പരിണയം ♥️♥️♥️: ഭാഗം 31

parinayam devika

എഴുത്തുകാരി: ദേവിക

വൈകുന്നേരം ആയപ്പോഴേക്കും ദക്ഷനും പല്ലവിയും അച്ഛന്റെ വിട്ടിൽ എത്തി..... കേറിയ അപ്പൊ തന്നെ ആമി മോളു ഓടി വന്നു പല്ലവിയുടെ അടുത്തെക്കു ചാഞ്ഞു..... ആമി മോളെ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ല... പല്ലവി ആന്റിക്കു വേദന എടുക്കില്ലെ... ആന്റിക്കു വേദന എടുത്ത ആന്റിയുടെ വയറ്റിൽ ഉള്ള കുഞ്ഞാവക്കും വേദന എടുക്കും അമ്മ ഇന്നലെ പറഞ്ഞില്ലേ ആന്റിയുടെ വയറ്റിൽ കുഞ്ഞാവാ ഉണ്ടെന്ന്... നിമിഷ ആമിയെ വാരി എടുത്തു കൊണ്ടു പറഞ്ഞു.... ആമി മോളു കിഴ്ചുണ്ടു വായിന്റെ ഉള്ളിൽ ആക്കി പല്ലവിയെ നോക്കി... വാടീ. കള്ളി പെണ്ണെ .... ദക്ഷൻ അവളെ നോക്കി വിളിച്ചു.. നിമിഷയുടെ കൈയിൽ നിന്നും വേഗം ആമി അവന്റ കയില്ലേക്ക് ചാഞ്ഞു...... അവന്റെ മുറിവ് പറ്റിയ നെറ്റിയിൽ പതിയെ തൊട്ടു നോക്കി... അവൻ ഒച്ച എടുത്തപ്പോ കൈ മാറ്റി അവന്റെ മുഖത്തു തന്നെ നോക്കി ഇരുന്നു.. അഹ് അവിടെ തന്നെ നിക്കാതെ കേറി വാ.... അവൻ ആമിയെയും പിടിച്ചു അകത്തേക്ക് നടന്നു.... അമ്മവനോ.... അപ്പച്ചി...... കവല വേരെ ഒന്ന് പോയേക്ക.... മക്കള് ഇനി നാളെ അല്ലേ പോവു... മോൾക്ക് ഇപ്പോ എത്രയായി 2 മാസം. നന്നായി നോക്കണംട്ടാ മോളെ..... മക്കള്ളൂ പോയി ഡ്രസ്സ്‌ ഒക്കെ മാറു..... ആമി നീ ഇങ്ങു വാ... അവര് ഇപ്പോ വരും.... നാൻ ഇല്ല......

ആമി അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു ചാഞ്ഞു കിടന്നു.... അവൻ അവളെയും കൂട്ടി റൂമിലേക്ക് ചെന്നു...... പല്ലവിക്ക് അവിടെക്കു വരുമ്പോ ഒരു പ്രത്യക ഇഷ്ട്ടം ആണ്.... ആമിയെ എടുത്തു ദക്ഷൻ ബെഡിൽ ഇട്ടു അവനും അതിൽ കേറി കിടന്നു... ദച്ചു... അമ്മായിയുടെ വയ്യറ്റിൽ കുഞ്ഞവാ ഉണ്ട.... ആാാ ഇണ്ടാലോ അത് കൊണ്ടു ആമി മോളുടെ കൂടെ അമ്മായി ഇനി കളിക്കാൻ വരില്ല..... അത് എന്തെ.... കുഞ്ഞാവ ഉണ്ടെകിലെ അമ്മായിക്കു എങ്ങനെ കളിക്കാനാ.... ആനോ...... അതേലോ അപ്പൊ ആമിടെ കൂടെ ഞാൻ കളിക്കും... ഇന്ന് പോവോ... പോണ... മേണ്ട..... നമുക്ക് കളിക്കാം..... ആാാ വാ.... ദക്ഷൻ ആമിയെ തലയിണ കൊണ്ടു പതുകെ അടിച്ചു.... രണ്ടും കൂടി അങ്ങോട്ടും ഇങ്ങോട്ടും ഓരോന്നും കാണിച്ചു അവസാനം ആമി മോളു കരഞ്ഞു. പല്ലവി വന്നു അവളെ എടുത്തു കൊണ്ടു പോയി... പല്ലവിയുടെ തോളിൽ കിടന്നു ദക്ഷനെ നോക്കി ചുണ്ടു കൂർപ്പിച്ചു നാക്ക് നീട്ടി കളിയാക്കി അവളെ മുറുകെ പിടിച്ചു കിടന്നു... പൊടീ കാന്താരി.... നീ പോതാ....... അവളും അവനെ തിരിച്ചു വിളിച്ചു.... അവൻ അവളെ നോക്കി ചിരിച്ചു ഡ്രസ്സ്‌ മാറാൻ നിന്നു.....

പല്ലവി അടുക്കളയിൽ അപ്പച്ചിയുടെ ഓരോ സ്വാതും അറിഞ്ഞു കൊണ്ടിരുന്നു.... കൂടുതൽ നേരവും അവൾ നിമിഷയുടെ കൂടെയും അപ്പച്ചിയുടെ കൂടെയും ചിലവഴിച്ചു..... ആമി മോളു ദക്ഷൻ ആയി പിണങ്ങിയാ കാരണം പല്ലവിയുടെ കൂടെ തന്നെ ആയിരുന്നു.... ദക്ഷൻ കുറെ നേരം ഫോണിളും അവിടേക്ക് ഇവിടെക്കു ഒക്കെ നടന്നു സമയം കളഞ്ഞു..... ഏതു നേരത്ത് ആണാവോ ഇവിടെക്കു വരാൻ തോന്നിയെ.... ഇവളെ ആണേൽ ഒന്ന് കാണാൻ പോലും കിട്ടുന്നില്ല.... ഇവൾക്ക് എന്താ എന്റെ അടുത്തേക്ക് ഒന്നു വന്ന...... ആ കാന്താരി വന്നിരുന്നു എങ്കിൽ സമയം പോയെന്നെ... അത് എങ്ങനെയാ വന്നപ്പോ തന്നെ എന്റെ ഭാര്യ അതിനെ കൈയിൽ എടുത്തില്ലേ.... ഹാളിൽ നിന്നും ഒരൊത്തരു വർത്താനം പറയുന്നതു കേട്ടിട്ട് ആണ് ദക്ഷൻ അവരുടെ അടുത്തേക്ക് ചെന്നു.... ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു... നമ്മുടെ ദക്ഷനു കുറച്ചു കുശുമ്പ് കൂടുതൽ ആയ കാരണം പല്ലവിയുടെ അടുത്ത് ഇരിക്കുന്ന വിഷ്ണുവിനെ കണ്ടപ്പോ അവന്റെ മുഖത്തു ഉണ്ടായിരുന്ന ചിരി മാഞ്ഞു..... അവനും അവരുടെ അടുത്ത് പോയി വർത്താനത്തിൽ കൂടി......

ചേട്ട....... ഞങ്ങൾക്കു നല്ല ചെലവ് വേണട്ടാ....... ആാാ...... നീ എപ്പോഴാ വന്നേ.... കുറച്ചു നേരത്തെ...... എന്റെ ദച്ചു ഇവനും ഉണ്ട് ഇവന്റെ കൂട്ടുകാരും ഉണ്ട്... രാത്രി 12 കഴിയാതെ വിട്ടിലേക്ക് വരില്ല.. വന്നാലോ ഈ pubg കളിച്ചു ഇരിക്കും പിന്നെ രാവിലെ ആണ് കിടന്നു ഉറങ്ങാ.....അപ്പച്ചി ദക്ഷനോട്‌ പറഞ്ഞു...... വിഷ്ണു ഇതൊന്നും കേൾക്കത്ത പോലെ ഇരുന്നു.... അതിലെ പല്ലവി ഇനി കോളേജിൽ പോയി തുടങ്ങുന്നുണ്ടോ.... ടാ വിഷ്‌ണുവെ കാര്യം നി ആയിരിക്കും മൂത്തതു എന്നാൽ മോളു നിന്റെ ചേട്ടന്റ ഭാര്യ ആണ്.. അപ്പൊ നി അത് പോലെ വേണം വിളിക്കാൻ.... അപ്പച്ചി അവനോട് പറഞ്ഞു..... അത് പിന്നെ ഞാൻ.... ദക്ഷൻ എല്ലാം കേട്ടിട്ടും മിണ്ടാതെ ഇരുന്നു... അപ്പൊ ചേട്ടത്തി.... നമ്മുടെ ജൂനിയർ വരാൻ ഇനിയും ടൈം ഉണ്ടലെ....ഇപ്പോ കൊച്ചു വളർന്നു തുടങ്ങോ... വിഷ്ണു പല്ലവിയുടെ മുഖത്തു നോക്കി ചോദിച്ചു അവന്റെ കൈ അവളുടെ വയറിൽ കുഞ്ഞിനെ തൊടാൻ പോയി.... അവന്റെ ഓരോന്ന് കണ്ടു ദക്ഷനു ഇനിയും പിടിച്ചു നിൽക്കാൻ പറ്റിയില്ല... അനിയൻ ആണെകിലും ഇതൊന്നും പറ്റില്ല.... അവൻ വിഷ്ണുവിന്റെ അടുത്തേക്ക് പോയി അവനെ എഴുനെൽപ്പിച്ചു തോളിൽ കൂടെ കൈ ഇട്ടു... വാടാ നമുക്ക് പുറത്ത് ഇറങ്ങാം..... ആ ചേട്ടാ..... അമ്മേ ഞാൻ ചേട്ടന്റെ ഒപ്പം ഒന്ന് പുറത്ത് പോയിട്ട് വരാം.....

വിഷ്ണു ഉത്സാഹത്തോടെ പറഞ്ഞ് അവിടെന്നു ഇറങ്ങി... ദക്ഷൻ പോവുന്നതിനു മുമ്പ് തിരിഞ്ഞു നോക്കി അവൾ വേണ്ട എന്നു തല വെട്ടിച്ചു കാണിച്ചു.... ദക്ഷൻ അവളെ കണ്ണ് ചിമ്മി വിഷ്ണുവിനെ നോക്കി നന്നായി ഒന്നു ചിരിച്ചു അവന്റെ തൊള്ളിൽ കൈ ഇട്ടു നടന്നു... വിഷ്ണു ആണേൽ ഒന്നും മനസ്സിൽ ആകാതെ ഒരു പൊട്ടനെ പോലെ ദക്ഷന്റെ ഒപ്പം നടന്നു.... എന്താവോ എന്തോ.... പല്ലവി മനസ്സിൽ ഓർത്തു... അവർ ആ പാടത്തു ഒക്കെ നടന്നു.. കുറച്ചു ദൂരം കഴിഞ്ഞപ്പോ തോളിൽ ഉള്ള പിടി കൂടി വന്നു...... വീണ്ടും ആയപ്പോൾ വിഷ്ണുവിനു പേടിയായി.... ആരും ഇല്ലന്ന് തോന്നിയപ്പോൾ ദക്ഷൻ അവന്റെ കോളറിൽ പിടിച്ചു ഒരു മരത്തിന്റെ മേലെ ചാരി നിർത്തി.... ചേട്ടാ.... വിട്........ നീ എന്താടാ അവിടെ വെച്ചു പറഞ്ഞേ... നിനക്ക് കുഞ്ഞിന്റെ വളർച്ച അറിയണം എന്ന് അല്ലേ.... നിനക്ക് ഞാൻ കാണിച്ചു താരാടാ....... പല്ലവി എന്ന് വിളിക്കാൻ അവളെ നിന്റെ മടിയിൽ ഇരുത്തി ആണോ പേര് ഇട്ടേ.. മര്യാദക്ക് ഇനി ചേച്ചിന്നു വിളിച്ചൊണ്ണം... പിന്നെ നി എന്തിനാടാ അവളുടെ വയറിൽ തൊടാൻ പോയെ.........

അതും പറഞ്ഞു ദക്ഷൻ അവന്റെ കൈ പിടിച്ചു തിരിച്ചു.... ആാഹ്ഹ്.... അത് ഏട്ടാ... ഞാൻ. അത് കുഞ്ഞാവയെ നോക്കിയതാ... ദെ എന്റെ കയ്യിന്നു കിട്ടുവെ.. ഇനി മേലിൽ ഇങ്ങനെ ആവർത്തിചാ..... ഞാൻ നിന്റെ ചേട്ടനും അവൾ നിന്റെ ചേട്ടത്തിയും ആണ് ആ സ്‌നേഹം എപ്പോഴും ഉണ്ടാകും എന്നും വെച്ചു കുരുത്ത കേടു വല്ലോം കാണിച്ച..... മോനെ വിഷ്ണു..... ആാഹ്ഹ്... ഏട്ടാ ഞാൻ ഞാൻ ചുമ്മാ ഇനി ചെയ്യുല്ല.... ആ ഏട്ടന് അത് കേട്ട മതി...... പിന്നെ ഇവിടെ നടന്ന കാര്യം ആരും അറിയണ്ട.... നിന്നേ ഞാൻ ഒന്ന് ഉപദേശിച്ചു എന്നു വെച്ച മതി.. വാ ഇനി നമുക്ക് വിട്ടിൽ പോകാം... ദക്ഷൻ അവന്റെ ചുളുങ്ങിയാ ഷർട്ട് നേരെ ഇട്ടു പറഞ്ഞു.... മ്മ്മ്.. വിഷ്ണു പതിയെ ഒന്നു മൂളി അവന്റെ പിന്നാലെ നടന്നു........ 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 ഇയാളെ കൊണ്ടു ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയല്ലൊ... ഈ ദേവ് ആയിട്ടു ഉള്ള എല്ലാം ഡിലിങ്സ് നിർത്താം എന്നു വെച്ച എത്ര രൂപയുടെ നഷ്ട്ടങ്ങള.... അതും അല്ലാ പോലീസ് കേസിൽ നിന്നു ഒക്കെ അയാളള രക്ഷിക്ക... അതു കൊണ്ടു അയാളെ പിണക്കുന്നത് ശെരിയല്ല.... ഹരി മദ്യം എടുത്തു കുടിച്ചു കൊണ്ടു ഓർത്തു..... ഇപ്പോ എന്റെ നിലനിൽപ്പിന് എനിക്ക് എന്തായാലും കോയമ്പത്തൂർക്കു പോയെ പറ്റു..... അവിടെ ഉള്ള കുറച്ചു പെണ്ണുങ്ങളെ ആരും അറിയാതെ ഡൽഹിക്ക് അയക്കണം....

വെറെ ആരോടും പറയാൻ പറ്റാത്ത പെണ്ണുകേസ് ആയ കാരണം ഞാൻ തന്നെ എന്തെകിലും ചെയേണ്ടി വരും....... ക്യാഷ് ഒത്തിരി കിട്ടും അവിടേക്ക് പോയ പക്ഷെ........ പല്ലവിയെ നോക്കി ഇരുന്ന ഞാൻ ചിലപ്പോ അകത്തു ആകും..... അവൻ കണ്ണുകൾ മുറുകെ അടച്ചു കിടന്നു...... ടോ താൻ പോയി നമ്മുടെ ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്.... നാളെ തന്നെ നമുക്ക് ഇവിടെന്നു പോണം... ഓഹ്ഹ് എപ്പോഴേങ്കിലും സമ്മതിച്ചല്ലൊ നി.... ഇത്രയും നാൾ പോലീസ് എപ്പോ വരും എന്ന് പേടിച്ചു കഴിയയിരുന്നു.... ആ പെണു പോയ വേറെ പെണ്ണു വരും..... അവളെ വിട്ടു കളഞെക്കു........ പ്ഫാ.... നായിന്റെ മോനെ.... ഹരി കസേരയിൽ നിന്നും എഴുനേറ്റു അയാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.... അയാൾ പുറകിലെക്കു മലർന്ന് അടിച്ചു വീണു..... വെറുതെ കളയണോ അവളെയോ.... അതിനു ഞാൻ വേറെ ജനിക്കണം..... എനിക്ക് വേണേൽ ആ പന്ന മോളെ പണിയാൻ എനിക്ക് അറിയാം പാടില്ല എന്ന് അല്ലാ... പക്ഷെ അവൾ വരണം എന്റെ അടുത്തേക്ക് അവൾ വരും... വരാത്താൻ എനിക്ക് അറിയാം..... അവന്റ കുഞ്ഞിനെ ഇല്ലാതെ ആകിയിട്ട് അവളിൽ തൊടാൻ എനിക്ക് അറിഞ്ഞിട്ടു അല്ലാ... തൊടുമ്പോൾ അവളെ മാത്രം ആയിട്ടു വേണം അല്ലാതെ അവന്റെ എച്ചിലിൽ കൈ വെക്കാൻ എന്നേ കിട്ടില്ല...

അവന്റ കൊച്ചു എന്നെകിലും പുറത്തു വരുല്ലൊ അന്ന്... അവളെ എനിക്ക് വേണം.. അവളെ മാത്രം ആയിട്ടു സുഗിക്കണം... അത് വരെ നി സന്തോഷിചോ പല്ലവി...... നിന്നേ ഞാൻ വേദനിപ്പിച്ചു എന്റേത് ആക്കി മാറ്റും....... അത് അറിഞ്ഞു നിന്റെ ഭർത്താവ് തകരണ്ണം... ഒരു കൊച്ചു ഉള്ള കാരണം ആത്മഹത്യാ ഒന്നും അവൻ ചെയ്യില്ല.. ഓരോ നിമിഷവും അവൻ നീറണ്ണം.. അവൻ നിന്റെ ശരീരത്തിൽ തൊടുമ്പോൾ എന്നേ ഓർമ വരണം... അത് ആണ് എന്നേ തല്ലിയതിനു ഉള്ള അവന്റെ ശിക്ഷ......... ഹരി ആരോട് എന്ന് ഇല്ലാതെ പറഞ്ഞു...... ടോ..... എന്തായാലും നാളെ തന്നെ ഇവിടെന്നു പോണം...... ഞാൻ തിരിച്ചു ഇവിടെക്കു തന്നെ വരും..... അവൾ കുടിച്ചു കൊണ്ടിരുന്ന മദ്യം അയാളുടെ അടുത്തെക്കു വലിച്ചു എറിഞ്ഞു കണ്ണുകൾ മൂടി കിടന്നു...... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 രാത്രി പല്ലവിയുടെ വയറിൽ മുഖം വെച്ചു കിടക്കായിരുന്നു ദക്ഷൻ.... വിഷ്ണുവിനെ എവിടെക്കു പോയെ... അതോ ഏട്ടൻ അനിയനെ ഒന്ന് ഉപദേശിക്കാൻ കൊണ്ടു പോയതാ എന്തെ... എന്തെങ്കിലും പ്രശ്നം ഉണ്ടോ... അയ്യാ.. ഒരു ഉപദേശം...

എന്തേ എനിക്ക് ഇഷ്ട്ടയില്ല.... ഇതൊക്ക ഞാൻ മാത്രം ചെയുന്നത് ആണ് എനിക്ക് ഇഷ്ട്ടം.... നമ്മുടെ കുഞ്ഞിനെ തൊടുന്നതും വർത്താനം പറയുന്നതും ഞാൻ മാത്രം ആയിരിക്കണം.... ഓഹ്ഹ് അങ്ങനെ ആണെകിൽ കുഞ്ഞു വലുതാവുമ്പോഴോ.... ഞാൻ അപ്പോഴേത്ത കാര്യം അല്ലാ..... ഇപ്പോ..... എന്റെ മോളു നിന്റെ വയറ്റിൽ ഉള്ളപ്പോ ഞാൻ മാത്രം എന്റെ കൊച്ചിനെ തൊട്ടാൽ മതി ദാ ഇതു പോലെ ഉമ്മ്മ വെക്കുന്നതും വർത്താനം പറയുന്നതും ഞാൻ മാത്രം ആയിരിക്കും..... അതും പറഞ്ഞു അവൻ അവളുടെ വയറിൽ ചുംബിച്ചു........ അവൾ അവനെ കവിളിൽ തലോടി അവളും കിടന്നു...... രാവിലെ തന്നെ എല്ലാവരോടും യാത്ര പറഞ്ഞു അവർ അവിടെന്ന് ഇറങ്ങി... വിഷ്ണു പല്ലവിയുടെ മുഖത്തു പോലും നോക്കുന്നുണ്ടയില്ല അത് കണ്ടു ദക്ഷന് ചിരി വന്നു.... പിന്നീട് ഉള്ള ഓരോ ദിവങ്ങൾ ദക്ഷന്റെ സ്നേഹം കൊണ്ടു പല്ലവിയെ വീർപ്പു മുട്ടിക്കൽ ആയിരുന്നു.. എന്തെങ്കിലും പറയുമ്പോ നിനക്ക വേണ്ടി അല്ലാ എന്റെ മോൾക്ക്‌ വേണ്ടി ആണെന്നും പറഞ്ഞു ഓരോന്ന് കഴിക്കാൻ തന്നു കൊണ്ടിരുന്നു..... ഹോസ്പിറ്റലിൽ ഉള്ള യാത്രയിലും ചെക്ക്അപ്പ്‌നും എല്ലാം പല്ലവിക്കു ഒപ്പം ദക്ഷൻ കൂടെ ഉണ്ടായിരുന്നു.... കുഞ്ഞിന്റെ ഓരോ വളർച്ച അവൻ അത്ഭുതത്തോടെ നോക്കി കണ്ടു......

മാസങ്ങൾ എല്ലാം അതി വേഗത്തിൽ കടന്നു പോയി..... പല്ലവി പണ്ടത്തെക്കാളും വണ്ണം വെച്ച കാരണം ഡ്രസ്സ്‌ ഒന്നും ഇടാൻ പറ്റാതെ വരുമ്പോ ദക്ഷൻ ഓരോന്നും പറഞ്ഞു അവളെ കളിയാക്കും..... പിന്നെ പിണങ്ങി ഇരിക്കൽ ആണ് പല്ലവിയുടെ പരിപാടി..... ദക്ഷൻ പിന്നാലെ നടന്നു അവളുടെ പിണക്കം മാറ്റും...... കുഞ്ഞിന്റെ എനക്കം അറിയാൻ കിട്ടുന്ന സമയം മുഴുവൻ അവൻ അവളുടെ വയറിനു മേലെ കൈ വെച്ചു ഇരിക്കും..... കുഞ്ഞു ചവിട്ടുമ്പോ പല്ലവി വേദനയോടെ ഒച്ച എടുക്കുമ്പോ ഒരു ചെറു പുഞ്ചിരിയോടെ ദക്ഷൻ നോക്കി ഇരിക്കും.... രാത്രി ആ ദിവസത്തെ എല്ലാ കാര്യവും ദക്ഷൻ കുഞ്ഞിനോട് സംസാരിക്കും..... അവളോട് ശെരിക്കും ഒന്നും മിണ്ടാത്ത കാരണം ചിലപ്പോ ഒക്കെ പല്ലവിക്കു കുശുമ്പ് തോന്നും.. അവന്റെ തല മാറ്റി തിരിഞ്ഞു കിടക്കുമ്പോ അവൻ ഒരു ദീർഘമായ ചുംബനത്തിലൂടെ അവളുടെ എല്ലാ പരിഭവവും അവൻ മാറ്റി കൊടുക്കും...വെള്ളം നന്നായി കുടിക്കണം എന്ന് പറഞ്ഞ കാരണം എപ്പോഴും അവളുടെ കൈയിൽ വെള്ളം കുപ്പി ഉണ്ടാകും ലുട്ടാപ്പിയുടെ കൈയിൽ കുന്തം കൊണ്ട് നടുക്കുന്ന പോലെ ഉള്ള അവളുടെ നടത്തം കണ്ട് ദക്ഷൻ കളിയാക്കുമ്പോ അവൾ അവനെ നോക്കി ചുണ്ടു കൂർപ്പിക്കും.. അവളുടെ വീർത്ത വയറിൽ തലോടി കൊണ്ടിരിക്കുകയാണ് ദക്ഷൻ.........

ഇടക്ക് ചുംബനങ്ങൾ കൊടുത്തു കൊണ്ടിരുന്നു...... അതെ........... നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ...... ഇനിയും ഈ ജിം കൊണ്ടു നടന്ന ശെരിയവില്ല.... അച്ഛനും വയസു ആയില്ലേ.... ഇനി എങ്കിലും ഓഫീസിൽ പോയി തുടങ്ങി കൂടെ... അച്ഛനും ആഗ്രഹം ഉണ്ടാവിലെ വിട്ടിൽ ഇരിക്കണം എന്നു.... അച്ഛൻ നിനക്ക് വേണ്ടി കഷ്ട്ട പെട്ടു ഇനി നീ ആണ് നമുടെ കുഞ്ഞിന് വേണ്ടി കഷ്ട്ടപെടണ്ടത്.... അച്ഛൻ എന്നോട് പറയും ചെയ്തു.. ഇനിയും ഈ വാശി കൊണ്ടു നടക്കല്ലെ.. നമ്മുടെ അച്ഛൻ അല്ലേ...... ഓഹ്ഹ് എന്റെ പല്ലവി... നീ ഇനി ഇതു പറഞ്ഞു കുളം ആകണ്ടാ... ഈ കാര്യം ഞാനും എന്റെ അച്ഛനും പറഞ്ഞു എല്ലാം സെറ്റ് ആകിയിട്ട് ഉണ്ട്.... ഞാൻ നിന്നോട് ഇന്നലെ പറഞ്ഞില്ലേ ഒരു സർപ്രൈസ് ഉണ്ടെന്ന് അത് ഇതു ആണ്..... ഞാൻ കുറച്ചു നാൾ തൊട്ടു പോയി തുടങ്ങും..... എനിക് ഇഷ്ട്ടം ഉണ്ടായിട്ട് അല്ലാ... എന്റെ കുടുംബത്തിനു വേണ്ടി.. പോരെ..... പോ അവിടെന്നു... അല്ലെഗിലും എല്ലാ കാര്യവും ഒക്കെ ഉറപ്പിച്ചിട്ടു അല്ലേ എന്നോട് പറയു എന്നിട്ടു പറയും സർപ്രൈസ് ആണെന്...... അല്ലേ.. ആഹ്ഹ് പിണങ്ങലെ..... നിന്റെ അമ്മക് ഞാൻ ഒരു ഉമ്മാ കൊടുക്കട്ടെ.....

എന്ത് ലിപ്ലോക്ക് മതീന്നോ... അച്ഛൻ അത് തന്നെ കൊടുക്കാട്ടോ..... അവൻ എഴുനേറ്റു മുഖം അവളുടെ അടുത്തേക് കൊണ്ടു വന്നു..... എനിക്ക് ഒന്നും വേണ്ട ആരുടെ ഉമ്മായും ബാപ്പയും ഒന്നും.... ഓഹ് എന്റെ മോളു പറഞ്ഞിട്ടാ..... അപ്പൊ നീ തരുന്നോ ഞാൻ എടുക്കണോ... നിന്റെ മോളിൽ കേറി കിടന്നു വാങ്ങിച്ചു എടുക്കാൻ എനിക്ക് അറിയഞ്ഞിട്ട് അല്ലാ അത് എന്റെ മോൾക്ക് പണി ആണ്.... അപ്പൊ തായോ...... താടി....... പിന്നെ ഒന്നും ചോദിക്കാൻ ഒന്നും നിൽക്കാതെ അവൻ അവളുടെ കവിളിൽ പിടിച്ചു അവളുടെ ചുണ്ടുകളെ അവന്റെ വായ കൊണ്ടു പൊതിഞ്ഞു..... അവളുടെ ഉമിനീരിനേ അവൻ തേൻ പോലെ രുചിച്ചു..... പതിയെ അവളുടെ അധരങ്ങളെ നുണഞ്ഞു........ ചുണ്ടിൽ അമർത്തി ചുംബിച്ചു അവളിൽ നിന്നും മാറി..... അവന്റെ കൈകൾ അവളുടെ വയറിനെ പൊതിഞ്ഞു പിടിച്ചു കിടന്നു ഉറങ്ങി....... ദക്ഷൻ ഓഫീസിൽ പോവാൻ തുടങ്ങിയ്യപ്പോൾ ജയനാഥൻ സന്തോഷത്തോടെ വിട്ടിൽ ഇരുന്നു.... പകൽ സമയത്ത് മുഴുവൻ പല്ലവിക്കു അവനെ ഒത്തിരി മിസ്സ്‌ ചെയ്തു... കിട്ടുന്ന സമയം മുഴുവൻ ദക്ഷൻ അവളെ വിളിച്ചു സംസാരിച്ചു കൊണ്ടിരുന്നു..... ജോലിക്ക് പോവാൻ തുടങ്ങിയാ ദിവസങ്ങൾ എല്ലാം അവനു ചെറിയ ഒരു ബുദ്ധിമുട്ട് തോന്നിയങ്കിലും രാത്രി പല്ലവിയെ ചേർത്തു പിടിച്ചു കിടക്കുമ്പോ അവൻ എല്ലാം മറന്ന് പോകും.........

അവളുടെ ഡേറ്റ് അടുക്കുതോറും പല്ലവിക്ക് പേടി തോന്നി തുടങ്ങി... ദക്ഷനു തോന്നിയെങ്കിലും അവൻ അവളുടെ മുന്നിൽ ധൈര്യം സംഭരിച്ചു നിന്നു..... അവൾക്ക് കാലിനു നീര് വന്നു വേദന ഉണ്ടെകിലും അവൾ ദക്ഷനോട് പറഞ്ഞില്ല ജോലിക് പോകുന്ന കാരണം വന്നു വേഗം കിടക്കുമായിരുന്നു.... എന്നാലും പല്ലവി ഉറങ്ങി എന്നു തോന്നുന്നുമ്പോൾ അവൻ ഉഴിഞ്ഞു കൊടുക്കുമായിരുന്നു....... പതിയെ പദങ്ങളിൽ ചുംബിച്ചു അവനും ഓരോ രാത്രിയും ചിലവഴിച്ചു.... ഓഫീസിൽ തിരക്കിൽ ഇരിക്കുമ്പോൾ ആണ് അച്ഛന്റെ ഫോണിൽ നിന്നും അവനു കാൾ വന്നതു... പല്ലവിക്കു വേദന വന്ന കാരണം പെട്ടന്ന് ഹോസ്പിറ്റലിൽ കൊണ്ടു പോയേക്കയിരുന്നു... അത് കേട്ടതോടെ അവൻ കാർ എടുത്തു പറപ്പിക്കൽ ആയിരുന്നു.... അവള് എന്നോട് ഇന്ന് പറഞ്ഞതാ ഇന്ന് ലീവ് എടുക്കാൻ.. ഞാൻ ആയിരുന്നു സമ്മതിക്കാതെ ഇരുന്നത് കാരണം ഇന്നത്തെ ഡീൽ കഴിഞ്ഞ രണ്ടു ദിവസം വിട്ടിൽ ഇരിക്കാം എന്നു വെച്ചു.....ആ നിമിഷത്തെ അവൻ പഴിച്ചു... അച്ഛൻ പറഞ്ഞത് അനുസരിച്ചു അവൻ ഹാർട് മിഷൻ ഹോസ്പിറ്റലിൽ എത്തി.... ലേബർ റൂമിനു മുന്നിൽ അമ്മയെയും അച്ഛനെയും രമ അമ്മായിയെയും കണ്ടതോടെ അവൻ അവരുടെ അടുത്തേക്ക് ഓടി....... പല്ലവിയെ കൊണ്ടു വന്നിട്ട് കുറെ നേരം ആയതിനാൽ അവനു അവളെ ഒന്ന് കാണാൻ പോലും പറ്റിയില്ല....

നിമിഷങ്ങൾ കഴിയുതോറും അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ വീണു കൊണ്ടിരുന്നു.... ആ സമയത്ത് ദക്ഷൻ വിളിക്കത്ത ദൈവങ്ങൾ ഇല്ല..... ദക്ഷൻ കണ്ണുകൾ അടച്ചു ഇരുന്നു.. അച്ഛന്റെ കരസ്പർശനo അറിഞ്ഞപ്പോൾ ആണ് അവൻ കണ്ണുകൾ തുറന്നത്... ടാ ഒന്നുമില്ലടാ...... അവൻ അച്ഛനെ നോക്കി ഒന്നു പുഞ്ചിരിച്ചു...... പല്ലവിയുടെ കൂടെ ആരാ ഉള്ളത്..... വാതിൽ തുറന്നു കുറച്ചു പ്രായം തോന്നിയ നേഴ്സ് വന്നു ചോദിച്ചു....... അപ്പോഴേക്കും ദക്ഷൻ അവരുടെ അടുത്തേക് ഓടി ചെന്നു...... ആഹ് പല്ലവി പ്രസവിച്ചു.... ആൺ കുട്ടി ആണ്.. അമ്മയ്ക്കും കുഞ്ഞിനും കുഴപ്പം ഇല്ല..... ഒരു നിമിഷം ദക്ഷന്റെ മനസ്സിൽ എന്തോ പോലെ തോന്നിയെങ്കിലും തന്റെ ചോര തന്നെ അല്ലേ അവനും എന്നു ഓർത്തു അവൻ റൂമിനു ഉള്ളിലേക്ക് നോക്കി...... ആ നേഴ്സ് പോയി കുഞ്ഞിനേ കൊണ്ട്‌ വന്നു...... അതെ സോറിട്ടോ.... ഒരു തെറ്റ് പറ്റിപോയി.... നിങ്ങൾക്കു പെൺകുട്ടി ആണ്..... 2 .500 ഉണ്ട് വെയ്റ്റു.... അവർ കൈയിൽ ഉള്ള പൊടി കുഞ്ഞിനെ നോക്കി പറഞ്ഞു....... ദക്ഷന്റെ കണ്ണുകൾ സന്തോഷം കൊണ്ടു വിടർന്നു..... അവൻ മനസ് തുറന്നു ചിരിച്ചു ആ നേഴ്സിന്റെ കവിളിൽ അമർത്തി ചുംബിച്ചു..... താങ്ക്സ്....... ഉമ്മാ....... അതും പറഞ്ഞു അവന്റെ മോളെ അവൻ അവന്റെ നെഞ്ചോടു ചേർത്തു..... അമ്മയും അച്ഛനും അവരെ തന്നെ നോക്കി നിന്നു..... ആ സ്ത്രീ ഒന്നും മനസ്സിൽ ആകാതെ കവിളിൽ കൈ വെച്ചു ദക്ഷനെ നോക്കി നിന്നു പോയി.................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story