പരിണയം ♥️♥️♥️: ഭാഗം 29

parinayam devika

എഴുത്തുകാരി: ദേവിക

പല്ലവി പതുകെ ദക്ഷന്റെ അടുത്തേക്ക് ചെന്നു..... അവൻ രണ്ടു കൈ കൊണ്ടും തല മുടി പിടിച്ചു വലിച്ചു കൊണ്ടിരുന്നു.... അന്ന് ശരത്തും അവനും ഹരിയും ചേർന്ന് ആണ് ചെയ്തത് എന്ന് രണ്ടു തല്ലു കിട്ടിയപ്പോൾ ശരത് പച്ച വെള്ളം പോലെ ദക്ഷനോട് പറഞ്ഞിരുന്നു....... അന്ന് തന്നെ ഹരിയെ ദക്ഷൻ കാണാൻ പോയെങ്കിലും അവൻ അവിടെ ഉണ്ടായിരുന്നില്ല.... പീന്നിട്‌ ഇന്ന് ആണ് അവനെ കാണുന്നത്... ആ കാഴ്ച ശരീരത്തിന്റെ വേദനക്കാളും മനസിന്റെ വേദന കൂട്ടി.... തിരിഞ്ഞു നിൽക്കുന്ന ദക്ഷന്റെ തോളിൽ പല്ലവി കൈ വെച്ചു..... തിരിഞ്ഞു നോക്കി ദക്ഷൻ അവളെ തല്ലാൻ കൈ പൊക്കി... അപ്പൊ തന്നെ കൈ രണ്ടും മുഖത്തു പൊത്തി പല്ലവി നിന്നു... ദക്ഷൻ ദേഷ്യം കടിച്ചമ്മർത്തി കൈകൾ ചുരുട്ടി പിടിച്ചു അവന്റ നിലത്തെക്കു കുടഞ്ഞു........ അവൻ എന്നിട്ട് നെറ്റിയിൽ കൈ വെച്ചു ഉഴിഞ്ഞു.... അവൻ എന്തിനാ ഇവിടെക്കു വന്നേ... അവൻ അവളോട് ചോദിച്ചു..... അവൾ തല പൊന്തിച്ചു അവനെ നോക്കി അപ്പോഴാണ് അവൾ അവന്റെ മുറിവ് ഒകെ ശ്രദ്ധിക്കുന്നതു... ദക്ഷ.... ഇതു... ഇതു എങ്ങനെയാ..

അവൾ അവന്റെ മുഖത്തെക്കു കൈകൾ കൊണ്ടു വന്നു.... നീ ഞാൻ ചോദിച്ചതിന് മറുപടി പറ... എന്നിട്ട് ആകാം പലതും... അത് ദക്ഷ..... ഹരിയേട്ടൻ വെറുതെ വന്നതാ.. പിന്നെ നീ വിചാരിക്കുന്ന പോലെ ഒന്നും അല്ലാ.... അന്ന് അത്രയും പ്രശ്നം ഉണ്ടായപ്പോൾ ഹരിയെട്ടൻ മാത്രം ഉണ്ടായുള്ളൂ..... നിന്റെ തെറ്റ്ധാരണ ആണ് എല്ലാം.... നീ വിചാരിക്കുന്ന പോലെ ഞങ്ങൾ തമ്മിൽ ഒന്നും ഇല്ല..... നമ്മുടെ കുഞ്ഞു ആണേ സത്യം....... ദേ...... ആ കഴുവേറി മോനെ വെച്ചു എന്റെ കുഞ്ഞിന്റെ മേലെ സത്യം ചെയ്താൽ ഉണ്ടല്ലൊ 😡😡😡... കൊന്നും കളയും നിന്നേ ഞാൻ.. അവളുടെ ഒരു ഹരിയേട്ടൻ... നിന്നോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യം ഇല്ല.... ഇനി നീ എന്റെ മുന്നിൽ നിന്ന ഞാൻ പലതും പറയും ചിലപ്പോ ഞാൻ എന്തെങ്കിലും ചെയ്തു പോയി എന്നിരിക്കും.... നീ പൊക്കോ പല്ലവി എന്റെ മുന്നിന്നു.... 😤. അവൾ അവനെ നോക്കി തിരിഞ്ഞു നടന്നു..... ആഹ്ഹ് പോകാൻ പറഞ്ഞ അപ്പൊ തന്നെ പോവും.. പോടീ പോ... പോയി ആ നാറിയുടെ മുന്നിൽ പോയി നിക്ക്..... എന്നിട്ട് പോയി സൽക്കാരിക്കു.... നിന്റെ അപ്പാപ്പൻ അല്ലേ വന്നേക്കുന്നെ....

വാതിൽ വരെ എത്തിയ പല്ലവി അവിടെ തന്നെ നിന്നു.... നിങ്ങൾ തന്നെ അല്ലേ പറഞ്ഞേ എന്നോട് പോകാൻ... ആ ഞാൻ പറഞ്ഞ എന്തും ചെയ്യോ...... എന്നാ പോയി നീ കൊടുത്ത ആ ചായ എടുത്തു അവന്റെ തലയിൽ അടിച്ചിട്ട് ഇങ്ങോട്ട് വാ.... പോ... എന്തെ പോണില്ലേ.... അവളുടെ അമ്മുമ്മയുടെ ഒരു ഹരിയേട്ടൻ.... അച്ഛൻ ഉണ്ടായി പോയി അല്ലെഗിൽ ആ നായിന്റെ മോനെ ഞാൻ നേരെ ചൊവ്വേ വിടില്ലയിരുന്നു...... എന്നിട്ട് അവള് അവനു ചായ കൊടുക്കാൻ പോയേക്കുന്നു... ദക്ഷൻ ആ കാര്യം തന്നെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു..... പല്ലവി അവന്റെ അടുത്തെക്കു വന്നു നിന്നു... അവൾ മുഖം മാറ്റി പിടിച്ചു.. അവൾ അവളുടെ മുന്നിലേക്ക് നേരെ പിടിച്ചു അവന്റെ കൈകൾ രണ്ടും എടുത്തു അവളുടെ അരയിൽ വെപ്പിച്ചു......സോറി...... അവന്റെ കണ്ണിലേക്കു നോക്കി അവൾ പറഞ്ഞു..... അവൾ പതുകെ അവന്റെ മുഖത്തു തൊട്ടു നോക്കി...... ആഹ്...... അവൻ എരിവ് വലിച്ചു..... ഇതു എന്താ... പറ്റിയെ.... അപ്പോഴേക്കും പല്ലവിയുടെ കണ്ണുകൾ നിറഞ്ഞു.... അവൾ അവന്റെ കവിളിൽ പിടിച്ചു നോക്കി.. കയ്യിലും ചതവ് ഉണ്ട്.......

അവളുടെ കരച്ചിൽ കണ്ടപ്പോൾ അവന്റെ ഉള്ളിൽ ഉള്ള ദേഷ്യം എല്ലാം അടങ്ങി... എന്റെ പല്ലവി നീ ഇങ്ങനെ കരയാതെ..... ഒന്നു നിർത്തു... ഇന്നലെ എനിക്ക് ബോക്സിങ് കോംപ്പിറ്റിഷൻ ഉണ്ടായിരുന്നു... അതിന്റെ ഇടയിൽ പറ്റിയതാ.... അതിനു നീ ഇങ്ങനെ കരയാതെ..... ഈ ഇടി എന്ന് പറയുന്ന സാധനം അങ്ങോട്ട് മാത്രം അല്ലാ ഇങ്ങോട്ടും കിട്ടും... എനിക്ക് അതിനു ഒന്നും ഇല്ലടീ...... അവൻ അവളെ നെഞ്ചിലെക്കു ചേർത്ത് പിടിച്ചു..... ദേ.... പല്ലവി എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടാ... എനിക്ക് ഒന്നുമില്ല എന്ന് പറഞ്ഞില്ലേ ഇനി കരഞ്ഞു എന്റെ കൊച്ചിന് എന്തെങ്കിലും വരുത്തി വെച്ച ഞാൻ ഇങ്ങനെ ആയിരിക്കില്ല സംസാരിക്കുന്നതു...... ടീ... പൊട്ടി നിന്നോട് ആണ്... അവൻ അവളെ നേരെ നിർത്തി.......... ടീ മുഖത്തോട്ടു നോക്കിയേ....... മം...... ദക്ഷ.... ഇനി നീ ഇങ്ങനെ ഒന്നും വേണ്ട.... ബോക്സിങ് ഒന്നും നമുക്ക് വേണ്ട പ്ലീസ്...... എനിക്ക് ഇതൊക്കെ പേടിയാ...... ആഹ്ഹ് നീയും എന്റെ അമ്മയെ പോലെ ആയോ.... ഇനി എന്റെ മോളും അത് പോലെ ആവാതെ ഇരുന്ന മതി..... അയ്യാ എന്ത് പറഞ്ഞാലും ഉണ്ട് ഒരു മോളു.....

അതിനു നിനക്ക് എന്താടീ..... എനിക്ക് ഒന്നുമില്ലേ.... ഞാൻ എന്തെങ്കിലും കഴിക്കാൻ ഇവിടെക്കു കൊണ്ടു വരാം... പോയി കുളിക്കാൻ നോക്ക്... അതും പറഞ്ഞു അവൾ തിരിഞ്ഞു.. ആഹ്ഹ് അങ്ങനെ ഇപ്പോ നീ പോണ്ട.... ആ നാറി അവിടെ തന്നെ ഉണ്ടാകും... അവൻ ഈ ഏരിയ വിട്ടിട്ട് നീ പുറത്തു ഇറങ്ങിയ മതി.... ഇപ്പോ വാ നമുക്ക് കുളിക്കാം.... അയ്യടാ അതിനു ഞാൻ കുളിച്ചതാ.. അതിനു നിന്നോട് ആരാ കുളിക്കാൻ പറഞ്ഞേ... നീ വേണേൽ എന്റെ കുളി സീൻ കണ്ടോടീ... അതിനു പകരം ആയി ഞാൻ നിന്റെ കണ്ടോളാം... ഇങ്ങനെ ഇണ്ട് എന്റെ ഐഡിയ... പോ അവിടെന്ന്... പല്ലവി അവന്റെ കവിളിൽ നുള്ളി..... വാടീ.... പുറം ഒക്കെ വേദന എടുത്തു ഇരിക്കാ... ഇന്നലെ ഞാൻ ഇങ്ങനെ ആണാവോ കുളിച്ചേ..... ഇന്നലെ ഞാൻ മനപൂർവം ആണ് വരതെ ഇരുന്നേ... വന്നാൽ അപ്പോ തുടങ്ങും കരച്ചില്... അതിനു മാത്രം നിങ്ങൾ ഈ പെണ്ണുങ്ങൾക്കു കരച്ചിൽ എവിടെ ഇരിക്കണ്ണവോ..... നോക്കിക്കോ ഞാൻ എന്റെ മോളെ നിന്നേ പോലെ തൊട്ടവാടി പോലെ വളർത്തില്ല.... നോക്കിക്കോ..... അവളുടെ സൂപ്പർ ഹീറോ ആകും ഞാൻ..... ഓഹ്ഹ്....

അങ്ങനെ ആണെകിൽ മോൾ വലുതായി വന്നു എന്തെകിലും ഒരു ചെക്കനെ ഒളിച്ചോടി കെട്ടിയ മോൻ സമ്മതിക്കോ... ഇല്ല...... ദക്ഷൻ അപ്പൊ തന്നെ മറുപടി പറഞ്ഞു.. അത് എന്ത് പറ്റി super ഹീറോക്കു..... കാര്യം വന്നപ്പോൾ typical അച്ഛൻ ആയി മാറില്ലെ... കൊള്ളാലോ മോനെ ദക്ഷ..... അതേലോ എന്റെ മോൾക്ക്‌ ഉള്ള നല്ല ചെക്കനെ ഞാൻ കണ്ടു പിടിക്കും... ഇനി അവൾ എങ്ങാനും പ്രേമിക്കണേങ്കിൽ ആ പയ്യൻ അവളെ പ്രേമിക്കുന്നതിന് മുമ്പ് നമ്മുടെ അടുത്ത് വന്നു പറയണം എന്നിട്ടു വേണം പ്രൊപോസ് ചെയ്യാൻ അങ്ങനെ ആണെകിൽ ഒരു കൈ നോക്കാം... ആാഹ്ഹ്.... ഒരു വലിയ ഒരു അച്ഛൻ വന്നേക്കുന്നു......ഇങ്ങനെ ആണ് നിക്കുന്നതു എങ്കിൽ കുളി നടക്കില്ലട്ടാ....ഞാൻ തോർത്തു എടുത്തു കൊണ്ടു വരാം.. ദക്ഷൻ നടന്നോ..... മം....... ദേ... പല്ലവി ഞാൻ ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് കുറെ നേരം ആയി നീ ഇതു എവിടെയാ... ഈ ശവി അവനെ കാണാൻ പോയ... അവൻ എഴുനെൽക്കുമ്പോഴേക്കും പല്ലവി ബാത്‌റൂമിൽ കേറി... എവിടെ പോയി കിടക്കയിരുന്നുടീ... ഓഹ്ഹ് അങ്ങനെ ആണേൽ തന്നെ കുളിച്ച പോരെ....

അവൾ തോളിൽ കിടന്ന തോർത്തു എടുത്തു പറഞ്ഞു...... അവൾ അവനെ ഇരുത്തിപ്പിച്ചു അവന്റെ ഷർട്ട് ഊരി.... അവന്റെ ചതവ് ഉള്ള ഭാഗത്തു ചെറു ചൂട് വെള്ളം ഒഴിച്ചു..... അവളുടെ കൈകൾ അവന്റെ പുറത്തു കൂടെ ഓടി നടന്നു..... എന്താ മനുഷ്യ... ഇങ്ങനെ നോക്കുന്നെ ഇതു ഒരു മാതിരി... എനിക്ക് എന്തോ പോലെ തോന്നുന്നു.... നീ എങ്ങനേയാ കണ്ടേ ഞാൻ നിന്നേ നോക്കുന്നതു.... ആഹ്... അത് പിന്നെ... കുന്തം... അടങ്ങി ഇരിക്കു മനുഷ്യ....... അവൻ അവന്റെ കൈകൾ അടക്കി വെപ്പിച്ചു..... നല്ല വേദന ഉണ്ടോ.... ഇനി ഇതിനു പോണ്ട പ്ലീസ്... അച്ഛൻ പറയുന്ന പോലെ അച്ഛന്റെ കൂടെ ഓഫീസിൽ പോയാൽ എന്താ.... നിനക്ക് എന്താ പല്ലവി സ്കൂൾ പിള്ളേരെ പോലെ എനിക്ക് വയ്യ യൂണിഫോം ഇട്ട പോലെ പോകാൻ... അല്ലാ മോനെ പിന്നെ എന്താണ് പരിപാടി.. ചിലവ് ഒക്കെ കൂടാൻ പോവാ.... ഓ... നീ അത് ഒന്നും ഓർത്തു വിഷമിക്കണ്ടാ... അതിനു ഉള്ളത് ഞാൻ ചെയ്തോണ്ട്..... ഞാൻ ഇവിടെ സിറ്റിയിൽ ഒരു ജിം കൂടെ തുടങ്ങാൻ വെച്ചിട്ട് ഉണ്ട്..... ഇപ്പോ ചെറിയ പിള്ളേർ മുതൽ വയസു ആയവർ വരെ ഇതിന്റെ പിന്നാലെ ആണ് മോളെ....

ഇതിനെക്കൾ നല്ല ഒരു ബിസിനസ്‌ ഇല്ല... പിന്നെ ഞാൻ ട്രെയിൻ ചെയ്യുമ്പോ എന്റെ ബോഡിയും കൂടുലോ... ഊഹ്ഹ്.. എന്തും പറഞ്ഞാൽ ഉണ്ട് ഈ കുന്തം.... ഈ ആൺപിള്ളേർ ഈ പെണ്ണുങ്ങളെ കാണിക്കാൻ അല്ലേ ഈ ഊതി വീർപ്പിച്ചു ഉണ്ടാക്കുന്നെ.... എന്തോ... എങ്ങനെ... നീ പുച്ഛിക്കരുത്... ഒരു മേശ പോലും തിരിച്ചു പിടിച്ചു ഇടാൻ അറിയാത്ത നീ ആണോ ഈ പറയുന്നേ....അത് ഞങ്ങളുടെ ശരീരത്തോട് ഇഷ്ടം കൊണ്ടു ആണ് ഇങ്ങനെ കിടന്നു കഷ്ട്ടപെടുന്നതു.. നോക്കിക്കോ കുറെ വർഷങ്ങൾ കഴിയുമ്പോ നീ കിളവി ആകുമ്പോ ഞാൻ അങ്ങ് ചുള്ളൻ ആകും... അപ്പൊ.. നീ പറയും ദക്ഷേട്ടാ... കുറച്ചു വെള്ളം എടുത്തു തരോന്നു..... അതും പറഞ്ഞു ദക്ഷൻ അവന്റെ മസിൽ അവൾക്ക് പോക്കി കാണിച്ചു കൊടുത്തു... പോടാ.... അവൾ അവന്റെ തോളിൽ തട്ടി..... എന്നാ ഈ മസിൽ മോൻ ഒറ്റക്ക് ഇരുന്നു കുളിച്ചോ ഞാൻ പോവാ...... ഏയ്യ്.. പല്ലവി പോവല്ലെ ഞാൻ ചുമ്മാ പറഞ്ഞത് ആടീ... വാ.... അവൻ ചുണ്ടു ചുളുക്കി പറഞ്ഞു.... അവൾ ഒന്ന് ചിരിച്ചു അവന്റെ അടുത്ത് വന്നു നിന്നു.... അവൻ അവളുടെ അരയിൽ പിടിച്ചു അവന്റെ അടുത്തേക്ക് നിർത്തിപ്പിച്ചു...

അവന്റെ കണ്ണുകൾ അനുസരണ ഇല്ലാതെ അവളുടെ ശരീരത്തെ കൊത്തി വലിച്ചു........ അവൾക്ക് ഒരു കുറുമ്പ് തോന്നി കൈയിൽ ഉള്ള സോപ്പ് മുഴുവൻ അവന്റെ കണ്ണിൽ തേച്ചു..... ആാഹ്ഹ്.... എടീ പോത്തെ എന്റെ കണ്ണ്..... അവൻ അവന്റെ കണ്ണിൽ തിരുമ്മി..... അഹ് കുറച്ചു നേരം മോൻ അങ്ങനെ ഇരിക്ക് അല്ലെഗിൽ ശെരിയാവില്ല.... എടീ..... വെള്ളം താ.... എന്റെ കണ്ണ്....... ആഹ്... അവൾ കുറച്ചു വെള്ളം എടുത്തു അവന്റെ മുഖം അമർത്തി തുടച്ചു..... ടീ...... അവൻ അവൾക്കു നേരെ ചൂണ്ടു കൂർപ്പിച്ചു അവളുടെ അരയിൽ പിച്ചി... വേദനയോടെ അവൾ എരിവ് വലിച്ചു.. അയ്യോ സോറി വേദനിചോ അവൻ അവളുടെ വയറിൽ ഉഴിഞ്ഞു..... വീണ്ടും അവൾ അവന്റെ തലയിൽ ഒക്കെ സോപ് തേക്കാൻ തുടങ്ങി അവിടെ നിന്നും നെഞ്ചിലേക്ക് കൈ വന്നപ്പോൾ ദക്ഷൻ ഒന്ന് പിടഞ്ഞതു കണ്ടു പല്ലവി ചിരി അടക്കി പിടിച്ചു.. മ്മം മതി.... ദക്ഷൻ അവളുടെ കൈയിൽ പിടിച്ചു.. ബാക്കി ഞാൻ തന്നെ കുളിചോള്ളം.. എനിക്ക് വയ്യാ ശ്വാസം അടക്കി പിടിച്ചു നിക്കാൻ കണ്ട്രോൾ വിട്ടു ഞാൻ പലതും ചെയ്തു പോകും....

നിയെ റൂമിൽ തന്നെ പോയി ഇരിക്കു ഞാൻ കുളിച്ചിട്ട് ഇറങ്ങാം....... ദേ പിന്നെ റൂമിൽ നിന്നും ഇറങ്ങിയ നിന്നേ അവിടെ ഇട്ടു ചവിട്ടി കൂട്ടും ഞാൻ..... ഓഹ്ഹ് ഞാൻ എവിടേക്കും പോണില്ല പോരെ...... ദക്ഷൻ കുളിച്ചു ഇറങ്ങിയപ്പോൾ പല്ലവി വേറെ സാരി ഉടുക്കായിരുന്നു.... ഞാൻ അല്ലേ കുളിച്ചേ അതിനു നീ എന്തിനാ ഡ്രസ്സ്‌ മാറിയെ.... ദക്ഷൻ തല തുവർത്തി കൊണ്ടു പറഞ്ഞു.... എന്റെ മേലെ വെള്ളം തെറിപ്പിച്ചിട്ടും പോരാ.. പോ അവിടെന്ന്.... ആഹ്ഹ് നിക്ക്.... ഞാൻ ഇന്നലെ എന്റെ മോളെ ഒരുപാട് മിസ്സ്‌ ചെയ്തു... എനിക്ക് ഇപ്പോ അതൊന്നും ഇല്ലാതെ ഉറങ്ങാൻ പോലും പറ്റുന്നില്ല.... നീ ഇവിടെ ഇരിക്ക് അവൻ അവളെ പിടിച്ചു ബെഡിൽ ഇരുത്തി... എന്നിട്ട് അവളുടെ മടിയിൽ അവളെ നോക്കി കിടന്നു..... എനിക്ക് ഇഷ്ട്ടല്ല പല്ലവി... ആ ഹരി ഇവിടെ വരുന്നതോ നീ അവനെ കാണുന്നതോ അവനോട് മിണ്ടുന്നതോ ഒന്നും.... എനിക്ക് ആ സമയം എന്താ ചെയ്യന്നു പോലും ഓർമ ഉണ്ടാവില്ല..... നിനക്ക് വയറ്റിൽ ഉള്ളത് കൊണ്ടു മാത്രം ആണ് നിന്നേ ഞാൻ വെറുതെ വിട്ടത് അല്ലെഗിൽ ഒരു അടീ എങ്കിലും നിനക്ക് എന്നിൽ നിന്നു എന്തായാലും കിട്ടുമ്മയിരുന്നു... നിന്നോട് ഞാൻ ഇപ്പോ അവനെ പറ്റി എന്ത് പറഞ്ഞാലും നീ ഞാൻ അവനോട് ഇഷ്ട്ടം ഇല്ലാത്തത് കൊണ്ടു പറയുന്നത് ആണെന്നെ നീ വിചാരിക്കൂ....

അതൊക്കെ വിട്...... അവൻ അവളുടെ ചെവിയിൽ പതുക്കെ പിടിച്ചു കളിച്ചു... മം എന്താണ്...... ഒന്നുമില്ല........ എനിക്ക് ഒരു ഉമ്മാ തരോ..... എന്ത് പറ്റി അല്ലെഗിൽ ചോദിച്ചു വാങ്ങുന്നതു പതിവ് ഇല്ലാലോ... ആാഹ്ഹ്.... അവൻ അവളുടെ കഴുത്തിൽ മുറുക്കെ പിടിച്ചു തല താഴ്ത്തി അവളുടെ ചുണ്ടുകളെ കടിച്ചു എടുത്തു.....അവൾ അവനെ തള്ളി നിലത്തെക്കു ഇട്ടു..... ആഹ്ഹ്... മോനെ ദച്ചു ...... അമ്മയുടെ വിളി വന്നു... വല്ലാതെ ചിരിക്കല്ലേ... അവൻ അവിടെന്നു എഴുനേറ്റു പറഞ്ഞു....... നിന്നെ ഞാൻ..... അവൻ അവളുടെ അടുത്തേക്ക് ചെന്നു..... ചെല്ലു അമ്മ വിളിക്കുന്നു... എന്തായാലും ഹരിയെട്ടൻ പോയിട്ട് ഉണ്ടാകും അല്ലെഗിൽ മോന്റെ ശെരിക്കും സ്വഭാവം അറിയാവുന്ന അമ്മ മോനെ എന്തായാലും വിളിക്കില്ല.... ചെല്ല് മോനെ ഞാൻ ശെരിക്കും ഈ സാരി ഒന്ന് ഉടുക്കട്ടെ... ഈയിടെയായി മോൻ കാരണം ശെരിക്കും ഒന്നു ഉടുക്കാൻ പോലും പറ്റിയിട്ടില്ല.... മോൻ ചെല്ലാൻ നോക്ക്..... നിനക്ക് ഉള്ളത് രാത്രിയില്...... അതും പറഞ്ഞു ദക്ഷൻ പുറത്തേക്ക് ഇറങ്ങി... ആ സമയത്തു ഹരി പോയിരുന്നു....... അച്ഛൻ അവിടെ തന്നെ ഇരുപ്പുഉണ്ടായിരുന്നു..

അവൻ അമ്മേ എന്ന് വിളിച്ചു അടുക്കളയിലേക്ക് ചെന്നു...... നീയാ ആ കൊച്ചിനെ വല്ലതും ചെയ്തോ... എനിക്ക് അറിഞ്ഞൂടെ എന്റെ മോനെ...... കുറച്ചു ദേഷ്യം ഒക്കെ കുറചേക്കു... അല്ലെഗിൽ നല്ല അടീ കിട്ടും എന്റെ കയിന്നു... നീ ഇവിടെ വന്നു നിന്നേ.... അവൻ വന്നു നിന്നതും അമ്മ ഉണക്ക മുളകും ഉപ്പും എടുത്തു അവനെ ഊതിച്ചു അടുപ്പിൽ ഇട്ടു... ഇപ്പോഴും നിർത്തറയില്ലേ എന്റെ അമ്മേ..... നീ ഇപ്പോ കളിയാക്കണ്ട... കുറച്ചു നാൾ കഴിയട്ടെ ഒരു കൊച്ചു വരട്ടെ അപ്പോ എന്റെ മോൻ ഇതൊക്ക തന്നെ പഠിച്ചോളും........... ഓഹ്ഹ്.... ഇനി എനിക്ക് പോകാലോ മാതാശ്രീ..... നല്ലത് കിട്ടുവേ കളിയാക്കാൻ നിന്ന....... അംബിക അവന്റെ നേരെ കൈ പൊന്തിച്ചു..... അവൻ വീണ്ടും റൂമിലേക്ക് കടക്കാൻ പോയി അതിനു മുന്നേ അച്ഛൻ അവനെ പിന്നിൽ നിന്നും വിളിച്ചു... ദക്ഷ...... അവൻ അവിടെ തന്നെ നിന്നു....... ഇപ്പോ വേദന എങ്ങനെ ഉണ്ട്........ ജയനാഥൻ ചോദിച്ചു..... ദക്ഷൻ അത്ഭുതത്തോടെ അച്ഛനെ നോക്കി.................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story