പരിണയം ♥️♥️♥️: ഭാഗം 30

parinayam devika

എഴുത്തുകാരി: ദേവിക

ഇപ്പോ വേദന എങ്ങനെ ഉണ്ട്........ ജയനാഥൻ ചോദിച്ചു..... ദക്ഷൻ അത്ഭുതത്തോടെ അച്ഛനെ നോക്കി........ ടാ നിന്നോട് ആണ്... വേദന ഇപ്പോ എങ്ങനെ ഉണ്ട്..... ആഹ്ഹ് അത്... അത്.... കുഴപ്പമില്ല അച്ഛ....അങ്ങനെ വേദന ഒന്നുമില്ല....... മം..... നിന്റെ ഈ ഇടിയും പിടിയും ഒന്ന് കുറച്ചെക്ക്..... ആഹ്.... മ്മം അത്രയും പറഞ്ഞു ഓഫീസിന്റെ ഒരു ഫയൽ എടുത്തു ജയനാഥൻ ഗാർഡനീലേക്ക് ഇറങ്ങി..... ദക്ഷൻ പല്ലവിയുടെ അടുത്തെക്കും...... അവൻ വാതിൽ തുറന്നു അവളുടെ അടുത്തേക്ക് ചെന്നു... അവളെ പിന്നിൽ നിന്നും അവളെ മുറുക്കേ കെട്ടിപിടിച്ചു.... ചിരിച്ചിട്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..... അവൻ അവളെ തിരിച്ചു നിർത്തി ചുമരിൽ കൈ വെച്ചു... അവൾ ഒന്നും മനസ്സിൽ ആകാതെ അവനെ തന്നെ നോക്കി നിന്നു..... പല്ലവി.... ഉമ്മാ... അവൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു...ചുംബിച്ചു കൊണ്ടിരുന്നു . എടീ പോത്തെ അച്ഛൻ ഇന്ന് എന്നോട് ശെരിക്കും സംസാരിച്ചു... എന്നോട് ചോദിച്ചു നിന്റെ വേദന എങ്ങനെ ഉണ്ടെന്നു... അച്ഛാ ഞാൻ ഇങ്ങോട്ട് വരാൻ നിന്നപ്പോ അച്ഛൻ പറയാ നിന്റെ വേദന കുറഞ്ഞോ എന്ന്... അയ്യോ എനിക്ക് എന്താ പറയണ്ടെ..... അവൻ സന്തോഷം കൊണ്ടു എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു...... അവൻ അവളുടെ കഴുത്തിലേക്ക് അമർത്തി ചുംബിച്ചു.....

അവന്റെ ഓരോ കാട്ടികൂട്ടൽ കണ്ടിട്ട് പല്ലവി അവനെ തന്നെ നോക്കി നിന്നു..... ചിലപ്പോൾ ദക്ഷന് അവന്റെ അച്ഛൻ അവനോട് ഇങ്ങനെ എങ്കിലും സംസാരിക്കുന്നത് ആദ്യം ആയിട്ട് ആകും..... കഴുത്തിൽ എന്തോ നനവ് പോലെ തോന്നിയപ്പോ പല്ലവി തല കുനിച്ചു അവനെ നോക്കി... എനിക്ക് എത്ര സന്തോഷം ആയിന്നോ എന്റെ അച്ഛൻ എന്നോട് ഒന്നു ശെരിക്കു മിണ്ടിയപ്പോ അല്ലെഗിൽ എന്നേ ചീത്ത പറയാൻ..ആയിരുന്നു അച്ഛൻ എന്റെ അടുത്തേക്ക് ഒന്ന് വന്നിരുന്നതു.. എന്തെങ്കിലും പറയാൻ ഉണ്ടെഗിൽ അമ്മയോട് പറയുംഅല്ലെഗിൽ ചിലപ്പോ അതും ഉണ്ടാവില്ല. ... ഞാനും ഒത്തിരി ആഗ്രഹിചിരുന്നു..... അയ്യേ..... ഇത്രയും വലിയ ആൾ ആണോ ഇങ്ങനെ കരയുന്നത്... അല്ലെഗിൽ ഞാൻ കരയുമ്പോൾ കളിയാക്കിയാ ആള് താ അച്ഛൻ ഒന്ന് ശെരിക്കും മിണ്ടി എന്നു പറഞ്ഞു കരയുന്നു.. അയ്യേ മോശം...... ദെ വാവേ നിന്റെ അച്ഛൻ ഉണ്ടാലോ ചില നേരത്തു ഭയഗര ഷോ ആണ്.... കണ്ടില്ലേ വെറുതെ ഇരുന്നു കരയുന്നു...... ഞാൻ കരഞ്ഞോന്നും ഇല്ല അവൻ കണ്ണിൽ അമർത്തി തുടച്ചു പറഞ്ഞു... ഓഹ്ഹ് അപ്പൊ ചിരിക്കായിരുന്നോ....

നിന്നേ ഞാൻ........ അവൻ അവളെ വാരി എടുത്തു.... ദെ വാതിൽ അടച്ചിട്ടു ഇല്ലട്ടാ.... ഒന്നു നിർത്തു....... ഇല്ലല്ലൊ....നീ എന്റെ മോളോട് എന്റെ കുറ്റം പറഞ്ഞു കൊടുത്തുല്ലെ.... അവൻ അതും പറഞ്ഞു അവളെ ബെഡിൽ കിടത്തി.... നേരെ പോയി വാതിൽ അടച്ചു കുറ്റി ഇട്ടു..... അവളുടെ അടുത്ത് വന്നു കിടന്നു..... എന്താണ് മോനെ ഇന്ന് ഒത്തിരി സന്തോഷത്തിൽ ആണലോ.... ഇങ്ങനെ കിടന്ന ഇങ്ങനെയാ കിടക്കെ ഉണ്ടാവുള്ളു.... മോൻ എഴുനേറ്റെ..... അയ്യാ.... അതിനു നിനക്ക് ഇവിടെ പണി ഒന്നുമില്ലല്ലൊ .. പിന്നെ ഞാൻ ഇന്ന് ഫുൾ ടൈം വിട്ടിൽ ഉണ്ട്.... അപ്പൊ ഞാൻ എന്റെ മോളുടെ കൂടെ തന്നെ ഉണ്ടാകും.... കേട്ടാലോ..... അവൻ അവളുടെ കൂടെ നേരെ കിടന്നു....അവളുടെ മാറിൽ തല വെച്ചു ഒരു കൈ കൊണ്ടു അവളുടെ വയറിനെ പൊതിഞ്ഞു പിടിച്ചു..... ടീ..... നീ എന്താ എന്നോട് ഒന്നും ചോദിക്കത്തെ.... അല്ലെഗിൽ ഈ സമയത്തു ഓരോ ആഗ്രഹം ഉണ്ടാവില്ലേ..... അതെ എനിക്ക് എന്തെങ്കിലും തോന്നണ് എങ്കിൽ പറയാം..... കേട്ടാലോ ഭർത്തു..... ഓഹ്ഹ് . പല്ലവി.... ദക്ഷൻ അവളെ തോണ്ടി.. എന്താ...... അതെ.... പല്ലവി... ഇവിടെ അതൊക്കെ വന്ന.. എന്ത്.... അല്ലാ... അത്.. എന്റെ കുഞ്ഞിന് ഉള്ളത്.. അവന്റെ കൈകൾ അവളുടെ മാറിൽ തലോടി ആഹ്ഹ് മോൻ വിട്ടേ... അടുത്ത് വന്നു കിടന്നപ്പോഴെ ഞാൻ ഊഹിച്ചതാ വല്ല കുരുത്ത കേടു ആയിട്ടു വരുന്നു....

അവൾ അവന്റെ കൈ എടുത്തു മാറ്റി... കഷ്ട്ടം ഉണ്ടുട്ടോ പല്ലവി ഞാൻ പിന്നെ ആരോടാ ചോദിക്ക..... ദെ വേറെ ആരോടെങ്കിലും ചോദിച്ച കണ്ണ് അടിച്ചു പൊളിക്കും ഞാൻ പറഞ്ഞില്ലന്നു വേണ്ട.....മോൻ ഇവിടെ കിടക്കു.. ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ.. ഒരു എവിടെക്കും പൊക്കൽ ഇല്ല.. അവിടെ കിടക്കു.... എനിക്ക് ഉറങ്ങണം പല്ലവി.... ഇന്നലെ ശെരിക്കും കിടന്നില്ല.... നീ ഇവിടെ കിടക്കു കുറച്ചു നേരം പ്ലീസ് ഞാൻ ഉറങ്ങി കഴിഞ്ഞിട്ട് നീ പൊക്കോ... മ്മ്മ്.... അവൾ അവനെ അവളുടെ മാരോട് ചേർത്തു.... തലയിൽ തലോടി..... ചില നേരത്തു മീശ കൊണ്ടു ദക്ഷൻ കുറുമ്പ് കാണിക്കുമ്പോ പല്ലവി അവന്റെ ചെവിയിൽ പിടിക്കും... പല്ലവി... നമുക്ക് ആമി മോളെ കാണാൻ പോണം ഇന്ന്... പിന്നെ.... ഞാൻ നിന്നിൽ നിന്നു ഒരു കാര്യം മറച്ചു വെച്ചിട്ടുണ്ട് അത് ഞാൻ പിന്നെ പറയാം.... കുറച്ചു ദിവസങ്ങൾ കഴിയുമ്പോ അത് തന്നെ ഞാൻ പറഞ്ഞു തന്നോളം... അവൻ അവളെ കുറച്ചു കൂടെ മുറുകെ കെട്ടിപിടിച്ചു.. പിന്നെ നമ്മുടെ മോളെ ഞാൻ പാറു എന്നു വിളിക്കുള്ളൂ.. ഞാനും നീയും നമ്മുടെ പാറുവും അവളുടെ അനിയൻമാരും മാത്രം...... എന്ത് രസം ആകുംല്ലെ..... പല്ലവി ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ നീ.... അവളുടെ അനക്കം ഒന്നും ഇല്ലാത്ത കാരണം അവൻ തല പൊന്തിച്ചു നോക്കി... ആള് നല്ല ഉറക്കം ആയി......

ആഹ്ഹ് ബെസ്റ്റ്..... എന്നേ ഉറക്കാം എന്ന് പറഞ്ഞു കിടന്ന ആള് ആണ്.... അവൻ ഒന്നു ചിരിച്ചു അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.. അവന്റെ താടി കാരണം അവൾ ഉറക്കത്തിൽ നിന്നും എനങ്ങി..... ആ... ഇനി ഇവളോട് പറഞ്ഞിട്ട് കാര്യം ഇല്ല... അവൻ അവളിൽ നിന്നും കുറച്ചു താഴേക്ക് ഇറങ്ങി കിടന്നു.... പതുകെ സാരി മാറ്റി അവളുടെ വയറിൽ തന്നെ നോക്കി കിടന്നു.... അവൾ ശ്വാസം വലിക്കുമ്പോ ഉയർന്നു താഴുന്ന അരകെട്ടിൽ അവൻ പതുകെ കൈ വെച്ചു..... ഒന്ന് പതുകേ ചുംബിച്ച ശേഷം അവൻ അവളുടെ അടുത്ത് നിന്നു എഴുനേറ്റു അവന്റെ ഫോൺ എടുത്തു cam ഓൺ ആക്കി ഒരു പിക് എടുത്തു സൂക്ഷിച്ചു വെച്ചു...... അതിനു ശേഷം വീണ്ടും അവളുടെ അടുത്ത് വന്നു കിടന്നു.... അവളുടെ വയറിൽ തല വെച്ചു വിരൽ കൊണ്ടു പൊക്കിളിനു ചുറ്റും കളം വരച്ചു.. നിനക്ക് അറിയോ വാവേ നിന്റെ അമ്മ ഇണ്ടല്ലോ ഇങ്ങനെ ഇരിക്കുന്ന പോലെ നോക്കണ്ട... നല്ല കുശുമ്പി ആണ് എന്റെ മോളോട് ഒന്നു ശെരിക്കു ഒന്ന് മിണ്ടാൻ പോലും ഇതു സമ്മതിക്കില്ലന്നെ... അപ്പൊ ഈ അച്ഛൻ ഉണ്ടാലോ അവള് ഉറങ്ങി കഴിഞ്ഞിട്ട് നിന്റെ അടുത്ത് ഇതു പോലെ വരും.....

നിന്റെ അമ്മ ഈ അച്ഛനെ ചെറുപ്പം മുതൽ പിന്നാലെ നടത്തിക്കുന്നതു ആണ് ഇതു വരെ കഴിഞ്ഞിട്ട് ഇല്ല.... ഈ പാവം അച്ഛൻ ആയ കാരണം ഒന്നും ചെയ്യില്ല.... എന്റെ മോളു വന്നിട്ട് നമുക്ക് രണ്ടു പേർക്കും ഇവളെ നമ്മുടെ പിന്നാലെ ഇട്ടു നടത്തിക്കാം.... ഈ അച്ഛാക്കു നേരത്തെ അറിയായിരുന്നു നിന്റെ അമ്മയെ ഞാനെ കെട്ടുള്ളൂ എന്ന്.. അത് കൊണ്ടു അല്ലെ നിന്റെ അമ്മക് വരുന്ന എല്ലാം കല്യാണ ആലോചനെയും അച്ഛൻ മുടക്കിയത്.... എന്റെ അമ്മയെ ഇവളെ ആലോചിക്കാൻ പറഞ്ഞു വിട്ടപ്പോൾ ആർക്കും സമ്മതം അല്ലാ.. ഞാൻ ഒന്നു അടുത്ത് വരുമ്പോഴോ പേടിച്ചു വിറക്കും... അപ്പൊ അച്ഛൻ എന്ത് ചെയ്തു എന്ന് അറിയോ നിന്റെ അമ്മയെ പേടിപ്പിച്ചു അങ്ങ് കെട്ടി...... നിന്റെ അമ്മക്ക് എന്നോട് ഇഷ്ട്ടം ഒന്നും ഉണ്ടായില്ല... കല്യാണം കഴിച്ചപ്പോൾ ഇഷ്ട്ടം ഒക്കെ വന്നു തൊടങ്ങി... അങ്ങനെ ഞങ്ങൾ സ്നേഹിച്ചു... അങ്ങനെ സ്നേഹിച്ചു സ്നേഹിച്ചു എന്റെ മോളു വന്നു ...... അച്ഛന്റെ മോളു വേഗം അച്ഛന്റെ അടുത്തേക്ക് വന്നോളൂട്ടാ...... അച്ഛാക്കു കൊതി ആവാ....... അവൻ പതിയെ വയറിൽ ഉഴിഞ്ഞു അമർത്തി ചുംബിച്ചു അവളെ വട്ടം പിടിച്ചു കിടന്നു..........

പല്ലവി അവൻ പറഞ്ഞത് ഓരോന്ന് ഓർത്തു ചിരിച്ചു അവന്റെ തലമുടിയിൽ തലോടി അവളും ഉറക്കത്തിലെക്കു വീണു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹 അംബികെ നീ അവനോട് ഇനി മുതൽ ഓഫീസിൽ വരാൻ ഒന്നു പറ.... എനിക്ക് വയസു ആയി തുടങ്ങിയില്ലേ... ഇനി അത് മുന്നോട്ട് കൊണ്ടു പോവാൻ ഒന്നും എന്നേ കൊണ്ട് പറ്റുന്നില്ല...അവനു ഇപ്പോ ഒരു കുടുംബം ഒക്കെ ആയി തുടങ്ങി... ഇനിയും അവൻ ജിം ബോക്സിങ് എന്നൊക്കെ പറഞ്ഞു നടന്നാൽ ശെരിയാവില്ല... എത്ര നാള എന്റെ ചിലവിൽ അവൻ കഴിയ.. അതും അല്ലാ എനിക്കും ആഗ്രഹം ഉണ്ടാവില്ലേ ഇനി വിട്ടിൽ തന്നെ ഇരുന്നു പേരകുട്ടികളെ കളിപ്പിച്ചു ഇരിക്കാൻ..... നീ അവനോട് ഒന്നു സംസാരിക്കൂ......... എന്താ ഏട്ടാ പറയുന്നേ ഞാൻ പറഞ്ഞ കേൾക്കും എങ്കിൽ അവൻ എന്നേ കേട്ടെന്നെ.... മോൾ പറഞ്ഞ കേൾക്കും ആയിരിക്കും..... അല്ലാ പറയുന്ന ആളെ നോക്ക്... നിങ്ങൾക്കും ഓഫീസിൽ പോകാൻ മടി അല്ലായിരുന്നോ ഞാൻ എങ്ങനെ ഒക്കെയാ പറഞ്ഞു അയച്ചിട്ട് ഉള്ളത് എന്ന് എനിക്ക് അറിയാം....... അത് പിന്നെ ദച്ചു നിന്റെ വയറ്റിൽ ഉള്ളപ്പോൾ അല്ലേ...

അവൻ ഇപ്പോ ഓരോന്ന് കാണിക്കുമ്പോ എനിക്ക് ചിരി വരാ.... ഇതിനെക്കൾ എന്തൊക്കെ മണ്ടത്തരങ്ങളാ ഞാൻ കാണിച്ചു കൂട്ടിയെ.... എത്ര വർഷം കഴിഞ്ഞിട്ട് ആണ് നമ്മുടെ മോൻ ഉണ്ടായേ.... കുട്ടികൾ ഇല്ലാത്തതിന് കുറെ കളിയാക്കിയിട്ട് ഉണ്ട് നാട്ടുകാർ.. ഒരു മാതിരി അർത്ഥം വെച്ചിട്ട് ഉള്ള വാക്കുകളും... എന്റെ അമ്മയുടെ കൈയിൽ നിന്നു തന്നെ നിനക്ക് ഒരുപാട് കേട്ടിട്ട് ഉള്ളത് അല്ലേ.... അതൊക്കെ കഴിഞ്ഞു കാര്യം അല്ലേ ഏട്ടാ.... നമുക്ക് ആൺ ആയും പെണ്ണു ആയും അവൻ ഇല്ലെ.. ഇപ്പോ അവൻ നമുക്ക് ഒരു പേരകുട്ടിയെ തരാൻ പോകുന്നു..... ഞാൻ എന്റെ കുടുംബശ്രീ ഗ്രൂപ്പിൽ ഒക്കെ എല്ലാവർക്കും ചെലവ് കൊടുത്തു....... ഇനി അവൻ ഓഫീസിൽ കൂടെ വന്നു തുടങ്ങിയ മതി..... പിന്നെ എനിക് എന്റെ ഭാര്യയെയും സ്നേഹിച്ചു പേരെകുട്ടികളെ കളിപ്പിച്ചു വിട്ടിൽ ഇരിക്കാം..... അതൊക്കെ നമുക്ക് ഇരിക്കാം ഇപ്പോ ഓഫീസിൽ പോവാൻ നോക്ക് പോവാൻ നോക്ക്..... മ്മ്മ് പറഞ്ഞു പറഞ്ഞു എന്തോ പോലെ ഇന്ന് പോണ.... അല്ലെഗിലും തന്തയും മോനും രണ്ടും കണക്കാ.... പോടീ........ ജയനാഥൻ അംബികയുടെ കവിളിൽ നുള്ളി...... ദെ.... പിള്ളേര് കാണും.... എന്നാ വാ നമുക്ക് റൂമിൽ പോവാം... ഏട്ടൻ പോയി റെഡി ആവു.. ഞാൻ കഴിക്കാൻ എടുക്കാം... ഇവിടെതെ രാക്ഷസൻ ഇനി ഫുഡ്‌ കഴിക്കാൻ മാത്രം പുറത്തു ഇറങ്ങുള്ളൂ.......

അതും പറഞ്ഞു അംബിക അടുക്കളയിൽ പോയി ജയനാഥൻ റൂമിലേക്കും...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ടാ വിനോദെ........ ടോ കിളവ നിന്നോട് പല വട്ടം പറഞ്ഞിട്ട് ഉണ്ട് എന്നേ വിനോദ് എന്ന് വിളിക്കരുത് എന്ന് താൻ ഇനി ഹരി എന്ന് വിളിച്ച മതി... ഇവിടെ ഒക്കെ അടുത്ത് വീട് ഒക്കെ ഉള്ളതാ.... എല്ലാവർക്കും നമ്മൾ അച്ഛനും മോനും ആണ്.. ഇനി നിങ്ങൾ അങ്ങനെ വിളിച്ച കൊന്ന് കളയും നായിന്റെ മോനെ.... ആാാ തെറ്റ് പറ്റിപ്പോയി ഇനി ശ്രദ്ധിക്കാം.. പിന്നെ ആ ദേവ് വിളിച്ചിട്ട് ഉണ്ടായിരുന്നു.. അയാൾക്ക് നമ്മൾ തമ്മിൽ ഉള്ള ബിസിനസ്‌ ക്യാൻസൽ ചെയ്യണം എന്ന്.... ആ കഴുവേറി മോൻ അങ്ങനെ പറഞ്ഞോ.... ആ.. നമ്മൾ ഇപ്പോ അങ്ങനെ ഒന്നും പെണ്ണുങ്ങളെ കൊടുക്കുന്നില്ലല്ലൊ.... ആകെ 5 പേരെയാ എനിക്ക് ആ കമ്പനിയിൽ നിന്നും കൊണ്ടു പോകാൻ പറ്റിയെ.... ജോലി മോഹിച്ചു 5 എണ്ണം ആണ് വന്നു പെട്ടത്.... ബലം പ്രയോഗിച്ച ചിലപ്പോ നമ്മൾ പെടും.. അതാ ഞാൻ ആ കൈ നോക്കതതു.... പിന്നെ നീ ആ പെൺകൊച്ചിന്റെ പേര് പറഞ്ഞു ഇവിടെ എത്ര നാൾ ആണ്... അവൾ കെട്ടി കല്യാണവും കഴിഞ്ഞു...

അവന്റെ ഒരു രോമത്തിൽ പോലും നമ്മുക്ക് തൊടാൻ പറ്റിയിട്ടു ഇല്ല.. നീ തന്നെ അല്ലേ പറഞ്ഞേ അവനു നമ്മൾ സംശയം ഉണ്ടെന്ന് ഇനിയും ഇവിടെ നിക്കണോ... ഞാൻ ദേവ് സാറിനോട്‌ ഒന്നും കൂടെ സംസാരിക്കാം... അയാളെ പിണക്കുന്നതു ശെരിയല്ല..... പിന്നീട് നമുക്ക് ഈ ഫീൽഡിൽ പിടിച്ചു നിക്കാൻ പറ്റില്ല..... അന്ന് ഞാൻ നിന്നോട് പറഞ്ഞതു അല്ലേ നമുക്ക് കോയമ്പത്തുർ പോകാം എന്ന് അവിടെ ഇപ്പോ നമ്മുടെ ആവശ്യം ഉണ്ട്... ഇനി നമുക്ക് ഇവിടെ നിന്നിട്ട് കാര്യം ഇല്ല....... അത് നിങ്ങൾ ആണോ പറയേണ്ടത്..... ഞാൻ മോഹിച്ചതു എനിക്ക് നേടാൻ അറിയാം... പല്ലവി അവൾ ഒരു പാവം തന്നെയാ..... വേണേൽ എനിക്ക് അവളെ വിട്ടു കളയാം ആയിരുന്നു.. അവളെക്കാൾ നല്ല പെണിനെ എനിക്ക് ഇനിയും കിട്ടും.. പക്ഷെ അവൻ.... അവൻ എന്നേ ആളുകളുടെ മുന്നിൽ വെച്ചു തല്ലിയത് അത് ഞാൻ മറക്കില്ല... എന്റെ നേരെ തല്ലിയിട്ട് അവൻ ആണായി നടക്കില്ല.... എനിക്ക് അവനെ ആരും അറിയാതെ കൊല്ലാൻ പറ്റും... പക്ഷെ ഞാൻ അത് ചെയ്യില്ല...അവൻ ഇഞ്ചു ഇഞ്ചു ആയി ചാവണം... എന്നേ തല്ലിയ അവന്റെ കൈ കൊണ്ട് അവൻ അവനെ തന്നെ തല്ലണം.... അത് ഞാൻ ചെയ്തിരിക്കും.....ദക്ഷ എന്റെ നേരെ നിന്റെ കൈ വീണിട്ട് ഉണ്ടെകിൽ അതിനു ഉള്ളത് ഞാൻ തന്നിരിക്കും....... ഹരി വീറോടെ പറഞ്ഞു...... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

പല്ലവി എഴുന്നേൽക്കുമ്പോ ദക്ഷൻ അവളുടെ വയറിൽ മുഖം പൂഴ്ത്തി കിടക്കയിരുന്നു... അവൾ അവൻ ഉറക്കത്തിൽ നിന്നും ഉണരതെ പതുകെ എഴുനേറ്റു അവന്റെ തലയിൽ ഒന്ന് തലോടി പതിയെ ചുംബിച്ചു അമ്മയുടെ അടുത്തേക്ക് ചെന്നു..... അവനോ... ഉറങ്ങാ...... മോൾക്ക്‌ എന്തെങ്കിലും കഴിക്കാൻ വേണോ.... ഏയ്‌.... അമ്മേ അച്ഛൻ പോയ ... ആ പോയി പിന്നെ മോളെ അച്ഛന് വയസായി തുടങ്ങി ഇനിയും അച്ഛനെ ജോലിക്ക് പോവാന്ന് വെച്ച അത് നടക്കുന്ന കാര്യം അല്ലാ... എന്റെ മോനോട് ഞാൻ പറഞ്ഞ കാര്യം ഇല്ല നീ അവനോട് ഒന്ന് സംസാരിക്കു..... ഞാൻ പറയാം അമ്മേ..... അപ്പോഴേക്കും ദക്ഷൻ അവന്റെ ഉറക്കം കഴിഞ്ഞു അവരുടെ അടുത്തേക്ക് വന്നു... അമ്മ അവരെയും കൊണ്ടു പൂമുഖത്തു പോയി ഇരുന്നു.... അമ്മ കാലു നീട്ടി ഇരുന്നപ്പോൾ തന്നെ ദക്ഷൻ ഓടി വന്നു അമ്മയുടെ മടിയിൽ തല വെച്ചു കിടന്നു അവൻ തന്നെ അമ്മയുടെ കൈ എടുത്തു അവന്റെ തലയിൽ വെച്ചു.... എന്നിട്ട് കണ്ണുകൾ അടച്ചു കിടന്നു..... പല്ലവി അവനെയും അമ്മയെയും നോക്കി ഇരുന്നു.... അമ്മേ ഞാൻ ഇവളെയും കൊണ്ടു ഇന്ന് അച്ഛന്റെ വിട്ടിൽ പോവുംട്ടാ....

വെറുതെ ഒന്ന് പോയി നാളെ വരാം... ദക്ഷൻ തല പൊന്തിച്ചു അമ്മയോട് പറഞ്ഞു... മ്മ്മ് അച്ഛൻ കേൾക്കണ്ട..... അമ്മ അച്ഛനോട് പറഞ്ഞ മതി... അല്ലെടീ... ദെ ഞങ്ങളു നാളെ വരൂ..... ഇങ്ങനെ ഒരു ചെക്കൻ അമ്മ ദക്ഷന്റെ ചെവിയിൽ പിടിച്ചു.... എന്റെ മോളെ നിനക്ക് അറിയോ ഈ തെമ്മാടി ഒരു കാര്യം നടക്കണം എന്ന് തോന്നിയ അത് ഇങ്ങനെ എങ്കിലും ചെയ്തില്ല എങ്കിൽ അവനു ഉറക്കം വരില്ല.... ഇവന് വയറ്റിൽ ഉണ്ടായപ്പോ എനിക്ക് കിണ്ണത്തപ്പം ഉണ്ണിയപ്പം ഒകെ ആയിരുന്നു ഇഷ്ട്ടം അത് കൊണ്ടു അല്ലേ ഒരു അപ്പത്തെ പോലെ ഇരിക്കുന്നെ... അമ്മാ....... ദക്ഷൻ ഒച്ച എടുത്തു... അവന്റെ ചെറുപ്പത്തിലെ ഓരോ വികൃതികൾ അമ്മ ഓരോന്നും എടുത്തു പറഞ്ഞു... പല്ലവി എല്ലാം കെട്ടു ഇരുന്നു..... മ്മ്മ് മതി നിങ്ങൾക്ക് പോകാൻ ഉള്ളത് അല്ലേ ഇപ്പോ ഇറങ്ങിയാലെ അവിടെ നേരത്തിനു എത്തു..... വേഗം പോയി എന്തെങ്കിലും കഴിച്ചു റെഡി ആവാൻ നോക്ക്..... പല്ലവി അപ്പൊ തന്നെ റൂമിലേക്ക് പോയി.. അവളുടെ പിന്നാലെ ദക്ഷൻ അവൾക്കു കഴിക്കാൻ ഉള്ള ഫുഡ് പ്ലേറ്റിൽ ആക്കി റൂമിലേക്ക് പോയി..... റെഡി ആവാതെ ജനലിൽ തന്നെ നോക്കി നിക്കായിരുന്നു പല്ലവി..

അവൻ കൊണ്ടു വന്ന ഫുഡ് അവിടെ വെച്ചു അവളെ പുറകിൽ നിന്നും വാരി പുണർന്നു.... ദക്ഷൻ വന്ന അപ്പൊ തന്നെ അവൾ തിരിഞ്ഞു അവനെ നോക്കി ചിരിച്ചു... എന്റെ ഭാര്യ കഷ്ട്ടപെട്ടു ചിരിക്കാൻ നോക്കണ്ട.. കരയണം എന്ന് തോന്നിയാൽ കരയണം പക്ഷെ അത് എന്റെ മുന്നിൽ ആകണം അല്ലാതെ സീരിയൽ നടി മാരെ പോലെ പൂജമുറിയിലോ ദെ ഇതു പോലെ ജനലിൽ നിന്നു മാനത്തെക്കു നോക്കി കരഞ്ഞ എന്റെ കയ്യിന്നു നല്ലത് വാങ്ങുവേ പല്ലവി...... അവൻ പറഞ്ഞു കഴിഞ്ഞതും പിടിച്ചു വെച്ച കണ്ണുനീർ മുഴുവൻ അവൾ തുറന്നു വിട്ടു... അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..... മ്മ്മ് ഇനി പറ എന്താ പറ്റിയെ എന്റെ കുഞ്ഞിന്റെ അമ്മക്ക്..... മ്മ്മ്..... എനിക്ക് എന്റെ അമ്മയെയും അച്ഛനെയും ഒരുപാട് മിസ്സ്‌ ചെയുന്നു ദക്ഷ...... ഒത്തിരി അവർ ഇപ്പോ അടുത്ത് ഉണ്ടെകിൽ എന്ന് ആഗ്രഹിച്ചു പോവാ ഞാൻ.... എന്തിനാ ദക്ഷ അവർ എന്നേ ഒറ്റക്ക് ആക്കി പോയത്........ അവൾ തേങ്ങി കരഞ്ഞു........

എനിക്ക് വേണ്ടി . എന്റെ മക്കൾക്കു വേണ്ടി.. എന്റെ അമ്മയ്ക്കും അച്ഛനും വേണ്ടി.... എനിക്ക് അറിയാം ഈ സമയത്ത് ഒരു പെണ്ണു കൂടുതൽ ആഗ്രഹിക്കുന്നത് അവളുടെ വീട്ടുകാരെ ആണെന്.. അതിനു നീ എന്തിനാ വിഷമിക്കുന്നെ... നിനക്ക് ഒരേ സമയം അച്ഛനും അമ്മയും ഞാൻ തന്നെ അല്ലേ.. നീ എന്തിനാ കരയുന്നെ നിനക്ക് ഒരു ഭർത്താവ് ഇല്ലെ അമ്മയും അച്ഛനും ഉണ്ട് നമ്മുടെ മോൾ ഉണ്ട് പിന്നെ എന്തിനാ ഈ ഒരു കരച്ചിൽ..... ദെ പാറു... നിന്റെ അമ്മ ഉണ്ടാലോ അച്ഛൻ എന്തൊക്കെ പറഞ്ഞിട്ടും ഈ കരച്ചിൽ നിർത്തുന്നില്ല നമുക്ക് നിർത്തിക്കാം.. അവൻ അവളുടെ മുഖം കൈക്കുള്ളിൽ എടുത്തു കവിളിൽ പതിയെ കടിച്ചു...... അവൾ ചെറു വേദനയോടെ മുഖം എനക്കി.... അവൻ അവളെ അവിടെ നിർത്തിയിട്ട് അവൻ അലമാരയിൽ പോയി ഒരു സാധനം എടുത്തു കൊണ്ടു വന്നു അവളുടെ കൈയിൽ വെച്ചു കൊടുത്തു.... എന്താ ദക്ഷ ഇതു..... ഇതു എങ്ങനെ... അതേലോ എന്റെ ഭാര്യയുടെ വീടിന്റ ആധാരം... അതായത് എന്റെയും അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് ഇനി നിനക്ക് സ്വന്തം..... അവൾ ഒന്നും മനസ്സിൽ ആകാതെ അവനെ നോക്കി......

എന്താടി പൊട്ടിക്കാളി... ഇതു എന്റെ കൈയിൽ കിട്ടിയിട്ട് കുറച്ചു നാൾ ആയി ഇന്ന് നിനക്ക് ഇതു തന്നില്ല എങ്കിൽ നീ കരഞ്ഞു എന്റെ കുഞ്ഞിന് എന്തെങ്കിലും വരുത്തി വെക്കും അതാ.... ഇനി എന്റെ മോളു ആ കണ്ണ് ഒക്കെ തുടചേ..... ഞാൻ ഒത്തിരി ആഗ്രഹിചിട്ട് ഉണ്ടായിരുന്നോ ദൂരെ നിന്നു ഞങ്ങളുടെ വീട് കാണുമ്പോ എന്റെ നെഞ്ചു പിടയും... താങ്ക്സ് ഒത്തിരി നന്ദി.. ദെ എന്റെ കയ്യിനു നല്ലതു കിട്ടുവേ അവളുടെ അമ്മുമ്മയുടെ ഒരു നന്ദി എനിക്ക് വേണ്ടത് ഞൻ എടുത്തോണ്ട്.... അവൻ അവളുടെ അരയിൽ പിടിച്ചു അവനിലേക്ക് വലിച്ചു... അവളുടെ താലിയെ കൊതിയോടെ നോക്കി.. അവൻ അവളുടെ കഴുത്തിലെക്കു മുഖം ചേർത്തു വെച്ചു... തല കുനിഞ്ഞു അവളുടെ താലി മാല വായിൽ എടുത്തു നുണഞ്ഞു വിട്ടു....... പല്ലവി നമുക്ക് പോണ്ടേ വീട്ടിലേക് ഒരു ദിവസം. മ്മം.... ഇപ്പോ പോണ്ട നമ്മുടെ മോൾ വന്നിട്ട് ഒരുമിച്ചു അച്ഛനെയും അമ്മയെയും കാണണം.... നമ്മുടെ അല്ലാ എന്റെ മോളു...... അവൾ അവന്റെ കൈ തണ്ടയിൽ നോക്കി ഒന്ന് കൊടുത്തു... അവൻ അവളെ നോക്കി കണ്ണ് ചിമ്മി അവളെ അവനിലേക്ക് കൂടുതൽ ചേർത്തു പിടിച്ചു....................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story