്ലല്ലൊ ....... അവൻ പല്ലുകൾ കടിച്ചു പിടിച്ചു.... അവളെ നോക്കി പുഞ്ചിരിച്ചു അവൻ ചായ കപ്പ്‌ വാങ്ങി..

ആ നേരത്ത് ആണ് ദക്ഷൻ അവിടേക്ക് വന്നതു.... അവൾ അവനെ ഒന്നു നോക്കി... അവന്റെ മുഖത്തെ പാടുകൾ കണ്ടു അവൾ നെറ്റി ചുളിച്ചു..... അവൻ വന്നപ്പോൾ തന്നെ ഹരിയെ കണ്ടു ദേഷ്യം കൊണ്ടു അവന്റെ അടുത്തേക്ക് ചെല്ലാൻ നിന്നു... അവിടെ അച്ഛൻ ഒക്കെ ഉള്ളത് കൊണ്ടു വേണ്ടന്ന് വെച്ചു.... ഹരിയെ കണ്ട ദേഷ്യവും അവന്റെ അടുത്ത് പല്ലവി നിൽക്കുന്നതു കണ്ടതും അവൻ കൈകൾ ചുരുട്ടി പിടിച്ചു.... ആ കഴുവേറി മോനെ സൽക്കാരിക്കാൻ നില്കുന്നു.. 🤬🤬😡😡😡... ഹാളിൽ ഉള്ള ചെയർ തട്ടി തെറിപ്പിച്ചു അവൻ റൂമിലേക്ക് ആരെയും നോക്കാതെ നടന്നു....... പല്ലവി അവന്റെ പോക്കും കണ്ടു നെഞ്ചത് കൈ വെച്ചു അവന്റെ പിന്നാലെ ഓടി റൂമിലേക്ക് കേറി.... കേറിയപ്പോ തന്നെ കണ്ടു അലമാരയിൽ ഉള്ള എല്ലാ ഡ്രെസ്സും വലിച്ചു വാരി ഇട്ടിട്ടുണ്ട്‌.... കാണുന്നത് ഒക്കെ തട്ടി തെറിപ്പിചിട്ട് ഉണ്ട്..... അവൾ വാതിൽ അടച്ചു കുറ്റി ഇട്ടു.... പതിയെ അവന്റെ അടുത്തെക്കു പേടിയോടെ നീങ്ങി................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story