പരിണയം ♥️♥️♥️: ഭാഗം 38

parinayam devika

എഴുത്തുകാരി: ദേവിക

ദിവസങ്ങൾക്കു ശേഷം......... അരയിൽ വേദനയോട് ഉള്ള വിങ്ങൽ കാരണം ദക്ഷൻ കണ്ണുകൾ തുറന്നു..... അടുത്ത് തന്നെ പാറുകുട്ടി മുറിവ് കെട്ടി വെച്ച ഭാഗത്തു പതിയെ ഊതുന്നുണ്ട്‌... അവൻ റൂം മൊത്തം നോക്കി... അമ്മയും അച്ഛനും ഒരു മൂലക്ക് ഇരിക്കുന്നുണ്ട്‌.......അന്ന് ഹോസ്പിറ്റലിൽ പോകുമ്പോൾ പല്ലവിയുടെ മാറോടു ചേർന്ന് ഇരുന്നു പൊട്ടികരയുന്ന പാറുവിനെയും പല്ലവിയെയും ആണ് ഓർമ..... അവൻ അവന്റെ പെണ്ണിനെ ചുറ്റും നോക്കി..... നിരാശയോടെ അവന്റെ കണ്ണുകൾ നിറഞ്ഞു..... അച്ചേ.......... പാറു സന്തോഷത്തോടെ വിളിച്ചു...... പാറുവിന്റെ ഒച്ച കേട്ടിട്ട് ആണ് അച്ഛനും അമ്മയും അങ്ങോട്ട്‌ വന്നതു......... ദക്ഷൻ പാറുവിനെ ചേർത്ത് പിടിച്ചു കവിളിൽ അമർത്തി ചുംബിച്ചു....... ഇനി ഒരിക്കലും എന്റെ മോളെയോ കുടുംബത്തെയോ കാണാൻ പോലും പറ്റില്ല എന്ന് വിചാരിച്ചതു ആണ്.... ചെറുതായി മുളച്ച താടി കാരണം പാറു ചിണുങ്ങി.... അമ്മയോ...... അവൻ പാറുവിനോട് ചോദിച്ചു........ അമ്മേ ഇല്ലെ അച്ചേ....... മരിന്നു വാങ്ങാൻ പോയി..... ഇപ്പൊ വരും.... അച്ചേട് ഊവാവ് പെട്ടന് മാറുട്ടാ പാറു പാർത്തിചിട്ടുണ്ട്‌.... പാറു അച്ചെക്ക് ഊതി താരാട്ടാ അച്ചേ ഉറങ്ങിക്കോ..... ദക്ഷൻ പാറുവിനെ പിടിച്ചു നെഞ്ചിലെക്കു ഇട്ടു ചുറ്റി പിടിച്ചു...

അപ്പോഴേക്കും അമ്മയും അച്ഛനും അടുത്തേക്ക് വന്നു....... അവരിൽ നിന്നു ആണ് ആ സംഭവം കഴിഞ്ഞിട്ടു നാളുകളായി എന്നു അവൻ അറിഞ്ഞത്... കുറച്ചു കഴിഞ്ഞു വാതിൽ തുറക്കുന്നതു കണ്ടു ആണ് ദക്ഷൻ അവിടേക്ക് നോക്കിയത്.....പല്ലവിയെ കണ്ടതോടെ അവന്റെ കണ്ണുകൾ വിടർന്നു... അവനെ കണ്ട നിമിഷം അവൾ കരഞ്ഞു പോയി.... ദക്ഷൻ ശെരിക്കും കാണുകയായിരുന്നു.. ഇത്രയും ദിവസം കൊണ്ട് അവൻ ഒരുപാട് മാറിപോയിരുന്നു... മുഖം കണ്ടാൽ തന്നെ അറിയാം ഉറങ്ങിയിട്ട് ദിവസങ്ങൾ ആയിന്നു.... അവൻ അവളെ തന്നെ നോക്കി കിടന്നു....... അമ്മേ.... ദേ നോക്ക്യേ അച്ചേ കണ്ണ് തുറന്നു..... പാറു ഒച്ച എടുത്തു കൈകൾ രണ്ടും ദക്ഷന്റ് നെഞ്ചിൽ അടിച്ചു.... പെട്ടന്ന് ദക്ഷനു വേദന എടുത്തു.... പല്ലവി വേഗം ചെന്നു പാറുവിനെ എടുത്തു പിടിച്ചു..... അവര്ക് ഇടയിൽ ഒരു തടസം ഉണ്ടാവതെ ഇരിക്കാൻ അച്ഛനും അമ്മയും റൂമിൽ നിന്നും ഇറങ്ങി....... പാറു കുറെ വരുന്നില്ല എന്നു പറഞ്ഞെങ്കിലും കിന്റെർ ജോയ് വാങ്ങിച് തരാന്ന് പറഞ്ഞപ്പോൾ അവരുട കൂടെ കാന്റീനീലേക്ക് പാറുവും പോയി....

ദക്ഷന്റെ അടുത്ത് തല കുനിച്ചു ഇരിക്കായിരുന്നു പല്ലവി.... ടീ പോത്തേ..... എന്നേ ഒന്നു നോക്കടി.... എന്തെ ഞാൻ തട്ടി പോയെന്ന് വെച്ചോ..... മ്മ്മ്...... അവൻ പല്ലവിയുടെ മുഖത്തെക്കു നോക്കി ചോദിച്ചു..... ടീ ഞാൻ ചുമ്മാ പറഞ്ഞതാ...... അതിനു നീ കരയണോ........ ടീ....... അവൻ അവളുടെ കൈ പിടിച്ചു അവന്റെ അടുത്തേക്ക് നീക്കി നിർത്തി... അവൾ പതിയെ അവന്റെ അരയിൽ തലോടി....... അവളുടെ കണ്ണുനീർ അവന്റെ വയറിൽ പതിഞ്ഞു..... അവൾ അവനോട് ഒപ്പം ബെഡിൽ ഇരുന്നു....... ഒത്തിരി പേടിച്ചു പോയി ഞാൻ...... ഒരു നിമിഷം എനിക്ക് ആരും ഇല്ലന്ന് തോന്നിപോയി..... മോളെയും ചേർത്തു പിടിച്ചു ഒരുപാട് കരഞ്ഞു... വിളിക്കാത്ത ദൈവങ്ങൾ ഇല്ല..... ഇതൊക്കെ പേടിച്ചിട് ആണ് ഞാൻ ഒന്നും പറയാതെ ഇരുന്നത്....... നിനക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞങ്ങൾ എന്തിനാ ജീവിക്കുന്നെ..... ഞങ്ങൾക്ക് പിന്നെ ആരാ ഉള്ളെ.... പിന്നെ എന്റെ ഭാര്യയെയും കുഞ്ഞിനെയും തൊട്ടാ അവനെ ഞാൻ വെറുതെ വിടാൻ അവനെ പോലെ പല തന്തക്കു പിറന്നവൻ അല്ലാ ദക്ഷൻ....

പിന്നെ ഞാൻ അങ്ങനെ നിന്നെയും എന്റെ പാറുവിനെയും വിട്ട് അങ്ങനെ പോവോ... ഞാൻ നിങ്ങളെ ഒന്നു പേടിപ്പിച്ചതു അല്ലേ..... നീ ഒന്നും കഴിക്കുന്നിലെ പെണ്ണെ ഇതു എന്ത് കോലം ആടീ.. എന്റെ പാറുകുട്ടിയും അതെ ആകെ ഷീണിച്ചു.... ഞാൻ ഒന്നു നേരെ നിക്കട്ടെട്ടാ... തരുന്നുണ്ട് രണ്ടിനും....... നീ എന്ത് ഭാര്യയാടി.....നീ ഒക്കെ മറന്നു........ എന്ത്..... കുന്തം.... ഒരു ഉമ്മാ എങ്കിലും തന്നുടെ നിനക്ക്...... അങ്ങോട്ട്‌ വന്നു വാങ്ങാൻ പറ്റാത്ത വിധത്തിൽ ഇവര് ഇതു കെട്ടി പൂട്ടി വെച്ചേക്ക......... ഒരു ഉമ്മാ താടി....... പല്ലവി ഒന്നു ചിരിച്ചു അവന്റെ കവിളിൽ അമർത്തി ചുംബിച്ചു.... അവൾ അവനെ വാരി പുണർന്നു...... കഴുത്തിൽ മുഖം വെച്ചു കിടന്നു....... നഗ്നമായ പുറത്തു കൈകൾ കൊണ്ട് മുറുകി പിടിച്ചു...... അവനിൽ നിന്നും മാറി നിന്നു അവനു കഴിക്കാൻ ഉള്ളത് എടുത്തു വെച്ചു..... ഒരണ്ണം കൂടി..... എന്ത്........ അവൻ ചുണ്ടു കൂർപ്പിച്ചു കാണിച്ചു.... ചുണ്ടിൽ വേണ്ടടീ.... ദേ ഇവിടെ മതി..... അവൻ അവന്റെ കവിൾ കാണിച്ചു കൊടുത്തു..... വേഗം താ....... അവൻ കണ്ണ് അടച്ചു അവൾക്ക് നേരെ നീട്ടി പിടിച്ചു........ താ....... ഉമ്മ്മ..............

കുഞ്ഞിചുണ്ടുകൾ കവിളിൽ പതിഞ്ഞപ്പോൾ ആണ് ദക്ഷൻ കണ്ണുകൾ തുറന്നു..... നോക്കിയപ്പോൾ പാറു അവനോട് ചേർന്ന് ഇരിക്ക്ന്നുണ്ട്‌..... പല്ലവി ആണേൽ അവനെ നോക്കി കളിയാക്കി ചിരിച്ചു..... ദക്ഷൻ അവളുടെ നേരെ ചുണ്ടു കൂർപ്പിച്ചു..... ഇതു ഇപ്പൊ എവിടെന്നു വന്നു....വല്ല വാഴയും വെച്ചാൽ മതിയയിരുന്നു...... പിന്നെ.... നിങ്ങള് പാതിരാത്രിക്കു അല്ലേ വാഴ വെക്കാൻ പോകുന്നത്.... എന്തെടീ... പാതിരാത്രി മാത്രം അല്ലല്ലോ ഞാൻ എന്റെ മോൾക്ക് വേണ്ടി പകലും കഷ്ട്ടപെട്ടിട്ടു ഇല്ലെ..... വേണേൽ ഇനിയും കഷ്ട്ട പെടാട്ടാ......... ഇവിടെന്നു ചേട്ടൻ ഒന്നു എഴുനേൽക്കാട്ടെ...... ദേ... കൊച്ചു ഇരിക്കുന്നു.... പല്ലവി അവന്റെ തോളിൽ തട്ടി.... എന്താ അച്ചേ പഞെ....... ഓഹ്ഹ് എല്ലാം അറിയണം...ഇവൾക്ക് പല്ലവി അവളുടെ കവിളിൽ നുള്ളി...... ഇത്രയും ദിവസങ്ങൾ ആയിട്ടു ഇന്ന് ആണ് പല്ലവിയും പാറുവും ശെരിക്കും ഒന്നു സംസാരിക്കുന്നത് പോലും ഇത്രയും ദിവസം icu യുവിന്റെ മുന്നിൽ ദക്ഷന്റ് കാര്യം ഓർത്തു ഇരുപ്പ് തന്നെ ആയിരുന്നു..... ആഹ്ഹ്.... അവൾക്ക് കിട്ടേണ്ടതു കിട്ടിയപ്പോൾ ഇങ്ങോട്ട് ഓടി പൊന്ന് കാന്താരി.....

ജയനാഥൻ അവിടേക്ക് വന്നു കൊണ്ടു പറഞ്ഞു..... എന്നാ അച്ഛാ.... അമ്മയും അച്ഛനും വിട്ടിൽ പോയിട്ട് വാ... ഇവിടെ ഇപ്പോ ഞാൻ ഉണ്ടാലോ...... ദക്ഷന് ഇപ്പോ കുഴപ്പം ഇല്ലല്ലോ.... പല്ലവി അച്ഛനോട് പറഞ്ഞു.. അതും അനുസരിച്ചു അമ്മയും അച്ഛനും വീട്ടിലെക്ക് പോയി..... പാറുവിനു ഭക്ഷണം കൊടുക്കുന്നതിൽ ആണ് പല്ലവി...... അവൾ ഓടി ദക്ഷൻ കിടക്കുന്ന ബെഡിന്റെ അവിടെ പോയി നിന്നു.... ദേ.... പാറു.... നീ എന്റെ കൈന്നു വാങ്ങും.... നീ വന്നു കഴിക്കുന്നുണ്ടോ.. ദേ ഇതു വിട്ല്ലട്ടാ.... നിനെ ഇന്ന് ഞാൻ അവളും പാറുവിന്റെ പിന്നാലെ ഓടി.... രണ്ടും കൂടി ആ റൂമിൽ കിടന്നു ഓടി കൊണ്ടിരുന്നു..... അവസാനം പല്ലവി ദേഷ്യം കൊണ്ടു ദക്ഷന്റ് അടുത്ത് വന്നു ഇരുന്നു..... ദക്ഷൻ ഇതു എല്ലാം ചിരിയോടെ കണ്ടു ഇരുന്നു..... തുടയിൽ തൊടുന്നത് കണ്ടു പല്ലവി പാറുവിനെ നോക്കി.... അവൾ വാ തുറന്നു നിൽക്കുന്നതു കണ്ടു പല്ലവി തിരിഞ്ഞു ഇരുന്നു... അമ്മേ ആ....... അവൾ ഒന്നു കൂടെ വാ തുറന്നു..... പല്ലവി അത് കണ്ടതും അവളെ എടുത്തു ദക്ഷന്റ് ഒപ്പം ഇരുത്തി...... കഞ്ഞി എടുത്തു ദക്ഷനും പാറുവിനും കഴുപ്പിച്ചു അവളും കഴിച്ചു....

ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ പാറുവിന്റെ ചുണ്ടിൽ ഉണ്ടായിരുന്നതു പല്ലവി കൈ കൊണ്ട് തുടച്ചു മാറ്റി... അത് കണ്ടു ദക്ഷനും അവൾക്ക് നേരെ മുഖം കാണിച്ചു കൊടുത്തു.... അവൾ അവനും തുടച്ചു കൊടുത്തു.. ഇതു കണ്ടു പാറു പല്ലവിയുടെ കവിളിൽ ചുംബിച്ചു... ദക്ഷനും പാറുവിനെ ദേഷ്യം പിടിപ്പിക്കാൻ പല്ലവിയുടെ കവിളിൽ അവനും ചുംബിച്ചു.... പാറു അവനെ ദേഷ്യത്തോടെ നോക്കി അവളെ കെട്ടിപിടിച്ചു... അവനും അതെ പോലെ ചെയ്തു.... പാറു പല്ലവിയുടെ മാറിൽ അവൾക്ക് വേണ്ടത് എടുക്കാൻ നോക്കി.... അത് കണ്ടു ദക്ഷനും പല്ലവിയുടെ നെഞ്ചിലേക്ക് കൈകൾ കൊണ്ട് വന്നു...അത് കണ്ടു പല്ലവി ദക്ഷന്റ് കൈയിൽ നല്ല തല്ലു വെച്ചു കൊടുത്തു..... പാറു കൈ കൊട്ടി ചിരിച്ചു.. പോടീ കുട്ടിപിശാശേ..... മതി അച്ചനും മോളും....നീ ഇങ്ങു വന്നേ പാറു അച്ഛൻ കുറച്ചു നേരം കിടന്നോട്ടെ.. ആാഹ്ഹ് പാറു ദക്ഷന്റെ ബെഡിൽ നിന്നും ഊർന്ന് ഇറങ്ങി... മരുന്നുകൾ കഴിച്ചു ഉറങ്ങിക്കോ രണ്ടു ദിവസം കഴിഞ്ഞ വിട്ടിൽ പോകാം എന്നു പറഞ്ഞിട്ട് ഉണ്ട്.... മെഡിസിന്റെ എഫക്ട് കാരണം ദക്ഷൻ ഒന്നു മയങ്ങി.....

പാറു കലപില ഒച്ച കേട്ടിട്ടു ആണ് ദക്ഷൻ എഴുന്നേറ്റത്... എഴുന്നേൽക്കബോൾ ഒരു ചെറുപ്പക്കാരൻ ഡോക്ടറിന്റെ കൂടെ ഓരോന്നും പറയുന്ന പാറുവിനെ ആണ് കണ്ടത്..... അവൾ അയാളുടെ കവിളിൽ ഒക്കെ തൊട്ടു നോക്കി എന്തൊക്കെയോ പറയുന്നുണ്ട്... അയാൾ പുഞ്ചിരിയോടെ അവൾക്ക് ഉള്ള മറുപടിയും പറയാന്..... പല്ലവി നേഴ്സിനോട് ചേർന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്‌... ദക്ഷൻ എഴുനേറ്റു എന്നു കണ്ടതും പാറു ഓടി ദക്ഷന്റെ അടുത്തെക്ക് ഓടി വന്നു.... അവൻ മടിയിൽ കേറി ചാരി ഇരുന്നു..... പാറു ഇങ്ങനെയോ പിടിച്ചു ബെഡിൽ അവന്റെ ഒപ്പം ഇരുന്നു.... ഡോക്ടർ അവന്റെ മുറിവ് ഒക്കെ നോക്കി ഡ്രസ്സ്‌ ചെയ്തു ഇറങ്ങി..... ഒട്ടും കുശുമ്പ് ഇല്ലല്ലെ... പല്ലവി അവന്റ അടുത്ത് വന്നു ചോദിച്ചു.... ആഹ്ഹ് ഇണ്ട് ഒത്തിരി ഇണ്ട്... അത് നിന്റെ കാര്യത്തിൽ മാത്രം അല്ലാ... എന്റെ മോൾടെ കാര്യത്തിൽ ആകുമ്പോ അതു ഇരട്ടി ആണ്... മനസ്സിൽ ആയോ.... എനിക്ക് ഇഷ്ട്ടല്ല... എന്റെ മോളെ വേറെ ആരും ഇങ്ങനെ ചെയുന്നത്.... അല്ലെടാ കണ്ണാ...... ദക്ഷൻ പാറുവിനെ നോക്കി വിളിച്ചു അവളുട നേരെ ചെരിഞ്ഞു കിടന്നു..... പാറു അവനെ കെട്ടിപിടിച്ചു കാലു അവന്റെ മേലേക്ക് കേറ്റി വെച്ചു കിടന്നു........................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story