പരിണയം ♥️♥️♥️: ഭാഗം 32

parinayam devika

എഴുത്തുകാരി: ദേവിക

എന്റെ പല്ലവി.......... മോളെ നെഞ്ചോടു ചേർത്ത് പിടിച്ചു ചോദിച്ചു ..... കുഞ്ഞിനെ പിടിക്കുമ്പോ അവന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.. കുഴപ്പം ഇല്ലാതെ ഇരിക്കുന്നു... കുറച്ചു സമയം കഴിഞ്ഞ റൂമിലേക്ക് മാറ്റും അപ്പൊ കാണാം... അമ്മയും അച്ഛനും കുഞ്ഞിന്റെ കൈയും മുഖവും ആരുടെ പോലെ ആണെന്ന് നോക്കായിരുന്നു..... അവൻ വേഗം കുഞ്ഞിനെ അമ്മക്ക് കൊടുത്തു.. ആ ചുവന്നു തുടുത്ത മുഖം പതിയെ ചുംബിച്ചു.. അവന്റെ താടി കൊണ്ടു കണ്ണ് തുറക്കാതെ എനങ്ങി..... അത് കണ്ടു ദക്ഷൻ അവന്റെ താടി ഉഴിഞ്ഞു..... ദൈവമെ ഞാൻ ഇതു വെട്ടെണ്ടി വരൂല്ലോ..... ജയനാഥൻ കുഞ്ഞിന്റെ കവിലിൽ ഒക്കെ തട്ടി നോക്ക്.. പക്ഷെ ആള് നല്ല ഉറക്കം ആണ്...... വീണ്ടും ദക്ഷൻ അവന്റെ താടി കൊണ്ടു ചെന്നപ്പോൾ ആള് നല്ല ഉച്ചയിൽ കരയാൻ തുടങ്ങി..... കവിളിലെ ആ നുണ കുഴി കരയുമ്പോൾ എടുത്തു കാണിച്ചു..... അച്ഛന്റെ നുണച്ചി പാറു..... അവൻ ചിരിച്ചു കുഞ്ഞിന്റെ കവിളിൽ ചുംബിച്ചു..... അച്ഛന്റെ കൈയിൽ നിന്നു അമ്മയുടെ കൈയിലേക്ക് ഒക്കെ കുഞ്ഞു മാറി കൊണ്ടിരുന്നു...

അപ്പോഴേക്കും നേഴ്സ് വന്നു കുഞ്ഞിനെ ആവശ്യപെട്ടു.... ദക്ഷൻ നോക്കിയപ്പോൾ നേരത്തെ കണ്ട നേഴ്സ് ആയിരുന്നു.....കുഞ്ഞിനെ അവന്റെ അടുത്ത് നിന്നു കൊണ്ടു പോകുന്ന കാരണം അവൻ അവരുടെ നേരെ ചുണ്ടു കൂർപ്പിച്ചു നോക്കി.....അവർ അപ്പൊ തന്നെ കവിളിൽ കൈ വെച്ചു അവനെ നോക്കി...... അമ്മ വേഗം കുഞ്ഞിനെ അവർക്ക് കൊടുത്തു..... ഇനി ഇപ്പോ ഹോസ്പിറ്റലിൽ അമ്മ നിക്കാം നീയും അച്ഛനും വിട്ടിലേക്ക് പൊക്കോ...... ഏയ്‌ അത് ഒന്നും വേണ്ട... ഞാനും നിക്കാം.... കുറച്ചു കഴിഞ്ഞിട്ട് പോകാം എനിക്ക് എന്റെ പല്ലവിയെ കാണണം...... അല്ലാതെ ഞാൻ എവിടേക്കും ഇല്ല.. അച്ഛൻ അച്ഛന്റെ എല്ലാം ഫ്രണ്ട്സിനോടും സന്തോഷ വാർത്ത അറിയിച്ചു..... വേഗം തന്നെ അവർക്ക് ഉള്ള ഡ്രെസ്സും കഴിക്കാൻ ഉള്ളത് ഒക്കെ അവിടെന്ന് കൊണ്ടു വന്നു....... വരുമ്പോ പല്ലവിയെ തന്നെ നോക്കി ഇരിക്കയിരുന്നു ദക്ഷൻ.. ജയനാഥൻ പല്ലവിയെ തലയിൽ ഒന്നു തലോടി കുഞ്ഞിനെ നോക്കി ചിരിച്ചു.... അവർക്ക് ശെരിക്കും ഒന്നു സംസാരിക്കാൻ വേണ്ടി അച്ഛനും അമ്മയും പുറത്തെക്കു ഇറങ്ങി.....

ദക്ഷനു എത്ര കണ്ടിട്ടും കൊതി വരാതെ അവരെ രണ്ടു പേരെയും നോക്കി ഇരുന്നു.. അവളുടെ ഒഴിഞ്ഞ കഴുത്തു കണ്ടു അവനു എന്തോ പോലെ തോന്നി.... അവൻ അവളുടെ അടുത്ത് ചെന്നു അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു...... താങ്ക്സ്...... 😘😘😘😘 അവൾ അവനെ തന്നെ നോക്കി കിടന്നു.... എനിക്ക് എന്റെ മോളെ തന്നതിന്.... നിന്നെക്കാൾ സുന്ദരി മോളെ എനിക്ക് വേണ്ടി തന്നതിന്.... അവൻ വീണ്ടും അവളെ ചുംബിച്ചു.... പല്ലവി അവനെ കൂർപ്പിച്ചു നോക്കി... ഒത്തിരി വേദന എടുത്തോടീ എന്റെ മോൾക്ക്‌ വേണ്ടി...... അവൾ ഇല്ലന്ന് തല എനക്കി.... പേടിച്ചോ എന്നേ കാണാതെ ആയപ്പോൾ.... മ്മ്മ്.... സോറി മോളെ..... നീ ഹോസ്പിറ്റലിൽ ആണെന്ന് അച്ഛൻ വിളിച്ചപ്പോ എനിക്ക് എന്താ ചെയ്യണ്ടേ എന്ന് പോലും അറിഞ്ഞിരുന്നില്ല.... നിനക്കും നമ്മുടെ മോൾക്കും ഒരു കുഴപ്പം ഇല്ലന്ന് അറിഞ്ഞപ്പോൾ ആണ് ശ്വാസം ഒന്നു നേരെ വീണത്......നോക്കടീ നമ്മുടെ മോളു ശെരിക്കും നിന്നെ പോലെ ഉണ്ട്.... അല്ലെഗിലും പെൺ മക്കൾ എപ്പോഴും അവരുടെ അമ്മയെ പോലെ ഉണ്ടാവുള്ളു അല്ലേടി.... പിന്നെ എന്റെ മോൾക്ക് നിന്നെക്കാൾ ഭംഗി ഉണ്ട്....

നീ അവളുടെ നുണ കുഴി നോക്കിക്കേ... ഇവള് വലുതാകുമ്പോ നമ്മുടെ വീടിന്റെ മതില് കുറച്ചു കൂടെ മോളിൽ കെട്ടേണ്ടി വരും... പൂവാലൻമാരെ കൊണ്ടേ.... ഇപ്പോ തന്നെ നോക്കിക്കേ എന്തൊരു സൗണ്ട് ആണ് കരയുമ്പോ..ഈ കുഞ്ഞു ശരീരത്തിൽ തന്നെ ഇത്ര സൗണ്ട് ഉണ്ടെന്ന് വിചാരിചില്ല..... കുഞ്ഞു അവളുടെ കൈ വായിലേക്ക് കൊണ്ടു ചെന്നു അവരെ രണ്ടു പേരെ നോക്കി കിടന്നു..... ടീ എന്റെ പാറുവിനു വിശക്കുന്നുണ്ടാകും.... നീ പാല് കൊടുക്ക്..... ദക്ഷൻ പറഞ്ഞപ്പോൾ ആണ് അവളും അത് ശ്രദ്ധിചതു.. അവൾ ഒന്ന് എഴുനേറ്റു ഇരുന്നു.... അമ്മയെ വിളിക്കു..... എന്തിനു ഞാൻ ഉണ്ടാലോ... ഇതൊക്കെ ഞാനും പേടിക്കണ്ടെ... അവൻ ബെഡിലേക്ക് ഇരുന്നു അവളുടെ ഡ്രെസ്സിനു ഉള്ളിൽ നിന്നും മാറിടം പുറത്തേക്ക് ഇട്ടു.. കുറച്ചു പാല് കളഞ്ഞു കുഞ്ഞിന്റെ ചുണ്ടിൽ മുട്ടിച്ചു...... പാറു അവളിൽ നിന്നും അവൾക്ക് അവകാശപെട്ടത് കുടിച്ചു കൊണ്ടിരുന്നു...... പല്ലവിയുടെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചു കണ്ണുകൾ അടച്ചു കിടന്നു... അവളിലെ സ്ത്രീ പൂർണമായി എന്ന് അവൾക്ക് തോന്നി.....

അവളിലെ നെഞ്ചിലെ ചൂട് പറ്റി അവളോട് ചേർന്ന് കിടന്നു...... ദക്ഷൻ ആ കാഴ്ച്ച മതിയാവോള്ളം കണ്ടു.. അവന്റെ മുഖതു ഒരു പുഞ്ചിരി വന്നു.... കുഞ്ഞു ഉറങ്ങി എന്ന് തോന്നിയപ്പോൾ അവൾ പാറുവിൽ നിന്നും നീങ്ങി കിടന്നു..... പല്ലവി ഷീണിച്ച പോലെ തോന്നി അവനു.... അവൻ അവളെ തന്നെ നോക്കി ഇരുന്നു.... ഇനി പൊക്കോ പോയി കുളിച്ചിട്ട് ഒക്കെ വാ.... പല്ലവി ദക്ഷനോട് പറഞ്ഞു...... കുറച്ചു കഴിയട്ടെ... ഞാൻ മോളെ ഒന്നു എടുക്കട്ടെടീ.... അവൻ പതിയെ കുഞ്ഞിനേ എടുത്തു... അപ്പോഴേക്കും അച്ഛനും അമ്മയും അകത്തേക്ക് വന്നു.... എന്റെ ദച്ചു നീ കുറച്ചു നേരം വാവേയെ ഒന്നു ഉറങ്ങാൻ വിട്.... അമ്മ അവനെ കളിയാക്കി.... വാവ അല്ലാ എന്റെ പാറുവാ കേട്ടാലോ.... ഓഹ്ഹ് കേട്ട്...... നീ ഇനി ചെല്ല് മോളുടെ അടുത്ത് ഞങ്ങൾ ഉണ്ട്...... ആ... അച്ഛാ... എന്റെയും മോളുടെയും ഒരു ഫോട്ടോ എടുക്കോ....... ഒരണ്ണം മതി...... അവൻ പാറുവിനെ ചേർത്തു പിടിച്ചു നിന്നു അച്ഛൻ അപ്പോ തന്നെ ക്യാമറ ഓൺ ആക്കി ഫോട്ടോ എടുത്തു... കുഞ്ഞിനെ അമ്മയുടെ കൈയിൽ കൊടുത്തു പല്ലവിയുടെ അടുത്ത് ബെഡിൽ പോയി ഇരുന്നു അവളുടെ അടുത്തു കിടന്നു....

ആ നീ എന്താ കാണിക്കുന്നേ ദച്ചു.... ആ കൊച്ചിനു വയ്യാതെ ഇരിക്കുന്നതു ആണ്....... അമ്മ ആണ്.... അവൻ അത് ഒന്നും കേൾക്കാത്ത പോലെ കിടന്നു അവന്റെ ഫോണിലെ വാൾപേപ്പറിലെ ഫോട്ടോ മാറ്റി അവനും കുഞ്ഞും ഉള്ള പിക് ഇട്ടു അതിൽ അമർത്തി ചുംബിച്ചു..... രാത്രി സമയങ്ങളിൽ എല്ലാം ദക്ഷൻ അവളുടെ കൂടെ ഹോസ്പിറ്റലിൽ വന്നു കിടന്നു.... പകൽ സമയത്ത് ഒക്കെ അവൻ ഓഫീസിൽ ചിലവഴിച്ചു...... ഒഴിവു സമയങ്ങളിൽ അവളെ വീഡിയോ കാൾ ചെയ്യും.... കുഞ്ഞിന്റെ പിക് കാണുമ്പോ തന്നെ അവനിലെ അച്ഛൻ ഉണരും..... കുഞ്ഞിനു വേണ്ടി എന്തൊക്ക ചെയ്താലും അവനു മതിവരാത്ത പോലെ ........ പല്ലവിയെ വിട്ടിലേക്ക് കൊണ്ടു വന്നപ്പോൾ തൊട്ടു അവനു ഓഫീസിൽ പോകാൻ മടി കൂടി തുടങ്ങി...... ദച്ചു ഇനി കുറച്ചു നാളെത്തെക്കു ഇനി മോളുടെ അടുത്തേക്ക് ഒന്നും വരണ്ട..... മോൾക്ക് പ്രസവരക്ഷ ചെയ്യണം അത് കൊണ്ട് നീ ഇനി ഈ റൂമിലേക്കു അങ്ങനെ വരണ്ട.... കുഞ്ഞിനെ കാണാൻ ആണെകിൽ ഞാൻ ഇങ്ങോട്ട് കൊണ്ടു വരാം...... ഇതു എന്ത് കഷ്ടം ആണ് അമ്മേ.... അപ്പൊ എനിക്ക് എന്റെ പല്ലവിയെ കാണണ്ടേ.......

ഞാൻ വരും....ദക്ഷൻ ഒരു കൂസലും ഇല്ലാതെ പറഞ്ഞു.... ഈ ചെക്കനെ ഞാൻ... അമ്മ അവനെ തല്ലാൻ ഓങ്ങി..... പല്ലവി ഇതു കണ്ടു അവനെ നോക്കി ചിരിച്ചു.... പോടീ... അവൻ അവളെ നോക്കി തലവെട്ടിച്ചു.... അപ്പോഴേക്കും അച്ഛൻ പാറുവിനെ കൊണ്ടു വന്നു ദക്ഷന് കൊടുത്തു..... പാറു അടുത്തേക്ക് വരാൻ അവന്റെ താടി ഒകെ ഒന്ന് കുറച്ചു...... പല്ലവിയുടെ മുലപ്പാലിന്റെ മണം ആസ്വദിച്ചു അവൻ കുഞ്ഞിന്റെ കവിളിൽ ചുംബിച്ചു കൊണ്ടിരുന്നു... ആരും കാണാതെ പല്ലവിയുടെ ചെവിട്ടിയിൽ പോയി പതിയെ ഊതി..... അവൾ ചുറ്റും നോക്കി എന്താ എന്ന് ചോദിച്ചു.... അതെ ഞാൻ രാത്രി വരും വാതിൽ തുറന്നു ഇടനെ..... എനിക്ക് നിന്റെ മണം ഇല്ലാതെ പറ്റില്ലടീ..... നീ അവിടെ ഉള്ളപ്പോ നിന്റെ സാരി കൊണ്ടു ആണ് അഡ്ജസ്റ്റ് ചെയ്തത്....... ഞാൻ ഇന്ന് വരുവേ... ടീ നീ പേടിക്കണ്ട നമ്മുടെ മോൾക്ക് ഒരു 7 മാസം ഒക്കെ ആകുമ്പോ മതി.....

അത് വരെ ഒരു ഉമ്മാ ഒക്കെ തന്ന മതി...... ദ ഇതു പോലെ.... അവൻ അവളുടെ മുഖത്തെക്കു വന്നു..... അവൾ അപ്പോഴേക്കും അവനിൽ നിന്നും മാറി...... കുഞ്ഞിന് പാല് കൊടുക്കുന്ന കാരണം അവളെ കൊണ്ടു പലതും ദക്ഷൻ കഴിപ്പിച്ചു കൊണ്ടിരുന്നു....... രാത്രി ആരും കാണാതെ ദക്ഷൻ അവളുടെ അടുത്തെക്കു പതുകെ ചെന്നു...... ഈ അമ്മ കാരണം ഭാര്യയെയും കുഞ്ഞിനെയും സ്വന്തം വിട്ടിൽ ഇങ്ങനെ കാണെണ്ടി വരുന്ന എന്റെ അവസ്ഥ..... ഒഹ്ഹ്ഹ്... അവൻ പതിയെ വാതിൽ തുറന്നു അകത്തു കിടന്നു.... ഏഹ്ഹ് അവൻ പതിയെ കുഞ്ഞു ഉണരതെ പതിയെ പല്ലവിയുടെ കാലിൽ തൊണ്ടി....... ദെ ഏട്ടാ..... ഒന്ന് പോയെ.. മോളു ഉറങ്ങിയിട്ട് ഇല്ല.... ഈ വയസാൻ കാലത്തു ആണ് ഒരു പ്രേമം...... പോ അവിടെന്നു... മോനെ കുറ്റം പറഞ്ഞിട്ട് അച്ഛൻ വന്നേക്കുന്നു...... ദൈവമെ അമ്മ...... ദക്ഷൻ തലയിൽ കൈ വെച്ചു കട്ടിലിന്റെ ഉള്ളിലെക്കു കടന്നു................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story