പരിണയം ♥️♥️♥️: ഭാഗം 36

parinayam devika

എഴുത്തുകാരി: ദേവിക

രാവിലെ ആകുമ്പോഴേക്കും പല്ലവിയുടെ പനി എല്ലാം പോയിരുന്നു... അവൾ അവളുടെ സാരി മേലെ ഇട്ടു.. അവന്റെ കൈ പതിയെ എടുത്തു മാറ്റി.... അവന്റെ നെറ്റിൽ ഒന്നു ചുംബിച്ചു അവൾ ബാത്‌റൂമിലേക്ക് നടന്നു... പാറുവിനെ എടുത്തു ദക്ഷന്റെ അടുത്തു കിടത്തി അവൾ കുളിക്കാൻ കേറി.. ദക്ഷൻ പാറു അവന്റെ അടുത്ത് കിടന്നതും അവളെ പൊതിഞ്ഞു പിടിച്ചു കിടന്നു...അവനും അവളോട് ആ കാര്യം ചോദിക്കതെ ഇരുന്നു.. തലയിൽ വെള്ളം വീഴുമ്പോൾ ഇന്നലെ ഉണ്ടായ സംഭവം അവൾ മനഃപൂർവം മനസ്സിൽ നിന്ന് മയ്ക്കാൻ ശ്രമിച്ചു..അവൾ മുഖം അമർത്തി തുടച്ചു.... അപ്പോഴാണ് പാറുവിന്റെ കരച്ചിൽ കേട്ടത്... പല്ലവി നീ ഒന്നു വാ ദേ ഇവള് ആകെ വാശിയിൽ ആണുട്ടോ.... വാടി... ദക്ഷ.... ഞാൻ കുളിക്കല്ലെ കുറച്ചു നേരം പിടിക്ക് ഞാൻ ഇപ്പോ വരാം..... ഒഹ്ഹ്ഹ്.. നീ ഇതു കേൾക്കുന്നില്ല ഈ കുട്ടി പിശാശ് കിടന്നു കാറുന്നത്.... വാശി കേറുമ്പോ തനി അമ്മേടെ കൂതറ സ്വഭാവം ആണ്.... നീ ഒന്നു വേഗം വാ.. അവൾക് വിശക്കുന്നുണ്ടാകും.... ഇങ്ങേരെ ഇന്ന് ഞാൻ...... ദക്ഷ... നീ മോളെ വിട്ടോ ഞാൻ വാതിൽ തുറന്നു ഇട്ടിട്ടുണ്ട്‌..... അവൾ മുട്ടിൽ എഴഞ്ഞു വന്നോളും...... ആഹ്ഹ്..... അവൾക്ക് നിന്നെ കാണാതെ ആകും..... അവൾ വാതിലിന്റെ ലോക്ക് തുറന്നു ഇട്ടു......

പതിയെ തുറക്കുന്നതു കണ്ടു പാറു ആന്നെന്നു വെച്ചു അവൾ കുളിച്ചു കൊണ്ടിരുന്നു... എന്തോ ഓർത്ത പോലെ പല്ലവി തിരിഞ്ഞു നോക്കിയപ്പോൾ ദക്ഷൻ പാറുവിന്റെ മുഖത്തു കണ്ണുകൾ പൊത്തി അവൻ രണ്ടു കണ്ണുകളും തുറന്നു നിൽക്കുന്നതു കണ്ടത്....... അവനെ കണ്ടതും അവൾ അവളുടെ മാറിൽ കൈ വെച്ചു തിരിഞ്ഞു നിന്നു...... അപ്പൊ തന്നെ വീണ്ടും തിരിഞ്ഞു നിന്നു എടുത്തിരുന്ന തുണി എടുത്തു മറച്ചു പിടിച്ചു..... ദക്ഷൻ ഇപ്പോഴും കണ്ട ഷോക്കിൽ ആണ്...... ദൈവമെ എന്റെ കൊച്ചു കണ്ടവോ എന്തോ ..... നിനക്ക് ഒരു തുണി എങ്കിലും എടുത്തു കുളിചൂടെ പെണ്ണെ മനുഷ്യനെ മെനകെടുത്താൻ.. കൈയിൽ എന്റെ മോളു ഉണ്ടായി പോയി...... ഇതിപ്പോ എന്റെ മോളും നീയും ജനിച്ച പടി പോലെ ആണെല്ലോ നിൽക്കുന്നെ...... ഇനി എന്ത് കണ്ടിട്ടാ മറച്ചു പിടിക്കുന്നെ... ആ മറച്ചു പിടിക്കുന്നതു എന്റെ തന്നെ അല്ലേ...... എനിക്ക് ഇപ്പോ വേണേലും എടുക്കാൻ ഉള്ള അധികാരം ഞാൻ പണ്ടേക്കു പണ്ടേ നിന്റെ കൈയിൽ നിന്നും വാങ്ങിയിട്ട് ഉള്ളതാ.... അയിന്... നിങ്ങളോട് ആരാ ഇവിടേയ്ക്ക് വരാൻ പറഞ്ഞത്...

ഞാൻ എന്റെ മോളെ അല്ലേ വിളിച്ചേ..... നിങ്ങള് പോയെ..... ഞാൻ ഒന്നു കുളിക്കട്ടെ... പല്ലവി അവളുടെ ദേഹത്തു ഉണ്ടായ സോപ്പ് പത തുടച്ചു മാറ്റി കൊണ്ടു പറഞ്ഞു... ഓഹ്ഹ് എന്തായാലും പകുതി കുളി കണ്ടു ഇനി എന്തായാലും മുഴുവനും കണ്ടിട്ട് പോവു....... പിന്നെ നിന്നെ ശെരിക്കും ഒന്നു കാണണം എനിക്ക്...... ഇപ്പോ ഞാൻ നിന്നെ വെറുതെ വിടുന്നത് ആണ്... അതൊക്ക വിട്.... നീ വെറുതെ ഷോ എടുക്കാതെ വേണേൽ കുളിച്ചോ... ഞാനും എന്റെ മോളും കണ്ണടച്ചു ഇരുന്നോള്ളം... ഭാഗ്യം എന്റെ കൊച്ചു മനസ്സിൽ ആകാൻ പറ്റാത്ത പ്രായം ആയത് ഇവള് കുറച്ചു വലുതായാൽ ഇങ്ങനെ ഒക്കെ പറ്റോ..... അച്ഛന്റെ പാറു..... നമുക്ക് ഇന്ന് എല്ലാവർക്കും ഒരുമിച്ചു കുളിക്കാട്ടോ... അല്ലെഗിൽ വേണ്ട ഞാൻ മോളെ അമ്മയുടെ കൈയിൽ കൊടുത്തിട്ട് നമുക്ക് കുളിക്കാം ദക്ഷൻ പല്ലവിയുടെ അടുത്ത് വന്നു അവൾ ഉടുത്തിരുന്ന തോർത്തിൽ പിടിച്ചു നുള്ളി കൊണ്ടിരുന്നു... അതെ അങ്ങനെ ഇപ്പോ കുളിക്കണ്ടാ അച്ഛനും മോളും ഇറങ്ങിയേ.... മോളെ അങ്ങനെ പെട്ടന്ന് ഒന്നും കുളിപ്പിക്കാൻ പറ്റില്ല വെളിച്ചെണ്ണ ഒക്കെ തെക്കണ്ണം....

ഇപ്പോ മോൻ അങ്ങോട്ട്‌ ചെല്ല്.... അല്ലാ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നു ണ്ടോ..... പല്ലവി അവനെ നോക്കിയപ്പോൾ പാറുവിനെ ചേർത്ത് പിടിച്ചു അഴിഞ്ഞു വീഴാറായാ തോർത്തിന്റെ ഇടയിലേക്ക് കാണും നട്ടു നോക്കി ഇരിക്ക...... പാറുവും അച്ഛനെ പോലെ തന്നെ നോക്കുന്നത് കണ്ടു അവൾ തോർത്തു പിടിച്ചു അവളുടെ നെഞ്ചിലേക്ക് വലിച്ചു കെറ്റി.... അതെ മക്കള് പോയെ...... ഇനി ഇവിടെ നിന്ന ശെരിയാവില്ല.... കണ്ടല്ലേ........ ദക്ഷൻ പെട്ടന്ന് നോട്ടം മാറ്റി പല്ലവിയുടെ മുഖത്തു നോക്കി... കഷ്ടം ഉണ്ട്ട്ടാ... നിനക്ക് ഒരു സ്നേഹം ഇല്ല.... ടീ നീ പിന്നെ ഇങ്ങനെ നിന്ന നോക്കി പോവില്ലെ.... എന്റെ മോൾക്ക് വിശന്നിട്ടു ആടീ നോക്കിയേ..... അപ്പൊ മോനോ.... അതോ.... ഞാനും വിശന്നിട്ടു...... പല്ലവി അവന്റെ പുറത്തു തള്ളി ബാത്‌റൂമിൽ നിന്നും ഇറക്കി..... ടീ ഞാൻ മാത്രം..... വന്നോട്ടെ.... അയ്യാ ഒരാളും വരണ്ട ഇപ്പോ പൊന്നു മോൻ മോളെ കളിപ്പിച്ചു ഇരിക്കു.. പല്ലവി അവനിൽ നിന്നും ഹരിയുടെ കാര്യം പറയണ്ട എന്നു തന്നെ വെച്ചു...... പല്ലവി കുളി കഴിഞ്ഞു വരുമ്പോ ദക്ഷൻ പാറുവിനെ നെഞ്ചിൽ ഇരുത്തി കളിപ്പിക്കായിരുന്നു...

അവൾ സാരി മാറി അവന്റെ അടുത്ത് വന്നു ഇരുന്നു....... പാറു അവൾ വന്നിട്ടും അവന്റെ വയറിൽ ഇരുന്നു തുള്ളയിരുന്നു..... ഇന്ന് പോകുന്നില്ലെ..... ഇന്ന് പോകുന്നില്ല... എന്തെ.... ഇന്ന് എന്റെ പൊന്നു മോൾടെ കൂടെ എപ്പോഴും ഉണ്ടാകും... അല്ലേടി കുറുമ്പി..... അവൻ അവളുടെ കുഞ്ഞി വയറിൽ മുഖം പൂഴ്ത്തി.. ആഹ്ഹ് അത് എന്ത് പോക്ക് ആടോ... ഞങ്ങൾ രണ്ടാലെയും ഇവിടെ ഇരുത്തിയിട്ട് നീ എവിടെക്കാ..... അവിടെ അമ്മ ഉണ്ട്.. നീ ഇപ്പോ ഇവിടെ നിക്ക്... ദക്ഷൻ പോകാൻ നിന്ന പല്ലവിയെ പിടിച്ചു നിർത്തി...... അമ്മേടെ മോളു വാ.... അമ്മ പാല് തരാം...... അവൾ പാറുവിനെ എടുത്തു മാറോടു ചേർത്തു..... സാരി മാറ്റി പാറുവിനെ ചേർത്തു.... പതിയെ ആടി കൊണ്ടു പല്ലവി മൂളി..... എന്തെ ഇങ്ങനെ നോക്കുന്നെ....... നല്ല ഭംഗി ഉണ്ട് കാണാൻ....... ഒരു ഭർത്താവ് കാണാൻ ആഗ്രഹിക്കുന്ന മനോഹരമായ കാഴ്ച്ച....... അല്ലാ ഇങ്ങനെ ഒരണ്ണം മതിയോ... എന്റെ പാറുവിനു അനിയന്മാരെ വേണ്ടേ..... നീ ഇങ്ങനെ ഇരുന്ന മതിയാവോ...... എന്റെ പാറുകുട്ടി വലുതാവുമ്പോ എനിക്ക് അനിയൻമ്മാര് ആരും ഇല്ലെ എന്നു ചോദിച്ച നമ്മൾ എന്ത് ചെയ്യും....

അപ്പൊ ഇങ്ങനെയാ.... മോളെ ഉച്ചക്ക് ഉറക്കിയിട്ട് അമ്മേടെ അടുത്ത് കിടത്തിയാ മതി.... ഞാൻ ഇന്ന് ഇവിടെ തന്നെ ഉണ്ടാലോ...... അയ്യടാ...... അതൊക്കെ രാത്രിയില്........ പിന്നെ എനിക്ക് ഇനി ഇരട്ടകുട്ടികളെ മതി.... അയ്യാ..... അത് ഒന്നും പറ്റില്ല....... ഇരട്ട കുട്ടികൾ എന്ന് പറഞ്ഞ ഒരു വെടിക്ക് രണ്ടു പക്ഷികൾ എന്നു ആണ്.. അപ്പൊ എനിക്ക് ഒരു വെടി അല്ലേ വെക്കാൻ പറ്റു...... അത് പറ്റില്ലല്ലോ മോളെ....... എനിക്കെ..... ഓരോന്നും പതുകെ പതുക്കെ മതിട്ടോ........ അതും പറഞ്ഞു ദക്ഷൻ ബെഡിൽ എഴുനേറ്റു പല്ലവിയുടെ കഴുത്തിലേക്ക് മുഖം ചേർത്തു വെച്ചു അമർത്തി ചുംബിച്ചു അവൾ തല എനക്കി തോള് കൊണ്ടു അവനെ മാറ്റി..... വീണ്ടും അവൻ അവളുടെ ചുമലിൽ ചുംബിച്ചു..പാറുവിന്റെ തലയിൽ ചെറുതായി ചുംബിച്ചു പല്ലവി ചുംബിക്കാൻ വരുമ്പോഴേക്കും പാറു കരച്ചിൽ തുടങ്ങി...... പല്ലവി അപ്പൊ തന്നെ ദക്ഷനെ കൂർപ്പിച്ചു നോക്കി അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... ഇങ്ങനെ ആണേൽ കുറെ ഞാൻ കുറെ പാട് പെടും.... അവൻ ഒന്നു ചിരിച്ചു ഫോൺ എടുത്തു തൊണ്ടി കൊണ്ടിരുന്നു...... പല്ലവി മോളെ അവന്റെ അടുത്ത് കിടത്തി അവൾ അടുക്കളയിലേക്ക് പോയി.......

ദക്ഷൻ അത്രയും നേരം ചിരിച്ചു കൊണ്ടിരുന്നു മുഖം ആകെ മാറി.. അവൻ പാറുവിന്റെ തലയിൽ തലോടി കൊണ്ടിരുന്നു.... അവനെ എന്റെ കൈയിൽ കിട്ടണം എങ്കിൽ ഞാൻ ഇപ്പോൾ സൈലന്റ് ആയി ഇരിക്കണം.... അവൻ പാറുവിന്റെ കവിളിൽ അമർത്തി ചുംബിച്ചു അവളുടെ ചുണ്ടിൽ കുഞ്ഞു ഒരു ഉമ്മാ കൊടുത്തു അവനും അവളുടെ കൂടെ കിടന്നു....... ദിവസങ്ങൾ ഓരോന്നും കഴിയുന്തോറും പല്ലവി അവളുടെ മനസ്സിൽ നിന്നും അതൊക്ക മായ്ച്ചു പിടിച്ചു..... ഇത്രയും ദിവസം ദക്ഷൻ ഹരിയുടെ അടുത്തേക്ക് വരാതെ ഇരുന്നത് കണ്ടു അവൾ അവനോട് ഒന്നും പറഞ്ഞിട്ടില്ല എന്നു വിശ്വാസിച്ചു.... പല സ്ഥലത്തു വെച്ചു ദക്ഷനും ഹരിയും കണ്ടു മുട്ടിയെങ്കിലും ദക്ഷൻ മൗനം ആയി തന്നെ നിന്നു.... അതു കണ്ടു ഹരിക്ക് കുറച്ചു കൂടി ധൈര്യം വെച്ച പോലെ തോന്നി അവനു.... പരസ്യം ആയി ദക്ഷനെ അവൻ വെല്ലുവിളിച്ചു....... പല്ലവി എപ്പോഴും വിട്ടിൽ തന്നെ ഒതുങ്ങി കൂടി..... പാറുവിന്റെ ഓരോ വളർച്ചയും അവൾ അത്ഭുതത്തോടെ നോക്കി കണ്ടു... അവൾ എഴുനേറ്റു നടക്കാൻ തുടങ്ങിയത് കൂടെ പടികൾ ഒക്കെ വടികൾ വെച്ചു അടച്ചു....

എപ്പോ നോക്കിയാലും അവൾ മേശയുടെ അടിയിൽ പോയി ഇരിക്കും..... ഓരോ വാക്കുകൾ അവളെ കൊണ്ടു പറഞ്ഞു പഠിപ്പിക്കുമ്പോൾ തെറ്റി പറയുന്നതു കെട്ടു എല്ലാവരും ഒരുമിച്ചു ചിരിക്കും..... രാത്രിയിൽ ആണ് പാറുവിനു കൂടുതൽ കളി.. അവരുടെ റൂമിൽ നിന്നും അച്ഛമ്മയുടെ റൂമിലേക്ക് ഓടി നടന്നു കൊണ്ടിരുന്നു..... ഇടക്ക് വീഴുമ്പോൾ ആരും കണ്ടില്ല എങ്കിൽ വീണ്ടും പതിയെ എഴുനേറ്റു ഇരിക്കും ആരെങ്കിലും കണ്ടാൽ പിന്നെ ആ വീട് തന്നെ മറിച്ചു വെക്കും....... പല്ലവി..... നീ റെഡി ആയിലെ...... ഇന്ന് നിങ്ങൾ എല്ലാവരും എന്റെ കൂടെ വേണം.... വേഗം റെഡി ആവു....... ദക്ഷ...... ഇതു വേണോ... ഞാൻ പറഞ്ഞത് അല്ലേ നമുക്ക് ഈ ബോക്സങ് ഒന്നും വേണ്ടന്ന്... എനിക്ക് കണ്ടു നിക്കാൻ ആവില്ല..... ഞാൻ ഇല്ല.... പ്ലീസ്..... ഒരു പ്ലീസ് ഇല്ല.... വന്നേ പറ്റു.... അമ്മ വരെ വരുന്നുണ്ട്‌... പിന്നെ എന്താ.... മര്യാദക്ക് വരുന്നുണ്ടോ പല്ലവി... എന്റെ സ്വഭാവം നീ ശെരിക്കും എടുക്കണ്ട..... ആ പഴയ ദക്ഷനെ ഞാൻ മറച്ചു വെച്ചേക്കാ..... എന്റെ മോൾടെ അമ്മ ആയ പിന്നെ എനിക്ക് ഇതു വരെ നിന്നെ തല്ലാൻ തോന്നിയിട്ട് ഇല്ല...

കാരണം നീയും ഒരു അമ്മ ആണ്... അത് കൊണ്ടു മാത്രം...... ഇങ്ങനെ ആണേൽ നിനക്ക് എന്റെ കയിന്നു കിട്ടും പല്ലവി..... അതും പറഞ്ഞു ദേഷ്യത്തോടെ അവൻ അവളെ മറികടന്നു പോയി.. ആൾകൂട്ടത്തിൽ നടുക്കിൽ ഇരിക്കയിരുന്നു പല്ലവിയും അച്ഛനും അമ്മയും.... അവിടെത്തെ അന്തരീക്ഷം കണ്ടിട്ട് പല്ലവി എന്തോ പോലെ തോന്നി...... പാറു ആണേൽ ശബ്ദം പോലും ശ്രദ്ധിക്കാതെ നല്ല ഉറക്കത്തിൽ ആയിരുന്നു...... പല്ലവിയുടെ തോളിൽ കിടന്നു അവൾ ഉറങ്ങി കൊണ്ടിരുന്നു പല്ലവി പാറുവിന്റെ പുറത്ത് തട്ടി കൊണ്ടും...... ആണുങ്ങളും പെണ്ണുങ്ങളും ദക്ഷന്റെ പേര് ഉച്ചത്തിൽ വിളിക്കുന്നതു കണ്ടിട്ട് ആണ് പല്ലവി അവിടെക്കു ശ്രദ്ധിചതു .. അവൾ അത് വരെ കണ്ട ദക്ഷൻ അല്ലായിരുന്നു അപ്പോൾ അവൻ...... ചുണ്ടിലും കണ്ണിലും എല്ലാം ദേഷ്യം തിളച്ചു മറിയുന്നുണ്ടായിരുന്നു... അവന്റെ നഗ്നമായ നെഞ്ചിൽ തടവി അവൻ എല്ലാവർക്കും നേരെ കൈകൾ വീശി..... ഒരു തവണ പോലും പല്ലവിയെയോ അവന്റെ കുടുംബത്തെയോ നോക്കിയില്ല..... റഫറി പറയുന്നത് അനുസരിച്ചു അവൻ റിങ്ൽ കേറി....... പല്ലവി കണ്ണ് ചിമ്മതെ അവനെ തന്നെ നോക്കി കൊണ്ടിരുന്നു....... അവന്റെ എതിരാളിയുടെ മുഖം കണ്ടു പല്ലവി പേടികൊണ്ടു വിറച്ചു........ അവളുടെ കഴുത്തിലും മുഖത്തും വിയർപ്പ് തുള്ളികൾ പൊടിച്ചു....... ഹരി. അയാൾ........... പല്ലവി പാറുവിനെ തന്റെ തോളോട് ചേർത്തു പിടിച്ചു ശ്വാസം പോലും നേരെ വിടാൻ പറ്റാതെ ഇരുന്നു................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story