പരിണയം ♥️♥️♥️: ഭാഗം 37

ravana parinayam two

എഴുത്തുകാരി: ദേവിക

ദക്ഷൻ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു......... നീ എന്താടാ വിചാരിചെ ഞാൻ വെറും പൊട്ടൻ ആന്നെന്നോ..... എന്റെ ഭാര്യയെയും കുഞ്ഞിനേയും തൊട്ടാ നിന്നേ ഞാൻ വെറുതെ വിടും എന്നു കരുതിയോ.. നിന്നെ എനിക്ക് ഇവിടെ ഈ റിങിൽ കിട്ടാൻ ആണ് ഞാൻ കാത്തു നിന്നത്...... ഇവിടെ വെച്ചു നിന്നേ എന്ത് ചെയ്താൽ പോലും എനിക്ക് കേസ് ഉണ്ടാവില്ല... നീ എങ്ങാനും ചത്താൽ പോലും എനിക്ക് ഒരു ചുക്കും ഇല്ല...... നിന്നോട് ഒരുപാട് പറഞ്ഞതാ എന്റെ പെണ്ണിനെ തൊട്ടു കളിക്കണ്ട എന്നു..... നീ കാരണം എന്റെ മോളു കരഞ്ഞിട്ട് ഉണ്ടെകിൽ അതിന്റ നൂറു ഇരട്ടി നീ അനുഭവിക്കും അല്ലെഗിൽ ഞാൻ അനുഭവിപ്പിക്കും....... അതിനു തന്നെയാ ലക്ഷ കണക്കിന് പൈസ ഞാൻ എറിഞ്ഞു ഈ കോംപ്പിറ്റിഷൻ ഞാൻ ഇവിടെ ഉണ്ടാക്കിയത്.... എനിക്ക് അറിയാം ആയിരുന്നു നീ അതിൽ വീഴും എന്നു.. അഹ് നീ എന്താടാ വിചാരിച്ചേ ഞാൻ ഒന്നും അറിയാതെ ആന്നെന്നോ വരാതെ ഇരുന്നത് എന്നോ.... നീ തന്നെയാന്നു ഇതിന്റെ പിന്നിൽ എന്നു അറിഞ്ഞിട്ട് തന്നെയാ ഞാൻ ഇവിടെക്ക് വന്നേ.......

പിന്നെ നിന്റെ പെണ്ണ് എന്ന് പറയുന്ന പല്ലവി അവളെ ഞാൻ എന്റെ കൂടെ കിടത്തണ്ണം എന്നു തന്നെയാ വെച്ചിരുന്നതു.... പക്ഷെ അന്ന് നിന്റെ മോൾ കാരണം ഒന്നു നടന്നില്ല.... അതിനു ഉള്ളത് നിന്റെ മോൾക്ക്‌ ഞാൻ കൊടുത്തിട്ടുണ്ട്..... ഇപ്പോൾ പല്ലവിയെ തൊടുന്നതിന് പകരം ആണ് അവളുടെ മുന്നിൽ വെച്ചു നിന്നെ തല്ലുന്നത്..... പിന്നെ നീ ശെരിക്കും അവളെ കേറി മേയുന്നുണ്ടല്ലോ...... അവളുടെ സൈസ് ഒക്കെ കൂടി പോയി ഞാൻ അന്ന് തൊട്ടപ്പോ...... നിന്നേ പോലെ തന്നെ നിന്റെ ഭാര്യയെയും ഞാനും എന്നും ഓർക്കാരുണ്ട്‌... നിന്നേ പോലെ തന്നെ അവളെ ഞാനും സ്നേഹിക്കുന്നുണ്ട്‌.... എന്തിന് അവളെ ഓർത്തിട്ടു ആണ് ഞാൻ ബാത്‌റൂമിൽ പോകാറ്... ടാ........ ദക്ഷൻ അവന്റെ ദേഷ്യം അടക്കി നിർത്താൻ പറ്റാതെ അവന്റെ കഴുത്തിൽ അമർത്തി പിടിച്ചു......... കൈന്റെ ശക്തി കൂടി...... അപ്പോഴേക്കും റഫറി വന്നു രണ്ടു പേരെയും പിടിച്ചു മാറ്റി...... ദക്ഷൻ അവിടെ ഇരുന്നു ദേഷ്യം കൊണ്ടു കിതക്കായിരുന്നു.... അവൻ പറഞ്ഞ ഓരോ കാര്യവും ഓർത്തു അവന്റെ ദേഷ്യം കൂടി കൊണ്ടിരുന്നു....

ബെൽ മുഴങ്ങിയതും രണ്ടു പേർ നേർക്ക് നേർ വന്നു..... ആദ്യത്തെ അടീ തന്നെ ദക്ഷൻ ഹരിയുടെ മുഖത്തെക്ക് അടിച്ചു....... കാണികൾ അവന്റെ പേർ ആർത്തു വിളിച്ചു....... ഹരി വീണ സ്ഥലത്തു നിന്നു എഴുനെൽക്കുമ്പോഴേക്കും ദക്ഷൻ അവന്റെ കാലു കൊണ്ടു ചാടി അടിച്ചു....... ചുണ്ടു പൊട്ടി ചോര വന്നു കൊണ്ടിരുന്നു....ദക്ഷൻ അവനെ പിടിച്ചു പുറകിലെക്ക് ആഞ്ഞു തള്ളി........ അവൻ അവിടെ നിന്നു എഴുനേറ്റു ഹരി ദക്ഷന്റ് നെഞ്ചിൽ ആഞ്ഞു ചവിട്ടി..... ഹരി ദക്ഷന്റ് കഴുത്തിലും ദക്ഷൻ ഹരിയുടെ കഴുത്തിലും മുറുകെ പിടിച്ചു അമർത്തി...... ഹരി ദക്ഷന്റെ കഴുത്തിൽ പിടിച്ചു ചെരിച്ചു... വയറിൽ ആഞ്ഞു തള്ളി..... ദക്ഷൻ മലർന്നു അടിച്ചു വീണു.. പല്ലവി അത് കണ്ടു പേടിച്ചു ഇരുന്നു...... അമ്മയും അച്ഛനും ആദ്യം ആയിട്ടു ആയിരുന്നു ഇതൊക്കെ കണ്ടത്....... ദക്ഷനെ തള്ളുന്ന ഓരോ നിമിഷവും അംബിക യുടെ മാതൃഹൃദയം വിങ്ങി കൊണ്ടിരുന്നു... ദക്ഷൻ അവിടെന്ന് എഴുനേറ്റു ഹരിയുടെ അടുത്തേക്ക് ചെന്നു... അവന്റെ കൈ ചുരുട്ടി പിടിച്ചു അവന്റെ ചുണ്ടിൽ നോക്കി ഇടിച്ചു.....

അപ്പോഴേക്കും ബെൽ മുഴങ്ങി..... അവർ പരസ്പരം മാറി നിന്നു....... ഹരിയുടെ പല്ല് കൊണ്ട് ദക്ഷന്റെ കൈ മുറിഞ്ഞിരുന്നു... അവൻ കൈകൾ കുടഞ്ഞു കൊണ്ടിരുന്നു.... അപ്പോഴും അവന്റെ ദേഷ്യം അടങ്ങി ഇരുന്നില്ല... ഒരു പ്രാവശ്യം പോലും ദക്ഷൻ പല്ലവിയെ നോക്കിയിരുന്നില്ല.... ബെൽ മുഴുങ്ങുന്നതിനു മുന്നേ ദക്ഷൻ അവന്റെ അടുത്തേക്ക് ചെന്നു അവനെ വലിച്ചു ഇട്ടു...... റഫറി ദക്ഷനെ പിടിച്ചു മാറ്റാൻ നിന്നേങ്കിലും അയാളെ ദക്ഷൻ പുറകിലേക്ക് തള്ളി മാറ്റി ഹരി എടുത്തു നിലത്തു ഇട്ടു ചവിട്ട്...... അവന്റെ ആണത്തത്തിൽ ചവിട്ടി കൊണ്ടിരുന്നു.... അതിൽ ചവിട്ടി അരച്ചു...... കോംപറ്റിഷന്റെ എല്ലാ റൂൾസ്‌ തെറ്റിച്ചു അവൻ ഹരിയെ അടിച്ചു കൊണ്ടിരുന്നു.... അവന്റെ തല മുടിയിൽ പിടിച്ചു നിലത്തു ഇടിച്ചു കൊണ്ടിരുന്നു..... ഹരിക്ക് ഒന്ന് പ്രതികരിക്കാൻ പോലും ആകാതെ വേദന കടിച്ചു പിടിച്ചു....

മുട്ട് കൈ കൊണ്ടു അവന്റെ വയറിൽ ഇട്ടു താങ്ങിയപ്പോൾ ഹരി ശ്വാസം വിടാൻ പോലും പറ്റാതെ ശ്വാസം അടക്കി പിടിച്ചു കമിഴ്ന്നു കിടന്നു... കമിഴ്ന്നു കിടക്കുന്ന ഹരിയുടെ തലയിൽ കാലു കൊണ്ടു ചവിട്ടി കൊണ്ടിരുന്നു...... പല്ലവി ദക്ഷന്റ് മുഖത്തു പേടിയോടെ തന്നെ നോക്കി.... ആ നിമിഷം അവന്റെ ഉള്ളിൽ ഉറങ്ങി കിടന്ന രാക്ഷസൻ ആയി മാറുകയായിരുന്നു.... ബാക്കി ഉള്ളവർ ദക്ഷന്റ് കാൽ ചുവട്ടിൽ കിടക്കുന്ന ഹരിയെ നോക്കി കണ്ണുകൾ ചിമ്മത്തെ നിന്നു... ദക്ഷന്റ് ഈ രൂപം ഒരാള് പോലും കാണാത്തതു ആയിരുന്നു....... ദക്ഷൻ ഹരിയെ തിരിച്ചു കിടത്തി..... അവന്റെ മുഖം ചോര കൊണ്ടു കാണാൻ പോലും പറ്റുന്നുണ്ടായില്ല....... അവൻ ഹരിയെ പിടിച്ചു വലിച്ചു നേരെ നിർത്തി.... വീണ്ടും ഇടിക്കാൻ പോകുമ്പോഴേക്കും ഹരി അവനെ തള്ളി അവിടെന്നു ഓടി..... ദക്ഷൻ അവന്റെ ചുണ്ടിലെ ചോര തുപ്പി അവന്റെ പിന്നാലെ ഓടി.. ഹരി കിതച്ചു കൊണ്ടു ആളുകൾ ഇരിക്കുന്നു സ്ഥലത്തെക്കു ഓടി കേറി....... ദക്ഷൻ അവന്റെ പിന്നാലെ ഓടി അവന്റെ തോളിൽ പിടിച്ചു വലിച്ചു ഇട്ടു.......

കസേര കൊണ്ടു അവന്റെ കാലിൽ ഇടിച്ചു കൊണ്ടിരുന്നു... അത് എടുത്തു അവനെ തല്ലി കൊണ്ടിരുന്നു...... ഹരിക്ക് ഒന്നു ശ്വാസം കിട്ടാതെ പിടഞ്ഞു... നിനക്ക് എന്റെ കയ്യിന്നു രക്ഷ ഇല്ല ഹരി...... എന്റെ കുടുംബത്തിൽ തൊട്ടു കളിച്ച നിന്നേ കൊന്ന് കളയ വേണ്ടത്... പഴയ ദക്ഷൻ ആയിരുന്നു എങ്കിൽ പണ്ടക്കു പണ്ടേ നീ ഒക്കെ എത്തെണ്ട സഥലത്തു എത്തിയെനേ... എന്നിട്ട് നിന്നേ കൊല്ലതെ വിടുന്നത് എന്റെ ഭാര്യയെയും എന്റെ മോളെയും പറ്റി ഓർത്തു ആണ്.. നിനക്ക് വേണ്ടി ഉള്ള പോലീസ് ഇതിനു പുറത്ത് കാത്തു നിൽക്കുന്നുണ്ട്‌... പിന്നെ നിന്റെ തന്ത എന്നു പറഞ്ഞു നടന്നവനെയും പൊക്കി എടുത്തിട്ടുണ്ട്‌.... നിനക്ക് ഒന്നും ഒരിക്കലും പുറത്തു വരാൻ പറ്റാത്ത വിധത്തിൽ ഉള്ള പണി നിനക്ക് ഞാൻ വെച്ചിട്ടുണ്ട്‌... പിന്നെ മറയിൽ നിന്നും കളിച്ചവൾ ഉണ്ടാലോ ശാരിക..... അവൾക്ക് ഉള്ളതും ഞാൻ കൊടുത്തിട്ടുണ്ട്.....

. നീ ഒക്കെ കൂടി എത്ര പെണ്ണുങ്ങളുടെ ജീവിതം ആടാ നായിന്റെ മോനെ കളഞ്ഞതു... എത്ര കുടുംബം നശിപ്പിച്ചു.... ഇനി മൂന്ന് പേർക്കും ഒരുമിച്ചു ജയിലിൽ പോകാം.......... എന്റെ മോളെ നീ......... ദക്ഷൻ അവന്റെ മുഖത്തു തന്നെ ചവിട്ടി കൂട്ടി ...... ബാക്കി ഉള്ളവർ അവർക്ക് ചുറ്റും കൂടി...... അവന്റെ ദേഷ്യം അടങ്ങാൻ ആവാതെ അവന്റെ കാലു മടക്കി ഒടിച്ചു....... ദക്ഷൻ പല്ലവിയെ ചേർത്തു പിടിച്ചു....... ഇവൾ എന്റെയാ എന്റെ മാത്രം...... ഇനി നിന്റെ നോട്ടം എങ്ങാനും എന്റെ പെണ്ണിന്റ മേൽ പതിച്ചാൽ വരയും ഞാൻ...... നായിന്റെ മോനെ...... ദക്ഷൻ അവളെ മാറ്റി ഹരിയെ കഴുത്തിൽ പിടിച്ചു നേരെ നിർത്തി അവന്റെ കൈ വളച്ചു....... ഹരിക്ക് ഒന്നും ചെയ്യാൻ പറ്റാതെ വേദന പിടിച്ചു നിന്നു... അവന്റെ മൂക്കിൽ നിന്നും വായിൽ നിന്നും ചോര ഒലിച്ചു കൊണ്ടിരുന്നു..... അത് കാണുന്തോറും ദക്ഷന്റെ മനസ് ഒരുപാട് സന്തോഷിച്ചു.....

അപ്പോഴേക്കും ദക്ഷൻ പറഞ്ഞത് അനുസരിച്ചു പോലീസ് അവിടേക്ക് വന്നിരുന്നു... ദക്ഷൻ അവനെ പിടിച്ചു പോലീസിനെ ഏൽപ്പിക്കാൻ നിന്നു..... അതിനു മുന്നേ ഹരി ഒളിപ്പിച്ചു വെച്ചിരുന്ന കത്തി ദക്ഷന്റ് വയറിൽ കുത്തി കേറ്റി..... അപ്പൊ തന്നെ ദക്ഷൻ അവനെ വിട്ടു... കണ്ടു നിന്നവർ എല്ലാം നെഞ്ചിൽ കൈ വെച്ചു പോയി..... പല്ലവി അവന്റെ അടുത്തേക്ക് ഓടി വന്നു.......വേദന കൊണ്ടു പുളയുന്നാ ദക്ഷനെ കണ്ടു അവൾ നെഞ്ചു പൊട്ടി അവനെ വിളിച്ചു കരഞ്ഞു.... ദക്ഷന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ നിലത്തെക്കു വീണു... അവൻ വയറിൽ കൈ അമർത്തി പിടിച്ചു...... ദക്ഷൻ കരയുന്നതു കണ്ടു പാറു അച്ചേ....... എന്നു വിളിച്ചു വാ വിട്ടു കരഞ്ഞു കൊണ്ടിരുന്നു........ പോലീസ് ഹരിയെ കൊണ്ടു പോകുമ്പോഴും ദക്ഷന്റെ അവസ്ഥ ഓർത്തു അവൻ ചിരിച്ചു കൊണ്ടിരുന്നു..................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story