പരിണയം ♥️♥️♥️: ഭാഗം 35

parinayam devika

എഴുത്തുകാരി: ദേവിക

പല്ലവി പാറുവിനെ നെഞ്ചോടു ചേർത്ത് പിടിച്ചു ഓടി.... പുറകിലെക്കു തിരിഞ്ഞു നോക്കുമ്പോൾ ഹരി അവരുട അടുത്തെക്ക് ഓടി വരുന്നുണ്ടായിരുന്നു.... പാറു വാ വിട്ടു കരഞ്ഞു കൊണ്ടിരുന്നു..... അപ്പോഴാണ് അകലെ നിന്നു ഒരു ബസ് വരുന്നത് അവൾ കണ്ടു..... റോഡിൽ ആളുകൾ കൂടിയ കാരണം ഹരിക്ക് അവരുട അടുത്തേക്ക് ചെല്ലാൻ പറ്റിയില്ല..... അവസരം നഷ്ട്ട പെട്ടു എന്നാ തോന്നലിൽ ഹരി അവന്റെ കൈ പോസ്റ്റിൽ അടിച്ചു....... പല്ലവി ആ ബസിൽ കേറി..... കുറച്ചു നേരം മുമ്പ് ഉണ്ടായ സംഭവം ഓർത്തു അവളുട കണ്ണിൽ നിന്നും കണ്ണുനീർ പോയി കൊണ്ടിരുന്നു..... കൈയിൽ കുഞ്ഞു ഉള്ള കാരണം പെട്ടന് തന്നെ സീറ്റ് കിട്ടി...... പാറുവും ഒരുപാട് പേടിച് പോയിരുന്നു.... അവൾ പല്ലവിയുടെ തോളിൽ കിടന്നു കരഞ്ഞു..... തല ഒന്ന് ഇടിച്ച കാരണം പാറു ഇടക്ക് തലയിൽ എപ്പോഴും തട്ട്ന്നുണ്ടായിരുന്നു.... കണ്ടക്ടർ അവളോട് പൈസ ചോദിച്ചപ്പോൾ ആണ് പല്ലവി തല പൊന്തിച്ചു നോക്കിയത്... ഓടുന്നതിന്റെ ഇടയിൽ പേഴ്‌സ് ഒക്കെ നഷ്ട്ടമായിരുന്നു... പൈസ കൊടുക്കാതെ ഇരുന്നപ്പോൾ അയാൾ ഉറക്കെ ശബ്ദത്തിൽ ചോദിച്ചു...... അവൾ ഒന്നും മിണ്ടിയില്ല.... ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി..... ആ മോൾടെ പൈസ ഞാൻ താരം....

പല്ലവി തിരിഞ്ഞു നോക്കിയപ്പോൾ അവളുട വീടിന്റെ അടുത്ത് ഉള്ള ചേച്ചി ആയിരുന്നു... അവർ വന്നു അവളുടെ അടുത്ത് ഇരുന്നു..... പല്ലവി അവരെ നോക്കി ഒന്നു ചിരിച്ചു പാറുവിനെ തലോടി കൊണ്ടിരുന്നു..... പല്ലവി വിട്ടിൽ എത്തിയതും ആരെയും നോക്കാതെ റൂമിലേക്ക് പോയി......പാറു കരഞ്ഞു കൊണ്ടു ഉറങ്ങിയിരുന്നു.... അവൾ പാറുവിനെ കിടത്തി അവൾ ബാത്‌റൂമിൽ പോയി ഷവറിന്റെ ചുവട്ടിൽ നിന്നു... ഇത്രയും നാൾ...... ഹരിയേട്ടനെ ഞാൻ.... അവൾക്ക് അവളോട് തന്നെ ദേഷ്യം തോന്നി...... ഒരിക്കൽ പോലും എന്നോട് മോശം ആയി പെരുമാറിയിട്ടു ഇല്ലായിരുന്നു... അത് കൊണ്ടു മാത്രം ആയിരുന്നു ഞാൻ ദക്ഷനെക്കൾ കൂടുതൽ വിശ്വാസിച്ചു പോയത്....... അപ്പോൾ എന്റെ ശരീരത്തോട് ഉള്ള സ്നേഹം മാത്രം ആയിരുന്നു എന്നോട് അയാൾ കാണിച്ചത്...... അന്ന് ആധിയുടെ വിട്ടിൽ നിന്നും ഇറങ്ങിയ അന്ന് ഹരിയുടെ വിട്ടിലേക്ക് ദക്ഷൻ വന്നില്ലയിരുന്നു എങ്കിൽ......... അവൾക്ക് ആലോചിക്കാൻ കൂടി പറ്റുന്നുണ്ടായില്ല...... ഇന്ന് ഉണ്ടായ സംഭവം ദക്ഷനോട് പറഞ്ഞ അവൻ എന്തായാലും ഹരിയെ കൊന്ന് കളയും.... എനിക്ക് എന്റെ ദക്ഷനെ വേണം.. പല്ലവി ഓരോന്നും പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു.... അരയിൽ അവന്റെ നഖം കൊണ്ടു മുറിഞ്ഞ ഭാഗത്തു നല്ല പോലെ അവൾക്ക് നീര്ന്നുണ്ടായിരുന്നു....

പാറുവിന്റെ കരച്ചിൽ കേട്ടിട്ട് ആണ് അടുക്കളയിൽ നിന്നു അംബിക വന്നത്...... ആഹ്ഹ് നിങ്ങൾ എപ്പോഴാ വന്നേ..... ഞാൻ പ്രാർത്ഥിക്കയിരുന്നു ഇവിടെത്തെ കുറുമ്പൻ വരുന്നതിനു മുമ്പ് വരാൻ... നിന്നേ ഒറ്റക്ക് വിട്ടതിനു എന്നേ വെച്ചേക്കില്ല അവൻ.... മോളു പതുകെ കുളിച്ച മതി ഞാൻ പാറുവിനെ എടുത്തോള്ളം....... അച്ഛമ്മേടെ പാറു വാ.... വാടാ നമുക്ക് അച്ചാച്ചന്റെ അടുത്തേക്ക് പോവാം....... അംബിക പാറുവിനെ വാരി എടുത്തു ജയനാഥന്റെ അടുത്തേക്ക് പോവാൻ നിന്നു.... പല്ലവി മോൾടെ തലയുടെ അവിടെ എന്ത് പറ്റി..... മുഴച്ചിട്ടു ഉണ്ടാലോ...... അപ്പോഴേക്കും പല്ലവി കുളി കഴിഞ്ഞു പുറത്തേക്ക് ഇറങ്ങി..... അമ്മേ അത് പിന്നെ.... ബസിൽ വന്നപ്പോൾ തിരക്ക് കൊണ്ടു ഒന്നു തട്ടിയതാ.... സൂക്ഷിക്കണ്ടേ .... നിനക്ക് ഒരു ഓട്ടോ പിടിച്ചു വന്നാൽ എന്താ.... എന്റെ കൊച്ചിന് ഒത്തിരി വേദനിചിട്ട് ഉണ്ടാകും..... വെറുതെ അല്ലാ എന്റെ മോളു കരയുന്നതു... അംബിക അവളോട് കുറച്ചു ഒച്ചത്തിൽ പറഞ്ഞു.. പാറുവിന്റെ തലയിൽ തലോടി അവർ ജയനാഥന്റെ അടുത്തേക്ക് ചെന്നു...

പല്ലവിക്കു അപ്പോൾ എല്ലാം മറച്ചു വെക്കാൻ ആണ് തോന്നിയത്..... ഇതൊക്കെ ദക്ഷൻ അറിഞ്ഞാൽ ചിലപ്പോ എന്തൊക്കയാ സംഭവിക്കുന്നെ ഓർത്തു അവൾ നന്നായി പേടിച്ചു.... അവൾക്കു ഒറ്റക്ക് ഇരിക്കാൻ തോന്നി... അവളുടെ മനസ്സിൽ നിന്നും ആ ഒരു സംഭവം മായാതെ അവിടെ കിടന്നു.... രാത്രിയിൽ ബെഡിൽ ചെരിഞ്ഞു കിടക്കയിരുന്നു പല്ലവി.... അവളുട അടുത്തു തന്നെ പാറുവും ഉണ്ടായിരുന്നു... അവൾ പാറുവിനെ തട്ടി ഉറക്കി കൊണ്ടിരുന്നു..... പെട്ടന്ന് ആണ് ദക്ഷൻ വാതിൽ തുറന്നു വന്നതു...... പാറു ഞെട്ടി എഴുനേറ്റു.... പല്ലവി എഴുനേറ്റു അവളെ തോളിൽ കിടത്തി..... ദക്ഷന്റെ മുഖം ദേഷ്യത്തോടെ ആയിരുന്നു.. അവൾക്ക് അവന്റെ മുഖത്തു നോക്കാൻ തന്നെ പേടി തോന്നി.. എന്റെ മോളെ ഇങ്ങു തന്നെടീ... അവൻ പാറുവിനെ എടുത്തു തലയിൽ ഒക്കെ തൊട്ടു നോക്കി... കുറച്ചു കുറഞ്ഞ കാരണം അവൾക് വേദന ഒക്കെ മാറി തുടങ്ങിയിരുന്നു....അവൻ പാറുവിന്റെ തലയിൽ പതിയെ ചുംബിച്ചു.. അച്ഛന്റെ സാമിപ്യം അറിഞ്ഞതോടെ പാറു അവന്റെ ഷർറ്റിന്റെ ബട്ടണിൽ പിടിച്ചു വായയിൽ ഇടാൻ തുടങ്ങി...

കുഞ്ഞു കൈകൾ കൊണ്ടു അവന്റെ മുഖത്തു ഒക്കെ തല്ലാൻ തുടങ്ങി....... നിനക്ക് പുറത്തു പോകുമ്പോൾ ഇവിടെത്തെ കാറിൽ പോക്കൂടെ... അല്ലെഗിൽ നിനക്ക് ഒരു ഓട്ടോ പിടിച്ചു വന്നൂടെ.... എന്നിട്ട് അവള് കാശ് ഇല്ലാണ്ട് ബസിൽ കേറി വന്നേക്കുന്നു..... നീ എന്റെ മോൾടെ തല നോക്കിക്കേ... ഒറ്റ വീക്കു വെച്ചു തന്നാൽ ഉണ്ടാലോ.... ഇനി നീ എവിടേക്കും ഒറ്റക്ക് പോകില്ല.... അല്ലെഗിൽ നിനക്ക് എന്നേ ഒന്ന് വിളിച്ചാൽ എന്തെടീ.... ഇനി നീ ഒറ്റക്ക് പുറത്തേക്ക് പോ... നിനക്ക് ഉള്ളത് ഞാൻ അപ്പൊ തരാം..... അച്ഛന്റെ മോളു പാല് കുടിച്ചോ... അവൻ പാറുവിനോട് സംസാരിക്കാൻ തുടങ്ങി...... നീ എന്റെ മോൾക്ക്‌ പാല് കൊടുത്ത... ഇല്ല ..എന്തെ ഞാൻ മുൻ കൈ എടുത്തു കൊടുക്കണോ.... നീ മോൾക്ക് പാല് കൊടുക്ക് ഞാൻ പോയി കുളിച്ചിട്ട് വരാം.... മ്മ്മ്.. പല്ലവി അവനിൽ നിന്നും ഇന്ന് ഉണ്ടായ കാര്യം എല്ലാം മനഃപൂർവം മറച്ചു വെച്ചു.... ഈ കാര്യം അറിഞ്ഞ ചിലപ്പോൾ അവൻ ആ പഴയ രക്ഷസൻ ആയി മാറും എന്നു അവൾ പേടിച്ചു..... ദക്ഷൻ കുളി കഴിഞ്ഞു വരുമ്പോൾ എന്തോ ആലോചിച്ചു ഇരുന്നു പാല് കൊടുക്കുന്ന പല്ലവിയെ ആണ് കണ്ടത്....

പാറു മൂളി കൊണ്ടു ആണ് കുടിക്കുന്നതു.. ഇടക്ക് കാലു കൊണ്ടു അവളുടെ വയറിൽ ചവിട്ടുന്നുണ്ടായിരുന്നു.... അവനിലെ ദേഷ്യം ഒക്കെ പതുകെ മാറി തുടങ്ങി..... അവൻ വന്നു അവരുട അടുത്ത് പോയി ഇരുന്നു.... പാറുവിന്റെ ഒരു കൈ അവളുടെ ബ്ലൗസിന്റെ ഉള്ളിൽ ആണ്.... അവൻ ആ കൈ എടുത്തു പതിയെ ചുംബിച്ചു.... ദക്ഷനെ കണ്ട അപ്പൊ തന്നെ അവൾ കുടി നിർത്തി അവളുടെ മടിയിൽ മലർന്നു കിടന്നു.... പാറു പല്ലവിയിൽ നിന്നും മാറിയപോൾ അവൾ അവളുടെ മാറിടം പൊതിഞ്ഞു പിടിച്ചു... സാരി നേരെയാക്കി ഇട്ടു.... അച്ഛന്റെ പാറുവിന്റെ വയറു നിറഞ്ഞോ..... അവൻ കുഞ്ഞിനെ എടുക്കാൻ നോക്കി... നിക്ക് കുഞ്ഞിന്റെ വാ തുടക്കു... മ്മം അവൻ പാറുവിനെ എടുത്തു ബെഡിൽ കിടന്നു... വായോ ഞാൻ ചോറ് എടുത്തു വെക്കാം.... കുറച്ചു കഴിയട്ടെ.. ഞാൻ എന്റെ മോളുടെ ബേബി പൌഡറിന്റെയും പാലിന്റെയും മണം ആസ്വദിച്ചു കിടക്കട്ടെ.....നീയും വന്നു കിടക്കു വേറെ പണി ഒന്നുമില്ലല്ലോ...... ടീ നിനക്ക് ഇതു എന്താ പറ്റിയെ.... ഞാൻ നേരെത്തെ വഴുക്കു പറഞ്ഞത് കൊണ്ടു ആണോ..

അത് നിനക്ക് ഇടക്ക് കിട്ടുന്നത് അല്ലേ.... അല്ലെഗിൽ നീ പോയി പാറുവിനെ അച്ഛന്റെ കൈയിൽ കൊടുത്തിട്ട് വാ.... പിന്നെ നീ അപ്പൊ തന്നെ വന്നില്ല എങ്കിൽ ഞാൻ അങ്ങോട്ട് വന്നു പൊക്കി എടുത്തോണ്ട് വരും..... മ്മ്മ് ചെല്ല്...... പാറുകുട്ടി ഇപ്പോ അമ്മേടെ കൂടെ ചെല്ല് അച്ഛൻ നിന്റെ അമ്മേടെ പിണക്കം മാറ്റട്ടെട്ടാ... അതും പറഞ്ഞു പല്ലവിയുടെ അരയിൽ ദക്ഷൻ പിച്ചി..... നല്ല വേദന എടുത്ത കാരണം പല്ലവിയുടെ കണ്ണിൽ നിന്നും വെള്ളം വന്നു..... അത് കണ്ടു പാറു കുറുമ്പൊടെ അവന്റെ തള്ളി..... ആഹ്ഹ് ഇപ്പോ അമ്മയും മോളും ഒറ്റ കെട്ടു ആയോ... നിന്റെ അമ്മയെ ഉണ്ടാലോ ഞാൻ പിച്ച മാത്രം അല്ലാ ഉമ്മായും വെക്കും.... അതും പറഞ്ഞു ദക്ഷൻ അവളെ ചുംബിക്കാൻ പോയി.... അത് കണ്ടു പാറുകുട്ടി അവന്റെ മുഖം കുഞ്ഞി കൈകൾ കൊണ്ടു തടഞ്ഞു.... കുറുമ്പൊടെ ദക്ഷൻ പാറുവിന്റെ കവിളിൽ പതുക്കെ കടിച്ചു... അപ്പൊ തന്നെ അവൾ കരഞ്ഞു.... പല്ലവി അവളെയും കൊണ്ട് ഹാളിൽ പോയി.... ദേ.... നീ മോളെ അവിടെ ആകിയിട്ട് വാട്ടാ..... ബെഡിൽ കിടന്നു കൊണ്ടു അവൻ പറഞ്ഞു... പല്ലവി മോളെയും കൊണ്ടു അച്ഛന്റെ അടുത്തേക്ക് ചെന്നു... പാറുവിനെ കണ്ട അപ്പൊ തന്നെ ടീവി കണ്ടു കൊണ്ടിരുന്നു അച്ഛൻ പാറുവിനെ എടുത്തു മടിയിൽ വെച്ചു......

പാറുവിനു എപ്പോഴും പരസ്യം കാണാൻ ആണ് ഇഷ്ട്ടം പരസ്യം മാറിയാൽ അപ്പൊ കരയും... പാറു വന്നു ഇരുന്നതു കണ്ടതും അംബികയും വന്നിരുന്നു അവളെ കളിപ്പിച്ചു... മോളു ചെല്ല് അല്ലെഗിൽ ആ തെമ്മാടി ഇപ്പോ ഇവിടേക്ക് വരും... അംബിക പല്ലവി കേൾക്കാൻ ഭാഗത്തിൽ പറഞ്ഞു... അവൾ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി.... അവനിൽ നിന്നും അവളുടെ മനസ്സിൽ ഉള്ളത് മറക്കാൻ അവൾ ഒരുപാട് പെടുപെട്ടു.... റൂമിലേക്ക് കേറിയപ്പോൾ തന്നെ ദക്ഷൻ അവളെ മുറുകെ പിടിച്ചു..... സോറി....... നിനക്ക് ഇത്ര വിഷമം ആയിന്നു അറിയില്ലയിരുന്നു സോറിടീ.... നിന്നോടു ഞാൻ പറഞ്ഞത് അല്ലെ പോകുമ്പോ അമ്മയെയും കൂട്ടി പോകാൻ... പാറു കുഞ്ഞു അല്ലേ നിനക്ക് ഒന്നു സൂക്ഷിച്ചുടെ.... ഇപ്പോ പോട്ടെ.... ടീ ഞാൻ സോറി പറഞ്ഞില്ലേ..... നിന്റെ പിണക്കം ഞാൻ ഇന്ന് മാറ്റി താരാടീ.... അതും പറഞ്ഞു അവൻ അവളെ വാരി എടുത്തു ബെഡിൽ ഇട്ടു.... അവളുടെ മേലെ കേറി കിടന്നു.. കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു.... മോളു........ മോളിനേ അമ്മ നോക്കും ഞാൻ ഇപ്പോ എന്റെ കുഞ്ഞിന്റെ അമ്മയെ ശെരിക്കും ഒന്നു കാണട്ടെ....

അവൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.......അവളുടെ നെഞ്ചിലെ സാരി മാറ്റി അവളുടെ മാറിടങ്ങളെ താലോലിച്ചു.... എടീ പിശാശ്ശെ ഞാൻ സോറി പറഞ്ഞില്ലേ പിന്നെ എന്താ ഒന്നു മിണ്ടികൂടെ നിനക്ക്..... എന്തെ വല്ല അസുഖം ഉണ്ടോ....... അവൻ അവളുടെ നെറ്റിയിൽ കൈ വെച്ചു നോക്കി.. അവളിൽ നിന്നും മാറി കിടന്നു അവളെ പിടിച്ചു അവന്റെ നെഞ്ചിലെയ്ക്ക ഇട്ടു.. അവൾ അവനെ മുറുകെ കെട്ടിപിടിച്ചു കണ്ണുകൾ അടച്ചു പിടിച്ചു കിടന്നു...... ദക്ഷന്റ് കൈകൾ അവളുട വയറിൽ അമർത്തി പിടിച്ചിട്ടും അവൾ അനങ്ങതെ കിടന്നു.... ഇവൾക്ക് ഇതു എന്ത് പറ്റി എന്നു ഓർത്തു ദക്ഷനും കിടന്നു..... അവന്റെ വയറിൽ അവളുടെ കൈകൾ കൊണ്ടു മുറുകാൻ തുടങ്ങി..... കുറച്ചു കഴിഞ്ഞതും ദക്ഷൻ തല കുനിച്ചു അവളെ നോക്കി.. അപ്പോഴേക്കും അവൾ നല്ല ഉറക്കത്തിൽ ആയി... അവൻ അവൾ എഴുനേൽക്കാതെ പതിയെ കൈകൾ മാറ്റി എഴുനേറ്റു..... ഹാളിൽ ചെന്നപ്പോൾ പാറു ഇപ്പോഴും നല്ല കളിയാണ്.... അംബിക അവനു ഉള്ള ഭക്ഷണം കഴിച്ചു എഴുനേറ്റു..... പല്ലവി നേരത്തെ കഴിച്ചിരുന്ന കാരണം ദക്ഷൻ ഇന്ന് ഒറ്റക്ക് ഇരുന്നു കഴിക്കേണ്ടി വന്നു... അവൻ എഴുനേറ്റു പാറുവിനെ എടുത്തു അവരുടെ ബെഡ്‌റൂമിൽ പോയി...... നമുക്ക് ഉറങ്ങണ്ടേ പാറുവെ......

അച്ഛാ ഇന്ന് എന്റെ മോളെ ഉറക്കട്ടാ.... അവൻ പാറുവിനെ തോളിൽ ഇട്ടു മൂളി കൊണ്ടു അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി... പാറുവിനു വിശന്നതും അവൾ അവന്റെ ഷർട്ടിൽ പിടിച്ചു വലിക്കാൻ തുടങ്ങി..... അച്ചേടെ പൊന്നുവിനു വിശക്കുന്നുണ്ടോ.... പാറുവിനു ഉള്ളത് അച്ഛന്റെ കൈയിൽ ഇല്ലാലോ... അമ്മ ഉറങ്ങിയാലോ.... നമുക്ക് അമ്മേടെ കയിന്നു കട്ടു കുടിക്കാം..... അവൻ പാറുവിനെയും കൊണ്ടു ബെഡിൽ കിടന്നു.... ദക്ഷൻ അവളുടെ ബ്ലൗസ് മാറ്റി മുലപ്പാൽ പാറുവിന്റെ വായിൽ വെച്ചു കൊടുത്തു... പാറു അവളുടെ കുഞ്ഞി കാലുകൾ അവളുടെ മേലേക്ക് ഇട്ടു കിടന്നു... പല്ലവി അവള്ളോടു ചേർത്തു പിടിച്ചു കിടന്നു....... രാത്രിയിൽ പല്ലവിയുടെ മൂളൽ കേട്ടിട്ട് ആണ് ദക്ഷൻ എഴുന്നേറ്റതു..... അവൻ അവളുടെ അടുത്ത് ചെന്നു അവളെ തൊട്ടു നോക്കി..... നല്ല പോലെ ചൂട് ഉണ്ടായിരുന്നു അപ്പോൾ അവൾക്ക്... അവൻ പാറു എഴുനേൽക്കാതെ അവളെ എടുത്തു തൊട്ടിലിൽ കിടത്തി..... പല്ലവിക്കു തണുത്തു ചുരുണ്ടു കൂടാൻ തുടങ്ങി.... അത് കണ്ടു ദക്ഷൻ അവളെ പൊതിഞ്ഞു പിടിച്ചു..... അവളുടെ ചൂട് അവൻ അവന്റെ ശരീരം കൊണ്ടു ഏറ്റു വാങ്ങി..... അവൻ അവളുടെ സാരി ഒക്കെ മാറ്റി അവന്റെ രോമം നിറഞ്ഞ നെഞ്ചിലേക്ക് അവളെ ചേർത്ത് പിടിച്ചു.. അവൾ ഒരു പൂച്ച കുഞ്ഞിനെ പോലെ പറ്റി പിടിച്ചു ഇരുന്നു......

ഉറക്കത്തിൽ അവൾ പലതും പറയുന്നുണ്ടായിരുന്നു...... അവൾക് കാര്യം ആയിട്ടു എന്തോ ഒരു പേടി കേറിയിട്ടു ഉണ്ടെന്ന് അവനു മനസ്സിൽ ആയി.. അവൾ പറയുന്ന ഓരോ കാര്യവും അവൻ ശ്രദ്ധിയോടെ കെട്ടു..... പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞ കാര്യം കേട്ട് അവൻ ദേഷ്യം കൊണ്ടു വിറച്ചു.. അവളെ പൊതിഞ്ഞു പിടിച്ച കൈകൾ അവളുടെ ശരീരത്തിൽ മുറുകി..... 🔹🔹🔹🔹🔹🔹🔹🔹 ആ 🤬🤬🤬മോളു എന്റെ കയിന്നു പോയി... ഇന്നത്തോടെ എല്ലാം തീർക്കാം എന്നു വെച്ചതാ..... ആ ദക്ഷന്റെ പേരും പറഞ്ഞു ആളുകൾ എന്നേ കളിയാക്കാൻ തുടങ്ങി.... ഹരിക്ക് ഒന്നു കിട്ടിയാൽ തിരിച്ചു രണ്ടു കൊടുക്കാൻ എനിക്ക് അറിയാം.... ഇത്രയും നാൾ പല്ലവിയെ കൊണ്ടു മറുപടി പറയാം എന്നു വെച്ചതാ....... നോക്കിക്കോ ദക്ഷ...... നിന്റെ ഭാര്യയെ ഞാൻ തൊട്ടിരിക്കും.. അതിന് നിന്റെ കുഞ്ഞു ഒരു തടസം ആണെകിൽ പോലും അതിനെ വരെ ഇല്ലാതെ ആകാൻ എനിക്ക് ഒരു മടിയും ഇല്ല... പക്ഷെ അത് ഒന്നും എനിക്ക് പോരാ..... അന്ന് നാട്ടുകാരുടെ മുന്നിൽ വെച്ചു അല്ലേ നീ എന്നേ തല്ലിയാതു അതും എന്റെ വിട്ടിൽ വന്നു.. ആ നാട്ടുകാരുടെ മുന്നിൽ വെച്ചു തന്നെ ഞാൻ ഇതിനു ഉള്ള മറുപടി ഞാൻ പറഞ്ഞു ഇരിക്കും................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story